രചന – കൃഷ്ണ
അപ്പൂന്റെ കാര്യം എല്ലാം കൊണ്ട് സെറ്റ് ആയി. അവളാണേൽ ഇപ്പോ നിലത്തേങ്ങുമല്ല… ips ഉം ഫാമിലിയും എല്ലാം ഉറപ്പിച്ചു പോയതിനു ശേഷം അവൾടെ വായിന്ന് വീഴുന്ന ഒരേ ഒരു പേര് എന്റെ അഭി എന്റെ അഭി എന്നുമാത്രമാണ്…
എങ്കിലും അവള് ഹാപ്പി ആയപ്പോൾ എന്റെ ഉറക്കം പോയിന്നു പറഞ്ഞാൽ മതി. വേറൊന്നുമല്ല വീട്ടിൽ അമ്മ ഇപ്പോ സമാധാനം തരുന്നില്ല. അപ്പുന്റെ കാര്യം ശേരിയായി ഇനി ഞാൻ കൂടെ കല്യാണത്തിന് സമ്മതിക്കാൻ… ഞാൻ ഇവിടെ മനസമാധാനത്തോടെ കഴിയുന്നത് അമ്മയ്ക്ക് ഇഷ്ട്ടപെടുന്നില്ലന്ന് തോന്നുന്നു. അമ്മ ഈ വിഷയം എടുത്തുടുമ്പോൾ അത് പിന്നെ ചെറിയൊരു വഴക്കിലായിരിക്കും കലാശിക്കുക. അപ്പോ അമ്മ പിണങ്ങും പിന്നെ ഞാൻ തന്നെ സോപ്പിട്ടു പിണക്കം മാറ്റും.
അങ്ങനെ കളിയും ചിരിയും സന്തോഷവുമായി ദിവസങ്ങൾ പെട്ടന്ന് തന്നെ കടന്നു പോയി.
ഇന്നാണ് അപ്പൂന്റെ എൻഗേജ്‌മെന്റ് കൂടാതെ വേറൊരു സന്തോഷമുള്ള കാര്യം കൂടി ഉണ്ട്. അത് മറ്റൊന്നുമല്ല സെക്കന്റ് പൊസിഷനിൽ ആയിരുന്ന lekshya group of company marvelent group of company യെ പിൻന്തള്ളി കൊണ്ട് number one company ആയി ഫസ്റ്റ് പൊസിഷനിൽ തന്നെ വന്നു. നാളെ അതിന്റെ ചെറിയൊരു പാർട്ടിയും അറേഞ്ച് ചെയ്തിട്ടുമുണ്ട്.
നിച്ചു മോളെ… നീ ഇതെന്തെടുത്തോണ്ട് നിക്കുവാ പെണ്ണേ… ഒന്ന് വേഗം വന്നേ… അംമ്പിക വിളിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി.. നീ വേഗം ഒന്നിറങ്ങി വന്നേ..
ഈ കഴിഞ്ഞ ഒരു മാസത്തെ വിശേഷങ്ങൾ നിങ്ങളോട് പറഞ്ഞിരുന്നത് കൊണ്ട് താഴെ എന്റമ്മ കലിപ്പ് മൂഡ് ഓണാക്കിയിട്ടുണ്ട്. ഇനിയും ഞാൻ ഇങ്ങനെ നിന്നാൽ അമ്മ ഇങ്ങട് കേറിവരും. അതിനു മുന്നേ ഞാൻ താഴേക്ക് ചെല്ലട്ടെ… പിന്നെ ഓടി പാഞ്ഞു പോകാനും പറ്റില്ല വേറൊന്നുമല്ല ഞാൻ സാരിയ ഉടുത്തിരിക്കുന്നത്. അപ്പൂന്റെ ഒരേ നിർബന്ധം ആയിരുന്നു ഇന്ന് ഞാൻ സാരി തന്നെ ഉടുക്കണമെന്ന്. സാരിയും അവൾടെ വകയാണേ… ഡാർക്ക് ഗ്രീൻ കളർ സാരിയും വിത്ത് ബോട്ട് നെക്ക് ബ്ലാക്ക് കളർ ബ്ലൗസും.
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് സാരി ഉടുക്കുന്നത്. എന്താകുമോ എന്തോ. പെടച്ചു വീഴാതിരുന്നാൽ മതിയാരുന്നു. സ്വയം നെഞ്ചത്തു കൈ വെച്ച് പ്രാർത്ഥിച്ചു ഞാൻ ഓരോ അടിയും സൂക്ഷിച്ചു സൂക്ഷിച്ചു താഴേക്കിറങ്ങി.
താഴെ എത്തിയതും എന്നെ വെയിറ്റ് ചെയ്ത് നിക്കുവായിരുന്നു അമ്മയും ആച്ചിയും. അച്ഛൻ നേരുത്തെ തന്നെ അങ്ങോട്ടേക്ക് പോയി…
എന്നെ കണ്ടതും രണ്ടും ഒരേ നിൽപ്പായിരുന്നു കണ്ണും മിഴിച്ച്. അവരുടെ നിപ്പ് കണ്ടപ്പോൾ എന്താണെന്നു ചോദിച്ചു.
എന്താ രണ്ടും ഇങ്ങനെ നോക്കുന്നേ.. ഈ വേഷം കൊള്ളില്ലേ.? ഞാൻ അപ്പോഴേ അപ്പൂന്നോട് പറഞ്ഞതാ എനിക്കിതൊന്നും സെറ്റാകില്ലാന്ന്…
അതിനാരു പറഞ്ഞ് കൊള്ളില്ലന്ന്… സൂപ്പർ നിചേച്ചി… എന്നാ ലുക്കാ…
നീ എന്നെ താങ്ങിയതാണെന്നു മനസ്സിലായി എങ്കിലും നീ പറഞ്ഞതെനിക്ക് നന്നായി ബോതിച്ചുട്ടോ…
ആച്ചി പറഞ്ഞത് ശരിയ നിച്ചു… എന്റെ കുട്ടിയെ ഈ വേഷത്തിൽ കാണാൻ നല്ല ചേലുണ്ട്. ഇനിപ്പോ ഈ വേഷത്തിൽ നിന്നെ കണ്ടാൽ ആരും കല്യാണലോചനയുമായി വരും ഉറപ്പ്…
അമ്മ പറഞ്ഞതൊക്കെ എനിക്ക് സുഹിച്ചങ്കിലും അവസാനം പറഞ്ഞത് കേട്ട് എന്റെ ചിരി മാഞ്ഞു.
ദേ… അമ്മേ… ഇന്നൊരു നല്ല ദിവസമായിട്ട് വെറുതെ എന്റെ മൈൻഡ് മാറ്റരുത്. ഞാൻ എത്ര പ്രാവശ്യം പറഞ്ഞു ഈ വിഷയം എനിക്കു മുന്നിൽ എടുത്തിടരുതെന്ന്…
അപ്പോ എന്റെ മോള് കേട്ടാതെ ഇവിടെ തന്നെ കഴിയാമെന്നാണോ തീരുമാനിച്ചിരിക്കുന്നെ?? മമ്..
അമ്… ഞാൻ അതിനുള്ള മറുപടി പറയാൻ തുനിഞ്ഞതും ആച്ചി ഞങ്ങൾക്കിടയിൽ കേറി നിന്നു.
