രചന – കൃഷ്ണ
കുറെ നേരം അങ്ങനെ ഇരുന്നതിനു ശേഷം തിരിച്ച് വീട്ടിലേക്ക് യാത്ര തിരിച്ചു. ഗേറ്റിനു മുന്നിൽ വണ്ടി നിർത്തി അതും ഉന്തിക്കൊണ്ട് നേരെ പോർച്ചിലേക്ക് പോയി. വണ്ടി ഇരുന്നിടത്തു തന്നെ വെച്ച് നേരെ ബാൽക്കണി വഴി റൂമിലേക്ക് കയറി വാതിൽ കുറ്റിയിട്ട് നേരെ വാഷ് റൂമിലേക്ക് പോയി. മുഖത്ത് കെട്ടിയിരുന്ന കർച്ചീഫ് അഴിച്ചു ടാപ് തുറന്ന് കൈ കുമ്പിളിൽ വെള്ളം നിറച്ചു മുഖത്തേക്കൊഴിച്ചു എന്നിട്ട് കൈ കൊണ്ട് തുടച്ചു നീക്കി കണ്ണാടിയിലേക്ക് നോക്കിയപ്പോൾ തന്റെ പുറകിൽ ഭിത്തിയോട് ചാരി നിൽക്കുന്ന രൂപത്തെ കണ്ടത്. അവൻ ഞൊടിയിടയിൽ പുറകിലേക്ക് തിരിഞ്ഞു നോക്കി.
അപ്പോൾ ഇരുകൈകൾ നെഞ്ചിൻ മീതെ കെട്ടി ഒരു ചിരിയോടെ ആദിയെ നോക്കി നിൽക്കുവായിരുന്നു.
എന്താ ആദി…. നീ പേടിച്ചോ…
നീ… തന്റെ മുന്നിൽ നിൽക്കുന്ന രൂപത്തിന് നേരെ വിരൽ ചൂണ്ടി ആദി അങ്ങനെ ചോദിച്ചതും
ഇതെന്ത് ചോദ്യമാ ആദി… നീ തന്നെയല്ലേ ആദി ഞാൻ. നിന്റെ മനസാക്ഷി…
എന്നാലും കൊള്ളാം ആദി കൊള്ളാം. നീ നിന്റെ മനസിനെ ശാന്തമാക്കാൻ നീ തിരഞ്ഞെടുത്ത വഴി കൊള്ളാം. പക്ഷേ നീ മറ്റൊരു കാര്യം മറക്കുന്നു. നിന്റെ ഈ അവസ്ഥ കണ്ട് മനമുരുകി കഴിയുന്ന നിന്റെ അമ്മ സ്വന്തം ദുഃഖം പുറമേ കാണിക്കാതെ മനസ്സിൽ കൊണ്ടുനടക്കുന്ന നിന്റെ അച്ഛൻ. ഒരു പിതാവേന്നതിലുപരി നിനക്ക് നല്ലൊരു സുഹൃത്ത് കൂടിയായിരുന്നില്ലേ പിന്നെ നിന്റെ പ്രിയപ്പെട്ട സഹോദരൻ അവൻ നിന്നെ എത്രമാത്രം ഇഷ്ട്ടപെടുന്നുണ്ടന്നുള്ള കാര്യം നിനക്ക് തന്നെ അറിയാവുന്നതല്ലേ. എന്തിനധികം പറയുന്നു നിന്റെ ഈ അവസ്ഥ കണ്ട് സ്വന്തം ആഗ്രഹത്തെ തന്നെ വേണ്ടന്നു വെക്കാൻ കാണിച്ച അവന്റെ മനസ്സ് നീ കാണാതെ പോയി. നിന്റെ ഫ്രണ്ട്സിനെ നീ നിന്നിൽ നിന്നും അകറ്റി. എന്തിനു വേണ്ടി ആദി എന്തിനു വേണ്ടി. നീ ഈ കാണിക്കുന്നതെല്ലാം നിന്നെ ജീവനുതുല്യം സ്നേഹിക്കുന്നവർക്ക് സന്തോഷം നൽകുന്നുണ്ടോയെന്ന് ഒരു നിമിഷം നീ നിന്നോട് തന്നെ ചോദിച്ചു നോക്ക്.
