രചന – കൃഷ്ണ
എന്റെ മുന്നിൽ വന്ന് നിന്ന കാറിലേക്ക് നോക്കി.
അശ്വനി താൻ ഇതു വരെ പോയില്ലേ…
അത് സാർ പോകാൻ പോകുവാണ്..
മമ് ok എന്നാ ശരി.. അതും പറഞ്ഞ് ആള് വണ്ടി എടുത്തു. എനിക്ക് ചെറിയൊരു പ്രേതിക്ഷ ഉണ്ടായിരുന്നു. ഇത്രയും ലേറ്റ് ആയത് കൊണ്ട് വരു ഡ്രോപ്പ് ചെയ്യാം എന്ന് പറയുമെന്ന് വിചാരിച്ചു. എവിടെ… ഇനിപ്പോ വല്ല ഓട്ടോ കിട്ടുമോ എന്ന് നോക്കാം. ഞാൻ അവിടമോന്നു കണ്ണോടിച്ചു. ഇരുട്ട് പടർന്നത് കൊണ്ട് അൽപ്പം പേടി തോന്നുന്നുണ്ട്. അന്ന് അപ്പു പറഞ്ഞതും കൂടി ഓർമ്മയിൽ വന്നപ്പോൾ പോടി ലേശം കൂടി കൂടിയെന്ന് പറയാം. ആമ് അന്ന് അവളെ രക്ഷിക്കാൻ ips കാരൻ വന്നു. ആ സിറ്റുവേഷൻ നമുക്കുണ്ടായാൽ ആര് വരാനാ… അതും ചിന്തിച്ച് നിന്നപ്പോളാണ് എന്റെ മുന്നിലേക്ക് ആദി സാറിന്റെ കാർ വന്ന് നിന്നത്.
ഓഫീസിൽ നിന്നും ഇന്നൽപ്പം ലേറ്റ് ആയിട്ടാണ് ഇറങ്ങിയത്.അശ്വനിക്ക് കുറച്ചതികം വർക്ക് ഞാൻ ഇന്ന് കൊടുത്തത് കൊണ്ട് അവളും ലേറ്റ് ആയി ഓഫീസിൽ നിന്നും ഇറങ്ങാൻ. വർക്ക് ഫിനിഷ് ചെയ്ത് ഫയൽസ് എനിക്ക് തന്നിട്ട് ഇറങ്ങിയ ആള് ഞാൻ കാറുമായി ഗേറ്റ് കടന്നപ്പോൾ റോട്ടിലേക്ക് നോക്കി നിക്കുന്നതാണ് കണ്ടത്. കാര്യം ചോദിച്ചറിഞ്ഞു ഞാൻ അവിടന്ന് വണ്ടി മുന്നോട്ടെടുത്തു. എന്തോ അവളെ അവിടെ ഒറ്റക്ക് വിട്ടിട്ട് വരാൻ പാടില്ലായിരുന്നു തോന്നി… ഒന്നില്ലേലും അവൾ ആ നിപ്പ് നിക്കാൻ കാരണവും ഞാൻ തന്നെ ആണല്ലോ എന്നോർത്തു കാർ റിട്ടേൺ എടുത്തു.
ആദി സാറിന്റെ കാർ വന്ന് നിന്നപ്പോൾ ഞാൻ ശരിക്കും ഞെട്ടിന്നു പറയാം… കാരണം ഇങ്ങേര് എന്നോട് ഡ്രോപ്പ് ചെയ്യാം എന്ന് ചുമ്മാതാണേലും ഒന്ന് ചോദിച്ചിരുന്നെങ്കിലോ എന്ന് പറഞ്ഞ് നാവ് പുറത്തേക്കിട്ടതേയുള്ളു… അപ്പോ ദേണ്ടേ അങ്ങേര് കാറുമായി എന്റെ മുന്നിൽ വന്ന് നിർത്തിയപ്പോൾ ഞെട്ടാതിരിക്കുവോ….
സാർ.. സാറെന്താ തിരിച്ചു വന്നത്?? സാർ പോയില്ലേ??.
അത് തന്നെയാ എനിക്ക് അശ്വനിയോടും ചോദിക്കാനുള്ളത്… താൻ എന്താ ഇവിടെ തന്നെ നിക്കുന്നത്??