ഓ… ഒന്ന് നിർത്തുന്നുണ്ടോ രണ്ടും… ഇങ്ങനെ ഇവിടെ കിടന്ന് രണ്ടും കൂടി തല്ലു പിടിക്കാതെ വരാൻ നോക്ക്. വീട്ടിലേക്ക് തിരിച്ചു വന്ന് കഴിഞ്ഞിട്ട് നിങ്ങൾക്ക് ഇതിന്റെ പേരും പറഞ്ഞ് എത്രവേണേലും തർക്കിക്കാം… ഇപ്പോ തന്നെ താമസിച്ചു. ഇനിയും ലേറ്റ് ആയാൽ അറിയാല്ലോ…ആച്ചി പറഞ്ഞതും ഞാൻ അമ്മയെ നോക്കി മുഖം വെട്ടിച്ചു അമ്മയും ഒട്ടും മോശമല്ല അമ്മയും എന്നെ നോക്കി മുഖം വെട്ടിച്ച് തിരിഞ്ഞു നിന്നു.
പിന്നെ അതികം സമയം കളയാതെ ഞങ്ങൾ വീടും പൂട്ടി അപ്പൂന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
~~~~~~~~~~~~~~~~~~~~~~~~~
ശോ… എന്റപ്പു നീ ഒന്നാനങ്ങാതെ നിക്കുന്നുണ്ടോ ഇല്ലങ്കിൽ ഇതെല്ലാം കൂടി ഇവിടെ ഇട്ടിട്ട് ഞങ്ങൾ ഞങ്ങടെ പാട്ടിനു പോകുവേ… പറഞ്ഞേക്കാം…
അപ്പൂനെ ഒരുക്കുന്ന തിരക്കിലാണ് സുചിയും പ്രീതയും കൂടെ ശ്യാമ ടീച്ചറും ഉണ്ട്.
എടി ഞാൻ ഏതാണ്ട് അര മണിക്കൂറായി കഴുത്തു പൊക്കി ഈ ഇരുപ്പ് ഇരിക്കാൻ തുടങ്ങിയിട്ട്. എന്റെ കഴുത്ത് വേദനിക്കുന്നു…
ഇത്രയും നേരം ഇരുന്നില്ലേ ഒരു പത്തു മിനിറ്റ് കൂടെ ഇരിക്കെന്റെ അപ്പു.. സുചി ആണ്
ആഹാ നിനക്കെങ്ങനെ പറഞ്ഞാൽ പോരെ… എന്റെ കഴുത്താണ് വേദനിക്കുന്നത്. ഞാൻ മുഖം താഴ്ത്തി സുചിയെ നോക്കി പറഞ്ഞതും പ്രീത എന്റെ മുഖം അതെ പൊസിഷനിൽ തന്നെ വെച്ച് മരിയാതക്കിരുന്നോണം എന്നൊരു ഭീഷണി മുഴക്കി വീണ്ടും എന്റെ മുഖത്ത് എന്തൊക്കെയോ കാട്ടാൻ തുടങ്ങി.
എന്റെ നിച്ചു ഇപ്പോ ഇവിടെ ഉണ്ടായിരുന്നേൽ അവളിങ്ങനെ എന്നെ കഷ്ടപ്പെടുത്തില്ലായിരുന്നു.
ബഷ്ട്ട്… ഞങ്ങളയത് കൊണ്ട് ഞങ്ങടെ വായിന്നേ നീ കേൾക്കുന്നുള്ളു. നിച്ചു ആയിരുന്നേൽ വായിന്നും കയ്യിന്നും കിട്ടിയേനെ മോൾക്ക്… സുചി
അത് ശരിയ. അല്ല പറഞ്ഞത് പോലെ നിച്ചുനെ കണ്ടില്ലല്ലോ… ഇന്നലെ നമ്മോളോട് നേരുത്തെ തന്നെ ഇവിടെ ലാൻഡയിക്കോണം എന്ന് പറഞ്ഞ് പോയ ആളാണ്… ആ പറഞ്ഞാളെ ഇത്രയും നേരമായിട്ടും കാണാനില്ലല്ലോ? പ്രീത…
എന്താടികളെ എന്നെ കുറിച്ചൊരു ചർച്ച… ഞാൻ ഇല്ലാത്ത സമയത്ത് എന്നെക്കുറിച്ച് കുറ്റം പറയാണോ?
പ്രീത പറഞ്ഞു തീർന്നതും നിച്ചു റൂമിലേക്ക് കടന്നു വന്നു.
ആഹാ വന്നല്ലോ.. നിന്നെ കുറിച്ച് തന്നെയാ പറഞ്ഞിരുന്നത്.. ഇന്നലെ മോള് ഞങ്ങളോട് എന്താ പറഞ്ഞത്.. ഓർമ്മയുണ്ടോ?? നേരുത്തെ വരണം താമസിക്കരുത്. താമസിച്ചാൽ എല്ലാത്തിനെയും ശരിയാക്കും ആ പറഞ്ഞ മോള് ഇപ്പോഴാ കേറി വരുന്നേ… അത് പറഞ്ഞിരിക്കുവായിരുന്നു.
ഓ… ഞാൻ നേരുത്തെ ഉരുങ്ങി ഇറങ്ങിയതാ.. ഒരു വലിയ കാര്യത്തിന് അമ്മയുമായി ശകട നടത്തി സമയം പോയി. പിന്നെ ആച്ചി ഇടക്ക് കയറിയത് കൊണ്ട് അമ്മേടെ കൈയ്യിന്നു വാങ്ങി കൂട്ടില്ല.
അല്ല എന്തായിരുന്നു അനിതമയുമായി നീ ശകട നടത്തിയത്.?
വേറെ എന്തിനാ കല്യാണ കാര്യം പറഞ്ഞോണ്ട് തന്നെ.. അമ്മയോട് എത്ര പറഞ്ഞാലും മനസിലാകില്ല.
അമ്മ പറഞ്ഞതിലെന്താ നിച്ചു തെറ്റ്… കല്യാണ പ്രായമൊക്കെ ആയില്ലേ… മാത്രവുമല്ല നല്ലൊരു ജോലിയുമുണ്ട്. ഇനി എന്താ കുഴപ്പം. ശ്യാമ ടീച്ചർ
എന്റെ ടീച്ചറെ ഈ കല്യാണമെന്ന് പറയുന്നത് എന്നെ സംബത്തിച്ചിടത്തോളം ഒരു ബന്ധനമാ…. കഴുത്തിൽ താലി വീണു കഴിഞ്ഞാൽ പിന്നെ നമ്മളെ നിയന്ത്രിക്കാനുള്ള ഗിയർ കേട്ടിയോൻ മാരുടെ കൈയ്യിലാകും… അതുകൊണ്ട് ഇപ്പോ തൽക്കാലം എന്റെ ഗിയർ ആർക്കും കൊടുക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല???
അപ്പോ ആർക്കും നിന്റെ ഗിയർ കൊടുക്കില്ലേ?? അപ്പുവാണേ
അതെ ഈ സബ് നമുക്കിവിടെ നിർത്താം. പിന്നെ അപ്പു നീ ഇപ്പോൾ ചോദിച്ചതിനുള്ള മറുപടി ഈ ചടങ്ങൊന്നു കഴിഞ്ഞതിന് ശേഷം തരാവേ…
ഓ അതിന്റെ ആവശ്യമില്ല… ഞാൻ ഊഹിച്ചു..
