രചന – കൃഷ്ണ
എന്നോട് മറിച്ചൊന്നും പറയാൻ സമ്മതിക്കാതെ അപ്പു ഉറച്ചു പറഞ്ഞതും പിന്നെ സമ്മതിക്കയല്ലാതെ വഴി ഇല്ലായിരുന്നു.
പിന്നെ കുറച്ച് നേരം കൂടി അപ്പൂനോട് ഓരോന്നും പറഞ്ഞിരുന്ന് അവരോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു.
~~~~~~~~~~~~~~~~~~~~
ഫ്ലവർ വൈസ് ഭിത്തിയിലേക്കേറിഞ്ഞു പൊട്ടിച്ച് ദേഷ്യത്തിൽ മുടിയിഴകളെ കോർത് വലിച്ച് റിയ ബഡിലേക്കിരുന്നു.
എന്തിനാ ആദി നീ എന്നെ വെറുക്കുന്നത്…. എനിക്ക് നിന്നെ ജീവനേക്കാൾ ഏറെ ഇഷ്ടമായത് കൊണ്ടല്ലേ നീ എന്തൊക്കെ പറഞ്ഞിട്ടും ഞാൻ നിന്റെ പുറകെ വരുന്നത്… ഒരു പീറ പെണ്ണിന് വേണ്ടി നീ എന്റെ മനസിനെ മുറിവേൽപ്പിച്ചല്ലേ…. അതിനുള്ളത് ഞാൻ അവൾക്ക് കൊടുത്തിരിക്കും… കാരണം നിന്നെ സ്വന്തമാക്കാൻ എനിക്ക് മാത്രമേ അവകാശമുള്ളൂ… ഞാൻ ആഗ്രഹിച്ചതൊന്നും ഇതുവരെ സ്വന്തമാക്കാതിരുന്നിട്ടുമില്ല… നീ എന്റെയാ… എന്റേത് മാത്രം… വിട്ടുകൊടുക്കില്ല ഞാൻ നിന്നെ ഒരുത്തിക്കും…
റിയ അത്രയും പറഞ്ഞ് ബഡിൽ പിടി മുറുക്കി.
____________________________________
നിച്ചു ഓഫീസിലെ തിരക്കിലും അപ്പു സ്കൂളിലെ തിരക്കിലുമായി രണ്ടുപേരും ബിസിയായി…
നിച്ചു… നിച്ചു… എനിക്ക് വല്ലാതെ പേടി തോന്നുന്നു… ശോ… ഞാൻ ഇന്ന് ടെൻഷനടിച്ചു മരിക്കും…
കോഫി ഷോപ്പിലെ ഗ്ലാസ് വാൾനടുത്തായുള്ള സീറ്റിൽ ഇരുന്നോണ്ട് ഞാൻ ഫോണിൽ കുത്തിക്കൊണ്ടിരിക്കുമ്പോൾ ആണ് അപ്പൂന്റെ സ്വയിര്യം കെടുത്തുന്ന കണക്കെയുള്ള പറച്ചില്. ഓ നിങ്ങൾക്ക് കാര്യം പിടികിട്ടി കാണില്ലല്ലേ..
ഇന്നാണ് അപ്പൂന്റെ ips ഏമാന്റെ ബ്രോ അപ്പൂനെ കാണാൻ വരുന്നത്. അതിന്റെ കൂടി കാഴ്ചയ്ക്ക് വേണ്ടിയാണ് ഇപ്പോ ഇവിടേക്ക് വന്നേക്കുന്നത്… അപ്പുവാണേൽ വന്നപ്പോൾ തൊട്ടു തുടങ്ങിയതാണ്… ഇനി ഇവള് കിടന്നിങ്ങനെ പുലമ്പിക്കൊണ്ടിരുന്നാൽ കോഫി ഷോപ്പാണെന്ന കാര്യം ഞാൻ ചിലപ്പോൾ മറക്കേണ്ടി വരും…
ഞാൻ ഫോണിൽ നിന്നും നോട്ടം മാറ്റി അപ്പൂനെ നോക്കി.
