21/04/2026

ജീവാംശമായി: ഭാഗം 20 (1)

രചന – കൃഷ്ണ

അങ്ങനെ എല്ലാ ദിവസത്തെ പോലെയും ഇന്നും കാര്യാ പരിപാടികൾ കഴിഞ്ഞ് താഴേക്ക് വന്നതും അച്ഛൻ സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് ആച്ചിയാണേ എണീറ്റട്ടില്ല. ഞാൻ അടുക്കളയിലേക്ക് ചെന്നതുംഅമ്മ അവിടെ ചപ്പാത്തിയു മായി ഗുസ്തി നടത്തി കൊണ്ടിരിക്കുന്നതാണ് കണ്ടത്. എന്നെ കണ്ടതും

ആമ്.. മോള് റെഡി ആയി വന്നോ. ദേ അമ്മ ചായ എടുക്കാം.. അതും പറഞ്ഞെണിറ്റ അമ്മയെ ഞാൻ അവിടെ തന്നെ ഇരുത്തി ഞാനെടുത്തോളം എന്നും പറഞ്ഞ് ഒരു ഗ്ലാസ്സെടുത്ത് അതിലേക്ക് ചായ ഒഴിച്ച് ഒരു സിപ്പ് കുടിച്ച്.

അല്ല നിച്ചു നിങ്ങൾ ഇന്നലെ പുറത്ത് പോയി വന്നിട്ട് നീ പിന്നെ ഫുഡ്‌ കഴിക്കാൻ പോലും വന്നില്ലല്ലോ. ഞാൻ വന്ന് വിളിച്ചിട്ട് എവിടന്നു ഒരനക്കവുമില്ല. പിന്നെ അച്ഛനാ പറഞ്ഞേ വിളിക്കണ്ട കിടന്നോട്ടെ എന്ന്.

അത് പിന്നെ പോയി വന്നപ്പോൾ നല്ല ക്ഷീണം ഉണ്ടായിരുന്നു അമ്മേ.. പിന്ന അമ്മ ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോൾ ഞാൻ പറഞ്ഞാരുന്നല്ലോ വേണ്ടന്നു.

അന്തി പട്ടിണി കിടക്കണ്ടാന്ന് കരുതിയ അമ്മ വിളിച്ചേ… ആ ചോദിക്കാൻ മറന്നു ഇന്നലെ എന്താ വരാൻ ലേറ്റ് ആയെ…നീയാണേ വന്ന പാടേ റൂമിലേക്ക് ഒറ്റ പോക്കായിരുന്നില്ലേ…

അത്… പിന്നെ… അമ്മേ കുറച്ചായില്ലേ ഞങ്ങൾ ഒന്ന് പുറത്തേക്കൊക്കെ പോയിട്ട്. അതാണ്… അതും പറഞ്ഞ് ഞാൻ നൈസ് ആയി അവിടന്ന് തടി തപ്പി. ഇന്നലെ നടന്ന കാര്യങ്ങളൊന്നും ഇവിടെ പറഞ്ഞിട്ടില്ല. സത്യം പറഞ്ഞാൽ ഇന്നലെ വന്ന പാടേ മുറിലേക്ക് പോയ ഞാൻ ഇപ്പോഴാ പുറത്തേക്കിറങ്ങിയേ.ഇന്നലെ നടന്ന കാര്യം ഞാൻ ഇവരോട് പറഞ്ഞിരുന്നേൽ അച്ഛന്റെ സൈഡിൽ നിന്നും ഒന്നുണ്ടാകില്ല എന്നെനിക്ക് ഉറപ്പാ പക്ഷേ അമ്മയെ പേടിക്കണം.അച്ഛന് ഞാൻ കാര്യമുള്ള കാര്യങ്ങൾക്ക് ഞാൻ പ്രീതികരിക്കുന്നതിന് അച്ഛന് പ്രേശ്നമില്ല മാത്രവുമല്ല ഞാൻ കുറച്ച് ബോൾഡ് ആയി നിക്കുന്നതാ അച്ഛനുമിഷ്ട്ടം. പക്ഷേ അമ്മ നേരെ മറിച്ചാണ്.ഒരു തരത്തിലുമുള്ള കാര്യങ്ങളിലും വെറുതെ കേറി ഇടപെടരുതെന്നാണ് അമ്മ പറയാറുള്ളത്.എന്തിന് വേറെ പറയണം ഇവിടെ ഞാനും ആച്ചിയും കൂടെ തല്ലു പിടിക്കുമ്പോൾ അമ്മയുണ്ടേ ചൂലും കേട്ടും പിടിച്ചൊരു വരവുണ്ടേ. ആ സ്പോട്ടിൽ തന്നെ ഞങ്ങള് രണ്ടും കിട്ടുന്ന വഴിക്കൂടേയാ ഓരോട്ടാണ്. അപ്പോ പിന്നെ ആ ആളോട് ഇന്നലെ നടന്ന കാര്യം എങ്ങാനും പറഞ്ഞാലുണ്ടാകുന്ന ഒരവസ്ഥ പറയണ്ടല്ലോ…

