രചന – കൃഷ്ണ
ഇന്നലെ ഓസ്ട്രേലിയയിൽ നിന്നും നിച്ചു തിരിച്ചു വന്ന ദിവസം ആയിരുന്നു. രാത്രി അവൾ വിളിച്ചപ്പോൾ ഒത്തിരിയൊന്നും സംസാരിക്കാൻ പറ്റിയില്ല. പിന്നെ അവളിന്ന് ഇങ്ങോട്ട് വരാമെന്നു പറഞ്ഞിട്ടുമുണ്ട്… അവൾടെ വരവിന്റെ മുഖ്യ ഉദ്ദേശം എന്താണന്നൊക്കെ എനിക്ക് മനസിലായിരുന്നു. സത്യം പറഞ്ഞാൽ അവൾ ഒന്ന് പെട്ടന്ന് തിരിച്ചുവരാൻ പ്രാർത്ഥിക്കുവായിരുന്നു… അന്ന് നടന്നസംഭവത്തിന് ശേഷം ഞാൻ നേരെ ചൊവ്വേ ഒന്ന് ഉറങ്ങിട്ടു കൂടിയില്ല. എന്ത് സംഭവമാണെന്ന് ഞാൻ പറയാട്ടോ… അങ്ങനെ ഓരോന്നും ഓർത്ത് ഞാൻ നേരെ താഴെക്കിറങ്ങി ചെന്നു. അച്ഛൻ ബാങ്കിലേക്ക് പോകാൻ റെഡി ആകുവായിരുന്നു. അച്ചുന് ഇന്ന് കൂട്ടുകാരീടെ ചേച്ചിടെ കല്യാണത്തിന് പോകാൻ റെഡി ആകുന്നു. ക്ലാസ്സിൽ പോകാൻ പോലും ഇത്രയ്ക്ക് കൃത്യ നിഷ്ടയോടെ എണീറ്റ് ഞാൻ കണ്ടട്ടില്ല…അവൾടെ ഫ്രണ്ടിന്റെ കുറച്ചകലെ ആയതു കൊണ്ട് അച്ഛൻ പോകണ്ടാന്നു പറഞ്ഞതാ പിന്നെ എല്ലാ ഫ്രണ്ട്‌സും പോകുന്നുണ്ടന്നൊക്കെ പറഞ്ഞ് കരഞ്ഞു തകർത്തബിനയിച്ചപ്പോൾ അച്ഛൻ ഫ്ലാറ്റ്… അമ്മയാണേൽ ഇന്ന് അമ്മമ്മേടടുക്കലേക്ക് പോകും വേറൊന്നുമല്ല ചുമ്മാ അമ്മാമ്മ കാണാൻ പോകുവാ… എന്നോടും വരാൻ പറഞ്ഞങ്കിലും ഞാൻ വന്നില്ലന്ന് പറഞ്ഞു മാത്രവുമല്ല നിച്ചു ഇന്ന് വരുമെന്ന് ഞാൻ പറഞ്ഞപ്പോൾ പിന്നെ അമ്മ നിർബന്തിക്കാൻ നിന്നില്ല… നിച്ചുനെ അമ്മക്ക് വലിയ കാര്യമാണേ… ഒരു പക്ഷേ എന്നേക്കാൾ ഒരൽപം സ്നേഹം കൂടുതൽ അവളോട് തന്നെ ആണ്… അതിന് എനിക്ക് ഇന്നേ വരെ കുശുമ്പ് തോന്നിയിട്ടില്ല… അവിടെ അനിതമ്മക്ക് എന്നെയും…
ബാങ്കിലേക്ക് പോകാൻ ഉറങ്ങുന്നതിനു മുന്നേ അച്ഛൻ അച്ചൂന് പ്രേത്യേകം വാണിംഗ് കൊടുത്തിട്ടാണ് പോയത്… അവൾ അതിന് തലയാട്ടി സമ്മതം കൊടുത്തങ്കിലും ഇവളല്ലേ ആള് ദൈവത്തിനറിയാം എന്നായിരുന്നു എന്റെ മനസ്സിൽ… പിന്നെ വീടുനടുത് നിന്നും അച്ചുന്റെ കൂടെ പടിക്കുന്ന രണ്ട് കുട്ടികൾ കൂടി ഉള്ളത് കൊണ്ട് അതികം ടെൻഷൻ അടിക്കേണ്ട കാര്യവുമില്ല… കുറച്ച് കഴിഞ്ഞപ്പോൾ അച്ചുവും പോയി… അതികം വൈകാതെ അമ്മയും സ്ഥലം വിട്ടു.. ഞാൻ ഒറ്റക്കായി… ഞാൻ വാതിലു പൂട്ടി റൂമിലേക്ക് ചെന്ന് ടേബിളിൽ വെച്ചിരുന്ന ആൻസർ ഷീറ്റും എടുത്ത് താഴേക്ക് വന്ന് സോഫയിലിരുന്നു ചേക്ക് ചെയ്യാൻ തുടങ്ങി. ഇന്നലെ ഒരു ക്ലാസ്സ് ടെസ്റ്റ് ഇട്ടായിരുന്നേ… ഇന്നലെ രാത്രി കുറച്ച് നോക്കി വെച്ചായിരുന്നു പിന്നെ നിച്ചു വിളിച്ചപ്പോൾ സംസാരിച്ചങ്ങനെ ഇരുന്ന് ബാക്കി ഇന്ന് നോക്കാമെന്നു വെച്ചു. അങ്ങനെ ആൻസർ പേപ്പർ ചേക്ക് ചെയ്യുമ്പോൾ ആണ് കാളിങ് ബല്ലടിച്ചത്. നിച്ചു ആണെന്ന് എനിക്ക് മനസിലായത് കൊണ്ട് കൈയ്യിൽ ഉണ്ടായിരുന്ന പേപ്പർ അവിടെ വെച്ച് ഞാൻ എണീറ്റ് പോയി വാതിൽ തുറന്നു…
ഹായ് ബേബി… ഇതെന്താ വാതിലൊക്കെ അടച്ചിട്ട്…
അതിവിടെ ആരുല്ലാ… പിന്നെ അമ്മ പ്രേത്യേകം പറഞ്ഞിട്ടു പോയത് കൊണ്ട് അടച്ചിട്ടുന്നുള്ളു…
നിന്നെ പിടിച്ചോണ്ട് പോകുന്നോർത്തണോ…. എന്നാ അതെന്റെ അംമ്പിയമ്മയുടെ വെറും തോന്നലാണല്ലോ… നിന്നെയൊക്കെ ആര് പിടിച്ചോണ്ട് പോകാനാ…. ഇനിപ്പോ വന്നാൽ തന്നെ വന്നതിനേക്കാൾ സ്പീഡിൽ ആയിരിക്കും അവര് തിരിച്ചു പോകുന്നത്…
അയ്യോ… ഫ്രഷ്… ഫ്രഷ്….
