19/04/2026

ജീവാംശമായി : ഭാഗം 24

രചന – കൃഷ്ണ

ഞാൻ റൂമിൽ ചെന്നതും അപ്പു കട്ടിലിൽ വിസ്തരിച്ചു കിടക്കുവായിരുന്നു. നേരെ അവൾക്കരികിൽ ചെന്ന് കൈയ്യിൽ പിടിച്ചിരുന്ന ഫുഡ്‌ ടേബിളിൽ വെച്ച് അവളെ വിളിച്ചേണീപ്പിച്ചു.

ആഹാ നിയോ നീയിതെപ്പോ വന്നു???

ഞാൻ ഇത്തിരി നേരമായി വന്നിട്ട്.അംമ്പിയമ്മ നിനക്ക് വേണ്ടി ഫുഡും കൊണ്ടു വരാൻ നിന്നപ്പോൾ പിന്നെ ഞാൻ അതും വാങ്ങി ഇങ്ങോട്ട് വന്നു.നീ എണീക്ക് എന്നിട്ട് ഈ ഫുഡ്‌ കഴിക്ക്. മമ് വേഗം എന്നിട്ട് വേണം എനിക്ക് കുറച്ചു കാര്യങ്ങൾ നിന്നോട് ചോദിക്കാൻ

എനിക്കും നിന്നോട് കുറച്ചു കാര്യം പറയാനുണ്ട് നിച്ചു.

നിച്ചു കൊണ്ടുവന്ന ഫുഡ്‌ അവൾക്കെടുത്തു കൊടുത്തു. അവൾ കുറച്ചു കഴിച്ച് ബാക്കി ടേബിളിൽ വെക്കാൻ ആഞ്ഞതും നിച്ചു അത് വാങ്ങി അവിടെ വെച്ചു. ടേബിളിൽ വെച്ചിരുന്ന ജഗ്ഗിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർത്തി അപ്പൂന് കൊടുത്തു. അവൾ അത് വാങ്ങി കുടിച്ചു

ആമ് ഇനി പറഞ്ഞോ എന്താണ് ഇന്നലെ ശരിക്കും നടന്നത് അതും പറഞ്ഞ് നിച്ചു അപ്പൂന്റെ കൈയ്യിൽ ഇരുന്ന ഗ്ലാസ്‌ വാങ്ങി ടേബിളിൽ വെച്ച് അപ്പൂന് അടുത്തായി വന്നിരുന്നു.

ഞാൻ നിന്നോട് പറഞ്ഞില്ലായിരുന്നോ ഒരു ബിർത്തഡേ പാർട്ടിയുടെ കാര്യം

ആമ് പറഞ്ഞിരുന്നു.

പിന്നെ ഇന്നലെ നടന്ന കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ നിച്ചൂനോട്‌ പറഞ്ഞു….

എനിക്ക് എന്നാലും അതല്ല മനസിലാകാത്തത്. കറക്റ്റ് ടൈമിങ്ങിൽ തന്നെ ഹീറോയിനെ രക്ഷിക്കാൻ ഹീറോ വരുന്നതൊക്കെ ഞാൻ ഈ സിനിമയിലൊക്കെ കണ്ടിട്ടുള്ളു. അതിപ്പോ റിയാലിറ്റി ആയി..

ആ അതാ എനിക്കും മനസിലാകാത്തത്..

എന്തായാലും അങ്ങേര് ആ സമയത്ത് അവിടെ വന്നത് നിന്റെ ഭാഗ്യമെന്നു പറഞ്ഞാൽ മതിയല്ലോ. ആ പിന്നെ ഇനി മേലാൽ എവിടെ പോയാലും ഇരുട്ടുന്നതിനു മുന്നേ ഇങ്ങേതിക്കോണം മനസ്സിലായോ… അമ്മ രാവിലെ നിന്റെ കാര്യം പറഞ്ഞപ്പോൾ സത്യം പറഞ്ഞ ഞാൻ പേടിച്ചു പോയി. നിന്നെ വന്നു കണ്ടിട്ട് പോകാന് വെച്ചാൽ ഓഫീസിൽ പോകാൻ ടൈം ആയിരുന്നു. പിന്നെ ഓഫീസിൽ പോയി വന്നിട്ട് സമാദാനത്തോടെ കാര്യങ്ങൾ അറിയാല്ലോന്ന് ഓർത്ത്. വർക്ക്‌ കഴിഞ്ഞ് നേരെ ഇങ്ങോട്ട് പറപ്പിച്ചു.