ഞാൻ അമ്മയുടെ അടുത്തന്നു വലിഞ്ഞു നേരെ എത്തിപ്പെട്ടത് അച്ഛന്റെ മുന്നിലേക്കായിരുന്നു. അച്ഛന് നിറഞ്ഞ പുഞ്ചിരിയോടെ ഒരു മോർണിംഗ് വിഷും കൊടുത്ത് ഓഫീസിലേക്ക് തിരിച്ചു.
വണ്ടി ഓടിക്കുമ്പോളും ഇന്ന് ആ കൂതവ് എന്തോന്ന് പണിയാണ് തരാൻ പോകുന്നത് എന്നായിരുന്നുഎന്റെ മനസ്സിൽ..അയാളോടന്ന് റോട്ടിൽ വെച്ച് അങ്ങനെ പെരുമാറിയതിനാ ഒരു ഫയൽ വെച്ച് എനിക്കിട്ട് പണി തന്നെ..പിന്നെ അയ്യാളെ ഇന്നലെ മാളിൽ വെച്ച് കണ്ടതും എനിക്കിട്ട് അറിഞ്ഞോണ്ട് തന്ന പണി ആണെന്ന് മനസിലായപ്പോൾ ആ സ്പോട്ടിൽ തന്നെ അയ്യാൾടെ മുന്നിൽ ചെന്ന് രണ്ട് പറയാനാ തോന്നിയെ… പിന്നെ എത്ര പറഞ്ഞാലും അതിന്റെ ഡബിൾ സ്ട്രോങ്ങിൽ എനിക്കിട്ട് തന്നെ കിട്ടും എന്നുള്ളത് കൊണ്ട് മാത്രമാണ് അടങ്ങി നിന്നതാ.. ആമ് എന്നേലും എനിക്കും ഒരവസരം കിട്ടാതിരിക്കില്ല. അങ്ങനെ ഓരോന്നും ചിന്തിച്ച് ഞാൻ ഓഫീസിൽ ഗേറ്റ് കടന്ന് വണ്ടി പാർക്ക്‌ ചെയ്ത് അകത്തേക്ക് പോയി. ഞാൻ അകത്തേക്ക് ചെന്നതും ബാക്കിയുള്ള സ്റ്റാഫ്സൊക്കെ എത്തിയിട്ടുണ്ടായിരുന്നു. ഞാൻ എല്ലാവർക്കും ഒരു പുഞ്ചിരി കൊടുത്ത് ഞാൻ എന്റെ സീറ്റിൽ വന്നിരുന്നു. അപ്പോഴാണ് രമ്യ എന്റടുത്തേക്ക് വന്നത്.

മോർണിംഗ് അശ്വനി…

മോർണിംഗ് ഞാനും തിരിച്ച് വിഷ് ചെയ്തു.

അല്ല മോളേ മിനിഞ്ഞാന്ന് ആദി സർ നിന്നെ പൊരിച്ച. സർ എന്നെ പറഞ്ഞ് വിട്ടപ്പോളും എന്റെ ടെൻഷൻ മൊത്തം നിന്നെ ഓർത്തായിരുന്നു. അമ്മാതിരി പറച്ചിലല്ലേ നീ സിർനെ കുറിച്ച് പറഞ്ഞോണ്ടിരുന്നത്.