അതിന് എന്നെ നോക്കി ഒരു ഇളി ഇളിച്ചു ആള് അകത്തേക്ക് കയറി
അല്ല അംമ്പിയമ്മ എവിടെ പോയി..??
അമ്മ അമ്മമ്മേനെ കാണാൻ പോയി…
അപ്പോ അച്ചുവോ???
അച്ചു അവൾടെ ഫ്രണ്ടിന്റെ ചേച്ചിടെ കല്യാണത്തിന് പോയി..
ആഹാ… വിജയച്ഛൻ പിന്നെ ബാങ്കിൽ പോയി കാണും ല്ലേ..
മമ്…
അല്ല… നീ എന്തെടുക്കുവായിരുന്നു??
ഇന്നലെ ക്ലാസ്സ് ടെസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു അതിന്റെ ആൻസർ പേപ്പർ ചേക്ക് ചെയ്യുവായിരുന്നു…
എന്നാ ഇനി അതൊക്കെ പിന്നെ ചെക്കാം… മോള് ഇവിടെ ഇരിക്ക് എനിക്ക് കുറച്ച് കാര്യങ്ങൾ ചോദിക്കാനും അറിയാനുമുണ്ട്…
നിച്ചുന്റെ വളച്ചു കെട്ടില്ലാതെയുള്ള പറച്ചില് കേട്ടപ്പോളെ കാര്യം എന്തായിരിക്കുമെന്ന് എനിക്ക് മനസ്സിലായി…
അപ്പോ അപ്പു ടീച്ചറെ ഞാൻ ഓട്രേലിയക്ക് പോകുന്നതിനു തലേ ദിവസം നിന്നോട് പറഞ്ഞ കാര്യം എന്തായി… വള്ളി പുള്ളി തെറ്റാതെ പറഞ്ഞ് തുടങ്ങിക്കോളൂ… അതും പറഞ്ഞ് കുരുപ്പ് സോഫയിലേക്ക് ഇരുന്നപ്പോൾ ഞാൻ അവളെ വലിച്ചോണ്ട് റൂമിലേക്ക് കൊണ്ടുപോയി…
എടി മണുക്കോസേ….ഇവിടെ ഇപ്പോ ആരുമില്ലല്ലോ പിന്നെ എന്തിനാ നീ എന്നെ ഇങ്ങോട്ടേക്ക് വലിച്ചോണ്ട് വന്നത്… താഴെ വെച്ച് പറഞ്ഞാൽ പോരായിരുന്നോ… മമ്…
അതിന് ഈ കുരുപ്പ് എന്നെ നോക്കി ഒരു വളിച്ച ഇളിയായിരുന്നു…
മമ് അതികം കിണിക്കാതെ കാര്യം പറയ്… എന്റെ പറച്ചില് കേട്ട് അപ്പു കണ്ണു രണ്ടും അടച്ചു ശ്വാസം നീട്ടി വിട്ട് എന്റടുത്തേക്ക് വന്നിരുന്നു. ഞാൻ അവളുടെ വാക്കുകൾക്കായി കാതോർത്തിരുന്നു.
നീ അന്ന് ഓസ്ട്രേലിയക്ക് പോകുന്നതിനു തലേ ദിവസം വിളിച്ചു വെച്ചതിനു ശേഷം എനിക്ക് നേരെ ചെവ്വേ ഉറങ്ങാൻ പറ്റിയില്ല… വിളിക്കണോ വേണ്ടയോ എന്നൊക്കെ കുറെ ആലോചിച്ചു…ഓസ്ട്രേലിയയിൽ നിന്നും നീ തിരിച്ചു വരുമ്പോൾ എന്നോട് ആദ്യം ചോദിക്കുന്ന കാര്യം എന്തായിരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.നീ പറഞ്ഞ കാര്യങ്ങൾ ഓർത്തപ്പോൾ വിളിക്കാൻ ഒരു മടിയും അതിലുപരി പേടിയും ആയിരുന്നു.അന്നത്തെ ഇൻസിഡന്റ് ഓർത്തപ്പോൾ വിളിക്കാമെന്ന് തന്നെ ഉറപ്പിച്ചു. പിന്നെ ഞാൻ രണ്ടും കൽപ്പിച്ചു അങ്ങേരെ കാൾ ചെയ്തു…
അപ്പു : ഹലോ… ഞാൻ അർപ്പണ ആണ്…
അഭി : ആമ് മനസ്സിലായി പറയു അർപ്പണ
അപ്പു : അത് പിന്നെ ഞാൻ അല്ല മീറ്റ് ചെയ്യാൻ…
അയ്യോ ഞാനിതെന്തൊക്കെയാ ഈ പറയുന്നേ.. (ആത്‍മ )
അഭി : ഞാൻ പറഞ്ഞില്ലേ നമ്മൾ ഫസ്റ്റ് മീറ്റ് ചെയ്ത place…. അവിടെ… പിന്നെ തനിക്ക് എപ്പോഴാ സൗകാര്യമെന്നു വെച്ചാൽ അപ്പോൾ…
അപ്പു : ആച്വലി ഞാൻ അത് പറയാൻ വേണ്ടിയണ് ഇപ്പോ വിളിച്ചത്… നാളെ മീറ്റ് ചെയ്യാം..
