17/04/2026

ജീവാംശമായി : ഭാഗം 48

രചന – കൃഷ്ണ

ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കിയതും ആദി സാറ് എനിക്കടുത്തേക്ക് ഓടി അടുത്ത് എന്റെ കൈയ്യിൽ പിടിച്ച് ഒറ്റ വലിയായിരുന്നു. ആ വലിയിൽ ഞാനും സാറും നിലത്തേക്ക് വീണു.
~~~~~~~~~~~~~~~~~~~~~~~~~~~~~

അഭി എന്നോട് ആദ്യമായിട്ടാണ് ഒരു കാര്യം ആവശ്യപ്പെടുന്നത്. അതും അവന്റെ ലൈഫിനെ സംബന്തിക്കുന്ന കാര്യം കൂടി ആയതിനാൽ ഞാൻ ശരി വെച്ചു. അവന് ഇന്നേവരെ ഒരു പെണ്ണിനോടും പ്രണയമെന്ന വികാരം തോന്നിട്ടേയില്ല. എങ്കിൽ അർപ്പണയെ അവൻ ജീവനു തുല്യം ഇഷ്ട്ടപെടുന്നുണ്ടന്നും അവളെ സ്വന്തമാക്കണമെന്നും ആഗ്രഹം പറഞ്ഞപ്പോൾ അവന് അത്രയ്ക്കിഷ്ടമായ ആ കുട്ടിയെ കാണണമെന്ന് ഞാൻ ഉറപ്പിച്ചു. ഇന്നേവരെ പ്രേമമെന്ന വികാരം തോന്നാത്ത ചെക്കന്റെ മനസ്സ് കവർന്ന കുട്ടിയെ അവന്റെ ചേട്ടനായ ഞാൻ കാണാതിരിക്കുന്നത് മോശമല്ലേ… കോഫി ഷോപ്പിൽ വെച്ച് മീറ്റ് ചെയ്യാമെന്ന് പറഞ്ഞത് പ്രേകരം ഞങ്ങൾ അവിടെ എത്തിയതും അർപ്പണയുടെ കൂടെ ഇരിക്കുന്ന അശ്വനിയെ കണ്ടപ്പോൾ ഇവളെന്താ ഇവിടെ എന്നായിരുന്നു എന്റെ ചിന്ത. എന്നെ അവിടെ കണ്ടപ്പോളെ അവൾ ഞെട്ടിയിരുന്നു. അതാളുടെ ഭാവം കണ്ടപ്പോൾ എനിക്ക് മനസ്സിലായി. പിന്നെ ഞാനാണ് അഭിയുടെ ബ്രദറന്നും കൂടി അറിഞ്ഞപ്പോൾ ഒന്നൂടെ ഞെട്ടി.
പിന്നെ അർപ്പണയുടെ ഫ്രണ്ടാണ് അശ്വനിയെന്നും അവൾടെ കൂടെ വന്നതാണെന്നും പറഞ്ഞപ്പോൾ ഓ… അതേയോ എന്ന മട്ടിൽ എന്നും പറഞ്ഞ് അർപ്പണയെ പരിചയപെട്ടു.
അഭി അശ്വനിയെക്കുറിച്ച് പറഞ്ഞപ്പോൾ ആ കാര്യം കേട്ട് എനിക്ക് അത്രയ്ക്ക് ആചര്യമൊന്നും തോന്നിയില്ല. കാരണം അവൾടെ ആക്റ്റിറ്റ്യുട് ഞാൻ നേരിട്ട് കണ്ടറിഞ്ഞിട്ടുള്ളതാണല്ലോ.