ഓ… അങ്ങേര് എന്നെ ഒന്നും പറഞ്ഞില്ല. പകരം നല്ലൊരു പണി തന്നു. അതും പറഞ്ഞ് ഞാൻ അന്ന് അങ്ങേര് എന്നോട് പറഞ്ഞതും ഇന്നലെ നടന്നതും നല്ല വെടുപ്പായി പറഞ്ഞു കൊടുത്തു. അങ്ങേരെ മാളിൽ വെച്ച് കണ്ടത് മാത്രമേ പറഞ്ഞുള്ളു.ഞാൻ അത് പറഞ്ഞ് തീർന്നതും അവള് പറയുവാ ആദി സർ അങ്ങനെ ചെയ്തോന്ന്..

എന്റ പൊട്ടൂസേ… പിന്നെ ഇത്രയും നേരം ഞാൻ എന്തോന്നാ പറഞ്ഞോണ്ടിരുന്നേ… അല്ല അങ്ങേരെ കുറിച്ച് പറയുമ്പോൾ നിനക്കെന്താ സുഖിക്കുന്നില്ലല്ലോ…. അങ്ങേര് ഇന്നലയല്ലേ വന്ന് കയറിയെ അപ്പോ തന്നെ നിനക്ക് ഇളക്കം തുടങ്ങിയാ..

ശേ ശേ… ഒന്ന് പോടി…

മമ്… മമ്… മോളേ നീ ഈ കുറുക്കൻ കോഴിക്കൂട്ടിൽ നോക്കി വെള്ളമിറക്കുന്നപോലെ അങ്ങേരുടെ ലുക്ക്‌ നോക്കി വെള്ളമിറക്കല്ലേ… അങ്ങേര് ചീറ്റ പുലിയ. എന്റനുഭവം കൊണ്ട് പറയുവാ…

എന്റ അശ്വനി നീ ഇതെന്തൊക്കെയാ പറയുന്നേ.എനിക്ക് സാറിനോട് ഒരുളക്കവുമില്ല.നീ ഇന്നലയല്ലേ സാറിനെ കാണുന്നത് തന്നെ എന്നാലേ ഇവിടെയുള്ള സ്റ്റാഫുകളിൽ നീ ഒഴികെ ബാക്കിയുള്ളവർക്ക് നല്ല പരിചയമുള്ള മുഖമാണ് ആദി സാറിനന്റേത്. പിന്നെ സിർനെ കുറിച്ച് നീ ഇപ്പോ പറഞ്ഞല്ലോ അത് നിനക്ക് സാറിനെ ശരിക്കും അറിയാഞ്ഞിട്ട. നീ ഇവിടെ ജോലിക്ക് കയറിട്ട് വൺ മന്ത് കഴിഞ്ഞതല്ലേയുള്ളു.ആദി സർ ഇങ്ങനെയൊന്നും അല്ലായിരുന്നു.എല്ലാവരോടും നല്ല ഫ്രണ്ട്‌ലി ആയിട്ടായിരുന്നു പെരുമാറിയിരുന്നത്.
രമ്യ പറഞ്ഞത് കേട്ട് സംശയ രൂപേണ ഞാൻ മുഖം ചുളിച്ച് അവളെ തന്നെ നോക്കി നിന്നു..

നീ ഇതെന്താണ് പറയുന്നത്. എനിക്ക്…

രമ്യ ഒരു ചെറു പുഞ്ചിരിയോടെ എന്റെ ഷോൾഡറിൽ പിടിച്ചു. നിനക്ക് ഞാൻ പറഞ്ഞത് വിശ്വാസം വരുന്നില്ലല്ലേ… ഞാൻ പറഞ്ഞത് സത്യമാണ്…one year മുൻപ് നടന്ന ഒരു ഇൻസിഡന്റ്. അതിനെ കുറിച്ച് ക്ലിയർ ആയിട്ട് എനിക്കറിയില്ല.. അത്..

രമ്യ… അവൾ ബാക്കി പറയാൻ വന്നതും സൂരജ് അവളെ വിളിച്ചു.

എന്താടാ അവൾ എന്നിൽ നിന്നും നോട്ടം തെറ്റിച്ച് അവനെ നോക്കി ചോദിച്ചു.

നീ ഒന്നിങ്ങു വന്നേ.. എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..

