The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
ഇന്നലെ ചെയ്ത് തീർക്കാൻ കുറച്ച് വർക്ക് ബാക്കി ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞു കിടന്നപ്പോൾ തന്നെ സമയം ഒരുപാട് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് എണീറ്റപ്പോൾ കുറച്ച് ലേറ്റ് ആയി. പിന്നെ എല്ലാം ശടപടെ ശടപടെ നടത്തി താഴേക്ക് വന്നപ്പോൾ അമ്മ ഫോണിൽ ആരോടോ സംസാരിക്കുവായിരുന്നു.സംസാരം കേട്ടപ്പോളെ ആരാണെന്നു എനിക്ക് മനസ്സിലായി. അമ്മയുടെ വാർത്തമാനത്തിൽ നേരിയ ആവലാതി ഉണ്ടായിരുന്നു. എങ്ങനെയാ എപ്പോളാ ഇപ്പോ എങ്ങനയുണ്ട് റസ്റ്റ് എടുക്കാൻ ഞാൻ അങ്ങോട്ടേക്ക് വരാം എന്നൊക്കെ കൂടെ പറയുന്നുണ്ടായിരുന്നു.അമ്മ ഫോൺ വെച്ച് തിരിഞ്ഞതും ഞാൻ കാര്യം ചോദിച്ചപ്പോൾ അമ്മ അപ്പുനിന്നലെ ഒരു ആക്സിഡന്റ് പറ്റിന്നും ഇപ്പോ പേടിക്കാനൊന്നും ഇല്ലന്നും പറഞ്ഞപ്പോൾ എനിക്ക് എന്തോ മനസ്സിനൊരു സമാദാനവും കിട്ടാത്തപോലെ.ഞാൻ ടെൻഷനടിച്ചു എന്താ ശരിക്കും സംഭവിച്ചതെന്നു അമ്മയോട് ചോദിച്ചു.
ഇന്നലെ അവള് ബിർത്തഡേ പാർട്ടി കഴിഞ്ഞ് വരുന്ന വഴിക്ക് ഒരു ആക്സിഡന്റ് ഉണ്ടായെന്നു. പിന്നെ ഒരു പോലീസ് ഓഫീസർ ആണ് അവളെ കൊണ്ടു വന്ന് വീട്ടിൽ ആക്കിയതെന്നു.
നെറ്റിയിൽ ചെറിയൊരു മുറിവുണ്ട് പിന്നെ വീണതിന്റെ വേദനയും ശരീരത്തിനുണ്ടാനും പറഞ്ഞു.പിന്നെ രണ്ടു മൂന്ന് ദിവസത്തേക്ക് റസ്റ്റ് എടുക്കാനും പറഞ്ഞുന്ന്. അപ്പു മോളേ ഒന്ന് കാണാൻ പോണം. ആ.. മോള് വാ അമ്മ ചായ എടുത്ത് തരാം.പോകാൻ സമയമായില്ലേ… അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയപ്പോളും എന്റ മനസ്സിൽ മുഴുവനും അപ്പൂനെ വീട്ടിൽ കൊണ്ടു വന്നാക്കിയ ആ പോലീസ് കാരനെക്കുറിച്ചായിരുന്നു. എന്നാലും കൃത്യ സമയത്ത് തന്നെ അങ്ങേരെങ്ങനെ അവിടെ വന്നു… മമ്… അയ്യോ അതും ചിന്തിച്ചോണ്ടിരുന്നാൽ ടൈം പോകും. എന്തായാലും ഓഫിസ് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അവിടെക്ക് പോയി അവളോട് വിശതമായി കാര്യങ്ങൾ ചോദിക്കാം… ഞാൻ അങ്ങനെ ഓരോന്നും ചിന്തിച്ചു കൂട്ടി ചായ അടിയും കഴിഞ്ഞ് ഓഫീസിലേക്ക് വിട്ടു.
ഓഫീസിൽ ചെന്നതും അത്യത്തെ കണി രമ്യ ആയിരുന്നു. ഞാൻ അവൾക്ക് അസല് ചിരി പാസാക്കി എന്റ സീറ്റിൽ വന്നിരുന്നു ഫോണെടുത്ത് അപ്പൂന് call ചെയ്തു. പക്ഷേ അവൾ അറ്റന്റ് ചെയ്തില്ല. പിന്ന ഇന്ന് evng അവളെ കാണാൻ പോകുന്നുണ്ടല്ലോ എന്ന് ചിന്തിച്ച് ഞാൻ പിന്നെ ഫോൺ വെച്ച് വർക്ക് തുടങ്ങി അതികം വൈകാതെ സാറും എത്തി.അന്ന് അങ്ങേര് എന്റടുത്തു sorry പറഞ്ഞ് കഴിഞ്ഞ് ദേഷ്യത്തിൽ എനിക്ക് നേരെ കുരച്ചു ചാടിട്ടില്ല. അതിന് ഞാനായിട്ട് അവസരവും കൊടുത്തിട്ടില്ല. അങ്ങേര് തന്നെ വർക്കൊക്കെ കൃത്യമായി ഞാൻ ചെയ്ത് പറഞ്ഞ ടൈമിൽ തന്നെ പുള്ളിടെ ടേബിളിൽ വെക്കും.അങ്ങനെ അതും ചിന്തിച്ചിരുന്നപ്പോളാണ് എന്നെ ആൾടെ ക്യാബിനിലേക്ക് വിളിച്ചത്. ഞാൻ വേഗം തന്നെ ക്യാബിനിലേക്ക് ചെന്നതും ആള് ലാപ്പിൽ നോക്കി കൊണ്ടിരിക്കുവായിരുന്നു.
