30/04/2026

ജീവാംശമായി : ഭാഗം 51

രചന – കൃഷ്ണ

റിയയോട് അത്രയും കലിപ്പിച്ചു പറഞ്ഞ് കാറുമെടുത്ത് നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു. ഡ്രൈവിങ്ങിൽ മുഴുവനും ഞാൻ റിയയുടെ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. സത്യം പറഞ്ഞാൽ അവൾടെ വാ അടപ്പിക്കാൻ വേണ്ടിയാണ് അങ്ങനെയൊക്കെ പറഞ്ഞതെങ്കിലും അശ്വനിക്ക് എന്തെങ്കിലും പറ്റിയിരുന്നേൽ റിയയ്ക്ക് അതിനുള്ള പണി ഞാൻ കൊടുത്തേനെ. അപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും എനിക്ക് അശ്വനിയെ ഇഷ്ട്ടമാണന്ന്. എന്നാൽ നിങ്ങൾക്ക് തെറ്റി. എനിക്ക് അവളോട് മറ്റൊരു തരത്തിലുള്ള അടുപ്പമൊന്നും ഇല്ല. ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല. അവളോടന്നല്ല ഒരാളോടും. പിന്നെ ഞാൻ കാരണമാണ് അശ്വനിക്കിപ്പോൾ ഈ അവസ്ഥ ഉണ്ടായത്. അതുകൊണ്ട് മാത്രമാണ് ഞാൻ റിയയോട് അത്രയും ഷൗട്ട് ചെയ്ത് സംസാരിച്ചത്.
ഇങ്ങനെയൊക്കെ പറയുന്നുണ്ടങ്കിലും അശ്വനിയുടെ കാര്യത്തിൽ കുറച്ചു നേരം കൊണ്ട് ഞാൻ അനുഭവിച്ച ടെൻഷൻ അത് പറഞ്ഞറിയിക്കാൻ പറ്റില്ല. എന്തിനാണ് ഞാൻ അത്രയും ടെൻഷൻ അടിച്ചതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ഒരു പക്ഷേ ഞാൻ കാരണം ആണല്ലോ അവൾക്കിനൊരാവസ്ഥ ഉണ്ടായത്. അതിനാലാകും. ഞാൻ അങ്ങനെയൊക്കെ മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു. അങ്ങനെ ഓരോന്നും ചിന്തിച്ച് ഞാൻ ഹോസ്പിറ്റലിലെത്തി.ഇതിനിടെ അമ്മ ഒന്ന് രണ്ട് തവണ കാൾ ചെയ്തിരുന്നു. അമ്മയോട് ഞാൻ ഹോസ്പിറ്റലിലാണന്നൊന്നും പറഞ്ഞില്ല. അത്യാവശ്യമായി ഒരു മീറ്റിംഗ് ഉള്ളത് കൊണ്ട് ലേറ്റ് ആകുമെന്ന പറഞ്ഞത്. കാറിൽ നിന്നും ഇറങ്ങി നേരെ ഹോസ്പിറ്റലിലേക്ക് കയറി.

ആദി icu ന് മുന്നിൽ എത്തിയപ്പോൾ അവിടെയുള്ള ഇരുപ്പിടത്തിൽ മുൻത്താണി മുഖത്തോടെടുപ്പിച്ചു ഭിത്തിയോട് ചാരി തളർന്നിരിക്കുവായിരുന്നു അനിത. തൊട്ടാരികെ ആയി അർപ്പണയും അശോകനും ആച്ചിയും ഉണ്ട്. ഓപ്പോസിറ്റായി അഭിയും ഇരിപ്പുണ്ട്. ആദി അവർക്കടുത്തേക്ക് ചെന്നു.

അങ്കിൾ.. അശോകനടുത് ചെന്ന് ആദി മേല്ലേ വിളിച്ചു.

ആ മോൻ വന്നോ… മോൻ എവിടെ പോയതായിരുന്നു.?

