രചന – കൃഷ്ണ
ഇന്ന് ഓഫീസിൽ എത്തിയപ്പോൾ എന്നെ കണ്ട് എല്ലാവരും അടുത്തേക്ക് വന്ന് ഓരോന്നും ചോദിച്ചു ഒരു പരുവമാക്കി. അതിൽ കൂടുതലും ശ്രെദ്ധയില്ലാതെ വണ്ടിയൊടിച്ചന്നും പറഞ്ഞ് ശകാരിക്കൽ ആയിരുന്നു. പിന്നെ അവരോടു ഒരുവിധം നമ്മള് ഓക്കെ ആയി ഇപ്പോ കുഴപ്പമൊന്നുമില്ല ഇനി ശ്രെദ്ധിച്ചോളാം എന്നൊക്കെ പറഞ്ഞൊപ്പിച് ക്യാബിനിലേക്ക് പോകാനൊരുങ്ങിയപ്പോൾ ആണ് രമ്യ എനിക്കടുത്തേക്ക് വന്നത്.
ഓയ് അശ്വനി മോളേ…
ആഹാ… നീ ഇതെവിടെ ആയിരുന്നു. ഞാൻ ഇവിടെ വന്നപ്പോൾ ആദ്യം പ്രേതീക്ഷിച്ചത് നിന്നെയായിരുന്നു.
ഞാൻ വരാൻ അൽപ്പം ലേറ്റ് ആയി. ഓഫീസിലേക്ക് കയറി വന്നപ്പോൾ കണ്ടത് ചുറ്റും കൂടി നിക്കുന്ന ഇവറ്റകളെ ആയിരുന്നു. ഇതിപ്പോ എന്താ സംഭവം എന്നും ചിന്തിച്ചു നിന്നപ്പോൾ ആളുകളെല്ലാം പലവഴിക്കു പിരിഞ്ഞപ്പോൾ കണ്ട കിറി നിന്റെ ആയിരുന്നു. അപ്പോഴാ നീ ഇന്ന് മുതൽ ഓഫീസിൽ വന്ന് തുടങ്ങുമെന്ന കാര്യം ഓർമ്മ വന്നത്..
രമ്യ പറയണതൊക്കെ കേട്ട് ഞാൻ കണ്ണും മിഴിച്ച് അവളെ നോക്കി നിന്നു പോയി. വേറൊന്നുമല്ല എന്നെ കാണുമ്പോൾ ഓടിവന്നു ഒരു കെട്ടിപ്പിടുത്തം എന്റെ സുഗവിവരം തിരക്കും ഞാൻ ഇല്ലാഞ്ഞിട്ട് ഒരു രസവുമില്ലായിരുന്നു എന്നൊക്കെ പറയുമെന്ന് പ്രേതീക്ഷിച്ച ഞാൻ ഇപ്പോ ആരായി. എടുത്തു പറയണ്ടല്ലോ ല്ലേ…
എടി രമ്യ ഇത് നീ തന്നെയാണോ. ഒരു മാസം മുൻപ് വരെ ഞാൻ കണ്ടിരുന്ന രമ്യ ഇങ്ങനെയല്ലാ. സത്യം പറ എവിടെടി എന്റെ രമ്യ.
നിനക്കെന്താ പെണ്ണേ വട്ടായോ? തലയിടിച്ചല്ലേ വീണേ വട്ടായിക്കാണും…
പോടി… അവൾടെ വർത്തമാനം കേട്ട് ഒന്ന് പുച്ഛിച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും പെട്ടന്ന് രമ്യ എന്റെ കൈയ്യിൽ പിടിച്ചു അവൾക്ക് നേരെ നിർത്തി എന്നെ കെട്ടിപിടിച്ചു i am really missed you എന്നോട് പറഞ്ഞപ്പോൾ ഞാനും ഒരു ചിരിയാലേ അവളെ ചേർത്തു പിടിച്ചു.
പിന്നെ അവളോട് ലഞ്ച് ടൈമിൽ കണമെന്നും പറഞ്ഞ് ഞാൻ നേരെ ക്യാബിനിലേക്ക് പോയി. ക്യാബിനിലെ ഡോർ തുറന്ന് അകത്തേക്ക് കയറി ഞാൻ ചുട്ടുമോന്നു കണ്ണോടിച്ചു. ഒരു മാസത്തിനു ശേഷം കാണുന്നത് കൊണ്ടാണെന്നു തോന്നുന്നു. ഒരു പുതുമ തോന്നിപ്പിച്ചു. എല്ലായിടവും കണ്ണോടിച്ചു അവസാനം വന്ന് നിന്നത് ആദി സാറിന്റെ സീറ്റിലായിരുന്നു. അപ്പോൾ തന്നെ ആൾടെ മുഖം എന്റെ മനസിലേക്ക് ഓടിയെത്തി. ഒരു പുഞ്ചിരിയോടെ ഞാൻ എന്റെ സീറ്റിലേക്ക് വന്ന് ചെയറിൽ വന്നിരുന്നു. എന്നത്തിനേക്കാളും ഒരു പ്രേത്യേകത തോന്നിപ്പിക്കും പോലെ തോന്നി.സീറ്റിലിരുന്നു കൊണ്ട് ഞാൻ ആദി സാറിന്റെ സീറ്റിലേക്ക് നോക്കി. ഒഴിഞ്ഞു കിടക്കുന്ന ചെയറിലേക്ക് നോക്കി എന്തോ ആദി സാറ് വേഗം എത്തിയിരുന്നങ്കിലോ എന്ന് മനസ്സ് ആഗ്രഹിക്കും പോലെ.ഇന്നു വരെ എനിക്ക് ഇങ്ങനൊരു തോന്നൽ ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോ…. എന്തൊക്കെയോ ഒന്ന് അങ്ങേരോട് തോന്നുന്നപോലെ… അതും ചിന്തിച്ചു നിന്നപ്പോളാണ് ക്യാബിന്റെ ഡോർ തുറന്ന് ആദി സാർ അകത്തേക്ക് വന്നത്. നൂറായിസാണ് അങ്ങേരെ ഓർത്തപ്പോൾ തന്നെ ആള് എത്തിക്കഴിഞ്ഞു.