അതിനിടക്ക് അർപ്പണ അശ്വനിയോട് അവൾ കേൾക്കെ മാത്രം എന്തൊക്കെയോ ചോദിക്കുന്നതും അതിന് അശ്വനി തലയാട്ടുന്നതൊക്കെ ഞാൻ ശ്രെദ്ധിച്ചിരുന്നു. അത് എന്നെ കുറിച്ചാണെന്ന് എനിക്ക് അപ്പോൾ തന്നെ മനസ്സിലായി. പിന്നെ നടന്നതൊക്കെ നിങ്ങളും കണ്ടതല്ലേ…
അശ്വനിക്ക് ഒരു കാൾ വന്നത് കൊണ്ട് അവൾ അവിടന്ന് എണീറ്റ് പുറത്തേക്ക് പോയി. പിന്നെ ഞാൻ അർപ്പണയോട് ഓരോന്നും ചോദിച്ച് അതിനിടെ അവര് തമ്മിൽ പറഞ്ഞ സ്വകാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ആദ്യം പറയാൻ മടിച്ചങ്കിലും എന്നെ കുറിച്ചാണന്നും ഞാനും അശ്വനിയും ആദ്യമായി കണ്ടുമുട്ടിയത് തോട്ടുള്ള എല്ലാ കാര്യങ്ങളും അവൾ അർപ്പണയോട് പറഞ്ഞിട്ടുണ്ടന്നും എന്നോട് പറഞ്ഞപ്പോൾ ഓ… അപ്പോൾ എന്നെ കുറിച്ച് അത്ര നല്ല കാര്യങ്ങളായിരിക്കില്ലല്ലോ കേട്ടിട്ടുണ്ടാവുക എന്ന് ഞാൻ അർപ്പണയോട് ചോദിച്ചു.

ഏയ്… അങ്ങനെ മോശം അഭിപ്രായമൊന്നും നിച്ചു സാറ്… സോറി ഏട്ടനെക്കുറിച്ച് പറഞ്ഞിട്ടില്ല. പിന്നെ ഏട്ടൻ പ്രതികാരത്തിന്റെ പേരിൽ നിച്ചുന് കൂടുതൽ വർക്ക്‌ കൊടുത്തത്തിൽ അവൾ ദേഷ്യത്തിൽ എന്തേലും പറഞ്ഞിട്ടുണ്ടന്നല്ലാതെ മോശമായിട്ട് ഒന്നും പറഞ്ഞിട്ടില്ല. പിന്നെ അവൾടെ ദേഷ്യം എന്റടുത്തെ തീർക്കാറുള്ളു… പക്ഷേ എന്റെ നിച്ചു പാവമാ…

അശ്വനിയോട് അർപ്പണയ്ക്ക് എത്രത്തോളം ആത്‍മബന്തമുണ്ടന്ന് ആ കുറച്ച് നേരം കൊണ്ടുള്ള സംസാരത്തിൽ നിന്നും എനിക്ക് വ്യക്തമായി.
ഒരാളുടെ മനസ്സറിയാൻ ശ്രെമിക്കുന്നൊരാളാണ് എപ്പോഴും കൂടെ ഉണ്ടാകുന്നത്. അർപ്പണ അത്തരമൊരു പെണ്ണാണ്. എന്റെ അഭിക്ക് പെർഫെക്ട് ആയ പെണ്ണ് തന്നെയാണ് അർപ്പണ.

പിന്നെ അഭിക്കും അർപ്പണയ്ക്കും സംസാരിക്കുവാൻ വേണ്ടി ഞാൻ മനപ്പൂർവം അവിടന്ന് എണീറ്റ് ഒരു കാൾ വിളിക്കാനുണ്ടന്നും പറഞ്ഞ് പുറത്തേക്ക് വന്നപ്പോൾ കണ്ടത് അശ്വനി റോഡിനടുത്ത് നിന്നും ഫോൺ ചെയ്യുന്നതാണ്. അവളാണേൽ യാതൊന്നും ശ്രെദ്ധിക്കാതെ അവിടെ നിന്നും സംസാരത്തിൽ മുഴുകിനിക്കുവാണ്‌. പെട്ടന്നാണ് ഒരു കാർ അവൾക്ക് നേരെയായി വരുന്നത് കണ്ടത്. അവളാണേൽ ആ കാർ വരുന്നത് ശ്രെദ്ധിക്കാതെ ഫോണിൽ സംസാരിച്ചു നിൽക്കുകയാണ്. അവൾക്ക് നേരെ ആ കാർ അടുക്കുന്നത് കണ്ടതും ഞാൻ ഉച്ചത്തിൽ വിളിച്ചവൾക്കടുത്തേക്ക് ഓടുയത്ത് അവൾടെ കൈയ്യിൽ പിടിച്ച് വലിച്ച് നിലത്തേക്ക് വീണു.