ഹാ അങ്ങനെ പറയരുത്… ഞാൻ പറഞ്ഞ് തരാന്ന്…
അല്ല ഇന്നെന്റെ നിച്ചുട്ടീനെ കാണാൻ ചുന്ദരി ആയിട്ടുണ്ടല്ലോ??
ശരിയ ഇപ്പോഴാ ഞങ്ങളും ശ്രെദ്ധിച്ചത്.. നിനക്ക് സാരി നന്നായി ഇണങ്ങുന്നുണ്ട്.. മാത്രവുമല്ല ഈ വേഷത്തിൽ നിന്നെ കാണാൻ ഒരു പ്രേത്യേക ഭംഗിയുണ്ട്. സുചി
ആണോ… ശോ പോ അവിടന്ന്… എജിക്ക് നാനം വർന്നു…
ഓ… പിന്നെ ഞാൻ ചുമ്മാ ഒന്ന് പറഞ്ഞതാ.. അത് കേട്ട് നീയെന്തിനാ സുചി ഇല്ലാത്തത് പറയുന്നേ…
അപ്പു
ഇവളെ ഞാൻ… ഞാൻ പല്ല് ഞെരിച്ചു അപ്പൂനെ നോക്കിയതും ചുമ്മാ പറഞ്ഞതല്ലേ എന്നും പറഞ്ഞ് എനിക്ക് ചുണ്ട് കൊണ്ട് ഉമ്മ ആക്ഷന്നിട്ട് കാണിച്ചപ്പോൾ അത് നിന്റെ ips കൊണ്ടേ കൊടുക്കതിന്നും പറഞ്ഞ് ബാക്കി ഒരുക്കമെല്ലാം ഞാൻ തന്നെ ചെയ്തു കൊടുത്തു. ഇടക്ക് അവള് മലയാള അക്ഷര മലകൾ ഉച്ചരിക്കുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും കേട്ടില്ലെന്നു നടിച്ചു. ഹല്ല പിന്ന നമ്മളെ താങ്ങാൻ വന്നിരിക്കുന്നു. എന്റെ കാട്ടിക്കൂട്ടലും അപ്പൂന്റെ അക്ഷര മാല പറച്ചിലും കേട്ട് അതുങ്ങള് കിടന്ന് പൂര ചിരി. അങ്ങനെ എന്റെ കലാവിരുദ്ധമൊക്കെ അവളിൽ ചെയ്ത് നെറ്റിയിൽ നിന്നും വേർപ്പ് വടിച്ചു കളയും പോലെ കാട്ടി അപ്പൂനെ കണ്ണാടിക്ക് മുന്നിൽ കൊണ്ട് നിർത്തിച്ചു.
എങ്ങനെയുണ്ട് എന്നൊന്നും ഞാൻ ചോദിക്കില്ല. സൂപ്പർ ആണ്…
ശരിയ ഇപ്പോ പൊളിയായിട്ടുണ്ട്… സൂപ്പർ ശ്യാമ ടീച്ചർ ആണേ.
അല്ലേലും ഞാൻ മുന്നിട്ടിറങ്ങി ചെയ്യുന്ന ഒന്നും ഫ്ലോപ്പാകാറില്ല ടീച്ചറേ…
പക്ഷേ എനിക്ക് തൃപ്തിയായില്ല…
ഇനി എന്താടി നിന്റെ മുഖത്ത് ചെയ്യേണ്ടത്.. ഇപ്പോ ഒരു വിധം ഭംഗിയുണ്ട്. ഇനി make up പെട്ടി നിന്റെ മുഖത്തേക്ക് കമത്തി ആ പാവം ips നെ പേടിപ്പിച്ചോടിക്കാനാണോ?
നിച്ചുവിന്റെ പറച്ചില് കേട്ട് എല്ലാവരും അപ്പൂനെ കളിയാക്കി ചിരിക്കാൻ തുടങ്ങി.
____________________________________
ഇന്ന് എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ ദിനമാണ്. ഞാൻ എന്റെ പ്രാണനെ പാതി സ്വന്തമാക്കുന്ന ദിവസം. ഒരു നിമിഷം സ്വപ്നമാണോ എന്നുകൂടി തോന്നി പോകുന്നു. ജീവിതത്തിൽ ആദ്യമായി ഇഷ്ട്ടം തോന്നിയ പെണ്ണ് ജീവിതത്തിൽ ഒരു പെണ്ണുണ്ടേൽ അത് എന്റെ അർപ്പണ ആയിരിക്കുമെന്ന് തീരുമാനിച്ചത് ഇന്ന് പാതി സഭലമാകാൻ പോകുന്നു. ഓർത്തിട്ട് തന്നെ മേലാസകലം കോരി തരിക്കുന്നു…
ഡാ… അഭി നീ ഇതെന്താലോചിച്ചു നിക്കുവാ… വേഗം ഒരുങ്ങി താഴേക്ക് വരാൻ നോക്ക്…
ഞാൻ എന്റെ പെണ്ണിനെ ഓർത്ത് അങ്ങനെ ഓരോന്നും ചിന്തിച്ചിരുന്നപ്പോളാണ് അമ്മ റൂമിലേക്ക് വന്നങ്ങനെ പറഞ്ഞത്. അമ്മയ്ക്ക് ഒരു ചിരി പാസാക്കി കൊടുത്തു വേഗം തന്നെ ഒരുങ്ങി റെഡിയായി താഴേക്ക് നടന്നു. സ്റ്റെയറിറങ്ങി വരുമ്പോൾ താഴെ നിന്നുള്ള കലപിലകൾ കേൾക്കാം. ഏറ്റവും എടുത്ത കുറച്ച് ബന്ധുക്കളെ മാത്രമാണ് വിളിച്ചിട്ടുള്ളു. ബാക്കിയുള്ളവരെ കല്യാണത്തിന് വിളിക്കാമെന്നും… ഒരു കാര്യത്തിൽ മാത്രമാണ് എനിക്ക് സങ്കടമുള്ളു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോമെന്റയ ഇന്ന് എന്റച്ഛന് വരാൻ പറ്റാത്തത് വല്ലാത്ത സങ്കടം തന്നെയാണ്. പിന്നെ അച്ഛൻ ഫോൺ വിളിച്ചു എന്നെ സമാധാനിപ്പിച്ചങ്കിലും ഒരു വിഷമം…
ഞാൻ താഴെ എത്തിയതും എല്ലാവരുടെയും നോട്ടം എന്നിലായി..
ആ അഭി എത്തി. എന്നാ പിന്നെ ഇനി സമയം കളയാതെ നമുക്ക് ഇറങ്ങിയേക്കാം… ജയശങ്കരൻ അതും പറഞ്ഞതും എല്ലാവരും പുറത്തേക്ക് നടന്നു. അതികം വൈകിപ്പിക്കാതെ ഓരോ കാറും വീടിന്റെ കൊമ്പൗണ്ട് കടന്നു…
_________________________________
ഒരുങ്ങി കേട്ടി അതുങ്ങളെല്ലാം കൂടി എന്നെ കസേരയിൽ പിടിച്ചിരുത്തിയേക്കുവാണ് പോരാത്തതിന് ഇവിടന്ന് അനങ്ങി പോകരുതെന്ന് നിച്ചുവിന്റെ ഒരു രാജ ശാസനവും….