ക്യാബിൻ തുറന്ന് അകത്തേക്ക് കയറിയ പാടേ എന്റെ സീറ്റിലേക്കാണ് നോക്കിയത്. അങ്ങേരെ കണ്ടതും ഞാൻ അപ്പോൾ തന്നെ എന്റെ സീറ്റിൽ നിന്നും ചാടി എണീറ്റു.
gu… good morning sir.
morning.. തനിക്കിപ്പോൾ എങ്ങനെയുണ്ട് ഓക്കെ അല്ലേ??
അതെ സാർ. ഞാൻ ഇപ്പോ perfectly ഓക്കെ ആണ്.
മമ്.. ok. അതും പറഞ്ഞ് അങ്ങേര് സീറ്റിൽ പോയിരുന്നു.
ഹും എന്തൊക്കെ ആയിരുന്നു. അങ്ങേരെ കാണാൻ തോന്നുന്നു. അങ്ങേരുടെ സീറ്റിലേക്ക് പോകുന്നു. മാങ്ങാതൊലി. എന്തോലുമൊക്കെ ചോദിക്കുമെന്ന് വിചാരിച്ചു. എന്നിട്ട് ചോദിച്ചതോ തനിക്ക് ഓക്കെ അല്ലെന്നു. ഓക്കെ അല്ലങ്കിൽ ഞാൻ ഇങ്ങോട്ടേക്ക് വരുമായിരുന്നോ.. അല്ല ഞാൻ എന്തിനാ ഇത്ര കിടന്ന് ഹീറ്റ് ആകുന്നത്. അങ്ങനെ ഓരോന്നും ചിന്തിച്ചു നിന്നപ്പോൾ
അശ്വനി….
അങ്ങേരുടെ വിളികേട്ടതും ഞാൻ ചിന്തയിൽ നിന്നും ഞെട്ടി വേഗം അങ്ങേർക്കടുത്തേക്ക് ചെന്നു നിന്നു.
താൻ ഓക്കെ ആണന്നല്ലേ പറഞ്ഞത്..
ഇങ്ങേർക്കെന്താ ചെവിക്ക് വല്ല കേടുമുണ്ടോ.. അല്ലങ്കിൽ ഇനി ഞാൻ മലയാളത്തിൽ തന്നെയല്ലേ പറഞ്ഞത്. മനസിലാണേ… ഇങ്ങേര് കേൾക്കെ പറഞ്ഞാൽ ഞാൻ ഹോസ്പിറ്റലിലേക്ക് ഒരു പോക്കും കൂടി പോകേണ്ടി വരും. അല്ല പിന്നെ…
അതെ സാർ… എന്ന് ഞാൻ പറഞ്ഞതും അങ്ങേർക്ക് ലെഫ്റ്റ് സൈഡിലായുള്ള ഷെൽഫിനടുത്തേക്ക് ചെയർ നീക്കി അത് തുറന്ന് അതിൽ നിന്നും മൂന്ന് നാല് ഫയൽസ് എടുത്ത് എനിക്ക് നേരെ നീട്ടി.
മമ് take it.
അങ്ങേര് പറഞ്ഞതും ഞാൻ ആ ഫയൽസ് മേടിച്ചു.
ഇത് നമ്മുടെ കമ്പനിയിലെ ഇപ്പോ വരെയുള്ള അക്കൗണ്ട് ഡീറ്റൈസ് ആണ്. താൻ ഇത് year ബേസ് ചെയ്ത് കറക്ട് ചെയ്ത് എനിക്ക് തരേണ്ടതാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ കണ്ണും മിഴിച്ച് അങ്ങേരെയും കൈയ്യിലെ ഫയൽസിലേക്ക് മാറി മാറി നോക്കി.
what.. any problem??
No…No… sir..
ok. എന്നാൽ തന്ന വർക്ക് പോയി ചെയ്തോളു. അതും പറഞ്ഞ് അങ്ങേര് ലാപ്പും തുറന്ന് അതിൽ മിഴിച്ചിരിക്കാൻ തുടങ്ങി. ഞാൻ കൈയ്യിലെ ഫയൽസ് ഒന്നൂടെ നോക്കി എന്റെ സീറ്റിലേക്ക് വന്ന് വർക്ക് ചെയ്യാൻ തുടങ്ങി.