അത് ഞാൻ പോകാൻ വേണ്ടി
ഇത് തന്നെയല്ലേ ഞാൻ കുറച്ച് മുൻപ് ഇവിടെന്നു പോകുന്നതിനു മുന്നേ ചോദിച്ചപ്പോഴും പറഞ്ഞത്…
അത് പിന്നെ ഞാൻ..
മമ് മതി മതി… താൻ ഇനി പറഞ്ഞ് ബുദ്ധിമുട്ടണമെന്നില്ല… വാ കയറിക്കോ ഞാൻ തന്നെ ഡ്രോപ്പ് ചെയ്യാം.. എന്ന് അങ്ങേര് എന്നോട് പറഞ്ഞപ്പോൾ ഞാൻ വീണ്ടും ഞെട്ടി…
താനെന്താ ഇങ്ങനെ മുഴിച്ചു നിക്കുന്നത്… കാറിലേക്ക് കയറാൻ എന്ന് വീണ്ടും പറഞ്ഞപ്പോൾ ഞാൻ ബാക്ക് ഡോറിനടുത്തേക്ക് നടക്കാൻ ആഞ്ഞപ്പോൾ പെട്ടന്ന് അന്ന് എയർപോർട്ടിലേക്ക് പോകാൻ കാറിന്റെ പിൻ സീറ്റിന്റെ ഡോർ തുറന്നപ്പോൾ ഇങ്ങേര് പറഞ്ഞ ഡയലോഗ് ഓർത്തപ്പോൾ വേഗം തന്നെ പിന്നിലേക്ക് ആഞ്ഞ കാലുകൾ സ്റ്റോപ്പ് ആയി.. ഇങ്ങേരാണേൽ കാറിലേക്ക് കയറാൻ മാത്രമേ പറഞ്ഞിട്ടുമുള്ളു.. ഇതിപ്പോ ആകെ പെട്ട അവസ്ഥ ആയല്ലോ എന്റിശ്വരാ…
താൻ എന്താ അങ്ങനെ നിക്കുന്നത് കയറാൻ നോക്ക് അതും പറഞ്ഞ് സീറ്റിൽ നിന്നും ആഞ്ഞു എനിക്ക് മുന്നിലേക്ക് ഫ്രണ്ട് ഡോർ ഓപ്പൺ ചെയ്ത് തന്നു. ഞാൻ മടിച്ച് മടിച്ച് കാറിലേക്ക് കയറി. ഞാൻ കയറിയതും കാർ ഒറ്റ പയ്ക്കലായിരുന്നു.കാർ മുന്നോട്ട് നീങ്ങുമ്പോളും ഞാൻ രണ്ടു പേർക്കുമിടയിൽ മൗനം ആയിരുന്നു. പിന്നെ സ്റ്റീരിയോയിൽ നിന്നും aiyaary മൂവിയിലെ lae dooha song കേട്ട് ആസ്വദിച്ച് പുറത്തേക്കും നോക്കിയിരുന്നു. നല്ല തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചു കയറുന്നുണ്ട്…
ഇടക്കിടെ എന്നോട് വഴി ചോദിക്കുവാൻ വേണ്ടി മാത്രം വാ തുറക്കും. പിന്നെ വീണ്ടും മൗനം തന്നെ…
ഇടക്ക് ഞാൻ ഇടം കണ്ണിട്ട് സാറിനെ നോക്കും ആളാണങ്കിൽ ഫുൾ കോൺസെൻട്രെഷനും ഡ്രൈവിങ്ങിൽ ആയിരുന്നു…
അശ്വനിയോട് ഞാൻ ഡ്രോപ്പ് ചെയ്യാം കാറിലേക്ക് കയറിക്കോളാൻ പറഞ്ഞപ്പോൾ ആദ്യം ആള് പിൻ സീറ്റിലേക്ക് അഞ്ഞിട്ട് പെട്ടന്ന് തന്നെ എന്തോ ഓർത്ത് അവിടെ തന്നെ സ്റ്റോപ്പ് ചെയ്തു.അവൾ കാറിലേക്ക് കയറാൻ മടിച്ചു നിന്നപ്പോൾ എനിക്ക് കാര്യം കത്തി. അവസാനം ഞാൻ തന്നെ ഡോർ ഓപ്പൺ ചെയ്ത് കൊടുത്തപ്പോൾ അവൾ മടിച്ച് കാറിലേക്ക് കയറി ഇരുന്നു. അവൾ കയറിയതും ഞാൻ വണ്ടി എടുത്തു.. അവൾടെ വീട്ടിലേക്കുള്ള റൂട്ട് ചോദിക്കാൻ മാത്രമേ ഞാൻ അവൾടെ മുന്നിൽ വാ തുറന്നുള്ളു… അവളും അതെ മൈൻഡ് തന്നെ ആയിരുന്നു… എന്നോട് ഒന്നും ചോദിക്കാൻ വന്നില്ല.. പുറത്തേക്ക് നോക്കി ഇരിക്കുവായിരുന്നു. പിന്നെ ഇടക്കിടെ അവളെന്നെ നോക്കുന്നത് ഞാൻ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു…
അങ്ങനെ ഏകദേശം അവൾ പറഞ്ഞു തന്ന വഴിയിലൂടെ ഒരു വീടിന്റെ ഗേറ്റിന് മുന്നിൽ എത്തി.
