22/04/2026

ജീവാംശമായ് : ഭാഗം 18

രചന – കൃഷ്ണ

[നിച്ചു ]

ഇന്നലെ ഫയൽസ് രണ്ടാമതെ കംപ്ലീറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ തന്നെ സമയം കുറെ കഴിഞ്ഞിരുന്നു. രാവിലെ അലാറം അടിച്ചത് അറിഞ്ഞതുമില്ല. പിന്നെ അമ്മ വന്ന് വിളിച്ചപ്പോളാണ് എണീറ്റേ. ടൈം നോക്കിയപ്പോൾ ഏഴ് കഴിഞ്ഞിരുന്നു. പത്തു മണിക്ക് ഫയൽസ് അങ്ങേരുടെ ടേബിളിൽ എത്തിയില്ലങ്കിൽ ഉള്ള കാര്യം ഓർത്തപ്പോൾ തന്നെ എല്ലാം പെട്ടന്നായിരുന്നു ചെയ്ത് ഒരുങ്ങി കേട്ടി നേരെ താഴേക്ക് ചെന്നു. അച്ഛൻ സോഫയിലിരുന്ന് പത്രം വായിക്കുന്നു അച്ഛന് ഒരു മോർണിംഗ് വിഷ് കൊടുത്ത് അടുക്കളയിലേക്ക് ചെന്നപ്പോ അമ്മ അമ്മയുടെ സ്ഥിരം കലാ പരിപാടിയിൽ ആയിരുന്നു. ഞാൻ പിന്നെ ശല്യം ചെയ്യാതെ ഉണ്ടാക്കി വെച്ചൊരുന്ന ചായ ഒരു ഗ്ലാസ്സിലേക്ക് പകർത്തിൽ ഒരു സിപ് കുടിച്ച് അച്ഛന്റടുത്തേക്ക് പോയി.

ഇന്ന് സൺ‌ഡേ അല്ലേ മോളേ.. ഇന്നും വർക്ക്‌ ഉണ്ടോ?? സാധാരണ ഇല്ലാത്തതാണല്ലോ…
അച്ഛന്റെ ചോത്യം കേട്ടപ്പോൾ ആ സാധനത്തിനെയും അങ്ങേരുടെ ഇന്നലത്തെ പറച്ചിലുമാ ഓർമ്മ വന്നെ.

അത് പിന്നെ… അച്ഛാ രണ്ട് മൂന്ന് ഫയൽസ് കംപ്ലീറ്റ് ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു. അതും ചെയ്ത് തീർത്ത് ഞാൻ അങ്ങേർക്ക് കൊണ്ടേ കൊടുത്തപ്പോൾ ശരിയായില്ലെന്നു പറഞ്ഞ് രണ്ടാമത്തെ കംപ്ലീറ്റ് ആക്കി കൊണ്ടുവരാൻ പറഞ്ഞിരിക്കുന്നു. ഇന്നലെ എത്ര നേരം കഷ്ടപ്പെട്ട് കുത്തിയിരുന്ന് ചെയ്ത് കംപ്ലീറ്റ് ആക്കിയതെന്നറിയോ… എനിക്ക് അതോർക്കുമ്പോൾ എരിഞ്ഞു കയറുവാ.

മോളേ നിച്ചു. ഒരു സ്ഥാപനത്തിൽ വർക്ക്‌ ചെയ്യുമ്പോൾ അങ്ങനെയൊക്കെയാണ്. നീ ചെയ്തതിൽ മിസ്റ്റേക്ക് ഉണ്ടായതു കൊണ്ടാകും വീണ്ടും ചെയ്യാൻ ഏൽപ്പിച്ചത്. അതിന് ഇത്രമാത്രം ദേഷ്യം എന്തിനാ. നമ്മൾ ഏതു കാര്യം ചെയ്യുമ്പോളും ആദ്യം വേണ്ടത് ക്ഷമ ആണ്.

