രചന – കൃഷ്ണ
സ്കൂട്ടിയുടെ സൈഡ് ഉരഞ്ഞു പെയിന്റ് പോയിട്ടുണ്ട്. ഇന്ന് എന്തൊക്കെയോ നടക്കുമെന്ന് മനസ്സിൽ തോന്നിയത് ചുമ്മാതെയല്ല. ഈശ്വരാ സമയവും കുറച്ചായി.ഞങ്ങളെ വന്നിടിച്ചതും പോരാഞ്ഞിട്ട് ഒരു വാണിംഗ് തന്നിട്ട് പോയേക്കുന്നു.തന്നെ എന്റെ കൈയ്യിൽ കിട്ടും. അതിന് അതികം താമസമൊന്നും ഉണ്ടാകില്ല. ഇതിനുള്ളത് ഞാൻ ചോദിച്ചിരിക്കും. അതും ചിന്തിച്ച് ഞാൻ ആച്ചിയോട് വണ്ടിയെടുക്കാൻ പറഞ്ഞു.
_________________________
എന്തോ രാവിലെ തന്നെ മൂഡ് പോയന്ന് പറഞ്ഞാൽ മതിയല്ലോ ആ കോപ്പ് എന്തൊക്കെയാ കിടന്നു അലറിയത് റോഡായി പോയി അല്ലങ്കിൽ ഒന്ന് പൊട്ടിച്ചേ കോപ്പിനെ. കലി അടങ്ങാഞ്ഞിട്ട് വണ്ടിയുടെ സ്പീഡ് കൂട്ടി പറപ്പിച്ചു വിട്ടു. ഓഫീസിനു മുന്നിൽ വണ്ടി നിർത്തി ഡോർ തുറന്ന് പുറത്തേക്കിറങ്ങിയതും സ്വികരണങ്ങൾ കൊണ്ട് മൂടി. എനിക്കെന്തോ ഇതൊന്നും അത്രയ്ക്ക് ഇഷ്ട്ടമായില്ല. എന്റെ മനസ്സിൽ മുഴുവൻ ആ പിശാശിന്റെ മുഖമായിരുന്നു. അവളെ ഓർക്കും തോറും എന്റെ ദേഷ്യം കൂടി കൊണ്ടിരുന്നു.പിന്നെ അതൊന്നും പുറമേ കാണിക്കാതെ അവർക്കെല്ലാം ഒരു ചിരി കൊടുത്ത് ഞാൻ അകത്തേക്ക് കയറി. നേരെ എന്റെ ക്യാബിനിലേക്ക് വന്നു.ചുറ്റുമോന്ന് കണ്ണോടിച്ചു. യാതൊരു മാറ്റവും ഇല്ല. ഞാൻ എന്റെ സീറ്റിലേക്ക് ചെന്ന് ചെയർ നീക്കി അതിലിരുന്നു. ചെയറിലേക്ക് ഞാൻ ചാരി ഇരുന്ന് കണ്ണുകൾ അടച്ച് എന്റെ കഴിഞ്ഞു പോയ ആ ദിനങ്ങൾ ഓർത്തു. എന്റെ രാധു അവളുടെ ആ പുഞ്ചിരി തൂകിയ ചിരി അവളുടെ കുഞ്ഞ് കുഞ്ഞ് കുസൃതികൾ എന്റെ ചുണ്ടിലും ചെറു പുഞ്ചിരി വിരിയിച്ചു. പെട്ടന്ന് ഇന്ന് രാവിലെ നടന്നാ കാര്യവും ആ കോപ്പിന്റെ മോന്തെയും കേറിവന്നതും ഞൊടിയിടയിൽ ഞാൻ കണ്ണുകൾ തുറന്ന് കൈ ചുരുട്ടി ടേബിളിൽ ആഞ്ഞടിച്ചു. ഉള്ളിൽ എറിഞ്ഞു കയറിയ എന്റെ ദേഷ്യം മുഴുവൻ കണ്ട്രോൾ ചെയ്ത് നിർത്തി.
__________________________
ആച്ചി വേഗം പോ… ഇപ്പോ തന്നെ ഏകദെശം ലേറ്റ് ആയി.