ആമ് നീ ഓഫീസിലെ കാര്യം പറഞ്ഞപ്പോളാ… നിന്റെ ബോസ് ആദി സർ ഇപ്പോ വല്ല പണിയും തരാറുണ്ടോ.??

ഇപ്പോ പണിയൊന്നും കിട്ടാറില്ല. കിട്ടാറില്ലന്നല്ല അതിനുള്ള സാഹചര്യം ഞാൻ ഒരുക്കിട്ടില്ല എന്ന് വേണമെങ്കിൽ പറയാം.
അന്ന് നടന്നതിനു ശേഷമുള്ള കാര്യങ്ങൾ ഞാൻ അപ്പുനോട് പറഞ്ഞു.

അപ്പോ ആള് പാവമാണല്ലേ… ഈ ദേഷ്യമൊക്കെ പുറമേ കാണിക്കുന്നതാ..

ആ എനിക്കറിയില്ല…അങ്ങനെ ഞങ്ങൾ സംസാരിച്ചിരുന്നപ്പോൾ ആണ് അംമ്പിയമ്മ റൂമിലേക്ക് വന്നത് ആൾടെ കൈയ്യിൽ കിണ്ണേത്തപ്പം കുഞ്ഞു കഷ്ണങ്ങൾ ആയി മുറിച്ച് പാത്രത്തിൽ ഇട്ടോണ്ടായിരുന്നു വന്നത്.

എന്തിനാ അംമ്പിയമ്മേ ഇതും പിടിച്ചോണ്ട് എങ്ങോട്ടേക്ക് വന്നത് ഒന്ന് വിളിച്ചിരുന്നെങ്കിൽ ഞാൻ താഴേക്ക് വന്നേനെല്ലോ??

അതിനെന്താ നിച്ചു മോളേ… പിന്നെ നിങ്ങൾ സംസാരം തുടങ്ങിയാൽ ഇപ്പോഴെങ്ങും തിരില്ലെന്നു എനിക്ക് നന്നായിട്ടറിയാം അതാ പിന്നെ ഒന്നും നോക്കാതെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത് അംമ്പിയമ്മ…
അതും പറഞ്ഞ് അംമ്പിയമ്മ കൈയ്യിൽ പിടിച്ചിരുന്ന പാത്രം എന്റെ കൈയ്യിൽ വെച്ചു തന്നു.

ഇതു മുഴുവനും കഴിക്കണം കിട്ടോ… അംമ്പിയമ്മേടെ നിച്ചു മോൾക്ക് വേണ്ടി പ്രേത്യേകം ഉണ്ടാക്കിയതാ…

അത് പിന്നെ പ്രേത്യേകം പറയാനുണ്ടോ എന്റ അംമ്പിയമ്മേ…. ഞാൻ ഇത് മുഴുവനും വയറ്റിലാക്കിട്ടെ പോകു… പോരെ…