അച്ഛൻ വളരെ സൗമ്യമായി അങ്ങനെ പറഞ്ഞപ്പോൾ എന്തോ എന്റെ ദേഷ്യത്തിന് നേരിയ ശമനം വന്നു. പിന്നെ ഇന്നലെ നടന്ന ഇൻസിടെന്റിനെ കുറിച്ച് ഇവരോട് പറഞ്ഞിട്ടില്ല ആച്ചിയോട് ഞാൻ പറയണ്ടന്നു പറഞ്ഞിരുന്നു.എന്റെ MD തന്നെയാണ് ആ ഇൻസിഡന്റ്റിനു കാരണമെന്നും റോട്ടിൽ കിടന്ന് അങ്ങേരുടെ മെക്കിട്ട് കേറിയത്തുനുള്ള കലിപ്പ് തീർക്കാനാണ് ഈ പണി തന്നതെന്നും എനിക്കല്ലേ അറിയൂ… ഞാൻ അതും ചിന്തിച്ച് അച്ഛനൊരു ചിരിയും പാസിക്കി ഗ്ലാസിൽ ഉണ്ടായിരുന്ന ബാക്കി ചായ കൂടി കുടിച്ച് തീർത്ത് അവിടന്ന് എണീറ്റു.
പിന്നെ ബാഗും എടുത്ത് അവരോടു പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. സ്കൂട്ടി സ്റ്റാർട്ടാക്കിയതും എന്റെ ഫോൺ കിടന്നടിക്കാൻ തുടങ്ങി. എടുത്ത് നോക്കിയപ്പോൾ അപ്പുവാണ്.
___________________________

ഇന്ന് സൺ‌ഡേ ആയത് കൊണ്ട് ചെറിയൊരു ഷോപ്പിങ്ങിനു പോകാമെന്നു വിചാരിച്ചു. മാത്രമല്ല ഇന്ന് നമ്മടെ ഇച്ചായന്റെ സൂപ്പർ ഹിറ്റ്‌ പടവും ഓടുന്നുണ്ട് ആ വഴി അതും കണ്ടു ഫുടൊക്കെ കഴിച്ച് തിരിച്ച് വരേം ചെയ്യാം.നിച്ചൂന് ഇന്ന് ഓഫീസിൽ പോണമെന്നു ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. പിന്നെ ഫയൽസ് കംപ്ലീറ്റ് ചെയ്തത് കൊണ്ടേ കൊടുത്താൽ മാത്രം മതി അതിന് അതികം താമസം വരില്ല. ഞാൻ അതൊക്കെ ചിന്തിച്ച് നിച്ചൂന് കാൾ വിട്ടു.
~~~~~~~~~~~~~~~~~~

മിക്ക ഒഴുവ് ദിവസവും ഞങ്ങളുടെ പണിയാണ് ഈ കറക്കം. അപ്പു അത് പറഞ്ഞതും ഞാൻ അപ്പോ തന്നെ ok പറഞ്ഞ് ഫോൺ കട്ടാക്കി ഓഫീസിലേക്ക് വിട്ടു. പോണ വഴി എന്നത്തേയും പോലെ ട്രാഫിക്. പിന്നെ എളുപ്പ വഴി നോക്കില്ല ഇന്നലത്തെ ഓർമ്മ. കുറച്ച് നേരം അങ്ങനെ അവിടെ പോസ്റ്റടിക്കേണ്ടി വന്നു. ഇടക്ക് ടൈമും നോക്കുന്നുണ്ടേ.ഏകദേശം ട്രാഫിക്കൊക്കെ മാറി ഞാൻ വണ്ടിയെടുത്തു. അതികം ലേറ്റ് ആകാതെ ഓഫീസിനു മുന്നിൽ എത്തി. പക്ഷേ ഗേറ്റ് ക്ലോസിഡ് ആയിരുന്നു.വാച്ചിൽ നോക്കിയപ്പോൾ പത്തുമണി ആകാൻ ഇനിയും കുറച്ച് സമയം കൂടിയുണ്ട്. ലേറ്റ് ആയാൽ അങ്ങേരുടെ വായിരിക്കുന്നത് കേൾക്കാതിരിക്കാൻ വേണ്ടിയാ കുറച്ചതികം നേരുത്തെ തന്നെ വീട്ടീന്ന് ഇറങ്ങിയത്.
അങ്ങനെ സ്കൂട്ടിയിൽ തന്നെ നിലയുറപ്പിച്ചു നിന്നു.ഏകദെശം സമയം പത്തോടടുക്കാറായി.
