രചന – കൃഷ്ണ
അശ്വനി ഞാൻ ഇന്നലെ തോന്നോട് പറഞ്ഞത് തന്നെയാ ഇന്നും പറയാനുള്ളത്. ok. അപ്പോ ഞാൻ പോയി വരാം.
ഞാൻ ആയിക്കോട്ടെ എന്ന മട്ടിൽ അങ്ങനെ നിന്നും. അന്യൻ ബോസ് പോയതും ഞാൻ വീണ്ടും റൂമിൽ സമയം തള്ളി നീക്കി. എന്റെ ചിന്ത മുഴുവനും ഇന്നലത്തെ കാര്യം ആയിരുന്നു.
മീറ്റിംഗ് കഴിഞ്ഞ് റൂമിലേക്ക് വന്നതും റൂം ഓപ്പൺ ആയി കിടക്കുവായിരുന്നു. ഇവള് ഞാൻ പറഞ്ഞിട്ടല്ലേ പോയത് ഒന്നും പറയുന്നത് പോലെ കേൾക്കില്ല. അരിശത്തിൽ ഞാൻ റൂമിലേക്ക് കയറി.
അശ്വനി…. അശ്വനി…. ഞാൻ അൽപ്പം ദേഷ്യത്തിൽ തന്നെ വിളിച്ചു. പക്ഷേ അവൾ വിളികേട്ടത് പോലുമില്ല.. ഞാൻ മുഖം ചുളിച്ചു ഇവളിത് എവിടയാണ് എന്നും ചിന്തിച്ച് അവിടയല്ലാം നോക്കി… പക്ഷേ അവളെ ആ റൂമിൽ കണ്ടതേയില്ല…. ഇവലിതെവിടെ പോയി.. ടെൻഷനോട് ഞാൻ വീണ്ടും റൂം മുഴുവൻ നോക്കി.. അവളെ അവിടെയുന്നും കാണാതെ ആയപ്പോൾ എന്റെ മനസ്സിൽ ഇന്നലെ കിരൺ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു. എന്നെ ഇല്ലാതാക്കാൻ വേണ്ടി അവൻ എന്ത് ചെറ്റത്തരവും കാണിക്കും…
എനിക്ക് ടെൻഷൻ കൂടി വന്നു. ഞാൻ വേഗം തന്നെ പുറത്തേക്കിറങ്ങാൻ ഡോറിനടുത്തേക്ക് ഓടി അടുത്തപ്പോൾ അകത്തേക്ക് കയറി വരുന്ന ആ കോപ്പിനെ കണ്ട് എനിക്ക് അടിമുടി വിറഞ്ഞു കയറി…. ഞാൻ അവൾക്ക് നേരെ പാഞ്ഞടുത്ത് അവളുടെ മുഖം നോക്കി ഒന്ന് കൊടുത്തു.
എവിടെ പോയി കിടക്കുവായിരുന്നടി കോപ്പേ… ഞാൻ നിന്നോട് പറഞ്ഞതല്ലേ റൂമിൽ നിന്നും പുറത്തേക്കിറങ്ങരുതെന്ന്… നിന്നെ ഇവിടെ കാണാഞ്ഞപ്പോൾ ഞാൻ എത്രമാത്രം ടെൻഷനടിച്ചുന്നു അറിയോ… നിനക്കെന്താ പറഞ്ഞാൽ മനസിലാകാത്തത്….
കുറച്ച് നേരം വരെ എന്നെ ടെൻഷനടിപ്പിച്ചതിനു അവളോട് കലിപ്പിൽ അത്രയും പറഞ്ഞു നിർത്തുമ്പോളും എന്തോ വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു എനിക്ക്.
അവളെ റൂമിൽ കാണാതിരുന്നപ്പോൾ എന്തിനാണ് ഞാൻ അത്രയും ടെൻഷനടിച്ചതന്ന് എനിക്ക് മനസിലായില്ല. അവൾക്ക് മുഖം കൊടുക്കാതെ ദേഷ്യത്തിൽ ഞാൻ ബാൽക്കാണിയിലേക്ക് പോയി കൈ വരിയിൽ പിടി മുറുക്കി ഞാൻ കണ്ണുകൾ ഇറുക്കെ അടച്ചു…
അവളെ തല്ലണ്ടായിരുന്നു…. അപ്പോഴത്തെ മാനസികാവസ്ഥയിൽ ഞാൻ അങ്ങനെ ചെയ്തു പോയതാണ്…. അവളോട് ഞാൻ പ്രത്യകം പറഞ്ഞിട്ട് കൂടി പോയതല്ലേ…. അങ്ങനെ ഓരോന്ന് ഓർത്ത് അവിടെ നിന്നു..