അഭി : ok. അപ്പോ നാളെ രാവിലെ എനിക്ക് ഒരിടം വരെ പോകാനുണ്ടായിരുന്നു. you dont mind ഉച്ചകഴിഞ്ഞ് മീറ്റ് ചെയ്യാം… തനിക്ക് ബുദ്ധിമുട്ടൊന്നും….
അപ്പു : പിന്നെ നിങ്ങടെ ഇഷ്ടത്തിന് വരാൻ നിക്കയല്ലേ ഞാൻ… മനസിലാണേ…
എനിക്ക് ബുദ്ധിമുട്ടില്ല ഉച്ച കഴിഞ്ഞ് മീറ്റ് ചെയ്യാം..
അഭി : ok… അപ്പോ നാളെ ഉച്ചകഴിഞ്ഞു ഒരു മൂന്ന് മണിക്ക് റെസ്റ്റോറന്റിൽ വെച്ച് കാണാം..
അപ്പു : മമ്… ok..
എന്നിട്ട്…?? (നിച്ചു )
എന്നിട്ടെന്താ ഞാൻ ശരിയെന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്ത്. പിറ്റേ ദിവസം ഞാൻ സ്കൂളിൽ നിന്നും കുറച്ച് അതികം നേരുത്തെ ഇറങ്ങി. അങ്ങേര് പറഞ്ഞത് പോലെ മൂന്ന് മണിക്ക് തന്നെ റെസ്റ്റോറന്റിൽ എത്തി. റെസ്റ്റോറന്റിൽ വന്ന് അവിടെയൊക്കെ ആളെ നോക്കിയെങ്കിലും അങ്ങേര് വന്നട്ടില്ലെന്നു മനസ്സിലായി..
മമ് നല്ല കൃത്യ നിഷ്ട്ടയുള്ള ആള് തന്നെ… അതും ചിന്തിച്ച് ഞാൻ അവിടെയുണ്ടായിരുന്ന ഒരു സീറ്റിൽ ചെന്നിരുന്നു.അകത്തേക്ക് കയറി വരുമ്പോൾ തന്നെ കാണാൻ ഭാഗത്തിനുള്ള ഒരു സീറ്റിൽ ആയിരുന്നു ഇരുന്നത്.ഞാൻ ചുട്ടുമോന്ന് കണ്ണുകളോടിച്ചു. അവിടെ ഉണ്ടായിരുന്ന എല്ലാവരും തന്നെ ലൗ ബർഡ്‌സ് ആണെന്ന് അതുങ്ങളുടെ ഇരിപ്പും ഭാവവും കാണുമ്പോൾ തന്നെ മനസ്സിലായി.. ഞാൻ പെട്ടന്ന് തന്നെ നോട്ടം പിൻ വലിച്ച് കൈയ്യിൽ പിടിച്ചിരുന്ന ഫോണിലേക്കൊന്നു നോക്കി…
ഒന്ന് വിളിച്ചു നോക്കിയാലോ… മമ്… അല്ലേ വേണ്ടാ.. എനിക്കല്ലല്ലോ കാണണമെന്ന് നിർബന്ധം.. ഹും… അതും പിറുപിറുത്ത് ഞാൻ ഫോണിൽ നിന്നും നോട്ടം മാറ്റി പുറത്തേക്ക് നോക്കിയപ്പോൾ പുറത്തെന്ന് നടന്നു വരുന്ന അങ്ങേരെ കണ്ടതും ഒരു നിമിഷം ഞാൻ എന്നെ തന്നെ മറന്ന് നോക്കിനിന്നു പോയി.. എന്താ ഒരു ഗ്ലാമർ… ഷർട്ട് ഇൻ ചെയ്ത് കൂളിംഗ് ഗ്ലാസ് വെച്ച് നല്ല ചെത്തിൽ നടന്നു വരുന്ന അങ്ങേരെ കണ്ടാൽ പിന്നെ എങ്ങനെ നോക്കാതിരിക്കും…
അങ്ങേരെന്റെ അടുത്തേക്ക് നടന്നടുക്കും തോറും എന്റെ ഹൃദയം ബല്ലും ബ്രേക്കും ഇല്ലാതെ കിടന്നടിക്കുവാണ്. ഇത്രയും നേരം ഇല്ലാതിരുന്ന പേടി എവിടന്നൊക്കെയോ കയറി കൂടി..
അങ്ങേരെന്റെ അടുത്തെത്തിയപ്പോൾ ഞാൻ പോലും അറിയാതെ എണീറ്റു നിന്നു പോയി…
ഹായ് അർപ്പണ… കൂളിംഗ് ഗ്ലാസ് ഊരി മാറ്റി അങ്ങേര് പറഞ്ഞതും ഞാൻ എങ്ങനെയൊക്കെയോ തിരിച്ച് ഹായ് പറഞ്ഞു.
ഹാ.. ഹായ്.
