18/04/2026

പല്ലവി : ഭാഗം 51

രചന – അമ്മു സജീവ്

കുറച്ചു വർഷങ്ങൾക്ക് ശേഷം…..

” അമ്മേ.. അമ്മേ….. ”

വേറാരുമല്ല നമ്മുടെ അമ്മു തന്നെയാണ്..
രാവിലെ തന്നെ കാറിപ്പൊളിച്ചു പോരാളിയുടെ വായിൽ നിന്ന് വളിച്ചതും പുളിച്ചതും ഒക്കെ കേൾക്കാണ്ട് ഒരു സമാധാനവും ഇല്ല പാവത്തിന്..

സംഭവം എന്താന്ന് വലിയ പിടി ഒന്നും കിട്ടി കാണില്ലല്ലോല്ലേ..

എന്നാ എന്നോട് ചോയ്ക്ക്..

ഞാൻ പറഞ്ഞു തരാം…

അതെന്താന്ന് വച്ചാൽ,കോളേജിലെ ക്യാമ്പസ്‌ റിക്രൂട്ട്മെന്റ് വഴി അമ്മുവിന് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി കിട്ടി..

അവരുടെ തന്നെ മറ്റൊരു ബ്രാഞ്ചിലാണ് ചിന്നുവും..

ചെറിയ ഒരു വലിയ പഠിപ്പി ആയതുകൊണ്ട് തന്നെ മരിയയ്ക്ക് ഗവണ്മെന്റ് ജോലി മതിയെന്ന് പറഞ്ഞു അതിനു വേണ്ടിയുള്ള പ്രിപ്പറേഷനിൽ ആണ് പുള്ളിക്കാരി..

ഏതൊക്കെയോ ലിസ്റ്റിൽ പേരുണ്ട് എന്നൊക്കെ കേൾക്കുന്നു..

അച്ചു പിന്നെ ഹയർ സ്റ്റഡീസ് എന്ന് പറഞ്ഞു തേരാ പാര നടക്കുന്നു.

ജോലി ആയി വയസ്സ് കൂടി എന്നല്ലാണ്ട് മനസ്സ് വളർന്നിട്ടില്ല..

രാവിലെ ജോലിക്ക് പോകുന്നെന്ന് മുന്നേ ഷാൾ കണ്ടില്ല എന്ന് പറഞ്ഞു അമ്മയെ വിളിക്കുന്നതാണ് കുറച്ചു മുന്നേ കണ്ടത്..

ഇപ്പൊ ഏകദേശം എല്ലാം മനസിലായിക്കാണുല്ലോ…

” എന്താ പെണ്ണെ… എന്തിനാ രാവിലെ തന്നെ വിളിച്ചു കൂവുന്നേ..
ചട്ടുകം ആണെന്ന് നോക്കില്ല.. ഇതിനൊരൊറ്റ വീക്ക് വച്ചു തന്നാലുണ്ടല്ലോ… “( അമ്മ )

” വോ വേണ്ട.. വേണ്ടാത്തോണ്ടാ.. ഒന്ന് വിരട്ടി വിട്ടാൽ മതി.. ഞാൻ നന്നായിക്കോളും.. “( അമ്മു )

ഞാൻ ഇനി ഇതിന്റെ ഷാൾ എവിടെ പോയി കണ്ടു പിടിക്കും..

അവസാനം അമ്മു ആ ശ്രമം ഒഴിവാക്കി കയ്യിൽ കിട്ടിയ ഒരു ടോപ്പും ജീൻസും എടുത്തിട്ടു..

ഹല്ല പിന്നെ… ഗതി കെട്ടാൽ പുലി ചിക്കൻ ബിരിയാണിയും തിന്നുമെന്നല്ലേ..

അങ്ങനെ താഴേക്ക് ഇറങ്ങാനായി വന്നപ്പോഴാണ് പുറകിന്ന് ഒരു വിളി കേട്ടത്..

” അപ്പച്ചീ…… ”

” അപ്പച്ചീ….. ”

അതെ അതെ അത് തന്നെ അപ്പൂന്റേം രോഹിണിയുടെയും ട്രോഫികളാ..

