19/04/2026

ജീവാംശമായ് : ഭാഗം 02

രചന – കൃഷ്ണ

മുടി തൂവർത്തികൊണ്ടിരുന്ന ടവ്വൽ തോളത്തോട്ട് ഇട്ട് അവൾ ഫോൺ കൈയിലെടുത്തു. ഫോണിലെ സ്‌ക്രീനിൽ തെളിഞ്ഞുവന്ന പേര് കണ്ട് ഒരു പുഞ്ചിരിയോടെ കാൾ അറ്റന്റ് ചെയ്തു.

ഹലോ നിച്ചു ഞാൻ കൃത്യം ഒമ്പത്തു
മണിയാകുമ്പോൾ നിന്റെ വീട്ടിൽ എത്തും ഞാൻ കുക്കുടുനെ എടുക്കുന്നുണ്ട് ഞാൻ വരുമ്പോഴേക്കും നീ റെഡിയായി നിന്നേക്കണം. ഫോൺ അറ്റന്റ് ചെയ്ത ഉടനെ എനിക്ക് പറയാനുള്ള ഗ്യാപ് തരാതെ മറു സൈഡിൽ നിന്നും ഇത്രയും പറഞ്ഞ് കാൾ കട്ടാക്കി. അവൾ ഒരു ചിരിയോടെ ഫോൺ കട്ടിലേക്ക് ഇട്ടു.

ആഹാ നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നേ ഓ…. ഞാൻ മറന്നു ഇന്നലെ നമ്മൾ ഒരു മിന്നായം പോലെ വന്നു പോയതേയുള്ളുല്ലേ സാരമില്ല ഇനി അങ്ങോട്ട് നീണ്ടുകിടക്കുവല്ലേ നല്ലോണം പരിചയപ്പെടാൻ സമയമുണ്ട്. ഇപ്പോൾ നിങ്ങൾക്ക് മനസിലാകാൻ വേണ്ടി ഞാൻ എന്നെയൊന്നു പരിചയപെടുത്താം.

എന്റെ പേര് അശ്വനി അശോകൻ കൂടുതൽ അടുപ്പമുള്ളവർ നിച്ചു എന്ന് വിളിക്കും കിഴക്കേടാത്ത് വീട്ടിൽ അശോകന്റെയും അനിതയുടെയും മൂത്തപുത്രി എനിക്ക് താഴെ ഒരുത്തനുണ്ട് ആച്ചി എന്ന് ഞങ്ങൾ വിളിക്കുന്ന അജയ്. ആള് പത്തിലാണ് പഠിക്കുന്നത് എന്നാ അതിന്റെ യാതൊരുവിത സീരിയസ്നെസ്സും ഇല്ലാത്ത ചെക്കൻ. ഇപ്പോ നോക്കിയാലും ഫ്രണ്ട്സുമായി ക്രിക്കറ്റ്‌ കളിയാണ് പുള്ളിക്കാരന്റെ പണി. അമ്മ ഒരു പാവം കുടുംബിനി അച്ഛൻ തൃക്കാക്കര NHS വിദ്യാപീടം സ്കൂളിലെ ഒരു പാവം അധ്യാപകൻ. ഈ പാവം എന്നത് സ്കൂളിൽ മാത്രമേയുള്ളൂട്ടോ വീട്ടിൽ ഇത്തിരി കർക്കശക്കാരനാ പക്ഷേ ഞാനുമായി പക്കാ കമ്പനിയാ. അച്ഛന് എന്നോടാണ് കൂടുതൽ ഇഷ്ട്ടം എന്ന് പരാതിയാണ് ആച്ചിക്ക് പക്ഷേ ആച്ചിക്ക് കട്ട സപ്പോർട്ടാണ് അമ്മ. അപ്പോ ഇതൊക്കെയാണ് നമ്മളെ കുറിച്ച് പറയാണേ.
നമ്മക്കിന്നൊരു ഇന്റർവ്യൂ ഉണ്ടേ അപ്പോ അതിനു വേണ്ടി റെഡിയായി നിക്കാനാണ് അപ്പു വിളിച്ചത്. ഇപ്പോ വിളിച്ചില്ലേ അതാണ് കക്ഷി അപ്പു എന്ന എന്റെ അർപ്പണ. എന്റെ എല്ലാമെല്ലാമായ അപ്പൂട്ടി.ഞാനും അപ്പുവും കുഞ്ഞിന്നാൽ മുതൽക്കെയുള്ള കൂട്ടാണ്. പോരാത്തതിന് എന്റെ അച്ഛനും അവളുടെ അച്ഛനും കൂട്ടുകാർ പിന്നെ പറയണ്ടല്ലോ.. ഞങ്ങൾക്കൊപ്പം വേറെ നാലുപേരുകൂടിയുണ്ടേ അതൊക്കെ വിശദമായി പറയാം ok..പറഞ്ഞ് നിക്കാൻ ടൈം ഇല്ലേ
അവൾ ഷെൽഫിൽ നിന്നും മാറാനുള്ള ഡ്രെസ്സുമെടുത്ത് നേരെ ഡ്രെസ്സിങ് റൂമിലേക്ക് വിട്ടു.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
കൂയ്.. ഇബട ഇബട കമോൺ മക്കളെ.. ഇത്രയും നേരം നമ്മടെ നിച്ചു പറഞ്ഞതല്ലേ കേട്ടത് ഇനി കുറച്ച് നേരം ഞാൻ പറയാം. അവൾ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യട്ടെ എന്താ… അവൾ ചെറുതായി എന്നെക്കുറിച്ച് സൂചിപ്പിച്ചുകാണുമല്ലേ എങ്കിൽ വിശദമായി ഞാൻ പറയാം.