എന്നെ റൂമിലാക്കി പരട്ടകൾ പുറത്തേക്കും പോയിരിക്കുന്നു. ഞാൻ പോസ്റ്റും. ഇതൊക്കെ ഇട്ടിട്ടാണെൽ ചൊറിഞ്ഞിട്ടും വയ്യാ…
അങ്ങനെ ഓരോന്നും പിറുപിറുത്ത് നിന്നപ്പോളാണ് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്ന ശബ്‌ദം കേട്ടത്. ഞാൻ എടുത്തു നോക്കിയപ്പോൾ അഭിയുടെ msg ആയിരുന്നു. അത് കണ്ടതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.
ഞാൻ ആ msg എടുത്തു നോക്കി
*ഐ അമ് കമിങ് മൈ ഹാൾഫ് വൈഫി*
ആ വാക്കുകൾ വായിച്ചെടുത്തതും മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷമായിരുന്നു.
പെട്ടന്നാണ് നിച്ചുവും ബാക്കി രണ്ട് വാലും റൂമിലേക്ക് കയറി വന്നത്.
മോളെ നിന്റെ ips ഉം കൂട്ടരും കുറച്ച് സമയത്തിനുള്ളിൽ ഇവിടെ എത്തുമ്ട്ടോ… നിച്ചു ആണ്
നിനക്ക് കുടിക്കാനോ കഴിക്കാനോ എന്തേലും വേണോ? രാവിലെ ഒരു നേരത്ത് ഞാൻ കൊണ്ട് തന്ന ജൂസ് മാത്രമേല്ലേ നീ കുടിച്ചിട്ടുള്ളു. സുചി
ഇപ്പോ ഇനി ഒന്നും വേണ്ട എനിക്ക്..
എന്നാപ്പിന്നെ നീ തിന്നണ്ട… ഇത് ഞങ്ങൾ കഴിച്ചോളാം എന്നും പറഞ്ഞ് നിച്ചു കൈയ്യിൽ പിടിച്ചിരുന്ന പാത്രം എനിക്ക് മുന്നേ കാട്ടി
കട്ട് ലൈറ്റ് നുമ്മടെ ഫെവറേറ്റ്. അത് കണ്ടതും എന്റെ വായിന്ന് വെള്ളമൂറാൻ തുടങ്ങി.നിച്ചു പാത്രവും കൊണ്ട് നേരെ ബെഡിൽ പോയിരുന്നു കൂടെ അതുങ്ങളും.. എന്നിട്ട് എന്നെ നോക്കി അത് വയറ്റിലാക്കാൻ തുടങ്ങി..
നിയൊക്കെ എന്ത് ദുഷ്ടകളാ… നിയൊക്കെ ഒരു ഫ്രണ്ട്സ് ആണോ?
അതെന്താ അപ്പു നീ ഇങ്ങനെ പറയുന്നേ?
പിന്നെ… ഞാൻ ഒന്നും കഴിക്കുന്നില്ലന്ന് പറഞ്ഞാൽ
നിനക്കൊക്കെ ഒന്ന് നിർബന്ധിച്ചൂടെ…
ഓ അതാണോ… അതെന്തിനാ നിർബന്ധിക്കുന്നത്. വേണ്ടാന്ന് പറഞ്ഞാൽ പിന്നെ അവിടൊരു ചോതിക്കണ്ട ആവിശ്യമില്ലല്ലോ…
അങ്ങനെ പറയരുത്. നിങ്ങൾ എന്നോട് എന്തേലും കഴിക്കാൻ വേണോ എന്നല്ലേ ചോദിച്ചുള്ളൂ.. കട്ട്‌ലൈറ്റ് ആണെന്ന് പറഞ്ഞോ… അത് ആദ്യമേ പറഞ്ഞിരുന്നേൽ ഞാൻ ഇപ്പോൾ കഴിക്കാൻ ഒന്നും വേണ്ടാന്ന് പറയില്ലായിരുന്നല്ലോ?
ഓ അങ്ങനെ…
എന്നാ ഇന്നാ വാ തുറക്ക്.. അതും പറഞ്ഞ് നിച്ചു ഒരു കട്ട് ലൈറ്റ് കൈയ്യിൽ എടുത്ത് അവിടന്നെണിറ്റ് അപ്പുനടുത്തേക്ക് നടന്ന് അവയിലേക്ക് വെച്ച് കൊടുത്തു. അപ്പു കിണിച്ചോണ്ട് അത് വയറ്റിലാക്കാൻ തുടങ്ങി.
അപ്പോഴാണ് ശ്യാമ ടീച്ചറു റൂമിലേക്ക് വന്നത് എളിൽ മോനുമുണ്ട്. അവനാണേൽ ചിണുങ്ങി കൊണ്ടും…
ഞാൻ അപ്പോ തന്നെ ടീച്ചറിന്റെ കൈയ്യിൽ നിന്നും തക്കുടു വാവയെ എടുത്തു. കൈ നീട്ടിയപ്പോൾ തന്നെ എന്റടുത്തു വന്നു.
അതെ അവരെത്തിട്ടോ… അത് പറയാനാ ഞാൻ ഇങ്ങട്ട് വന്നത്. അതും പറഞ്ഞ് ശ്യാമ റൂം പോയി.
ശ്യാമ ടീച്ചർ വന്ന് അത് പറഞ്ഞു പോയതും ഇത്രയും നേരം ചിരിയോടെ നിന്ന എന്റെ ചിരിയൊക്കെ സ്പോട്ടിൽ നിന്നു. ഇതുവരെയും തോന്നാത്തിരുന്ന ടെൻഷൻ ഉടലെടുക്കാൻ തുടങ്ങി. ഹാർട്ട് ബെല്ലും ബ്രെക്കുമില്ലാതെ മിടിക്കാൻ തുടങ്ങി കയ്യൊക്കെ കിടന്ന് വിറക്കാനും… എന്റെ പെട്ടന്നുള്ള കാട്ടായങ്ങളൊക്കെ കണ്ടിട്ട് അതുങ്ങള് കിടന്ന് കിണിക്കുവാണ്. പരട്ട കിളവികൾ…
എടി അപ്പു നീ ഇവിടെ ഇരിക്ക് ഞങ്ങൾ താഴെ ചെന്ന് നോക്കട്ടെ. നിന്നെ വിളിക്കാൻ പറയുമ്പോൾ ഞാൻ വരാം എന്നും പറഞ്ഞ് ഞങ്ങൾ മുറിവിട്ടിറങ്ങാൻ പോയതും അവളും മാരെ അവിടെ പിടിച്ചു നിർത്തി. ഞാൻ പുറത്തേക്കുമിറങ്ങി.
കുറുമ്പനാണേൽ എന്റെ കൈയ്യിൽ കിടന്ന് ചിണുങ്ങുവാണ്. ഞാൻ ഒരു പൂ എടുത്ത് ആ കുഞ്ഞു കൈകളിൽ വെച്ച് കൊടുത്തപ്പോൾ അതിൽ നോക്കി കുഞ്ഞരി പല്ല് കാട്ടി ചിരിക്കുവാ. അത് കണ്ടപ്പോൾ ഞാൻ ആ തുടത്ത കവിളിൽ അമർത്തിയൊന്നു ചുമ്പിച്ചു നേരെ നോക്കിയതും എന്നെ നോക്കി നിക്കുന്ന ആദി സാറിനെയാണ്. കണ്ടതും എന്റെ കണ്ണുകൾ വിടർന്നു. എന്നും കണ്ടോണ്ടിരുന്ന വേഷത്തേക്കാൾ തികച്ചും വ്യത്യാസമായിരുന്നു.. ഒരു ലൈറ്റ് വൈറ്റ് കളറിലെ ഷർട്ടും ബ്ലാക്ക് കളർ ജീൻസും അതും ഇൻ ചെയ്ത്. എന്തൊരു ലുക്ക് ആയിരുന്നു. ഉഫ്…
അപ്പോഴാണ് ആച്ചി എനിക്കടുത്തേക്ക് വന്നത്.