~~~~~~~~~~~~~~~~~~~~~~
ക്യാബിനിലേക്ക് കയറിയതും ഞാൻ ആദ്യം തന്നെ നോക്കിയത് അശ്വനിയുടെ സീറ്റിലേക്കായിരുന്നു. ഇന്നലെ വരെ അവിടേക്ക് നോക്കുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന ചെയർ മാത്രമായിരുന്നു. ഇന്ന് അതിൽ ഇരിക്കുന്ന അവളെ കണ്ടപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു. എന്നെ കണ്ടതും അവൾ വേഗം തന്നെ ചാടി എണീറ്റ് വിഷ് തന്നു. ഒരു മാസത്തിനു ശേഷം അവൾടെ ശബ്‌ദം കേട്ടപ്പോൾ ഒരു മാധുര്യം തോന്നി. ഞാനും തിരിച്ചു വിഷ് ചെയ്ത്. അവളോട് ഞാൻ ok അല്ലെന്നു എടുത്ത് ചോദിച്ചത് തന്നെ അവൾക്ക് ഒരു വർക്ക് കൊടുക്കാൻ വേണ്ടി തന്നെയായിരുന്നു. അവൾക്കൊള്ള എന്റെ പണിയല്ലാട്ടോ.. അവൾ അക്കൗണ്ടിങ്ങിന്റെ കാര്യമൊക്കെ നല്ല വെടിപ്പായി ചെയ്യും.ഇപ്പോ ഞാൻ കൊടുത്ത വർക്കും അവൾ വെടുപ്പായി ചെയ്യുമെന്നും അറിയാം. ഞാൻ ഫയൽസ് എടുത്ത് അവൾക്ക് കൊടുത്തപ്പോൾ അവൾടെ മുഖത്തെ എക്സ്പ്രഷൻ കണ്ട് ഞാൻ എനിക്ക് ചിരി വന്നെങ്കിലും പുറമേ കാണിച്ചില്ല. ഇനിയും അവൾ ഇവിടെ നിന്നാൽ ഞാൻ ചിരിക്കുമെന്ന് ഉറപ്പായത് കൊണ്ട് തന്നെയാ പുറമേ കപട ഗൗരവം കാണിച്ച് അവളോട് വർക്ക് ചെയ്യാൻ പറഞ്ഞ് ഞാൻ ലാപ്പിലേക്ക് നോട്ടം കൊടുത്തത്. അവൾ പോയതും ഞാൻ ലാപ്പിൽ നിന്നും നോട്ടം മാറ്റി അവളെ നോക്കിയപ്പോൾ ആള് വർക്ക് തുടങ്ങിയിരുന്നു. ഞാൻ കുറച്ച് നേരം അവളെ തന്നെ നോക്കി നിന്നുപോയി. ഇന്നേ വരെ എനിക്ക് തോന്നാത്ത ഒരു അനുഭൂതിയായിരുന്നു അവളെ നോക്കി നിന്നപ്പോൾ എനിക്ക് തോന്നിയത്.
~~~~~~~~~~~~~~~~~~~~~~~~~~~
അങ്ങേര് എനിക്ക് വന്ന് കേറിയപ്പോൾ തന്നെ ഇങ്ങനൊരു പണി തരുമെന്ന് ഞാൻ പ്രേതീക്ഷിച്ചില്ല. നേരുത്തെ അങ്ങേരെനിക്ക് ഇതുപോലെ വർക്ക് തരുമ്പോൾ പ്രകാറാണ് പതിവ്. ഇന്ന് അങ്ങനെയൊന്നു മനസ്സിൽ തോന്നിയതേയില്ല. പിന്നെ പെട്ടന്ന് മൂന്നു നാല് ഫയൽസ് കൈയ്യിൽ തന്നപ്പോൾ ഞാൻ ഞെട്ടിന്നുള്ളത് സത്യമാ… പിന്നെ ഞാൻ അതെല്ലാം മനസിന്ന് മായിച്ചു വർക്ക് തുടങ്ങി.
~~~~~~~~~~~~~~~~~~~~~~~
തന്ന വർക്കൊക്കെ വെടുപ്പായി ചെയ്ത് തീർത്ത് ഞാൻ ഞാൻ ഫയൽസ് എല്ലാം സാറിനെ ഏൽപ്പിച്ചു പോകാനൊരുങ്ങിയതും
അശ്വനി…
വിളി കേട്ടതും ഞാൻ സാറിന് നേരെ തിരിഞ്ഞു.
എന്താ സാർ..
ഞാൻ ഒറ്റയടിക്ക് ഈ വർക്ക് ചെയ്യാൻ തന്നതിൽ തനിക്കെന്നോട് ദേഷ്യമുണ്ടോ??
ഏയ് ഇല്ല സാർ.
ok. പിന്നെ തന്റെ പുതിയ ബ്രദർസിനെ നന്നായി ബോതിച്ചല്ലേ??
അത് സാർ.. അവർ നല്ല കമ്പനി മൈൻഡ് ആയിരുന്നു. എനിക്ക് അവരെ ഒത്തിരി ഇഷ്ട്ടപെട്ടു. ഒരു സേഫ്റ്റി തോന്നിക്കും പോലെ എന്ന് തുടങ്ങി അങ്ങോട്ട് അവരെ പുകഴ്ത്തി അടിച്ചു വിട്ടു.
മമ് മതി മതി.. ഞാൻ ഒന്ന് ചോദിച്ചന്നേയുള്ളു താൻ പൊയ്ക്കോളൂ. ആമ് പിന്നെ ഒരു കാര്യം സൂക്ഷിച്ചും കണ്ടും പൊക്കോണം മനസിലായല്ലോ.