ഒന്നിന് ഒന്ന് ഫ്രീ എന്നപോലെ നാലു വയസുള്ള രണ്ടു ഇരട്ടക്കുട്ടികൾ.
. ദർഷിക് എന്ന അക്കുവും ധ്വനി എന്ന ദച്ചുവും..

സ്വഭാവത്തിൽ അവർ അവരുടെ അപ്പച്ചിയെ പോലെ തന്നെ വളരെ നല്ല കുട്ടികളാണ്..

” പറയ് കുട്ടാ… മക്കള് വല്ലോം കഴിച്ചോ? ”

അതും പറഞ്ഞു അമ്മു അവരുടെ അടുത്തേക്ക് കുനിഞ്ഞു നിന്നപ്പോഴാണ് ദച്ചുവിനെ ശെരിക്കും ശ്രദ്ധിക്കുന്നത്..

കുറച്ചു മുന്നേ കാണുന്നില്ലന്ന് പറഞ്ഞ ഷാൾ അല്ലേ ആ കുരിപ്പ് എടുത്തു സാരി ചുറ്റി വെച്ചേക്കുന്നേ..

ഷാൾ അഴിച്ചെടുക്കാൻ പഠിച്ച പണി പത്തൊൻപതും പയറ്റിയിട്ടും അതൊന്നും അവിടെ ഏൽക്കുന്നില്ല..

( പിന്നേയ്.. നോക്കിയിരുന്നോ ഇപ്പൊ കിട്ടും )

രണ്ടിന്റെയും സ്പീക്കർ വിഴുങ്ങിയപോലെയുള്ള പദ്യ പാരായണം കേട്ടതും അമ്മു ആ ശ്രമം പാടെ ഉപേക്ഷിച്ചു..

അവസാനം രണ്ടിനെയും അനുനയിപ്പിച്ചു അമ്മു ഹാളിലേക്ക് പോയി..

അവിടെ പോയിരുന്ന് രണ്ടിനും ഭക്ഷണം എടുത്തു കൊടുത്തു..

ഇങ്ങനെ രണ്ടു പ്രോഡക്റ്റ്സ് അവിടെ ഉണ്ടെന്ന ഒരു വിചാരവും ഇല്ലാണ്ട് അവരുടെ പ്രൊഡ്യൂസർ അവിടിരുന്നു പുട്ടടിക്കുവാണ്.
ബ്ലഡി തന്തപ്പടി…

ഫുഡ് കഴിച്ചോണ്ടിരുന്നപ്പോഴേക്കും ചിന്നുവും എത്തി..

റെഡി ആയി അമ്മുവിനെ അവളുടെ ഓഫീസിനു മുന്നിൽ ആക്കിയിട്ട് ചിന്നു അവളുടെ ഓഫീസിലേക്ക് പോയി..

രാവിലെ ചെന്ന് എം ഡി യുടെ വായിന്നു രണ്ടു വഴക്ക് കേട്ടപ്പോൾ എന്താ ഒരു മനസുഖം..

സുന്ദരനും സുമുഖനുമായ ആ ചെറുപ്പക്കാരനെ നമ്മളാരും വായിനോക്കൂല്ല..

ഓൾ ഇന്ത്യൻസ് ആർ മൈ ബ്രദർസ് ആൻഡ് സിസ്റ്റേഴ്സ് എന്നാണല്ലോ..

(അപ്പൊ ജിത്തു വല്ല ഏല്യനും ആണോ എന്ന ചോദ്യത്തിനിവിടെ കൊയി പ്രസക്തി നഹി ഹേയ് ഹോയ് ഹായ് )

അങ്ങനെ കിട്ടിയ ജോലി മൊത്തം നല്ല വെടിപ്പായി ചെയ്തു തീർത്തു..

എല്ലാവരുമായിട്ടും എളുപ്പം കൂട്ടാവുന്ന പ്രകൃതം ആയതുകൊണ്ട് തന്നെ അമ്മുവിന് അവിടെയും കട്ടയ്ക്ക് കൂടെ നിൽക്കുന്ന രണ്ട് ചങ്ക്‌സിനെ കിട്ടി..

കൃതിക എന്ന കൃതിയും നീരവ് എന്ന നിവിയും..