അംമ്പിയമ്മക്ക് അത് കേട്ടാൽ മതി. എന്നാ നിങ്ങൾ നിങ്ങളുടെ വർത്തമാനം തുടങ്ങിക്കോ അതും പറഞ്ഞ് അംമ്പിയമ്മ റൂം വിട്ട് പുറത്തേക്ക് പോയി…
ഞങ്ങൾ വീണ്ടും ഓരോന്നും പറഞ്ഞ് അംമ്പിയമ്മ കൊണ്ടുതന്ന കിണ്ണേത്തപ്പവും കഴിച്ച് കൂറേ നേരം സംസാരിച്ചിരുന്നു. പിന്നെ അവരോട് പറഞ്ഞ് ഞാൻ വീട്ടിലേക്ക് തിരിച്ചു.
വീട്ടിൽ എത്തിയപ്പോൾ ഇരുട്ടിയിരുന്നു. അപ്പൂന്റെ വീട്ടീന്ന് കാൽ മണിക്കൂറേയുള്ളു എന്റെ വീട്ടിലേക്ക് അത് കൊണ്ട് കുഴപ്പമില്ല. ഇരുട്ട് പടർന്നാലും പേടിക്കാനില്ല. ഞാൻ ഹാളിലേക്ക് വന്നതും അച്ഛൻ സോഫയിലിരുന്നു ക്ലാസ്സ്‌ ടെസ്റ്റ്‌ നടത്തിയ ആൻസർ പേപ്പർ നോക്കിവായിരുന്നു. ആച്ചി കുറച്ച് നീങ്ങി ഇരുന്ന് എന്തൊക്കെയോ എഴുതി കൂട്ടുന്നുമുണ്ട്. എന്നെ കണ്ടതും അച്ഛൻ,,,

ആമ് മോള് വന്നോ.. അമ്മ പറഞ്ഞിരുന്നു മോള് അപ്പൂന്റെ വീട്ടിൽ കേറീട്ടെ വരുള്ളൂ എന്ന്.. അമ്മ പറഞ്ഞപ്പോളാ അറിഞ്ഞേ അപ്പു മോൾക്ക് ആക്സിഡന്റ് ആയ വിവരം അച്ഛനറിഞ്ഞത്..
അപ്പു മോൾക്ക് കുഴപ്പമൊന്നുമില്ലന്ന് അനിത എന്നോട് പറഞ്ഞിരുന്നു..

അവൾക്ക് ഇപ്പോ കുഴപ്പമൊന്നുമില്ല പിന്നെ രണ്ടു ദിവസം റസ്റ്റ്‌ വേണമെന്ന് പറഞ്ഞു.
ഞാൻ ഒന്ന് പോയി ഫ്രഷ് ആവട്ടെ അച്ഛൻ അച്ഛന്റെ ജോലി കൻന്റിന്യു ചെയ്തോ… അതും പറഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് പോയി. റൂമിലെത്തിയ ഉടനെ ബാത്ത്റൂമിൽ പോയി ഫ്രഷ് ആയി ഇറങ്ങി കട്ടിലിലേക്ക് ചാഞ്ഞു.
_________________________
മീറ്റിംഗ് കഴിഞ്ഞ് വേറെ രണ്ടു മൂന്നിടത് പോകാനുണ്ടായതു കൊണ്ട് തിരിച്ച് ഓഫീസിൽ എത്തിയപ്പോൾ വർക്കിങ് കഴിഞ്ഞ് മിക്കവാരും പോയിരുന്നു. ഞാൻ എന്റെ ക്യാമ്പിനിലേക്ക് നടക്കുന്നതിനിടെ അവൾടെ പ്ലയിസിലേക്കൊന്നു നോക്കി.അവൾ വർക്ക്‌ കഴിഞ്ഞ് പോയിരുന്നു. ഞാൻ പിന്നെ വേഗം എന്റെ ക്യാബിനിൽ വന്നപ്പോൾ ടേബിളിനു പുറത്ത് ഫയൽ ഉണ്ടായിരുന്നു. ഞാൻ ചെയറിൽ ഇരുന്ന് ആ ഫയൽ എടുത്തു നോക്കി എല്ലാം പെർഫെക്ട് ആയിട്ട് അവൾ ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. പെട്ടന്ന് എന്റ മനസിലേക്ക് ഇന്ന് രാവിലെ നടന്നതൊക്കെ മനസിലേക്ക് വന്നു. ഒരു നിമിഷം ഞാൻ ആ ഇരിപ്പങ്ങനെ ഇരുന്നു. പെട്ടന്നെന്റെ ഫോൺ അടിച്ചപ്പോളാണ് സ്വബോധത്തിലേക്ക് വന്നത്. ഫയൽ ടേബിളിൽ വെച്ച് ഫോൺ എടുത്ത് നോക്കിയപ്പോൾ unknown number ആയിരുന്നു.. ഞാൻ call അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ചതും മറു സൈഡിൽ നിന്നും കേട്ട എനിക്ക് അടിമുടി വിറഞ്ഞു കേറാൻ തുടങ്ങി.