അത് ഞാൻ ഓരോലെ കാണാനുണ്ടായിരുന്നു. അതാണ്. അല്ല അശ്വനിയെ കയറി കണ്ടായിരുന്നോ?

അശോകൻ ഇരുന്നിടത് നിന്നും എണീറ്റു.
ആമ് മോൻ പോയിക്കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ വന്നിരുന്നു. കയറി കണ്ടോളാൻ പറഞ്ഞു. പിന്നെ ഡോക്ടർ എല്ലാം പറഞ്ഞു. മോൻ സമയത്ത് കൊണ്ടു വന്നത് കൊണ്ട് എന്റെ മോൾക്ക് ഒന്നും പറ്റിയില്ല. ഞാൻ അതിന് മോനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത്രയ്ക്ക് കടപ്പാടുണ്ട്…

ഏയ്.. എന്താ അങ്കിൾ ഇത്. ഒരു പക്ഷേ ഞാൻ ആ സമയത്ത് വന്നതുകൊണ്ട് എനിക്ക് കൃത്യ സമയത്ത് തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവരാൻ പറ്റി. എന്തായാലും പേടിക്കാൻ മാത്രം ഒന്നും സംഭവിച്ചില്ലല്ലോ… അതിന് ദൈവത്തിനോട് നന്ദി പറയാം. എങ്കിൽ പിന്നെ ഞങ്ങൾ ഇറങ്ങുവാണ്‌.

ശരി മോനേ… ഒത്തിരി നന്ദിയുണ്ട്.

its ok uncle..അപ്പോ ഞങ്ങൾ അങ്ങോട്ട്… അതും പറഞ്ഞ് ഞാൻ അഭിയെ തിരിഞ്ഞു നോക്കിയപ്പോൾ അവൻ ഇരുന്നിടത്തു നിന്നും എണീറ്റ് എനിക്കടുത്തേക്ക് വന്നു കഴിഞ്ഞു. അപ്പോൾ പെട്ടന്ന് icu ഡോർ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു.

അതെ ഈ മരുന്ന് വേഗം മേടിച്ച് കൊണ്ട് വരണം എന്നാ നേഴ്സ് പറഞ്ഞതും ഞാൻ നഴ്സിനടുത്തേക്ക് നടക്കാനൊരുങ്ങിയതും അർപ്പണ ഇരുന്നിടത്തു നിന്നും എണീറ്റ് ഞാൻ മേടിച്ച് കൊണ്ട് വരാമെന്നും പറഞ്ഞ് ആ നേഴ്സിന്റെ കൈയ്യിൽ നിന്നും പ്രിസ്ക്രിപ്ഷൻ മേടിച്ചു.
ഞാൻ പിന്നെ അവരോട് പറഞ്ഞ് അശ്വനിയുടെ ബ്രദറിന്റെ മുടിയിലൊന്നുലച്ച് പുഞ്ചിരിച്ചു കണ്ണ് ചിമ്മി കാണിച്ചപ്പോൾ അവൻ ഒന്ന് ചിരിച്ച് thank ആദി സാർ എന്ന് പറഞ്ഞപ്പോൾ ഞാൻ അവന്റെ കവിളിൽ ഒന്ന് തട്ടി അവിടന്ന് പുറത്തേക്ക് നടന്നു.
ഞാൻ നടക്കുന്നതിനിടെ അഭിയെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അർപ്പണയെ സമാധാനിപ്പിച്ചു അവളെ ചേർത്തു പിടിച്ചു വരുന്നതാണ്. അത് കണ്ട് ഞാൻ ഒന്ന് ചിരിച്ച് വേഗം തന്നെ കാറിനടുത്തേക്ക് നടന്നു.

ദേ… പെണ്ണേ… ഇങ്ങനെ കരഞ്ഞു നിക്കല്ലേ… നിന്നെ ഇങ്ങനെ കാണാൻ എനിക്ക് വയ്യടി…

എനിക്ക് പറ്റണില്ല… എന്റെ നിച്ചു..

