22/04/2026

ജീവാംശമായി : ഭാഗം 27

രചന – കൃഷ്ണ

ഓഫീസിലേക്ക് ഇറങ്ങുമ്പോൾ എനിക്ക് ഇന്നലെ സർ ചെയ്യാൻ ഏൽപ്പിച്ചിരുന്ന വർക്കിനെ കുറിച്ച് നേരിയ ടെൻഷൻ ഉണ്ടായിരുന്നു. മാത്രവുമല്ല ഇന്നലെ ഒരു മീറ്റിങ് ഉണ്ടന്നും പറഞ്ഞ് പോയിട്ട് ഞാൻ ഓഫീസിൽ നിന്നും ഇറങ്ങുന്ന ടൈമിലും സർ വന്നട്ടില്ലായിരുന്നു പിന്നെ അപ്പൂന്റെ കാണണമെന്നുള്ളത് കൊണ്ട് അതികം നേരം അവിടെ തന്നെ നിക്കാതെ ഓഫിസിൽ നിന്നും ഇറങ്ങുകയും ചെയ്തു അങ്ങനെ ഓരോന്നും ചിന്തിച്ചു വന്നപ്പോളാണ് റോഡിനോടൊരം ചേർന്ന് ഒരു പ്രായമുള്ള അമ്മ നിലത്ത് ചിതറി കിടക്കുന്ന സാധനങ്ങൾ പെറുക്കി എടുക്കാൻ പ്രയാസപ്പെട്ടോണ്ടിരിക്കുന്നത് കണ്ടത്.ആ റോഡരികിലായി അതികം ആളുകളും ഇല്ലായിരുന്നു. ഞാൻ സ്കൂട്ടി ഒരു സൈഡിലായി ഒതുക്കി നിർത്തി ആ അമ്മയുടെ അരികിൽ ചെന്നു താഴെ വീണു കിടന്ന സാധനങ്ങൾ ഓരോന്നും പെറുക്കി കിറ്റിലിട്ടു കൊടുക്കാൻ തുടങ്ങി.
_____________________

ഓഫിസിലേക്ക് പോകുന്ന വഴിക്കാണ് റോഡിനോടൊരം ചേർന്ന് ആ അശ്വനി ഒരു പ്രായമുള്ള സ്ത്രിയോടൊപ്പം താഴെ വീണു കിടക്കുന്ന സാധനങ്ങൾ എടുത്തു കൊടുക്കാൻ സഹായിക്കുന്നത് കണ്ടത്. ഞാൻ അത് കണ്ടതും വണ്ടി അൽപ്പം സ്ലോ ചെയ്ത് ആ കാഴ്ച നോക്കി കണ്ടു. ഞാൻ അവിടമോന്നു കണ്ണോടിച്ചു നോക്കി ആളുകൾ അതികം ഇല്ലാത്ത ഒരു ഏരിയ ആണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാകും. അവളാണങ്കിൽ ആ അമ്മയോട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് നിലത്ത് കിടക്കുന്ന സാധനങ്ങൾ പെറുക്കി കിറ്റിലാക്കുവാണ്‌. അതിനൊക്കെ ചിരിച്ചോണ്ട് ആ അമ്മയും എന്തൊക്കെയോ തിരിച്ചും പറയുന്നുമുണ്ട്. എല്ലാം പെറുക്കി കിറ്റിലാക്കിയ ശേഷം രണ്ടു പേരും എണീറ്റു. ആ അമ്മ അവൾടെ കവിളിൽ തലോടുന്നത് കണ്ടപ്പോൾ എനിക്ക് ആ കാഴ്ച വല്ലാതെ ഇഷ്ട്ടപെട്ടു കാരണം വേറൊന്നുമല്ല അവളുടെ ഹെൽപ്പിംഗ് മെന്റാലിറ്റി തന്നെ. പിന്നെ ഞാൻ അധിക നേരം നിന്ന് ടൈം കളയാതെ ഓഫീസിലേക്ക് വണ്ടിയെടുത്തു.
_________________

