രചന – കൃഷ്ണ
ഇന്നലെ നിച്ചുനെ ചെറിയ പേടി ഓടെയായിരുന്നു ഞാൻ വിളിച്ചത്. അവൾക്ക് നല്ല പണിയാണല്ലോ ഞാൻ കൊടുത്തത് തന്നെ… വിളിച്ചപ്പോൾ നിച്ചു അത്ര നല്ല മൈൻഡ് ഓടെയല്ല സംസാരിച്ചത്. കാൾ അറ്റന്റ് ചെയ്തപ്പോൾ അവൾടെ വായിൽ നിന്നും നല്ല പുളിച്ച തെറി പ്രേതീക്ഷിച്ച എനിക്ക് തെറ്റി. ഞാൻ അതിനെക്കുറിച് sorry പറഞ്ഞപ്പോളും അവൾ ഒന്നും തന്നെ പറഞ്ഞില്ല. പിന്നെ കുറച്ച് നേരം സംസാരിച്ചു വെച്ചു.
രാവിലത്തെ കലാപരിപാടികൾ കഴിഞ്ഞ് അതൊക്കെ ഓർത്ത് ഞാൻ താമസിപ്പിക്കാതെ സ്കൂളിലേക്ക് വിട്ടു.
_________________________
രാവിലെ ഓഫീസിലേക്ക് പോകാൻ വണ്ടിയെടുത്തപ്പോൾ എനിക്ക് എട്ടിന്റെ പണി തന്നെയാണ് വണ്ടി തന്നത്. സ്കൂട്ടി സ്റ്റാർട്ട് ആകുന്നില്ല. സ്കൂട്ടി പണി തന്നത് കൊണ്ട് ഇനി അതികം ഇതിൽ പണിത് നിന്നിട്ട് കാര്യമില്ലന്ന് കണ്ട കൊണ്ട് ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു. വീട്ടീന്ന് കുറച്ച് ദൂരമുണ്ട് ബസ് സ്റ്റോപ്പിലേക്ക്. വേഗം ബസ് സ്റ്റോപ്പ് ലക്ഷ്യം വെച്ച് നടന്നു..സ്റ്റോപ്പിൽ എത്തിയപ്പോൾ രണ്ടോ മൂന്നോ പേര് നിപ്പുണ്ടായിരുന്നു. ഒടുവിൽ ഒരുവിമൊക്കെ ഓഫീസിലെത്തി. സത്യം പറഞ്ഞാൽ സ്കൂട്ടിയിൽ വരുന്നത് വെച്ച് നോക്കുമ്പോൾ ഇത് എനിക്ക് വളരെ ബുദ്ധിമുറ്റക്കിന്ന് പറഞ്ഞാൽ മതിയല്ലോ…
ഞാൻ ഓഫീസിലേക്ക് കയറിയതും രമ്യ എന്റെ മുന്നിലേക്ക് വന്നു.
മോർണിങ് അശ്വനി…
മോർണിംഗ് രമ്യ…
അല്ല വരുന്ന ടൈമിലും കുറച്ച് ലേറ്റ് ആയല്ലോ എന്തുപറ്റി…
ഓ ഒന്നും പറയണ്ട സ്കൂട്ടി പണി തന്നു. അതുകൊണ്ട് ബസിനാണ് വന്നത്…
ഓ… അതേയോ… മമ്… ആമ് പിന്നെ അശ്വനി ഇന്നലെ ഞാൻ പറഞ്ഞ കാര്യം മനസ്സിൽ തന്നെ ഇരിക്കട്ടെ… അതിനെ കുറിച്ച് മറ്റ് സ്റ്റാഫുകളോട് ചോദിക്കാൻ നിക്കണ്ട… അല്ല നീ അതിനെക്കുറിച്ചൊന്നും ചോദിക്കില്ലന്ന് എനിക്കറിയാം.. അതിന്റെ ആവശ്യവും നിനക്കില്ലല്ലോ… പിന്നെ..