ഞാൻ എണീറ്റ് അവളെ വലിച്ചെണിപ്പിച്ച് ചെകിടത് നോക്കി ഒന്ന് പൊട്ടിച്ചു. എന്റെ ആ പ്രവർത്തി കണ്ട് കവിളിൽ കൈ വെച്ച് ഞെട്ടി തരിച്ചു നിക്കുവായിരുന്നു..
~~~~~~~~~~~~~~~~~

അങ്ങേരെന്നെ പിടിച്ച് വലിച്ചപ്പോൾ എന്റെ ഫോൺ കൈയ്യിന്നു താഴേക്ക് തെറിച്ചു വീണു പോയിരുന്നു. എന്താ ഇപ്പോ ഇവിടെ സംഭവിച്ചതെന്നു മനസിലാകാതെ നിന്നതും വീണിടത്തന്ന് അങ്ങേര് എണീറ്റ് എന്നെ പിടിച്ച് നേരെ നിർത്തി എന്റെ മുപ്പത്തിരണ്ട് പല്ലും തെറിപ്പിക്കുന്ന കണക്കെ ഒരാടിയായിരുന്നു… ആ അടിയിൽ എന്റെ കണ്ണിൽ കൂടെ പൊന്നീച്ചയും തേനീച്ചയും വണ്ടും അങ്ങനെ സകലമാന പ്രാണികളും പറന്നു നടന്നു.. ഹോ അമ്മാതിരി അടിയാണ് അന്യൻ തെണ്ടി അടിച്ചത്. അടി കിട്ടിയതിന്റെ വേദനയും കാര്യമില്ലാതെ എന്നെ തല്ലിയത്തിന്റെ ദേഷ്യത്തിൽ ഞാൻ അങ്ങേരുടെ നേരെ കുരച്ചു ചാടാൻ ഒരുങ്ങിയതും അങ്ങേര് പറഞ്ഞ കാര്യം സ്തംഭിച്ചു നിന്ന നിപ്പങ്ങനെ നിന്നുന്ന് പറയാം.

നിനക്ക് ഫോണിൽ സംസാരിക്കണമെങ്കിൽ റോഡിനരിക്കത്തായി നീങ്ങി നിന്ന് സംസാരിക്കാൻ പാടില്ലേ… ആ കാർ വരുന്നത് ഞാൻ കണ്ടില്ലായിരുന്നങ്കിൽ ഇപ്പോൾ നിന്റെ അവസ്ഥ എന്തായേനെ… ഞാൻ ഒരു നിമിഷം പുറത്തേക്കിറങ്ങാൻ ലേറ്റ് ആയിരുന്നങ്കിലോ… അവള് ഫോൺ വിളിക്കാൻ നടക്കുന്നു. ആരുടെ കുഞ്ഞമ്മയെ കെട്ടിക്കുന്നകാര്യമാടി നീ ഇത്രയ്ക്കും ശ്രെദ്ധയില്ലാതെ സംസാരിച്ചോണ്ടിരുന്നത്…. എന്നാ പിന്നെ നിനക്ക് റോഡിന്റെ നടുക്ക് നിന്ന് സംസാരിക്കാൻ മേലായിരുന്നോ… ഒരു നിമിഷം കൊണ്ട് ഞാൻ എത്രമാത്രം ടെൻഷനടിച്ചന്നറിയോ…. അവളുടെയൊരു…. ബാക്കി പറയാതെ ഞാൻ അവൾക്ക് നേരെ കൈ ഓങ്ങിയതും എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്നെ കേട്ടി പിടിച്ചതും ഓങ്ങിയ കൈ മേല്ലേ താന്ന് വന്ന് എന്റെ കൈകളും അവളെ ചുറ്റി വരിഞ്ഞു… അവള് കരയുവാണെന്നു എന്റെ ഷർട്ടിന്റെ നനവ് എന്റെ ശരീരത്തിൽ പറ്റിയപ്പോൾ എനിക്ക് മനസ്സിലായി… എന്തോ പാവം തോന്നി. ഞാൻ ഒരു നിമിഷം കൊണ്ടനുഭവിച്ച ടെൻഷൻ കൊണ്ട് അപ്പോളത്തെ സിറ്റുവേഷനിൽ ഞാൻ അടിച്ചു പോയതാണ്… നന്നായി വേദനിച്ചിട്ടുണ്ടാകും… അതുപോലൊന്നല്ലേ കൊടുത്തത്…