ഹലോ ആദി… എന്നെ മനസ്സിലായോ ഞാനാ നിന്റെ റിയ

ച്ചി… നിർത്തടി ബ്ലഡി &&#&@##…..

ഓ… ഇങ്ങനെ വയലന്റ് ആകല്ലേ എന്റെ ആദി… വയലന്റ് ആകുമ്പോൾ നിന്റെ ഫേസ് കാണാൻ എന്ത് രസാണെന്നറിയോ… but എന്തു ചെയ്യാം…കാണാൻ ഞാൻ ഇപ്പോ നിന്റെ അടുത്തില്ലല്ലോ..

അത് എന്തായാലും നന്നായി. നീ ഇപ്പോ എന്റടുത്തു ഉണ്ടായിരുന്നേൽ നിന്റെ രസം ഞാൻ തിർത്ത് തന്നേനെ… കിട്ടോടി.. പന്ന… മോളേ…

എന്തിനാ ആദി നിനക്ക് എന്നോട് ഇത്രയ്ക്ക് ദേഷ്യം???

ദേഷ്യമല്ലടി എനിക്ക് നിന്നോട് വെറുപ്പും അറപ്പുമാണ്… പിന്ന നിന്റെ ചേട്ടനില്ലേ ആ പന്ന കഴിവേറി കിരൺ അവനെയും. കോളേജിൽ വെച്ച് നീയും നിന്റെ ചേട്ടനും കാണിച്ചു കൂട്ടിയ തോന്നിവാസങ്ങൾ അത്ര പെട്ടന്നൊന്നും മറക്കാൻ പറ്റില്ല എനിക്ക്. നിന്റെ എല്ലാം വൃത്തികേടിനും കട്ട സപ്പോർട്ടല്ലേ നിന്റെ പുന്നാര ബ്രദർ…

ആദി….ഞാൻ അങ്ങനെ ചീപ് പരിപാടി ചെയ്തിട്ടുണ്ടങ്കിൽ അത് നിനക്ക് വേണ്ടി മാത്രമാണ് നിന്നെ എന്റെ സ്വന്തമായി കിട്ടാൻ…ഞാൻ നിന്നെ എത്ര മാത്രം പ്രണയിക്കുന്നുണ്ടന്നു അറിയാമോ… I Love You ആദി…

നിന്ന് ചിലക്കാതെ വെച്ചിട്ട് പോടി പുല്ലേ… കട്ട കലിപ്പിൽ അത്രയും പറഞ്ഞ് ആദി കാൾ കട്ട്‌ ചെയ്തു. അവൾ പറഞ്ഞ ഓരോ വാക്കും അവന്റെ ദേഷ്യം വർധിപ്പിച്ചോണ്ടിരുന്നു… അവൻ കൈയ്യിൽ പിടിച്ചിരുന്ന ഫോണിൽ പിടി മുറുക്കി… കണ്ണുകൾ ഇറുക്കെ അടച്ചു…
__________________________
[റിയ ]

ആദി പറഞ്ഞ വാക്കുകൾ റിയയിൽ ദേഷ്യം ഇരട്ടിച്ചു. അവൾ കൈയ്യിൽ പിടിച്ചിരുന്ന ഫോൺ വലിച്ചെറിഞ്ഞു അതിനൊന്നും അവളുടെ ദേഷ്യത്തിന്റെ തോത് കുറയ്ക്കാൻ സാധിച്ചില്ല.അവൾ ആ റൂമിലെ മിക്ക സാധനങ്ങളും എറിഞ്ഞുടച്ചു..