________________________
[ആദി ]

ഇന്ന് അവള് ഞാൻ പറഞ്ഞ ടൈമിൽ തന്നെ ഓഫീസിൽ വരും. ചിലപ്പോൾ പറഞ്ഞായിരുന്ന ടൈമിലും മുന്നേയും എത്താൻ സാധ്യത ഉണ്ട്. കാരണം ഇന്നലെ എന്റെ സ്വഭാവത്തിന്റെ നേരെ ഭാഗം അറിഞ്ഞ സ്ഥിതിക്ക് അവൾ അതെ ചെയ്യൂ. എന്തു ചെയ്യാം. അവൾ ആ നിൽപ്പ് അങ്ങനെ നിക്കതെയുള്ളു എന്ന് എനിക്കല്ലേ അറിയൂ.ഓഫീസ് ഓപ്പൺ ചെയ്ത് അവൾ എന്റെ ടേബിളിൽ ഫയൽസ് വെച്ചത് തെന്നെ. ഇന്ന് ഓഫീസ് ഓപ്പൺ ചെയ്യാനും പോണില്ല അവൾ ഇന്ന് ഞാൻ പറഞ്ഞ ടൈമിൽ ഫയൽസ് വെക്കുന്നത് എനിക്കൊന്നു കാണണം. അവളുടെ അഹങ്കാരം ഞാൻ തീർത്ത് കൊടുക്കും. അതിന്റെ തുടക്കമെന്നൊണമാണ് അവളുടെ ഗേറ്റിനു മുന്നിലുള്ള നിൽപ്പ്.
അതും ചിന്തിച്ച് ആദി കട്ടിലിന്റെ ഹെഡ് ബോർഡിലേക്ക് ചാരിയിരുന്നു.
_______________________________

ഇതിപ്പോ പറഞ്ഞ സമയവും കഴിഞ്ഞല്ലോ. എനിക്കാണേൽ ദേഷ്യവും വരുന്നുണ്ട്. പത്തു മണി പറഞ്ഞിട്ടിപ്പോ പതിനൊന്നകാറായി.. അങ്ങേരിനി എനിക്കിട്ട് പ്രതികാരം ചെയ്യുവാനോ… എങ്കിൽ അങ്ങേരുടെ അന്ത്യമായിരിക്കും.. ദുഷ്ട്ടൻ… സാമ ദ്രോഹി… എന്തൊരു കഷ്ട്ടാ… അയ്യോളുടെ മെക്കിട്ട് കേറാൻ തോന്നിയ നിമിഷത്തെ ഞാൻ മനസ്സ് കൊണ്ട് ഓർത്ത് പോയി…അത് കാരണം ആണല്ലോ അങ്ങേര് ഇങ്ങനൊരു പണി എനിക്ക് തന്നത്. അങ്ങേരോടുള്ള ദേഷ്യം മൊത്തം ഞാൻ പ്രാകിയും വായിൽ വന്ന എന്തൊക്കെയോ പറഞ്ഞ് വണ്ടിയുമെടുത്ത തിരിച്ച് വീട്ടിലേക്ക് വിട്ടു. അയ്യോളോടുള്ള ദേഷ്യം എങ്ങനെയൊക്കെയോ കണ്ട്രോൾ ചെയ്ത് നിർത്തി.
വീട്ടിൽ എത്തിയ ഉണ്ടനെ തന്നെ അവർക്ക് മുഖം കൊടുക്കാതെ എന്റെ റൂമിലേക്ക് പോയി വാതിൽ വലിച്ചാടച്ച് കൈയിലെ ബാഗ് ബെഡിലേക്ക് വലിച്ചെറിഞ്ഞു ബാത്ത് റൂമിൽ കയറി ടാപ് തുറന്നു.
നീ ആരാണെന്നാടാ…പട്ടി….തെണ്ടി… മരമാക്രി… കീതവേ…വിചാരം.നിനക്ക് എന്നെ ശരിക്കും അറിയില്ല.