എന്റെ നിചേച്ചി ഇത് റോക്കറ്റല്ല സ്കൂട്ടി ആണ്.കുറച്ച് മുൻപ് ഒന്ന് കിട്ടിയതല്ലേ ഉള്ളു ഇനിയും മേടിച്ചു കൂട്ടാൻ വയ്യാത്ത കൊണ്ട… അങ്ങേര് ഒന്നും പറയാഞ്ഞത് നന്നായി
അയ്യടാ മനമേ.. നീ കൊള്ളാല്ലോ നീ അയ്യാളുടെ സൈഡ് പിടിക്കുവാണോ അപ്പോ അങ്ങേരു വന്നു നമ്മളെ ഇടിച്ചത് ശേരിയാണന്നാണോ.. പിന്നെന്താ അയ്യാള് ഒന്നും പറഞ്ഞില്ലന്നോ. അങ്ങേര് കിടന്ന് ചിലച്ചപ്പോ നിന്റെ ചെവിയിലെന്തോന്ന് തിരികി വെച്ചേക്കുവായിരുന്നു. എന്നിട്ടിപ്പോ ഞാനാ പ്രേശ്നമുണ്ടാക്കിയെ പോലും എന്ന കൊണ്ടൊന്നും പറയിപ്പിക്കല്ലും.
അതിന് ഞാൻ നിച്ചു ചേച്ചിനോട് വേറൊന്നും പറഞ്ഞില്ലല്ലോ.
മമ് മതി മതി കൂടുതൽ വിവരിക്കണ്ട.. നീ വേഗം പോ.. ഞാൻ അത് പറഞ്ഞതും അവൻ പിന്നൊന്നും മിണ്ടാൻ നിക്കാതെ വണ്ടി ഓടിക്കുന്നതിൽ കോൺസെൻട്രേറ്റ് ചെയ്തു. കുറച്ച് ലേറ്റ് ആയി ഓഫീസിൽ എത്തിയപ്പോൾ. വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ ആച്ചിയോട് യാത്ര പറഞ്ഞ് ഒറ്റയോട്ടമായിരുന്നു അകത്തേക്ക്. അവിടെ എത്തിയപ്പോൾ കേട്ട വാർത്ത പുതിയ MD വന്നുന്ന് ആണ്. ആഹാ അടിപൊളി. ആ തെണ്ടി കാരണം ലേറ്റ് ആകുകയും ചെയ്തു. ഞാൻ അതും ചിന്തിച്ച് എന്റെ സീറ്റിലേക്ക് ഇരുന്നു. രണ്ടു മൂന്ന് ഫയൽസ് കൂടെ കംപ്ലീറ്റ് ചെയ്യാനുണ്ടായിരുന്നതിനാൽ വേറൊന്നും നോക്കാതെ വർക്ക് ചെയ്യാൻ തുടങ്ങിയതും രമ്യ എന്റടുത്തേക്ക് വന്നു.
ആമ് അശ്വനി വന്നോ.. താനെന്താ ലേറ്റ് ആയെ??
പുതിയ MD വന്നിട്ടുണ്ട്. പറയാതിരിക്കാൻ പറ്റില്ല ആള് കാണാൻ ചുള്ളനാ. എന്നാ ഗ്ലാമറാ…പക്ഷേ ആള് നല്ല കലിപ്പനാണെന്നു തോന്നുന്നു. കുറച്ച് മുൻപ് സൂരജിന് കിട്ടിയതേയുള്ളു… രണ്ടു മൂന്നു ഫയൽസ് കംപ്ലീറ്റ് ചെയ്ത് ആൾടെടുത്ത് കൊണ്ടുപോയിരുന്നു അത് കറക്റ്റ് അല്ലെന്നും പറഞ്ഞ് ആ ഫയൽസ് അവന്റെ മെത്തേക്ക് തന്നെ വലിച്ചെറിഞ്ഞു.റെസ്പോൺസിബിലിറ്റി ഇല്ലാതെ വർക്ക് ചെയ്യുവാണന്നും പറഞ്ഞ് അവനെ പറയാനൊന്നുമില്ലായിരുന്നു. അവൻ ഉള്ള ജീവനും കൊണ്ട് പുറത്തേക്ക് വന്ന വരവോന്നു കാണണമായിരുന്നു.
