രചന – കൃഷ്ണ
പറയൂ എന്താണ് കാര്യം??
അത് സർ റോട്ടിൽ വെച്ച് ഒരാൾ ഞങ്ങളോട് അബ മാരിയാതെയായി പെരുമാറി. അയ്യാൾ ആദ്യം എന്നെ മേത്ത് തട്ടി ഒരു കുസലുമില്ലാതെ നടന്ന് പോയി. ഞാൻ വിചാരിച്ചത് അറിയാതെ പറ്റിയതായിരിക്കുമെന്ന്. പക്ഷേ അയ്യാൾ ഈ ചേച്ചിയോടും മോശമായി പെരുമാറിയപ്പോൾ ഞാൻ പ്രീതികരിച്ചു.
മമ് ok. കോൺസ്റ്റബിൾ അയ്യാളെ ഇങ്ങോട്ട് കൊണ്ടു വരൂ…
yes, സർ. അതും പറഞ്ഞു ആ പോലീസ് കാരൻ പുറത്തേക്ക് പോയി അയ്യാളെയും കൊണ്ട് അകത്തേക്ക് വന്നു.
ഇവനാണല്ലേ ആള്.. മമ്.. ഇങ്ങോട്ട് മാറി നിക്കട… അങ്ങേരുടെ ആ കടുപ്പിച്ചുള്ള പറച്ചില് കേട്ടതും അയ്യാള് പേടിച്ച് അങ്ങോട്ടേക്ക് മാറി നിന്നു.
നിനക്ക് എന്തിന്റെ കേടാഡാ… പന്ന പുന്നാര മോനേ.. അങ്ങേര് ചെയറിൽ നിന്നും എണീറ്റ് വലതു കൈയ്യിൽ ഇട്ടിരുന്ന ഇടി വള കേറ്റി വെച്ച് അയ്യാളോട് ചോദിച്ചതും ആ പുള്ളി നിന്ന നിൽപ്പിൽ കിടന്ന് പരുങ്ങി കളിക്കാൻ തുടങ്ങി.
ചോദിച്ചത് കേട്ടില്ലെടാ പന്ന റസ്ക്കൽ… ആൾടെ ശബ്‌ദം അവിടമാകെ മുഴങ്ങി കേട്ടു. അപ്പുവാണേൽ എന്റ കൈയ്യിൽ പിടി മുറുക്കി നിക്കുവാണ്. ഞാൻ അവൾ മാത്രം കേൾക്കെ പിടി വിട് പിടി വിട് എന്ന് പറയുന്നുണ്ട്. എവിടെ ആര് കേൾക്കാൻ..
കള്ളും കുടിച്ച് റോട്ടിൽ കിടന്ന് സ്ത്രികളോട് അബമാരിയാതയോടെ പെരുമാറുന്ന നിന്നെ പോലുള്ളവൻ മാരെ എന്താ ചെയ്യേണ്ടതെന്നു എനിക്ക് നന്നായി അറിയാം. അതും പറഞ്ഞു ടേബിളിൽ ഇരുന്ന ലാത്തി എടുത്ത് അയ്യാളെ തിരിച്ച് നിർത്തി ബാക്കിനിട്ട് നോക്കി ഒരു ദക്ഷണ്യവും കൂടാതെ പടക്കേ പടക്കേ എന്ന് നാലഞ്ച് അടിയായിരുന്നു. അയ്യാളാണേ അയ്യോ സാറേ തല്ലല്ലേ… എന്നൊക്കെ അലറി പറയുന്നുണ്ട്.
ഇനി മേലാൽ സ്ത്രികളോട് മോശമായി പെരുമാറിയാൽ…. സ്ത്രികളെ ആദ്യം ബഹുമാനിക്കാൻ പടിക്കടോ…
കോൺസ്റ്റബിൾ ഇയ്യാളെ കൊണ്ടുപോയി സെല്ലിൽ ഇട്. അപ്പോൾ തന്നെ ആ പോലീസ് കാരൻ വന്ന് അയ്യാളെയും കൂട്ടി അവിടന്ന് പോയി.