സോറി ഞാൻ അൽപ്പം ലേറ്റ് ആയിപ്പോയി… താൻ കുറെ നേരമായോ വന്നിട്ട്??
അതികം സമയമായില്ല… കുറച്ച് നേരമായുള്ളു…
അതും പറഞ്ഞ് ഞങ്ങൾ രണ്ട് പേരും സീറ്റിലിരുന്നു എനിക്ക് ഓപ്പോസിറ്റ് ആയിട്ടാണ് അങ്ങേര് ഇരുന്നത്.
എനിക്കാണേൽ അങ്ങേരുടെ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല… ഞാൻ അങ്ങേർക്ക് മാത്രം നോട്ടം കൊടുക്കാതെ ചുറ്റുമോന്നു നോട്ടം കൊടുത്തിരുന്നു.
താൻ ഇപ്പോ ok അല്ലേ??
അങ്ങേരുടെ ആ ചോത്യം കേട്ട് ഞാൻ അങ്ങേരിലേക്ക് നോട്ടം കൊടുത്ത് മേല്ലേ അതേയെന്നു തലയാട്ടി.. സത്യം പറഞ്ഞാൽ അങ്ങേര് ഞാൻ ok അല്ലേ എന്ന് ചോദിച്ചത് എന്തിനാണെന്ന് മനസിലായില്ലെങ്കിലും പുറമേ കാണിക്കാതെ അങ്ങ് തലയാട്ടി കൊടുത്തതാ… ഇനിപ്പോ എന്റെ ഇരിപ്പ് കണ്ടിട്ടേങ്ങാനും ചോദിച്ചതാണോ… ഈശ്വരാ ഇങ്ങേർക്ക് മനസ്സിലായി കാണുമോ… ഇങ്ങേരെ എനിക്ക് ഫേസ് ചെയ്യാൻ പറ്റാത്ത കൊണ്ട് വല്ലടുത്തോട്ടും നോക്കി നിക്കെയാണെന്നു….
അർപ്പണ ഞാൻ തന്നെ കാണണമെന്ന് പറഞ്ഞത് ഒരു കാര്യം പറയാൻ വേണ്ടിയാണ്…
അങ്ങേരുടെ ആ പറച്ചില് കേട്ടപ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി… എനിക്ക് നിച്ചു പറഞ്ഞ കാര്യം മനസിലേക്ക് ഓടി വരാൻ തുടങ്ങി..
എനിക്കിങ്ങനെ… ബാക്കി പറയാൻ വന്നതും വെയിറ്റർ വന്നു..
ഓർഡർ പ്ലീസ് സാർ??
one cappichino തനിക്ക് എന്താണ് വേണ്ടത് എന്ന് അങ്ങേര് ചോദിച്ചപ്പോൾ എനിക്കും അത് തന്നെ മതിയെന്ന് പറഞ്ഞു..
ok two cappichino…
ok സാർ അതും പറഞ്ഞ് പുള്ളി പോയി…
അന്ന് താന്നെ വീട്ടിൽ കൊണ്ടാക്കിയപ്പോൾ ഒരു താങ്ക്സ് എങ്കിലും പറയുമെന്ന് പ്രേതീക്ഷിച്ചു…
അത്… പിന്നെ… സത്യത്തിൽ എനിക്ക് അന്ന് ഇങ്ങേരോട് ഒരു താങ്ക്സ് പോലും പറഞ്ഞതിൽ കുറ്റബോതം തോന്നിയിരുന്നു…. ഇങ്ങേരിപ്പോ അത് ചോദിച്ചപ്പോൾ എനിക്ക് അയ്യടാന്നായി പോയി… ഇങ്ങേരോട് എന്ത് പറയണമെന്നറിയാതെ ഞാൻ ബബബ അടിച്ചു പോയി…
അത് ഞാൻ പറയണമെന്നൊക്കെ കരുതിയതാണ്.. പിന്നെ
its ok ഞാൻ ചോദിച്ചന്നേയുള്ളു…. താൻ അതിനെ കുറിച്ച് പറഞ്ഞ് പാടുപെടേണ്ട…
വെറുതെ ചോദിച്ചതാണെങ്കിൽ അത് മനസ്സിൽ തന്നെ വെച്ചൂടായിരുന്നോ… വെറുതെ മനുഷ്യനെ നാണം കെടുത്താൻ… അല്ല… എനിക്ക് ഒരു സോറി പറയാമായിരുന്നു… ആമ്… ഇതൊക്കെ മനസ്സിൽ പറഞ്ഞതാണേ…
താൻ ടീച്ചർ ആണല്ലേ… അങ്ങേരുടെ ആ ചോത്യം കേട്ടതും അതെങ്ങനെ അറിയാം എന്ന മട്ടിൽ ഞാൻ അങ്ങേരെ നോക്കി..
എനിക്കെങ്ങനെ അറിയാമെന്നായിരിക്കും തന്റെ ഈ നിട്ടതിനർത്ഥം എന്ന് എനിക്ക് മനസ്സിലായി. ഞാൻ അതിന് നൈസ് ആയിട്ടൊരു ചിരി പാസാക്കി കൊടുത്തു.
താൻ NHS വിദ്യാപീടം സ്കൂളിലല്ലേ പഠിപ്പിക്കുന്നുന്നത്…
അ… അതെ
വീട്ടിൽ അച്ഛൻ അമ്മ ഒരനിയത്തി. അച്ഛൻ ബാങ്കിൽ ക്ലർക്ക് ആണ് അമ്മ ഹൗസ് വൈഫ് അനിയത്തി 8 സ്റ്റാൻഡേർഡിൽ പടിക്കുന്നു. കറക്റ്റ്.