പറ്റിയ ചങ്ക്‌സിനെ കിട്ടാൻ നമ്പർ വൺ സ്ഥലത്ത് നോക്കണം എന്നല്ലേ.. നോക്കി, കണ്ടു, കിട്ടി.ഇവരാണ് നമ്മുടെ അമ്മുവിന്റെ കാന്റീൻ മേറ്റ്സ്

എവിടെ ചെന്നാലും കാന്റീൻ വിട്ടൊരു കളി നമുക്കില്ലല്ലോ..

അങ്ങനെ ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു വന്നപ്പോഴേക്കും ഒരു കുന്നോളം ഫയൽസ് ടേബിളിൽ കൊണ്ട് വച്ചേക്കുന്നു..

“തീരുമ്പോൾ തീരുമ്പോൾ പണി തരാൻ ഞാനെന്താ കുപ്പിന്ന് വന്ന ഭൂതം ആണോടാ മരപ്പട്ടി “എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും തടി കേടാക്കണ്ടന്ന് കരുതി വെറുതെ വിട്ടു..

ഹല്ല പിന്നെ നമ്മളോടാ കളി..

അങ്ങനെ കിട്ടിയ പണി മൊത്തം വെടിപ്പായി ചെയ്തു അങ്ങേരുടെ വായിൽ നിന്ന് ഒരു ഗെറ്റ് ഔട്ടും കേട്ടപ്പോൾ ആഹാ ഇരട്ടപെറ്റ സുഖം..

അന്നത്തെ അലച്ചിലൊക്കെ കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും ചിന്നു താഴെ പാർക്കിംഗ് ഏരിയയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

അങ്ങനെ രണ്ടും കൂടി അടുത്തുള്ള ഒരു കടയിൽ കയറി അത്യാവശ്യം ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു പതിയെ വീട്ടിലേക്ക് മടങ്ങി…

( പിള്ളേര് ഭയങ്കര റിച്ചാ….)

*****

” എത്രയോ ജന്മമായി നിന്നെ ഞാൻ അന്വേഷിക്കണൂ………….. ”

” ലലല…. ലാ ലാ… ലലല……… ”

” എന്റെ പൊന്നച്ചൂ… ആ വായ ഒന്ന് അടച്ചു വയ്ക്ക്.. ചെവിയും തലയും കേൾക്കണ്ട..
നീ വല്ല സ്പീക്കറും വിഴുങ്ങിയിട്ടുണ്ടോ? എന്തൊരു ബഹളവാ ഇത്? ”

അവിടേക്ക് വന്ന ജിത്തു വണ്ടിയുടെ ചാവി മേശപ്പുറത്തേക്ക് വച്ചുകൊണ്ട് അച്ചുവിനോട് ചോദിച്ചു..

” ഹേയ് സഹോദരാ… താങ്കളുടെ ഭരണം ഒക്കെ അങ്ങ് സ്റ്റേഷനിൽ… അത് ഇവിടെ എടുക്കാൻ നോക്കണ്ട..നാട്ടിലൊന്നും വേറെ പോലീസുകാർ ഇല്ലാത്ത പോലെ .
.ഇതൊന്നും ഇവിടെ വച്ചു പൊറുപ്പിക്കില്ല..അക്കാര്യത്തിൽ ഐ ആം വെരി വെരി സ്ട്രിക്ട്…. സംച്ചാ… “( അച്ചു )

” ഓഹോ അങ്ങനെയാണേൽ ഞാനും കുറച്ചു സ്ട്രിക്റ്റാ.. പ്രത്യേകിച്ച് ക്ലാസ്സിൽ കേറാതെ കറങ്ങി നടക്കുന്നവരുടെ കാര്യത്തിൽ.. “( ജിത്തു )

” അയ്യോ ന്റെ ജിത്തേട്ടൻ പിണങ്ങിയോ? ഞാൻ ഒരു തമാശ പറഞ്ഞതല്ലേ…എന്റേട്ടൻ സൂപ്പറല്ലേ…ആ യൂണിഫോം ഒക്കെ ഇട്ട് മീശ പിരിച്ചു വരുന്ന കണ്ടാൽ ആരാ?? “(അച്ചു )

” ആരാ?? “(ജിത്തു )

