The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
നീ എന്താ ജാനൂട്ടി ഒന്നും കഴിക്കാതിരിക്കുന്നേ…?
പാത്രത്തിൽ വിരലോടിച്ചു കൊണ്ടിരിക്കുന്ന ജാനിയെ നോക്കി കാർത്തി ചോദിച്ചു…
ഏഹ്… ഞാൻ കഴിക്കുന്നുണ്ട്…
ജാനു പറഞ്ഞു…
എന്നിട്ട് ഞാൻ വിളമ്പി തന്ന ചോറ് അത് പോലെ ഇരിക്കുവാണല്ലോ പ്ലേറ്റിൽ…
അത് പിന്നെ… എനിക്ക് മതി ഏട്ടാ… വിശപ്പില്ല…
അതും പറഞ്ഞ് എണീക്കാനൊരുങ്ങിയ ജാനുനെ കാർത്തിക്ക് പിടിച്ചിരുത്തി…
എന്തോ ഉണ്ടല്ലോ ഈ മനസ്സിൽ… പറയ്…?
കാർത്തിക്ക് ചോദിച്ചത് കേട്ട് ജാനു ഇന്ന് നടന്നതൊക്കെ പറഞ്ഞു…
ആ താന്തോന്നി കാണിക്കുന്നതും പ്രേവർത്തിക്കുന്നതൊന്നും എനിക്ക് ഇഷ്ടപ്പെടുന്നില്ല ഏട്ടാ…
മോളെന്തിനാ ഹർഷനോട് ഇത്രയ്ക്ക് ദേഷ്യം… നീ ഒന്ന് ചിന്തിച്ചു നോക്കിയെ അവൻ കൃത്യ സമയത്ത് അവിടെ വന്നതും നിന്നെ പിടിച്ച് മാറ്റിയത് കൊണ്ട് നിനക്ക് ഒരാഭത്തും ഉണ്ടായില്ല… സത്യം പറഞ്ഞാൽ നീ അവനോട് നന്ദി പറേയായിരുന്നു വേണ്ടിയിരുന്നത്…
ശെരിയാ സമ്മതിച്ചു… പക്ഷേ എന്നിൽ പൂർണ്ണ അധികാരം വെച്ചു കൊണ്ടുള്ള പ്രേവർത്തി എനിക്ക് ഇഷ്ടപ്പെടുന്നില്ല ഏട്ടാ… ആരും എന്നെ ആ താന്തോന്നിയെക്കാൾ കൂടുതൽ അടുപ്പം കാണിക്കുന്നതോ ഇഷ്ടപ്പെടുന്നതോ പിടിക്കില്ല… അങ്ങനെ കാണുവാണേൽ പിന്നെ പറയണ്ട ബാക്കി… ഏട്ടനും അനുഭവമുള്ളതല്ലേ… ശല്യം തന്നെ…
ഇപ്പോ ശല്യമായിട്ട് തോന്നും… പിന്നെ ഒരിക്കൽ ഇത് മാറ്റി പറയും എന്റെ ജാനൂട്ടി…
ആര്യയുടെ സ്വഭാവം ഏട്ടനും തുടങ്ങിയോ… അവളും ഇത് പോലെയാ ആ താന്തോന്നിക്ക് സപ്പോർട്ടായി പറയലാണ്… ഏട്ടൻ അങ്ങേരെ പൊക്കിയടിച്ചോണ്ടിരുന്നോ എനിക്ക് കേൾക്കാൻ താൽപ്പര്യമില്ല…
അത്രയും പറഞ്ഞ് കൊണ്ട് ജാനു എണീറ്റ് പോയി…
ഈ പെണ്ണ്…
കാർത്തി ജാനു പോയിടം നോക്കി പറഞ്ഞ് കൊണ്ട് പറഞ്ഞു…
________________________________
ഇന്നെന്തായിരുന്നു അപ്പേടെ ചെക്കന്റെ കലിപ്പിനുണ്ടായാ കാരണം…?