~~~~~~~~~~~~~~~~~~~~~~~

എന്തുകൊണ്ടാണെന്നറിയില്ല അപ്പോഴത്തെ ആ നിമിഷത്തിൽ എനിക്ക് അങ്ങനെ ചെയ്ത് പോയതായിരുന്നു… ആദി സാറിന്റെ നെഞ്ചിലേക്ക് മുഖമിടിപ്പിച്ചു നിന്നപ്പോൾ ആൾടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്ന ശബ്‌ദം എനിക്ക് നന്നായി കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു… സാറ് പറഞ്ഞ ഓരോ വാക്കും എന്റെ കണ്ണുകളിൽ ഈറനണിയിച്ചു. കുറച്ച് നിമിഷത്തിന് ശേഷം എന്താണ് ചെയ്തതെന്ന ബോതം വന്നതും ഞാൻ അങ്ങേരിൽ നിന്നും അകന്ന് മാറിയപ്പോൾ ഞാൻ കാണിച്ചു കൂട്ടിയ കാട്ടായങ്ങൾ സസൂഷ്മം വീക്ഷിച്ചു കൊണ്ട് കൈയ്യും കേട്ടി നിൽക്കുന്ന അപ്പുനെയും അവൾക്കടുത്തെയി ഞങ്ങളെ രണ്ടിനെയും കണ്ണും മിഴിച്ച് നോക്കി നിൽക്കുന്ന ips നെയും കണ്ടപ്പോൾ എനിക്കാകെ ചടഞ്ഞു… അവരുടെ മുഖത്തേക്ക് നോക്കാൻ എന്നെ കൊണ്ട് പറ്റുന്നില്ലായിരുന്നു. ഞാൻ മേല്ലേ ഇടം കണ്ണിട്ട് അങ്ങേരെ നോക്കിയപ്പോൾ ആൾടെ അവസ്ഥയും ഏകദേശം എന്നെക്കൂട്ട് തന്നെ ആയിരുന്നു…. പിന്നെ അധിക നേരം അവിടെ നിൽക്കാതെ ips നോട് കാറിനടുത്തു കാണും അങ്ങോട്ടേക്ക് വന്നേക്കെന്നും പറഞ്ഞ് അങ്ങേരോറ്റ പോക്കായിരുന്നു… പരട്ട കിളവൻ… അങ്ങേര് പോയിടത്തേക്ക് നോക്കി നേരെ എനിക്ക് മുന്നിൽ നിക്കുന്ന രണ്ടണ്ണത്തേയും പാളി നോക്കിയപ്പോൾ എന്നെ നോക്കി ആക്കിയ ചിരിയും ചിരിച്ചു നിക്കുവാ രണ്ടും… ips എന്നെ നോക്കി ചിരി കടിച്ചു പിടിച്ച് തലയാട്ടി നിക്കുവാണ്. അപ്പുവും അതിന് ബതിലായിട്ടും.കുറച്ചു മുന്നേ ടെൻഷനടിച്ചു നിന്ന തള്ളച്ചി ആണന്നു പറയെ ഇല്ല…
ഞാനാണേൽ എന്തു പറയണമെന്ന് അറിയാൻ പാടില്ലാതെ കള്ള് കുടിച്ചവൻ മാരെ പോലെ നിപ്പുറക്കത്തെ നിന്ന് ഓരോന്നും കാണിക്കുവാണ്‌.