പേടിക്കാനൊന്നും ഇല്ലല്ലോ… എന്റെ പെണ്ണിന്റെ എല്ലാമെല്ലാമായി നിച്ചു പെട്ടന്ന് തന്നെ സുഖം പ്രാപിക്കും. കിട്ടോ..

മമ്…

അഭി ചിരിയോടെ അവളെ ഒന്നൂടെ ചേർത്തു പിടിച്ചു മുന്നോട്ട് നടന്നു. മെഡിസിൻ മേടിച്ചു അർപ്പണയുടെ കൈയ്യിൽ കൊടുത്തിട്ടാണ് അഭി പുറത്തേക്കിറങ്ങിയത്. അവൻ പുറത്തെത്തിയതും അവനെ നോക്കി ആദി കാറിനടുത്തു നിൽപ്പുണ്ടായിരുന്നു.

അല്ല ആദി നീ ഈ വേഷത്തിലാണോ വീട്ടിലേക്ക് പോകുന്നത്.?

അഭി അത് പറഞ്ഞതും ഞാൻ എന്റെ നോട്ടം ഷർട്ടിലേക്ക് കൊടുത്തു. ഷർട്ടിൽ മുഴുവൻ ബ്ലഡ്‌ ഉണങ്ങി പറ്റി പിടിച്ചിരിക്കുവായിരുന്നു.

അത് സാരമില്ല അഭി. അമ്മയുടെ കണ്ണിൽ പെടാതെ റൂമിലേക്ക് കയറാം.

അത് റിസ്‌ക്കാണ്… നമുക്ക് പോകുന്ന വഴി ഒരു മാറ്റിയിടാൻ പുതിയത് മേടിക്കാം. അതും പറഞ്ഞ് ഞങ്ങൾ കാറിലേക്ക് കയറി അഭി വന്ന കാറിൽ രവിയെ പറഞ്ഞു വിട്ട് അതിന് പുറകെ ഞങ്ങളും അവിടന്ന് കാർ എടുത്തു. അഭി ആയിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. ഹോസ്പിറ്റലിൽ നിന്നും കാർ മുന്നോട്ട് നീങ്ങുമ്പോൾ മനസ്സിൽ നിറഞ്ഞു വന്നത് അശ്വനിയുടെ മുഖമായിരുന്നു. ഞാൻ സീറ്റിലേക്ക് ചാരി ഇരുന്ന് പുറത്തേക്ക് നോക്കിയിരുന്നു അപ്പോൾ മനസ്സ് മുഴുക്കെ അശ്വനിയുടെ പുഞ്ചിരി തൂകിയ മുഖം ആയിരുന്നു. ആ ഇരുത്തം അങ്ങനെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അഭി എന്നെ ഒന്ന് തട്ടി വിളിച്ചു.

ആദി… നീ കാറിൽ ഇരുന്നോ.. ഞാൻ ഇപ്പോൾ വരാം അതും പറഞ്ഞ് അവൻ കാറിൽ നിന്നും ഇറങ്ങി മുന്നോട്ട് നടന്നപ്പോൾ അവൻ പോകുന്ന ഭാഗത്തേക്ക്‌ ഞാൻ കണ്ണോടിച്ചപ്പോൾ ചെക്കൻ പോകുന്നതൊരു ടെക്സ്സ്റ്റൈൽസിലെക്കാനാണ് മനസിലായില്ല. ഞാൻ നോട്ടം മാറ്റി വീണ്ടും സീറ്റിലേക്ക് ചാരി ഇരുന്നു. അതികം വൈകാതെ തന്നെ അഭി തിരികെ വന്ന് എനിക്ക് നേരെ അവന്റെ കൈയ്യിൽ പിടിച്ചിരുന്ന കവർ എനിക്ക് തന്നു.

നിന്ന ആദി.. നീ ഈ ഷർട്ട് ഒന്ന് ചേഞ്ച്‌ ചെയ്യ്. ഇനി നിന്നെ ഈ കോലത്തിൽ കണ്ടാൽ അത് മതി നമ്മുടെ പാവം അമ്മയ്ക്ക് ടെൻഷൻ അടിക്കാൻ.