എന്റ തനി സ്വഭാവത്തിന് നിന്റെ വീട്ടിൽ കേറിവന്ന് ആ ഫയൽസ് മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് പോരണ്ടതായിരുന്നു അല്ല അതിനെനിക്ക് അങ്ങേരുടെ വീട് അറിയില്ലല്ലോ ആ അതെന്തേലും ആകട്ടെ കോപ്പ്… നിനക്കൊരു തോന്നലുണ്ട് നിന്റെ ഓഫീസിൽ വർക്ക്‌ ചെയ്യുന്ന ഒരു സ്റ്റാഫ്‌ ആയത് കൊണ്ട് എന്തും ആക്കാമെന്നു. എന്നാലേ നിനക്ക് തെറ്റി… ഈ അശ്വനി അങ്ങനെ കിട്ടുന്നതൊന്നും ചുമ്മാ വെച്ചോണ്ടിരിക്കത്തില്ല. ഇതിനുള്ളത് ഞാൻ തരും…..എന്റ ഈശ്വരാ ഈ ഡയലോഗ് പറച്ചില് മാത്രമേയുള്ളു. ഞാൻ ഈ ഡൈലോഗ് പറയുന്ന അടുത്ത സ്പോട്ടിൽ തന്നെ അങ്ങേര് എനിക്കിട്ടാണ് പണിയുന്നത്. പക്ഷേ ഇതിനുള്ളത് ഞാൻ കൊടുത്തിരിക്കും… ഒരു കുദ്ധർവ്….. ഹും… തള്ളേ കലിപ്പ് തിരണില്ലല്ലാ… അതും പറഞ്ഞ് ഞാൻ ഭിത്തിയിൽ അങ്ങാടിച്ചു.. അമ്മാ…. എന്റ കൈയ്യേ….

ആ കാലമാടനോടുള്ള ദേഷ്യം പിടിച്ചിട്ട് കിട്ടാഞ്ഞിട്ടാ ഞാൻ ഭിത്തിയിൽ അടിച്ചേ… അയ്യോ കൈയ്യേ… ആ… കോപ്പ്…. എന്റ കൈയ്യും പോയി. കുറച്ച് നേരം കൈ മരച്ച പോലെ ആയിപ്പോയി പിന്നെ അങ്ങോട്ടൊരു വേദനയും കൂടെ കൂടിയപ്പോൾ കോളം തികഞ്ഞു… ഞാൻ ടാപ് ഓഫ്‌ ചെയ്ത് വേദന കടിച്ചു പിടിച്ച് പുറത്തേക്കിറങ്ങിയതും ദോണ്ടേ നിനിക്കുന്നു ആച്ചി…. ഒരു മാതിരി തലക്കിട്ട് അടികിട്ടിയ പോലെ. അയ്യോ വാതിൽ ലോക്ക് ഇട്ടില്ലായിരുന്നോ…
ദൈവമേ… ഇനിപ്പോ ഞാൻ ബാത്ത് റൂമിൽ കിടന്ന് പറഞ്ഞത് ഇവൻ കേട്ട് കാണുമോ.. ഏയ്.. ഇല്ല.. ഞാൻ ടാപ് തുറന്നിരുന്നല്ലോ.. ഇനിപ്പോ കേട്ടു കാണുമോ.. ഓ കേട്ടങ്കിൽ എനിക്കെന്താ ഹും…

മമ് നിനക്കെന്താ എന്റെ റൂമിൽ കാര്യം ഞാൻ ഒരു പിരികം പൊക്കി ചോദിച്ചു..

എന്റെ ചോത്യം കേട്ടതും ആച്ചി തലയൊന്നു കുടഞ്ഞു എന്നെ നോക്കി.
എന്റ നിചേച്ചി നീ എന്താ അതിന്റെയുള്ളിൽ കിടന്ന് പറഞ്ഞേ… നിനക്ക് ആരോടാ ഇത്ര ദേഷ്യം… പിന്നെ അമ്മയെ വിളിക്കുന്നുണ്ടായിരുന്നല്ലോ അതെന്തിനാ…

അവൻ വള്ളി പുള്ളി തെറ്റാതെ കേട്ടന്ന് അവന്റെ പറച്ചില് കേട്ടപ്പോൾ എനിക്ക് വ്യക്തമായി.

അ….അത്… നീ അറിയണ്ട. നീ കുട്ടിയ മനസ്സിലായോ…

എന്തോന്ന്??..