അങ്ങേരെന്റെ ഫാമിലി ഡീറ്റെയിൽസ് പറഞ്ഞത് കേട്ട് ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്നായിരുന്നു എന്റെ ചിന്ത.. ഇനിപ്പോ അന്ന് എന്നെ വീട്ടിൽ ആക്കി തരാൻ വന്നപ്പോൾ അച്ഛൻ പറഞ്ഞതായിരിക്കും
താനെന്താ ചിന്തിക്കുന്നേ… എനിക്ക് ഇതൊക്കെ എങ്ങനെ അറിയാമെന്നാണോ?? മമ്…
ഞാൻ അതെന്ന് തലയിട്ട് പെട്ടന്ന് ഇല്ലന്നും കാണിച്ചപ്പോൾ അങ്ങേര് എന്നെ നോക്കി ചിരിച്ചപ്പോളുണ്ടല്ലോ എന്റെ പൊന്നു ഗോടെ….. അങ്ങേര് ചിരിച്ചപ്പോൾ കവിളിൽ തെളിഞ്ഞു വന്ന ആ നുണക്കുഴികൾ അങ്ങേരുടെ ഗ്ലാമർ ഒന്നൂടെ കൂട്ടി എന്നുവേണേൽ പറയാം അത് എങ്ങനെ പറഞ്ഞറിയിക്കണമെന്ന് എനിക്കറിയില്ല….
തന്റെ ഫുൾ ഡീറ്റെയിൽസ് എനിക്ക് അറിയാം.. ഇനി തനിക്ക് എന്നെക്കുറിച്ച് നന്നായിട്ട് അറിയില്ലെങ്കിലും ഏകദേശ ധാരണയൊക്കെ ഇല്ലേ.. എന്ന് എന്നോട് ചോദിച്ചപ്പോൾ സത്യം പറഞ്ഞാൽ ഇങ്ങേര് പോലീസ് ആണെന്നും പേര് അഭിനവ് ആണന്നുമല്ലാതെ വേറെ ഒന്നും അറിവില്ല… പിന്നെ അതിനെ കുറിച്ച് അറിയണ്ട ആവശ്വവും ഇല്ലല്ലോ…
ഞാൻ മേല്ലേ വേണോ വേണ്ടയോ എന്ന കണക്കെ തലയാട്ടി കൊടുത്തു… ഈശ്വരാ ഞാൻ തലയിട്ടിയെന്നു കരുതി അങ്ങേരെന്നോട് പറയാനൊന്നും പറയല്ലേ..
അപ്പോഴേക്കും ഓർഡർ ചെയ്ത cappichino കൊണ്ടുവന്നു ടേബിളിൽ വെച്ചു. ഞാൻ അതിലേക്ക് നോക്കിയതും അതിനു മേലായായി കണ്ട ലൗ ഷേപ്പ് കണ്ട് ഇടം കണ്ണിട്ട് അങ്ങേരെ നോക്കിയപ്പോൾ ഒരു കൂസലുമില്ലാതെ അങ്ങേരത് കുടിക്കാൻ തുടങ്ങിയിരുന്നു. പിന്നെ ഒന്നും നോക്കാൻ പോയില്ല ഞാൻ ആസ്വദിച്ച് കുടിക്കാൻ തുടങ്ങി…
നമ്മൾ എവിടെയാ പറഞ്ഞ് നിർത്തിയത്. cappichino ആസ്വദിച്ച് കുടിച്ചോണ്ടിരുന്നപ്പോളാണ് അങ്ങേരുടെ ആ ചോത്യം.
അത്… പിന്നെ ഡീറ്റെയിൽസ് അതല്ലേ പറഞ്ഞോണ്ടിരുന്നേ..
yes.. അത് തന്നെ അപ്പോ എന്നെ കുറിച്ച് ഞാൻ ഒന്ന് വിശതികരിക്കാം..
ഇങ്ങേരെ കുറിച്ചെന്തിനാ എന്നോട് വിശതികരിക്കുന്നതെന്നും ചിന്തിച്ച് ഞാൻ cappichino ചുണ്ടോടാടുപ്പിച്ച് ഒരു സിപ്പ് കുടിച്ച് ok എന്ന മട്ടിൽ തലയാട്ടി…
എന്റെ പേര് അഭിനവ്. ഒരു ips ഓഫീസർ ആണ്. അച്ഛന്റെ പേര് വിശ്വനാഥൻ. ബിസിനസ് man ആണ്. അമ്മ സാവിത്രി. തന്റെ അമ്മയേക്കൂട്ട് തന്നെ ഹൗസ് വൈഫ് ആണ്. പിന്നെ എനിക്കൊരു ബ്രദർ ഉണ്ട് ആർദ്ധവ് അങ്ങേരു ഓരോന്നും പറയുന്നുണ്ടായിരുന്നു സത്യം പറഞ്ഞാൽ ഞങ്ങേര് പുഞ്ചിരിച്ചു പറയുമ്പോൾ കവിളിൽ തെളിഞ്ഞു വരുന്ന ആ നുണക്കുഴി നോക്കി ലയിച്ചെങ്ങനെ ഇരുന്നു പോയിന്നു പറഞ്ഞാൽ മതിയല്ലോ… അത് കൊണ്ട് തന്നെ അങ്ങേര് പറഞ്ഞതും ഞാൻ ഒന്നും തന്നെ ശ്രെദ്ധിച്ചിരുന്നില്ല.