എന്റ രമ്യേ ഞാൻ എന്തിനാ അതിനെ കുറിച്ച് ചോദിക്കുന്നത്. ഞാൻ ആരോടും ചോദിക്കാനും പോകുന്നില്ല… നീ പറഞ്ഞപോലെ എനിക്കതിന്റെ ആവശ്യം എന്താണ്…
രമ്യ നോൺ സ്റ്റോപ്പില്ലാതെ പറഞ്ഞോണ്ടിരുന്നപ്പോൾ ഞാൻ അതിനിടക്ക് കയറി അങ്ങനെ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു…
അവളോട് അതും പറഞ്ഞ് ഞാൻ ക്യാബിനിലേക്ക് വന്നു. ആദി സാർ വരാൻ ടൈം ആകുന്നതേയുള്ളു. ഞാൻ എന്റെ സീറ്റിൽ വന്നിരുന്ന് ബാഗ് ടേബിളിന് സൈഡിലായി വെച്ചു. രമ്യയോട് അങ്ങനെ ഒക്കെ പറഞ്ഞങ്കിലും ഇന്നലെ ഞാൻ അതിനെ കുറിച് മാത്രമായിരുന്നു ചിന്തിച്ചിരുന്നത്. ആദി സാറിന്റെ അപ്പോഴത്തെ അവസ്ഥ എന്തായിരുന്നു കാണും പാവം ആ കുട്ടി. നമ്മൾ ആത്‍മർത്ഥമായി ഇഷ്ട്ടപെട്ട ആൾ പെട്ടെന്നൊരിക്കൽ ഈ ലോകത്തെന്നു തന്നെ വിട്ടു പിരിയുമ്പോൾ ഉണ്ടാകുന്ന വേദന എത്ര വലുതായിരിക്കും… പാവം ആദി സാർ… സാറും ഒരുപാട് വേദനിച്ചു കാണും… അങ്ങനെ ഓരോന്നും ചിന്തിച്ചു കൂട്ടി ഇരുന്നപ്പോളാണ് അശ്വനി എന്ന ഉച്ചത്തിൽ വിളിക്കുന്നത് കേട്ടത്..
°°°°°°°•••••••••°°°°°°°°•••••••°°°°°°°
ഓഫീസിലേക്ക് ഇറങ്ങാൻ നിന്നപ്പോളാണ് അമ്മ റിയയുടെ എൻഗേജ്‌മെന്റിനെ കുറിച്ച് പറഞ്ഞത്.. നാളെയാണ് ആ ദിവസം. എനിക്ക് ഓഫീസിൽ നിന്നും മാറിനിക്കാൻ പറ്റാത്തത് കൊണ്ട് നാളെ വന്നു മാമനും മാമിക്കും മുഖം കാണിച്ചോളാം എന്ന് പറഞ്ഞു. അമ്മ പിന്നെ നിർബന്തിക്കാൻ നിന്നില്ല. അമ്മയും അഭിയും ഇന്ന് അങ്ങോട്ടേക്ക് പോകും. അഭി അവിടെ നിക്കില്ല രാത്രി തിരിച്ചു പോരുമെന്ന് പറഞ്ഞു.. അങ്ങനെ അതിന്റെ കാര്യം പറഞ്ഞ് ഞാൻ നേരെ ഓഫീസിലേക്ക് വന്നു. ഇവിടെ എത്തിയതും ഒരുത്തി ഏതോ ലോകത്തെന്ന പോലെ എവിടെയോ നോക്കി താടിക്ക് കൈ താങ്ങി ഇരിക്കുവാണ്. ഞാൻ അവളെ വിളിച്ചിട്ട് എവിടന്നു അവൾ അതെ ഇരിപ്പ് തന്നെ പിന്നെ ഞാൻ ദേഷ്യത്തിൽ അവൾക്കടുത്തേക്ക് ചെന്ന് ടേബിളിൽ കൈ കുത്തി അശ്വനി ഇന്ന് ഒരു അലറൽ ആയിരുന്നു. എന്റെ ആ ശബ്ധത്തിലുള്ള വിളിക്കേട്ട് അവൾ ഞെട്ടി സ്വബോധത്തിലേക്ക് വന്നതും മുന്നിൽ എന്നെ കണ്ടപ്പോൾ ഞെട്ടി പിടഞ്ഞു സീറ്റിൽ നിന്നും എണീറ്റുനിന്നു.