അത് കേട്ടതും എന്റെ എനിക്കും ചെറിയൊരു പേടി തോന്നി.
ആമ് പിന്നെ ഞാൻ പറയാൻ മറന്നു.വിശ്വനാഥൻ സർ പെൻഡിങ്ങിൽ കിടന്ന രണ്ട് മൂന്ന് ഫയൽസ് ക്ലിയർ ചെയ്യാൻ ഏൽപ്പിച്ചിരുന്നില്ലേ ആ ഫയൽസ് കൊണ്ടു ചെല്ലാൻ പറഞ്ഞു.
അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി.വേറൊന്നുമല്ല ആ ഫയൽസ് ആണ് എനിക്ക് നോക്കി തീർക്കാനുള്ളത്. ആ സൂരജിന്റെ സിറ്റുവേഷൻ കൂടെ കേട്ടപ്പോൾ എന്റെ ഹാർട്ടിന്റെ ഇടിപ്പ് കൂടാൻ തുടങ്ങി..
രമ്യ അതും പറഞ്ഞു അവളുടെ സീറ്റിലേക്ക് പോയി.
പുതിയ MD വന്ന ദിവസം തന്നെ അങ്ങേരുടെ വായിരിക്കുന്നത് കേൾക്കണമല്ലോ എന്റെ ദൈവമോ.. ഞാൻ നെഞ്ചത്തു കൈ വെച്ച് അങ്ങനെ പറഞ്ഞ് എന്തും ആകട്ടെ അങ്ങേരുടെ വായിരിക്കുന്നത് കേൾക്കാനുള്ളത് കേട്ടേക്കാം എന്ന് സ്വയം പറഞ്ഞ് ശ്വാസം നീട്ടി വലിച്ചു വിട്ട് MD യുടെ ക്യാബിനിലേക്ക് നടന്നു. എന്തോ ക്യാബിനിലേക്ക് അടുക്കും തോറും ഹാർട്ട് വല്ലാതെ മിടിക്കുവാണ്. ക്യാബിനു മുന്നിലെത്തിയതും ഞാൻ ഉള്ള എല്ലാ ഈശ്വരൻ മാരെയും വിളിച്ച് മേല്ലേ ഡോർ ഓപ്പൺ ചെയ്ത് അകത്തേക്ക് കയറി. ഞാൻ അകത്തേക്ക് കയറിയതും ആള് ചെയറിൽ പുറകു തിരിഞ്ഞു ഇരുന്നു കാൾ ചെയ്യുവായിരുന്നു.ഞാൻ സർ എന്ന് വിളിച്ചതും ആള് ആ ഇരിപ്പിൽ തന്നെ കൈ കൊണ്ട് നിക്ക് എന്ന് ആക്ഷൻ കാണിച്ചു.അല്ല കാൾ ചെയ്യുമ്പോൾ ഇടക്ക് കയറി ആരേലും സംസാരിക്കുമോ ശോ പൊട്ടി ഞാൻ സ്വയം തലക്കടിച്ചു.
ഇനി ഇതിന്റെ പേരിലും ഇങ്ങേരെന്നെ പൊരിക്കുമോ എന്തോ ഞാൻ അതും ചിന്തിച്ച് അങ്ങനെ തന്നെ ആ നിൽപ്പ് നിന്നു. കാൾ ചെയ്ത് കഴിഞ്ഞ് ആള് ചെയറിൽ ഇരുന്ന് എനിക്ക് നേരെ തിരിഞ്ഞതും ആ ചെയറിൽ ഇരിക്കുന്ന ആളെ കണ്ടതും സത്യം പറഞ്ഞാൽ ഈ നിമിഷം തന്നെ ഭൂമി പിളർന്നു ഞാൻ അതിനടിയിലേക്ക് പോയിരുന്നെങ്കിലോ എന്ന് ചിന്തിച്ചു പോയി. നിങ്ങൾ വിചാരിക്കുന്നുണ്ടാകുമല്ലേ ഇത്രയ്ക്കും പേടിക്കാൻ മാത്രം എനിക്ക് മുന്നിലിരിക്കുന്ന ആള് ആരായിരിക്കുമെന്ന് ല്ലേ.. വേറെ ആരുമല്ല കുറച്ച് സമയത്തിന് മുന്നെ ഞാൻ റോട്ടിൽ കിടന്ന് വഴക്കുണ്ടാക്കിയില്ലേ ആ ദതന്നെ ആള്. ഈശ്വരാ ഇങ്ങേരെ ആണോ ഞാൻ ആ കണ്ട പറച്ചിലു പറഞ്ഞേ.. നിച്ചു നീ നിനക്കുള്ള കുഴിയാണല്ലോടി മാന്തിയെ….