അപ്പോ ഇതൊക്കെയാണ് എന്നെ കുറിച്ച് പറയാനെന്നുണ്ടങ്കിൽ…
അർപ്പണ…. അർപ്പണ.. അങ്ങേരുടെ വിളി കേട്ടാണ് ഞാൻ പെട്ടന്ന് ഞെട്ടി സ്വബോധത്തിലേക്ക് വന്നത്…
താൻ ഈ ലോകത്തൊന്നുമല്ല… ഞാൻ പറഞ്ഞത് വല്ലതും കേട്ടായിരുന്നോ..??
അ… ആമ്… കേ… കേട്ടു… സത്യം പറഞ്ഞാൽ അങ്ങേരെന്താണ് പറഞ്ഞതെന്ന് പോലും ഞാൻ കേട്ടില്ല… അത് വേറെ സത്യം… ശോ…. ഇങ്ങേരുടെ മുന്നിൽ നാണം കേട്ടു… അയ്യേ അപ്പു… നിന്നെയുണ്ടല്ലോ…
ഞാൻ ഇതൊക്കെ തന്നോട് പറയാൻ കാരണം എന്താണെന്ന് അറിയണ്ടേ… see അശ്വനി എനിക്ക് വളച്ചു കെട്ടിയൊന്നും പറയുന്നത് ഇഷ്ട്ടമല്ല… അതുകൊണ്ട് തന്നെ ഓപ്പൺ ആയി പറയാം.. എനിക്ക് അർപ്പണയെ ഇഷ്ട്ടമാണ്…
whatt…. നിന്നോട് അങ്ങേര്…. ഇഷ്ട്ടാണെന്ന് പറഞ്ഞന്നോ…
അതന്നല്ലേ ഞാനിപ്പോ പറഞ്ഞേ…
അല്ല…എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അപ്പു…
മമ് നിന്റെ ഇതെ അവസ്ഥ ആയിരുന്നു എനിക്കും.. നിന്റെ എക്സ്പ്രഷനേക്കാൾ കുറച്ചതികം എക്സ്പ്രഷൻസ് ഞാൻ കൂടുതലിട്ടു. ഞാൻ പറഞ്ഞപ്പോൾ നീ ഇത്രയും ഷോക്ക് ആയെങ്കിൽ അങ്ങേര് എന്നോട് പറഞ്ഞപ്പോൾ എന്റെ അവസ്ഥ എന്തായിരിക്കുമെന്ന് നിനക്ക് ഞാൻ പറഞ്ഞു തരണ്ടല്ലോ…
എന്നിട്ട് നീ എന്ത് പറഞ്ഞു..??
എന്ത് പറയാൻ അങ്ങേരുടെ ആ ഡയലോഗ് കേട്ട് ഞെട്ടി പണ്ടാരടങ്ങിന്നു പറഞ്ഞാൽ മതിയല്ലോ…ഒരു നിമിഷം ഞാൻ പരലോകം കറങ്ങി വന്നു… എനിക്കാണേൽ ഇരുന്നിട്ട് ഇരിക്കാനും മേലാ അങ്ങേരുടെ മുഖത്തേക്കൊന്നു നോക്കാനും വയ്യാത്ത അവസ്ഥ ആകെ കൂടെ ഞാൻ ഒന്ന് ബോതം കേട്ട് വീണിരുന്നെങ്കിലോ എന്ന് വരെ ചിന്തിച്ചു പോയി….
അർപ്പണ… താൻ ശരിക്കും ഷോക്ക് ആയെന്നു എനിക്ക് തന്റെ എക്സ്പ്രഷൻ കണ്ടപ്പോൾ മനസ്സിലായി… സത്യം പറയാല്ലോ… എനിക്ക് വേറൊരു പെണ്ണിനോട് ഇങ്ങനെ ഒരിഷ്ടം തോന്നിയിട്ടില്ല. ഫസ്റ്റ് ടൈം ആണ് എനിക്ക് ഒരിഷ്ട്ടം തോന്നിയത്… തന്നെ ആദ്യം കണ്ടനാൾ ഒരു സ്പർക് വീണതാ എന്റെ മനസ്സിൽ… പിന്നെ അന്ന് തന്നെ അല്ലിയത് എന്നിൽ വല്ലാത്തൊരു കുറ്റബോതം ഉണ്ടാക്കി… sorry പറയണമെന്ന് കരുതിയെങ്കിലും തന്നെ കാണാൻ സാധിച്ചില്ല പിന്നെ കാണുന്നത് മൊബൈൽ ഷോപ്പിൽ വെച്ച് അന്നും നേരെ ചൊവ്വേ തന്നോട് മിണ്ടാൻ സാധിച്ചില്ല.. പിന്നീട് ഒന്ന് രണ്ടിടത്തും വെച്ച് യാതൃച്ഛികമായി കണ്ടുവെങ്കിലും തന്നോട് സംസാരിക്കാൻ വന്നെങ്കിലും താൻ പെട്ടന്ന് ഒഴിഞ്ഞു മാറി പോയി… എന്നെ അടുത്തുകാണുമ്പൊൾ തനിക്കുണ്ടാകുന്ന വിറയലും എന്നെ നോക്കാനുള്ള ബുദ്ധി മുട്ടും മറ്റ് കട്ടായങ്ങളും ഞാൻ ആസ്വദിച്ചു…തന്നെ എന്നുമുതലാണ് എന്റെ ഹൃദയം വേട്ടയാടാൻ തുടങ്ങിയതെന്നു ചോദിച്ചാൽ വ്യക്തമായ ഒരു ഉത്തരം എന്റെ കൈയ്യിൽ ഇല്ല…. അന്ന് ആക്‌സിഡന്റ് പറ്റി തന്നെ ഹോസ്പറ്റിൽ കൊണ്ടു വന്നപ്പോൾ ഡോക്ടർ എന്നോട് ഹസ്ബന്റ് ആണോ എന്ന് അറിഞ്ഞോണ്ടല്ലങ്കിൽ കൂടി ചോദിച്ചപ്പോൾ ഞാൻ മനസുകൊണ്ട് ആഗ്രഹിച്ചിരുന്നു. നമ്മൾ ഈ റെസ്റ്റോറന്റിൽ വെച്ചാണ് ആദ്യമായി കണ്ടത് അത് കൊണ്ടാണ് എന്റെ പ്രണയം നിന്നോട് ഇവിടെ വെച്ച് തന്നെ പറയണമെന്നു തീരുമാനിച്ചത്… എനിക്ക് അർപ്പണയെ ഇഷ്ട്ടമാണ്… I LOVE YOU ❣️❣️❣️