മമ്.. ശരി.അതും പറഞ്ഞ് രമ്യ എനിക്ക് നേരെ തിരിഞ്ഞു. അവന് എന്താ പറയാനുള്ളതെന്നു തിരക്കിട്ട് വരവേ… എന്നും പറഞ്ഞവൾ ഒരു ചിരിയാലേ എന്റടുത്തന്ന് പോയി. അവൾ പോയെങ്കിലും എന്റ മനസ്സിൽ മുഴുവനും രമ്യ തൊട്ടു മുൻപ് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.പിന്നെ അതിനെ കുറിച്ച് ചിന്തിച്ച് എന്റ തല പുകക്കുന്നതെന്തിനാന്ന് വിചാരിച്ച് ഞാൻ വർക്ക്‌ തുടങ്ങി. കുറച്ച് സമയം കഴിഞ്ഞതും ആ കൂതവ് ഒരു കൈ പാന്റിന്റെ പോക്കറ്റിലും മറ്റേ കൈയ്യിൽ ഫോണും കുത്തി കൊണ്ട് നടന്ന് വന്നത്.സത്യം പറഞ്ഞാൽ അങ്ങേരുടെ ആ വരവ് കണ്ടപ്പോൾ തന്നെ ഞാൻ ഒരു നിമിഷം അങ്ങേരെ തന്നെ വായി നോക്കിന്നുന്ന് പറഞ്ഞാൽ മതിയല്ലോ. എങ്ങനെ നോക്കാതിരിക്കും അമ്മാതിരി ഗേറ്റപിലല്ലേ അങ്ങേരുടെ ഇന്നത്തെ വരവ് തന്നെ. ഇന്നലെ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഞാൻ അങ്ങനെ അങ്ങേരെ തന്നെ നോക്കി നിന്നപ്പോഴാണ് പോകുന്നതിനിടെ അങ്ങേര് ഫോണിൽ നിന്നും നോട്ടം തെറ്റിച്ച് എന്നെ നോക്കി ക്യാബിനിലേക്ക് വരാൻ പറഞ്ഞ് സ്പീഡിൽ തന്നെ ക്യാബിനിലേക്ക് കയറി.

അങ്ങേരുടെ ആ നോട്ടവും പറച്ചിലും ചെറുതായി എന്നെ ഭയപ്പെടുത്തി. നമ്മള് പിന്നെ അത് ബുദ്ധി പരമായി മുഖത്ത് പ്രേകടിപ്പിച്ചില്ല… പിന്നെ അതികം വൈകാതെ തന്നെ അങ്ങേരുടെ ക്യാബിനിലേക്ക് ചെന്നു.

sir… ഞാൻ വിളിച്ചതും
ലാപ്പിൽ നിന്നും നോട്ടം തെറ്റിറ്റിക്കാതെ തന്നെ അങ്ങേര് എനിക്ക് നേരെ കൈ നീട്ടി.
ഇങ്ങേരിതെന്നാതിനാ എനിക്ക് നേരെ കൈ നീട്ടി പിടിച്ചതിരിക്കാന്നതെന്നു ചിന്തിച്ചോണ്ട് നിന്നപ്പോളാ അങ്ങേര് ലാപ്പിൽ നിന്നും നോട്ടം തെറ്റിച്ച് എന്നിലേക്ക് നോക്കിയത്.

എവിടെ ഫയൽസ്??? അങ്ങേരുടെ കടുപ്പിച്ചുള്ള ചോത്യം കേട്ടതും ഞാൻ

അത്… പിന്നെ… സർ ഫയൽസ് കൊണ്ടു വരാൻ പറഞ്ഞില്ല..എന്റെ ആ പറച്ചില് കേട്ടതും അങ്ങേര് ഒറ്റ ചാട്ടമായിരുന്നു.. പോയി ഫയലെടുത്തോണ്ട് വാടിന്നും പറഞ്ഞ്. അത് കേൾക്കണ്ട താമസം ഞാൻ അവിടന്ന് ഒറ്റയോട്ടമായിരുന്നു. എന്റ സീറ്റിൽ വെച്ചിരുന്ന ഫയൽസും എടുത്ത് അങ്ങേരുടെ ക്യാബിനിലേക്ക് ഓടി.