ഞാൻ മേല്ലേ ടേബിളിൽ വെച്ചിരുന്ന name ബോർഡിൽ നോക്കി *ആർദ്ധവ് വിശ്വനാഥൻ *MD എന്ന് വെണ്ടയ്ക്കാക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നു. സബാഷ് എന്റെ കാര്യത്തിൽ പൂർണ്ണമായും ഒരു തീരുമാനമായി..
____________________________
അച്ഛനോട് സംസാരിച്ചോണ്ട് നിക്കുമ്പോൾ ആയിരുന്നു എന്നെ ആരോ വിളിച്ചത് ഞാൻ തിരിഞ്ഞിരുന്നതിനാൽ ആളെ കണ്ടില്ലെങ്കിലും വന്നേക്കുന്നത് ഒരു ലീഡി സ്റ്റാഫ് ആണെന്ന് സർ എന്ന വിളിയിൽ മനസ്സിലായി. ഞാൻ ആ ഇരിപ്പിൽ തന്നെ കൈ കൊണ്ട് വെയിറ്റ് എന്ന് കാണിച്ച് സംസാരം തുടർന്നു. പിന്നെ കാൾ കട്ട് ചെയ്ത് ഞാൻ തിരിഞ്ഞിരുന്നതും എന്റെ മുന്നിൽ നിക്കുന്നവളെ കണ്ട് എനിക്ക് അടിമുടി വിറയാൻ തുടങ്ങി..രാവിലെ ആ കണ്ട പ്രഹസനങ്ങൾ കാണിച്ചവളാ ഇപ്പോ എന്റെ മുന്നിൽ പേടിച്ച് ഒരു പൂച്ച കുഞ്ഞിനെ പോലെ നിക്കുന്ന ഇവളെ കാണുമ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഞാൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ച് ചെയറിൽ നിന്നും മേല്ലേ എണീറ്റു.
________________
അങ്ങേര് എന്നെ കണ്ടതും പുച്ഛത്തോടെ ചിരിച്ച് സീറ്റിൽ നിന്നും എണീറ്റ് എനിക്ക് നേരെ നടന്നടുത്തതും ഞാൻ ഉമിനീരിറക്കി ഒരു പേടിയോടെ അങ്ങനെ നിന്നു. അയ്യാൾ എന്റെ തൊട്ടു മുന്നിലായി വന്നു നിന്നതും എന്റെ ഹാർട്ട് മിടിക്കുന്നതിന്റെ ശബ്‌ദം നല്ല വ്യക്തമായി കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു. ആ ഒരിത്തിരി സമയം കൊണ്ട് തന്നെ ഞാൻ വെട്ടി വേർത്തു.
അങ്ങേരെന്നെ അടിമുടി ഒന്ന് നോക്കി ശേഷം എന്റെ കഴുത്തിൽ തുക്കിയിട്ടുരുന്ന ടാഗിലേക്ക് ലുക്ക് വിട്ടു.
അശ്വനി അശോകൻ ല്ലേ.. എന്റെ പേര് വായിച്ച് ഒരു പിരികം പൊക്കി എന്നെ നോക്കി.
ഞാൻ പേടിയോടെ അതെ എന്ന് തലയാട്ടി..
നിനക്കെന്താടി നാക്കില്ലേ..അങ്ങേരുടെ ശബ്‌ദം ക്യാബിനിൽ മുഴങ്ങി കേട്ടു. ഞാൻ ഞെട്ടി പണ്ടാരടങ്ങി ഇപ്പോ കരയയും എന്ന വക്കിലെത്തിയിരുന്നു.