അച്ചു ബാൽക്കണിയിലെ തൊട്ടിയിൽ ഇരിക്കെ അവനടുക്കൽ വന്നിരുന്ന് കൊണ്ട് ദേവൻ ചോദിച്ചു…
അപ്പേ എനിക്ക് ജനനിയെ കല്യാണം കഴിക്കണം…
ദേവൻ ചോദിച്ചതിന് മറുപടിയായി അച്ചുന്റെ മറുപടി ഇതായിരുന്നു…
എന്താ…?
എടുത്തടിച്ചത് പോലെയുള്ള അച്ചുന്റെ ചോദ്യം കേട്ട് ദേവൻ ചോദിച്ചു…
എനിക്ക് ജനനിയെ കല്യാണം കഴിക്കണം… അവളെ എന്റേത് മാത്രമാക്കണം… അതും എത്രയും പെട്ടന്ന് തന്നെ…
നീ ഇതെന്തൊക്കെയാ അച്ചു ഈ പറയുന്നേ…
എടുത്ത പിടി നടത്താൻ പറ്റുന്ന ഒന്നല്ല കല്യാണം… ഇനിപ്പോ നടത്താന്ന് വെച്ചാൽ നിന്റെ സമ്മതം മാത്രം നോക്കിയാൽ പറ്റില്ലല്ലോ…
എനിക്ക് ഒന്നും കേൾക്കണ്ട അപ്പേ… അവൾടെ സമ്മതം കിട്ടായാലും ഇല്ലേലും വേണ്ടില്ല… എനിക്കവളെ വേണം…
അച്ചു നീ ഇങ്ങനെ വാശി പിടിക്കല്ലേ…
ഇല്ല അപ്പേ… അപ്പ എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനത്തിൽ മാറ്റമുണ്ടാകില്ല… ഞാൻ ആഗ്രഹിച്ചതൊന്നും എന്റെ അപ്പ നടത്തി താരാതിരുന്നിട്ടില്ല… പിന്നെ ഇതെന്റെ വാശിയല്ല അപ്പേ… ഞാൻ നന്നായി ചിന്തിച്ചെടുത്ത തീരുമാനമാണ്…
അച്ചു മോനെ നീ…
പ്ലീസ് അപ്പേ… ഓരോന്നും പറഞ്ഞ് എന്റെ തീരുമാനം മാറ്റാൻ ശ്രെമിക്കണ്ട… അത് നടക്കില്ല…
അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു…
_____________________________
ദേവേട്ടൻ ഇതെന്താ ഈ പറയുന്നേ… അച്ചൂന്റെ ഈ വാശിക്ക് നിന്നു കൊടുക്കനാണോ തീരുമാനം… ഹേ…
ദേവൻ പറഞ്ഞത് കേട്ട് സിന്ധു ചോദിച്ചു…
ഞാൻ പറഞ്ഞു നോക്കി സിന്ധു… പക്ഷേ അവന്റെ തീരുമാനം ഉറച്ചതാ…
അപ്പോ അച്ചൂന്റെ തീരുമാനം നടത്തി കൊടുക്കാനാണോ ദേവേട്ടന്റെ ഉദ്ദേശം…
പിന്നല്ലാതെ… അവന്റെ ഇഷ്ടങ്ങൾ നടത്തി കൊടുത്തിട്ടേയുള്ളു ഞാൻ… മാത്രവുമല്ല എന്റെ ചെറുക്കൻ ഇന്നേ വരെ അനാവശ്വമായി ഒന്നിനും വാശി പിടിച്ചിട്ടുമില്ല… ഇത് ആദ്യമായിട്ടാ ഇങ്ങനെ… അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു സിന്ധു… നമ്മടെ അച്ചൂന്റെ സന്തോഷമല്ലേ നമുക്ക് വിലപ്പെട്ടത്…
എങ്കിലും ദേവേട്ടാ… നമ്മൾ നമ്മുടെ മോന്റെ ഇഷ്ട്ടം മാത്രം നോക്കിയാൽ മതിയോ… ആ കുട്ടിയുടെ തീരുമാനം അവൾടെ സമ്മതം കൂടി വേണ്ടേ…
മമ്… നീ പറഞ്ഞത് ശരിയാണ് സിന്ധു… നമുക്ക് നോക്കാം…
_______________________________
എന്താടി ജാനു മോളെ ഇന്ന് സൈലന്റ്… എന്ത് പറ്റി…?