അഭി അതും പറഞ്ഞ് കാർ സ്റ്റാർട്ടാക്കിയപ്പോൾ ഞാൻ അവനെ ഒന്ന് നോക്കി കവർ തുറന്ന് അവൻ മേടിച്ച ഒരു ഷർട്ട് പുറത്തേക്കെടുത്തു. ഞാൻ ഇട്ടിരിക്കുന്ന ഷർട്ടിന്റെ അതെ കളർ തന്നെ ആയിരുന്നു. പിന്നെ ഞാൻ വേഗം തന്നെ ഇട്ടിരുന്ന ഷർട്ട് ഊരിമാറ്റി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു.

~~~~~~~~~~~~~~~~~~~~~~~~~~~

സ്കൂട്ടിയിൽ നിന്നും റോട്ടിലേക്ക് തെറിച്ചു വീണപ്പോൾ തന്നെ എന്റെ ബോതം പൂർണ്ണമായും നഷ്ട്ടപെട്ടിരുന്നു. പിന്നെ കണ്ണ് തുറന്നത് ആദി സാറിന്റെ ശബ്‌ദം കേട്ടപ്പോളാണ്. ഞാൻ വളരെ പ്രയാസപ്പെട്ട് കണ്ണുകൾ തുറന്നു നോക്കിയപ്പോൾ എന്റെ മുന്നിൽ ഒരു പുഞ്ചിരിയോടെ നിൽക്കുന്നത് കണ്ട് എന്റെ കണ്ണുകളിൽ ഒരേ സമയം ഞെട്ടലും അച്ചാര്യാമുമായിരുന്നു. എന്റെ കൈകളെ കോർത്തു പിടിച്ചത് ഞാൻ അറിഞ്ഞിരുന്നു. ആദി സാർ ചോദിക്കുമ്പോൾ ടെൻഷൻ മറച്ചു പിടിച്ച് ഒരു പുഞ്ചിരി തൂകിയാണ് സംസാരിച്ചത്. ആദി സാറിന്റെ ആ സാനിധ്യം ഇന്നെ വരെ തോന്നാത്ത ഒരു പ്രേത്യേക ഫീൽ ആയിരുന്നു എന്നിൽ ഉണ്ടാക്കിയത്.
പിന്നെ കുറെ കഴിഞ്ഞപ്പോൾ എന്റെ അച്ഛനും അമ്മയും ആച്ചിയും അപ്പുവും വന്നപ്പോൾ അവരുടെ മുഖത്തെ സങ്കടവും ടെൻഷനും കണ്ട് ഞാൻ കഠിന വേദന ഉണ്ടായിരുന്നെങ്കിൽ പോലും ഞാൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു. അമ്മയാണേൽ കരയുന്നത് കണ്ടിട്ട് ഞാൻ കരയല്ലേ എന്നും എനിക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്നൊക്കെ വേദന സഹിച്ചു പിടിച്ച് പറഞ്ഞപ്പോൾ അമ്മ കരച്ചിൽ കടിച്ചു പിടിച്ച് എനിക്കടുത്ത് വന്ന് നെറുകയിൽ ചുമ്പിച്ചു. അപ്പുവും ആച്ചിയും അമ്മയുടെ അതെ അവസ്ഥ തന്നെയായിരുന്നു. പിന്നെ അച്ഛൻ ആയിരുന്നു ഭേതം. പാവങ്ങൾ ശരിക്കും പേടിച്ചിട്ടുണ്ടായിരുന്നെന്ന് എനിക്ക് മനസ്സിലായി. ഞാനും ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു എന്നാ കരുതിയത്… ഇതിനൊക്കെ എനിക്ക് ആദി സാറിനോടാണ് നന്ദി പറയാനുള്ളത്. സാർ അപ്പോ വന്നില്ലായിരുന്നെങ്കിൽ…. അതോർക്കുമ്പോൾ എന്റ മനസിലേക്ക് ആദി സാറിന്റെ മുഖം തെളിഞ്ഞു വന്നു.