താൻ ഇത് ഏത് ലോകത്താണ് അശ്വനി… ഓഫീസിൽ വന്ന് കഴിഞ്ഞാൽ അവരവരുടെ ഡ്യൂട്ടി നോക്കണം അല്ലാതെ ഇങ്ങനെ ഓരോന്നും ചിന്തിച്ച് സ്വപ്ന ലോകത്തെന്ന പോലെ ഇരിക്കലല്ല.. തനിക്കിപ്പോ സ്വപ്നം കാണണമെങ്കിൽ അതൊക്കെ വീട്ടിൽ വെച്ചാകാം. ഇവിടെ പറ്റില്ല. അങ്ങനെ ഓരോന്നും എന്നോട് ദേഷ്യത്തിൽ പറയുമ്പോൾ എനിക്ക് സാറിനോട് തരി ദേഷ്യം പോലും വന്നില്ല പകരം സാറിനെ ഓർത്ത് വിഷമമാണ് ഉണ്ടായത്.. ദേഷ്യത്തിൽ അങ്ങനെ കുറെയൊക്കെ പറഞ്ഞ് സാറ് സീറ്റിലേക്ക് പോയിരുന്നു. ഞാൻ സാറിനെ നോക്കി കൊണ്ട് തന്നെ ചെയറിലേക്കിരുന്നു. പിന്നെ വർക്ക് ചെയ്യുമ്പോളും ഇടക്കിടെ ഞാൻ സാറിനെ നോക്കും…
~•_°~•_°~•_°~•_°~•_°~•_°~•_°~•_°~
വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ ആയിരുന്നു പെട്ടന്ന് ഒരു ബുള്ളറ്റ് എന്റെ വണ്ടിക്കു ബ്ലോക്ക് ചെയ്യും വിധത്തിൽ കൊണ്ട് വന്ന് നിർത്തിയത്… പെട്ടന്നുണ്ടായ അങ്ങനെ കൊണ്ടു വന്ന് നിർത്തിയപ്പോൾ ഞാൻ ശരിക്കും പേടിച്ചു. പിന്നെ ഞൊടിയിടയിൽ തന്നെ എന്റെ മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു.. ഞാൻ സ്കൂട്ടിയിൽ നിന്നും ഇറങ്ങി. ഹെൽമെറ്റ് വെച്ചിരുന്നത് കൊണ്ട് മുഖം കാണാൻ പറ്റുന്നില്ലായിരുന്നു. ഞാൻ കലിപ്പിൽ അങ്ങേർക്ക് നേരെ കുരച്ചു ചാടി…
താൻ ആളെ കൊല്ലാൻ വേണ്ടിയാണോടോ വണ്ടി ഇങ്ങനെ കൊണ്ട് വന്ന് നിർത്തിയത്. കുറച്ചെങ്ങാനും മാറിയിരുന്നേൽ ഞാൻ എന്റെ വണ്ടിയുമായി നിലം പതിച്ചേനല്ലോ…. താനെന്താടോ ഒന്നും പറയാതെ തനിക്ക് നാക്കില്ലേ..ഞാൻ അങ്ങനെ ഓരോന്നും തൊണ്ട കീറി പറഞ്ഞിട്ടെവിടെ അയ്യാൾക്ക് ഒരു കൂസലുമില്ല കൈയ്യും കെട്ടി നിക്കുവാണ്… അത് കണ്ടപ്പോൾ എനിക്ക് ഒന്നൂടെ വിറഞ്ഞു കയറി..
ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും തനിക്ക് ഒരു കൂസലും ഇല്ലല്ലോ. അല്ല ആദ്യം താൻ തന്റെ ഈ ഹെൽമെന്റ് ഒന്ന് ഒരിക്കെ എന്നെ വണ്ടിയിടിപ്പിച്ചു കൊല്ലാൻ നോക്കിയ വ്യക്തിയെ ഞാനൊന്നു കാണട്ടെ… ഊരടോ തന്റെ ഹെൽമെറ്റ്… മമ്..