ഉ… ണ്ട്… പേടിച്ചിട്ട് ഒന്നും പറയാനും പറ്റണില്ല.. എങ്ങനെയൊക്കെയോ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.
നിനക്ക് എപ്പോ തൊട്ടാടി വിക്ക് തുടങ്ങിയെ. കുറച്ച് സമയം മുൻപ് വരെ ഞാൻ നിന്നിൽ ഈ വിക്ക് കണ്ടില്ലായിരുന്നല്ലോ… എന്തൊരു ചാട്ടമായിരുന്നു എന്താടി ഇപ്പോ നിനക്ക് ചാടിക്കാൻ തോന്നുന്നില്ലേ. റോട്ടിൽ വെച്ച് എന്തൊരു ഷോ ആയിരുന്നു. ഇപ്പോ എന്താടി നിനക്ക് ഒന്നും പറയാൻ കിട്ടുന്നില്ലേ അതോ നിന്റെ നാക്കിറങ്ങി പോയോ.
സർ അത് പിന്നെ ഞാൻ അറിഞ്ഞോണ്ടല്ല..
ഓ അപ്പോ അറിഞ്ഞോണ്ട് ആയിരുന്നങ്കിലോ നീ അങ്ങനെ തന്നെ പറയുമായിരുന്നോ..
ഇ.. ഇല്ല…. sorry സർ ഞാൻ…
ആർക്ക് വേണം നിന്റെ sorry.. ഹും..
അതും പറഞ്ഞ് ആദി സീറ്റിലേക്ക് പോയി ഇരുന്നു.
ഇനി ഇവിടെ നിക്കണോ പോണോ എന്ന് ചിന്തിച്ച് മേല്ലേ ഇടം കണ്ണിട്ട് അങ്ങേരെ നോക്കി. പുള്ളിക്കാരൻ ചയറിലിരുന്നു എനിക്കിട്ടും നോക്കി ഇരിക്കുവാ. ഞാനാണേ കാറ്റു പോയോ ബലൂൺ പോലെ നിക്കുവാ ഒരു get out അടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ മനസുകൊണ്ട് ആഗ്രഹിച്ചു. ആ get out ന്റെ കാര്യം പറഞ്ഞപ്പോളാ.. അന്ന് സ്വപ്നത്തിൽ കണ്ട ഇത് get out അടിക്കുന്ന രംഗമല്ലേ.. അത് യാഥാർഥ്യം ആകാൻ അതികം സമയം വരില്ല എന്ന് ഞാൻ മനസ്സിൽ പറഞ്ഞു തീർന്നില്ല
ഇനി എന്തു പുഴുങ്ങാനാടി ഇവിടെ കുന്തം വിഴുങ്ങിയ കണക്കെ നിക്കുന്നേ GET OUT…..എന്ന് ഒരൊറ്റ അലർച്ചയായിരുന്നു.
പറയണ്ട താമസം ഞാൻ ഒറ്റയോട്ടം ആയിരുന്നു. ക്യാബിനിൽ നിന്നും പുറത്തിറങ്ങി ഞാൻ നെഞ്ചിൽ കൈ വെച്ച് ശ്വാസം തുടരെ തുടരെ വലിച്ചു വിട്ടു. എന്റ ഈശ്വരാ ഏതു നേരത്താണോ എനിക്ക് അങ്ങനെയൊക്കെ പറയാൻ തോന്നിയത്… അതും പറഞ്ഞു അവിടന്നു നടന്നതും പെട്ടന്ന് പുറകിൽ
നിന്നും
അതെ ഒന്നവിടെ നിന്നെ..
അതു കേട്ടതും ഞാൻ സ്വിച് ഇട്ടപോലെ നടപ്പ് നിർത്തി മെല്ലേ തിരിഞ്ഞ് നോക്കിയതും ഡോറിനവിടെ കൈയ്യും കേട്ടി എന്നെ തുറിച്ചു നോക്കി നിക്കുന്ന അയ്യാളെ ആണ് കണ്ടത്.
