രചന – ഭവ്യ ഭാസ്ക്കരൻ
കോളേജ് സ്റ്റാഫ് റൂമിൽ മറ്റു സ്റ്റാഫുകളോടെ സംസാരിച്ചു ഇരിക്കുന്ന സൂര്യന്റെ അടുത്തേക്ക് ഗിരി നടന്നു വന്നു. സൂര്യ… ഇന്ന് നിന്റെ ന്റെ വകയാ ചെലവ്. ഗിരി ചിരിച്ചു കൊണ്ടു പറഞ്ഞു. അതിന്താടാ.. ഞാൻ ഫുഡ് ഓർഡർ ചെയ്യാം. എല്ലാവരും സൂര്യനെ നോക്കി. എന്നാലും സർ എന്തിനാ സ്ഥലമാറ്റം വാങ്ങി പോവുന്നെ..? ഓഫീസ് സ്റ്റാഫ് മാധവൻ അങ്ങോട്ട് വന്നു കൊണ്ടു ചോദിച്ചു. മാധവേട്ടാ.. അമ്മ വീട്ടിൽ തനിച്ചല്ലേ.. ഇത്രനാളും കൂട്ടിനു ചേച്ചിടെ മോൾ ഉണ്ടായിരുന്നു. അവളുടെ മാര്യേജ് ആണ് അടുത്ത ആഴ്ച. മ്മ്. ഇടക്ക് ഓക്കെ വരണം. തോളിൽ കൈ വച്ചു കൊണ്ടു മാധവൻ പറഞ്ഞു. ആഹ്. ചിരിയോടെ അവൻ തലയാട്ടി.
എന്താ.. നിഷ ടീച്ചറെ മുഖത്തു ഒരു സങ്കടം സൂര്യൻ പോവുന്നത് കൊണ്ടാണോ.. കളിയാക്കി കൊണ്ട് അവൾക്കു അരികെ നിന്നു കൊണ്ടു അവൾ മാത്രം കേൾക്കാൻ പാകത്തിൽ ഗിരി ചോദിച്ചു. നിഷ അവന്റെ ചോദ്യത്തിന് മുന്നിൽ വിളറി വെളുത്തു. ഏയ്, അങ്ങനെ ഒന്നുമില്ല. അവൾ ബുക്കും എടുത്തു വേഗം ക്ലാസ്സിലേക്ക് നടന്നു. സൂര്യൻ അവനെ കടുപ്പിച്ചു ഒന്നു നോക്കി. സീറ്റിൽ ചെന്നിരുന്നു. എല്ലാവരും ക്ലാസ്സിലേക്ക് പോയപ്പോൾ ഗിരിയും സൂര്യനും മാത്രമായി. ഡാ… നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്.. ആവിശ്യം ഇല്ലാത്ത പണിക്കു പോവരുത് എന്ന്. ഗിരിയുടെ കൈ ബാക്കിലേക്ക് തിരിച്ചു കൊണ്ടു സൂര്യൻ പറഞ്ഞു.
നീ എപ്പോഴോ തോന്നിയ ഒരു ഇഷ്ടത്തിന്റെ പേരിൽ ഇന്നും അതുo ആലോചിച്ചു ഇരിക്കല്ലേ..? പെട്ടന്ന് സൂര്യൻ അവന്റെ കൈ വിട്ടു. ടെസ്കിൽ ചാരി നിന്നു. അത് കണ്ട് ഗിരി വല്ലാതെയായി. ഡാ.. ഇത്ര നാളും നമ്മൾ അന്വേഷിച്ചില്ലേ.. അവളെ..? അവളെ കുറിച്ച് ഒരു അറിവും കിട്ടിയില്ലല്ലോ. അവൾ കല്യാണം ഒക്കെ കഴിഞ്ഞു ഹാപ്പി ആയി ജീവിക്കുന്നുണ്ടാവും. അല്ലെങ്കിൽ തന്നെ അന്ന് ഒന്നും പറയാതെ.. അവൾക്കു ഒരു മറുപടി പോലും കൊടുക്കാതെ പോയതു അല്ലെ, നീ..? വിട്ടേക്ക് ഡാ. നീ ഇനിയെങ്കിലും ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്ക്. ഇല്ലടാ.. അവൾ അല്ലാതെ വേറെ ഒരു പെണ്ണും എന്റെ മനസ്സിൽ ഇല്ല. എനിക്ക് അവളെ കാണണം ഗിരി. അവൾ സന്തോഷമായി ജീവിക്കുന്നുണ്ടെങ്കിൽ ഞാനൊരിക്കലും അവളെ ശല്യം ചെയ്യില്ല. അവന്റെ തോളിൽ കൈവച്ചു കൊണ്ടു അവൻ പുറത്തേക്കു നടന്നു. മാഷേ… എന്നു വിളിച്ചു തന്റെ അരികിലേക്ക് പാദസരം കിലുക്കി ഓടി വരുന്നവളുടെ മുഖം സൂര്യന്റെ മനസ്സിൽ തെളിഞ്ഞു.
ചിരിക്കുമ്പോൾ കഥകൾ പറയുന്ന അവളുടെ മിഴികളും, അവനിൽ നിറഞ്ഞു നിന്നു. തനു.. അവന്റെ അധരങ്ങൾ ഉച്ചരിച്ചു കൊണ്ടിരുന്നു. ” നീ കാണുമോ തേങ്ങുമെൻ ഉൽകടൽ സഖി നീയറിയുമോ വിങ്ങുമീ ഗദഗദം വെറുതെ എന്നാലും ഓർമ വന്നൻ മിഴി നിറഞ്ഞു മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു. ” ഒഴുകി ഇറങ്ങിയ മിഴി നീർ കൈകളാൽ അവൻ തുടച്ചു. “എവിടെയാ പെണ്ണെ നീ.. ക്ഷമിക്കടി.. എന്നോട്. ഒന്നും വേണം വച്ചു ചെയ്തത് അല്ല. അപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെ ഒക്കെ സംഭവിച്ചു പോയി. എന്റെ ഈ യാത്ര തന്നെ നിന്നെ കണ്ടത്തി കൂടെ കൂട്ടാൻ വേണ്ടിയാ. ” ( സൂര്യൻ ആത്മ ) ദീർഘശ്വാസം എടുത്തു കൊണ്ടവൻ കണ്ണുകൾ അമർത്തി തുടച്ചു. ഫോൺ കൈയിൽ എടുത്തു. ഫുഡ് ഓർഡർ ചെയ്തു.
തുടരും………

by