റിയ… എന്താണിത്?? നിനക്കെന്താ പ്രന്തായോ… അവൾടെ റൂമിലേക്ക് കേറിവന്ന കിരൺ ചോദിച്ചു..

അതെ എനിക്ക് പ്രാന്താ…. മുഴുത്ത പ്രാന്ത്… എന്റെ ഈ പ്രാന്തിന് കാരണവും അവനാ ആ ആദി… അതും പറഞ്ഞ് അവൾ കിരണിനു നേരെ തിരിഞ്ഞു….എനിക്ക് അവനെ വേണം ഏട്ടാ… എനിക്ക് അവനെ വേണം.. ചുമന്നു കലങ്ങിയ കണ്ണുകളോടെ അവൾ കിരണിനെ നോക്കി പറഞ്ഞു.

മമ്… ഏട്ടൻ നിന്റെ ഏതേലും കാര്യത്തിൽ no പറഞ്ഞിട്ടുണ്ടോ…നിന്റെ ഈ ആഗ്രഹവും നിന്റെ ഈ ഏട്ടൻ നടത്തി തരും. അവൻ ആ പഴയ ആദിയായി തിരിച്ചു വരാനല്ലേ ഇത്രയും നാൾ ഞാൻ കത്ത് നിന്നത്… നീ പേടിക്കണ്ട ആദി നിനക്കുള്ളതാ… കിരണിന്റെ ആ വാക്കുകൾ ആളികൊണ്ടിരുന്ന അവളുടെ മനസിന് നേരിയ ശമനം ഉണ്ടാക്കി….
___________________________
ഞാൻ നിങ്ങളോട് പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട്. ഇപ്പോ ഫോൺ വിളിച്ചില്ലേ റിയ അവൾടെ കാര്യം തന്നെയാ.. പ്രതാപ്പിന്റെ ഇളയ സന്തതി ആ കിരണിന്റെ അനുജത്തി… വലിയ തലവേദന തന്നെയാ ആ കോപ്പിനെ കൊണ്ട്. കോളേജിൽ പഠിച്ചിരുന്ന ടൈമിൽ എന്റെ പുറകിന്നു മാറില്ലായിരുന്നു ആദി എനിക്ക് നിന്നെ ഇഷ്ട്ടമാ, നീയില്ലാതെ എനിക്ക് പറ്റില്ല, നീ എന്റെ മാത്രമാ, അങ്ങനെ വായിതോന്നുന്നതെല്ലാം പറഞ്ഞോണ്ട് വരും. ശല്യം സഹിക്ക വയ്യാതെ ഞാൻ എന്റെ വായിൽ തോന്നുന്നതെല്ലാം പറയും എവിടന്നു ആ കോപ്പിന് ഒരു കുലുക്കവും ഉണ്ടാകില്ല..ഞാനും കിരണും കീരിയും പാമ്പിനെയും പോലെയാ… നേരിൽ കണ്ടാൽ എന്തേലും പറഞ്ഞ് അവസാനം കയ്യാം കളിയിലെ അവസാനിക്കൂ… അങ്ങനെയുള്ള അവൻ എന്തു കൊണ്ടാണ് അവന്റെ പെങ്ങൾ ഇപ്പോ വിളിച്ചില്ലേ ആ സാധനം എന്നെ പ്രേമിക്കുന്നുണ്ടെന്ന്‌ അറിഞ്ഞിട്ട് അവൾക്ക് സപ്പോർട്ട് ആയി നിക്കുന്നതെന്ന എനിക്ക് ഒരെത്തും പിടിയും കിട്ടാത്തത്..എന്തായാലും അത് നല്ലതിനല്ല… ആ നോക്കാം ഇതെവിടം വരെ പോകുമെന്ന്… ആ കോപ്പ് വിളിച്ചിട്ട് ഒള്ള മൂഡും പോയി…. പിന്നെ അതികം ചിന്തിക്കാതെ അവിടന്നെന്നിട്ട് ഓഫീസിനു പുറത്തേക്കിറങ്ങി ഞാൻ നേരെ വീട്ടിലേക്ക് വണ്ടിയെടുത്തു. വീട്ടിൽ എത്തിയതും ഹാളിലെ സോഫയിലിരുന്നു ഫോൺ ചെയ്യുവായിരുന്നു അമ്മയുടെ സംസാരം കേട്ടപ്പോൾ തന്നെ ആരോടാണെന്നു മനസ്സിലായി..