ആദിക്ക് അതിനോക്കെ മൗനം പാലിച്ചു
പറ്റില്ലല്ലേ ആദി. നിനക്ക് ചിന്തിക്കാൻ പറ്റില്ലല്ലേ. പിന്നെന്തിനു വേണ്ടിയാ നീ അവരെ വേദനിപ്പിക്കുന്നേ നീ അവരെ ആത്മർത്ഥമായി സ്നേഹിക്കുന്നുണ്ടായിരുന്നെങ്കിൽ അവരെ നീ ഇങ്ങനെ വിദനിപ്പിക്കല്ലായിരുന്നു.
ഇല്ല…. ഞാൻ അവരെ സ്നേഹിക്കുന്നുണ്ട്. ഞാൻ സ്നേഹിക്കുന്നുണ്ട്.
ശരി നീ അവരെ സ്നേഹിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തു കൊണ്ട് നിന്നെ ഇഷ്ട്ടപെടുന്നവരുടെ വേദനിപ്പിക്കുന്നു അവരുടെ ആഗ്രഹമനുസരിച് നീ ആ പഴയ ആദിയകാൻ ശ്രമിക്കാത്തത്.
ആ വാക്കുകൾ കേട്ടതും ആദിയുടെ മനസ്സ് കഴിഞ്ഞു പോയ ഓർമ്മകളിലേക്ക് പോയി
എന്താ ആദി നിനക്ക് ഉത്തരമില്ലേ….
അത്… എന്റെ രാധു… അവളുടെ ഓർമ്മകൾ… ആദി ഒരു വിങ്ങലോടെ പറഞ്ഞു.
ആദി ഓർമ്മകൾ വൃക്ഷത്തിന്റെ വേര് പോലെയാണ് അവ മണ്ണിലേക്ക് എത്രത്തോളം ആഴ്ന്നിറങ്ങുന്നുവോ അതുപോലെ തന്നെയാണ് ഓർമ്മകളും. നമുക്ക് പ്രിയപെട്ടവരുടെ ഓർമ്മകൾ വേരുകൾ പോലെ ഹൃദയത്തിൽ ആഴ്ന്നിറങ്ങും. നിന്റെ വേദന എനിക്ക് മനസിലാകും. പക്ഷേ നീ നിന്നെ സ്നേഹിക്കുന്നവരെ കൂടി ഓർക്കണം. നിന്റെ ഈ അവസ്ഥ അവർക്ക് കണ്ടുനിൽക്കാൻ കഴിയുന്നതിലുമപ്പുറമാണ്. നീ നിന്റെ ജീവിതം ഇങ്ങനെ ഇല്ലാതാക്കരുത്. നീ തിരിച്ച് ആ പഴയ ആദിയായി വാ… നിന്നെക്കൊണ്ട് അതിന് കഴിയും. നിന്നെ സ്നേഹിക്കുന്നവർക്കു വേണ്ടി നീ ആ പഴയ അതിയാകണം… ആദി നീ ആ പഴയ ആദിയായി തിരിച്ചു വാ…
അവനു ആ വാക്കുകൾ എന്തോ അസ്വസ്ഥത ഉണ്ടാക്കും പോലെ തോന്നി. അവൻ കണ്ണുകൾ
ഇറുക്കെയടച്ചു വീണ്ടും മുന്നിലേക്ക് നോക്കിയപ്പോൾ ആ രൂപം അവിടെ ഉണ്ടായിരുന്നില്ല. അവൻ ചുറ്റിനും നോക്കി എന്നാൽ അവിടെ അവനൊഴികെ മറ്റാരുമുണ്ടായിരുന്നില്ല.