~~~~~~~~~~~~~~~~~~~~~~~~

കാർ ഗേറ്റ് കടന്ന് അകത്തേക്ക് കടന്നു. ഞാൻ കാറിൽ നിന്നും ഇറങ്ങി. അഭി കാറ്‌ പോർച്ചിലേക്ക് കൊണ്ടുപോയി. ഞാൻ ഹാളിലേക്ക് കയറിയതും അമ്മ എന്റടുത്തേക്ക് വന്നിരുന്നു. അമ്മയോട് ഒന്ന് ചിരിച്ചു കൊടുത്ത് ഞാൻ വേഗം തന്നെ റൂമിലേക്ക് പോയി ഡോർ ലോക്ക് ചെയ്ത് നേരെ ബാത്ത്റൂമിലേക്ക് കയറി ഒന്ന് ഫ്രഷ് ചെയ്ത് കട്ടിലിലേക്ക് വന്നു കിടന്നു.
ഇനി അശ്വനി ബെറ്റർ ആകുന്നത് വരെ ഓഫീസിലേക്ക് വരാൻ പറ്റത്തില്ല… പാവം എന്റെ പേരിൽ അശ്വനിക്ക് ഇങ്ങനെ വന്നല്ലോ… ആ റിയ… അവള് ഒരു പെണ്ണ് തന്നെയാണോ… ഇനി അവൾ അശ്വനിക്ക് നേരെ ഒരു ചെറു വിരൽ പോലും തൊടില്ല. തൊടാൻ ഞാൻ സമ്മതിക്കില്ല…
അങ്ങനെ ഓരോന്നും ചിന്തിച്ച് ആ റിയായോടുള്ള ദേഷ്യം കണ്ട്രോൾ ചെയ്ത് ശ്വാസം ഒന്ന് വലിച്ചു വിട്ട്. തലയ്ക്കടിയിൽ കൈകൾ വെച്ച് ഞാൻ റൂഫിലേക്ക് നോക്കി കിടന്നു. മനസ്സിൽ അപ്പോൾ അശ്വനിയുടെ മുഖമായിരുന്നു.

ഫുഡ്‌ കഴിച്ച് റൂമിലേക്ക് പോകുന്നതിനിടെ ആണ് അഭി അവന്റെ റൂമിലേക്ക് കയറാൻ പോകുന്നത് കണ്ടത് ഞാൻ വേഗം തന്നെ അവനടുത്തേക്ക് ചെന്നു.

അഭി.. എന്റെ വിളി കേട്ട് ചെക്കൻ എന്നെയൊന്നു നോക്കി.

എന്താ ആദി..

അത് നീ അർപ്പണയെ വിളിച്ചിരുന്നോ? ഞാൻ ഒന്ന് ചുറ്റും കണ്ണോടിച്ച് അവനോട് ചോദിച്ചു.

ആമ് വിളിച്ചിരുന്നു. എന്തേ..

അവൻ ഞാൻ ചോദിച്ചതിന് അതേയെന്നു പറഞ്ഞ് എന്താ എന്ന് തിരിച്ചു ചോദിച്ചപ്പോൾ ഞാൻ ആദ്യമൊന്നു പരുങ്ങി..

അശ്വനി… അവൾടെ കാര്യം പറഞ്ഞിരുന്നോ?
പിന്നെ രണ്ടും കല്പിച്ച അവനോട് സീരിയസ് ഭാവം ഫിറ്റ്‌ ചെയ്ത് അവനോട് ചോദിച്ചു.

ഓ… അതാണോ മോൻ അർപ്പണയെ വിളിച്ചിരുന്നോ എന്ന് എന്നോട് ചോദിച്ചത്.
പന്ന അഭി ഞാൻ ചോദിച്ചതിന് ആളെ ആക്കിയുള്ള അവന്റെ പറച്ചില് കേട്ട് നാക്ക് തരിച്ചങ്കിലും സിറ്റുവേഷൻ ഓർത്ത് ഒന്നും മിണ്ടിയില്ല.