ഞാൻ അങ്ങനെ പറഞ്ഞതും അയ്യാൾ തലയാട്ടി ഇല്ലന്നു പറയുവാ… അതും കൂടി ആയപ്പോൾ എന്റെ കണ്ട്രോള് പോയി..
ആഹാ… താൻ ഊരില്ലല്ലേ… എന്നാ ഞാൻ തന്നെ ഊരാം അതും പറഞ്ഞ് ഞാൻ അയ്യാളുടെ ഹെൽമെറ്റ് തലയിൽ നിന്നും ഊരിയെടുത് ഒരു പുച്ഛത്തോടെ അയ്യാൾടെ മുഖത്തേക്ക് നോക്കിയതും മുന്നിൽ എന്നെ നോക്കി പുഞ്ചിരിയോടെ നിക്കുന്ന പോലീസേമാനെ കണ്ടപ്പോൾ കൈയ്യിൽ പിടിച്ചിരുന്ന ഹെൽമെറ്റ് പിടി വിട്ട് താഴേക്ക് വീണു.
`´`´`´`´`´`´`´`´`´`´`´`´`´`´`´`´`´`´`´`´`´`´`´`´`´`
നാളെ പ്രിയയുടെ എൻഗേജ്‌മെന്റ് ആയത് കൊണ്ട് അമ്മയുമായി ഞാൻ ജയൻ മാമന്റെ വീട്ടിലേക്ക് പോയിരുന്നു. ആദിക്ക് ഓഫീസിൽ വർക്ക് ഉണ്ടായിരുന്നത് കൊണ്ട് അവൻ നാളെ വന്നോളാമെന്നു പറഞ്ഞു. ഞാനും രാത്രി വീട്ടിലേക്ക് തിരിച്ചു പോരുമെന്ന് അമ്മയോട് പറഞ്ഞു. അങ്ങനെ ഞാനും അമ്മയും ജയൻ മാമന്റെ വീട്ടിലേക്ക് പോയി അവിടെ എത്തിയപ്പോൾ എല്ലാവർക്കും നല്ല കാര്യമായിരുന്നു. കൂട്ടത്തിൽ ആദിയെ എല്ലാവരും തിരക്കി. പിന്നെ അമ്മ ഒരൊന്നും പറഞ്ഞൊപ്പിച്ചു. പ്രിയയുമായി ഞാൻ അത്ര നല്ല അടുപ്പമൊന്നുമല്ല.ആദിയും അത് പോലെ തന്നെ. നമ്മളെന്തേലും ചോദിച്ചാൽ അതിന് മറുപടി പറയും.അത്ര തന്നെ… പിന്നെ അമ്മായിക്കും മാമനും നല്ല കാര്യമാണ് എന്നെയും ആദിയെയും..അതുകൊണ്ടാണ് അമ്മ വിളിച്ചപ്പോൾ അതികം മടിച്ചു നിക്കാതെ വന്നത് തന്നെ.. പിന്നെ എന്നെയും ആദിയെയും കണ്ടില്ലേ അതിവർക്കൊരു വിഷമവും ആകും… അങ്ങനെ എല്ലാരോടും സംസാരിച്ച് സോഫയിൽ വന്നിരുന്ന് ഫോണിൽ നോക്കിയിരുന്നപ്പോളാണ് റാമിന്റെ കാൾ വന്നത്. ഒന്ന് സ്റ്റേഷൻ വരെ വന്നമെന്നും പറഞ്ഞ്. ഞാൻ ശരിയെന്നും പറഞ്ഞ് എണീറ്റ് പുറത്തേക്കിറങ്ങി വണ്ടിയുമെടുത്ത സ്റ്റേഷനിലേക്ക് വിട്ടു. അതിനിടക്ക് എന്നെ കാണാഞ്ഞപ്പോൾ അമ്മ വിളിച്ചിരുന്നു.