നീ പഴയ ആദിയായി വാ… തിരിച്ചു വാ.. ആദി… ആ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. അവൻ ഇരു കൈകൾ കൊണ്ട് ചെവികൾ പൊത്തി. അപ്പഴും ആ വാക്കുകൾ ഉച്ചത്തിൽ അവന്റെ ചെവിയിൽ മുഴങ്ങി കേട്ടു കൊണ്ടിരുന്നു. ആദിക്ക് അവനെ സ്വയം നിയന്ത്രിക്കാൻ പറ്റാതെയായി. അവൻ അവന്റെ മുടിയിഴകളിൽ കൈകോർത്ത് വലിച്ച് ഭിത്തിയിൽ ചാരി നിലത്തേക്ക് ഊർന്നിരുന്നു. അവന്റെ ഓർമ്മകൾ രാധുവിലേക്കും പിന്നീട് അവനെ ജീവനു തുല്യം സ്നേഹിക്കുന്നവരിലേക്കും വന്നെത്തി. അവന്റെ മനസ് നിയന്ത്രണമില്ലാതെ അടിച്ചു കൊണ്ടിരുന്നു. കുറച്ച് നേരം അവൻ ആ ഇരിപ്പങ്ങനെയിരുന്നു ശേഷം ചില കാര്യങ്ങൾ മനസ്സിൽ കണക്കു കൂട്ടി അവൻ ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി നേരെ ബഡിലേക്ക് പോയിരുന്നു.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
[അപ്പു ]
അലാറം കിടന്നടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഉറക്കച്ചവപ്പോടെ മേല്ലേ തിരിഞ്ഞ് അലറത്തിലേക്ക് ലുക്ക് വിട്ടു. സമയം ആറ് മണി. പെട്ടന്ന് തന്നെ ബഡിൽ നിന്നും ചാടിയെണീറ്റ് ബാത്‌റൂമിലേക്ക് ഒരൊറ്റയാട്ടമായിരുന്നു. അടിച്ചു നനച്ച് കുളിച്ചിറങ്ങിയപ്പോൾ തന്നെ സമയം എഴോടടുക്കാറായിരുന്നു.ഷെൽഫിൽ നിന്നും ഒരു ലൈറ്റ് വയലറ്റ് കളർ സാരിയുമെടുത്ത് നേരെ ഡ്രെസ്സിങ് റൂമിലേക്ക് വിട്ടു. സാരിയൊക്കെ നല്ല നീറ്റായി ഉടുത്തോരുങ്ങി കണ്ണാടിയിലേക്കൊന്നു നോക്കി.
അപ്പു നീ ഇന്ന് ഒന്നൂടെ സുന്ദരിയായിട്ടുണ്ട് അവൾ സ്വയം മുഖമുഴിഞ്ഞു പറഞ്ഞു. ഒരു നിമിഷം അവളുടെ കവിളിലേക്ക് നോട്ടം പോയിച്ചു.
ഭാഗ്യം പാട് മാറിയിട്ടുണ്ട്. ഇല്ലങ്കിൽ അവിടെ ചെല്ലുമ്പോൾ ചോദ്യം ഉന്നയിച്ചോണ്ട് വരും ഓരോരുത്തരും. ആ തെണ്ടി കുരുപ്പ് ഉല്ലൂക്കാപട്ടയെ ഒരു ദിവസം എന്റ കൈയ്യിൽ കിട്ടും. ഹും… അതും പറഞ്ഞ് ഞാൻ ടേബിളിൽ വെച്ചിരുന്ന എന്റ ഫോൺ ബാഗിന്റെ ചെറിയ കള്ളിയിലിട്ട് അതും എടുത്ത് താഴെക്കിറങ്ങി. താഴെയെത്തിയതും ബാഗ് സോഫയിൽ വെച്ച് നേരെ അടുക്കളയിലേക്ക് വിട്ടു. അവിടെ എത്തിയപ്പോൾ അമ്മ പാചകത്തിലാണ്.
അമ്മേ… കഴിക്കാനെടുത്തോ… ഇന്ന് അൽപ്പം വൈകി.
എന്റെ കുഴപ്പമൊന്നുമല്ലല്ലോ.