പിന്നെ ips അപ്പൂന്നോട് പോകുവാണെന്നു പറഞ്ഞ് എനിക്കടുത്തേക്ക് വന്ന് നമുക്കൊന്ന് കൂടെ കാണേണ്ടി വരും എന്നന്നെ വെച്ചോണ്ടുള്ള മാതിരി പറഞ്ഞിട്ട് ഒരു ചിരിയും ചിരിച്ച് പോയപ്പോൾ ഞാൻ ശരിക്കും നാണം കേട്ടു. ഞാൻ അതും ചിന്തിച്ച് നിന്നപ്പോൾ എനിക്ക് മുന്നിൽ നിന്നും മുരടനക്കുന്ന ശബ്‌ദം കേട്ട് മുന്നിൽ നിക്കുന്ന ആളിലേക്ക് നോക്കിയതും എന്നെ തുറിച്ചു നോക്കി കൊണ്ട് നിൽക്കുന്ന അപ്പൂനെ കണ്ടപ്പോൾ അന്ന് മാളിൽ വെച്ചു അപ്പു കാട്ടിക്കുട്ടിയത് കണ്ട് ഞാൻ നോക്കി നിന്ന അതെ നിപ്പായിരുന്നെന്നു… ചിരിക്കണോ കരയണോ എന്ന അന്നത്തെ അപ്പൂന്റെ അവസ്ഥ ആണ് എനിക്കിപ്പോൾ… ഞാൻ അവളെ നോക്കി ഒരു വളിച്ച ഇളി പാസാക്കി താഴെ വീണുകിടന്ന എന്റെ ഫോണും എടുത്ത് തിരിഞ്ഞു നടക്കാനൊരുങ്ങിയതും പെണ്ണ് എന്റെ കൈയ്യിൽ പിടിച്ചവിടെ നിർത്തി.

എന്താ നിച്ചു… എന്താ ഇവിടെയിപ്പോൾ ഞാൻ കണ്ടത്… നീ എന്റെ ഏട്ടനെ കേറി കെട്ടിപ്പിടിക്കെ…

ഞാൻ കേട്ടി പിടിച്ചത് മാത്രമേ നിന്റെ മത്തകണ്ണിൽ പെട്ടുള്ളോ അങ്ങേര് പിടിച്ചത് കണ്ടില്ലേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു… പിന്നെ വേണ്ടാന്ന് വെച്ചു കാരണം ഇപ്പോ സാഹചര്യം എനിക്കെതിരെ ആണ്. അതുകൊണ്ട് മാത്രം ഞാൻ കമാന്നൊരാക്ഷരം മിണ്ടാതെ നിന്നു.

എന്താ നീ ഒന്നും മിണ്ടാതെ… വീട്ടിൽ വരുമ്പോൾ ഏട്ടൻ ഓഫീസിൽ വെച്ച് അങ്ങനെ ഇങ്ങനെ ചേ… ബാക്കി അവൾ പറയാൻ സമ്മതിക്കാതെ അവൾടെ വാ പൊത്തി പിടിച്ചു.

അപ്പു പ്ലീസ്…. നീ ശവത്തിൽ കുത്തല്ലേ….

ഇപ്പോ ഞാൻ കുത്തുന്നില്ല കാരണം റോടായി പോയി.. നീ വീട്ടിലേക്ക് വാ… ബാക്കി അവിടെ വെച്ച് അതും പറഞ്ഞ് അപ്പു എന്റെ കൈയിൽ പിടിച്ചു വലിച്ചോണ്ട് വണ്ടിക്കടുത്തേക്ക് പോയി.. ഏതു നേരത്താണോ അങ്ങേരെ കെട്ടിപ്പിടിക്കാൻ തോന്നിയതെന്നു ചിന്തിച്ച് ഞാൻ സ്വയം പിഴച്ച് അവൾക്കൊപ്പം പോയി.