രമ്യയോട് ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. with in five minites അതെന്റെ ടേബിളിൽ കാണണം. അതും പറഞ്ഞ് അങ്ങേര് തിരിച്ചു ഉള്ളിലേക്ക് പോയി.
എന്റ പൊന്നോ ഇന്ന് ആരെയാണോ കണിക്കണ്ടേ..മൊത്തത്തിൽ കഷ്ടകാലമാണല്ലോ ആ ഫയൽസ് കംപ്ലീറ്റ് ആക്കിയില്ലന്ന് ഞാൻ ഇങ്ങേരോട് എങ്ങനാ പറയാ… അതും ചിന്തിച്ച് ഞാൻ വേഗം എന്റ സീറ്റിൽ വന്ന് ടേബിളിൽ എടുത്തു വെച്ച കംപ്ലീറ്റ് ചെയ്ത ഫയൽ മാത്രം എടുത്ത് നേരെ ക്യാബിനിലേക്ക് പോയി.
അവളോട് അത്രയും പറഞ്ഞപ്പോൾ നേരിയ തോതിൽ എന്റെ ദേഷ്യത്തിന് ശമനം വന്ന്. നീ എന്റടു ചാടാൻ മാത്രമയല്ലേ നിനക്ക് ആദി ആരാണെന്നു മനസിലാക്കി തന്നുണ്ട്. നിന്റെ പറച്ചിലിനുള്ള തിരിച്ചടി തന്നോണ്ടിരിക്കും. ഞാൻ അതും ചിന്തിച്ചോണ്ടിരുന്നപ്പോളാ അവൾ കയറി വന്നത്.
സർ, ഫയൽസ് അതും പറഞ്ഞ് ഞാൻ അതു അങ്ങേർക്ക് നേരെ നീട്ടിയതും ഗൗരവ ഭാവത്തിൽ എന്റെ കൈയ്യിൽ നിന്നും ഫയൽ മേടിച്ചു. അതു നോക്കാൻ തുടങ്ങി. ഞാനാണേ ബാക്കി കംപ്ലീറ്റ് ചെയ്തട്ടില്ലാത്തതിന്റെ ടെൻസ്‌ഷനിലും.
what is this? ഇതൊന്നും കംപ്ലീറ്റ് അല്ലല്ലോ. രണ്ട് മാസത്തിലെ പെന്റിങ് റിപ്പോർട്സ് മാത്രമല്ലേ ഇതിൽ ഉള്ളു. ബാക്കി ഫയൽസ് എവിടെ.അത് ആര് കൊണ്ടു വന്ന് തരും എന്നും പറഞ്ഞ് അങ്ങേര് കടിച്ചു കീറും പോലെ പറഞ്ഞതും.
അ… ത്… പി.. ന്നെ.. ഞാൻ… കം..പ്ലീറ്റ്… ആക്കിയില്ല.. ഞാൻ ഇപ്പോ കരയും എന്ന മട്ടിൽ പറഞ്ഞതും ആ ഫയൽ ടേബിളിലേക്ക് എറിഞ്ഞു ചെയറിൽ നിന്നും ചാടി എണീറ്റു വിത്ത് കട്ട കലിപ്പ് മൂഡ്… അയ്യോ ഞാൻ ചത്ത്….
നിനക്ക് പിന്നെ എന്ത് ഉണ്ടയാടി ഇവിടെ ഉള്ളത്. തന്ന ജോലി കംപ്ലീറ്റ് ആക്കാൻ പറ്റില്ലങ്കിൽ നിനക്ക് ശമ്പളം തന്ന് ഇവിടെ ജോലിക്ക് നിർത്തണ്ട കാര്യം എന്താണ്. ഇന്ന് evng മുന്നെ ബാക്കി ഫയൽസ് എന്റ ടേബിളിൽ കാണണം. ഇല്ലങ്കിൽ… നാളെ തൊട്ട് നീ ഇവിടെ വർക്ക് തുടരണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും…
GET OUT…
അതും കൂടെ കേട്ടതും ഞാൻ ok സർ എന്നും പറഞ്ഞ് ഞാൻ അവിടന്നു പുറത്തേക്കിറങ്ങി.
തുടരും…

by