ഞാൻ കിറ്റിലേക്ക് സാധനങ്ങൾ എടുത്തിട്ട് കൊടുത്ത് എണീറ്റപ്പോൾ ആ അമ്മ എന്റെ കവിളിൽ മേല്ലേ തലോടി നന്ദി പറഞ്ഞു. ഞാൻ അതൊന്നും സാരമില്ല എന്നൊക്കെ പറഞ്ഞ് അവിടന്ന് ആ അമ്മയോട് യാത്ര പറഞ്ഞ് വണ്ടിക്കടുത്തേക്ക് നടന്നു.
എന്തോ വല്ലാത്ത സന്തോഷം തോന്നി മറ്റൊന്നുമല്ല നമ്മൾ ഒരാൾക്ക് ഒരു സഹായം ചെയ്യുമ്പോൾ അവരിൽ നിന്നും കിട്ടുന്ന ഇതുപോലുള്ള നല്ല വാക്കുകൾ മനസിനെ എത്ര മാത്രം സന്തോഷം ഉളവാക്കുന്നു എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. ഞാൻ അതും ചിന്തിച്ച് വേഗം തന്നെ ഓഫീസിലേക്ക് വണ്ടിയെടുത്തു. ഓഫീസിൽ എത്തിയപ്പോൾ കുറച്ച് ലേറ്റ് ആയി.. അതുകൊണ്ട് ചെറിയൊരു ടെൻഷനും ഉണ്ടായിരുന്നു. ഞാൻ അകത്തേക്ക് കയറി എന്റെ ഹാൻഡ് ബാഗ് സൈഡിൽ വെച്ച് സീറ്റിലേക്ക് ഇരുന്നതും രമ്യ എന്റടുത്തേക്ക് വന്നു.

ആ നീ വന്നോ?? നീ എന്താ ഇന്ന് ലേറ്റ് ആയെ..

ഞാൻ കറക്റ്റ് ടൈമിലാ മോളേ വരുന്ന വഴിക്ക് ഒരു പ്രായമുള്ള അമ്മയുടെ കയ്യിൽ നിന്നും സാധനങ്ങൾ റോട്ടിൽ വീണു കിടക്കുന്നതും അതൊക്കെ പെറുക്കിയെടുക്കാൻ പാടുപെടുന്നതും കണ്ടു പിന്നെ ഒന്നും നോക്കില്ല ഞാൻ വണ്ടി സൈഡ് ചെയ്ത് അങ്ങോട്ട് ചെന്നു അവരെ ഹെൽപ് ചെയ്തു. അതാ ലേറ്റ് ആയിപ്പോയെ…

ആണോ… ആമ് ഞാൻ പറയാൻ വിട്ടുപോയി നീ വരുമ്പോൾ സാറിന്റെ ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞിരുന്നു.

ആണോ.. എന്നാ ഞാൻ പോയി തിരക്കിട്ട് വരാം അതും പറഞ്ഞ് ഞാൻ നേരെ ക്യാബിനിലേക്ക് നടന്നു.

സർ,, ലാപ്പിൽ എന്തോ നോക്കികൊണ്ടിരുന്ന ആള് എനിക്ക് നേരെ ലുക്ക്‌ വിട്ടു.

സർ വരാൻ പറഞ്ഞന്ന് പറഞ്ഞു.

yes. ഞാൻ ഇന്നലെ തന്നോട് ചെയ്യാൻ ഏൽപ്പിച്ച വർക്ക്‌ പെർഫെക്ട് ആയി ചെയ്തിട്ടുണ്ടായിരുന്നു.തന്റെ ഈ പെർഫെക്ഷൻ എനിക്ക് ഇഷ്ട്ടപെട്ടു. അതു കൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു…

സർ,,, ഞാൻ സംശയ രൂപേനയും ഒരു തരം പേടിയോടു കൂടിയും വിളിച്ചു.

താൻ പേടിക്കണ്ടടോ അശ്വനി. നാളെ താൻ വരുമ്പോൾ എന്തായിരുന്നു എന്റെ തീരുമാനമെന്നു അശ്വനിക്ക് മനസിലാകും. ആമ് പിന്നെ തന്റെ ഹെൽപ്പിംഗ് മെന്റാലിറ്റി എനിക്ക് ഇഷ്ട്ടപെട്ടു.