ആമ് മോൻ വന്നോ… ശാലിനി ഞാൻ പിന്നെ വിളിക്കാം ആദി ഓഫീസിന്നു വന്നിട്ടുണ്ട് അതും പറഞ്ഞ് അമ്മ call കട്ടാക്കി എണീറ്റ് എന്റടുത്തേക്ക് വന്നു..
ശാലിനിയാ മോനേ വിളിച്ചേ engegment കാര്യം പറയാൻ വിളിച്ചതാ.. നമ്മളോട് നേരുത്തെ തന്നെ അങ്ങോട്ടേക്ക് ചെല്ലനാമെന്നു പറയാൻ.. ഇനി അതികം ദിവസമില്ലല്ലോ…

മമ്.. ഞാൻ മൂളിയതേയുള്ളു…

മോൻ പോയി ഫ്രഷ് ആയി വാ അപ്പോഴേക്കും അമ്മ മോനുള്ള ജൂസ് റെഡിയക്കാം.. അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.. ഞാൻ നേരെ എന്റെ റൂമിലേക്കും. റൂമിൽ വന്നപ്പോഴും ആ റിയ വിളിച്ചതും അവൾടെ വെളിവില്ലാത്ത വാർത്തമാനവും മനസ്സിൽ തികട്ടി വന്നോണ്ടിരുന്നു… എന്റ ദേഷ്യത്തെ കൺട്രോൾ ചെയ്ത് ഞാൻ നേരെ ബാത്ത്റൂമിലേക്ക് പോയി ഫ്രഷ് ആയി താഴേക്ക് ചെന്ന്‌ സോഫയിലിരുന്നു. അപ്പോഴേക്കും അമ്മ ജൂസുമായി വന്നു. ജൂസ് വാങ്ങി ഞാൻ ഒരു സിപ്പ് കുടിച്ച് ഗ്ലാസ്‌ മുന്നിലെ ടേബിളിലേക്ക് വെച്ചു. സോഫയിലേക്ക് ചാരിയിരുന്നു.

എന്തു പറ്റി ആദി.. നീ വന്നപ്പോ അമ്മ ശ്രദ്ധിച്ചിരുന്നു നിന്റെ മുഖം വല്ലാതിരിക്കുന്നത്.. എന്തേലും കുഴപ്പമുണ്ടോ.. ഓഫിസിൽ ഏതെങ്കിലും…

ഏയ്… ഒന്നൂല്ലമ്മേ… അമ്മയ്ക്ക് തോന്നിയതാകും..

അത് ചുമ്മാ ഞാൻ എന്റെ ആദിയെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ… കാര്യം പറ…

ഒന്നൂല്ലാന്റെ സാവിത്രിക്കുട്ടി…. അതും പറഞ്ഞ് ഞാൻ അമ്മയുടെ മടിലേക്ക് തല ചായ്ച്ച് കണ്ണടച്ചു കിടന്നു.. അമ്മ മേല്ലേ എന്റെ മുടിയിഴകളെ തലോടി കൊടിരുന്നു ഞാൻ അതാസ്വദിച്ച് അങ്ങനെ കിടന്നു…

തുടരും…..