രചന – കൃഷ്ണ
കുറച്ച് നേരം ലാപ്പിൽ കുത്തിക്കൊണ്ടിരുന്നു പിന്നെ എപ്പോഴോ ഒന്നു മയങ്ങിപ്പോയി.
••°••°••°••°••°••°••°••°••°••°••°••°••°••°••
നിച്ചുന്റെ വീട്ടീന്ന് തിരിച്ചെത്തിയപ്പോൾ നേരം കുറെയായിരുന്നു. വണ്ടി പാർക്ക് ചെയ്ത് അകത്തേക്ക് കയറിയപ്പോൾ ഹാളിൽ ടിവിടെ മുന്നിലിരിക്കുവായിരുന്നു അച്ഛൻ. അച്ചു തൊട്ടടുത്തിരുന്നു എന്തോ വായിലാക്കുന്നുണ്ട് അമ്മയെ അവിടെ കാണാഞ്ഞപ്പോൾ ആള് അടുക്കളയിലാണെന്നു മനസ്സിലായി. ഞാൻ നേരെ അച്ഛന്റടുത് വന്നിരുന്നു. അടി കിട്ടിയ കാവിലിനു ഓപ്പോസിറ്റ് രീതിയിലാ ഇരുന്നത്.
ആഹാ… ടീച്ചറമ്മ എത്തിയാ… അമ്മ പറഞ്ഞിരുന്നു നിന്റെ പട്ടാളങ്ങൾ വന്നകാര്യവും നിച്ചു മോൾക്ക് ജോലി കിട്ടിയ കാര്യവും. പിന്ന നിച്ചുന്റെ വീട്ടിൽ ചെന്നിട്ടെന്തായി..
ഓ… എന്താവാ ഞങ്ങളെല്ലാം കൂടി വീട് തലകീഴാക്കിയിട്ടു പോന്നു. പിന്നെ അവിടെ നടന്ന കാര്യം പറഞ്ഞോണ്ടിരുന്നപ്പോഴാ അമ്മ അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നത്. അമ്മ ഇനി കവിളിലെ പാടിനെ കുറിച്ച് അച്ഛന്റെ മുന്നിൽ വെച്ച് ചോദിക്കുമോ എന്ന് പേടിച്ച് ഞാൻ മേല്ലേ സ്കൂട്ടായി. റൂമിൽ എത്തി നേരെ ബാത്‌റൂമിലേക്ക് വിട്ടു. ഫ്രഷ് ആയി വന്ന് കണ്ണാടിയുടെ മുന്നിൽ നിന്ന് തലമുടി തോർത്തുമ്പോഴാണ് കവിളിലെ പാടിലേക്ക് ശ്രെദ്ധ പോയത്. അപ്പോ തന്നെ മനസിലേക്ക് ഓടിയെത്തിയത് ആ തെണ്ടിയുടെ മുഖമായിരുന്നു. അവനെ കുറെ പ്രാകി ഞാൻ ടേബിളിൽ വെച്ചിരുന്ന ടേസ്റ്റ് എടുത്ത് കട്ടിലിൽ വന്നിരുന്നു. ഇന്ന് ലിവെടുത്തതിനാൽ പോർഷൻസിൽ നേരിയ ഗ്യാപ് വന്നു. അതും നോക്കി സമയം പോയത് അറിഞ്ഞില്ല. അമ്മ ഫുഡ് കഴിക്കാൻ വിളിച്ചങ്കിലും എനിക്ക് വേണ്ടന്നു പറഞ്ഞ് ഞാൻ വീണ്ടും നോട്സിൽ ശ്രെദ്ധ കൊടുത്തു. അങ്ങനെ കുറെ നേരം കൂടി ആ ഇരിപ്പ് അങ്ങനെ ഇരുന്നു. ഫുഡ് കഴിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു സമയം നീളും തോറും വിശപ്പിന്റെ വിളി വരാൻ തുടങ്ങി. കുറച്ച് നേരം കൂടി പിടിച്ചു നിന്നെങ്കിലും പറ്റുന്നില്ല. അവസാനം നോട്ട്സ് ഒക്കെ എടുത്ത് വെച്ച് ടൈം നോക്കിയപ്പോൾ സമയം പത്തോടടുത്തിരുന്നു. ഞാൻ പതിയെ ചെന്ന് വാതിൽ തുറന്ന് താഴേക്ക് പോയി അപ്പോഴേക്കും എല്ലാവരും കിടന്നിരുന്നു. അടുക്കളയിൽ ചെന്ന് അവിടെ മൂടി വെച്ച പാത്രം തുറന്നതും ബാലൻസ് തെറ്റി ബാക്കി പാത്രങ്ങൾ കൂടെ താഴെ വീണു.
