രചന – കൃഷ്ണ
കണ്ണുകൾ ആയാസപ്പെട്ട് തുറന്ന് ഞാൻ ചുറ്റിനുമൊന്നു കണ്ണോടിച്ചു. തനിപ്പോൾ ഒരു ഹോസ്പറ്റിലാണ് ഉള്ളതാണ് മനസിലായ അപ്പു ഏതാനും മണിക്കൂറുകൾക്ക് മുന്നേ നടന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രെമിച്ചു.തന്നെ നാലഞ്ച് പേര് പിടിക്കാനിറ്റോടിച്ചതും ആരുടെയോ വണ്ടി തട്ടി നിലം പതിച്ചതുമൊക്ക. ആരായിരിക്കും അയ്യാൾ. മുഖം വ്യക്തമാകുന്നതിനു മുന്നേ എന്റെ ബോതം നഷ്ട്ടപെട്ടിരുന്നു. അയ്യാൾ വന്നില്ലായിരുന്നേൽ ഇപ്പോ എന്റെ അവസ്ഥ ഓർക്കാൻ കൂടി വയ്യാ. അങ്ങനെ ഓരോന്നും ചിന്തിച്ചോണ്ടിരുന്നപ്പോൾ ആണ് ഡോർ തുറന്നു അകത്തേക്ക് വന്ന ആളിലേക്ക് എന്റ നോട്ടം പതിച്ചത്. അപ്പോ… ഇങ്ങേരായിരുന്നോ എന്നെ…
ആഹാ താൻ എണീറ്റോ?? ഇപ്പോ എങ്ങനയുണ്ട് തനിക്ക്.
എനിക്ക്… പെട്ടന്ന് ഡോക്ടർ അകത്തേക്ക് വന്നു..
ആഹാ അർപ്പണ എണീറ്റോ.. ഇപ്പോ എങ്ങനയുണ്ട് തനിക്ക്
തലയ്ക്ക് നല്ല വേദനയുണ്ട് പിന്നെ മേലൊക്കെ നല്ല വേദന…
അത് വീണതിന്റായാണ്. നെറ്റിയിലെ മുറിവ് അതികം സീരിയസ് ആയിട്ടുള്ളളതല്ല പിന്ന മുറുവിൽ പേരുട്ടാനുള്ള ഓയിൽമെന്റും വേദനയുക്കുള്ള മെഡിസിനും ഞാൻ എഴുതിട്ടുണ്ട്.മെഡിസിനൊക്കെ സമയാ സമയം കഴിക്കണം പിന്നെ നല്ലോണം റസ്റ്റ് എടുക്കണം പിന്നെ ബാക്കി കാര്യങ്ങൾ ഞാൻ തന്റെ ഹസ്ബന്റിനോട് പറഞ്ഞിട്ടുണ്ട്.
ഡോക്ടർ പറയുന്നതിനെല്ലാം ഞാൻ തലയാട്ടി കൊണ്ടിരുന്നപ്പോൾ അവസാനം പറഞ്ഞ ഡയലോഗ് കേട്ട് ഞാൻ കണ്ണും മിഴിച്ച് ഡോക്ടറിനെ നോക്കി… എ.. എനിക്ക്.. ഹസ്.. ബാക്കി ഞാൻ പറഞ്ഞ് മുഴുവക്കും മുന്നേ ഡോക്ടറിന്റെ അടുത്ത ഡയലോഗ്
പിന്ന അർപ്പണ ഇനി സ്റ്റയർ ഇറങ്ങുമ്പോൾ സൂക്ഷിച്ചൊക്കെ ഇറങ്ങണം കിട്ടോ. ഇതിപ്പോ ഭാഗ്യത്തിന് അധികമൊന്നും സംഭവിച്ചില്ലല്ലോ.ഇത്തിരി നേരത്തേക്ക് തന്റെ ഹസ്ബന്റിനെ പേടിപ്പിച്ചു കളഞ്ഞില്ലേ. ആള് ഇവിടെ കിടന്ന് ടെൻഷനടിച്ചു ഒരു പരുവമായി… അതും കൂടെ കേട്ടതും ഞാൻ ആ സാധനത്തിനെ കൂർപ്പിച്ച് നോക്കിയപ്പോൾ എവിടന്ന് യാതൊരു കുസലുമില്ലാതെ നിക്കുവാണ്..