അതിന് അമ്മയുടെ കുഴപ്പമാണന്നു ഞാൻ പറഞ്ഞോ.. ഇല്ലല്ലോ… എന്റ പൊന്നോ…
അതും പറഞ്ഞ് ഞാൻ തന്നെ ഒരു പാത്രം എടുത്ത് രണ്ടിടലിയും അതിലേക്ക് കുറച്ച് സാമ്പാറും ഒഴിച്ച് കൂട്ടി കുഴച്ച് വയറ്റിലാക്കാൻ തുടങ്ങി.
പയ്യേ കഴിക്കനൊക്കെ അമ്മ പറയുന്നുണ്ടങ്കിലും സമയം ഇല്ലാത്തതു കൊണ്ട് അതൊന്നും കേൾക്കാതെ പത്രത്തിൽ അവശേഷിച്ച ഒരു ചെറിയ ഇഡലി കഷ്ണം കൂടി വായിലിട്ട് പാത്രം വാഷ് ബൈസാനിലും ഇട്ട് കൈയ്യും വായും കഴുകി അമ്മയോടും പറഞ്ഞ് ഞാൻ നേരെ ഹാളിൽ ചെന്ന് സോഫയിൽ വെച്ചിരുന്ന എന്റെ ബാഗും എടുത്ത് തിരിഞ്ഞതും അമ്മ ലഞ്ച് ബോക്സ്മായി അടുത്തെത്തി. സത്യത്തിൽ അതിന്റെ കാര്യം ഞാൻ മറന്നു പോയിരുന്നു. തലക്ക് സ്വയം ഒരു കൊട്ട് കൊടുത്തു അമ്മയുടെ കൈയ്യിൽ നിന്നും അത് വാങ്ങി നടന്നോണ്ട് ബാഗിലേക്ക് തിരികി വെച്ചു പുറത്തേക്കിറങ്ങി അമ്മയോട് യാത്ര പറഞ്ഞ് വണ്ടിയുമെടുത്ത് സ്കൂളിലേക്ക് വിട്ടു.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
[നിച്ചു ]
കിളിയുടെ ചിലചിലാ ശബ്‌ദം കേട്ടാണ് ഞാൻ ഉറക്കത്തിന്നുണർന്നത്. കണ്ണുകൾ മേല്ലേ തിരുമ്മി ശബ്‌ദം കേട്ട ഭാഗത്തേക്കുനോക്കിയപ്പോൾ ജനലിന്റെ കമ്പിയിലിരുന്ന് ആള് ചിലയോട് ചില. ഒരു കുഞ്ഞു കുരുവി മഞ്ഞയും കറുപ്പും കലർന്ന നിറം കാണാൻ തന്നെ നല്ല ഭംഗി. അത് ജനൽ കമ്പികളിൽ പറന്നും ഇരുന്നും ശബ്ദമുണ്ടാക്കുവാണ്. ആ കാഴ്ച കണ്ടോണ്ടിരിക്കുവാൻ തന്നെ നല്ല രസമുണ്ടായിരുന്നു. കുറച്ച് നേരം അതിന്റെ പ്രവർത്തികൾ കണ്ടങ്ങനെ ഇരുന്നു. പിന്നെ എണീറ്റ് ബാത്‌റൂമിലേക്ക് പോയി ഫ്രഷ് ആയി നേരെ താഴേക്ക് ചെന്നു. അച്ഛൻ സ്കൂളിലേക്ക് പോകാനുള്ള തിരക്കിലാണ്. ആച്ചി കുംമ്പകർണ്ണന്റെ അടുത്ത ബന്തുവാണന്നാണ് എന്റെ ബലമായ സംശയം. കക്ഷി നല്ല ഉറക്കത്തിലാ… ഞാൻ കതകിൽ ചെന്ന് തട്ടിയിട്ട് എവിടെ… no രക്ഷാ…. പിന്നെ അതികം സഹസത്തിനു മുതിരാതെ അടുക്കളയിലേക്ക് വിട്ടു.അടുക്കളയിൽ എത്തിയപ്പോൾ പാവം എന്റ അമ്മ അടുക്കളയിൽ കിടന്ന് നെട്ടോട്ടം ഓടുന്നു. പിന്നെ ഒന്നും നോക്കിയില്ല ഞാൻ പോയി ഓരോന്നും ചെയ്ത് സഹായിച്ചു കൊടുക്കാൻ തുടങ്ങി.