സർ,,,

മനസിലായില്ല,, ഞാൻ ഉദ്ദേശിച്ചത് വേറൊന്നുമല്ല താൻ ഇന്ന് റോടരികിൽ വെച്ച് ആ പ്രായമുള്ള സ്ത്രീയെ ഹെൽപ് ചെയ്തില്ലേ ആ കാര്യമാ ഞാൻ പറഞ്ഞത്. ഹെൽപ് ചെയ്തതിനും ചെയ്യാൻ കാണിച്ച തന്റെ മനസും എനിക്കിഷ്ട്ടായി.. ഒരു പുഞ്ചിരിയോടെ പറഞ്ഞു.
എന്നാൽ താൻ പോയി തന്റെ വർക്ക്‌ ചെയ്തോളു…ഇവിടെ നിന്ന് ടൈം കളയണ്ടാ… ok

ഞാൻ ഒരു പ്രേതിമ കണക്കെ തലയിട്ടി അവിടന്ന് പുറത്തേക്കിറങ്ങി.
ഈശ്വരാ… ഈ സാറ് അതൊക്കെ എപ്പോ കണ്ടു… ഇനിപ്പോ ലേറ്റ് ആയി വന്നതിനു എന്തേലും പറയാനാകുമെന്ന ഞാൻ വിചാരിച്ചത്. വെറുതെ ടെൻഷൻ അടിച്ചു. എന്നാലും സാർ അത്രയും പറയുമ്പോൾ ആൾടെ ചുണ്ടിൽ വിരിഞ്ഞു നിന്ന ആ പുഞ്ചിരി… അതു ഞാൻ പ്രേത്യേകം ശ്രെദ്ധിച്ചിരുന്നു… എന്തു ഭംഗിയായിരുന്നു കാണാൻ…
നിച്ചു നീ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്.. ഞാൻ സ്വയം തലക്കൊരു മൊട്ടു കൊടുത്ത് എന്റെ സീറ്റിലേക്ക് വന്നിരുന്നതും രമ്യ എന്റടുക്കൽ വന്ന് എന്തിനാ സാർ വിളിച്ചതെന്ന് ചോദിച്ചു. ഞാൻ അവിടെ നടന്ന കാര്യം അവളോട് പറഞ്ഞു.
എന്നെ പോലെ തന്നെ അവൾക്കും നാളത്തെ ആ തീരുമാനം എന്താണെന്നു അറിയാൻ ഒരാകാംക്ഷ ആയിരുന്നു. പിന്നെ ഞങ്ങളുടെ രണ്ടിന്റെയും ആ ആകാംക്ഷ മാറ്റി വെച്ച് വർക്ക്‌ ചെയ്യാൻ തുടങ്ങി.
__________________________
[അപ്പു ]

 