ഇതെ സമയം ഈ കാഴ്ചകളെല്ലാം കണ്ട് സ്റ്റിയറിങ്ങിൽ മുറുകെ പിടിച്ച് ദേഷ്യത്തിൽ തുറിച്ച് നോക്കി നിക്കുവായിരുന്നു റിയ..

നിന്നെ വെറുതെ വിടണമെന്ന് കരുതിയതാണ് ഞാൻ എന്നാൽ നിയായിട്ട് തന്നെ നിന്റെ മരണ ധൂതനെ വിളിച്ചു വരുത്തി. നിന്നെ ഞാൻ ഇനി വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല.. നിന്റെ അവസാനം എന്റെ കൈ കൊണ്ട് തന്നെ ആയിരിക്കും… അതും പറഞ്ഞ് അവർ പോയ വഴിയിലേക്ക് പകയോടെ നോക്കി നിന്നു.

~~~~~~~~~~~~~~~~~~~~~~~~~~~

അവിടന്ന് ഞാൻ വലിഞ്ഞത് അഭിടെ ഒരു മാതിരി നോട്ടം കാണാൻ പറ്റാത്തത് കൊണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഞാൻ എന്തിനാണ് അവളോട് അത്രയ്ക്കും ഷൗറ്റ് ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നത്തെ ഇല്ലായിരുന്നു. അവൾക്കടുത്തേക്ക് അടുത്ത് വന്ന കാർ കണ്ട് ആ ഒരു നിമിഷം കൊണ്ട് ഞാൻ എന്തന്നില്ലാതെ ടെൻഷനടിച്ചത് എന്തിനായിരുന്നു. അവളെ ഞാൻ തല്ലിയപ്പോൾ അവളോട് ദേഷ്യത്തിൽ കുറെയൊക്കെ പറഞ്ഞപ്പോൾ അവളെന്നെ കേട്ടി പിടിച്ചപ്പോൾ ഞാൻ പോലും അറിയാതെ എന്റെ കൈകളും അവളിൽ വലയം ചെയ്തത് എന്തു കൊണ്ടാകും… ഒന്നും മനസിലാകുന്നില്ലല്ലോ… എന്റെ രാധുനോട് തോന്നുന്ന അതെ മനോഭാവമാണ് എനിക്ക് അശ്വനിയോട് തോന്നന്നതെന്നൊരു തോന്നൽ… അതെന്താ അങ്ങനെ… അങ്ങനെ ഓരോന്നും ചിന്തിച്ചു നിന്നപ്പോൾ അഭി വന്നു. അവന്റെ ഒരുമാതിരി നോട്ടവും ചിരിയുമൊക്കെ കണ്ടിട്ടും ഞാൻ അതികം മൈൻഡ് കൊണ്ടുക്കാൻ പോയില്ല. പോകുന്ന വഴി എന്നെ താങ്ങി കൊണ്ട് ഒരുന്നും പറയുന്നുണ്ടായിരുന്നേലും ഞാൻ അത് ശ്രെദ്ധ കൊടുത്തതേയില്ല.. അവസാനം അവന്റെ തൊല്ല താങ്ങാൻ കഴിയാതെ ഞാൻ മരിയാതക്കിരുന്നില്ലേൽ അവന്റെ റിലേഷൻ വീട്ടിൽ പറഞ്ഞ് കുളമാക്കുമെന്ന് ഭിഷണി പെടുത്തിയപ്പോൾ ആണ് ചെക്കാനൊന്നു ഒതുങ്ങിയത്. അല്ലായിരുന്നേൽ ഞാൻ വീടെത്തുന്നത് വരെ കേട്ടോണ്ടിരിക്കേണ്ടി വന്നേനെ…