ആഹാ കൊള്ളാല്ലോ… നിങ്ങളെ കണ്ടിട്ട് ശരിക്കും അമ്മയെയും മോനെയും കൂട്ടു തന്നെയുണ്ട്…
മോൻ തമാശിച്ചതായിരിക്കും ല്ലേ…
അല്ലന്നേ സത്യമാ ഞാൻ പറഞ്ഞത്.
നിന്നെ ഞാനിന്നു ശരിയാക്കുമെടാ ആച്ചി കോച്ചി… ഞാനതും പറഞ്ഞ് അവനെ അടിക്കാൻ ആഞ്ഞതും പെട്ടന്നെന്റെ സാരിയുടെ തുമ്പിൽ തട്ടി വീഴാൻ പോയതും പെട്ടന്നാരോ എന്നെ പിടിച്ചു നിർത്തി.
സത്യം പറഞ്ഞാൽ ഒരു നിമിഷം എന്റെ ജീവൻ തന്നെ നഷ്ട്ടപെട്ടു പോയ നിമിഷം ഞാൻ ഒറ്റക്കായിരുന്നേൽ കുഴപ്പമില്ല പക്ഷേ എന്റെ കൈയ്യിൽ ശ്യാമ ടീച്ചറിന്റെ കുഞ്ഞു കൂടി ഉണ്ടായിരുന്നത് കൊണ്ട് എന്റെ ജീവൻ നിന്നന്നു പറയാം.
പെട്ടന്ന് നിലം പതിക്കാതെ എന്നെ ആരോ പിടിച്ചു നിർത്തി. മോനാണേൽ പേടിച്ചിട്ട് എന്നെ ഇറുകെ കെട്ടിപ്പിടിച്ചിരിക്കുവായിരുന്നു. ഞാൻ മേല്ലേ എന്നെ വീഴാതെ പിടിച്ചു നിർത്തിയ ആളിലേക്ക് നോക്കി. അപ്പോലുണ്ട് മുഖത്ത് അൽപ്പം കലിപ്പ് ഫിറ്റ് ചെയ്ത് എന്നെ താങ്ങി പിടിച്ചു നിൽക്കുന്നു ആദി സാർ.
എന്നെ പിടിച്ചു നേരെ നിർത്തിയതും ഞാൻ വേഗം തന്നെ മോനേ ഒന്നൂടെ ഇറുകി പുണർന്നു കൊണ്ട് നെറ്റിയിൽ അമർത്തി ചുമ്പിച്ചു.
നിനക്ക് ശ്രെദ്ധിച്ചു നടന്നുടെ അശ്വനി… ഇപ്പോൾ ഞാൻ നിന്നെ പിടിച്ചു നിർത്തിയില്ലാരുന്നെങ്കിലോ? ഈ മോനെയും കൊണ്ട് നീ നിലത്ത് വീഴില്ലായിരുന്നോ? കൊച്ച് കൈയ്യിൽ ഇരിക്കുമ്പോളാണോടി അനിയനുമായി തല്ലുണ്ടാക്കുന്നത്… ഏഹ്..
അ.. അത് ഞാൻ പെട്ടന്ന് സാരിയിൽ തട്ടി… ഞാൻ കിടന്ന് ബബബ അടിക്കാൻ തുടങ്ങി…
മമ് ഇനി നോക്കിയും കണ്ടും നടന്നോണം.. അതും പറഞ്ഞു മോന്റെ കവിളിലൊന്നു തലോടി അങ്ങേര് എന്നെയൊന്നു തറപ്പിച്ചു നോക്കി ഒറ്റ പോക്കായിരുന്നു.
ഞാൻ അങ്ങേര് പോയ ഭാഗത്തേക്ക് നോക്കി ശേഷം ചുറ്റുമോന്ന് കണ്ണോടിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന മിക്കവരും എന്നെ നോക്കി നിക്കുവാ. പിന്നെ ഒരു നിമിഷം ഞാൻ അവിടെ നിന്നില്ല അപ്പൂന്റെ റൂമിലേക്ക് വെച്ച് പിടിച്ചു.
പിന്നെ അതികം സമയമൊന്നും കളയാതെ കാര്യങ്ങൾ പെട്ടന്നായിരുന്നു നടന്നത്.
അഭി അപ്പൂന് വേണ്ടിയുള്ള വെയ്റ്റിംഗിൽ ആയിരുന്നു. വീടിനോട് ചേർന്നു ഒരുക്കിയ ഡയസിൽ അപ്പൂനെ പ്രേതിക്ഷിച്ച അക്ഷമയോടെ ഇരിക്കുവായിരുന്നു അഭി.
കുറച്ച് നിമിഷങ്ങൾക്കകം ഞാൻ കാത്തു നിന്ന എന്റെ പെണ്ണ് നല്ല ചെത്തിൽ ഒരുങ്ങി നടന്നു വരുന്നു. ഒരു ഡാർക്ക് ബ്ലു കളർ സാരിയിൽ സിംപിൾ make up ൽ. സത്യം പറഞ്ഞാൽ അവളെ കണ്ടതും എന്റെ ഫുൾ കണ്ട്രോൾ പോകും പോലെ തോന്നി. തന്നലല്ലാ പോയി… ഈ പെണ്ണിന് ദിനം പ്രതി ഗ്ലാമർ കൂടി വരുവാണല്ലോ… എന്റെ നോട്ടം അവളിൽ മാത്രമായി ഒതുങ്ങി. അവൾ ഡയസിലേക്ക് കയറി എനിക്കടുത്തു വന്നിരുന്നു. അപ്പോഴും ഞാൻ സ്ഥല കാല ബോതം മറന്നവളെ തന്നെ നോക്കി നിക്കുവായിരുന്നു. പെട്ടന്നവൾ തല ചെരിച്ചെന്നേയുന്നു നോക്കി. എന്റ പൊന്നോ അവൾടെ ആ കറുത്ത കുഞ്ഞിക്കണ്ണുകൾ എന്നെ ശരിക്കും ഉരുക്കി കളയും പോലെ തോന്നി. എന്നെ സ്വയം കണ്ട്രോൾ ചെയ്ത് മേല്ലേ അവൾടെ കൈയ്യിൽ എന്റെ കൈ ചേർത്തു. പെട്ടന്നവൾ ഞെട്ടി എന്നെ നോക്കിയപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു സൈറ്റടിച്ചു കാണിച്ചു….
എന്നെ സ്വയം കണ്ട്രോൾ ചെയ്ത് മേല്ലേ അവൾടെ കൈയ്യിൽ എന്റെ കൈ ചേർത്തു. പെട്ടന്നവൾ ഞെട്ടി എന്നെ നോക്കിയപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു സൈറ്റടിച്ചു കാണിച്ചു.