ഡോക്ടർ റസ്റ്റ്‌ എടുക്കാൻ പറഞ്ഞത് കൊണ്ട് ഇപ്പോ വീട്ടിൽ തന്നെയാ… ഇന്നത്തേയും കൂട്ടി രണ്ട് ദിവസം ആയി ഞാൻ പുറത്തിറങ്ങിട്ട്. കാലിനു ചെറിയ വേദന ഉള്ളത് കൊണ്ട് റൂമിൽ തന്നെ ഇരിക്കാനാ അച്ഛന്റെ ഓർഡർ. പാവം ശരിക്കും പേടിച്ചിരുന്നു അന്ന് പിന്നെ അമ്മയെ കൂട്ട് പുറമേ കാണിച്ചില്ലെന്നു മാത്രം.
എനിക്ക് റൂമിൽ തന്നെ ഇരുന്നു ബോറടിച്ചു. പിന്നെ ഫോണിൽ പാട്ടും കേട്ട് കിടന്നുറങ്ങാമെന്നു കരുതി ഹെഡ് സെറ്റ് തപ്പിയപ്പോൾ എങ്ങും കാണാനില്ല ഇതിപ്പോ എവിടെ പോയി എന്ന് ചിന്തിച്ചിരുന്നപ്പോൾ ആണ് പെട്ടന്ന് ടേബിളിൽ ഇരുന്ന എന്റ ഹാൻഡ് ബാഗിൽ ശ്രദ്ധിച്ചത്. അങ്ങേര് പറഞ്ഞത് പോലെ തന്നെ സ്കൂട്ടി ഒരു കോൺസ്റ്റബാളിനെ കൊണ്ട് വീട്ടിലേക്ക് എത്തിച്ചിരുന്നു. അതിലായിരുന്നു എന്റെ ബാഗ് ഉണ്ടായിരുന്നത്. അമ്മ അപ്പോൾ തന്നെ ബാഗ് കൊണ്ടുവന്ന് തന്നിരുന്നു. ഞാൻ അതേപടി ടേബിളിന് മുകളിലേക്ക് കൊണ്ടു പോയി വെച്ചിരുന്നു.
ഞാൻ കാട്ടിലിന്നു എണീറ്റ് ടേബിളിൽ വെച്ചിരുന്ന ആ ബാഗ് എടുത്ത് കട്ടിലിലേക്ക് തന്നെ വന്നിരുന്നു. അതിലെ കള്ളികൾ തുറന്ന് ഹെഡ് സെറ്റ് നോക്കുമ്പോൾ ആണ് എനിക്ക് ഒരു ലറ്റർ കിട്ടിയത്. ആ കള്ളിയിൽ ഞാൻ പെൻ മാത്രമേ വെക്കാറുള്ളു… ഞാൻ ആ ലറ്റർ എടുത്ത് തുറന്ന് നോക്കി അതിൽ എഴുതിയത് വായിക്കാൻ തുടങ്ങി

“ഹായ് അർപ്പണ,, ഈ ലറ്റർ താൻ ഇന്ന് തന്നെ കാണുമെന്നെനിക്ക് ഉറപ്പില്ല. എന്തായാലും ഈ ലറ്റർ ശ്രദ്ധിക്കാതെ പോകില്ലന്ന് എനിക്കുറപ്പുണ്ട്. അതു കൊണ്ട് തന്നെയാ ഇത് ഞാൻ തന്റെ ബാഗിന്റെ കള്ളിയിൽ വെച്ചതും. ഇന്നലെ നടന്ന ഇൻസിഡന്റിനെ കുറിച്ച് തന്നോട് ചോദിക്കാതിരുന്നത് മനപ്പൂർവ്വം തന്നെയാ.. പിന്നെ ഞാൻ വരുന്നതിനു മുൻപ് എന്താണ് നടന്നതെന്നു എനിക്ക് ഊഹിക്കാവുന്നതേയുള്ളു കാരണം ഞാൻ ഒരു പോലീസ് ആണേ… but അതിന്റെ ബഹുമാനമൊന്നും താൻ എന്റടുക്കൽ കാണിച്ചിട്ടില്ല. നമ്മൾ പരസ്പരം കണ്ടിട്ടുള്ളത് രണ്ടോ മൂന്നോ പ്രാവശ്യം മാത്രമാണ്. അതിൽ നമ്മുടെ ആദ്യത്തെ കണ്ടുമുട്ടൽ താൻ ഒരിക്കലും മറക്കില്ലന്ന് എനിക്കറിയാം. അതിന് ഞാൻ സോറിയും പറഞ്ഞിരുന്നു തന്നോട്. ആ കൂടി കാഴ്ചയ്ക്ക് ശേഷം തന്നെ കണ്ടപ്പോളൊക്കെ എന്നോട് സംസാരിക്കാൻ താൽപ്പര്യമില്ലാതെ ഒഴിഞ്ഞു മാറുന്നത് പോലെ ആണ് എനിക്ക് തോന്നിയത്. ഒരു പക്ഷേ തനിക്ക് എന്നെ ഫേസ് ചെയ്യാനുള്ള ബുദ്ധി മുട്ടാകാം.. അല്ലങ്കിൽ ഞാൻ അന്ന് തല്ലിയത് കൊണ്ടു എന്നോട് പേടി തോന്നിട്ടാകാം അതുമല്ലങ്കിൽ ഞാൻ ഒരു പോലീസ് ഓഫീസർ ആണെന്ന് മനസിലായത് കൊണ്ടാകാം.. ഏതായാലും താൻ എന്നെ പേടിക്കുന്നുണ്ടന്ന്‌ എനിക്ക് നന്നായി മനസിലായ കാര്യമാണ്. അത് നിയായിട്ട് തന്നെ എനിക്ക് മനസിലാക്കി തന്നതാണ്…