സർ,, എന്റെ വിളി കേട്ടതും പുള്ളി ലാപ്പിൽ നിന്നും നോട്ടം തെറ്റിച്ച് എന്നിലേക്ക് നോക്കി..
ആമ് അശ്വനി ഞാൻ തന്നെ ഇപ്പോ വിളിപ്പിച്ചത് ഇന്നലെ ഞാൻ ഇമ്പോർറ്റന്റ് ആയ ഒരു വർക്ക് ചെയ്യാൻ ഏൽപ്പിച്ചില്ലായിരുന്നോ അത് കംപ്ലീറ്റ് ആക്കിയോ??.
yes sir.. അത് ഞാൻ ഇന്നലെ തന്നെ കംപ്ലീറ്റ് ചെയ്തു.
കംപ്ലീറ്റ് ചെയ്ത് തന്റെ കൈയ്യിൽ തന്നെ വെക്കാനല്ല ഞാൻ ആ വർക്ക് ഇയ്യാളോട് ചെയ്യാൻ പറഞ്ഞത്.
sorry സർ.., ഞാൻ ഇപ്പോ കൊണ്ടുവരാം. അതും പറഞ്ഞ് ഞാൻ ദൃതിയിൽ ക്യാബിനിൽ നിന്നും പുറത്തിറങ്ങി ടേബിളിൽ വെച്ചിരുന്ന ഫയലും എടുത്ത് അതെ സ്പീഡിൽ തന്നെ ക്യാബിനിലേക്ക് ചെന്നു.
സർ,,,. ഫയൽ അതും പറഞ്ഞ് ഞാൻ എന്റെ കൈയ്യിൽ പിടിച്ചിരുന്ന ഫയൽ അങ്ങേരുടെ നേർക്ക് നീട്ടി. ഫയലിൽ നോക്കി തന്നെ അങ്ങേരത് വാങ്ങി നോക്കാൻ തുടങ്ങി. ഞാനാണേ വിരലിൽ ഇട്ടിരുന്ന മോതിരത്തിൽ പിടിച്ച് കറക്കി കൊണ്ടിരിക്കുവാ…
ഫയൽ നോക്കി അത് ടേബിളിലേക്ക് വെച്ച് എന്നെ നോക്കി തന്നെ ചെയറിൽ നിന്നും എണീറ്റ് കോട്ട് ഒന്നൂടെ വലിച്ചിട്ട് എന്റടുത്തേക്ക് നടന്ന് വന്നു.ഞാൻ നേരിയ ഭയത്തിൽ രണ്ടടി പിറകിലേക്ക് നീങ്ങി.
തനിക്ക് വർക്ക് എക്സ്പീരിയൻസ് ഉണ്ടോ.. i mean മറ്റ് കമ്പനിയിൽ വർക്ക് ചെയ്ത് അങ്ങനെ..
No sir,, എ.. എന്താ അങ്ങനെ ചോദിക്കാൻ??..
അല്ല ഞാൻ തരുന്ന എല്ലാ വർക്കും നല്ല പെർഫെക്ട് ആയി താൻ ചെയ്യുന്നുണ്ട്. അതും പറയുന്ന ടൈമിൽ തന്നെ. ഇന്നലെ ഞാൻ തനിക്ക് തന്ന ഈ വർക്കും നല്ല പെർഫെക്ട് ആയി ചെയ്തിട്ടുണ്ട്.
സത്യം പറയാല്ലോ അങ്ങേര് ഇപ്പോ പറഞ്ഞത് കേട്ട് എനിക്ക് സന്തോഷവും അതിലുപരി ആച്ചര്യവുമാണ് ഉണ്ടായത്. കാരണം ഇങ്ങേരുടെ വായിൽ നിന്നും ഇങ്ങനൊരു വർത്താനം ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ലായിരുന്നു.