ആര്യയാണ്…
ഏയ് ഒന്നുല്ല…
ജാനു പറഞ്ഞു…
ഒന്നുമില്ലെങ്കിൽ പിന്നെ നീ എന്തിനാ സൈലന്റ് ആയി ഇരിക്കുന്നേ…
എന്താടി കാര്യം പറയ്…
എന്താണെന്ന് അറിയില്ല ആര്യാ… ഇന്ന് രാവിലെ തൊട്ട് എന്റെ മനസ് വല്ലാതെ അസ്വസ്ഥമാണ്…
അപ്പോ ഇന്ന് എന്തെങ്കിലുമൊക്കെ സംഭവിക്കും… (ആര്യ )
അതെന്താ നീ അങ്ങനെ പറഞ്ഞേ…?
ആര്യയുടെ പറച്ചില് കേട്ട് ജാനു ചോദിച്ചു…
അല്ല സാധാരണ ഈ മനസ് അസ്വസ്ഥമാകുന്നത് ഒരു സൂചനയാ… എന്തോ ഒന്ന് നടക്കാനുള്ള… ചിലപ്പോ നല്ലതായിരിക്കും അല്ലേൽ മറിച്ചുമാകാം…
രണ്ടാളും പറഞ്ഞിരിക്കെ ബ്രേക്ക് ടൈം കഴിഞ്ഞുള്ള ബെൽ മുഴങ്ങി…
________________________________
ഇന്ന് കണ്ടില്ലല്ലോ…?
ആര്യ ചുറ്റുമൊന്ന് വീക്ഷിച്ചു കൊണ്ട് പറഞ്ഞു…
ആരെ…?
ആര്യയുടെ പറച്ചില് കേട്ട് ജാനു സംശയത്തോടെ ചോദിച്ചു…
വേറെ ആരെ നിന്റെ താന്തോന്നിയെ തന്നെ…
ആര്യ ജാനുനെ പാളി നോക്കി കൊണ്ട് പറഞ്ഞു…
ദേ ആര്യ എന്റെ കൈയ്യിന്ന് മേടിച്ചു കൂട്ടണ്ടങ്കിൽ മിണ്ടാതെ ഇരുന്നോ… പറഞ്ഞേക്കാം…
ജാനു ആര്യയെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു…
എന്റ പൊന്നേ ഞാൻ പറഞ്ഞത് തിരിച്ചെടുത്തു… നിന്റെ സ്ഥിരം സന്ദർശകനല്ലേ… ഇന്ന് കാണാഞ്ഞത് കൊണ്ട് അറിയാതെ ചോദിച്ചു പോയതാ…
ജാനു കൈ കൂപ്പിക്കൊണ്ട് പറഞ്ഞു…
മമ്… ജാനു അമർത്തിയൊന്ന് മൂളിക്കൊണ്ട് മുന്നോട്ട് നടന്നു…
ബസ് കാത്ത് നിക്കെ ഒരു നിമിഷം ജാനുന്റെ കണ്ണുകൾ ഹർഷ അവളെ നോക്കി നിൽക്കാറുള്ളിടത്തേക്ക് നീണ്ടു…
അവനെ അവിടെ കാണാഞ്ഞപ്പോൾ ജാനു ആശ്വാസത്തോടെ നിന്നു…
വീട്ടിലേക്ക് നടക്കെ ഇന്ന് അച്ചുനെ കാണാതിരുന്ന സമാധാനമായിരുന്നു ജാനുന്റെ മനസ്…
ഗേറ്റ് കടന്നതും മുറ്റത്തൊരു കാർ കിടക്കുന്നതാണ് ജാനു കണ്ടത്…
ഇതാരാ ഇപ്പോ കാറിൽ ഇങ്ങോട്ടേക്ക് വരാൻ…
ജാനു മനസ്സിൽ ചിന്തിച്ചു കൊണ്ട് ആ കാറ് സൂക്ഷിച്ചൊന്ന് നോക്കി തിരിഞ്ഞതും ഉമ്മറത്ത് പുഞ്ചിരിയോടെ അവളെ നോക്കി നിക്കുന്ന ആളെ കണ്ട് ജാനു വേഗം ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു…
കൗസു… അവൾ അവരെ ഇറുക്കെ പുണർന്നു കൊണ്ട് വിളിച്ചു…
കാർത്തിക്കിന്റെയും ജനനിയുടെയും അമ്മാമ്മ കൗസല്യ… ജാനുന്റെ കൗസു…
ഇതെപ്പോ വന്നു… ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ…?