___________________________
ബാൽക്കാണിയിലിരുന്നു പുറത്തേക്കും നോക്കി അങ്ങനെ നിക്കുമ്പോൾ ആയിരുന്നു താഴെ ഒരു കുട്ടി കളിക്കുന്നത് കണ്ടത്.ഏകദേശം അഞ്ച് ആറ് വയസേ കാണു…അതികം ആളുകളും ഇല്ലാത്തതിനാൽ കുട്ടിയിൽ പെട്ടന്ന് ശ്രെധിക്കുകയും ഇല്ലായിരുന്നു. ആ കുട്ടിയുടെ ചിരിയും കളിയും കണ്ട് ഞാൻ തടിക്ക് കൈ കൊടുത്ത് ഒരു ചിരിയാലെ നോക്കി നിക്കുവായിരുന്നു. അവൻ കളിച്ച് കളിച്ച് അടുത്തുള്ള സ്വിമ്മിംഗ് പൂളിനടുത്തേക്ക് നടന്നതും ഞാൻ ചെറിയ പേടിയോടെ അവിടെ തൊട്ടടുത്തായി ആരേലും ഉണ്ടോ എന്ന് കണ്ണോടിച്ചു നോക്കി. അവിടെ ആരെയും കാണാൻ സാധിച്ചില്ല. ഞാൻ വേഗം തന്നെ റൂമിലേക്ക് കയറി ഡോർ തുറന്ന് പുറത്തേക്കൊടി… അപ്പോൾ എന്റെ ചിന്ത മുഴുവനും ആ കുട്ടി പൂളിനടുത്തേക്ക് നടക്കുന്നതായിരുന്നു….
ഞാൻ വേഗം താഴേക്ക് ചെന്നു. പൂളിൽ അടുത്ത് നിന്ന് ചുറ്റിനും നോക്കുവായിരുന്നു. അത് കണ്ട് ഞാൻ ആശ്വാസത്തോടെ ശ്വാസം വിട്ടു അവനെ നോക്കിയതും ചെക്കൻ മുട്ട് കുത്തി അവിടെ ഇരുന്നു വെള്ളത്തിൽ കൈയിട്ടു കളിക്കാൻ തുടങ്ങി അത് കണ്ടതും ഞാൻ വേഗം അതിന്റടുത്തേക്ക് പോകാൻ ഒരുങ്ങിയതും അവൻ പൂളിലേക്ക് മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു. അത് കണ്ടതും ഞാൻ അങ്ങോട്ടേക്ക് ഓടി ചെന്ന് പൂളിലേക്ക് ഇറങ്ങി കുട്ടിയെ പൊക്കിയെടുത്തു. ഞാൻ പെട്ടന്ന് തന്നെ പൊക്കി എടുത്തത് കൊണ്ടു അതികം വെള്ളം ഉള്ളിൽ പോയില്ല… എങ്കിലും ആള് നന്നേ ചുമക്കേം വീണത്തിന്റെ ഷോക്കിൽ പേടിച്ചു കരയുന്നു മുണ്ട്. ഒന്നുല്ല എന്നൊക്കെ പറഞ്ഞു അവന്റെ മുതുകിൽ പയ്യേ തട്ടി കൊടുത്ത് സമാധാനിപ്പിച്ചു നിക്കുമ്പോൾ ആണ് അവന്റെ അമ്മ ഓടി എനിക്കടുത്തേക്ക് വന്നതു അമ്മയെ കണ്ടതും അവൻ അടുത്തേക്ക് കരഞ്ഞോണ്ട് മേലിലേക്ക് ചാഞ്ഞു.മോനേ മാറോടു ചേർത് വാരിപ്പുണർന്നു തുരു തുരെ ഉമ്മ കൊടുത്ത് ചെറിയ ശകാരവും പറഞ്ഞ് അവനെ സമാധാനിപ്പിച്ചു അപ്പോഴേക്കും അവന്റെ കരച്ചിലും നിന്നു. ആ കാഴച്ച കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ്മ വന്നു…