എന്റപ്പു നീ ഇങ്ങനെ ടെൻഷനടിക്കാതെ… ഇങ്ങോട്ടേക്ക് വരുന്ന വഴി ഞാൻ നിന്നോട് പറഞ്ഞതൊക്കെ മറന്നോ… നീ ഇങ്ങനെ കിടന്ന് ടെൻഷനടിച്ചാൽ ഞാൻ ഇപ്പോ തന്നെ എണീറ്റ് പോകുട്ടോ… പറഞ്ഞേക്കാം…
ഇങ്ങനെ കിടന്ന് ടെൻഷനടിക്കല്ലേ എന്ന് ഞാൻ പറയുന്നുണ്ടന്നേ പക്ഷേ കേൾക്കണ്ടേ…
ആര്…
ഞാൻ തന്നെ… അപ്പൂന്റെ പറച്ചില് കേട്ട് ഞാൻ അവളെ നോക്കി എന്റിശ്വരാ… എന്നും പറഞ്ഞ് മേലേക്കും നോക്കി നെഞ്ചത്ത് കൈ വെച്ച് വന്ന് പോയില്ലേ സഹിച്ചേ പറ്റു എന്ന് മനസ്സിൽ പറഞ്ഞ് അപ്പൂന് നേരെ നോക്കി.. അവളോട് തിരിച്ച് രണ്ട് പറയാൻ വന്നപ്പോൾ അപ്പു പെട്ടന്നെന്റെ കൈയ്യിൽ പിടുത്തമിട്ടു…
ഞാൻ അവളെ നോക്കിയപ്പോൾ അവൾടെ നോട്ടം പുറത്തേക്കായിരുന്നു. അവൾ നോക്കുന്നിടത്തേക്ക് ഞാൻ നോട്ടം കൊടുത്തപ്പോൾ ഓപ്പൺ ഡോർ കടന്ന് വരുന്ന അപ്പൂന്റെ ips കാരനെ കണ്ടപ്പോൾ അപ്പൂനെ ഒന്ന് പാളി നോക്കി… അപ്പോൾ കുരുപ്പിന്റെ മുഖത്ത് തെളിയുന്ന എക്സ്പ്രഷൻസ് കണ്ട് ഞാൻ ചിരി അടക്കി പിടിച്ച് പോലീസേമാനെ നോക്കി. അല്ല ഇതിങ്ങേരു മാത്രയുള്ളല്ലോ… വേറാരും കൂടെ ഇല്ലേന്തനും… അതും ചിന്തിച്ച് ഞാൻ അങ്ങേരുടെ പുറകിലേക്കൊന്നുന്നെത്തി നോക്കിയപ്പോൾ തൊട്ട് പുറകെ ഫോണിൽ സംസാരിച്ചോണ്ട് വരുന്ന ആളെ കണ്ട് എന്റെ കണ്ണ് രണ്ടും മിഴിഞ്ഞു..
അ.. ആദി സാർ അങ്ങേരെ കണ്ടതും എന്റെ ചുണ്ടുകൾ മന്ത്രിച്ചു.
ips ന്റെ പുറകെ ഞങ്ങൾക്കടുത്തേക്ക് നടന്നടുക്കുന്ന ആദി സാറിനെ കണ്ട് എന്റെ മനസ്സിൽ ഇനി ഇങ്ങേരാണോ ബ്രദർ എന്നും ചിന്തിച്ച് നിന്നപ്പോഴേക്കും അവര് ഞങ്ങൾക്കടുത്തെത്തി കഴിഞ്ഞിരുന്നു.ഫോൺ ഓഫാക്കി പോക്കറ്റിൽ വെച്ച് ഞങ്ങളിലേക്ക് നോട്ടം കൊടുത്തതും എന്നെ കണ്ടതും ഞാൻ ഇരുന്നിടത് നിന്നും യന്ത്രികമായി എണീറ്റു നിന്നു.
എന്റെ ആ പ്രവർത്തി കണ്ട് കൂടെ നിന്ന ips ഏമാൻ എന്നെയും ആദി സാറിനെയും ഒന്ന് നോക്കി..
താൻ എന്താ അശ്വനി ഇവിടെ??