സാറിന്റെ അടുത്തന്നു അങ്ങനൊരു ചോത്യം ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ലായിരുന്നു.മാത്രവുമല്ല ശാന്തമായി മുഖത്ത് പുഞ്ചിരി തൂകിയായിരുന്നു ആ ചോത്യവും. അതുകൊണ്ട് തന്നെ
ഞാൻ എന്റെ പുതിയ ബ്രോസിനെ കുറിച്ച് വാ തോരാതെ പറയുന്നതിനിടക്ക് അങ്ങേര് മതിയെന്നും പറഞ്ഞ് എന്നോട് പൊയ്ക്കോളാൻ പറഞ്ഞു. ആദ്യം എന്നോട് ഒരു പുഞ്ചിരിയോടെ നിന്ന ആളാണ്. പെട്ടന്ന് ഭാവം മാറി കുറച്ച് കടിപ്പിച്ചു അത്രയും പറഞ്ഞത്.
~~~~~~~~~~~~~~~~~~~~~~~
എന്റെ ഫ്രണ്ട്സ് ഇപ്പോ അവൾക്ക് ബ്രോതേഴ്‌സ് ആണല്ലോ. ചുമ്മാ അവരോടുള്ള അവൾടെ അഭിപ്രായം അറിയാൻ വേണ്ടിയാണു ഞാൻ ചോദിച്ചത്. അപ്പോ അവള് അവന്മാരെക്കുറിച്ച് വാ തോരാതെ പറഞ്ഞത് കേട്ട് എനിക്കെന്തോ ദേഷ്യം തോന്നി. അതാ അവൾ പറയുന്നത് മുഴുവപ്പിക്കാതെ മതിയെന്ന് പറഞ്ഞത് തന്നെ. അവൾ ക്യാബിൻ വിട്ടു പോയതും ഞാൻ കൈ ചുരിട്ടി ടേബിനിൽ അടിച്ചു. എന്തോ വല്ലാത്ത ദേഷ്യം തോന്നി. ഞാൻ അവൾ കംപ്ലീറ്റ് ചെയ്ത് കൊണ്ട് വന്ന് തന്ന ഫയൽസിൽ നോട്ടം കൊടുത്ത് ഞാൻ അത് കൈയ്യിൽ എടുത്തു. അപ്പോളും അവൾ അവന്മാരെ വാ തോരാതെ പറഞ്ഞതിന്റെ അമർഷത്തിൽ ഞാൻ അപ്പോൾ തന്നെ കൈയ്യിലെടുത്ത ഫയൽ ടേബിളിൽ തന്നെ ഇട്ട് ചെയറിലേക്ക് ചാരി ഇരുന്നു.
ഞാൻ എന്തിനാ ഇത്രയുക്കും ദേഷ്യം കാണിക്കുന്നത്. അവൾ അവന്മാരെ കുറിച്ച് പറഞ്ഞതിന് എനിക്കെന്താ. എനിക്കൊന്നുമില്ല. പക്ഷേ അവന്മാർ എന്റെ ഫ്രണ്ട്സ് അല്ലേ… അങ്ങനെ ഒരൊന്നും ഓർത്ത് പിന്നെ എല്ലാം മനസിന് കളഞ്ഞ് അവൾ കറക്ട് ചെയ്ത ഫയൽസ് ഞാൻ ചേക്ക് ചെയ്ത ശേഷം ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങി. ആ സമയം എല്ലാവരും പോയി കഴിഞ്ഞിരുന്നു. ഞാനും വേഗം ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങി കാറിലേക്ക് കയറി ഇരുന്നതും രവി കാർ മുന്നോട്ടെടുത്തു.
~~~~~~~~~~~~~~~~~~~~~~~~~~~~~
വീട്ടിൽ എത്തിയതും ഹാളിൽ ഇരിക്കുന്ന അവൾക്കാരെ കണ്ട് ഞാൻ എന്തെന്താപ്പോ ഇവര് ഈ സമയത്ത് ഇവിടെ. എന്തോ ഉണ്ടന്ന് തോന്നുന്നല്ലോ. അതും ചിന്തിച്ചു ഞാൻ അവരെ നോക്കി അസല് ചിരി ചിരിച്ച് ഇതെന്താ എല്ലാവരും പ്രേത്യേകിച്ച്. എന്തേലും വിശേഷം എന്ന് ഞാൻ ചോദിച്ചപ്പോൾ അവർക്കൊന്നും ഒരു മൈൻഡ് പോലുമില്ല. എന്തായാലും എന്തോ പ്രേശ്നമുണ്ട് എല്ലാവരുടെയും മുഖത്ത് ഒരു ഗൗരവം…
ഞാൻ സോഫയ്ക്ക് സൈഡിൽ തല കുനിച്ചു നിൽക്കുന്ന അപ്പൂനെ നോക്കിയപ്പോൾ മനസ്സിൽ ഫിക്സ് ചെയ്തു. എന്തോ ഒരു വലിയ പ്രോബ്ലം ഉണ്ടന്ന്. അപ്പുനടുത്തു തന്നെ നിക്കുന്ന ആച്ചിയെ നോക്കി കണ്ണുകൊണ്ട് എന്താ സംഭവമെന്നു ചോദിച്ചപ്പോൾ എന്നെ നോക്കി എന്റെ കാര്യം ഗോവിന്ദ എന്ന് ആക്ഷൻ ഇട്ടു കാണിച്ചു തന്നേക്കുന്നു. ഈശ്വരാ എനിക്ക് വിനയായ എന്തോന്ന് കിണ്ടിയാ ഉള്ളതെന്നും ചിന്തിച്ചു നിന്നപ്പോൾ തന്നെ വിജയച്ഛൻ എന്നെ അടുത്തേക്ക് വിളിച്ചു.
