20/04/2026

ജീവാംശമായ് : ഭാഗം 05

രചന – കൃഷ്ണ

ഇതിനുള്ളത് ഞാൻ തരാം ഇപ്പോഴല്ല നീ ഇന്റർവ്യൂ കഴിഞ്ഞ് വരില്ലേ.. അപ്പോ… ഇപ്പോ മോള് ചെല്ല് അതും പറഞ്ഞ് അപ്പു വണ്ടി സ്റ്റാർട്ടാക്കി. നിച്ചൂനെ നോക്കി ഒന്നുടെ all the best പറഞ്ഞ് അപ്പു റെസ്റ്റൊറണ്ടിലേക്ക് വണ്ടി വിട്ടു.
അവൾ പോയതും നിച്ചു തന്റെ മുന്നിലുള്ള പാടുകൂറ്റൻ ബിൽഡിങ്ങിലേക്ക് ലുക്ക്‌ വിട്ടു. ശേഷം നീട്ടിയൊന്ന് ശ്വാസം വലിച്ചു വിട്ട് അവൾ അകത്തേക്ക് നടന്നു.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

മുഖം പൊത്തിയിരിക്കുന്ന ആതിയെ ഒന്ന് ദേയനീയമായി നോക്കിയ ശേഷം സാവിത്രി അവന്റെ തോളിൽ കൈ വെച്ചു.
ആരുടെയോ കരസ്പർശം അറിഞ്ഞ ആദി മേല്ലേ മുഖം പൊക്കി നോക്കി. തന്റെ മുന്നിൽ നിക്കുന്ന ആളെ കണ്ട് അവൻ പെട്ടന്ന് തന്നെ മുഖം വെട്ടിച്ചു. കാരണം തന്റെ ഈ അവസ്ഥ ഒരിക്കലും കണ്ടു നിൽക്കാൻ സാവിത്രിക് കഴിയില്ലന്ന് അവന് നല്ല ബോത്യം ഉണ്ടായിരുന്നു.

തന്റെ മകന്റെ ഈ അവസ്ഥ കണ്ടു നിൽക്കാൻ കഴിയാത്ത കൊണ്ടാണ് സാവിത്രി രണ്ടും കൽപ്പിച്ചു അവനരികിലേക്ക് ചെന്നത്. തന്റെ കരസ്പർശം അറിഞ്ഞെന്നോണം അവൻ ഇരുന്നിടത്തു നിന്നും മുഖം പൊക്കി നോക്കിയതും കരഞ്ഞു കലങ്ങിയ കണ്ണുകളും വാടി തളർന്ന മുഖവും സാവിത്രിയെ കൂടുതൽ തളർത്തി. തന്റെ മകനെ ഇങ്ങനൊരവസ്ഥയിൽ കാണേണ്ടിവരുമെന്ന് അവൾ ഒരിക്കൽ പോലും ചിന്തിച്ചിരുന്നതല്ല. എന്നും സന്തോഷത്തോടെ ഉണ്ടായിരുന്ന തന്റെ മകന്റെ ഈ അവസ്ഥ ചങ്ക് പൊടിയുന്ന വേതനയിൽ നോക്കി നിക്കാനെ കഴിയുന്നുള്ളു എന്നൊരു കുറ്റബോതം അവളിൽ ഉടലെടുത്തു. നീണ്ടുവളർന്ന മുടിയും താടിയും കണ്ട് ഒരു മാത്രേ അവൾ ഓർമ്മയിലാണ്ടു.

മോനെ ആദി നിനക്ക് ഈ താടിയും മുടിയുമൊക്കെ ഒന്ന് ഒതുക്കി വെട്ടാൻ പാടില്ലേ ഒന്ന് പറ്റെ വെട്ടി ക്ലീൻ ചെയ്ത കാണാൻ എന്തു രസായിരിക്കും എന്റേ മോനെ. അതെങ്ങനാ പറഞ്ഞിട്ട് കാര്യമില്ല വേറൊരുത്തനും കൂടിയില്ലേ രണ്ടും കണക്കാ… എല്ലാത്തിനും കൊഞ്ചിച്ചു വഷളാക്കി നിർത്തിയേക്കുവല്ലേ നിങ്ങടെ അച്ഛൻ. എന്തേലും പറഞ്ഞാലോ അവര് പിള്ളേരല്ലേ എന്നും

സാവിത്രിയുടെ വർത്താനം കേട്ട് ചിരി അടക്കി പിടിച്ച് അവൻ അവൾക്കരിക്കിലേക്ക് ചെന്നു.

