രചന – ആതിര
ഭാഗിയെ കല്യാണം വിളിക്കാൻ ചെന്നതാണ് അനുവും അമലും..അടുത്ത മാസം കല്യാണമാണ്.. ഉമ്മറത്ത് രാധികയും മുരളിയും ഉള്ളത്കൊണ്ട് യദുവിന്റെ വീട്ടിലേക്ക് പ്രേത്യേച്ചിച്ചൊരു വിളി വേണ്ട.. ഇരുവീട്ടിലുമായി രണ്ട് കല്യാണകുറി കൊടുത്തു.. “ഭാഗി.. നിന്നോട് പ്രേത്യേകം പറയേണ്ടതില്ലല്ലോ.. അടുത്ത മാസം പത്തിനു നമ്മുടെ കൃഷ്ണന്റെ അമ്പലത്തിൽവെച്ച് പതിനൊന്നിനും പന്ത്രണ്ടിനും ഇടയിലാണ് മുഹൂർത്തം..എല്ലാരും തലേന്ന് അങ്ങ് എത്തിക്കോണം..”(അമൽ ) “മാലുവാന്റി ഇവളെ ഒരാഴ്ച മുന്നേ അങ്ങ് വിട്ടേക്കണേ.. ഇവളല്ലാതെ എനിക്ക് വേറെ ഫ്രണ്ട്സ് അങ്ങനെയില്ല.. എല്ലാ കാര്യത്തിനും ഇവൾ ന്റെ കൂടെവേണം… കേട്ടല്ലോ ഒരു എസ്ക്യൂസും ഇല്ല..”(അനു ) മാലിനി അതിന് സമ്മതാമെന്നോണം തല കുലുക്കി…
“ഭാഗി, യദൂനോട് പറഞ്ഞേക്ക് ഞാനവനോട് പിണക്കവാന്ന്.. ന്റെ കല്യാണമായിട്ട്!!!…അതെങ്ങനാ വിളിച്ചാൽ കിട്ടില്ല.. എന്നാൽ വല്ലപ്പോഴും എന്നെയൊന്നു വിളിക്കുവോ അതോ ഒന്ന് മെസ്സേജ് ചെയ്യുവോ,, ചെയ്യത്തില്ല.. ആറ് മാസമായിട്ട് അവന്റെ ഒരു വിവരവും ഇല്ല..കഷ്ടപ്പെട്ട് തപ്പിപ്പിടിച്ച് വിളിച്ചപ്പോൾ പറയുവാ അവന് വരാൻ പറ്റില്ലെന്ന്.. ഇതിനു മാത്രം അവന് എന്താ ഇത്ര തിരക്ക്.. ലീവ് കിട്ടില്ലേ.. നാട്ടിൽ വന്നിട്ട് എത്ര നാളായി.. അല്ലേലും എല്ലാരും അത്രേയുള്ളൂ..അവന് ഞാൻ അത്രയൊക്കെ ഉണ്ടായിരുന്നുള്ളോ.. നിങ്ങടെ കല്യാണത്തിന് ഞാനും വരില്ല നോക്കിക്കോ…” “അമലേട്ടാ… ” ഭാഗിയോട് പരാതി പറയുന്ന അമലിനെ അനു ശാസനപൂർവ്വം വിളിച്ചു.. ഭാഗിയ്ക്കറിയാം കുഞ്ഞിലേ മുതൽ കളിക്കൂട്ടുകാരാണ് യദുവേട്ടനും അമലേട്ടനും.. എന്തിനും കൂടെ നിൽക്കുന്ന കൂട്ടുകാർ.. ജോലികിട്ടിയപ്പോൾ മാത്രമാണ് പിരിഞ്ഞത്..
അങ്ങനെയുള്ളപ്പോൾ യദുവേട്ടൻ കല്യാണത്തിന് വരില്ല എന്നറിഞ്ഞതിന്റെ സങ്കടമാണ്.. “മോനെ,, അവൻ വീട്ടിൽ പോലും നേരെചൊവ്വേ വിളിക്കാറില്ല.. ഇവളെ മാത്രമാണ് വല്ലപ്പോഴും വിളിക്കുന്നത്. മാസത്തിൽ ഒരിക്കലാണ് വിളിയും പറച്ചിലും തന്നെ..” രാധിക അമലിനോട് സങ്കടത്തോടെ പറഞ്ഞു.. എല്ലാവരുടെയും മുന്നിൽ തന്നെ യദു വിളിക്കാറുണ്ടെന്നാണ് ഭാഗി പറഞ്ഞിരിക്കുന്നത്.. സത്യമെന്തന്നാൽ അവളെ യദു വിളിച്ചിട്ട് ഇപ്പോൾ മാസങ്ങളായി..ഒരു വിവരവും ഇല്ല..വിളിച്ചു നോക്കുമ്പോഴേല്ലാം റിങ് ചെയ്യുമെന്നല്ലാതെ എടുക്കാറില്ലവൻ. രാധികയെ മാസത്തിൽ ഒരിക്കലെങ്കിലും വിളിക്കുന്നുണ്ടന്നതാണ് അവന് ആപത്തൊന്നും ഇല്ല എന്നതിന് ഏക ആശ്വാസമായവൾ കരുതുന്നത്… “അങ്ങനല്ല അമലേട്ടാ,, കഴിഞ്ഞ് ദിവസവും എന്നെ വിളിച്ച് ഒത്തിരി സങ്കടപ്പെട്ടതാ നിങ്ങടെ കല്യാണം കൂടാൻ പറ്റില്ലല്ലോന്ന് പറഞ്ഞ്..ഇപ്പൊ നിന്ന് തിരിയാൻ സമയമില്ലെന്നാ പറയുന്നേ..