നീ എന്തിനാ എന്റെ റൂമിൽ വന്നേ…

അല്ല ഞാൻ എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ.. ആ കിട്ടി അതെ അപ്പു ചേച്ചി വന്നിട്ടുണ്ട് നിച്ചേച്ചിനോട് വേഗം താഴേക്ക് വരാൻ പറഞ്ഞു.

അപ്പോഴാ അവൾ രാവിലെ വിളിച്ച കാര്യം ഓർമ്മ വന്നത്.
അവൾ എപ്പോ വന്നു…

അതികം സമയമായില്ല. വന്ന പാടേ അമ്മ പിടിച്ചിരുത്തി. നിച്ചേച്ചിനോട് താഴേക്ക് വേഗം വരാൻ അപ്പു ചേച്ചി പറഞ്ഞു വിട്ടതാ. അപ്പോഴാ…

അവൻ ബാക്കി പറഞ്ഞ് മുഴുവിക്കും മുന്നെ ഞാൻ റൂമിൽ നിന്നും തള്ളി വിട്ടു.
ശോ… അവളോട്‌ പറഞ്ഞ് പോയല്ലോ ഇനി ഇപ്പോ ഞാൻ വന്നില്ലന്ന് പറഞ്ഞാൽ ഇവിടെ കിടന്നവൾ നാഗവല്ലി കളിക്കും. എനിക്കാണേൽ രാവിലത്തെ കാര്യം ഓർത്തിട്ട് ദേഷ്യം അരിച്ചു കേറുവാ.. മൂഡും പോയി…ഇനിപ്പോ എന്ത് ചെയ്യാനാ ഞാൻ അതും ചിന്തിച്ച് നിന്നതും അപ്പു റൂമിൽ എത്തി കഴിഞ്ഞിരുന്നു.

ഡീ… നിച്ചു.. നീ വീട്ടിൽ എത്തിയപ്പോ എന്നെയൊന്നു വിളിച്ച് പറഞ്ഞുടായിരുന്നോ…നിന്നെ വിളിച്ചിട്ടാണേ ഫോണും എടുക്കുന്നില്ല. പിന്നെ ഞാൻ അനിതമ്മേയെ വിളിച്ചപ്പോ നീ വന്നന്ന് പറഞ്ഞു. പിന്നെ ഞാൻ എങ്ങോട്ടേക്ക് പോന്നു. ഞാൻ വണ്ടി എടുത്തില്ല. ഒന്നിൽ പോയാൽ പോരെ അതാ… അല്ല നീ എന്താ ഇങ്ങനെ നിക്കുന്നേ… പോകണ്ടേ…

അത്… അപ്പു നമുക്ക് ഇന്ന് പോണോ… വേറൊരു ദിവസം പോയാൽ പോരെ എനിക്കെന്തോ ഇന്നൊരു മൂഡില്ല.

അതെന്താ നിനക്ക് ഇപ്പോ ഒരു മൂഡില്ലാതെ. ഞാൻ രാവിലെ ചോദിച്ചപ്പോൾ എതിർപ്പൊന്നും പറഞ്ഞില്ലല്ലോ. പിന്നെ ഇപ്പോ എന്താ ഒരു മനം മാറ്റം.. മമ് മമ്…

അത്.. പിന്നെ… അപ്പോ എനിക്ക് അങ്ങനെ പറയാൻ തോന്നിയെ ഇപ്പോ എനിക്ക് ഇങ്ങനെ പറയാനാ തോന്നുന്നേ എന്ത്യേ.. ഞാൻ അങ്ങനെ പറഞ്ഞത് മാത്രമേ എനിക്ക് ഓർമ്മയുള്ളു…. പിന്നെയെല്ലാം നിങ്ങൾ ഊഹിച്ചോ… വേറൊന്നുമല്ല എനിക്ക് പറയാനുള്ള ഗ്യാപ് ഇവൾ തരുന്നില്ല.