_________________________________________________
ടെൻഷനാടിച്ചു അതിന്റെ ഉച്ചിയിൽ നിക്കുമ്പോളാണ് ഇരട്ടി ടെൻഷൻ കൂട്ടാൻ വേണ്ടി അമ്മ ചടങ്ങ് തുടങ്ങാറായി താഴേക്ക് പോകാം എന്നും പറഞ്ഞ് റൂമിലേക്ക് വന്നപ്പോൾ ഹാർട്ട് കിടന്ന് പെരുമ്പാറ കൊട്ടാൻ തുടങ്ങി. ടെൻഷനടിച്ചിട്ടാണേൽ ഒന്നിന് വരെ പോകാൻ തോന്നുന്നു. അതുങ്ങൾ എന്നെയും കൊണ്ട് താഴേക്കിറങ്ങി ഡയസിലേക്ക് നടന്നു. ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. നിച്ചു പറഞ്ഞപോലെ തന്റെ പ്രിയതമനെ കാണിച്ചു തരുന്നതാകും ഹൃദയത്തിന്റെ പതിയെ.. ഞാൻ മേല്ലേ മുഖമുയർത്തി നോക്കിയപ്പോൾ കണ്ടത് എന്നെ തന്നെ ഇമ വെട്ടാതെ നോക്കി നിക്കുന്ന എന്റെ ips നെ ആയിരുന്നു.അഭിയെ കണ്ടതും എന്റെ കണ്ണുകൾ വിടർന്നു. ഞാൻ ഡ്രെസ്സിനു മാച്ച് ആകും പോലെ ഡാർക്ക് ബ്ലു കളറിലെ ഷർട്ടും അതെ കരയിലെ വൈറ്റ് കളർ മുണ്ടുമായിരുന്നു വേഷം.ആ വേഷത്തിൽ അഭിയെ കാണാൻ ഒരു പ്രേത്യേക ഭംഗിയായിരുന്നു.ഡയസിലേക്ക് കയറി അഭിയോട് തൊട്ടാരികിൽ വന്നു നിന്നു. ചെക്കൻ എന്നെ തന്നെ നോക്കി നിക്കുവാണന്ന് എനിക്ക് മനസ്സിലായി… പക്ഷേ എനിക്ക് ആ മുഖത്തേക്ക് നോക്കാൻ എന്തോ… എന്റെ നോട്ടം അഭിയിലേക്ക് വരാൻ എന്നോണം എന്റെ കൈയ്യിൽ പിടിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി ips നെ നോക്കിയതും ചെക്കൻ എന്നെ നോക്കി ചിരിച്ച് സൈറ്റടിച്ചു കാണിച്ചേക്കുന്നു. അല്ലങ്കിൽ തന്നെ ഞാൻ ടെൻഷനടിച്ച് പാതി ചത്താണ് നിക്കുന്നത് അപ്പോഴാ ചെക്കന്റെ കാട്ടികൂട്ടൽ.
പിന്നെ എല്ലാം പെട്ടന്നായിരുന്നു..
അഭിനവ് എന്ന് പേര് കൊത്തിയ മോതിരം എന്റെ ips എന്റെ വിരലിൽ അണിയിച്ചു തന്നു. ഒരുപാട് സന്തോഷത്തോടെ നിറഞ്ഞ പുഞ്ചിരിയോടെ ഞാൻ എന്റെ അഭിയെ നോക്കി നിന്നു.. സന്തോഷത്തിൽ എന്റെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു. അച്ഛൻ എനിക്കു നേരെ എന്റെ പേര് കൊത്തിയ മോതിരം കൈയ്യിൽ തന്നു. ഞാൻ അത് മേടിച്ച് അഭിയുടെ വിരലിൽ ഇട്ടു കൊടുത്തു.
എന്റെ പേര് കൊത്തിയ മോതിരം ഞാൻ എന്റെ പെണ്ണിന്റെ മോതിര വിരലിൽ അണിയിച്ചു കൊടുത്തപ്പോൾ മനസ്സിൽ എന്റെ മാത്രമായി സ്വന്തമാക്കിയ സന്തോഷമായിരുന്നു. മനസ് നിറഞ്ഞ സന്തോഷം.
ചടങ്ങൊക്കെ കഴിഞ്ഞ് എല്ലാവരുമായി ഫോട്ടോസൊക്കെ എടുത്ത് ഫുഡ് കഴിയൊക്കെ കഴിഞ്ഞ് അവരൊക്കെ തിരികെ പോയി.
~~~~~~~~~~~~~~~~~~~
അഭിയും കൂട്ടരും പോയി കഴിഞ്ഞപ്പോൾ തന്നെ ഞാൻ സാരിയും പൊക്കി ഓട്ടയോട്ടമായിരുന്നു റൂമിലേക്ക്. വേറൊന്നുമല്ല രാവിലെ ഒരു നേരത്ത് എടുത്തുടുത്തതാണ് ചൂടെടുത്തിട്ടാണ് ഒരു രക്ഷയുമില്ല. ഞാൻ ഷെൽഫിൽ നിന്നും ഒരു ചുരിദാറുമെടുത്ത് നേരെ ബാത്ത്റൂമിലേക്ക് വിട്ടു. ഒന്ന് ഫ്രഷ് ആയി ഡ്രെസ്സൊക്കെ മാറ്റി ചേഞ്ച് ആയി പുറത്തേക്കിറങ്ങിയപ്പോൾ നുമ്മടെ ടീംസ് ഉണ്ട് കട്ടിലിൽ ഇരിക്കുന്നു. ഞങ്ങടെ കൂട്ടത്തിലെ ബാക്കി രണ്ടണ്ണത്തിന് വരാൻ പറ്റിയില്ല. ചോദിച്ചപ്പോൾ വർക്ക് കൂടുതലാണെന്ന് പിന്നെ കല്യാണത്തിന് എന്തായാലും രണ്ട് ദിവസം മുന്നേ ഇവിടെ ഉണ്ടാകുമെന്നൊക്കെ നുമ്മളെ പറഞ്ഞ് മയക്കിയപ്പോൾ പിന്നെയൊന്നും മിണ്ടില്ല.പക്ഷേ അതുങ്ങൾക്ക് വരാൻ പറ്റിയില്ലെങ്കിലും വീട്ടീന്ന് ബാക്കിയുള്ളവർ വന്നിരുന്ന്. വരണമെന്ന് ഞാൻ പ്രേത്യേകം പറഞ്ഞിരുന്നു.
പിന്നെ ഞാൻ വേറെ മൂന്ന് പേരെ പ്രേതീക്ഷിച്ചിരുന്നു. വേറാരുമല്ല ആദിയേട്ടന്റെ ഫ്രണ്ട്സ്. അവരും വന്നില്ല. അഭിയോട് ചോദിച്ചപ്പോൾ അവർക്ക് ലീവ് കിട്ടില്ലെന്ന്….
ഈ അഞ്ചണ്ണത്തെയും ഞാൻ ശരിക്കും ഇന്ന് മിസ്സ് ചെയ്തു. ആമ്… പറഞ്ഞിട്ടെന്താ കാര്യം. ഞാനതും ചിന്തിച്ച് വിരലിലെ മോതിരത്തിൽ ഒന്ന് നോക്കി അതിൽ എന്റെ ജീവന്റെ പേര് കൊത്തിയിരിക്കുന്നത് കണ്ട് ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. മനസിലേക്ക് എന്റെ പാതി സ്വന്തമായ ips ന്റെ മുഖം ഓടിയെത്തി.