അയ്യാൾക്ക് കൊടുക്കേണ്ടത് കൊടുത്തിട്ടുണ്ട്.അതും പറഞ്ഞ് ആള് ചെയറിൽ വന്നിരുന്നു. പിന്ന..
അശ്വനി.
ok അശ്വനി. താൻ അപ്പോൾ അങ്ങനെ പ്രീതികരിച്ചത് നന്നായി. ഇവനെ പോലുള്ളവൻ മാർക്ക് ആ സ്പോട്ടിൽ തന്നെ മറുപടി കെടുക്കണം.ഇതുപോലെ തെറ്റു ചെയ്യുന്നവരോട് നമ്മൾ പ്രീതികരിക്ക തന്നെ വേണം..പിന്നെ നിസാര തെറ്റുകൾക്ക് സ്വന്തം ഭാഗത്ത് തെറ്റുണ്ടായങ്കിൽ പോലും അതിനെ മറച്ച് ചാടി കീറുന്ന ചിലവരും ഉണ്ട്. ബട്ട് ആ ചാട്ടത്തിന് അവരും പ്രേതിക്ഷിക്കാത്ത മറുപടിയും കിട്ടിട്ടുമുണ്ടാകും. അങ്ങേര് അപ്പൂനെ നോക്കി അങ്ങനെ പറഞ്ഞതും
ഇതെന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് പറഞ്ഞത്. അതെനിക്കുറപ്പാ..അപ്പു എനിക്ക് മാത്രം കേൾക്കെ അങ്ങനെ പറഞ്ഞതും സത്യം എനിക്ക് ചിരിയാ വന്നേ.. പിന്നെ അവിടെ നിന്ന് ചിരിക്കാൻ പറ്റാത്ത സിറ്റുവേഷൻ ആയതു കൊണ്ട് ഒരു വിതം കൺട്രോൾ ചെയ്തു നിന്നു.
അയ്യാൾടെ കാര്യം ഞാൻ നോക്കിക്കോളാം. ആമ് പിന്നെ എല്ലാ ആളുകളും അയ്യാളെ പോലെ പ്രീതികരിച്ചാൽ തിരിച്ച് പ്രീതികരിക്കാൻ കഴിയാത്തവരാണെന്നുള്ള ചിന്ത വേണ്ടട്ടോ.പിന്നെ അടിക്കുമ്പോൾ ഒരു മായതിനൊക്കെ അടിക്കണം. തന്റെ അടിയിൽ അയ്യാളുടെ പണി തീർന്നങ്കിലോ എന്ത് ചെയ്തേനെ താൻ.
അത്… പിന്നെ.. സർ അപ്പോഴത്തെ അയ്യാളുടെ പ്രവർത്തിയിൽ ഞാൻ വേറൊന്നും ചിന്തിച്ചില്ല.. അതാണ്…
ഹേയ്.. ഞാൻ പറഞ്ഞന്നേയുള്ളു. തന്നെ പോലെ സ്ട്രോങ്ങ് ആയി പ്രീതികരിക്കുന്ന ആളുകൾ ഈ നാടിനു ആവശ്യം തന്നെയാ…
thank you sir. എന്നാൽ ഞങ്ങൾ
yes.
അങ്ങേരുടെ yes പറച്ചില് കേൾക്കണ്ട താമസം ഒരുത്തി ഒറ്റ പാച്ചിലായിരുന്നു. പിന്നെ ഞങ്ങളും പുറത്തേക്ക് നടന്നു.
പുറത്തെത്തിയതും അപ്പു നെഞ്ചത്തു കൈയ്യും പിടിച്ച് നിക്കുവാ..
നീ എന്ത് പോക്കാ അപ്പു പോയെ..