അവരെ വിട്ട് മാറി കൊണ്ട് ജാനു ചോദിച്ചു…
എല്ലാം അമ്മാമ്മ പറയാം… ഇപ്പോ എന്റെ മോള് വേഗം അകത്തേക്ക് വാ…
അവര് പറഞ്ഞു…
എന്തേ കൗസു… എന്താ കാര്യം… അല്ല ഇതേതാ ഈ കാറ്…?
പറയാം… മോള് ഇപ്പോ അമ്മാമ്മയുടെ കൂടെ വാ… അത്രമാത്രം പറഞ്ഞു കൊണ്ട് അവര് ജാനുനെയും കൂട്ടി അകത്തേക്ക് നടന്നു…
കൗസല്യ ജാനുനെയും കൂട്ടി അകത്തേക്ക് വരുമ്പോൾ ഹാളിലായി കാർത്തിക്കിനൊപ്പം പരിചിതമല്ലാത്ത രണ്ട് കൂട്ടരിരിക്കുന്നത് കണ്ട് അവൾടെ മുഖം ചുളിഞ്ഞു…
ആരാ കൗസു ആ രണ്ട് പേര്… ജാനു പതിയെ അവരോട് ചോദിച്ചു…
അവര് രണ്ടാളല്ല… മൂന്ന് പേരുണ്ട്… പിന്നെ അവര് വന്നത് അമ്മാമ്മയുടെ ജാനു മോളെ പെണ്ണ് ചോദിക്കാനാ…
കൗസല്യ പറഞ്ഞത് കേട്ട് ജാനു ഞെട്ടി…
ഇതെന്താ അമ്മാമ്മ ഈ പറയുന്നേ… എന്നെ പെണ്ണ് കാണാനോ… ഒന്നും പറയാതെ പെട്ടന്നെന്താ ഇങ്ങനെ…?
മോളോട് മുൻകൂട്ടി പറയണ്ടാന്ന് പയ്യൻ കാർത്തിമോനോട് പറഞ്ഞു അത്രെ…
രണ്ടാളും പറഞ്ഞിരിക്കെയാണ്
വന്നവരോട് സംസാരിച്ചിരുന്ന കാർത്തി ജാനൂനെ കാണുന്നത്…
ആഹാ… നീ വന്നോ ജാനൂട്ടി… അവിടെ തന്നെ നിക്കാതെ ഇങ്ങു വാ…
കാർത്തി പറഞ്ഞത് കേട്ട് വന്നവരിൽ രണ്ട് പേരുടെ നോട്ടം അവളിലേക്ക് നീണ്ടു…
അവളെ കണ്ടതും അവരുടെ മുഖം വിടർന്നു…
അവർ പുഞ്ചിരിയോടെ ജാനുനെ നോക്കി…
ജാനു മടിച്ച് മടിച്ച് അവർക്കടുക്കൽ വന്നു നിന്നു…
അവൾ അവരെ നോക്കി പുഞ്ചിരിച്ച് കണ്ണോടിച്ചതും താൻ നിക്കുന്നതിനടുക്കലായുള്ള സോഫയിൽ ഇരിക്കുന്ന കക്ഷിയെ കണ്ട് ജാനു പകപ്പോടെ നിന്നുപോയി…
” താന്തോന്നി ”
ജാനുന്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു…
തുടരും