ഓ പിന്നെ പേടിക്കാൻ പറ്റിയ ഒരു സാധനം.. ഹും.. അതും പറഞ്ഞ് ഞാൻ ബാക്കി വായിക്കാൻ തുടങ്ങി
നീ ഇതു വായിക്കുമ്പോൾ എന്നെ പുച്ഛിച്ചു തള്ളും എന്നും എനിക്കറിയാം… അത് ഞാൻ കാര്യമായി എടുക്കുന്നില്ല..

എന്റിശ്വരാ… ഇയ്യാക്കാതെങ്ങനെ മനസ്സിലായി… ആ ബാക്കി നോക്കട്ടെ…

ഞാൻ അതികം വളച്ചു നീട്ടുന്നില്ല. എങ്കിലും ഞാൻ ഇന്നലെ ചെയ്ത ഹെൽപ്പിനു ഒരു താങ്ക്സ് പൊട്ടെ.. ഒരു നല്ല വാക്ക് പ്രേതീക്ഷിച്ചു..

ooo.. പിന്നെ ചെയ്ത് കാര്യത്തിന് ഇരന്നു താങ്ക്സ് മേടിക്കാൻ നാണമില്ലേ.. ഹും..

എനിക്കറിയാം ഇതും വായിച്ചു കഴിയുമ്പോൾ ഇരന്നു താങ്ക്സ് മേടിക്കാൻ എനിക്ക് നാണമില്ലേ എന്ന് നീ മനസ്സിൽ ചിന്തിക്കുമെന്ന്..

എന്തായാലും അതുണ്ടായില്ല.. കുഴപ്പമില്ല. പിന്നെ ഇത് എന്റെ നമ്പർ ആണ് 99××××××94
ഇനിപ്പോ ഈ ലറ്റർ വായിച്ചു കഴിയുമ്പോൾ തനിക്കെന്നോട് ഒരു sorry പറയാൻ തോന്നിയാല്ലോ…അതിന്… ഈ ലറ്റർ വായിച്ചു കഴിഞ്ഞാൽ തന്റെ ഒരു കാൾ ഞാൻ പ്രേതീക്ഷിക്കും… പിന്നെ ഡോക്ടർ പറഞ്ഞത് പോലെ നല്ലോണം റസ്റ്റ്‌ എടുക്കണം കിട്ടോ… ”