അയ്യോ പോച്ച് എന്നും പറഞ്ഞ് തലക്ക് കൈ കൊടുത്തപ്പോഴേക്കും പാത്രം വീണ ശബ്‌ദം കേട്ട് ഓരോ മുറിയിലും ലൈറ്റ് വീഴാൻ തുടങ്ങി. ഞൊടിയിടലിൽ എല്ലാവരും അടുക്കളയിൽ പ്രേസേന്റ് ആയി. അവരെ കണ്ടതും ഞാൻ ഒരു വളിച്ച ഇളി ഇളിച്ചു.
എന്നെ അവിടെ കണ്ടതും അമ്മ ഉടനെ നീ ആയിരുന്നോ ഞാൻ വിചാരിച്ചു വല്ല പൂച്ച ആയിരുന്നന്ന് എന്നൊരു ഡയലോഗ്.
പൂച്ചയാലമ്മേ അത് ഞാനായിരുന്നു. മുഖത്ത് ഒരു അവിഞ്ഞ ചിരി വരുത്തി ഞാൻ പറഞ്ഞപ്പോൾ അച്ഛൻ ചിരിച്ചോണ്ട് മുറിയിലേക്ക് പോയി. അച്ചു മനുഷ്യന്റെ ഉറക്കം കളഞ്ഞു എന്ന് പുലമ്പിക്കൊണ്ട് അവളുടെ റൂമിലേക്കും പോയി.
ഫുഡ് നോക്കിയതാണെങ്കിൽ ആ ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട് അതും പറഞ്ഞ് അമ്മയും പോയി.
പിന്നെ അതികം താമസിക്കാതെ ഫുഡ് കഴിച്ച് കൈയ്യും കഴുകി ലൈറ്റ് ഓഫാക്കി റൂമിലേക്ക് വിട്ടു. റൂമിൽ എത്തിയതും വാതിലടച്ചു ലൈറ്റും ഓഫാക്കി കട്ടിലേക്ക് ചാഞ്ഞു.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
[നിച്ചു ]
ഫുഡ് കഴിക്കാൻ അമ്മ വന്ന് കതകിൽ മുട്ടിയപ്പോഴാണ് ഞാൻ എണീറ്റത്. ഫുടൊക്കെ കഴിച്ച് വീണ്ടും റൂമിൽ വന്ന് കട്ടിലിലേക്ക്
വീണു.