മമ് ഇത്തിരി നേരം കൂടെ ഞാൻ അവിടെ ഇരുന്നിരുന്നെങ്കിൽ എന്റെ ഉള്ള ജീവനങ്ങു
പോയേനെ…
നീ ഇതിനും മാത്രം എന്തിനാ അങ്ങേരെ പേടിക്കുന്നെ. അങ്ങേര് അന്ന് നിന്നെ തല്ലിയതിന്റെ പേരിൽ ആണെങ്കിൽ നിന്നോട് sorry പറഞ്ഞില്ലേ.
പിന്നെ അന്ന് റോട്ടിൽ വെച്ചും നിന്നോട് മിണ്ടാൻ വന്നില്ലേ.. നിന്നെ തല്ലിയത് തെറ്റായി പോയി എന്ന തോന്നലാണ് അങ്ങേര് നിന്നോട് sorry പറഞ്ഞതിന് ഏറ്റവും വലിയ തെളിവ്. പിന്നെ… ആ തല്ലിൽ നിന്നോട് വല്ല അഫേക്ഷനും തോന്നിട്ടാണെങ്കിലും ആകാം. പറയാൻ പറ്റില്ലല്ലോ. ഇപ്പോ തന്നെ കണ്ടില്ലേ നിന്നെ മാത്രം കൊള്ളിച്ചുള്ള പറച്ചിലും നോട്ടവും. അതൊക്കെ വെച്ച് നോക്കുമ്പോൾ ഇത് ഞാൻ അന്ന് പറഞ്ഞതാണോ എന്ന് എനിക്ക് ഡൗട്ട് ഇല്ലാതില്ല. പിന്ന കക്ഷി കാണാൻ സൂപ്പർ ആണ് ഞാൻ
പ്രേതിക്ഷിച്ചതിലും സ്മാർട്ട്.
അല്ല നിച്ചു നമ്മൾ ഇവിടെ അങ്ങേരെ പെണ്ണ് കാണാൻ വന്നതാണോ..
ഹാ.. അതിന് ഇനിയും ടൈം കിടക്കുവല്ലേ എന്റപ്പു നീ ധൃതി വെക്കണ്ട…
നീ ഇതെന്തൊക്കെയാ നിച്ചു പറയുന്നേ.. നിനക്ക് പ്രാന്താണ്. നീ വന്നേ.. അതും പറഞ്ഞ് അപ്പു എന്റ കൈയ്യിൽ പിടിച്ച് വലിച്ച് വണ്ടിയുടെ അടുത്തേക്ക് കൊണ്ടുപോയി.
പിന്നെ അതികം അവിടെ നിന്ന് അപ്പൂനെ താങ്ങാൻ നിക്കാതെ ഞങ്ങൾ വീട്ടിലേക്ക് വണ്ടിയെടുത്തു.
___________________________
ഇമ്പോർടന്റ്റ് ആയ ഒന്ന് രണ്ട് കേസ് ഫയൽസ് ചേക്ക് ചെയുമ്പോൾ ആയിരുന്നു കോൺസ്റ്റബിൾ വന്ന് ഈ കാര്യം പറഞ്ഞത്. അപ്പോ തന്നെ അവരെ അകത്തേക്ക് വരാൻ പറയാൻ പറഞ്ഞ് ഞാൻ ലാപ്പിലേക് വീണ്ടും നോട്ടം തെറ്റിച്ചു. അതികം താമസിയാതെ തന്നെ ആ കോൺസ്റ്റബിളിന് പിന്നാലെ അകത്തേക്ക് വന്ന മൂന്ന് പേരിൽ ഒരാളെ കണ്ടതും ഞാൻ ഒരു നിമിഷം അവളിൽ മാത്രമായി നോട്ടം കൊടുത്ത് നിന്നുപോയി.ആരാണെന്നു നിങ്ങൾ ദോ തൊട്ട് മുന്നേ വായിച്ചതല്ലേ. അവൾ ആണേ തല താഴ്ത്തി നിക്കുവായിരുന്നു. അവൾടെ ആ തല താഴ്ത്തിയുള്ള നിൽപ്പ് കണ്ട് എനിക്ക് ചിരിയാണ് വന്നത്.ബാക്കി എന്താണ് നടന്നതെന്നു നിങ്ങൾ വായിച്ചില്ലേ.പിന്നെ അവസാനം ആരെയും നോക്കാതെയുള്ള അവളുടെ ആ പാച്ചില് കണ്ട് ഞാൻ ഒരു ചിരിയാലേ അങ്ങനെ നോക്കി നിന്നു.