ഗേറ്റിനു മുന്നിൽ വണ്ടി നിർത്തിയതും ഞാൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. സാറിനെ നോക്കി…
thank you സാർ… പിന്നെ ഇവിടെ വരെ വന്ന സ്ഥിതിക്ക് വീട്ടിൽ കയറിട്ട് പോകാമായിരുന്നു…
no no… പിന്നെ ഒരിക്കലാകാം അശ്വനി.. അപ്പോ താൻ പൊയ്ക്കോളൂ…
ഞാൻ ചെറു പുഞ്ചിരിയോടെ ശരി എന്നും പറഞ്ഞ് ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു… ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഇങ്ങോട്ട് നോട്ടം കൊടുത്ത് ഇരിക്കുവായിരുന്നു.
_______________________________
അവളെന്നോട് വീട്ടിലേക്ക് വിളിച്ചപ്പോൾ ഞാൻ മനപ്പൂർവം ഒഴിഞ്ഞു മാറിയതായിരുന്നു.. ഞാൻ വന്നില്ല എന്ന് പറഞ്ഞപ്പോൾ പുഞ്ചിരിയോടെ നിന്ന അവളുടെ മുഖം ചെറുതായൊന്നു മങ്ങി എങ്കിലും അവളത് പുറമേ കാണിക്കാതെ എന്നോട് യാത്ര പറഞ്ഞ് അകത്തേക്ക് കയറി. അവൾ വീടിനകത്തേക്ക് കയറുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു.അവൾ അകത്തേക്ക് കയറിയതിനു ശേഷമാണ് ഞാൻ വണ്ടി എടുത്തത്…
അമ്മ മാമന്റെ വീട്ടിൽ ആയതു കൊണ്ട് വീട്ടിൽ ആരും കാണാൻ ചാൻസ് ഇല്ല. പിന്നെ അഭി അവൻ അവിടെ നിക്കില്ലന്ന് പറഞ്ഞിരുന്നു. അവൻ വീട്ടിൽ വന്ന് കാണുമോ എന്നറിയില്ല. ഞാൻ ഓരോന്നും ചിന്തിച്ച് വീട്ടിലേക്ക് പറപ്പിച്ചു. വീടിന്റെ ഗേറ്റ് കടന്ന് കാർ പോർച്ചിൽ കൊണ്ടുവന്ന് നിർത്തി കാറിൽ നിന്നുമിറങ്ങി.പോർച്ചിൽ അഭിടെ വണ്ടി കിടക്കുന്നത് കണ്ടപ്പോൾ അവൻ വീട്ടിൽ എത്തിയെന്നു മനസ്സിലായി. ഞാൻ കാറിന്റെ കീ കയ്യിലിട്ട് കറക്കി സിറ്റവുട്ടിലേക്ക് കയറിയതും എന്റെ ഫോൺ റിങ് ചെയ്തു. ഞാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ ഡിസ്പ്ലേയിൽ തെളിഞ്ഞു വന്ന നമ്പർ കണ്ടപ്പോൾ അടിമുടി വിറഞ്ഞു കയറാൻ തുടങ്ങി.. ഞാൻ ദേഷ്യത്തിൽ തന്നെ കാൾ കട്ടാക്കി സ്വിച് ഓഫ് ചെയ്തു.