പിന്നെ അപ്പൂന്റെ കലാ മേളം എന്റെ മുതുകിൽ തിർത്ത് എണീറ്റ് മുഖം കനപ്പിച്ചു ബഡിന്റെ ഒരു കോണിൽ പോയിരുന്നു. ഞാൻ മേല്ലേ എണീറ്റ് അവൾക്കരികിൽ ചെന്ന് ഒരു ടെൻ മിനിറ്റ് വെയിറ്റ് ചെയ്യ് ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വരാം എന്ന് പറഞ്ഞതും എന്നെ കേട്ടി പിടിച്ച് കവിളിൽ ഒരുമ്മയും തന്ന് താഴേക്ക് വാ എന്നും പറഞ്ഞ് ഒറ്റ പോക്കായിരുന്നു.

ഇങ്ങനൊരു സാധനം ഞാൻ സ്വയം പറഞ്ഞ് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ പോയി. താഴെ എത്തിയപ്പോൾ അച്ഛന്റയും അമ്മേടെയും ചെവി തിന്നുവാ ആള്. അവരാണേ അതെല്ലാം ആസ്വദിച്ചു കേട്ടിരിക്കുവാണ്‌.ആച്ചിയാണേ ടിവിടെ മുന്നിൽ കണ്ണും മിഴിച്ച് ഇരിക്കുവാണ്‌. എന്നെ കണ്ടതും അവൾ പോകാം എന്നും പറഞ്ഞ് അവിടന്ന് എണീറ്റു. പിന്നെ അതികം ലേറ്റ് ആക്കാതെ ഞാനും അപ്പുവും അവരോടു പറഞ്ഞ് പുറത്തേക്കിറങ്ങി.

നിച്ചു ഞാൻ വണ്ടിയൊടിക്കാം.. ok.. അതും പറഞ്ഞ് അവൾ വണ്ടിയെടുത്തു. ഞാൻ പുറകിലും കയറി നേരെ ഷോപ്പിങ് മാളിലേക്ക് വണ്ടിയെടുത്തു.

അല്ല നിച്ചു നീയെന്താ വന്നില്ലന്ന് പറഞ്ഞേ. എന്താ നീ പെട്ടന്ന് ഒരു മടി കാണിച്ചേ… ഞാൻ രാവിലെ വിളിച്ചപ്പോൾ നല്ല ഹാപ്പിയിൽ അല്ലേ പോകാന്ന് പറഞ്ഞേ. ഓഫിസിൽ പോയി വന്നപ്പോളാണല്ലോ നിനക്ക് മാറ്റം വന്നേ… എന്താടാ ഓഫീസിൽ എന്തേലും പ്രോബ്ലം ഉണ്ടായോ.. മമ്..

അപ്പൂന്റെ ചോത്യം കേട്ടതും സത്യം പറഞ്ഞാൽ എനിക്ക് എരിഞ്ഞു കയറി. ഇന്ന് രാവിലെ നടന്നത് ഓർമ്മ വന്നതും അയ്യാളുടെ ആ ചെയ്തി എന്നിൽ ദേഷ്യം ഇരട്ടിച്ചു. ഞാൻ പല്ല് ഞെരിച്ചു എന്റെ ദേഷ്യത്തെ കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു.

നിച്ചു… നീ ഏത് ലോകത്താ… ഞാൻ ചോദിച്ചത് വല്ലതും കേട്ടോ.. മമ്…

ഏ…. അ.. അത് പിന്നെ… അപ്പുനോട് ഞാൻ ഒന്നും തന്നെ മറച്ചു വെച്ചിട്ടില്ലാത്ത കൊണ്ട് ഇന്ന് രാവിലെ നടന്ന കാര്യങ്ങൾ എല്ലാം ഞാൻ അവളോട് പറഞ്ഞു. അത് കേട്ടതും അവൾക്കും ദേഷ്യം വന്നു.

അല്ല നിച്ചു… ഇനി നാളെ ഇതിന്റെ കാര്യം പറഞ്ഞ് നിന്റെ ബോസ് എന്തേലും പറയോ…

എന്നാ ഈ നിച്ചുന്റെ തനി സ്വഭാവം അയ്യാള് കാണും. അല്ലേൽ തന്നെ ഇന്നത്തെ അങ്ങേരുടെ കാട്ടായത്തിൽ കലി കേറി നിക്കുവാ…

സാരമില്ല നിച്ചു.. നീ ഇതിനുള്ളത് കൊടുക്കുമെന്ന് എനിക്കറിയാം. ഇനി അതും ചിന്തിച്ച് നിന്റെ
മൈൻഡ് വീണ്ടും ഡൽ ആക്കണ്ട ok..