അപ്പോ അർപ്പണ പറഞ്ഞത് ഓർമ്മയിരിക്കട്ടെ.. ഇനി സൂക്ഷിച്ചൊക്കെ നടക്കണം കിട്ടോ. സീരിയസ് ഇഞ്ചുറിസ് ഇല്ലാല്ലോ പിന്നെ ബോഡി pain ഉള്ളത് കൊണ്ട് ഇന്നൊരു ദിവസം ഇവിടെ കിടന്നിട്ടു നാളെ ഡിസ്ചാർജ് ആകാം. ok
നാളയോ…. അയ്യോ അതൊന്നും വേണ്ടാ ഡോക്ടർ.. ഞാൻ ഇപ്പോ തന്നെ ഡിസ്ചാർജ് ആയിക്കോളാം..
അപ്പോ തനിക്ക് ബോഡി pain ഉണ്ടന്ന് പറഞ്ഞതോ.??
അ.. അത് ഇപ്പോ കുറവുണ്ട്.. എനിക്ക് pain കുറവുണ്ട്.. ഡോക്ടർ pls…
ok. തനിക്ക് കുഴപ്പമില്ലെങ്കിൽ ഇപ്പോ തന്നെ ഡിസ്ചാർജ് ആകാം. പിന്നെ റസ്റ്റ് എടുക്കാൻ മറക്കരുത്. അതും പറഞ്ഞ് ചെറു ചിരിയാലേ ഡോക്ടർ പുറത്തേക്ക് പോയി. ഡോക്ടർ പോയതും ഞാൻ സ്പോട്ടിൽ തന്നെ അങ്ങേരുടെ നേരെ ലുക്ക് വിട്ടു. ഞാനൊന്നുമറിഞ്ഞിട്ടില്ല നാമനാരായണ എന്ന മട്ടിൽ നിക്കുവാ…
അതെ താനെന്തിനാ ഡോക്ടറിനോട് താനെന്റെ ഹസ്ബന്റ് ആണെന്ന് പറഞ്ഞത്…
എന്റ വണ്ടി ഇടിച്ച് വീണ തന്റെ ബോതം ആ സ്പോട്ടിൽ വെച്ച് തന്നെ പോയിരുന്നു. തന്നെ ഇവിടേക്കു കൊണ്ടുവരുമ്പോളും തനിക്ക് യാതൊരു അനക്കവും ഇല്ലാത്തത് കൊണ്ട് ഞാൻ ശരിക്കും ടെൻഷനടിച്ചു.പിന്നെ തന്നെ ചെക്കപ്പ് നടത്തി ഡോക്ടർ എന്റടുക്കൽ വന്നപ്പോൾ എന്റെ നിപ്പും പരിഭ്രാമാവും കണ്ട് അവര് തന്നെയാ പറഞ്ഞേ വൈഫിനു പേടിക്കാനൊന്നുമില്ലന്ന്.ആദ്യം ഞാൻ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ തിരുത്താൻ പോയില്ല.എന്ത് സംഭവിച്ചതാണെന്നു ചോദിച്ചപ്പോ പെട്ടന് വായിൽ തോന്നിയത് അടിച്ചു വിട്ടതാതാണ്.
ഓഹോ… അപ്പോ ഇയ്യാൾക്ക് പറഞ്ഞുടായിരുന്നോ..ഞാൻ തന്റെ വൈഫ് അല്ലെന്ന്..
എടൊ പോടോ താൻ എന്നൊക്കെ വിളിക്കാൻ ഞാൻ നിന്റെ കുഞ്ഞമ്മേടെ മോനൊന്നുമല്ല. പോലീസ് ഓഫീസർ ആണ്. so call me sir.. മനസ്സിലായോഡി. പിന്നെ ഞാൻ നിന്നെ മനപ്പൂർവം വണ്ടി ഇടിപ്പിച്ചതല്ല നിയായിട്ട് തന്നെ വന്ന് കയറീതാ… പിന്ന കിടന്നിടത് തന്നെ ഇടാതെ നിന്നെ പൊക്കിയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുവന്നതും പോരാ അവളുടെയൊരു ചാട്ടം. ഇനി നീ ഒരക്ഷരം ശബ്ദമുയർത്തി പറഞ്ഞാൽ അന്ന് ഞാൻ തന്ന അടിടെ ചൂട് മറന്നിട്ടില്ലല്ലോ…
അങ്ങേര് കലിപ്പിച്ച് അത്രയും പറഞ്ഞ് നിർത്തിയതും ഞാൻ പേടിച്ച് പണ്ടാറടങ്ങി ആ ഇരിപ്പങ്ങനെ ഇരുന്ന്.