••°••°••°••°••°••°••°••°••°••°••°••°••°••°••°••°••°••°••°
[അഭി ]
വീട്ടിലേക് പോകുന്നത് അമ്മയുടെ നിർബതം കൂടുമ്പോൾ മാത്രമാണ്. അതും അധിക നേരം നിക്കാതെ വേഗം അവിടന്നു പോരും. എന്തോ വീട്ടിൽ നിക്കുമ്പോൾ മനസ്സിൽ വല്ലാത്ത വേദനയാണ്… അതു കൊണ്ട് കോർട്ടെഴ്സിലാണ് താമസം. എങ്ങനെ ഉണ്ടായിരുന്ന വീടായിരുന്നു ഞങ്ങളുടേത്. ഇപ്പോ ഒരു ജീവച്ഛവം പോലെ… അഭി അതും ചിന്തിച്ച് ഫ്രഷാകാൻ ബാത്ത് റൂമിലേക്ക് പോയി. ഫ്രഷായി നേരെ ബഡിലക്കിരുന്നു. ബഡിനോട് ചേർന്നിരുന്ന ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് കട്ടിലിന്റെ ഹെഡ് ബോഡിലേക്ക് ചാരിയിരുന്ന് ഫോൺ ഓൺ ചെയ്തപ്പോൾ അതിലെ വാൾപേപ്പർ ആയിട്ടേക്കുന്ന ഫോട്ടോയിൽ ഒരു നിമിഷം നോക്കിയിരുന്നു പോയി. ഞാനും ആദിയും അച്ഛനും അമ്മയും ഒരുമിച്ച് സന്തോഷത്തോടെ നിക്കുന്ന പിക്കായിരുന്നു അത്. പെട്ടന്ന് റെസ്റ്റോറന്റിൽ വെച്ച് ഇന്ന് നടന്നത് ഓർമ്മ വന്നു. എന്തോ പെട്ടന്നൊരു കുറ്റബോതം തോന്നി എങ്കിലും അവന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി മൊട്ടിട്ടു.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
എല്ലാരും ഉറങ്ങിയന്ന് ഉറപ്പായ ശേഷം ആദി അവന്റെ റൂമിന്റെ ബാൽക്കണി ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ബ്ലാക്ക് ജീൻസും ടീ ഷർട്ടും. ടീ ഷർട്ടിനു പുറമേ ഒരു ബ്ലാക്ക് ജാക്കറ്റും ഇട്ടിട്ടുണ്ട്. കണ്ണിനു താഴെ മറച്ചുകൊണ്ട് കർച്ചിഫ് കെട്ടിയിരുന്നു. പുറത്തേക്കുള്ള ക്യാമറകൾ എല്ലാം ഓഫ് ചെയ്ത് ആദി നേരെ പോർച്ചിലേക്ക് പോയി. അവിടെ ഒരു മൂലയിലായി പോടി പിടിച്ചു കിടക്കുന്ന ആഷ് കളറിലെ ബുള്ളറ്റിലേക്ക് ഒരു നിമിഷം നോക്കി നിന്നു.പിന്നെ അതിന് കുറച്ച് മാറ്റി വെച്ചിരുന്ന ബൈക്ക് ഉന്തികൊണ്ട് ഗേറ്റിനു പുറത്തേക്ക് കടന്നു. അവൻ വണ്ടി സ്റ്റാർട്ടാക്കി നേരെ ബീച്ചിലേക്ക് പോയി. ബൈക്ക് ഒരു സൈഡിലായി പാർക്ക് ചെയ്ത് ആദി കടൽ തിരക്കളെ ലക്ഷ്യം വെച്ച് നടന്നു. അവിടം വിജനമായിരുന്നു. കടൽ തിരമാലകൾ കരയെ ലക്ഷ്യം വെച്ച് ഇരച്ചു വരുന്നതിന്റെ ശബ്‌ദം മാത്രം കേൾക്കാം. അവൻ ആ മണൽ പരപ്പിൽ ഇരുന്നു. അവന്റെ മനസ്സ് ഒരു വർഷം പിന്നിലേക്ക് സഞ്ചരിച്ചു.
രാധു… ഈ പൂർണ്ണ ചന്ദ്രനെയും കരയെ വെമ്പലോടെ അടുക്കാൻ തിടുക്കപ്പെട്ട് അടിച്ചുയർന്നു വരുന്ന ഈ കടൽ തിരകളെയും കണ്ടുകൊണ്ടിരിക്കാൻ എത്ര മനോഹരമാണല്ലേ…
ആദി പറഞ്ഞതിന് ഒരു പുഞ്ചിരി മാത്രമായിരുന്നു അവൾ സമ്മാനിച്ചത്.