മോളേ നിച്ചു… മോളിങ്ങു വന്നേ.
ഞാൻ അപ്പൂനെ ഒന്നൂടെ നോക്കി എവിടെ അവൾ ആ നിൽപ്പ് തന്നെയാണ്. എന്തായിരിക്കും കാരണം എന്നോർത്തു ഞാൻ വിജയാച്ഛനരികിലേക്ക് വന്നു നിന്നു.
എന്താ വിജയാച്ഛാ..?
മോളോട് വിജയാച്ഛൻ ഒരു കാര്യം ചോദിക്കട്ടെ. അതിന് സത്യസന്തമായി ഉത്തരം പറയണം. അപ്പുവും അച്ചുവും എനിക്കെങ്ങനെയാണോ അതുപോലെ തന്നെയാണ് എനിക്ക് മോളും അച്ചിയും. അതുകൊണ്ട് മോളേ വിജയച്ഛൻ ചോദിക്കുന്ന കാര്യത്തിന് കള്ളം പറയില്ലാന്നു വിശ്വസിക്കുന്നു.
എന്താ വിജയാച്ഛാ ഇങ്ങനൊയൊക്കെ പറയുന്നത്. എനിക്ക് എന്റെ അച്ഛനെ പോലെ തന്നെയാ വിജയച്ഛനും. ഞാൻ ഇന്നുവരെ നിങ്ങളോട് കള്ളത്തരം പറഞ്ഞിട്ടുണ്ടോ??
മമ് കള്ളത്തരം പറഞ്ഞിട്ടില്ല എന്നാൽ ഒരു ഞങ്ങളിൽ നിന്നും മറച്ചിട്ടില്ലേ.. എന്ന് എന്റെ അച്ഛൻ എന്നോട് കുറച്ച് കടുപ്പത്തിൽ ചോദിച്ചപ്പോൾ എന്റിശ്വരാ ഇവരിതെന്തൊക്കെയാ ഈ പറയുന്നത് ഒന്നും അങ്ങട് മനസിലാകുന്നില്ലല്ലോ എന്നായിരുന്നു എന്റെ മനസ്സിൽ
ഞാൻ എന്തു കാര്യം മറച്ചെന്ന നിങ്ങൾ പറയുന്നേ?? എനിക്ക് മനസിലായില്ല.
നീയല്ല നിങ്ങൾ നിങ്ങൾ രണ്ടുപേരും. എന്നും പറഞ്ഞ് നുമ്മട അമ്മ ദേഷ്യത്തിൽ അപ്പുനെയും എന്നെയും നോക്കി പറഞ്ഞപ്പോൾ ഏകദെശം എന്റെ മണ്ടയിൽ എന്താണ് കാര്യമെന്നു കത്തി. എന്റെ ഈശ്വരാ…. ബെഡ് റസ്റ്റ് കഴിഞ്ഞ് ഇന്നുതൊട്ട് ഓഫീസിൽ പോയി തുടങ്ങിയതേയുള്ളു. ഇനിയും ബെഡ് റസ്റ്റ് എടുക്കാൻ എന്നെക്കൊണ്ട് പറ്റത്തില്ലേ…
നിച്ചു മോളേ വിജയച്ഛൻ തുറന്ന് ചോദിക്കുവാണ് അപ്പുവും ആ ips അഭിനവ് എന്ന പയ്യനും തമ്മിൽ ഇഷ്ടത്തിലാണ് എന്ന കാര്യം മോൾക്ക് അറിയാമായിരുന്നോ.?
സബാഷ്… എന്റെ കാര്യത്തിൽ തീരുമാനമായി…
അത്.. അത് പിന്നെ വിജയാച്ഛാ… എനിക്ക്… എനിക്ക് അറിയാമായിരുന്നു. ഞാൻ തല താഴ്ത്തി പറഞ്ഞു.
നിച്ചു നീ… അമ്മ എന്തോ പറയാൻ വന്നതും അംമ്പികാമ്മ തടുത്തു. അതെന്തായാലും നന്നായി. അല്ലേൽ ഒരു തല്ല് എനിക്കുറപ്പായേനെ… ഈ സമയത്ത് ഞാൻ ഇടം കണ്ണിട്ട് അപ്പൂനെ നോക്കിയപ്പോൾ പരട്ട കിളവി ആ നിപ്പ് അങ്ങനെ തന്നെ നിക്കുവാ. ഇനിപ്പോ അവൾടെ കഴിതോടിച്ചിട്ടോ എന്നുവരെ തോന്നി. അവൾ ഒന്ന് നോക്കുന്നു പോലുമില്ലായിരുന്നു.