ഞാനാണ് അർപ്പണ എന്ന അപ്പു. അച്ഛന്റെ പേര് വിജയൻ ഇവിടെ അടുത്തുള്ള ബാങ്കിലെ ക്ലർക്ക് ആണ്. അമ്മേടെ പേര് അംമ്പിക ഒരു പ്യാവം കുടുംബുവാണേ പിന്നെ ഒരു അനിയത്തിക്കുട്ടിയുണ്ട് അർച്ചന എന്ന അച്ചു. ആളിപ്പോ എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. എനിക്ക് വേലയും കൂലിയും ഇല്ലന്നു വിചാരിക്കരുതേ ഞാൻ ഒരു ടീച്ചർ ആണുട്ടോ 🙈
അശോകാച്ചൻ പഠിപ്പിക്കുന്ന സ്കൂളിൽ തന്നെയാ

വലിയ ഗേറ്റപ്പൊക്കെ കൊടുത്ത് എന്നെ പരിചയപെടുത്തിയത് എന്തിനാണെന്നാകും ഇപ്പോ നിങ്ങൾ ചിന്തിക്കുന്നതല്ലേ. എനിക്കും ഈ കഥയിൽ ഒരു ചെറിയ റോളൊക്കെയുണ്ടന്ന് കൂട്ടിക്കോ. വായിച്ചറിയാൻ പോകുന്ന കാര്യം ഇപ്പോഴേ പറഞ്ഞറിയിക്കണോ. അതൊക്കെ വഴിയെ മനസിലാകും.

ബൈ ദി ബൈ സെൽഫ് ഇൻട്രോഡക്ഷൻ പറഞ്ഞ് കഴിഞ്ഞ സ്ഥിതിക്ക് കാര്യത്തിലേക്ക് കടക്കാം.
ഞാൻ ഇപ്പോ നിച്ചുനെ കാൾ ചെയ്തത് വേറെ ഒന്നിനുമല്ല അവൾക്ക് ഇന്നൊരു ഇന്റർവ്യൂ ഉണ്ട് ഇന്നലെ രാത്രി അവൾ വിളിച്ചിരുന്നു. രാവിലെ ഒരു ഇന്റർവ്യൂ ഉണ്ടന്നും ഞാൻ ഒന്ന് ഡ്രോപ്പ് ചെയ്യണമെന്നും. ശരി ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു. അതിനു വേണ്ടി ഇന്നൊരു ദിവസത്തേക്ക് ലിവെടുത്തു. പിന്നെ ഒരു കാര്യം വിട്ടു ഞാൻ അവളോട് സംസാരിക്കുന്നതിനിടയിൽ ഒരു കുക്കുടുന്റെ കാര്യം പറഞ്ഞില്ലേ അതാരാണെന്ന് അവൾ പറഞ്ഞില്ലല്ലോ അത് വേറെയാരുമല്ലാട്ടോ ഞങ്ങടെ സ്കൂട്ടിയാണ് 😁 നിച്ചു ഇട്ട പേരാണ് കുക്കുടുന്ന്.
പറഞ്ഞ് പറഞ്ഞ് സമയം പോയതറിഞ്ഞില്ല എന്നാ പിന്നെ ഞാൻ പോയി റെഡിയാകട്ടെ ഫോണിലൂടെ വലിയ വീരവാതം മുഴക്കിയതാ. ഇനി താമസിച്ചാ അവൾ എന്നെയിട്ട് വാരും. അപ്പോ ശരി ഞാൻ പോയി റെഡിയാകട്ടെട്ടോ
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അങ്ങനെ അപ്പുനെ നിങ്ങൾ പരിചയപെട്ടല്ലോ ല്ലേ ഹലോ ഇവിടെ വായോ എല്ലാം ഞാൻ തിരിച്ചു വന്നു ഇനി അവൾ പോയി ഒരുങ്ങട്ടെ എന്റെ ഒരുക്കം കഴിഞ്ഞു പിന്നെ കുക്കുടു ആരാണെന്നു മനസിലായില്ലേ എന്നാ പിന്നെ നമുക്ക് താഴോട്ട് ചൽത്താം

തുടരും…. #