സർ,, ഫയൽസ്.. അതും പറഞ്ഞ് ഞാൻ അങ്ങേർക്ക് നേരെ ആ ഫയൽസ് നീട്ടി. അങ്ങേര് അത് മേടിച്ച് ഓരോന്നും നോക്കി കൊണ്ടിരുന്നപ്പോൾ എന്റ പ്രാർത്ഥന മുഴുവൻ ഇനി ഈ ഫയലിന്റെ പേരിൽ അടുത്ത പണി തരല്ലേ എന്നായിരുന്നു…

മമ്.. ok.. അതും പറഞ്ഞ് അങ്ങേര് ഫയൽസ് ടേബിളിൽ വെച്ച് എന്നെ നോക്കി..
നിനക്ക് എന്നോട് എന്തേലും ചോദിക്കാനുണ്ടോ..അതും പറഞ്ഞ് ചെയറിലേക്ക് ചാരിയിരുന്നു അങ്ങേര് അങ്ങനെ ചോദിച്ചതും ഞാൻ കണ്ണും മിഴിച്ച് അങ്ങേരെ നോക്കിയതും അങ്ങേര് വീണ്ടും ആ ചോത്യം ആവർത്തിച്ചു. സത്യം പറയാല്ലോ ഇന്നലത്തെ അങ്ങേരുടെ കട്ടയത്തെ കുറിച്ച് ചോതിക്കണോ വേണ്ടയോ എന്നാലോചിച്ചിരുന്നു ഞാൻ പിന്നെ വേണ്ടന്നു വെച്ചതാ… വേറൊന്നും കൊണ്ടല്ല അവസരം ഒത്തു വരുമ്പോൾ അതിനുള്ള തിരിച്ചടി കൊടുക്കളലൊന്നോർത്ത് തന്നെയാ.പിന്നെ അങ്ങേരായിട്ട് തന്നെ അതിനൊരവസരം തന്നപ്പോൾ ചോദിക്കാന്ന് വിചാരിച്ചു.

അത്.. പിന്ന സർ.. ഞാൻ.. അല്ല എനിക്ക്..,, ഇന്നലെ…
ഇതെന്ത് പണ്ടാരണ്.. നിച്ചു നീ ഇങ്ങനെ ജബ്ബാബ്ബ അടിക്കാതെ ഇങ്ങേരുടെ മുഖത്ത് നോക്കി രണ്ട് പറയന്നേ..അല്ലേ വേണ്ട ഇനി അതിന്റെ പേരില് ഇനിയും പണി ചോദിച്ചു മേടിക്കണ്ട. അല്ലങ്കിൽ തന്നെ നിന്റെ സമയം നല്ലതല്ല… ഒതുക്കത്തിൽ കാര്യം പറയ്.. (ആത്‍മ )