എന്റേ സാവിത്രിക്കുട്ടി ഇങ്ങനെ ദേഷ്യപെടുമ്പോൾ ഇങ്ങടെ മുഖം കാണാൻ എന്ത് രസാന്നേ….. ഹൈവാ…..
അവന്റെ പറച്ചിലു കേട്ട് സാവിത്രി അവന്റെ കവിളിനൊരു നുള്ള് കൊടുത്ത് ചിരിച്ചു.
ഓർമ്മയിൽ നിന്നും സ്വബോധത്തിലേക്ക് വന്ന സാവിത്രിയുടെ ആ ചിരി മുഖത്ത് നിന്നും മായാൻ അതികം താമസം വന്നില്ല. അവൾ അവന് തൊട്ടടുത്തയി ഇരുന്നു. എന്നിട്ട് മേല്ലേ അവനെ വിളിച്ചു.

ആദി…..

ആ വിളി കേട്ടതും അവൻ മേല്ലേ സാവിത്രിയിലേക്ക് നോട്ടം പായിച്ചു. അവന്റെ ചുവന്നു കലങ്ങിയ കണ്ണുകൾ കാണും തോറും അവളുടെ നെഞ്ചു പിടയുന്ന പോലെ തോന്നി. അവൾ തന്റെ കൈകൾ മേല്ലേ അവന്റെ മുടിയിഴകളിൽ തഴുകി പതിയെ ആ കൈകൾ അവന്റെ കവിളുകളിൽ വന്നെത്തി നിന്നു. വളർന്ന് പന്തലിച്ച താടി രോമങ്ങൾ സുമിത്രയുടെ കൈകളിൽ കുത്തി നോവിച്ചു.

മോനേ ആദി…… അമ്മയ്ക്ക് വയ്യടാ……. എന്റേ മോനേ ഇങ്ങനെ കണ്ടു നിക്കാൻ അമ്മയ്ക്ക് വയ്യാ…. എനിക്ക് നിന്റെ ഈ അവസ്ഥ കണ്ടുനിക്കാൻ പറ്റണില്ല… എങ്ങനെ നടന്നിരുന്ന ആളായിരുന്നു നീ… ഈ വീടിന്റെ സന്തോഷം തന്നെ നീ ആയിരുന്നില്ലേ. നിന്റെ മുഖത്തെ സന്തോഷം ഞങ്ങളെയും എത്ര മാത്രം സന്തോഷിപ്പിച്ചിരുന്നു എന്നറിയോ….. നിന്റെ ഈ അവസ്ഥ കണ്ടിട്ട് ഉരുകി ജീവിക്ക്യാ നിന്റെ അച്ഛൻ. അദ്ദേഹം ഓഫീസിൽ പോകുന്നു എന്നേയുള്ളു. ഇവിടെ നിന്നാ നിന്റെ ഈ അവസ്ഥ കണ്ടുനിക്കാൻ പറ്റണില്ലാത്ത കൊണ്ട മനസില്ല മനസോടെ കമ്പനിയിൽ പോകുന്നേ. നിനക്കറിയാല്ലോ അദ്ദേഹം നിന്നെയും അഭിയെയും എങ്ങനെ കൊണ്ടു നടന്നതാണെന്ന്. പിന്നെ അഭി നിന്റെ ഈ അവസ്ഥ അവന് അവന് കണ്ടുനിക്കുന്നതിലുമപ്പുറമാ…. പല പ്രാവശ്യം അവൻ ഒരു പ്രേതിക്ഷയോടെ നിന്റെ കഥകിൽ വന്ന് തട്ടാറുണ്ട്. എന്നാൽ നീ കതക് തുറക്കാനോ അവന് മുഖം കാണിക്കാനോ കൂട്ടാക്കിയതില്ല. നിന്റെ മുറിക്കു മുൻപിൽ നിന്നും കരഞ്ഞു വരാറുകള്ള അഭിയെയാണ് ഞാൻ മിക്കപ്പോഴും കാണാറുണ്ടായിരുന്നത്. നിന്റെ ഈ അവസ്ഥ കാരണം അവൻ അവന്റെ ജീവനുതുല്യം ആഗ്രഹിച്ചു നടന്ന സ്വപ്നം തന്നെ വേണ്ടായെന്നു വെച്ചു.