പിന്നെ നീ പറഞ്ഞില്ലേ എന്തു കൊണ്ട് ഡോക്ടറിനോട് ഞാൻ നിന്റെ ഹസ്ബന്റ് അല്ലെന്ന് പറയാഞ്ഞതെന്ന്.. ചിലപ്പോ ഞാൻ തന്നെ നിന്റെ ഹസ്ബന്റ് ആയാലോ… അപ്പോ പിന്നെ ഞാൻ വെറുതെ അത് തിരുത്തേണ്ട ആവശ്യം ഇല്ലല്ലോ..
അങ്ങേരുടെ ആ പറച്ചില് കേട്ടതും ഞാൻ കണ്ണും മിഴിച്ച് അങ്ങേരെ തന്നെ നോക്കി നിന്നു.
എന്താ തന്റെ അഭിപ്രായം.. മമ്.. എന്റെ മുഖത്തോട് മുഖം അടുപ്പിച്ച് എന്റെ കണ്ണുകളിൽ നോക്കി അങ്ങനെ ചോദിച്ചതും ആ നോട്ടത്തെ നേരിടാനാവാതെ ഞാൻ മുഖം വെട്ടിച്ചു. അപ്പോഴും എന്റ മനസ്സിൽ ആ ചോദ്യം പിടി മുറിക്കിയിരുന്നു.
________________________
ഇവൾടെ പറച്ചിലിന് ഒരു ചെറിയ ടോസ് കൊടുക്കാൻ വേണ്ടിയാ ഞാൻ അങ്ങനെ പറഞ്ഞത് അപ്പോ ആളുണ്ടേ കണ്ണും മിഴിച്ച് എന്നെ തന്നെ നോക്കി നിക്കുവാ.. ആ നോട്ടം കണ്ടപ്പോൾ സത്യത്തിൽ ചിരി വന്നു പോയി. അവൾടെ ആ നോട്ടം കണ്ടപ്പോൾ ഒന്നൂടെ ചോടിപ്പിച്ചാലോന്നു ഓർത്താണ് ഞാൻ അവൾക്ക് അടുത്തേക്ക് നീങ്ങി നിന്നു വീണ്ടും ചോദിച്ചത്. അപ്പോ അവൾടെ ആ പേടിയാൽ പിടക്കുന്ന കുഞ്ഞി കണ്ണുകൾ എന്നെ അവളിലേക്ക് വലിച്ചടിപ്പിക്കും പോലെ തോന്നി.ഞാൻ അവളുടെ കണ്ണുകളിൽ അങ്ങനെ നോക്കി നിന്നതും അവൾ പെട്ടന്ന് എന്നിൽ നിന്നും നോട്ടം തെറ്റിച്ചു. പെട്ടന്ന് എനിക്ക് സ്ഥലകാല ബോതം വന്ന് ഒരു നേരിയ ചമ്മലോടെ അവളിൽ നിന്നും മാറി നിന്നു.
പിന്നെ അതികം വൈകാതെ ഡിസ്ചാർജ് വാങ്ങി അവളെയും കൊണ്ട് പുറത്തേക്കിറങ്ങി. പെട്ടന്നവൾ അവൾടെ വണ്ടിയുടെ കാര്യം പറഞ്ഞപ്പോൾ നാളെ ഒരു കോൺസ്റ്റബിളിനെ വിട്ട് വണ്ടി അവൾടെ വീട്ടിൽ എത്തിക്കാമെന്നു പറഞ്ഞു.
പിന്നെ അതികം താമസിപ്പിക്കാതെ അവൾടെ വീട്ടിലേക്ക് വണ്ടിയെടുത്തു. അവിടെ എത്തിയതും എല്ലാവരും പുറത്ത് തന്നെ ടെൻഷനടിച്ചു നിക്കുവായിരുന്നു. പിന്നെ അവൾ വണ്ടിയിൽ നിന്നുമിറങ്ങിയപ്പോൾ അവരൊക്കെ ഓടിവന്നു എന്താ പറ്റിയെ ഇത്രയും നേരം എവിടായിരുന്നു അങ്ങനെ ഓരോന്നും ആവലാതിയോടെ ചോദിക്കാൻ തുടങ്ങി.