മോള് ഓഫീസിൽ നിന്നും വന്നതല്ലെയുള്ളു. അധികമൊന്നും ചോദിക്കുന്നില്ല.മോള് ചെല്ല് പോയി ഫ്രഷ് ആക് അതും പറഞ്ഞ് വിജയച്ഛൻ ഇരുന്നിടത് നിന്നും എണീറ്റ് അപ്പോഴേക്കും അച്ഛനും എണീറ്റു.
അശോകാ ഞങ്ങൾ ഇറങ്ങുവാ.. ഞങ്ങൾ ഇപ്പോ വന്നത് ഇത് സത്യമാണോ എന്നറിയാൻ വേണ്ടി ആയായിരുന്നു. ഓർമ്മ വെച്ച നാൾ മുതൽക്കെയുള്ള കൂട്ടല്ലേ രണ്ടിന്റെയും. അതുകൊണ്ട് അവര് മറച്ചുവെക്കാത്തതായി ഒന്നും തന്നെ കാണില്ല എന്നിനിക്കുറപ്പായിരുന്നു. പിന്നെ ഞാൻ ചിലതൊക്കെ തീരുമാനിച്ചു കഴിഞ്ഞു. താൻ എന്റ കൂടെയൊന്നു വന്നേ..
അതും പറഞ്ഞ് അവര് രണ്ട് പേരും പുറത്തേക്ക് പോയതും ഞാൻ എന്റെ നോട്ടം അമ്മയിലേക്ക് നോക്കി അമ്മ എന്നെ തുറുക്കനെ നോക്കിയപ്പോൾ അംമ്പികാമ്മ ഒന്ന് ചിരിച്ച് അമ്മയെയും കൂട്ടി അടുക്കളയിലേക്ക് പോയി.
അമ്മയുടെ തുറുക്കനെയുള്ള നോട്ടം കണ്ടാൽ തോന്നും എന്റെ ലൈനാണ് കൈയ്യോടെ പിടിച്ചതെന്നു തോന്നുമല്ലോ.. ഹും… അമ്മ പോയ വഴിയെ നോക്കി ഞാൻ പറഞ്ഞ് തിരിഞ്ഞതും അപ്പു വേഗം മുകളിലേക്ക് കയറി പോയി. പോയത് നുമ്മടെ റൂമിലേക്കണേ.. അച്ചു ആണേൽ അവൾ പോയ ഭാഗത്തേക്ക് നോക്കിയ ശേഷം എനിക്കടുത്തേക്ക് വന്നു.
എന്നാലും എന്റെ നിചേച്ചി ചേച്ചി ഇതിനു കൂട്ട് നിക്കുമെന്ന് ഞാൻ പ്രേതീക്ഷിച്ചില്ല. അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയപ്പോൾ അവൾ പറഞ്ഞത് കേട്ട് ഞാൻ വായും പൊളിച്ച് അവൾ പോകുന്നതും നോക്കി നിന്നു പോയി.
ഞാൻ ഒരു തല്ലെങ്കിലും പ്രേതീക്ഷിച്ചിരുന്നു. അച്ചു പോയ ഭാഗത്തേക്കും നോക്കി നിന്നപ്പോളാണ് ആച്ചിടെ ആ ഡയലോഗ്.
അത് കേട്ടതും എന്റെ ലുക്ക് ഞാൻ നേരെ ആച്ചിയിലേക്ക് തിരിച്ചു.
എന്താടാ നീ പറഞ്ഞത്. അപ്പോ നീ എനിക്ക് തല്ലു കിട്ടുന്നത് കാണാൻ നിക്കുവായിരുന്നോ?? ഞാൻ ആച്ചിയെ തറപ്പിച്ചു നോക്കി അത് പറഞ്ഞതും ചെക്കൻ ഇല്ല എന്ന് കണ്ണടച്ച് ചുമൽ കൂച്ചി പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഇരുത്തി മൂളി.
പിന്നെ വെളിവ് വന്ന പോലെ ഞാൻ ഇവരൊക്കെ ഇതെങ്ങനെയാ അറിഞ്ഞതെന്നു ചിന്തിച്ച് ആച്ചിയോട് കാര്യം ചോദിച്ചു. അപ്പോ അവൻ പറഞ്ഞത് കേട്ട് ഞാൻ അച്ചു പോയ വഴിയിലേക്ക് ഒന്നൂടെ നോക്കി പാരേ എന്നും മൊഴിഞ്ഞു മേലൊട്ടൊന്നു നോക്കി.
അപ്പൂന്റെ ഫോൺ റിങ് ചെയ്തപ്പോൾ അച്ചു വാണ് കാൾ അറ്റന്റ് ചെയ്തത്. അപ്പു ആയിരുന്നുന്നും കരുതി ips എന്തൊക്കെയോ പറഞ്ഞു. ആ സമയത്താണ് അപ്പു വന്നത്. പിന്നെ ആകെ കോലാഹലമായി. അവസാനം എന്റെ പേരും പറഞ്ഞുന്നു പരട്ട കിളവി. കൈയ്യോടെ പിടിച്ചപ്പോളും നമ്മളെ വെറുതെ വിട്ടുണ്ടായിരുന്നോ…
നിചേച്ചി ഇതിനു കൂട്ടുണ്ടായിരുന്നുന്ന് അറിഞ്ഞതും എല്ലാവരും ഇങ്ങോട്ട് വന്നു. അറിഞ്ഞത് സത്യമാണോ എന്നറിയാൻ. അപ്പോ നിചേച്ചിടെ വായിന്ന് തന്നെ കേട്ടപ്പോൾ എല്ലാം ok ആയി.