കോപ്പ് ഇവൾക്ക് വേറെ ഒരു പണിയുമില്ലേ… എത്ര പറഞ്ഞാലും മനസിലാകില്ലന്ന് വെച്ചാൽ… ശല്യം..
അതും പറഞ്ഞ് ആദി അകത്തേക്ക് കയറി. ഞാൻ നേരെ റൂമിലേക്ക് വന്ന് കീയും ഫോണും ടേബിളിൽ വെച്ച് ഫ്രഷ് ആയി വന്ന് കിട്ടിലിലേക്ക് വന്നിരുന്നു. പെട്ടന്ന് അശ്വനിയുടെ മുഖം മനസിലേക്ക് തെളിഞ്ഞു വന്നപ്പോൾ ചെറിയൊരു പുഞ്ചിരി എന്റെ ചുണ്ടിൽ മൊട്ടിട്ടു.
______________________________
അവളെ വഴിയിൽ വെച്ച് കണ്ട് അവൾടെ തുറന്ന് പറച്ചിലൊക്കെ കേട്ട് സന്തോഷത്തോടെ ഞാൻ വണ്ടി എടുത്തത് വീണ്ടും മാമന്റെ വീട്ടിലേക്ക് തന്നെ ആയിരുന്നു. പിന്നെ അവിടെ ചെന്നപ്പോൾ ഇതെവിടെ പോയി എന്താ പറയാതെ പോയത് അത് ഇത് എന്നാക്കോ കൂടി ചോദിച്ച് ഒരു വിധം കാര്യം പറഞ്ഞ് അവിടെ കുറച്ച് സമയം കൂടി ചെലവിഴിച്ച് വീട്ടിലേക്ക് പോകാൻ ഇറങ്ങി. മാമനും മാമിയും പോകണ്ടാന്നു കൂറേ പറഞ്ഞു. പിന്നെ ആദിയും വീട്ടിൽ ഒറ്റക്കാകും എന്നത് കൊണ്ട് അവര് പിന്നെ നിർബന്തിച്ചില്ല.ഞങ്ങൾ രണ്ടും മാത്രമേ വീട്ടിൽ കാണു എന്നത് കൊണ്ട് അമ്മായി കഴിക്കാൻ ഫുഡ് വരെ പാക്ക് ചെയ്ത് തന്നു വിട്ടു.അങ്ങനെ യാത്രയൊക്കെ പറഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ ഇരുട്ടി തുടങ്ങിയിരുന്നു.
വീട്ടിൽ എത്തിയതും നേരെ പോയി ഫ്രഷ് ആയി കട്ടിലിൽ വന്നിരുന്നു.
എന്റെ മനസ്സ് മുഴുവനും അവളെ കുറിച്ച് മാത്രമായിരുന്നു. അവളെ ഓർക്കും തോറും ഹൃദയം വല്ലാതെ മിടിക്കുവാണ്… അവളെ ഒന്ന് കാണണമെന്നൊക്കെ പോലെ തോന്നി പോയി… ഇന്നവളുടെ വീടിന്റെ മതില് ചാടിയാലോ എന്ന് ചിന്തിച്ച്. പിന്നെ വേണ്ടന്ന് വെച്ചു. വേറൊന്നുമല്ല അന്ന് എന്നെ കണ്ടതിന്റെ ഷോക്ക് മാറി വരുന്നത്തെകാനുവുള്ളു. പിന്നെ ഇന്ന് ഞാൻ പറഞ്ഞത് കൂടി കേട്ടപ്പോൾ ആൾടെ ഫുൾ ബേഡ് സും പറന്നുപോയി കാണും അതുപോലെയല്ലേ അവള് അവിടന്ന് പോയത്. അതുകൊണ്ട് ഇന്ന് പോകണ്ട…ഇന്ന് സുഖമായി ഉറങ്ങിക്കോട്ടെ… അവൾടെ ഉറക്കം വെറൊരു ദിവസം കളയാം… ഇന്ന് ഏതായാലും ഫോൺ വിളിയിൽ ഒതുക്കം.. അതും ചിന്തിച്ച് അങ്ങനെ അവളെയുമൊർത് ഇരുന്നപ്പോളാണ് ഡോർ ക്ലോസ് ചെയ്ത സൗണ്ട് കേട്ടത്. അപ്പോ ആദി എത്തിയെന്നു മനസ്സിലായി.. അവൻ വന്നതല്ലെയുള്ളു കുറച്ച് കഴിയുമ്പോൾ അവന്റെ റൂമിലേക്ക് പോകാമെന്നു കരുതി ഞാൻ അവിടെ അങ്ങനെ ഓരോന്നും ഓർത്തങ്ങനെ ഇരുന്നു…