Thank you sir…
മമ്.. ആമ് പിന്നെ എനിക്ക് ഇന്നൊരു മീറ്റിങ് ഉണ്ട്. ഇയ്യാൾ ഒരു കാര്യം ചെയ്യണം എന്റെ ഷെൽഫിൽ രണ്ട് മൂന്ന് അക്കൗണ്ടിങ് ഫയൽസ് ഉണ്ട് തന്നതൊന്നു ചെയ്ത് എന്റെ ടേബിളിൽ വെച്ചേക്ക്. ഞാൻ വന്ന് കഴിഞ്ഞ് ചെക്ക് ചെയ്തോളാം.
ok സർ,, ഞാൻ തലയാട്ടി സെൽഫിനു നേരെ നടക്കാനാഞ്ഞതും പെട്ടന്നെന്റെ കാല് സ്ലൈപോയി വീഴാൻ പോയതും ആദി സർ എന്റെ ഇടുപ്പിലൂടെ കൈ ചുറ്റി ഞാൻ താഴേക്ക് വീഴാതെ പിടിച്ചു നിർത്തി.പെട്ടന്നുണ്ടായ ആ സംഭവം എന്നെ ശരിക്കും പേടിപ്പിച്ചു ആ പേടിയിൽ തന്നെ ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കി.ഞങ്ങൾ രണ്ടു പേരുടെയും കണ്ണുകൾ പരസ്പരം ഉടക്കി. ഒരു നിമിഷം കണ്ണുകളെ കണ്ണുകളോട് കോർത്തു അങ്ങനെ നിന്നു പെട്ടന്ന് സ്വബോതം വീണ്ടെടുത്ത ഞങ്ങൾ അകന്ന് മാറി നിന്നു. പരസ്പരം മുഖത്തേക്ക് നോക്കാൻ ചമ്മൽ തോന്നി. പിന്നെ അധിക നേരം അവിടെ നിക്കാതെ ആള് ക്യാബിനിൽ നിന്നും പുറത്തേക്ക് റോക്കറ്റ് വിട്ട പോലൊരു പോക്കായിരുന്നു.
ഞാൻ അങ്ങേര് പോയതും നെഞ്ചിൽ കൈ വെച്ച് കുറച്ചു നിമിഷം മുന്നേ നടന്നത് ഓർത്തു.
ശോ… ആകെ ചമ്മിയ അവസ്ഥ ആയല്ലോ എന്റെ ഈശ്വരാ… എന്റ കാല് സ്ലിപ് ആകാൻ കണ്ട സമയം…
____________________________
അവളുടെ വർക്ക് ടാലെന്റ് ഞാൻ ഓഫീസിൽ ജോയിൻ ചെയ്ത് ആ ദിവസം തന്നെ മനസിലായതാണ്. പിന്നെ ഞാൻ കൊടുക്കുന്ന എല്ലാ വർക്കും കൃത്യമായി അവൾ ചെയ്ത് തീർക്കുമായിരുന്നു. ഇന്നലെ ഞാൻ കൊടുത്ത വർക്കും അത് പോലെ തന്നെ അവൾ വെടുപ്പായി ചെയ്തു. പിന്നെ അവളെയുന്നു പേടിപ്പിക്കാനാ ഒന്ന് കലിപ്പഭിനയിച്ചത്. അതെന്തായാലും ഏറ്റു. ആള് വാണം വിട്ടപോലെയല്ലേ പുറത്തേക്ക് പോയത്. പോയ അതെ സ്പീഡിൽ തന്നെ വരുകയും ചെയ്തു. ഇന്ന് എനിക്ക് കമ്പനിയുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗ് ഉള്ളത് കൊണ്ട് രണ്ട് മൂന്ന് അക്കൗണ്ടിങ് ഫയൽസ് അവളോട് ചെയ്യാൻ ഏൽപ്പിച്ചു.
അതവൾ പെർഫെക്ട് ആയി ചെയ്തു തീർക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായത് കൊണ്ടു തന്നെയാ അവളോട് പറഞ്ഞതും. അവളതിന് ok പറഞ്ഞ് തിരിഞ്ഞപ്പോളാണ് കാല് സ്ലിപ് ആയി അവൾ വീഴാൻ പോയത് പിന്നെ നിങ്ങൾ കണ്ടതല്ലേ..ക്യാബിനിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടക്കുമ്പോളും എന്റെ മനസ്സിൽ തൊട്ടു മുന്നേ നടന്ന സംഭവമായിരുന്നു. അവളുടെ ആ ചാര നിറത്തിലെ കണ്ണുകൾ ഒരു മാത്രേ എന്റ രാധു വിന്റെ ഓർമ്മയിലേക്ക് കൊണ്ടു പോയി… അവളുടെ ആ ചാര കണ്ണുകളാണ് എന്നെ അവളിലേക്ക് ആകർഷിച്ചത് ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് മുന്നോട്ട് നടന്നു.