സ്റ്റേഷനിൽ നിന്നും തിരിച്ചു വരുന്നവഴിക്ക് നമ്മടെ ആള് സ്കൂട്ടിയിൽ പോകുന്നത് കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല അവൾക്ക് പിന്നെലെ വണ്ടി വിട്ട് അവൾടെ സ്കൂട്ടി മുന്നിൽ കൊണ്ടുവന്ന് ഞാൻ എന്റെ വണ്ടി നിർത്തി. പിന്നെ നടന്നതൊക്കെ നിങ്ങള് കണ്ടില്ലായിരുന്നോ… ഞാനാണെന്ന് അവൾ ഒട്ടും പ്രേതീക്ഷിച്ചിരുന്നില്ല. അതാ എന്നെ കണ്ടതിന്റെ ഞെട്ടലിൽ അവൾടെ കൈയ്യിൽ നിന്നും ഹെൽമെറ്റ് താഴെ വീണത്. ഞാൻ താഴേക്ക് വീണ ഹെൽമെറ്റിലേക്കും ശേഷം എന്റെ നോട്ടം അവളിലേക്ക് വന്ന് നിന്നു. ഇപ്പോ അവൾടെ മുഖത്ത് തെളിഞ്ഞു വരുന്ന എക്സ്പ്രഷൻ കണ്ടിട്ടാണെൽ എനിക്ക് ചിരിവരുന്നുണ്ട് എങ്കിലും ഞാൻ ചിരിക്കാതെ കൺട്രോൾ ചെയ്ത് നിന്നു…..
നി… നിങ്ങളായിരുന്നു ???
അതെ ഞാൻ തന്നെ എന്താ… എന്ന് അവൾ ചോദിച്ചതിന് സ്പോട്ടിൽ തന്നെ മറുപടി പറഞ്ഞപ്പോൾ ആള് ചമ്മി ചിരിക്കണോ വേണ്ടയോ എന്ന മട്ടിൽ ഒരേസ്‌പേഷൻ ആയിരുന്നു…
അപ്പോ എന്റെ wify ഒരു powerfull ഗുണ്ട തന്നെ ആണല്ലോ?? എനിക്കിഷ്ട്ടപെട്ടു…
ആരാടാ പട്ടി നിന്റെ wify മനസിലാണേ…
പെണ്ണുങ്ങളായാൽ ഇതുപോലെയുണ്ടാകുന്ന സാഹചര്യങ്ങളിൽ പ്രേതികരിക്കണം…പക്ഷേ നീ ഇപ്പോ ഇവിടെ കിടന്നു കാണിച്ചത് എന്നോടായത് കൊണ്ട് ഞാൻ അനങ്ങാതെ നിന്നന്നേയുള്ളു. എന്റെ സ്ഥാനത്ത് വേറെ ആരേലും ആയിരുന്നേൽ നിന്നെ ചവിട്ട് കൂട്ടി റോഡിന്റെ ഒരത്തേക്കിട്ടിട്ട് പോയേനെ…
അങ്ങേരുടെ ആ പറച്ചില് കേട്ട് ഞാൻ മുഖം കൂർപ്പി ച്ച് അങ്ങേരെ നോക്കി…
ഓ എന്നെ വണ്ടി എടുപ്പിച്ചു വീഴ്ത്താൻ നോക്കിയതും പോരാ ഞാൻ പ്രേതികരിച്ചതാണല്ലേ ഇപ്പോ കുറ്റം…
ദേഷ്യം കലർന്ന അവൾടെ ആ പറച്ചില് കേട്ട് ഞാൻ ഒന്ന് ചിരിച്ചു… എന്റെ ചിരി കണ്ട് അവൾ എന്നിൽ നിന്നും മുഖം വെട്ടിച്ച് വേറെയെങ്ങോ നോക്കിനിന്നു.