ഏതോ ഒരു പ്രോജെക്ടിന്റെ പുറകെയാണ്.. അത് തീരാതെ അവര് ലീവും കൊടുക്കില്ല..അല്ലേൽ യദുവേട്ടൻ അമലേട്ടന്റെ കല്യാണത്തിന് വരാതിരിക്കുവെന്ന് തോന്നുന്നുണ്ടോ..നമ്മുക്ക് എന്ത് ചെയ്യാൻ പറ്റും..” ഭാഗി മറ്റുള്ളവരുടെ മുന്നിൽ സത്യം മറച്ചുവെച്ച് അമലിനോട് പറഞ്ഞു.. കുറെ നേരം കൂടി സംസാരിച്ചിട്ടാണ് അവര് മടങ്ങിയത്.. “ന്റെ യദൂന്റേം ഭാഗീടേം കൂടെ പഠിച്ച പിള്ളേരാ.. അവരുടെ കല്യാണമായി.. എന്നിട്ട് പോലും.. ന്റെ ശ്രീയുടെ കഴിയാതെ എങ്ങനാ..” അവര് പോയത് നോക്കി നിന്ന് രാധിക നിറഞ്ഞ കണ്ണാലെ പറഞ്ഞു.. അത് കണ്ട് മുരളി വിനയനെ സങ്കടത്തോടെ നോക്കി.. മാലിനി രാധികയുടെ അടുത്ത് ചെന്ന് തോളിൽ തട്ടി ആശ്വസിപ്പിച്ചു.. “ന്റെ രാധമ്മേ.. ഇപ്പൊ ശ്രീയേട്ടന് നല്ല മാറ്റമില്ലേ.. പണ്ടത്തെ പോലെ ഏത് നേരവും മുറിക്കകത്ത് അല്ലല്ലോ.. ഒത്തിരി മാറിയില്ലേ..ഇനീം മാറും..ഞാൻ അല്ലെ പറയുന്നേ.. വിഷമിക്കാതെ..” രാധികയെ ചുറ്റി പിടിച്ചുകൊണ്ട് ഭാഗി പറഞ്ഞു..
“ന്റെ ഭാഗിമോൾ ഉള്ളത്കൊണ്ട് അവന് ഇപ്പൊ അത്രയെങ്കിലും മാറി..” ഭാഗിയുടെ നിരന്തരമായ സാമിപ്യം ശ്രീരാഗിലും മാറ്റങ്ങൾ വരുത്തി.. ഇപ്പോൾ പഴയ പോലെ മുറിയടച്ച് ഇരുപ്പില്ല.. താടിയും മുടിയുമൊക്കെ വെട്ടിയോതോക്കിയില്ലെങ്കിൽ ഭാഗി ദേഷ്യപ്പെടുമെന്നകൊണ്ട് ഇപ്പോൾ വൃത്തിയായിട്ടാണ് നടക്കുന്നത്.. റൂമിൽ തന്നെ ഇപ്പോൾ മുഴുവൻ സമയവും വായനയിലാണ്. “ഇങ്ങനീ വിഷമിച്ചു നിന്നാലെങ്ങനാ.. ശ്രീയേട്ടന്റെ പെണ്ണിനോട് നമുക്ക് പേരോടുക്കണ്ടതാണ്..” രാധികയെ ചിരിപ്പിക്കാനെന്നവണ്ണം അവൾ പറഞ്ഞു.. “ഒന്ന് പോ പെണ്ണേ.. ന്റെ കുഞ്ഞിന്റെ പെണ്ണിനോടൊന്നും ഞാൻ പോരെടുക്കില്ല..” “അമ്പട.. അപ്പൊ ശ്രീയേട്ടന്റെ പെണ്ണിനെയാണല്ലേ ഇഷ്ടം..ഭാഗി ഇപ്പൊ ഔട്ട് ആയി..ഇളയ മരുമോളെ ഇപ്പോഴേ വേണ്ടാതായി.. അഹ്.. ന്റെ വിധി..” “ന്റെ ഭാഗിമോളെ രാധമ്മ അങ്ങനാണോ കാണുന്നെ.. ന്റെ കുഞ്ഞല്ലേടാ നീ.. രണ്ടുപേരേയും അമ്മ ഒരുപോലെ കാണൂ..”