അത് കേട്ടതും ആദി ഒരു ഞെട്ടലോടെ സാവിത്രിയെ നോക്കി. ഇല്ലാ…… ഞാൻ കാരണം അവന്റെ സ്വപ്നമാ ഇല്ലാതാക്കിയെ. ഒരു IPS ഓഫീസർ ആകണമെന്ന് ആഗ്രഹിച്ചതായിരുന്നു എന്റേ അഭി അതാണ് അവൻ ഞാൻ കാരണം വേണ്ടന്ന് വെച്ചത്. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു. അവൻ മനസ്സിൽ പറഞ്ഞു.

പിന്നെ എന്താ സംഭവിച്ചേ എന്നറിയാൻ അവൻ കാതോർത്തു നിന്നു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

മിസ് അശ്വനി അശോകൻ…..

തന്റെ പേര് വിളിച്ചത് കേട്ട് നിച്ചു ഇരുന്നിടത്തു നിന്നും എണിറ്റു.

ഞാനാണ്….

മമ്. അകത്തേക്ക് ചെന്നോളൂ..

അവൾ ഒന്ന് തലയാട്ടി ആ ക്യാബിനിലേക്ക് കയറി. അവിടെ ഏകദേശം കുറച്ച് പ്രായം തോന്നിക്കുന്ന ഒരാൾ ഇരിക്കുന്നുണ്ട്.

അവൾ അയ്യാൾക്കരികിലേക്ക് ചെന്നു.

Good Morning sir…

Good morning മുഖത്ത് ഒരു ചെറു പുഞ്ചിരി തൂകി അയ്യാൾ അവൾക്കും തിരിച്ച് വിഷ് ചെയ്തു.

പേടിച്ചു നിന്ന അവളുടെ മനസ്സിന് അതൊരു നേരിയ ആശ്വാസം ഉണ്ടാക്കി.

please sitdown

അവൾ തനിക്ക് മുന്നിലിരുന്ന ചെയറിൽ ഇരുന്നു.

what is your name?

My name is aswani ashokan

പിന്നീടാങ്ങോട്ട് ബേസിക്കിലേക്ക് കടന്നു. എന്റേ മാക്സിമം ഞാൻ ശ്രെമിച്ചുന്നു പറയാം. പെട്ടന്ന് അയ്യാൾടെ ഫോൺ അടിച്ചപ്പോ ചെയർ തിരിച്ച് കാൾ അറ്റന്റ് ചെയ്തു അയ്യാൾ എന്തൊക്കെയോ പറയുന്നുണ്ട് കമ്പനി കാര്യമാണെന്ന് ആൾടെ വാർത്തനത്തിന്നു മനസ്സിലായി. ആ ഗ്യാപ്പിൽ ഞാൻ ടേബിളിൽ വച്ചിരുന്ന name ബോർഡിൽ ലുക്ക്‌ വിട്ടത്.
VISWANADHAN (MD)

so aswani തനിക്ക് നെക്സ്റ്റ് monday തൊട്ട് ജോയിൻ ചെയ്യാം ഫോൺ കട്ട്‌ ചെയ്ത് അയ്യാൾ അവൾക് നേരെ തിരിഞ്ഞു പറഞ്ഞപ്പോൾ വീണ്ടും നോട്ടം അയ്യലിലേക്കാക്കി.

ലക്ഷ്യാ കമ്പനി മറ്റ് കമ്പനികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കൂടാതെ കമ്പനിയുടെ വളർച്ചയിലും ഇവിടത്തെ വർക്കിലും പ്രേത്യേകം പ്രധാന്യം കൊടുക്കുന്ന ആളാണ് ഞാൻ so അതിന്റെതായ റെസ്പോൺസിബിലിറ്റി ഉണ്ടായിരിക്കണം ok..

sure sir..

ok you can go now.