അവൾ ok അല്ലേ എന്ന് അറിയാൻ വേണ്ടിയാ.. അല്ലാതെ നീ വിചാരിക്കുന്ന പോലെ ഒന്നുമല്ല.

അതിന് ഞാൻ എന്ത് മനസ്സിൽ വിചാരിച്ചന്നാ നീ ഉദ്ദേശിച്ചത്??

അവന്റെ വർത്തമാനം കേട്ട് എനിക്ക് എന്തിന്റെ കേടായിട്ട ഈ പന്നിയോട് ചോദിക്കാൻ തോന്നിയതെന്നു സ്വയം ചിന്തിച്ച് അവനെ തുറിച്ച് നോക്കി ഞാൻ അവിടന്ന് എന്റെ റൂമിലേക്ക് പോയി അതിൽ അടച്ചു. അതിനിടെ അവൻ പുറകിൽ കിടന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിൽ കൂടി ഞാൻ അത് മൈൻഡ് ആക്കിയില്ല…

ഹും… അന്ന് റോട്ടിൽ വെച്ച് അങ്ങനെ സംഭവിച്ചു കഴിഞ്ഞ് തെണ്ടിക്ക് ഒരു മാതിരി വെച്ചുള്ള പറച്ചിലാണ്. അശ്വനി ok ആണെന്ന് ഡോക്ടർ പറഞ്ഞങ്കിലും അവിടെ നിന്നും വന്ന് കഴിഞ്ഞ് എങ്ങനെ ഉണ്ടന്നറിയാൻ വേണ്ടിയാണ് അവനോട് ചോദിച്ചത്. അർപ്പണ അവരുടെ കൂടെ ഉണ്ടല്ലോ അതാണ്.. അപ്പോ അവന്റെ അമ്മാതിരി പറച്ചില് കേട്ടിട്ട് എനിക്ക് കലിച്ചു കയറിയെങ്കിലും എല്ലാം ഞാൻ കണ്ട്രോൾ ചെയ്തു.ഞാൻ അതും പിറുപിറുത്ത് ബഡിലേക്ക് വന്നു കിടന്നു.

~~~~~~~~~~~~~~~~~~~~~~~~~~

ആദി എന്നോട് അർപ്പണയെ വിളിച്ചോ ചോദിച്ചപ്പോൾ തന്നെ എന്താണ് കാര്യമെന്ന് എനിക്ക് ക്ലിക്കിയിരുന്നു. പിന്നെ അവനെ ഒന്ന് പിരി കേറ്റാൻ വേണ്ടിയാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് അതിന് ചെക്കൻ കലിച്ചു പോകുമെന്ന് ഞാൻ കരുതിയില്ല. അവനോട് ഞാൻ പറയുന്നതൊന്നും കേൾക്കാൻ കൂട്ടാക്കാതെ ആ പോക്ക് റൂമിലേക്ക് പോയി. ഞാൻ അവൻ പോയതും നോക്കി ചിരിച്ച് എന്റെ റൂമിലേക്ക് കയറി.
സത്യം പറഞ്ഞാൽ അർപ്പണയെ വിളിച്ചപ്പോൾ ഞാൻ ആദ്യം തിരക്കിയത് അശ്വനിയെ കുറിച്ചായിരുന്നു. കുഴപ്പമില്ലന്നായിരുന്നു അർപ്പണ പറഞ്ഞത്. നാളെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യുമെന്നും പറഞ്ഞു. ഇതെല്ലാം അവനോട് ഞാൻ പുറകിൽ നിന്നും വിളിച്ചു കൂവിയെങ്കിലും അവൻ അതൊന്നും മൈൻഡ് ചെയ്യാതെ ഒറ്റ പോകല്ലായിരുന്നോ. എന്തായാലും എന്റെ മനസ്സ് പറയുന്നത് അശ്വനിയോട് ആദിക്ക് എന്തോ ഒരു അറ്റാച്ച്മെന്റ് ഉണ്ടന്നാണ്.. ആമ് നോക്കാം…

തുടരും..