ആദി നിനക്കറിയോ ഞാൻ സന്തോഷമെന്താണന്ന് അറിയുന്നത് നിന്നെ കണ്ടു മുട്ടിയതിനു ശേഷമാണ്. ഈ കണ്ട നാളത്രയും ഞാൻ ഒറ്റപ്പെടലിന്റെ സുഖം മാത്രമേ അനുഭവിച്ചിരുന്നുള്ളു. സന്തോഷം ഉണ്ടായിരുന്നില്ല എന്ന് ഞാൻ പറയില്ല എന്നാൽ ഞാൻ മനസറിഞ്ഞു ചിരിക്കാൻ തുടങ്ങിയത് തന്നെ നീ എന്റെ ജീവിതത്തിൽ വന്നതിനു ശേഷമാണ്. അവൾ കടലിന്റെ വിദൂരങ്ങളിലേക്ക് നോക്കി പറഞ്ഞു.
രാധു… ഞാൻ ഒരു കാര്യം പറയട്ടെ..
മമ് പറയ്..
നിന്നെ ഞാൻ ആദ്യമായി കണ്ടനാൾ മുതൽ ഈ നിമിഷം വരെ എന്നിൽ ഉണ്ടാക്കുന്ന സന്തോഷത്തിന് സന്തോഷത്തിന് അളവുകളില്ല.നിന്റെ ഈ പ്രെസെൻസ് എനിക്ക് വല്ലാത്തൊരു അനുഭൂതിയാണ് ഉണ്ടാക്കുന്നത്. എന്തോ നീ ഇല്ലാതെ എനിക്ക് പറ്റാത്ത പോലെ…
ആദിടെ ആ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ കുളിർ മഴ പെയ്യിക്കും പോലെ തോന്നി.
ആദിയോട് എങ്ങനെ എന്റെ പ്രണയം അവനോട് തുറന്നു പറയുമെന്ന് വലിയ ടെൻഷനിൽ ആയിരുന്നു ഞാൻ അപ്പോഴാണ് അവന്റെ ഈ വാക്കുകൾ എന്നെ ശരിക്കും ആച്ചര്യപെടുത്തിയത്.
അവളുടെ ചിന്തയിൽ നിന്നും ഉണർത്തും വിതം അവൻ അവളുടെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു. അവൾ ഞൊടിയിടയിൽ ചിന്തയിൽ നിന്നും സ്വബോധത്തിലേക്കു വന്നു.
എന്താ… രാധു നീ ആലോചിക്കുന്നേ…..
ഏയ് ഒന്നൂല്ലാ….
ആദി അവളുടെ കൈകളെ അവന്റെ കൈക്കുള്ളിലൊതുക്കി നെഞ്ചോട് ചേർത്ത് അവളുടെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു.
എന്താ ആദി ഇങ്ങനെ നോക്കുന്നേ…അവൾ ചോദിച്ചതും അവൻ ഒന്നുമില്ല എന്ന് തലയാട്ടി.
ഞാൻ നിനക്കൊരു ഗിഫ്റ്റ് തരട്ടെ..
ഗിഫ്‌റ്റോ… എന്ത് ഗിഫ്റ്റ്??..
അവൾ അതെന്താണെന്ന ആകാംക്ഷയിൽ അവനെ നോക്കിയിരുന്നു.
അവൻ പോക്കറ്റിൽ നിന്നും ഒരു ring എടുത്തു. ഒരു ഗോൾഡൻ സിംപിൾ മോഡൽ ring. അതിൽ ❤️ARDIKA❤️ എന്ന് എഴുതിയിട്ടുണ്ട്. അവൻ ആ മോതിരം അവളുടെ കൈയ്യിൽ ഇട്ടു കൊടുത്തു.
അവൾ നിറമിഴികളോടെ ആ മോതിരത്തിൽ എഴുതിയ പേരിൽ വിരലോടിച്ചു.
ഇഷ്ടമായോ രാധു നിനക്കെന്റെ ഗിഫ്റ്റ്….
മമ് ഇഷ്ട്ടമായി ഒത്തിരി ഒത്തിരി ഇഷ്ടമായി അവൾ കണ്ണുകൾ തുടച്ച് പറഞ്ഞു.