ഡി അപ്പു നീ എന്താടി ഒറ്റക്ക് കിടന്ന് കിണിക്കുന്നേ?
സുചി
സുചിയുടെ ശബ്‌ദം കേട്ടാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.
നിനക്ക് മനയിലായില്ലേ അവൾ അവൾടെ ips ഓർത്ത് ചിരിക്കുന്നതാകും.. നിച്ചു അതും പറഞ്ഞ് ഭിത്തിയോട് ചാരിയിരുന്നു.
അതെ… ഞാൻ എന്റെ ips ഓർത്ത് ചിരിച്ചതാ.. അതിന് നിങ്ങൾക്ക് വല്ല നഷ്ട്ടവും ഉണ്ടോ? ഇല്ലല്ലോ… ഞാൻ കുറച്ച് പുച്ഛം വാരി വിതറി കട്ടിലിന്റെ ഒരറ്റം വന്നിരുന്ന്.
അയ്യോ പെണ്ണിന്റെ മാറ്റം കണ്ടില്ലേ.. ഹും നീ നിന്റെ ips ഓർത്ത് കിടന്ന് കിണിക്കുവോ കരയുവോ എന്താന്നച്ച ചെയ്യ്… അല്ല പിന്നെ… സുചി.
സുചിയുടെ പറച്ചിലിന് ഞാൻ ഒരു ഇളി പാസാക്കി കൊടുത്തു.
ഇവിടെ ദേ ഇരിക്കുന്നത്തിന്റെ കല്യാണമാണ് ഒരു മാസം കൂടി കഴിഞ്ഞാൽ അവൾക്കില്ലാത്ത ഇളക്കമാ കുറച്ച് മണിക്കൂറുകൾക്ക് മുൻപ് എൻഗേജ്‌മെന്റ് കഴിഞ്ഞ നിനക്ക്… വീണ്ടും സുചി
എടി നീ അവളെ വീരുതെ വിട്ടേക്ക്. എൻഗേജ്‌മെന്റ് കഴിഞ്ഞ് മിനിമം നാലഞ്ചു മാസം എന്റെ ചെക്കൻ ഫോണിന് റസ്റ്റ് ഇല്ലാതെയാ ഇങ്ങോട്ട് വിളിച്ചോണ്ടിരുന്നത്. ഇപ്പോ ഞാനാ അങ്ങോട്ട് വിളിക്കുന്നത്. വിളിക്കുമ്പോൾ നേരെ ചൊവ്വേ സംസാരിക്കാൻ പറ്റില്ല ബിസി ആണ് വർക്കിലാണ് പിന്നെ വിളിക്കാമെന്നും പറഞ്ഞ് വെക്കും. അതെനിക്ക് ശീലമായി തുടങ്ങിയപ്പോൾ പിന്നെ കാര്യമാക്കാൻ നിന്നില്ല. എന്നും പറഞ്ഞ് എനിക്ക് ഇഷ്ടക്കുറവൊന്നും ഉണ്ടായിട്ടില്ലാട്ടോ… ഒഴിവു ദിവസങ്ങളിൽ എന്നെയും കൂട്ടി പുറത്ത് പോയി ആ ദിവസം മുഴുവൻ ഞങ്ങൾ അടിച്ചു പൊളിക്കും…
പ്രീത പറയുന്നത് ഒരു കഥ കേൾക്കുന്ന മാതിരി കേട്ടോണ്ടിരിക്കുവായിരുന്നു ബാക്കി മൂന്നും…
ആഹാ നിങ്ങളെല്ലാം കൂടി ഇങ്ങോട്ടേക്ക് പൊന്നോ? ശ്യാമ ടീച്ചർ ആണേ..
ആ ടീച്ചറോ.. ഓടി നടന്നു മടുത്തന്നെ…. ശരിക്കും ടയെടായി.. അവരുടെ കാർ ഗേറ്റ് കടന്നപ്പോൾ ഞാൻ ഇങ്ങോട്ട് പോന്നു കൂടെ ഇതുങ്ങളും. റൂമിൽ വന്നപ്പോൾ ദേണ്ടേ അപ്പു ഡ്രസ്സ് വരെ ചേഞ്ച് ചെയ്ത് കഴിഞ്ഞു. നിച്ചു
അത് ശരി… ആമ് ഞാൻ വന്നത് പോകുവാണെന്നു പറയാനാണ്. മാത്രവുമല്ല മോൻ അലമ്പാകാൻ തുടങ്ങി. ഇനിയും നിന്നാ ചെക്കന്റെ സ്വഭാവും വേറെ ലവലാകും…അപ്പോ ശരി…
അതും പറഞ്ഞ് ശ്യാമ ടീച്ചർ റൂം വിട്ടു പോയി.
അല്ല നിച്ചു നീ ടീച്ചറോടെന്താ പറഞ്ഞത് ഓടി നടന്നു വിഷമിച്ചന്നോ… അതിനും മാത്രം എന്ത് കിണ്ടിയാടി നീ ചെയ്തേ.. സുചി..
ഇവള് ഓടുന്നത് ഞാൻ കണ്ടിരുന്നു. ഫുഡ് കഴിക്കാൻ ടൈം ആയപ്പോൾ സാരിയും പൊക്കി കഴിക്കാൻ ഓടുന്നത് ഞാൻ കണ്ടായിരുന്നു. പ്രീത
അത് കേട്ടതും ബാക്കിയുള്ളോര് ചിരിക്കാൻ തുടങ്ങി.
അയ്യോടാ..മക്കൾ അതികം കിനിക്കണ്ടട്ടോ.. മനുഷ്യനാണേൽ വിശന്നിട്ട് ഒരു രക്ഷയുമില്ലായിരുന്നു. നിന്നെയൊക്കെ വിളിച്ചപ്പോൾ പിന്നെയാകട്ടെന്ന്. എനിക്ക് വിശപ്പ് പിടിച്ചു നിക്കാൻ പറ്റാഞ്ഞത് കൊണ്ട് ഞാൻ ആരെയും നോക്കിയില്ല…ഹും…
എന്റെ പറച്ചില് കേട്ട് മൂന്നും കൂടി കിണിക്കുവാ..അവരുടെ കിണി കണ്ട് ആദ്യം ദേഷ്യം പിടിച്ചു നിന്നെങ്കിലും അവസാനം ഞാനും ചിരിക്കാൻ തുടങ്ങി.
______________________________________
വീട്ടിൽ വന്ന ഉടനെ ഞാൻ റൂമിലേക്ക് വിട്ടു.റൂമിൽ വന്ന ഉടനെ ഞാൻ ഫ്രഷ് ആകാൻ കയറി.ഫ്രഷ് ആയി ഇറങ്ങിയപ്പോൾ ഒന്നുഷാറായി… നേരെ ബഡിൽ വന്നിരുന്നു. മനസ്സിൽ മുഴുവൻ അവൾടെ മുഖമാണ്. ഞാൻ വിരലിൽ അണിഞ്ഞിരിക്കുന്ന അർപ്പണ എന്ന് പേര് കൊത്തിയ മോതിരത്തിൽ ഒന്ന് വിരലോടിച്ചു. തന്റെ സ്വന്തമായ തന്റെ മാത്രം പെണ്ണ്…
അഭി പുഞ്ചിരിയോടെ ആ മോതിരാതെ നെഞ്ചോട് ചേർത്ത് ഫോണെടുത്തു അവളുമായി എടുത്ത ഫോട്ടോസും നോക്കി അങ്ങനെ ഇരുന്നു.