” മാസ്റ്റർപീസിലെ ഉണ്ണിയേട്ടൻ വരുന്ന പോലെയല്ലേ..എന്നാ ഒരു ഗ്ലാമറാ… കണ്ണെടുക്കാൻ പോലും തോന്നില്ല… “( അച്ചു )

” മ്യോളെ… മതി മതി… ഇനിയും പൊക്കിയാൽ ഞാൻ ഈ റൂഫും പൊളിച്ചു വെളിയിൽ പോകും… “(ജിത്തു )

” മനസിലായല്ലേ….. “( അച്ചു )

” മ്മ് മ്മ്മ്… ഇത് ഒരു ശീലം ആക്കാൻ നിക്കണ്ട… നാളെമുതൽ മര്യാദക്ക് ക്ലാസ്സിൽ പൊയ്ക്കോണം.. മനസ്സിലായോ?? “( ജിത്തു )

” ഇനി ഞാൻ ക്ലാസ്സ്‌ കട്ട്‌ ചെയ്യൂല്ല… എന്റേട്ടനാണേ….. ”

ബാക്കി പറയാൻ സമ്മതിക്കാതെ ജിത്തു അവളുടെ വായ പൊത്തിപ്പിടിച്ചു…

” എടി കുട്ടിപ്പിശാശേ… എന്റെ തല പൊട്ടിത്തെറിച്ചോട്ടെന്നോ?? “( ജിത്തു )

” അത് പിന്നെ ഒരു ഫ്ലോയിൽ അങ്ങ് വന്നു പോയതല്ലേ…. ” അതും പറഞ്ഞു അച്ചു നേരെ സിറ്റ് ഔട്ടിലേക്ക് പോയി…

അവിടെ ചെന്നപ്പോൾ അച്ഛൻ അവിടെ കസേരയിൽ ഇരുന്നു വെളിയിലേക്ക് നോക്കി കിടക്കുവായിരുന്നു..

” അല്ലയോ പിതാവേ… താങ്കൾ എന്താണിങ്ങനെ വെളിയിലേക്ക് വായിനോക്കി കിടക്കുന്നത്.. വല്ല പണിക്കും പൊയ്ക്കൂടേ…. “(അച്ചു )

” പോയി നിന്റപ്പനോട് പറയെടി പണിക്ക് പോവാൻ.. എനിക്കിന്ന് റെസ്റ്റാ… “( ദേവൻ )

” പിന്നെ ഞാൻ എന്റെ കൊച്ചച്ചനോടാണല്ലോ ഇത്രേം നേരം സംസാരിച്ചത്.. ഒഞ്ഞു പോയെ അച്ഛാ… “( അച്ചു )

” ന്റെ ഈശ്വരാ.. സ്വന്തം അച്ഛനെ പോലും ബഹുമാനിക്കാത്ത ഇങ്ങനൊരു സാധനം… എണിച്ചു പോ പെണ്ണെ…. “( ദേവൻ )

“” ഓ.. അല്ലേലും നമ്മളെ ഒന്നും ആർക്കും വേണ്ടല്ലോ?? എന്നെ കെട്ടിച്ചു വിടുമ്പോഴേ നിങ്ങൾക്ക് എന്റെ വില മനസ്സിലാവൂ….. “(അച്ചു )

” ആദ്യം മൊട്ടേന്ന് വിരിയട്ടെ. എന്നിട്ടല്ലേ കല്യാണം… “( ദേവൻ )

” അങ്ങനെ എന്നെ പുച്ഛിക്കയൊന്നും വേണ്ട….
ഇത്രയും പറഞ്ഞോണ്ട് പറയാം…
എന്നോട് ഒരു ചേട്ടൻ വന്നു എന്നെ കെട്ടിക്കോട്ടെ എന്ന് ചോദിച്ചു….
ഒരുപാട് അഹങ്കരിച്ചാൽ ഞാൻ അങ്ങ് ഇറങ്ങി പോവും പറഞ്ഞേക്കാം… “( അച്ചു )

” ഏതാടി മോളെ അത്രയും വലിയ പൊട്ടൻ “(ദേവൻ )

” പൊട്ടൻ ഒന്നും അല്ല.. വേണേൽ ഫോട്ടോ കാണിച്ചു തരാം…. ”

അതും പറഞ്ഞു അച്ചു ഫോൺ എടുത്തതും ലക്ഷ്മിയും അങ്ങോട്ട് വന്നു… ദേവൻ വിളിച്ചിട്ട് ജിത്തുവും ഫ്രഷ് ആയി താഴേക്ക് വന്നു..