അ അത് ഞാൻ എന്റെ ഫ്രണ്ട് ഇവൾടെ കൂടെ വന്നതാണ്.. എന്നും പറഞ്ഞ് ഞാൻ അപ്പൂനെ ചൂണ്ടി കാണിച്ചതും അങ്ങേര് അപ്പൂനെ നോക്കിയപ്പോൾ അവളും മേല്ലേ എണീറ്റു..
താനാണല്ലേ അർപ്പണ..
അ.. അതെ.. അവൾ പറഞ്ഞത് കേട്ടതും
അങ്ങേര് പുഞ്ചിരിയോടെ അവളെ നോക്കി ആ നോട്ടം ips ലേക്ക് ചെന്ന് നിന്നു.
ഇങ്ങനെ നിക്കാതെ ഇരുന്ന് ബാക്കി സംസാരിക്കാം… എന്ന് ips പറഞ്ഞപ്പോൾ ഞങ്ങൾ നാലു പേരും സീറ്റിലേക്കിരുന്നു…
അല്ല ആദി നിങ്ങൾ തമ്മിൽ പരിചയമുണ്ടോ…? (അഭി )
ya…she is my pa.. അശ്വനി…
really…എന്തായാലും നിനക്ക് കൂടെ പിടിച്ചു നിൽക്കാൻ പറ്റിയ ആള് തന്നെയാ ഈ കക്ഷി… നിന്നോട് ഞാൻ ഒരിക്കെ ഒരു ഹെൽമെറ്റടിയെ കുറിച്ച് പറഞ്ഞില്ലായിരുന്നോ… ആ കക്ഷിയാ ഈ ഇരിക്കുന്നത്.. എന്നങ്ങേരു എന്നെ നോക്കി പറഞ്ഞപ്പോൾ ഈശ്വരാ നാറ്റിച്ച് എന്നും ചിന്തിച്ച് ഞാൻ വേണോ എന്ന മട്ടിലൊന്ന് ചിരിച്ചു കൊടുത്തു.
ആമ് ആള് ബോൾഡ് ആണെന്ന് എനിക്ക് നന്നായിട്ട് അറിയാം… എന്നെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ അതെനിക്കിട്ട് താങ്ങിയതാണോ എന്നൊരു സംശയം ഇല്ലാത്തിലായിരുന്നു. ഞാൻ അതും ചിന്തിച്ച് നിന്നപ്പോളാണ് ഇതാണോ നീ പറഞ്ഞ നിന്റെ അന്യൻ എന്ന് എനിക്കടുത്തേക്ക് നീങ്ങി ഇരുന്ന് എനിക്ക് കേൾക്കെ മാത്രം പറഞ്ഞപ്പോൾ ഞാൻ ദയനീയമായി ഞാൻ അവളെ നോക്കി അതേയെന്ന് തലയാട്ടി…
അർപ്പണ… പെട്ടന്ന് ആദി സാറ് അപ്പൂനെ വിളിച്ചപ്പോൾ ഞങ്ങൾ ഒരുപോലെ നോട്ടം ഇങ്ങേരിലേക്കായി…
സാർ… അവൾടെ ആ വിളി കേട്ട് ഞാനും ips സും ഒരുപോലെ അവളെ നോക്കി. ഞാൻ വായും പൊളിച്ചു നോക്കിയതെങ്കിൽ ips കാരൻ പുരികം ചുളിച്ച് ചെറു പുഞ്ചിരിയോടെ ആണ് അവളെ നോക്കിയത് ips ന്റെ അതെ എക്സ്പ്രഷൻ തന്നെ ആയിരുന്നു ആദി സാറിനും.