പിന്നെ എന്റ പട്ടി വിളിക്കും.. അ.. അല്ലേ വേണ്ടാ അന്ന് എന്നെ ഹെൽപ് ചെയ്തതല്ലേ… വിളിച്ചേക്കാം.. അല്ലേ വിളിക്കണ്ടാ… അങ്ങേര് ചിലപ്പോ എന്തേലും വിചാരിച്ചാലോ… അല്ല.. എന്ത് വിചാരിക്കാൻ… നീ എന്താ അപ്പു ഇങ്ങനെയൊക്കെ ചോദിക്കുന്നെ.. ഒന്നുല്ലേലും അങ്ങേര് ആ സമയത്ത് അവിടെ വന്നില്ലായിരുന്നെങ്കിൽ എന്തായെനെന്നു ഞാൻ പറയാതെ തന്നെ നിനക്ക് ചിന്തിക്കാവുന്നതല്ലേയുള്ളു… അതുകൊണ്ട് അതികം ബിൽഡപ്പ് കൊടുക്കണ്ടാ ok..
ഓരോന്നും ചിന്തിച്ചു അവസാനം വിളിക്കാം എന്ന തീരുമാനത്തിൽ എത്തി. ഞാൻ ഫോൺ എടുത്ത് ആ ലറ്ററിൽ എഴുതിയിരുന്ന നമ്പർ ഡയൽ ചെയ്തു. രണ്ടു തവണ റിങ് ചെയ്തപ്പോൾ എന്തോ പേടി തോന്നി ഞാൻ കാൾ കട്ടാക്കി..
ഈശ്വരാ…. വിളിക്കണ്ടായിരുന്നു….ഹാർട്ട് കിടന്നു പെരുമ്പാറ മുഴക്കുന്നു… ഇനിപ്പോ കാൾ കണ്ട് തിരിച്ചു വിളിക്കുമോ… വിളിച്ചാൽ ഫോൺ അറ്റന്റ് ചെയ്യണോ… ഇനി അറ്റന്റ് ചെയ്താൽ എന്താ പറയണ്ടേ.. അയ്യോ ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ… എന്തേലും ആകട്ടെ… വിളിച്ചേക്കാം… വിളിക്കുന്നു അങ്ങേര് കാൾ അറ്റന്റ് ചെയ്യുമ്പോൾ ഞാൻ താങ്ക്സ് പറയുന്നു അപ്പോൾ തന്നെ ഫോൺ കട്ട്‌ ചെയ്യുന്നു.. ok.. വിളിക്കപ്പു…. വിളിക്ക്.. ഉറച്ച തീരുമാനം എടുത്ത് ഞാൻ വീണ്ടും ആ നമ്പറിലേക്ക് വിളിച്ചു. പെട്ടന്ന് തന്നെ കാൾ അറ്റന്റ് അങ്ങേര് ഹലോ വെച്ചപ്പോൾ സത്യം പറയാല്ലോ ഞാൻ കിടന്നു വിറക്കുവായിരുന്നു. എന്തിനാ ഇങ്ങനെ കിടന്നു വിറക്കുന്നതെന്നു എനിക്ക് പോലും അറിയില്ലായിരുന്നു… അങ്ങേര് വീണ്ടും ഹലോ വെച്ചപ്പോൾ ഞാൻ മടിയും പേടിയും കൂടി കലർന്ന ഒരു ഹലോ തിരിച്ചു പറഞ്ഞു.
_______________________

ഒരു കേസിന്റെ ഫയൽ നോക്കി കൊണ്ടു നിന്നപ്പോളാണ് എന്റ ഫോണിലേക്ക് ഒരു കാൾ വന്നത്. ഞാൻ എടുക്കുന്നതിനു മുന്നേ അത് കട്ട്‌ ആയി. ഞാൻ പിന്നെ അത് കാര്യമാക്കില്ല. വീണ്ടും ഞാൻ എന്റെ വർക്ക്‌ തുടർന്നു. അൽപ്പ സമയം കഴിഞ്ഞ് വീണ്ടും കാൾ വന്നു. ഞാൻ അപ്പോൾ തന്നെ ഫോൺ എടുത്ത് അറ്റന്റ് ചെയ്ത് ഹലോ വെച്ചപ്പോൾ മറു സൈഡിൽ നിന്നും no റെസ്പോണ്ട് ഞാൻ വേണ്ടും ഹലോ വെച്ചപ്പോൾ മറു സൈഡിൽ നിന്നും തിരിച്ച് ഹലോ വെച്ചപ്പോൾ എനിക്ക് ആളാരാണെന്ന് ചെറിയൊരു ധാരണ കിട്ടി. ആള് ഇപ്പോളായിരിക്കും ആ ലറ്റർ കണ്ടിട്ടുണ്ടാവുക…

ഹ.. ഹലോ…. ഞാ… ഞാൻ അപ്പു… അല്ലാ… അർപ്പണയാണ്..

അവൾടെ ആ പറച്ചില് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഞാൻ ഇപ്പോ ചിരിച്ചാൽ അവള് ഫോൺ വെച്ചിട്ട് പോയേക്കും… അതു കൊണ്ട്…

അപ്പുവോ… അതോ അർപ്പണയോ??

അ.. അർപ്പണ… അയ്യോ നാണം കേട്ട് നിനക്ക് എന്തിന്റെ കേടായിരുന്നു അപ്പു… ഞാൻ സ്വയം തലക്കിട്ടടിച്ചു.