എനിക്ക് താങ്ക്സ് പറഞ്ഞ് എണീറ്റപ്പോൾ ആ മോൻ എന്റെ കവിളിൽ കുഞ്ഞുമ്മ തന്ന് ചിരിച്ചു കൊണ്ട് താങ്ക്സ് പറഞ്ഞപ്പോൾ ഞാൻ അവന്റെ കവിളിൽ മേല്ലേ തലോടി ചിരിച്ചു കൊടുത്തു… അവർ പോകുമ്പോളും അവന്റെ അമ്മയുടെ തോളിൽ കിടന്ന് എനിക്ക് ടാറ്റാ തരുന്നുണ്ടായിരുന്നു.. ഞാൻ ചിരിയോടെ അവനെ നോക്കി നിന്നു… പിന്നെ അതികം വൈകാതെ ഞാൻ റൂമിലേക്ക് നടന്നു… ഡ്രസ്സ് അരക്ക് കിഴപ്പോട്ട് നനഞ്ഞിരുന്നത് കൊണ്ട് വേഗം തന്നെ ഞാൻ റൂമിലേക്ക് നടന്നു. റൂമിൽ എത്തിയതും അന്യനെ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി… എനിക്ക് പറയാനുള്ള ഒരവസരം പോലും തരാതെ ചീറി പാഞ്ഞു എന്റടുത്തേക്ക് വന്നത്. ബാക്കി എന്താ നടന്നതെന്നു നിങ്ങൾ കണ്ടതല്ലേ…
അങ്ങേരെ ഓരോന്നും വിറഞ്ഞു തുള്ളി ഓരോന്നും പറഞ്ഞ് ബാൽക്കാണിയിലേക്ക് പോയി..
ഞാൻ കവിളിൽ മേല്ലേ കൈ തോറ്റതും എന്റ സാറേ…. പരലോകം കണ്ടുപോയി… അത്രയ്ക്ക് നീറ്റലും പുകച്ചിലും ആയിരുന്നു… അങ്ങേരുടെ ആ അടിയിൽ എന്റെ കണ്ണുകൾ നിറഞ്ഞു വന്നെങ്കിലും ഒരുവിധം ഞാൻ കണ്ണു നീർ പുറത്തേക്കൊഴുകാതെ പിടിച്ചു നിർത്തി.
എന്റെ അച്ഛൻ പോലും ഇന്നേ വരെ എന്നെ ഒന്ന് തൊട്ടുനോവിച്ചിട്ടില്ല…. എന്നെ വേദനിപ്പിക്കാൻ അച്ഛൻ സമ്മതിപ്പിച്ചിട്ടുമില്ല… ആ എന്നെ ഇന്നാദ്യമായിട്ട് ഒരാൾ എന്നെ തല്ലി നോവിച്ചത്… പക്ഷേ എന്തോ എനിക്ക് അങ്ങേരോട് ഒരു ദേഷ്യവും തോന്നിയില്ല… അങ്ങേരുടെ ദേഷ്യം കലർന്ന ആ വാക്കുകളിൽ പോലും എന്നെ കാണാഞ്ഞതിൽ ഉണ്ടായിരുന്ന ടെൻഷൻ ഞാൻ കണ്ടു. ഞാൻ പേടിച്ച് പേടിച്ച് ബാൽക്കാണിക്കടുത്തേക്ക് നടന്നു… അങ്ങേരാണേൽ ദേഷ്യത്തിൽ തന്നെ കൈ വരയിൽ പിടിച്ച് ദൂരേക്ക് നോക്കി നിക്കുവായിരുന്നു. ഞാൻ പേടിയോടെ അങ്ങേർക്ക് തൊട്ടടുത്തു വന്നു നിന്നു.
സ… സാർ..
ദൂരേക്ക് നോക്കി നിന്ന് തന്നെ അങ്ങേര് ഒന്ന് മൂളിയതേയുള്ളു..
സാർ… എനിക്ക്…. ഞാൻ പറയുന്നതൊന്നു കേൾക്കണം….