______________________________

അപ്പു ആയിരുന്നു സ്കൂട്ടി ഓടിച്ചിരുന്നത്. അതു കൊണ്ട് തന്നെ കുരുപ്പ് വണ്ടി നേരെ അവൾടെ വീട്ടിലേക്കാണ് വിട്ടത്. അപ്പോഴേ കുറച്ചു മണിക്കൂറുകൾക്ക് മുന്നേ നടന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായി ചോദ്യം ചെയ്യാൻ വേണ്ടി ആണന്നു മനസ്സിലായി. ഇവളോട് എങ്ങനെ പറഞ്ഞ് മനസിലാക്കാനാ ഏതോ ഒരു നിമിഷത്തിൽ ഞാൻ അങ്ങേരെ കേട്ടി പിടിച്ചു പോയതാണന്ന്. ഞാൻ അവൾക്ക് പിന്നിലിരുന്നു അങ്ങനെ ഓരോന്നും ചിന്തിച്ച് അവൾടെ മുതികിലേക്ക് തല ചെയ്ച്ചു കണ്ണടച്ച് കുറച്ച് മുന്നേ നടന്നതൊക്കെ മനസിലേക്ക് വന്നപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

~~~~~~~~~~~~~~~~~~~~~~~

[മറ്റൊരിടത്ത്]

റൂമിൽ ടേബിളിൽ ഒഴിച്ച് വെച്ചിരുന്ന മദ്യം കുടിച്ച് ചെയറിൽ കാലിനു മേൽ കാല് കേട്ടിവെച്ച് ചാരിയിരുന്നിരുന്ന അയ്യാൾക്കടുത്തേക്ക് വേറൊരുത്തൻ കയറി വന്നു.

ആഹാ ഇന്നത്തെ കൊട്ട താൻ നേരുത്തെ തുടങ്ങിയോ???

അതിന് മറ്റേയാൾ നോക്കിയതേയുള്ളു..
അല്ല നീ എന്താ ഇപ്പോ ഒരു വരവ്.??

ആ വരണ്ട കാര്യം ഉണ്ടായിരുന്നു. നല്ല ചൂടുള്ള വാർത്തയും അതിന് പറ്റിയ ചില ഫോട്ടോസും കാണിക്കാനും പറയാനുമാണ് ഞാൻ ഇപ്പോ ഇവിടേക്ക് വന്നത്.

അതെന്താണ്…?? അതും പറഞ്ഞ് അയ്യാൾ ചെയറിൽ നിന്നും നേരെ ഇരുന്നു.

ആദ്യം ചൂടുള്ള വാർത്ത പറയാം.. ആ ആദിയെ അവൻ ഇന്ന് റോട്ടിൽ വെച്ച് കണ്ടിരുന്ന്… കണ്ടന്നു പറഞ്ഞാൽ പബ്ലിക്കിൽ വെച്ച് തല്ലിയത് മുതൽക്കേ അവിടെ നടന്ന കാര്യങ്ങൾ അയ്യാൾ പറഞ്ഞു.
ആ പെണ്ണ് കാണുന്നത് പോലെയല്ല… എന്തോരേടുപ്പാണ്… ആരും ഒന്ന് കൊതിച്ചു പോകും… അത്രയ്ക്ക് നല്ല ഭംഗിയാണ് അവളെ കാണാൻ.

അപ്പോ നീ പറഞ്ഞ് വന്നതിനർത്ഥം അവൻ ആ ആദി പഴയതെല്ലാം മറന്ന് വേറെ പെണ്ണിന് പുറകെ പോയന്നാണോ… എന്നാൽ അതൊരിക്കലും സാധ്യമല്ല… അവൻ അങ്ങനെയൊന്നും എല്ലാം പെട്ടന്ന് മറന്ന് കളയുന്നവനല്ല… അവനെ ഞാൻ ശരിക്കും അറിഞ്ഞിട്ടുള്ളതല്ലേ.. so its impossible…

നീ വിശ്വസിക്കില്ലന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതു കൊണ്ട് തന്നെയല്ലേ ഞാൻ ഫോട്ടോ വരെ എടുത്തോണ്ട് വന്നത്. പിന്നെ അവളെ പോലുള്ളതെയൊക്കെ കണ്ടാൽ ആരാണെലും പഴയതൊക്കെ മറക്കും. എന്നിട്ട് ഇവളുടെ പുറകെ പോയില്ലേ അതിശയിക്കാനൊന്നും ഇല്ലതാനും.