“പറ്റില്ല പറ്റില്ല.. എന്നോട് ഇത്തിരി, പൊടിക്ക് സ്നേഹം കൂടുതൽ കാണിക്കണം..ഇല്ലേൽ ഞാൻ പിണങ്ങും.., Mr. പട്ടാളം നിങ്ങളോടും കൂടിയ..” രാധികയോടും മുരളിയോടും അവൾ പറഞ്ഞു.. തങ്ങളുടെ മോളുടെ സംസാരമത്രയും രാധികയുടെയും മുരളിയുടെയും വിഷമം ഇല്ലാതാക്കാൻ വേണ്ടിയാണെന്ന് മാലിനിയ്ക്കും വിനയനും അറിയാം.. പക്ഷേ അവരാരും ആ പെണ്ണിന്റെ ഉള്ളം നീറുന്നതറിഞ്ഞില്ല.. യദുവിനെയോർത്ത് പെയ്തൊഴിയുന്ന അവളിലെ കൺകോണിലെ മഴമേഘങ്ങളെ അവൾ എല്ലാരിൽ നിന്നും ഒളിപ്പിച്ചു.. 🏵️🏵️🏵️🏵️🏵️🏵️🏵️🏵️ അന്ന് ഭാഗിയുടെ കൂടെ അമ്പലത്തിലേയ്ക്ക് വന്നതാണ് ശ്രീരാഗ്..അവളുടെ നിർബന്ധത്തിൽ ഇപ്പോൾ ഇങ്ങനെയൊരു പോക്ക് പതിവാണ് രണ്ടുപേർക്കും.. “ശ്രീയേട്ടാ..” “എന്താ മോളെ..” “ഇപ്പൊ മാസം കുറേയായില്ലേ.. ഇനിയെങ്കിലും രാധമ്മ പറയുന്ന പോലെ ഒരു കല്യാണത്തേക്കുറിച്ച് ചിന്തിക്കാൻ മേലെ.. ഒരുപാട് സങ്കടപ്പെടുന്നുണ്ട് എല്ലാരും..” “വേണ്ട മോളെ.. ശ്രീയേട്ടന് ഇനി അങ്ങനൊന്നും പറ്റില്ല.. ചോദിക്കരുത് ഒന്നും..”
“ശരി.. പക്ഷേ ഒരു കാര്യം മാത്രം സമ്മതിച്ച് തരണം.. നമ്മുടെ സ്കൂളിൽ ഒരു വേക്കൻസി വന്നിട്ടുണ്ട്..ശ്രീയേട്ടന് അതിന് പോകണം.. ഹെഡ്മാഷ് കൃഷ്ണച്ഛനോട് പറഞ്ഞതാ. പിള്ളേരെ പഠിപ്പിക്കാൻ തുടങ്ങിയാൽ പകുതി സങ്കടം മാറും..ശ്രീയേട്ടന്റെ പഠിത്തത്തിനനുസരിച്ചുള്ള ജോലിയല്ലന്നറിയാം..കോളേജിൽ പഠിപ്പിച്ചതൊന്നും ഓർക്കേണ്ട.. അത്രേം ജോലി ഭാരവും ഇല്ലല്ലോ.. പ്ലീസ് ശ്രീയേട്ടാ പോകുവോ.. സമ്മതിക്ക്…” “ശെരി.. ഞാൻ പോകാം..” “അപ്പൊ ഞാൻ കൃഷ്ണച്ഛനോട് പറയട്ടെ ശ്രീയേട്ടന് സമ്മതമാണെന്ന്..” “ഹ്മ്മ്…” 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ അനുവിന്റെയും അമലിന്റെയും കല്യാണത്തിന് പോയതാണ് ഭാഗി.. തലേ ദിവസം ചെന്നത് കൊണ്ട് മറ്റാരും കല്യാണത്തിന് വന്നിരുന്നില്ല.. ഭാഗിയെ തുടക്കം മുതൽ അനു അടുത്ത് തന്നെ നിർത്തിയിരിക്കുവാണ്.. കല്യാണവേഷത്തിൽ രണ്ടുപേരയും കാണാൻ ഭംഗിയുണ്ടായിരുന്നു.. താലി കെട്ടുന്നതും സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നതും ഭാഗി കണ്ണെടുക്കാതെ നോക്കി നിന്നു.. ആ കുങ്കുമം അവളിലെ അഴകിന് മാറ്റുകൂട്ടുന്നത് കൗതുകത്തോടെ ഭാഗി നോക്കി നിന്നു.. അപ്പോഴൊക്കെയും അവളുടെ മനസ്സിൽ തെളിഞ്ഞു നിന്നതും നോവേറ്റിയതും അവന്റെ ഓർമകളായിരുന്നു..ഭാഗിയുടെ മാത്രം യദുവിന്റെ.. (തുടരും…)

by