പിന്നെ ഞങ്ങൾ ഷോപ്പിങ് മാളിൽ എത്തുന്നവരെ പരസ്പരം ഒന്നും മിണ്ടില്ല. അങ്ങനെ കുറച്ച് നേരത്തെ യാത്രയ്ക്കൊടുവിൽ ഞങ്ങളുടെ വണ്ടി ഷോപ്പിങ് മാളിൽ എത്തി.വണ്ടി പാർക്ക്‌ ചെയ്ത് ഞങ്ങൾ ഷോപ്പിംഗ് മാളിലേക്ക് കയറി. ഞങ്ങളുടെ മെയിൻ ഷോപ്പ് ആയതിനാൽ എല്ലായിടവും കാണാപാടമാണ് വിത്ത്‌ എവിടെയാണ് കൂടുതൽ കളക്ഷൻ എന്ന് വരെ അറിയാം. ഈ…. എന്ത് ചെയ്യാനാ…

നിച്ചു നമുക്ക് ആദ്യം ഡ്രസ്സ്‌ നോക്കാം മാളിലേക്ക് കാലെടുത്തു വെച്ചതും അപ്പൂന്റെ ആക്ജ വന്നു കഴിഞ്ഞ്. പിന്നെ ഒരു അര മണിക്കൂറത്തെ തിരച്ചിലിനോടുവിൽ ഒരു സിംപിൾ വർക്കുള്ള ഡാർക്ക്‌ ഗ്രീൻ കളറിലെ ഒരു ചുരിദാർ എടുത്തു.

ഹോ എന്റ അപ്പു നിന്റെ ഡ്രെസ്സിങ് തിരച്ചിലിന് എടുത്ത ടൈം കൊണ്ട് ഇപ്പോ രണ്ട് പ്ലേറ്റ് ബിരിയാണി കേറ്റായിരുന്നു വിത്ത്‌ ഷാർജ..

ഓ ഇങ്ങനൊരു തീറ്റ പണ്ടാരം…

ഈ… എനിക്കത്തല്ലേ അറിയൂ… ആ അതൊക്കെ പൊട്ടെ വാ ബില്ല് pay ചെയ്യാം. എവിടെ തന്നെ നിന്നാ ബാക്കി നടക്കില്ല.

ആ ശരിയ വാ.. അതും പറഞ്ഞ് ഞങ്ങൾ ബില്ല് pay ചെയ്യുന്നിടത് വന്നപ്പോൾ തിരക്കും.

എന്നാ എന്റ മോള് ഇവിടെ ക്യു നിന്നോ ഞാൻ പുറത്ത് കാണും. എത്ര നേരമായി നിക്കുന്നു. നിന്ന് നിന്ന് എന്റെ കാല് വേദനിക്കുന്നു. അതും പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി അപ്പൂനെ ഒന്ന് തിരിഞ്ഞു നോക്കിയതും അവൾടെ മുന്നിൽ നിക്കുന്ന ആളെ നോക്കി ഗോഷ്ട്ടി കാണിക്കുവാണ്‌.പാവം അങ്ങേരിതൊന്നും കാണുന്നില്ല. അവൾടെ കാട്ടായം കണ്ട് ചിരിച്ചോണ്ട് തിരിഞ്ഞു ഫോണുമെടുത്തു അതിൽ കുത്തികൊണ്ട് മുന്നോട്ട് നടന്നു. പെട്ടന്ന് ആരെയോ ഒരാളുമായി കൂട്ടി മുട്ടി ഭാഗ്യം ഫോൺ താഴെ വീണില്ല. ഞാൻ കൂട്ടി മുട്ടിയ അളിലേക്കു നോട്ടം തെറ്റിച്ചതും മുന്നിൽ നിക്കുന്ന ആളെ കണ്ട് ഞാൻ ഒരു നിമിഷം ഇമ വെട്ടാതെ നോക്കി നിന്നുപോയി.