__________________________
അങ്ങനെ അപ്പൂനെ വീട്ടിൽ ഡ്രോപ്പ് ചെയ്ത് ഞാൻ തിരിച്ച് എന്റ വീട്ടിലേക്ക് വന്നു. വീട്ടിൽ എത്തിയതും ഹാളിൽ സോഫയിലിരുന്നു ടിവി കാണുവായിരുന്നു ആച്ചി.അമ്മ പിന്നെ അടുക്കളയിൽ എന്തോ പണിയിലായിരുന്നു.ഞാൻ പിന്നെ റൂമിലേക്ക് വന്ന് നേരെ ബാത്ത് റൂമിലേക്ക് പോയി ഫ്രഷ് ആയി ഇറങ്ങി നേരെ കട്ടിലിലേക്ക് വന്നിരുന്നു.പെട്ടന്ന് എന്റെ നോട്ടം ടേബിളിൽ ഇരുന്ന ഫയലിൽ വീണതും എനിക്ക് ഇന്ന് ആ കൂതവിനെ മാളിൽ വെച്ച് കണ്ടത് ഓർമ്മ വന്നു. എനിക്ക് അറിഞ്ഞോണ്ട് പണി തന്നിട്ട് കറങ്ങി തടക്കുവായിരുന്നു. കാലമാടൻ ഹും… നാളെ ആകട്ടെ ഇന്ന് എനിക്ക് തന്നതിനുള്ള പണിക്ക് ഒരു തിരിച്ചടി കൊടുത്തിരിക്കും. ആർക്ക് അങ്ങേർക്കോ… നാളെ ഞാൻ വീണ്ടും പണി മേടിക്കാതിരുന്നാൽ മതിയായിരുന്നു. അങ്ങനെ ഓരോന്നും ചിന്തിച്ച് ഞാൻ ആ ഇരിപ്പങ്ങനെ ഇരുന്ന് എപ്പോഴോ ഉറങ്ങി പോയി.
______________________
ഇന്ന് സ്റ്റേഷനിൽ വെച്ച് അങ്ങേരെ കണ്ടതും എനിക്കിട്ട് താങ്ങി കൊണ്ടുള്ള അങ്ങേരുടെ പറച്ചിലും കേട്ട് സത്യം പറഞ്ഞാൽ എനിക്ക് നേരിയ ചമ്മലുണ്ടാക്കി.ഞാൻ പിന്നെ അങ്ങേരുടെ മുഖത്തേക്കേ നോക്കില്ല…വെറുതെ എന്തിനാ… പിന്നെ പുറത്തിറങ്ങി കഴിഞ്ഞപ്പോൾ നിച്ചുന്റെ വക താങ്ങലും. എങ്കിലും അങ്ങേരെ കാണുമ്പോൾ എന്തോ എന്റെ ഹാർട്ട് വല്ലാതെ മിടിക്കുന്ന പോലെ തൊന്നും. അയ്യാളുടെ ആ നോട്ടത്തിൽ ഞാൻ ലയിച്ചു പോകുന്ന പോലെ തൊന്നും. എന്താണതിനു കാരണം എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഇനി ഇപ്പോ….ഏയ്..ചേ.. ചേ.. ആ എന്തേലും ആകട്ടെ ഞാൻ എന്തിനാ വെറുതെ ആവിശ്വമില്ലാത്തത് ചിന്തിച്ചു കൂട്ടുന്നത്…പിന്നെ എന്റെ ചിന്തകൾക്ക് ഫുൾ സ്റ്റോപ്പ് ഇട്ട് കട്ടിലിലേക്ക് ചരിഞ്ഞു.നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ പെട്ടന്ന് തന്നെ ഉറങ്ങി പോയി…
തുടരും

by