ഇന്നലെ.. ബാക്കി പോരട്ടെ…

എന്തോന്ന് പോരട്ടെന്നാടോ താൻ പറയുന്നേ.. ഇന്നലെ താൻ പറഞ്ഞതനുസരിച്ച് ഞാൻ പറഞ്ഞ ടൈമിലും മുന്നേ ആ ഗേറ്റിനു മുന്നിൽ കുത്തി നിന്നത് ഒന്നര മണിക്കൂറാണ്. എവിടെ…ആര് വരാൻ.. താൻ എനിക്കിട്ട് പണിതതാണെന്നു ഏകദേശം മനസ്സിലായി. പിന്നെ തന്നെ മാളിൽ വച്ചു കണ്ടപ്പോൾ ആ സ്പോട്ടിൽ തന്നെ തന്നോട് നാല് വർത്തമാനം പറയാനാ തോന്നിയെ… ശരിയാ താൻ എന്റെ ബോസ് ആണ് അതൊക്കെ സമ്മതിച്ചു. പക്ഷേ ഞാൻ അറിഞ്ഞോണ്ടല്ല അന്ന് റോട്ടിൽ വെച്ച് നിങ്ങടെടുത്ത് അങ്ങനെയൊക്കെ പെരുമാറിയത്. സത്യത്തിൽ നിങ്ങളുടെ ഭാഗതല്ലായിരുന്നോ തെറ്റ്. തെറ്റ് കണ്ടാൽ ഞാൻ പ്രീതികരിക്കും. അതിപ്പോ ആരായാലും… അതിന്റെ പേരിൽ ഇന്നലെ എന്റടുത്തു ചെയ്തത് കുറച്ച് കൂടുതലായി പോയി.നിങ്ങൾക്കറിയോ അന്ന് evng തന്നെ ഈ ഫയൽസ് നിങ്ങടെ ടേബിളിൽ കാണണമെന്ന് പറഞ്ഞപ്പോൾ ഒരിറ്റ് വെള്ളം പോലും കുടിക്കാതെ അന്ന് ഫയൽസ് മുഴുവനും കംപ്ലീറ്റ് ചെയ്ത് evng തന്നെ നിങ്ങളുടടുത്ത് കൊണ്ടുവന്നു. അപ്പഴോ ക്ലാരിറ്റി ഇല്ലന്നും പറഞ്ഞ് എന്റ മെത്തേക്ക് തന്നെ വലിച്ചെറിഞ്ഞു. ഞാൻ ഒന്നും മിണ്ടില്ല. പിന്നെ രമ്യ വന്ന് ചോദിച്ചപ്പോൾ ആ ദേഷ്യത്തിന്റെ പുറത്ത് നിങ്ങളെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു പോയി. അതിന്റെ പേരിലാണ് എനിക്ക് ഇന്നലെ നിങ്ങൾ അങ്ങനൊരു പണി തന്നതെന്നു എനിക്ക് മനസ്സിലായി…എന്നിട്ടിപ്പോ… എന്നകൊണ്ടൊന്നും പറയിപ്പിക്കരുത്… അല്ല പിന്നെ…

അശ്വനി… അങ്ങേരുടെ ആ വിളി കേട്ടതും ഞാൻ ഞെട്ടി സ്വബോധത്തിലേക്ക് വന്നു.. നിങ്ങള് വിചാരിച്ചു കാണുമല്ലേ ഞാൻ അങ്ങേരോടാണ് ഇതൊക്കെ പറഞ്ഞതെന്നല്ലേ… ഈ…. അല്ലായിരുന്നു. ഇതൊക്കെ ഇങ്ങേരുടെ മുഖത്ത് നോക്കി പറയണമെന്നിക്കെ എനിക്കുണ്ട്… പിന്നെ പേടിച്ചിട്ടൊന്നുമല്ല… പോട്ടെന്നു വെച്ചിട്ട…

താനിത് എന്താലോചിച്ചോണ്ടിരിക്കുവാ… ഞാൻ ചോദിച്ചത് കേട്ടില്ലേ…

സർ,, എനിക്ക്‌ ഒന്നും ചോദിക്കാനില്ല…

ഒന്നും ചോദിക്കാനില്ലാ.. ഒരു പിരികം പൊക്കി ചോദിച്ചു.

ഞാൻ ഇല്ലന്നു പറഞ്ഞു.

ok..then you can go… അതും പറഞ്ഞ് അങ്ങേര് ലാപ്പിലേക്ക് നോട്ടം തെറ്റിച്ച്.

സത്യം പറഞ്ഞാൽ ഇന്നലത്തെ കാര്യം ഇങ്ങേര് തന്നെ എന്നോട് ചോദിക്കുമെന്ന് ഞാൻ വിചാരിച്ചു. അതെനിക്ക് തെറ്റി. ഇപ്പോ ഞാനാരായി..

ഞാൻ പോകാതെ അവിടെ തന്നെ നിന്നപ്പോൾ ലാപ്പിൽ നിന്നും നോട്ടം മാറ്റി എന്നെ നോക്കി എന്താണ് എന്ന് ചോദിച്ചതും

അത്..,, സർ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു??

ഇത് തന്നെയാണോ തൊട്ട് മുന്നേ ഞാൻ ചോദിച്ചത് അപ്പോ ഒന്നും ചോദിക്കാനില്ലന്നാണല്ലോ പറഞ്ഞത്. പിന്നെ പെട്ടന്നെന്താ.. മമ്…

അത്.. ഞാൻ..

മമ്.. കിടന്ന് വിക്കണ്ടാ… പറഞ്ഞോളൂ…