ഞാൻ എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞെന്നു കരുതി പെട്ടന്നൊന്നും മറുപടി പറയണ്ട… നല്ലോണം ആലോചിച്ച് ഒരു തീരുമാനം എടുത്താൽ മതി.. പക്ഷേ തീരുമാനം പറയാൻ വൈകരുത്… തന്റെ ഭാഗത്തു നിന്നും ഒരു പോസിറ്റീവ് ആയിട്ടുള്ള മറുപടിയായിരിക്കും ഞാൻ പ്രേതീക്ഷിക്കുന്നത്…
ഞാൻ കണ്ണ് ചിമ്മാതെ അങ്ങേര് പറഞ്ഞതെല്ലാം ഒരു പ്രേതിമ കണക്കെ കേട്ടു നിന്നതല്ലാതെ കമന്നൊരാക്ഷരം മിണ്ടിയില്ല… മിണ്ടാഞ്ഞതല്ല… തൊണ്ട കുഴിയിൽ നിന്നും എന്തേലും പുറത്തേക്ക് വരണ്ടേ….
അപ്പോ അർപ്പണ… താൻ നല്ലൊരു തീരുമാനം എടുക്കുമെന്ന് ഞാൻ വിചാരിക്കുന്നു… ഇനിപ്പോ തീരുമാനം പറയാൻ ബുദ്ധി മുട്ടുണ്ടെൽ ഞാൻ എന്റെ വീട്ടുകാരുമായി നേരിട്ട് വന്ന് പെണ്ണാലോചിച്ചോളാം… ok… bye and love you ഷോക്കിന് മേൽ ഷോക്ക് തന്ന് അങ്ങേര് എണീറ്റ് പോയപ്പോൾ ഞാൻ അങ്ങേര് അവിടന്ന് മറയുന്നത് വരെ ആ നോട്ടം അങ്ങനെ നോക്കി നിന്നു….
വീട്ടിൽ വന്നിട്ടാണെൽ എനിക്ക് റെസ്റ്റോറന്റിൽ നടന്ന കാര്യം മാത്രമായിരുന്നു.. എന്റെ കിളിപോയ കണക്കെ ഉള്ള നടപ്പും ഭാവവുമൊക്കെ കണ്ട് അമ്മ എന്താണെന്നൊക്കെ ചോദിച്ചെങ്കിലും ഞാൻ ഒന്നുല്ലന്ന് പറഞ്ഞൊപ്പിച്ചു… പിന്നെ നേരെ ചൊവ്വേ ഞാൻ ഉറങ്ങിട്ടില്ല. നീ വിളിച്ചപ്പോൾ ഞാൻ മനപ്പൂർവം പറയാഞ്ഞതായിരുന്നു…. നീ വേഗം ഒന്ന് വരാൻ ഞാൻ പ്രാർത്ഥിക്കാത്ത ദൈവങ്ങൾ ഇല്ലായിരുന്നു… നിന്നോട് ഇതൊക്കെ ഒന്ന് പറയാൻ വേണ്ടി… അത് മനസിലി തന്നെ ഇട്ട് നടന്നിട്ടണേ രസതന്ത്രത്തിലെ ഇന്നസെന്റിന്റെ അവസ്ഥ ആയിരുന്നു എനിക്ക്….
അപ്പു… അത് കഴിഞ്ഞ് അങ്ങേര് നിന്നെ വിളിച്ചോ??
മമ്… അത് കഴിഞ്ഞ് വിളിച്ചു…
എന്നിട്ട്??
ഞാൻ പറയാം പറയാം എന്ന് പറഞ്ഞ് ഒരു വിധം രക്ഷപെടും..
നീ എത്രനാള് ഇങ്ങനെ പിന്നെ പറയാം എന്ന് പറഞ്ഞ് രക്ഷപെടും… മമ്..
എനിക്കറിയില്ല നിച്ചു… ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ അങ്ങേരെ കാണുമ്പോൾ തന്നെ അടിവയറ്റിന്നു എന്തൊക്കെയോ നുരഞ്ഞു പൊങ്ങുന്ന പോലെയാ…
മമ് മമ്… അപ്പോ ഞാൻ പറഞ്ഞത് തന്നെ സംഭവിച്ചു… അങ്ങേര് നല്ലൊരു മനുഷ്യനാണ് അപ്പു… നിന്നെ ഞാൻ ഫോഴ്സ് ചെയ്യില്ല… നിന്നോട് തോന്നിയ ഇഷ്ട്ടം പുള്ളി ഓപ്പണായി പറഞ്ഞു… നീ ടൈം വേണമെന്ന് പറഞ്ഞില്ലേ.. ആലോചിച്ച് നല്ലരു ഡിസിഷൻ തന്നെ എന്റപ്പു എടുക്കാവുള്ളു… ok… നിന്റെ ഹാപ്പി ആയിട്ടുള്ള ജീവിതം കാണാനാ എനിക്കിഷ്ട്ടം…. ips കാരൻ കാണാനൊക്കെ ചുള്ളനാ പിന്നെ നിന്റെ സ്വഭാവത്തിന് അങ്ങേര് തന്നെയാ നിനക്ക് നല്ലത്..