അതെ അർപ്പണ താൻ എന്നെ സാർ എന്നൊന്നും വിളിക്കണ്ട…
അത് ഞാൻ എനിക്ക് എന്താ വിളിക്കേണ്ടന്ന് നിച്ചയമില്ലാത്തത് കൊണ്ടാണ് സാർ എന്ന് വിളിച്ചത്…
ഓ… അത് കൊണ്ടാണോ.. അഭി എന്റെ ബ്രദർ ആണ് അപ്പോ അവൻ ജീവനു തുല്യം ഇഷ്ട്ടപെട്ട താൻ എനിക്ക് പെങ്ങളായി വരും.. so അർപ്പണയ്ക്ക് എന്നെ ഒരേട്ടന്റെ സ്ഥാനത് കാണാം… പിന്നെ ഈ സാറ് വിളിയൊക്കെ അത് വിളിക്കാൻ ബാധ്യതയുള്ളവർ മാത്രം വിളിച്ചാൽ മതിയാകും. അങ്ങേര് പറയണ കേട്ട് ഞാൻ മുഴിച്ചിരുന്നു പോയി… പക്ഷേ അവസാനം പറഞ്ഞ ഡയലോഗ് എന്നെ ഉദ്ദേശിച്ചാണെന്ന് എനിക്ക് പച്ച വെള്ളം പോലെ മനസ്സിലായി…
അപ്പോ അർപ്പണ അഭി എന്നോട് എല്ലാ കാര്യവും പറഞ്ഞു. ഇവൻ ആദ്യമായി എന്നോട് ആവശ്യപെട്ടഒന്നിതു മാത്രമാണ്… ഇവൻ അർപ്പണയെ കുറിച്ച് പറഞ്ഞപ്പോൾ ഒന്ന് കാണണമെന്ന് തോന്നി… പിന്നെ ഒരു കാര്യം അതികം നീട്ടി കൊണ്ട് പോകാതെ ഈ റിലേഷനെ കുറിച്ച് വീട്ടിൽ സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തിക്കണം… ഈ കാര്യം ഞാൻ ഇവനോട് പറഞ്ഞിരുന്നതുമാണ്… എന്നൊക്കെ അങ്ങേര് മുതിർന്നവർ സംസാരിക്കുന്നത് പോലെ പറയുന്നത് കേട്ട് ഇങ്ങേർക്ക് ഇങ്ങനെയും സംസാരിക്കാനൊക്കെ അറിയോ എന്നും ചിന്തിച്ച് നിന്നപ്പോളാണ് എന്റെ ഫോൺ റിങ് ചെയ്തത്…
വിളിക്കുന്നത് അമ്മയായിരുന്നു… ഞാൻ അവരെ നോക്കി വൺ മിനിറ്റന്നും പറഞ്ഞ് അപ്പൂനെ നോക്കി അമ്മയാ എന്നും പറഞ്ഞ് എണീറ്റ് വേഗം പുറത്തേക്കിറങ്ങി…
പുറത്തേക്കിറങ്ങി ഞാൻ കാൾ അറ്റന്റ് ചെയ്ത് അമ്മയോട് സംസാരിച്ച് ഫോൺ വെച്ച് തിരിച്ച് ഷോപ്പിലേക്ക് കയറാൻ തിരിഞ്ഞതും എന്റെ കൈയ്യിൽ ആരുടെയോ പിടി വീണു.. ഞാൻ വേഗം ആരാണെന്ന് നോക്കിയപ്പോൾ ഒരു പ്രായം ചെന്ന അമ്മയും ആ അമ്മയുടെ കൂടെ കണ്ണു കാണില്ലാത്ത ഒരാള് കൂടെ ഉണ്ടായിരുന്നു…
മോളേ… ഞങ്ങളെ ഒന്ന് ഈ റോഡിന്റെ അപ്പുറമോന്നു ആക്കി തരാമോ…എനിക്ക് കാഴ്ച ഇല്ലാതെ എന്റെ മോനെയും കൊണ്ട് റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ടായത് കൊണ്ടാണ്… ഒന്ന് ഈ അമ്മയെ സഹായിക്കുമോ മോള്…
അതിനെന്താ അമ്മേ ഞാൻ സഹായിക്കാമല്ലോ… വാ ഞാൻ റോഡിനപ്പുറം കൊണ്ടേയാക്കാം… അതും പറഞ്ഞ് ഞാൻ റോഡിനിരുവശവും ഒന്ന് നോക്കി. ഇരുവശത്ത് നിന്നും വണ്ടികൾ വരുന്നില്ലന്നുറപ്പിച്ച് അവരെയും കൊണ്ട് റോഡ് ക്രോസ്സ് ചെയ്ത് അപ്പുറത്തെത്തിച്ചു.