നീ അത്രയ്ക്ക് മനോഹരിച്ചു പറയുന്ന ആ പെണ്ണിനെ ഒന്ന് കാണിച്ചേ ഞാൻ ഒന്ന് കാണട്ടെ.. ആർദ്ധവ് വിശ്വനാഥന്റെ മനസ്സിൽ കുടിയേറിയ ആ പെണ്ണിനെ..

ദേ ഇവളാണത്. എന്നും പറഞ്ഞവൻ അയ്യാൾക്ക് നേരെ ഫോണിൽ എടുത്ത അവരുടെ പിക് കാണിച്ചു കൊടുത്തു. ആ ഫോട്ടോ കണ്ടതും ആദിയുടെ കൂടെ നിക്കുന്ന അശ്വനിയെ കണ്ടതും അയ്യാൾ ദേഷ്യത്തിൽ ആ ഫോൺ ഞെരിച്ചു.. ആ ദേഷ്യത്തിൽ തന്നെ അയ്യാൾ കൈയ്യിൽ പിടിച്ചിരുന്ന ഗ്ലാസിലെ മദ്യം ഒറ്റയടിക്ക് വലിച്ച് കുടിച്ചിട്ട് ഗ്ലാസ്‌ ടേബിളിലേക്ക് വെച്ച് ആ ഫോട്ടോയിലേക്ക് ഉറ്റു നോക്കി നിന്നു.

അവൾടെ ഡീറ്റെയിൽസ് കണ്ടുപിടിച്ചപ്പോൾ മനസിലായത് ആദിടെ കമ്പനിയിൽ വർക്ക്‌ ചെയ്യുന്നതാണന്നാണ് അതും അവന്റെ pa. പേര് അശ്വനി… പിന്നെ ബാക്കി പറയാൻ വന്നതും മറ്റേയാൾ കൈയ്തലം ഉയർത്തി സ്റ്റോപ്പ്‌ എന്ന് പറഞ്ഞു.

എന്താ എന്തു പറ്റി??

അതിനയ്യാൽ തുറുക്കനെ നോക്കി ഫോൺ അയ്യാൾക്ക് കൊടുത്ത് റൂം വിട്ട് പോകാൻ പറഞ്ഞ് അലറിയതും അയ്യാൾടെ പെട്ടന്നുണ്ടായ മാറ്റത്തിൽ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ഒന്നും ചോദിക്കാൻ നിക്കാതെ റൂം വിട്ട് പുറത്തേക്കു പോയി..

ഞാൻ ആഗ്രഹിച്ച ഒന്നിനെയും സ്വന്തമാക്കാതെ ഞാൻ അടങ്ങിയിട്ടില്ല. അതുപോലെ നിന്നെ ഞാൻ ആഗ്രഹിച്ചിട്ടുണ്ടെൽ ഞാൻ എന്തു ചെയ്താണേലും നിന്നെ നേടിയിരിക്കും അശ്വനി… കാരണം ഞാൻ നിന്നെ അങ്ങോത്തിരി മോഹിച്ചു പോയി… അതിൽ ആദി ഒരു തടസമായി വന്നാൽ അവനെ കൊന്നിട്ടാണേലും ഞാൻ എന്റെ ആഗ്രഹം നടത്തിയിരിക്കും…
ഓർത്തോ ആർദ്ധവ് വിശ്വനാഥൻ….. എന്നും പറഞ്ഞ് ആ റൂം മുഴുക്കെ പ്രേതിധ്യനിക്കും വിധം അലറി…

 

തുടരും