~~~~~~~~~~~~~~~~~~~~~~
അർപ്പണയുടെ വീട്ടിൽ എത്തിയതും എന്റെ കണ്ണുകളിൽ ആദ്യം ഉടക്കിയ മുഖം കൈയ്യിൽ ഒരു കുഞ്ഞിനെ പിടിച്ച് കളിപ്പിച്ചോണ്ടിരിക്കുന്ന അശ്വനിയിലേക്കായിരുന്നു… അവളെ കണ്ടതും എന്റെ കണ്ണുകൾ വിടർന്നു. ഡാർക്ക് ഗ്രീൻ കളറിലെ സാരിയിൽ അവളെ കാണാൻ അതി മനോഹരമായിരുന്നു. ആ കുഞ്ഞിനെ ചേർത്തു പിടിച്ചു കളിപ്പിച്ചോണ്ടിരിക്കുന്ന അവളെ ഇമ വെട്ടാതെ ഒരു നിമിഷം നോക്കി നിന്നു പോയി. പിന്നെ നടന്നതൊക്കെ നിങ്ങളും കണ്ടതല്ലേ… ഞാൻ അപ്പോ കണ്ടത് കൊണ്ട് ആ കുഞ്ഞിനേയും കൊണ്ട് അവൾ നിലം പതിച്ചില്ല… കുഞ്ഞിനെ കൈയ്യിൽ വെച്ചോണ്ടാ അവൾടെ വഴക്ക്… അവൾ വീഴാൻ പോയപ്പോൾ എന്റെ മുന്നിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു.ചുറ്റുമുള്ള ആരെയും ശ്രെദ്ധിക്കാതെ ഓടിച്ചെന്നു ഞാൻ അവളെ പിടിച്ചു നിർത്തി. കുഞ്ഞാണെൽ ശരിക്കും പേടിച്ചിട്ടുമുണ്ടായിരുന്നു. ഒന്ന് പൊട്ടിക്കാനാ ഇരുന്നത്. അപ്പോള അവൾ കുഞ്ഞിനെ ഇറുകെ പുണർന്നുത്. അത് കണ്ടപ്പോൾ അവൾ ശരിക്കും പേടിച്ചിരുന്നു എന്നെനിക്ക് മനസ്സിലായി. പിന്നെ കുറച്ച് കലിപ്പിച്ചു രണ്ട് പറഞ്ഞ് ഞാൻ അവിടന്ന് പോയി…
പക്ഷേ ഞാൻ അവളെ എന്നിൽ ചേർത്ത് നിർത്തിയപ്പോൾ എന്തോ ഒരു പ്രേത്യേക അനുഭൂതി ആയിരുന്നു എനിക്ക് ഉണ്ടായത്. അവളിലേക്ക് ഞാൻ അലിയും പോലെ… അവളെ അരികിൽ കാണുമ്പോൾ ഞാൻ സ്വയം എന്നെ തന്നെ മറന്നു പോകുന്നു… അതെന്തായിരിക്കും… എന്റെ രാധുവിനോട് മാത്രമേ ഇങ്ങനെയൊക്കെ എനിക്ക് തോന്നിയിട്ടുള്ളു. എന്തുകണ്ടാണ് അശ്വനിയെ കാണുമ്പോൾ എനിക്ക് രാധുവിനോട് തോന്നിയിരുന്ന അതെ ഫീൽ ഉണ്ടാകുന്നത്. അപ്പോ അതിനർത്ഥം ഞാൻ അവളെ…. എനിക്ക് അശ്വനിയെ രാധുവിന്റെ സ്ഥാനത്…
ആദി കണ്ണുകൾ ഇറുകെ അടച്ചു കട്ടിലിൽ വന്നിരുന്ന്. മനസ്സിൽ അശ്വനിയുടെ മുഖം തെളിഞ്ഞു വന്നു…
_________________________________
സുമിത്രച്ചി അശ്വനിയെ ഇന്ന് ആ വേഷത്തിൽ കാണാൻ എന്ത് ഭംഗിയായിരുന്നല്ലേ… അർപ്പണ മോളെ പോലെ അശ്വനിയും ഈ വീട്ടിൽ മരുമക്കളായി വന്നാൽ മതിയായിരുന്നു.
എനിക്കും അത് തന്നെ അയൽ മതിയെന്ന ആഗ്രഹം. ഞാനും ശ്രെദ്ധിച്ചിരുന്നു. നല്ല ചെലുണ്ടായിരുന്നു. പക്ഷേ നമുക്ക് ആഗ്രഹിക്കാനല്ലേ പറ്റു…
ഞാൻ ഇതിനു മുന്നേ ചേച്ചിയോട് പറഞ്ഞിരുന്നു. അത് തന്നെയാ എനിക്ക് എപ്പോഴും പറയാനുള്ളു. എനിക്കുറപ്പുണ്ട് ആ കുട്ടി നമ്മുടെ ആദിക്കുള്ളത് തന്നെയാണ്…. ചേച്ചി ഏട്ടൻ തിരിച്ചു വരുമ്പോൾ ഈ കാര്യം സൂചിപ്പിക്കണം…
മമ്… ഞാൻ അത് ചിന്തിക്കാതിരുന്നില്ല. വിശ്വട്ടൻ വരട്ടെ ഞാൻ പറയാം…
അവര് നമ്മുടെ ആദിയുടെയും അഭിയുടെയും ഭാഗ്യം തന്നെയാകും. മാത്രവുമല്ല അർപ്പണ മോൾക്കും അശ്വനി മോൾക്കും ഒരേ വീട്ടിൽ കഴിയല്ലോ. അവരുടെ ആത്‍മ ബന്തത്തെ കുറിച്ച് നമ്മൾ അറിഞ്ഞതല്ലേ…
മമ്… എല്ലാം ശുഭമായി നടന്നാൽ മതി. എന്റെ ആദി കുറെ വേദനിച്ചതാ…. അവന് ഇനി ഒരു പെണ്ണിനെ മനസ്സ് കൊണ്ട് സ്വീകരിക്കുമോ എന്ന് എനിക്ക് പേടിയാണ്.. എന്റെ കുട്ടി പുറമേ ചിരിച്ചു സംസാരിക്കുന്നുണ്ടേലും ഉള്ളിന്റെ ഉള്ളിൽ അവൻ എല്ലാം മൂടി വെച്ച് നടക്കുവാണ്. അതെനിക്ക് നന്നായിട്ടറിയാം. അത്രയും പറഞ്ഞ് തീർന്നതും സുമിത്രയുടെ കണ്ണുകൾ ഈറനണിഞ്ഞു.
എന്താ സുമിത്രച്ചി ഇത്… ദേ എല്ലാം ശരിയാകും… നമ്മുടെ ആദി പൂർണ്ണമായും മാറും… ഇപ്പോൾ ആദി പാതി മാറിയില്ലേ… എനിക്കുറപ്പുണ്ട് അവൻ ഒരു ജീവിതത്തെ കുറിച്ച് ആലോചിക്കും… അന്ന് നമ്മൾക്ക് നമ്മുടെ തീരുമാനം അവനോട് പറഞ്ഞ് നോക്കാം… ഇപ്പോൾ സെന്റിയടി മാറ്റം…
സുമിത്ര ഒന്ന് പുഞ്ചിരിച്ചു…
തുടരും…

by