എന്ത് കേൾക്കാൻ ഞാൻ നീ പറയുന്നത് എന്തിനാ കേൾക്കുന്നത്… ഞാൻ പറഞ്ഞത് നീ കേട്ടായിരുന്നോ… നിന്നെ റൂമിൽ നിന്നെ കാണാഞ്ഞപ്പോൾ ഞാൻ എന്തുമാത്രം ടെൻഷനടിച്ചുന്ന് നിനക്ക് പറഞ്ഞാൽ മനസിലാകില്ല… അതെങ്ങനെയാ നിനക്ക് തന്റേടം കൂടിയ കൂട്ടത്തിലുള്ളതല്ലേ…. ദേഷ്യത്തിൽ എനിക്ക് നേരെ തിരിഞ്ഞു അങ്ങേര് അത്രയും പറഞ്ഞു…
സാർ… പ്ലീസ്… ഞാൻ സാറിനെ ധിക്കരിച്ചു പുറത്തേക്ക് പോയതല്ല…
പിന്നെ നീ എന്തിനാ പുറത്തേക്ക് പോയത്.. മമ്…
അത് പിന്നെ ഞാൻ… താഴെ… എങ്ങനെയൊക്കെയോ നടന്നതൊക്കെ പറഞ്ഞൊപ്പിച്ചപ്പോൾ ഇങ്ങേരുടെ മുഖത്തെ ദേഷ്യം കുറഞ്ഞു വന്നു.
I….. i am… sorry… ഞാൻ തന്നെ റൂമിൽ കാണാഞ്ഞപ്പോൾ…. അതാണ്… i am realy sorry അശ്വനി….
ഞാൻ നടന്നത് പറഞ്ഞ് കഴിഞ്ഞപ്പോൾ എന്താ പറയേണ്ടതെന്നു പോലും അങ്ങേർക്ക് അറിയില്ലായിരുന്നു…ഞാൻ നനഞ്ഞിരിക്കുന്നത് ശ്രെദ്ധിച്ചത് തന്നെ അപ്പോഴാണ്. പിന്നെ എന്നോട് തല്ലിയതിനു സോറി പറഞ്ഞു… ആ സംഭവം കഴിഞ്ഞ് കാര്യങ്ങളൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ അന്യൻ എന്റടുത്തു നേരുത്തതിനേക്കാൾ കുറച്ച് ഓപ്പണായി ചിരിച്ച് കൊണ്ടൊക്കെ സംസാരിക്കാനൊക്കെ തുടങ്ങി.
നൈറ്റ് ബാൽക്കാണിയിൽ ഇരുന്നു അമ്മ ഉണ്ടാക്കി തന്ന് വിട്ട സ്നാക്ക്സ് കഴിച്ചു കൊണ്ട് ഞാൻ പുറത്തെക്കും നോക്കി ഇരുന്നപ്പോളാണ് എന്റടുത്തെ ചെയറിൽ വന്നു അന്യൻ ഇരുന്നത്..
താൻ ഇതെന്താ കഴിക്കുന്നത്?? ചെറു പുഞ്ചിരിയോടെ എന്നോട് ചോദിച്ചു…
അത്… അമ്മ ഉണ്ടാക്കി തന്നു വിട്ടതാണ്… സാർ കഴിച്ചു നോക്ക് നല്ല ടെസ്റ്റ് ആണ് അതും പറഞ്ഞ് ഞാൻ സ്നാക്ക്സ് അങ്ങേരുടെ നേർക്ക് നീട്ടി…
പുഞ്ചിരിയോടെ ഞാൻ നീട്ടിയ ടിന്നിൽ നിന്നും സ്നാക്ക്സ് എടുത്ത് തിരിച്ചും മറിച്ചും നോക്കി..
ഞാൻ അത് കണ്ട് ചെറു ചിരിയോടെ കഴിച്ചു നോക്കാൻ പറഞ്ഞു.