അവള് മുഖം വെച്ചിട്ട് നിന്നത് എനിക്ക് അങ്ങ് ഒട്ടും പിടിച്ചില്ല… ഞാൻ അപ്പോ തന്നെ അവളെ ഇടുപ്പിൽ പിടിച്ച് എനിക്കടുത്തേക്ക് ചേർത്ത് നിർത്തി. എന്റെ ആ നീക്കം അവള് ഒട്ടും പ്രതിച്ചില്ലായിരുന്നതുകൊണ്ട് കണ്ണ് രണ്ടും മിഴിച്ച് എന്നെ എന്റെ കൈക്കുള്ളിൽ നിക്കുവാണ്… അവൾടെ ആ കറുത്ത കുഞ്ഞികണ്ണുകളിലെ പിടച്ചില് എനിക്ക് നന്നായി കാണാമായിരുന്നു. സത്യം പറഞ്ഞാൽ കണ്ട്രോള് വിട്ട് കിസ്സിച്ചാലോ എന്ന് വരെ ആയിപ്പോയി..
അങ്ങേരുടെ ഈ നീക്കം എനിക്ക് ഹാർട്ട് അറ്റാക്ക് വരുന്നതിലും അപ്പുറമായിരുന്നുന്നു പറയാം. ഇത്രയും അടുത്ത് ഇങ്ങേരെ കണ്ടിട്ടാണെൽ എനിക്ക് എന്നെ തന്നെ നഷ്ട്ടപെടുന്ന പോലെ തോന്നുവാണ്. ഞാൻ ഇങ്ങനെ ഒന്നും മിണ്ടാതെ നിന്നാൽ എനിക്ക് തന്നെ അത് പണിയാകുമെന്ന് ഉറപ്പാണ്. ഞാൻ അതും ചിന്തിച്ച് അങ്ങേരോട് എന്നിലെ പിടി വിടാൻ പറഞ്ഞു.
എന്നെ വിട്… ഇത് റോടാണ് നിങ്ങടെ ഈ കാട്ടായം കണ്ട് ആളുകൾ ശ്രെദ്ധിക്കും… വിട്ടേ… എന്ന് ഞാൻ പറഞ്ഞപ്പോൾ അങ്ങേരെ പിടി ഒന്നൂടെ മുറുക്കി പരട്ട കിളവൻ…
എന്താ നീ പറഞ്ഞേ… റോടാണ് ആരേലും ശ്രെദ്ധിക്കുമെന്നോ… എന്നാലേ എല്ലാരും ശ്രെധിക്കട്ടെ.. എനിക്കെന്താ ഞാൻ വല്ല പെണ്ണിനെയൊന്നും അല്ലല്ലോ ഞാൻ പിടിച്ചേക്കുന്നത് എന്റെ പെണ്ണിനെയല്ലേ… അതുകൊണ്ട് നീ ഇപ്പോ പറഞ്ഞതിന് ഒരു പ്രശക്തിയുമില്ല… മനസ്സിലായോ…
ആമ് പിന്നെ അന്ന് രാത്രി നിന്റെ റൂമിൽ വെച്ച് ഞാനൊരു കാര്യം ചോദിച്ചിരുന്നു.. എന്നെ ഇഷ്ട്ടമാണോ എന്ന്… അന്ന് നീ ഒന്നും പറഞ്ഞില്ല… അപ്പോഴത്തെ നിന്റെ സാഹചര്യം കണക്കിലെടുത്തു ഞാൻ പറയാൻ നിർബന്തിപ്പിച്ചില്ല… പക്ഷേ ഇപ്പോ ഇവിടെ വെച്ച് ഞാൻ ചോദിച്ചതിനുള്ള മറുപടി എനിക്ക് കിട്ടണം. നീ പറയാതെ ഞാൻ നിന്നിലെ ഈ പിടി വിടുകയുമില്ല എന്റെ പിടി വിട്ട് നീ ഇവിടന്നു പോകുകയുമില്ല…
അങ്ങേര് രണ്ടും കല്പിച്ചാണെന്ന് ആൾടെ ആ പറച്ചില് കേട്ടപ്പോളെ എനിക്ക് മനസ്സിലായി….
എന്താ നീ ഇത്രയ്ക്ക് ആലോചിക്കുന്നത് പറയ്.. എന്നോട് ശരിക്കിനും ഇഷ്ട്ടമായിട്ടാണോ അന്ന് മാളിൽ വെച്ച് i love you പറഞ്ഞത്. അതോ..
ഞാൻ ബാക്കി പറയാൻ വന്നതും അവളെന്റെ വാ പൊത്തി. അവൾടെ ആ നീക്കം കണ്ട് ഞാൻ അവളെ തന്നെ നോക്കി നിന്നു.