എടാ ആച്ചി ഞാൻ അതിന് കൊടിയ പാബമൊന്നും ചെയ്തില്ലല്ലോ. രണ്ട് ഹൃദയങ്ങൾ കൂട്ടി ചേർക്കാൻ ഒന്ന് സപ്പോർട്ട് ചെയ്തു. അതിത്ര വല്യ തെറ്റാ… ഇക്കാലത്തു ഒരു സഹായം ചെയ്യാൻ പറ്റില്ലോ…
മമ് രണ്ട് ഹൃദയങ്ങൾ തമ്മിൽ ഒരുമിപ്പിക്കാൻ നോക്കി പോലും അംമ്പിയമ്മ പിടിച്ചു നിർത്തിയില്ലായിരുന്നേൽ ഇന്ന് അമ്മയുടെ കൈയ്യിൽ നിന്നും മോൾക്ക് കിട്ടിയേനെ..
ഓ… ഒഞ്ഞു പോടെ.. ഞാൻ ഇപ്പോ മേലോട്ട് പോയതിനെ നോക്കട്ടെ.. തെണ്ടി എന്നെയും കുഴിയിൽ ചാടിച്ചു തലയും കുനിച്ചു നിന്നതല്ലേ… രണ്ട് പറയട്ടെ… അതും പറഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് പാഞ്ഞു. റൂമിൽ എത്തിയതും മുഖം പൊത്തി കുനിഞ്ഞിരിക്കുവായിരുന്നു അപ്പു.
ഞാൻ അവൾക്കടുത്തേക്ക് ചെന്ന് തോളിൽ കൈ വെച്ചു.
ഡി അപ്പു താഴെ അവരെന്നോട് ഓരോന്നും ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ തലയും കുമ്പിട്ട് നിക്കുവല്ലായിരുന്നോ നീ… നീ എന്നെയും പൊട്ടുകൊടുക്കുമെന്ന് വിചാരിച്ചില്ല. എന്നിട്ട് ഇങ്ങോട്ട് വന്ന് കുമ്പിട്ടു കിടക്കുവല്ലേ… ദുഷ്ട്ടെ…
ഞാൻ ഇവിടെ കിടന്ന് വായിട്ടടിച്ചിട്ടും നീ തലയും കുനിച്ചു നിക്കുവാ.. ഡി അപ്പു..
പെട്ടന്ന് എന്നെ ഞെട്ടിക്കും വിധം അപ്പു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ ഞാൻ ഒരു നിമിഷം ഷോക്ക് ആയിപ്പോയി…
എന്നോട് ക്ഷമിക്കണം നിച്ചു… ഞാൻ അപ്പോ ആ നിമിഷം എനിക്ക് അറിയില്ലായിരുന്നു. അച്ചു എന്റെ റൂമിൽ വന്നതും കാൾ അറ്റന്റ് ചെയ്യുമെന്നൊന്നും എനിക്കറിയില്ലായിരുന്നു. ഞാൻ… ഞാൻ ഇനി എന്തു ചെയ്യും. എനിക്കൊരു അഫെയർ ഉണ്ടന്നറിഞ്ഞിട്ട് ഈ നിമിഷം വരെ അച്ഛൻ എന്നോട് മിണ്ടിയിട്ടില്ല. എനിക്ക് സഹിക്കണില്ല നിച്ചു. എന്റച്ഛൻ എന്നോട് ഇന്നേ വരെ മിണ്ടാതിരുന്നിട്ടില്ല. എനിക്ക് ചങ്കു പൊട്ടി പോകുന്ന പോലെ… അങ്ങനെ ഓരോന്നും പറഞ്ഞ് അപ്പു എന്നെ കെട്ടി പിടിച്ചു കരയുന്നത് കണ്ടിട്ട് എനിക്ക് സങ്കടം വന്നു. അവളെ ഇന്നുവരെ ഇങ്ങനെ ഞാൻ കണ്ടട്ടില്ല. സത്യം പറഞ്ഞാൽ ഞാൻ കൂടെ കരഞ്ഞു പോയി. ഞാൻ അവളെ ഒരു വിധം സമാധാനിപ്പിച്ചു. ആച്ചിയെ റൂമിലേക്ക് വിളിച്ച് അവിടെ ഇരുത്തി ഞാൻ വേഗം പോയി ഫ്രഷ് ആയി വന്നു. അപ്പോഴും അപ്പു കരിച്ചില് തന്നെ.
അപ്പു നീ ഇങ്ങനെ കരയല്ലേ. നീ കരയുന്നത് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല കിട്ടോ..
ഞാൻ ചെയ്തത് തെറ്റായി പോയി നിച്ചു. ഞാൻ കാരണം എന്റെ അച്ഛനും അമ്മയും ഒത്തിരി വേദനിച്ചു. ഞാൻ അവരെ വേധനിപ്പിച്ചില്ലേ നിച്ചു. ഇപ്പോ തോന്നുന്നു ഒന്നും വേണ്ടായിരുന്നന്ന്.