അനിതേ…. പെട്ടന്ന് അച്ഛന്റെ വിളി കേട്ട് സ്റ്റവിൽ വെച്ചിരുന്ന പാനിലെ കറി ഇളക്കിക്കൊണ്ടിരുന്നു തന്നെ വിളി കേട്ടു.
ദാ… വരുന്നു അശോകേട്ടാ…
മോളേ നിച്ചു നീ എന്തോന്ന് നോക്കെ അമ്മ ഇപ്പോ വരാം.
അതിനെന്താമ്മേ… ഞാൻ നോക്കിക്കോളാം അമ്മ ചെല്ല്.
അനിത ചിരിച്ചോണ്ട് അശോകന്റെ അടുത്തേക്ക് പോയി.
ഇറങ്ങാറായോ അശോകേട്ടാ..
ആമ്… ഞാൻ ഇന്ന് കുറച്ച് താമസിച്ചേ വരൂ.. അതും പറഞ്ഞ് അശോകൻ പുറത്തേക്കു നടക്കാൻ ഒരുങ്ങിയതും
അല്ലാ… ചായ കുടിക്കുന്നില്ലേ…
വേണ്ടാ… ഇന്ന് സ്കൂളിൽ നേരുത്തെ എത്തേണ്ടതുണ്ട്. ഞാൻ ചെല്ലട്ടെ…
അപ്പോഴാണ് നിച്ചു ഒരു പൊതിയുമായി അങ്ങോട്ടേക്ക് വന്നത്.
ഇന്നാച്ഛാ… ഇത് ബാഗിലേക്ക് വെച്ചേ. നോക്കണ്ട അപ്പവും കടലക്കറിയുമാ… ഒന്നും കഴിക്കാതെ പോകാനുള്ള ഒരുക്കത്തിലാണെന്നു എനിക്ക് മനസ്സിലായി. എന്നാലേ സ്കൂളിൽ നേരുത്തെ എത്തി ചെയ്യേണ്ട ആ കാര്യം ചെയ്തു കഴിഞ്ഞാലുടൻ ഇത് കഴിച്ചേക്കണം മനസിലായല്ലോ… ഞാൻ അതു പറഞ്ഞതും അച്ഛൻ ഒരു പുഞ്ചിരിയോടെ പൊതി വാങ്ങി തലയിൽ മേല്ലേ തലോടി…
അപ്പോ സാറേ വണ്ടി വിട്ടോ… ഞാൻ അങ്ങനെ പറഞ്ഞതും അച്ഛൻ ചിരിച്ചോണ്ട് പുറത്തേക്ക് നടന്നു. പുറകെ അമ്മയും.
അടുക്കളയിൽ കറിയിളക്കി കൊണ്ടിരുന്നപ്പോഴാ അച്ഛൻ ചായ കുടിക്കുന്നില്ല എന്ന് അമ്മയോട് പറയുന്നത് കേട്ടത്. അപ്പോ തന്നെ സ്റ്റവ് ഓഫാക്കി അച്ഛന് കഴിക്കാൻ അപ്പവും കടലക്കറിയും പാത്രത്തിലാക്കി ഒരു കവറിൽ പൊതിഞ്ഞു നേരെ ഹാളിലേക്ക് വിട്ടു.
അച്ഛൻ പോയതും ഞാൻ വീണ്ടും അടുക്കളയിലേക്ക് വിട്ടു. എന്നിട്ട് ഒരു പാത്രമെടുത്ത് രണ്ടപ്പവും അതിലേക്ക് കടലക്കറിയുമൊഴിച് ഒരു പീസ് കീറി വായിലേക്കിട്ടോണ്ട് നടക്കാൻ തിരിഞ്ഞതും അമ്മ വന്നു. അമ്മക്കൊരു ചിരിയും കൊടുത്ത് ഞാൻ നേരെ ഡൈനിംഗ് ടേബിളിൽ പോയിരുന്ന് ആസ്വദിച്ച് കഴിച്ചോണ്ടിരുന്നപ്പോഴാണ് ആച്ചി ഒരുങ്ങിപ്പിടച്ച് വന്നത്.