ആ.. അർപ്പണ… പറയു… എന്താ വിളിച്ചത്??

ഏ… ഇങ്ങേരെന്താ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നെ. ലേറ്ററിൽ വിളിക്കുമെന്ന് പ്രേതീക്ഷിക്കുന്നു എന്നെഴുത്തിയേക്കുന്നു വിളിച്ചപ്പോളോ അങ്ങേരുടെ ഒരു മാതിരി…. ഇനിപ്പോ അങ്ങേര് തന്നെ ആയിരിക്കുമോ ആ ലേറ്റർ എഴുതിയത്… ഏയ് അന്ന് നടന്ന സംഭവവും അങ്ങേര് ലേറ്ററിൽ വിവരിച്ചിട്ടുണ്ടല്ലോ…

ഹലോ… അർപ്പണ.. are you there??

ഏയ്…. ആമ്.. അതെ.. ഞാ… ഞാൻ കേൾക്കുന്നുണ്ട്…

മമ് എന്താ വിളിച്ചത്??

അത്…. പിന്നെ… ഞാൻ.. ലേറ്റർ കണ്ട് നമ്പർ അപ്പോ വിളിച്ചത്

excuse me അർപ്പണ താനിതെന്തൊക്കെയാ പറയുന്നത്. ഒന്ന് വ്യക്തമായി പറയു.
സത്യം പറഞ്ഞാൽ അവളെ ഒന്ന് ചോടിപ്പിക്കാൻ വേണ്ടിയാണ്‌ അങ്ങനെ ചോദിച്ചത്… അവള് കിടന്നു ബബബ അടിക്കണ കേട്ടപ്പോൾ ചിരി പൊട്ടാതിരിക്കാൻ ഞാൻ കഴിവതും ശ്രമിച്ചുന്ന് പറയെ വേണ്ടത്.

അത്.. ഒരു ലേറ്റർ കണ്ടു. അത് വായിച്ചപ്പോൾ.. അതാ ഞാൻ വിളിച്ചത്..

മമ് ok… എനിക്ക് തന്നെ നേരിട്ട് ഒന്ന് കാണണമായിരുന്നു.

എന്റിശ്വരാ…. ഇങ്ങേർക്കെന്തിനാ എന്നെ നേരിട്ട് കണ്ടിട്ട്…

തനിക്ക് വിരോധമില്ലെങ്കിൽ നമ്മൾ ഫസ്റ്റ് ടൈം മീറ്റ് ചെയ്ത റെസ്റ്റോറന്റ് ഇല്ലേ അവിടെ വന്നാൽ മതി…

അടിപൊളി…. ഞാൻ ഇനി പോകാൻ ആഗ്രഹിക്കാത്ത മനസ്സ് കൊണ്ടു വെറുത്ത സ്ഥലത്തേക്കാണല്ലോ ഈശ്വരാ എന്നെ വിളിക്കുന്നത്…

അത് സർ,, എനിക്ക്…

പെട്ടന്നൊന്നും വേണമെന്ന് ഞാൻ പറയില്ല.. ഇപ്പോ താൻ റസ്റ്റ്‌ എടുത്തോളൂ… താൻ പഴയത് പോലെ ok ആയി കഴിയുമ്പോൾ പറഞ്ഞാൽ മതി. തനിക് ഇഷ്ട്ടമുള്ള ഒരു ദിവസം പറയ് ok…

അ…. ഒ.. ok..

എന്നാൽ ശരി വിളിച്ചതിൽ സന്തോഷം..പിന്നെ നന്നായി റസ്റ്റ്‌ എടുക്കണം കിട്ടോ… ok bye…
അതും പറഞ്ഞു കക്ഷി ഫോൺ വെച്ചു. എനിക്കിതെന്തിന്റെ കേടായിരുന്നു എന്നാലോചിച്ചു കട്ടിലിന്റെ ഹെഡ് ബോർഡിലേക്ക് ചാരിയിരുന്നു. ഇപ്പോ നടന്ന കാര്യങ്ങൾ ഓർത്തപ്പോൾ അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മുട്ടിട്ടു…

തുടരും…..