അപ്പോ നിന്റെ സ്നേഹം ips നോട് നിനക്ക് തോന്നിയത് യഥാർത്ഥ സ്നേഹമല്ലേ..?
no… no…. എനിക്ക് എന്റെ അഭിയെ ജീവനാണ്… അഭിയില്ലാത്തൊരു ജീവിതത്തെ കുറിച്ച് ഞാൻ ചിന്തിക്കുക കൂടിയില്ല… ഞാൻ എന്റെ ജീവനെക്കാൾറെ ഇഷ്ട്ടപെടുന്നുണ്ട് എന്റെ അഭിയെ. പക്ഷേ അച്ഛനെയും അമ്മയെയും വേദനിപ്പിച്ചു കൊണ്ട് ഞാൻ…. അവരോട് ചെയ്തത് തെറ്റു തന്നെയല്ലേ…
ഇതിനു കാരണം ആ കുട്ടി പിശാശല്ലേ അച്ചു. അങ്ങനൊരു വാണലി… (ആച്ചി )
അവളെ കുറ്റം പറഞ്ഞിട്ടെന്താ ഇനി കാര്യം. നടക്കാനുള്ളതെല്ലാം നടന്നില്ല. ഇനി എടുത്ത പ്ലാൻ നോക്കാം. അല്ല അതിന് ശേഷം നീ ips നെ വിളിച്ചാരുന്നോ??
മ്മ്ഹ്ഹ്… അമ്മ ഫോൺ മേടിച്ചു വെച്ചു.
മമ്.. അപ്പോ നിന്നെ വീട്ടിൽ പൊക്കിയ കാര്യം അങ്ങേരറിഞ്ഞു കാണില്ലേ???
അറിയില്ല. അച്ചു എന്നെ കണ്ടപ്പോൾ തന്നെ ഫോൺ കാട്ടാക്കി. ഫോൺ കട്ടാക്കിയത് കൊണ്ടാകും വീണ്ടും വിളിച്ചിരുന്നു. ഞാൻ ആരാ വിളിക്കുന്നതെന്ന് ചോദിച്ചതും എനിക്ക് നേരെ ഫോൺ ഉയർത്തി കാട്ടി. അപ്പോഴേ ഞാൻ പെട്ടു എന്ന് മനസ്സിലായി. അവൾ എല്ലാം അറിഞ്ഞന്നും.
നമുക്ക് അവരോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം… അഭിയോടും കാര്യങ്ങൾ പറയാം… നീ ഇനി ഇങ്ങനെ കിടന്ന് മോങ്ങരുത് മനസ്സിലായോ…
അതിന് അവൾ ഒന്ന് മൂളിയതേയുള്ളു…
പിന്നെ ഒരുവിധം ഞങ്ങൾ ഇതെങ്ങനെ സോൾവ് ചെയ്യും അവരോടു പറഞ്ഞു മനസിലാക്കും എന്നൊക്കെ ചോദിച്ചു കൂട്ടി.
സമയം ഒരുപാട് കഴിഞ്ഞപ്പോൾ അച്ചു റൂമിലേക്ക് വന്നു. ഞങ്ങളെ ഫുഡ് കഴിക്കാൻ വിളിക്കുന്നു എന്നും പറഞ്ഞ് പോക്കായിരുന്നു.
ഹും കുരുപ്പ് ഇത്രയും ഒപ്പിച്ചു വെച്ചിട്ട് ഒരു കുസലുമില്ലാതെ പോയത് കണ്ടില്ലേ… ചില സമയത്ത് ഇതിന്റെ കാട്ടായം കാണുമ്പോൾ നിലത്തിട്ടു കുത്താൻ തോന്നും… ആച്ചി അച്ചുന്നോടുള്ള ദേഷ്യത്തിൽ അത്രയും പറഞ്ഞ് താഴേക്ക് പോകാം എന്നും പറഞ്ഞ് എണീറ്റു. പിന്നെ അപ്പൂനെ നിർബന്തിപ്പിച്ച് താഴേക്ക് പോയി. ഞാൻ പുറമേ പേടിയൊന്നും കാണിക്കുന്നില്ലെങ്കിലും എനിക്കും ചെറിയ തോതിൽ പേടിയൊക്കെ ഉണ്ടായിരുന്നു. ഞാനും അപ്പുവും അതികം അവരുടെ മുഖത്തേക്ക് നോക്കിയതേയില്ല. പിന്നെ ഫുടൊക്കെ കഴിച്ച് കുറച്ച് നേരം കൂടെ വീട്ടിൽ നിന്നിട്ടാണ് അവര് തിരിച്ചു പോയത്. അപ്പൂന്നോട് വഴി എന്തേലും നോക്കാം എന്നൊക്കെ പറഞ്ഞ് അവളെ സമാധാനിപ്പിച്ചാണ് അവളെ വിട്ടത്.
പാവം… എത്രയും പെട്ടന്ന് തന്നെ ഇതിനൊരു തീരുമാനം എടുത്തേ പറ്റു. പിന്നെ ഞാനും അതികം നേരെ അവിടെ നിക്കാതെ എന്റെ റൂമിലേക്കോടി… അല്ലേൽ നേരുത്തെ മാറ്റിവെച്ച തല്ല് എനിക്ക് കിട്ടിയാലോ…
റൂമിൽ വന്ന് വാതിൽ പൂട്ടി കട്ടിലിലേക്ക് വന്നു കിടന്ന് അപ്പൂന്റെ കാര്യം ഓർത്ത് ചിലതൊക്കെ മനസ്സിൽ കണക്കു കൂട്ടി കിടന്നു.
തുടരും

by