Thank you sir.. അതും പറഞ്ഞ് അവൾ ആ ക്യാബിൻ വിട്ട് പുറത്തിറങ്ങി. എന്തോ വല്ലാത്ത സന്തോഷം. ഇപ്പോ തനിക്കും സ്വന്തമായി ഒരു ജോലി കിട്ടിയിരിക്കുന്നു. അവൾ സന്തോഷത്തിൽ yes… എന്ന് പരിസരം മറന്നു പറഞ്ഞു.. പ്യാവം ശബ്‌ദം കുറച്ച് കൂടിപ്പോയി
അവളുടെ ശബ്‌ദം കേട്ട് എല്ലാവരും അവളിലേക്ക് നോട്ടം തെറ്റിച്ചു.
പെട്ടന്നാണ് തനിക്ക് പറ്റിയ കൈയ്യബതം മനസിലായത്. അവൾ എല്ലാവർക്കും ഒരു വളിച്ച ഇളി പാസാക്കി വേഗം അവിടെ നിന്നും പുറത്തേക്ക് നടന്നു.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

നിച്ചൂനെ ഡ്രോപ്പ് ചെയ്ത് അപ്പു നേരെ റെസ്റ്റൊറന്റിലേക്ക് വന്നു. വണ്ടി പാർക്ക്‌ ചെയ്ത് അവൾ റെസ്റ്റൊറന്റിലേക്ക് കയറി. ഒറ്റനോട്ടത്തിൽ ഹോട്ടലും മറു വശത്ത് കോഫി ഷോപ്പും അടങ്ങുന്ന ഒന്നായിരുന്നു ആ റെസ്റ്റോറന്റ്. ആളുകൾ അതികം ഇല്ലന്നു പറയാൻ പറ്റില്ല എങ്കിലും കുഴപ്പമില്ല.അവൾ ഒരു വിൻഡോ സൈഡിനടുത്തുള്ള സീറ്റിൽ ഇരുന്നു. അതികം താമസിയാതെ ഒരു പയ്യൻ അവൾക്കരികിലേക്ക് വന്നു.

മാം ഓർഡർ പ്ലീസ്..
അവൾ ടേബിളിൽ ഇരുന്ന മെനു കാർഡിൽ നോക്കി പിന്നെ ഒരു കോഫി ഓർഡർ ചെയ്തു.

ok മാം. അതും പറഞ്ഞ് ആ പയ്യൻ പോയി.
ആ ടൈമിൽ അപ്പു അവളുടെ ഹാൻഡ് ബാഗിൽ നിന്നും ഫോൺ എടുത്ത് അതിൽ തൊണ്ടിക്കൊണ്ടിരിക്കാൻ തുടങ്ങി. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഓർഡർ ചെയ്ത കോഫി മുന്നിലെത്തി. ഫോൺ ടേബിളിൽ വെച്ച് അവൾ കോഫി കപ്പ്‌ കൈയ്യിൽ എടുത്ത് കുടിച്ചോണ്ടിരുന്നപ്പോഴാണ് പെട്ടന്ന് ഫോൺ വന്നു. നോക്കിയപ്പോൾ നിച്ചുവായിരുന്നു. അവൾ ഫോൺ അറ്റന്റ് ചെയ്ത് ഹലോ വെച്ചപ്പോഴേക്കും കാൾ കട്ടായി. അപ്പു തിരിച്ചു വിളിച്ചപ്പോൾ എടുക്കുന്നില്ല രണ്ട് മൂന്ന് തവണ ട്രൈ ചെയ്തു ബട്ട്‌ കിട്ടുന്നില്ല. അവസാനം അവൾ ഒന്നുടെ വിളിച്ചപ്പോ റിങ് ചെയ്യുന്നുണ്ട് അപ്പു ഫോൺ ചെവിയോട് ചേർത്ത് പിടിച്ച് ഹാൻഡ് ബാഗും എടുത്ത് സീറ്റിൽ നിന്നും എണീറ്റ് തിരിഞ്ഞതും ആരെയോ ആയി കൂട്ടി മുട്ടി. അവളുടെ ഫോൺ താഴെ വീണു..

തുടരും…..