ആഹാ… മോൻ വന്നാ. കുളിച്ചിട്ടാണോ ഈ ഒരുങ്ങി കെട്ടിയുള്ള വരവ്…
ഓ… ഒന്ന് പോടി… നിച്ചു പൊട്ടെ.. അതും പറഞ്ഞവൻ എന്റെ പാത്രത്തിൽ കൈയ്യിട്ട് ഒരു കഷ്ണം അപ്പം മുറിച്ച് വായിലിട്ടു.
ഡാ… chekka… ഇതെനിക്ക് തിന്നാനെടുത്തതാ. നീ വേണേ പോയി അമ്മയോട് ചോദിക്ക് പൊക്കോ…
ഞാൻ അങ്ങനെ പറഞ്ഞതും ചെക്കൻ എന്റെ തലക്കിട്ട് ഒരു കൊട്ടും തന്ന് അടുക്കളയിലേക്കോടി.
ഞാൻ എന്തേലും പറയുന്നതിനു മുന്നേ ചെക്കൻ ഓടിയത് നന്നായി അല്ലേ ഇന്നിവിടെ എന്തേലും നടന്നേനെ… അതും പറഞ്ഞ് ഞാൻ ബാക്കിയുള്ളതും കൂടെ വയറ്റിലാക്കാൻ തുടങ്ങി. കഴിച്ചു കഴിഞ്ഞ് കൈയ്യും വായും കഴുകി പാത്രവും കൊണ്ട് നേരെ അടുക്കളയിലേക്ക് പോയി. ആച്ചി അപ്പോഴേക്കും കഴിപ്പ് കഴിഞ്ഞ് കൈയ്യും കഴുകി റൂമിലേക്ക് വിട്ടു. ഞാൻ പാത്രം വാഷ് ബൈസനിൽ വെച്ചിട്ട് നേരെ ഹാളിൽ വന്ന് ടിവിയും വെച്ച് അതിലും മിഴിച്ചിരുന്നപ്പോൾ ആച്ചി ബാഗും തോളത്തിട്ട് അങ്ങോട്ടേക്ക് വന്നു. അമ്മയോട് പോണന്നും പറഞ്ഞ് എന്നെ നോക്കി ഒന്ന് കിണിച്ചു കാണിച്ച് അവനും സ്കൂളിലേക്ക് പോയി. ഇപ്പോൾ വീട്ടിൽ ഞാനും അമ്മയും മാത്രമായി. എനിക്ക് പിന്നെ monday തൊട്ടേ ജോയിൻ ചെയ്യേണ്ടതുള്ളു എന്നതിനാൽ സമയം പോകാൻ ടിവി ഫോണും ശരണം.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
[അഭി ]
ഫോൺ തുടർച്ചയായി അടിക്കുന്ന ശബ്‌ദം കേട്ട് ഞാൻ മേല്ലേ കണ്ണുകൾ തിരുമ്മി തുറന്ന് ടേബിളിൽ വെച്ചിരുന്ന ഫോൺ ഏന്തിവലിഞ്ഞു എടുത്തപ്പോഴേക്കും കാൾ കട്ടായി. ഫോണിൽ നോക്കിയപ്പോൾ ഏഴ് മിസ്സ് കാൾ. അതും അമ്മയുടെ. അങ്ങോട്ടേക്ക് തിരിച്ചു വിളിക്കാനൊരുങ്ങിയതും അമ്മയുടെ കാൾ വന്നു. അപ്പോൾ തന്നെ കാൾ അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ച് ഹലോ വെച്ചതും മറുവശത്തു നിന്നും കേട്ട ശബ്‌ദം എന്നെ ശരിക്കും ഞെട്ടിച്ചു.
തുടരും…

by