രാധു… I LOVE YOU..❣️എനിക്ക് നീയില്ലാതെ പറ്റില്ല.I NEED YOU ❤️
ആദിടെ ആ വാക്കുകൾ കേട്ടതും എന്തോ എനിക്ക് ലോകം തന്നെ കീഴടക്കിയ പ്രേതീതിയായിരുന്നു.
എന്തായാലും എന്റെ പ്രാണൻ എന്നോട് ഇഷ്ട്ടം തുറന്ന് പറഞ്ഞ സ്ഥിതിക്ക് പെട്ടന്ന് ഞാൻ എന്റെ ഇഷ്ട്ടം തുറന്നു പറയണ്ട. ഒന്ന് വെയിറ്റ് ചെയ്യിക്കാം. എന്നാൽ അതികം വൈകാതെ എന്റെ മനസിലെ നിന്നോടുള്ള പ്രണയം വെളിപ്പെടുത്തും. ഈ വന്ന ജനുവരി 31.അന്ന് ഞാൻ എന്റെ ആദിയോട് തുറന്നു പറയും എനിക്ക് എന്റെ പ്രാണണെന്ന്. അന്ന് ഞാൻ എന്റെ ആദിക്ക് മറക്കാൻ പറ്റാത്ത ഒരു സമ്മാനം തരുന്നുണ്ട്. അതൊക്കെ ഞാൻ മനസ്സിൽ കണക്കുകൂട്ടി ആദിയെ നോക്കിയപ്പോൾ എന്റെ മറുപടിക്കായി കാത്ത് നിക്കേണ്. ഞാൻ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ഒന്നൂടെ എന്നിലേക്ക് ചേർത്തിരുത്തി. എന്റെ പെട്ടന്നുണ്ടായ ആ പ്രവർത്തിയിൽ ആദി ഒന്ന് ഞെട്ടിയെങ്കിലും ഞൊടിയിടയിൽ തന്നെ അവന്റെ മുഖത്ത് ഒരു കള്ള ചിരി മൊട്ടിട്ടു. ആ ചിരി മുഖത്തുനിന്നും മയിക്കാതെ അവൻ എന്റെ മുഖത്തോട് മുഖം അടിപ്പിച്ചു വന്നപ്പോൾ
പോടാ….. കള്ള തെമ്മാടി എന്നും പറഞ്ഞ് ഞാൻ അവനെ ഉന്തിയിട്ട് ഒറ്റയോട്ടം വെച്ചു കൊടുത്തു. പുറകെ അവനും…
പെട്ടന്ന് ആദി ഓർമ്മകളിൽ നിന്നും സ്വബോധത്തിലേക്ക് വന്നു. അവന്റെ കണ്ണുകളിൽ ഈറനണിഞ്ഞിരുന്നു.
അവളുടെ ഓർമ്മകൾ മനസിനെ പിടിച്ചു മുറുക്കുമ്പോൾ ഇതുപോലെ ഇവിടെ വന്നിരിക്കും. മനസ്സ് ഒരു വിതം ശാന്തമാകുന്നതു വരെയും ഇതെ ഇരുപ്പ് തുടരും. ഇവിടെ വെച്ചാണ് ഞാൻ എന്റെ രാധുനോട് എന്റെ പ്രണയം തുറന്ന് പറഞ്ഞത്. അവളുമായി ഈ കടൽ തീരത്ത് ചിലവിട്ട ഓരോ നിമിഷങ്ങളും മറക്കാൻ പറ്റാത്തതായിരുന്നു. അങ്ങനെ ഓരോന്നും ആലോചിച്ച് എത്രനേരമങ്ങനെ ഇരുന്നുന്ന് എനിക്ക് അറിയില്ലായിരുന്നു. കുറെ നേരം അങ്ങനെ ഇരുന്നതിനു ശേഷം തിരിച്ച് വീട്ടിലേക്ക് യാത്ര തിരിച്ചു.
തുടരും…

by