ഒരുപാട് നന്ദിയുണ്ട് മോളേ…
അയ്യോ നന്ദിയൊന്നു പറയേണ്ടതില്ലമ്മേ…
നന്നായി വരും മോള്.. അതും പറഞ്ഞ് ആ അമ്മ എന്റെ തലയിൽ കൈ വെച്ച് പറഞ്ഞ് കാഴ്ചയില്ലാത്ത തന്റെ മോനെയും കൊണ്ട് നടന്നു നീങ്ങി… ഞാൻ ഒരു ചിരിയാലെ അവര് പോകുന്നത് നോക്കിയതിനു ശേഷം റോഡ് ക്രോസ്സ് ചെയ്ത് ഞാൻ തിരിച്ച് മറു വശത്തേക്ക് വന്ന് കോഫി ഷോപ്പിലേക്ക് കയറാനൊരുങ്ങിയതും വീണ്ടും എന്റെ ഫോൺ റിങ് ചെയ്ത്. നോക്കിയപ്പോൾ രമ്യ ആയിരുന്നു… ഞാൻ ഒരു ചിരിയോടെ കാൾ അറ്റന്റ് ചെയ്തു
ഓയ് രമ്യ ഇതെന്താ ഇപ്പോ ഒരു വിളി.. (ഞാൻ )
അതെന്താടി നിന്നെ വിളിക്കാൻ സമയവും കാലവും വേണമെന്നുണ്ടോ..?? (രമ്യ )
എന്റ പൊന്നോ ഞാൻ അറിയാതെ ചോദിച്ചു പോയതാ…ഇനി അതിൽ പിടിച്ചു തൂങ്ങണ്ട…(ഞാൻ )
അത്. അല്ല നീ ഇപ്പോ എവിടെയാ..?
ഞാൻ ഇപ്പോ റോട്ടിലാണ്.. ഒരു ചെറിയ പുണ്യ പ്രവർത്തി ചെയ്തതിന്റെ സന്തോഷത്തിൽ ഞാൻ തിരിച്ച് കോഫി ഷോപ്പിലേക്ക് കയറാൻ നിന്നപ്പോളാണ് നിന്റെ കാൾ വന്നത്.
റോട്ടിലോ??പുണ്യ പ്രവർത്തിയോ?? കോഫി ഷോപ്പോ?? നീ ഇതെന്തൊക്കെയാ പറയുന്നത്… മനസിലാകുന്ന രീതിയിൽ പറയെന്റെ കൊച്ചേ..
എന്ന് രമ്യ പറഞ്ഞപ്പോൾ ഞാൻ കാര്യങ്ങൾ പറഞ്ഞ് വിശതമാക്കി കൊടുത്തപ്പോൾ അവൾ ഞെട്ടിയത് ഞാൻ ആദി സാറാണ് അപ്പൂന്റെ ചെക്കന്റെ ബ്രദർ എന്നറിഞ്ഞപ്പോളാണ്… ഞാൻ പറഞ്ഞത് കേട്ട് അവൾ ഞെട്ടിയെങ്കിൽ നേരിൽ കണ്ട എന്റെ അവസ്ഥ എന്തായിരുന്നെന്നു ഇവളോട് പറഞ്ഞാൽ മനസിലാകില്ലല്ലോ… അതും ഓർത്ത് ഞാൻ രമ്യയോട് സംസാരിച്ചു നിൽക്കുമ്പോൾ ആണ് എന്റെ പുറകിൽ നിന്നും *അശ്വനി *…എന്ന് ഉച്ചത്തിൽ വിളിക്കുന്നത് കേട്ടത്. ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കിയതും ആദി സാറ് എനിക്കടുത്തേക്ക് ഓടി അടുത്ത് സാറ് എന്റെ കൈയ്യിൽ പിടിച്ച് ഒറ്റ വിലിയായിരുന്നു. ആ വലിയിൽ ഞാനും സാറും നിലം പതിച്ചു…
തുടരും….

by