___________________________
അക്കൗണ്ട് ഫയൽസ് കംപ്ലീറ്റ് ചെയ്തു സാറിന്റെ ക്യാബിനിലേക്ക് ചെന്നു. മീറ്റിംഗ് കഴിഞ്ഞ് സർ വന്നട്ടില്ലായിരുന്നു. ഞാൻ ആ ഫയൽസ് ടേബിളിൽ വെച്ച് തിരിച്ചു നടന്നതും പെട്ടന്ന് ഇന്ന് രാവിലെ നടന്ന സംഭവം ഓർമ്മയിൽ വന്നു. ആ കറുകറുത്ത കണ്ണുകളിലെ ആകർഷണം ഓടി വന്നോണ്ടിരുന്നു. ഞാൻ പെട്ടന്ന് സ്വബോതം വീണ്ടെടുത്തു.
എന്താ നിച്ചു ഇത്… നിനക്ക് എന്താ പറ്റിയെ… നീ മാരിയാതക്ക് വന്ന കാര്യം ചെയ്ത് പോകാൻ നോക്ക്. ആവിശ്യമില്ലാതെ ഓരോന്നും ചിന്തിച്ചു നിക്കാതെ… അതും പറഞ്ഞ് സ്വയം തലക്കൊരു മുട്ടും കൊടുത്ത് ഞാൻ ക്യാബിനിൽ നിന്നും പുറത്തിറങ്ങി.
അങ്ങനെ വർക്ക് കഴിഞ്ഞ് ഞാൻ ഓഫിസിൽ നിന്നും നേരെ അപ്പൂന്റെ വീട്ടിലേക്ക് വണ്ടിയെടുത്തു… അവിടെ എത്തി നേരെ അകത്തേക്ക് കയറിയതും സോഫയിലിരുന്നു ടിവി കാണുന്ന അച്ചുനെ കണ്ടതും അവളോട് ഓരോന്നും പറഞ്ഞ് തിരിഞ്ഞതും അപ്പൂനുള്ള ഫുഡുമായി അവൾടെ റൂമിലേക്ക് പോകാൻ ഒരുങ്ങുന്ന അംമ്പികാമ്മയെയാണ് കണ്ടത്. ഞാൻ അപ്പോൾ തന്നെ അമ്മയെ വിളിച്ചു.
ആ..അംമ്പിയമ്മേടെ നിച്ചു മോള് വന്നോ… കണ്ടിട്ട് ഓഫീസിൽ നിന്നും വന്ന വഴിയാണല്ലോ??.
അതെ അംമ്പിയമ്മേ… അല്ല ഇതെന്താ ഫുടൊക്കെ കൊണ്ട്
അതോ അപ്പൂന് കൊടുക്കാൻ വേണ്ടി എടുത്തോണ്ട് വന്ന വഴിയാണ് അമ്മ..
അല്ല അമ്മേ അവൾക്ക് നെറ്റിക്കൊരു ചെറിയ മുറിവ് മാത്രമേയുള്ളു എന്നാണല്ലോ അമ്മ പറഞ്ഞത്..
അത്രയേ ഉണ്ടായിരുന്നുള്ളു. ഇന്ന് രാവിലെ എണീറ്റപ്പോൾ ചെയുതായിട്ടുന്നു പണിക്കുന്നുണ്ടായിരുന്നു. പിന്നെ ഹോസ്പിറ്റലിൽ പോയി ഒരു ഇൻജെക്ഷനും വെച്ച് മരുന്നും വാങ്ങി വന്നു. പിന്നെ അനിത വന്നു കുറെ നേരം അങ്ങനെ വാർത്തമാനവും പറഞ്ഞ് ഇരുന്ന് കുറച്ചു മുൻപ് പോയതേയുള്ളു. മോള് വരുമെന്ന് അനിത പറഞ്ഞത് കൊണ്ട് അംമ്പികാമ്മ മോൾടെ ഇഷ്ട്ടപെട്ട കൊഴുക്കോട്ട ഉണ്ടാക്കിയിട്ടുണ്ട്.
ഓ… എനിക്ക് വയ്യാ.. എന്തായാലും അത് വയറ്റിലാക്കുന്നതിനു മുൻപ് ഞാൻ അവളെയൊന്നു കണ്ടിട്ടു വരാം. അതും പറഞ്ഞ് ഞാൻ അംമ്പികാമ്മയുടെ കൈയ്യിൽ നിന്നും ഫുഡും മേടിച്ച് സ്റ്റയർ കയറി. ചിലതൊക്കെ മനസ്സിൽ കണക്ക് കൂട്ടി ഞാൻ അപ്പൂന്റെ റൂമിലേക്ക് നടന്നു..
തുടരും….