എ… എനിക്ക് ഇഷ്ട്ടമാണ്… ഒത്തിരി ഒത്തിരി… നിങ്ങൾ എന്നോട് പറഞ്ഞത് പോലെ എന്ന് മുതൽക്കേ ആണ് എന്റെ ഹൃദയത്തിൽ നിങ്ങളോടുള്ള പ്രണയം ഉടലെടുത്തതെന്ന് എനിക്ക് അറിയില്ല. അന്ന് മാളിൽ വെച്ച് നിങ്ങൾ ആ പെണ്ണിനോട് ചിരിച്ചും തോട്ടൊരുമിയും വർത്താനം പറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ പിടിച്ചിട്ടു കിട്ടിയില്ല. ഒരു നിമിഷം ഞാൻ നിങ്ങളെ എനിക്ക് നഷ്ടപ്പെടുമോ എന്ന ചിന്ത വന്നതുകൊണ്ടാണ് മനസ്സിൽ പൂട്ടി വെച്ച നിങ്ങളോടുള്ള ഇഷ്ട്ടം പുറത്തോട്ട് വന്നതാണ്. എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ് i.. i love you… അത്രയും പറഞ്ഞ് ഞാൻ മുഖം താഴ്ത്തി നിന്നു. എന്തോ അങ്ങേരുടെ മുഖത്തേക്ക് നോക്കാൻ ഒരു ചമ്മല്…
അവൾടെ തുറന്ന് പറച്ചില് കേട്ടപ്പോൾ അവളെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാനാണ് എനിക്ക് തോന്നിയത്. പിന്നെ സ്ഥലകാല ബോതം തിരിച്ചറിഞ്ഞത് കൊണ്ട് ഞാൻ കൺട്രോൾ ചെയ്ത് നിന്നുന്നു മാത്രം…
അവള് പറഞ്ഞ് കഴിഞ്ഞ് അവൾ മുഖം താഴ്ത്തി നിന്നത് കണ്ട് ഞാൻ അവളുടെ തടിയിൽ പിടിച്ചുയർത്തി എന്റെ മുഖത്തിന് നേരെ അടുപ്പിച്ചു.
എന്നോടുള്ള ഇഷ്ട്ടം ഉള്ളിൽ കൊണ്ട് നടന്നിട്ടാണോടി കുറച്ച് നാള് എന്നെയിട്ട് കളിപ്പിച്ചത് മമ്… എന്റെ പറച്ചിലിന് അവൾ ചിരിയോടെ എന്നെ പരിസരം മറന്ന് വാരിപുണർന്നു… ഞാൻ ഷോക്കകടിച്ച പോലെ നിന്നു പോയി…
ഇങ്ങേരു എന്നോട് അങ്ങനെ പറഞ്ഞപ്പോൾ എന്റെ ഉള്ളിലുണ്ടായിരുന്ന അങ്ങേരോടുണ്ടായ ഫീലിംഗ് കൈ വിട്ട് പോയപ്പോൾ അങ്ങനെ ചെയ്യാനാ തോന്നിയെ…ഞാൻ എന്താണ് ചെയ്തതെന്ന സ്വബോതം വന്നതും ഞാൻ പെട്ടന്ന് തന്നെ അങ്ങേരിൽ നിന്നും അകന്ന് മാറി.
മമ് ഞാൻ നിന്നെ പിടിച്ചപ്പോൾ ആൾക്കാർ കാണുമെന്ന് ആയിരുന്നല്ലോ നിന്റെ പേടി അപ്പോ നിതിനെന്തു പറയും…
അ.. അത് പിന്നെ ഞാൻ… ഞാൻ കിടന്ന് ജബബ അടിച്ചോണ്ടിരുന്നപ്പോൾ അങ്ങേര് തന്നെ പറഞ്ഞ് കിടന്ന് ഉരുളണ്ടാ എന്ന്…
മമ് ഇനി ഇങ്ങനെ അതികം നിന്ന് നീ പറഞ്ഞ പോലെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ നിക്കണ്ട… എന്റെ sweety wify വീട്ടിലേക്ക് വിട്ടോ.. വേഗം ആകട്ടെ.. ഞാൻ അന്ന് വന്നത് പോലെ വന്ന് കണ്ടോളാം.. പറഞ്ഞ് പറഞ്ഞ് കുരിപ്പിന്റെ ലാസ്റ്റത്തെ ഡയലോഗ് കേട്ട് ഞാൻ ഞെട്ടി വീട്ടിലേക്കോ എന്നലറി..