നിച്ചു നീ എന്താ പറഞ്ഞു വരുന്നത്??
അത്… നിനക്ക് അങ്ങേരെ ഇഷ്ടമാണോ അപ്പു… അങ്ങേരെ കാണുമ്പോൾ നിനക്കുണ്ടാകുന്ന വിറയലും ഇടിക്കലും എല്ലാം എന്നോട് പറഞ്ഞിട്ടില്ലേ… അന്ന് ഞാൻ നിന്നോടൊരു കാര്യവും പറഞ്ഞിരുന്നു…. അത് പറഞ്ഞപ്പോൾ എനിക്ക് പെട്ടന്ന് ആദി സാറിനെ ഓർമ്മവന്നു… ഞാൻ പെട്ടന്ന് തല കുടഞ്ഞു അപ്പൂനെ നോക്കി ഇല്ല എന്ന് ചോദിച്ചപ്പോൾ അവൾ പയ്യേ തലയാട്ടി…
നിച്ചു എനിക്ക് അങ്ങേരെ ആദ്യം കണ്ടപ്പോൾ തന്നെ ഒരു സ്പാർക്ക് വന്നതാണ് പിന്നെ അടി കിട്ടിയതോടെ വന്ന സ്പാർക്ക് ഏതു വഴിക്ക് പോയന്ന് കൂടി അറിയില്ലായിരുന്നു. പിന്നെ മിക്കപ്പോഴും അങ്ങേരെ കാണാനുള്ള ഇട വന്നപ്പോളും എന്തോ ഒരു തരം പിടച്ചിലായിരുന്നു… പിന്നെ അങ്ങേര് റെസ്റ്റോറന്റിൽ വെച്ച് ഇഷ്ടമാണെന്ന് പറഞ്ഞതും പിന്നെ പിന്നെ വിളിക്കുന്നതും എന്റെ മനസ്സിൽ അങ്ങേരോട് എന്തോ ഒന്ന് ഉള്ളത് പോലെ തോന്നാൻ തുടങ്ങി.. അത് ഇഷ്ട്ടമാണോ എന്നൊക്കെ ചോദിച്ചാൽ എനിക്ക് വ്യക്തമായ ഉത്തരമില്ല…
ഞാൻ നിന്നെ അങ്ങേരെ വെച്ച് കളിയാക്കിയിട്ടുണ്ട് എങ്കിലും നിന്റെ മനസിലെ ഈ തോന്നൽ പ്രണയമാകാൻ അതികം തമസമൊന്നും വേണ്ടാ..
അതാണ് അപ്പു… പ്രണയം.. നിനക്ക് പുള്ളിയോട് പ്രണയമാണ്… നീ അങ്ങേരെ കുറിച്ച് പറയുമ്പോൾ നിന്നിലുണ്ടാകുന്ന മാറ്റങ്ങൾ ഞാൻ ശ്രെധിച്ചിട്ടുണ്ട്… ഞാൻ പറഞ്ഞല്ലോ നിന്നെ ഞാൻ ഒരിക്കലും നിർബന്തിക്കില്ല… നീ നന്നായി ആലോചിക്ക് അങ്ങേര് പറഞ്ഞപോലെ നിന്റെ ഭാഗത്ത് നിന്നും പോസിറ്റീവ് ആയിട്ടുള്ള മറുപടി തന്നെ ആയിരിക്കും എന്ന് ഞാനും പ്രേതീക്ഷിക്കുന്നു.
നിച്ചുന്റെ പറച്ചില് കേട്ട് എനിക്ക് ഒന്നും തിരിച്ചു പറയാൻ വാക്കുകൾ ഇല്ലായിരുന്നു…
പിന്നെ ഓരോന്നും പറഞ്ഞ് അങ്ങനെ ഇരുന്നു സമയം പോയതറിഞ്ഞില്ല ഞാൻ ഓസ്ട്രേലിയൻ ട്രിപ്പിനെ കുറിച്ച് പുള്ളി എന്നെ അടിച്ചതും വിത്ത് അങ്ങേർക്ക് എന്നോടുള്ള പെരുമാറ്റത്തിൽ വന്ന മാറ്റം ഉൾപ്പടെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു..
എനിക്ക് അടികിട്ടിയെന്നു കേട്ടപ്പോൾ പരട്ട കിളവി കിടന്ന് കിണിക്കുന്നു.
അടി ഞാൻ ഇരന്നു വാങ്ങിച്ചതല്ല തൊറ്റു ധാരണയുടെ പേരിൽ തള്ളിയതാണെന്നു ഞാൻ പറഞ്ഞപ്പോൾ അപ്പു സ്പോട്ടിൽ കിണിക്കുന്നത് നിർത്തി… പിന്നെ ഫുഡടിയും അവിടെ വെച്ച് തന്നെയായിരുന്നു…. വൈകുന്നേരം ആയപ്പോൾ ഞാൻ ഇറങ്ങാൻ ഉരുങ്ങിയതും അംമ്പിയമ്മ വന്നു. പിന്നെ അംമ്പിയമ്മയോട് വിശേഷമെല്ലാം പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു.
നിച്ചു പോയപ്പോളും അവൾ പറഞ്ഞ വാക്കുകൾ ആയിരുന്നു എന്റെ മനസ്സിൽ… എല്ലാം കൂടി ചിന്തിച്ചപ്പോൾ എന്റെ ചുണ്ടിൽ ചെറു പുഞ്ചിരി മൊട്ടിട്ടു…
തുടരും…..

by