അത് കഴിച്ചു കഴിഞ്ഞപ്പോൾ അതിന്റെ ടെസ്റ്റ് ഇഷ്ട്ടപെട്ടന്ന് ആ മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി…
നല്ല ടെസ്റ്റ് ഇല്ലേ…
delicious… അമ്മയ്ക്ക് നല്ല കൈപ്പുണ്യം ഉണ്ട്… very testy… i like it…
അതിന് ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു…
സോഫയിലിരുന്നു ഫോണിൽ നോക്കി എപ്പോഴോ ഞാൻ ഉറങ്ങി പോയി…
ഇന്ന് അവളോട് അങ്ങനെ പെരുമാറിയത്തിൽ എനിക്ക് കുറ്റബോതം തോന്നി. പാവം നോല്ലോണം വേദനിച്ചു കാണും. എന്നിട്ടും ആ വേദന പുറമേ കാണിക്കാതെ അവൾ എന്നോട് പെരുമാറിയത് കണ്ടപ്പോൾ എന്തോ അവളോട് ഒരിഷ്ടം തോന്നി.. അത് മറ്റൊരു തരത്തിലല്ല…. മറ്റുള്ളവരെ സഹായിക്കാൻ ഉള്ള അവളുടെ മനസ് അവളുടെ ആ മനസാണ് എനിക്ക് ഇഷ്ടമായത്…
ലാപ്പിൽ ചെറിയുരു വർക്ക് കൂടി തീർക്കാനുള്ളത് കൊണ്ട് ഞാൻ അതിൽ തന്നെ കോൺസെൻട്രറ്റ് ചെയ്തിരുന്നു. ഇടക്ക് അവളെ നോക്കുമ്പോൾ ആള് ഫോൺ മുഴുകിയിരിക്കുവായിരുന്നു. അതിൽ നോക്കി ചിരിക്കുന്നുമൊക്കെ ഉണ്ട്.. ഒരു നിമിഷം ഞാൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു പോയി…
പെട്ടന്ന് സ്വബോതം വീണ്ടെടുത്ത പോലെ ഞാൻ അവളിൽ നിന്നും നോട്ടം തെറ്റിച്ചു.. വർക്ക് തുടർന്നു… കുറച്ച് കഴിഞ്ഞ് ഞാൻ നിക്കിയപ്പോൾ ആള് ഉറങ്ങിയിരുന്നു… ഞാൻ ലാപ്പ് മടക്കി അവൾക്കടുത്തേക്ക് പോയി മുട്ട് കുത്തിയിരുന്നു.നിഷ്കളങ്കമായി കിടന്നുറങ്ങുന്ന അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് പാവം തോന്നി.. ഞാൻ അവളെ സോഫയിൽ നിന്നും പൊക്കി എടുത്തു ബഡിൽ കൊണ്ട് കിടത്തി പുതച്ചു കൊടുത്ത് ഞാൻ ലൈറ്റ് ഓഫ് ചെയ്ത് സോഫയിൽ വന്നു കിടന്നു….
_____________________________
രാവിലെ എണീറ്റപ്പോൾ ഞാൻ ബഡിൽ ആയിരുന്നു. ഇതെങ്ങനെ ഞാൻ ഇന്നലെ രാത്രി സോഫയിലല്ലേ കിടന്നേ… പിന്നെ എങ്ങനെയാ… അതും ചിന്തിച്ച് ഞാൻ എണീറ്റപ്പോൾ സോഫയിൽ കിടന്നുറങ്ങുന്ന അന്യനെ കണ്ടപ്പോൾ ഞാൻ എങ്ങനെ ഇവിടെ വന്നു എന്ന് പിടികിട്ടി…
ഇന്ന് തിരികെ പോകുവാണ്… 11മണിക്കാണ് ഫ്‌ളൈറ്റ്… അപ്പോ പോകാനുള്ള ഒരുക്കത്തിലാണിപ്പോൾ. ഇന്നലത്തെ സംഭവം കഴിഞ്ഞ് സാറിന് എന്നോടുള്ള ബിഹേവിയറിൽ ചെറിയ മാറ്റം വന്നിട്ടുണ്ട്. ആള് ഇപ്പോ എന്നോട് വാർത്തമാനമൊക്കെ പറയും… പാക്കിങ് ഒക്കെ കഴിഞ്ഞ് ഞങ്ങൾ റൂം വെക്കേറ്റ് ചെയ്ത് എയർപോർട്ടിലേക്ക് തിരിച്ചു. ഇങ്ങോട്ട് വന്നത് പോലെ അല്ലായിരുന്നു. സാർ എന്നോട് ഓരോന്നും സംസാരിച്ചോണ്ടാനിരുന്നത്…ഞാൻ സാറിന്റെ ആ മാറ്റം കണ്ട് സാർ പറയുന്നതൊക്കെ കേട്ടിരുന്നു. കുറച്ച് മണിക്കൂറുകൾക്ക് ഞങ്ങൾ എയർപോർട്ടിൽ എത്തി…
അങ്ങനെ മണിക്കൂറുകൾക്ക് ശേഷം ഞങ്ങൾ തിരിച്ച് നാട്ടിലേക്ക് ലാൻഡ് ആയി… എയർപോർട്ടിൽ നിന്നും കാറിലേക്ക് കയറുമ്പോൾ എന്നെ വീട്ടിൽ കൊണ്ടേ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ അത് സാരമില്ല എന്നെ ബസ് സ്റ്റോപ്പിന് മുന്നിൽ ഡ്രോപ്പ് ചെയ്താൽ മതിന്ന് പറഞ്ഞു. ബസ്റ്റോപ്പിൽ എത്തിയതും ഞാൻ കാറിൽ നിന്നും ഇറങ്ങി…
താങ്ക്സ് സാർ….