” ഏതാ ആ ഹതഭാഗ്യൻ… “( ജിത്തു )

” താൻ പോടോ.. പരട്ട ചേട്ടാ… “( അച്ചു )

” ഇതാ ആള്.. ” അതും പറഞ്ഞു അച്ചു ഫോൺ അവർക്ക് നേരെ നീട്ടി..

“എന്ത് നല്ല പയ്യൻ… കണ്ടാൽ തന്നെ പാവം തോന്നുന്നു…

എന്നാലും ഈ ചെറിയ പ്രായത്തിൽ തന്നെ ജീവിതം മടുക്കാനായിട്ട് ഇവന് പറ്റിയതാണോ എന്തോ??”

അച്ഛൻ പറഞ്ഞതിന്റെ പൊരുൾ കുറച്ചൂടി കഴിഞ്ഞാണ് പാവത്തിന് മനസിലായത്…

” അയ്യടാ… ചിരിച്ചു തരണവായിരിക്കും ഈ കോമെഡിക്ക്…

എന്റച്ഛനായിപ്പോയി.. വേറെ വല്ലോരുടെയും ആയിരുന്നേൽ എടുത്തു വല്ല ആക്രിക്കും കൊണ്ട് കൊടുത്തേനെ… പരട്ട കിളവാ….. ”

അതും പറഞ്ഞു അച്ചു ചവിട്ടിത്തുള്ളി അകത്തേക്ക് പോയി…

അവൾ പോയ വഴിയേ ദേവനും ലക്ഷ്മിയും ചിരിയോടെ നോക്കിക്കൊണ്ട് ഇരുന്നു…

അവരുടെ ആ ചിരിയിൽ ജിത്തുവും പങ്കുചേർന്നു..

” ആഹ് ലക്ഷ്മി… രാഘവൻ വിളിച്ചിരുന്നു.. അവര് നാളെ കല്യാണത്തിന് സമയം കുറിക്കാൻ ഏതോ ജ്യോൽസ്യന്റെ അടുത്ത് പോകുന്നുണ്ട് എന്ന് പറയാൻ..
നമ്മളും കൂടി ചെല്ലണമെന്ന്… ”

” എപ്പോഴാന്ന് പറഞ്ഞാൽ മതി ദേവേട്ടാ… ”

****

” അപ്പൂ… നാളെ തന്നെ നമുക്ക് കല്യാണത്തിന് സമയം എടുക്കാൻ പോകണം.. ഞാൻ ദേവനെ വിളിച്ചിരുന്നു.. അവർക്കും സമ്മതം.. “(രാഘവൻ )

” ശെരി അച്ഛാ.. ഞാൻ നാളെ ലീവ് എടുക്കാം… “( അപ്പു )

അത്താഴം കഴിഞ്ഞു എല്ലാവരും ഹാളിൽ ഇരുന്നപ്പോഴാണ് അച്ഛൻ കല്യാണക്കാര്യം പറഞ്ഞത്..

അമ്മു ആണേൽ അക്കുവിന്റെയും ദച്ചുവിന്റെയും കൂടിരുന്നു കളിക്കുവാണ്..

അത് കണ്ടതും രോഹിണി ദയനീയമായി അവളെയും അപ്പുവിനെയും മാറി മാറി നോക്കി നെടുവീർപ്പിട്ടു..

” ഇതിപ്പോ ആരുടെ കല്യാണക്കാര്യവാ ഇവിടെ പറയുന്നേ… കുട്ടിക്കളി മാറാത്ത ഇതിനെ ഒക്കെ…….
പോയി കിടന്നുറങ്ങ് പെങ്കൊച്ചേ.. നാളെ നിനക്ക് ഓഫീസിൽ പോകണ്ടയല്ലേ… ”

അതും പറഞ്ഞു രോഹിണി അവളെ റൂമിലേക്ക് ഓടിച്ചു വിട്ടിട്ട് കുഞ്ഞുങ്ങളെ ഉറക്കാനായി റൂമിലേക്ക് പോയി…

തുടരും……..