_________________________
എന്നെ കണ്ടപ്പോളാണ് അമ്മയ്ക്ക് ശ്വാസം നേരെ വീണതെന്നു പറയാം. പിന്നെ സ്കൂട്ടി രാവിലെ പണി തന്നതിന്റെ ടെൻഷനും അമ്മയ്ക്ക് ഉണ്ടായിരുന്നു. പിന്നെ സാറാണ് ഡ്രോപ്പ് ചെയ്തതെന്ന് പറഞ്ഞപ്പോൾ അമ്മ പറയുവാണ് പിന്നെ എന്താ ഞാൻ അങ്ങേരെ വീട്ടിലേക്ക് വിളിക്കാഞ്ഞെന്ന്. അമ്മക്കറിയില്ലല്ലോ ഞാൻ ചുമ്മിയ കാര്യം. പക്ഷേ അങ്ങേര് എടുത്തടിച്ച വഴി no പറഞ്ഞപ്പോൾ എനിക്ക് ചെറുതായി ഫീൽ ചെയ്തെങ്കിലും ഞാനത് പുറമേ കാണിച്ചില്ലായിരുന്നു…
അമ്മയോട് കാര്യങ്ങൾ പറഞ്ഞ് ഞാൻ റൂമിലേക്ക് വന്ന് ഫ്രഷ് ആയി വന്നപ്പോൾ അങ്ങേരെ ഒന്ന് വിളിച്ച് നോക്കിയാലോ എന്ന് കരുതി. ആദ്യം മടിച്ചങ്കിലും പിന്നെ ഒന്നുല്ലേലും എന്നെ ഡ്രോപ്പ് ചെയ്തതല്ലേ എന്നോർത്ത് ഞാൻ ഫോൺ എടുത്ത് അന്യൻ എന്ന് സേവ് ചെയ്ത അങ്ങേരുടെ നമ്പറിലേക്ക് ഡയൽ ചെയ്തു. അപ്പോ ദേ കിടക്കുന്നു അങ്ങേരുടെ ഫോൺ സ്വിച് ഓഫ്.. ഞാൻ ഫോണിലേക്ക് നോക്കി… ഇതെന്താപ്പോ സ്വിച് ഓഫ്… ആ എന്തേലും ആകട്ടെ… ഒന്ന് വിളിച്ചത് വീട്ടിലെത്തിയോ എന്നറിയാൻ വേണ്ടിയായിരുന്നു അപ്പോ അങ്ങേരുടെ ഫോൺ സ്വിച് ഓഫ്… ഞാൻ അതും പറഞ്ഞ് ഫോൺ ടേബിളിലേക്ക് വെച്ചിട്ട് താഴേക്ക് ചെന്നു. അച്ഛൻ tv കണ്ടോണ്ടിരിപ്പുണ്ടായിരുന്നു. ഞാനും അച്ഛന്റടുത് വന്നിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അച്ഛൻ റിമോട്ട് എന്റെ കൈയ്യിൽ വെച്ച് തന്നിട്ട് എണീറ്റ് പോയി. ഞാൻ ചാനൽ മാറ്റി അവസാനം ഞാൻ മ്യൂസിക് ചാനൽ വെച്ചു. ചാനല് വെച്ചതും അതിലെ പാട്ട് കണ്ട് എന്റെ കണ്ണ് വിടർന്നു. ഇന്ന് ആദി സാറിന്റെ കൂടെ കാറിൽ വന്നപ്പോൾ സ്റ്റീരിയോയിൽ കേട്ട പാട്ട്… പെട്ടന്ന് ആദി സാറിന്റെ മുഖം മനസിലേക്ക് തെളിഞ്ഞു വന്നപ്പോൾ എന്റെ ചുണ്ടിൽ പെട്ടന്നൊരു പുഞ്ചിരി മൊട്ടിട്ടു…
തുടരും….

by