അവളുടെ നിപ്പ് കണ്ടപ്പോൾ ഞാൻ പിന്നെ ചെരുതായൊന്നു വണ്ടി തട്ടിയതാണെന്നു പറഞ്ഞൊപ്പിച്ചു.
__________________
വീട്ടിൽ എത്തിയപ്പോൾ എല്ലാവരും പുറത്തു തന്നെ നിപ്പുണ്ടായിരുന്നു. കണ്ടാൽ തന്നെ അറിയാം നല്ലോണം പേടിച്ചു നിക്കുവാണെന്നു. എങ്ങനെ പേടിക്കാതിരിക്കും സമയം അത്രയുമായല്ലോ.. അച്ഛനും അമ്മയും അച്ചുവും കൂടെ ഓരോന്നും ചോദിച്ചോണ്ടിരിക്കുവാ.. അമ്മയാണെ എന്റെ കോലം കണ്ട് കരച്ചിലിന്റെ വക്കിലേത്തി. അവരുടെ ചോദ്യത്തിന് എന്തുത്തരം കൊടുക്കുമെന്നാലോചിച്ചപ്പോൾ പെട്ടന്ന് അങ്ങേര് ഇടപെട്ടത് എന്തു കൊണ്ടും എനിക്ക് നല്ലതായിന്നു പറയാല്ലോ. അച്ഛൻ അങ്ങേരുടെ അടുത്ത് ചെന്ന് ഓരോന്നും ചോദിക്കുന്നതിനിടയിൽ ആണ് ഞാൻ അത് ശ്രെദ്ധിച്ചത്. എന്താണന്നല്ലേ… വേറൊന്നുമല്ല അങ്ങേരുടെ പേര്… ഈൗ…. രണ്ട് മൂന്ന് തവണ ഇങ്ങേരെ കണ്ടിട്ടുണ്ടങ്കിലും പേര് അറിയില്ലായിരുന്നു. ഞാനത്തോട്ടും ചോദിക്കാനും പോയിട്ടില്ല. ഒന്ന് ചോദിച്ചതിന്റെ പേരിൽ എനിക്ക് നല്ലൊരു ഉപഹാരം തന്നയാളണേ…. അതും ചിന്തിച്ച് അങ്ങേരിലേക്ക് നോട്ടം കൊടുത്തു. അപ്പോ അഭിനവ് എന്നാണല്ലേ ഇങ്ങേരുടെ പേര് മമ് അങ്ങേരെ നോക്കി കൊണ്ട് ഞാൻ അങ്ങനെ പറഞ്ഞതും പെട്ടന്ന് കക്ഷി എന്നേയുന്നു നോക്കി.എന്റ പൊന്നാടി ആ നോട്ടമുണ്ടല്ലോ ഉഫ്.. മനുഷ്യന്റെ ഹാർട്ട് ഇപ്പോ തന്നെ പുറത്ത് ചാടിയേനെ അമ്മാതിരി നോട്ടമല്ലായിരുന്നോ…
പിന്നെ അതികം നേരം നിക്കാതെ ആള് അവരോട് പറഞ്ഞ് വണ്ടിയുമെടുത്ത് പോയി. പിന്നെ അവിടെ തന്നെ നിക്കാതെ അകത്തേക്ക് കയറി ഞാൻ നേരെ റൂമിലേക്ക് പോയി ഫ്രഷ് ആയി വന്നപ്പോളേക്കും അമ്മ ഫുഡുമായി റൂമിലേക്ക് വന്നു അമ്മ തന്നെ വാരി തന്നു അതിനടക്ക് അങ്ങേരെക്കുറിച്ചും പറയുമ്പോൾ പെട്ടന്നെനിക്ക് ഹോസ്പിറ്റലിൽ വെച്ച് നടന്ന കാര്യങ്ങൾ ഓർത്തപ്പോൾ എന്റെ ചുണ്ടിൽ നേരിയ പുഞ്ചിരി വിരിഞ്ഞു. അങ്ങനെ ഫുഡ് കഴിപ്പിച്ച് മെഡിസിനും തന്ന് അമ്മ റൂം വിട്ട് പുറത്തേക്ക് പോയി ഞാൻ കട്ടിലേക്ക് കിടിന്നു. അങ്ങേരെ ഓർത്ത് ഞാൻ മേല്ലേ ഉറക്കത്തിലേക്കാണ്ടു.
തുടരും….

by