ഞാൻ പറഞ്ഞതിന് ഒരു പുഞ്ചിരി സമ്മാനിച്ചു. ok അശ്വനി ഇനി ഓഫീസിൽ വെച്ച് കാണാം.. അതും പറഞ്ഞ് കാർ സ്റ്റാർട്ട് ചെയ്ത് പോയി…
ഞാൻ ആ കാർ പോകുന്നതും നോക്കി അങ്ങനെ നിന്നു.
വീട്ടിൽ എത്തിയതും നേരെ റൂമിൽ ചെന്ന് ഫ്രഷ് ആയി താഴേക്ക് ചെന്ന് ട്രിപ്പിനെ കുറിച്ച് സംസാരിക്കലായിരുന്നു. അതിൽ അങ്ങേരെന്നെ തല്ലിയതോഴിച്ച് ബാക്കി എല്ലാം വിശതികരിച്ചു. കുറെ നേരം അങ്ങനെ ഓരോന്നും പറഞ്ഞിരുന്നു…
രാത്രിയിലെ ഫുഡടിയൊക്കെ കഴിഞ്ഞ് ഞാൻ റൂമിലേക്ക് വന്ന് ഫോണെടുത്തു അപ്പൂനെ വിളിക്കാൻ ഉരുങ്ങിയതും എന്റെ ഫോണിലേക്ക് കാൾ വന്നു നോക്കിയപ്പോൾ *അന്യൻ calling * അന്ന് ഞാൻ ഈ നമ്പർ സേവ് ചെയ്ത് വെച്ചിരുന്നു. ഫോൺ അറ്റന്റ് ചെയ്തു.
ഹലോ സാർ..
ആമ് അശ്വനി… ഞാൻ കുറച്ച് വീട്ടിൽ വന്ന് കഴിഞ്ഞ് കുറച്ച് ബിസി ആയിപ്പോയി. അതുകൊണ്ട് എനിക്ക് വിളിക്കാൻ പറ്റിയില്ല… താൻ വീട്ടിൽ സേഫ് ആയി എത്തിയില്ലേ??
yes സാർ… അന്യനിൽ നിന്നും ഈ ഒരു കാൾ ഞാൻ ഒട്ടും പ്രേതീക്ഷിച്ചിരുന്നതല്ലായിരുന്നു…
അപ്പോ ശരി അശ്വനി… ഇനി ഓഫീസിൽ വെച്ച് കാണാം.. good nyt…
അതും പറഞ്ഞ് അങ്ങേര് കാൾ കട്ട് ചെയ്തിട്ടും എനിക്ക് വിശ്വസിക്കാൻ പറ്റാതെ കുറച്ച് നേരം അതെ നിപ്പ് ഞാൻ നിന്നു പോയി… ഇങ്ങേര് ശരിക്കും അന്യൻ തന്നെ ഞാൻ സ്വയം പറഞ്ഞ് കട്ടിലിൽ വന്നിരുന്നു അപ്പൂന് കാൾ ചെയ്ത് അവളോട് ഓരോന്നും സംസാരിച്ച് നാളെ വീട്ടിലേക്ക് വരാമെന്നും പറഞ്ഞ് കാൾ കട്ടാക്കി കഴിഞ്ഞ കാര്യങ്ങളും അന്യന് എന്നിലുണ്ടായ ചെറിയ മാറ്റവും ഓർത്ത് കട്ടിലിലേക്ക് വീണു. ക്ഷിണം നന്നായുണ്ടായിരുന്നതിന്നാൽ കിടന്നത് നിദ്രാ ദേവി എന്നെ മാടി വിളിച്ചു…
തുടരും….

by