ഒന്ന് പതുക്കെ പറയടി പെണ്ണേ… എന്റെ ചെവി…
അല്ല എന്റെ വീട്ടിലേക്ക് എന്തിനാ വരുന്നേ???
വീട്ടിലേക്ക് വരുന്നത് എന്തിനാണന്നോ എന്റെ ഈ പൊണ്ടാട്ടിയെ കാണാൻ…
അയ്യോ അത് വേണ്ട എനിക്ക് പേടിയാ… അന്ന് എനിക്ക് അറ്റാക്ക് വന്നില്ലന്നേയുള്ളു… പ്ലീസ് വരല്ലേട്ടോ…
ഉറപ്പൊന്നും തരാൻ പറ്റില്ല എനിക്ക്. എന്റെ പെണ്ണിനെ കാണാൻ തോന്നിയാൽ ഞാൻ വരും… ok… അവൾ പിന്നെയും പറയാൻ വന്നപ്പോൾ ഞാൻ തടഞ്ഞു പറഞ്ഞയച്ചു… അവൾ ഒരു ധയനിയ ഭാവത്തോടെ എന്നെ നോക്കിയപ്പോൾ ഞാൻ വീട്ടിൽ പോടി എന്ന് പറഞ്ഞതും എന്നെ നോക്കി മുഖം കൂർപ്പിച്ച് അവൾ വണ്ടിയുമെടുത്ത് പോകുന്നത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. പിന്നെ ഇപ്പോ നടന്നതെല്ലാം ഓർത്തപ്പോൾ സന്തോഷം കൊണ്ട് കാറി കൂവനൊക്കെ തോന്നി പോയി…. പിന്നെ ഞാൻ സ്വായം കൺട്രോൾ ചെയ്ത് നിറഞ്ഞ സന്തോഷത്തോടെ താഴെ വീണ എന്റെ ഹെൽമെറ്റ് എടുത്ത് ഞാൻ തലയിലേക്ക് വെച്ച് വണ്ടി സ്റ്റാർട്ടാക്കി അവിടന്ന് വീട്ടിലേക്ക് വിട്ടു.
___________________________
ഓഫീസിൽ നിന്നും വർക്ക് കഴിഞ്ഞ് ഇറങ്ങാൻ കുറെ ലേറ്റ് ആയി. എല്ലാരും പോയിരുന്നു. ഓഫീസിൽ ഞാനും ആദി സാറും മാത്രമായിരുന്നു പോകാൻ ഉണ്ടായിരുന്നുള്ളു.ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ നന്നായി ഇരുട്ടിയിരുന്നു.. ഇന്നാണെ എന്റെ സ്കൂട്ടി പണി തന്നു… ശോ.. ഞാൻ ഇനി എങ്ങനെയാ വീട്ടിലേക്ക് പോകുക… ഓരോന്നും ചിന്തിച്ച് ഞാൻ ഗേറ്റിനടുത്ത് വന്ന് നിന്ന് റോഡിന്റെ ഇരു വശത്തേക്കും ഒന്ന് നോക്കി. നന്നായി ഇരുട്ടിയത് കൊണ്ട് സ്റ്റോപ്പിലേക്ക് നടക്കാനും ഒരു പേടി… ഈശ്വരാ ഞാൻ ഇനിപ്പോ എന്താ ചെയ്യുക… അങ്ങനെ ഓരോന്നും ചിന്തിച്ച് ടെൻഷനടിച്ച് നിന്നപ്പോളാണ് എന്റെ മുന്നിലേക്ക് കാറ് വന്ന് നിന്നത്…
തുടരും

by