23/04/2026

ജീവാംശമായ് : ഭാഗം 13

രചന – കൃഷ്ണ

സ്റ്റേഷനിൽ നിന്നും അർജന്റ് ആയി കാൾ വന്നതിനാൽ കഴിപ്പ് നിർത്തി ഞാൻ കൈയും കഴുകി അവരോട് കാര്യം പറഞ്ഞ് പുറത്തേക്കിറങ്ങി വണ്ടിയുമെടുത്ത് നേരെ സ്റ്റേഷനിലേക്ക് വിട്ടു. സ്റ്റേഷനിൽ എത്തിയതും ഞാൻ നേരെ അകത്തേക്ക് കയറിയതും നാലഞ്ച് ചെക്കൻ മാർ അവിടെ നിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും റാം അടുത്തേക്ക് വന്നു.

എന്താ റാം എന്താ അർജന്റ് ആയി വിളിച്ചേ?? എന്റെ ചോത്യം കേട്ട് റാം കാര്യം പറയാൻ തുടങ്ങി.

സർ, കുറച്ച് മണിക്കൂറുകൾക്ക് മുൻപ് ബീച്ചിന് കുറച്ചകലെ മാറി ഒഴിഞ്ഞ ബിൽഡിങ്ങിനു പുറകിലായി ഒരു ബോഡി കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. ദേ ഇവരാണ് അത് ഇൻഫോം ചെയ്തത് എന്നും പറഞ്ഞ് ഞാൻ കയറി വന്നപ്പോൾ കണ്ട ചെക്കൻ മാരെ ചൂണ്ടി കാണിച്ചു പറഞ്ഞു.

ok.. അതും പറഞ്ഞ് ഞാൻ നേരെ അവർക്കു നേരെ തിരിഞ്ഞു. നിങ്ങളാണോ ബോഡി കണ്ടേ??

അതെ സർ അതിൽ ഒരുത്തൻ പറഞ്ഞു.

നിങ്ങൾ എന്തിന് വേണ്ടിയാ അവിടേക്ക് പോയത്??

ഒരു ഹൊറർ short film എടുക്കാൻ വേണ്ടി പോയതാ സർ ഞങ്ങൾ.. അതിന് പറ്റിയ ബെസ്റ്റ് place ആയി തോന്നിയ കൊണ്ടാണ് അവിടെ തന്നെ film എടുക്കാൻ സെലറ്റ് ചെയ്തത്. ഒഴിഞ്ഞ place ആയതു കൊണ്ടും അങ്ങനെ ആളുകൾ ആരും അവിടെ വരാതെ കാടു പിടിച്ചു കിടക്കുന്നതിനാൽ ഒരു ഹൊറർ ഫിലിമിന് പറ്റിയ അന്തരീക്ഷം അവിടെ കണ്ടു അതാ ഞങ്ങൾ അവിടേക്ക് പോയത്.

ഞങ്ങൾ പരിസരം മൊത്തം ഒന്ന് ചുറ്റി നടന്ന് നോക്കി കാണുമ്പോൾ ആണ് ബോഡി കണ്ടത്. അതിൽ മറ്റൊരുത്തൻ പറഞ്ഞേ… അപ്പോ തന്നെ ഞങ്ങൾ പോലീസിന് ഇൻഫോം ചെയ്തു.

ok നിങ്ങൾ ഇപ്പോ പോക്കോളൂ.. but എപ്പോ വിളിച്ചാലും നിങ്ങൾ വരേണ്ടി വരും.

ok സർ അതും പറഞ്ഞ് അവർ പോയി.

ആ സർ ബോഡിക്ക് അടുത്തായി പാതി കത്തികരിഞ്ഞ ഒരു ഹാൻഡ് ബാഗും കിട്ടിയിട്ടുണ്ട്. കൂടെ ഒരു ഫോണും ഉണ്ടായിരുന്നു.but അത് ലോക്കാണ്. അതും പറഞ്ഞ് റാം ആ ഫോൺ എനിക്ക് നേരെ നീട്ടി. ഞാൻ ലോക്ക് മാറ്റാൻ കേണുനോക്കി but കഴിഞ്ഞില്ല.

റാം താൻ ഒരു കാര്യം ചെയ്യ് ഈ ഇൻസിഡന്റിനെ കുറിച്ചുള്ള ബാക്കി കാര്യങ്ങൾ കളക്റ്റ് ചെയ്യ്ത് നാളെ തന്നെ അതിന്റെ റിപ്പോർട്ട് എന്നെ ഏൽപ്പിക്കണം. അത്രയും പറഞ്ഞ് ഞാൻ ആ ഫോണും എടുത്ത് പുറത്തേക്കിറങ്ങി വണ്ടിയുമെടുത്ത് എന്റെ അടുത്ത ഫ്രണ്ട് ആയ ശ്യംമിന്റെ അടുത്തേക്ക് വിട്ടു. അവൻ ഈ മൊബൈൽ ഷോപ്പിലാ വർക്ക്‌. ചിലപ്പോൾ അവനെക്കൊണ്ട് ഇതിന്റെ ലോക്ക് മാറ്റാൻ കഴിയും അതും ഓർത്ത് വണ്ടിയുടെ സ്പീഡ് ഒന്നൂടെ കൂട്ടി അവന്റെ ഷോപ്പിനെ ലക്ഷ്യം വെച്ച് പറപ്പിച്ചു. വണ്ടി കുറച്ച് മാറ്റി പാർക്ക്‌ ചെയ്ത് ഷോപ്പിലേക്ക് വേഗം നടന്നപ്പോഴാണ് അവിടന്നു പുറത്തേക്കിറങ്ങി വരുന്ന ആളെ കണ്ടത്. പെട്ടന്ന് തന്നെ എന്റെ നടത്തതിന്റെ സ്പീഡ് കുറഞ്ഞു വന്നു. എന്നെ ഇവിടെ വെച്ച് കാണുമെന്നു ഒട്ടും പ്രേതീക്ഷിച്ചു കാണില്ല അത് അവളുടെ മുഖത്തെ ഭാവങ്ങളും ആ നിപ്പും എനിക്ക് മനസിലാക്കി തരുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ അവളുടെ മുഖത്ത് വിരിഞ്ഞു വരുന്ന പല പല ഭാവങ്ങൾ കണ്ട് എനിക്ക് ചിരി വന്നെങ്കിലും ഒരു വിതം പിടിച്ചു നിർത്തി. അന്ന് റെസ്റ്റോറന്റിൽ വെച്ച് അങ്ങനെയൊക്കെ നടന്നതിനു ശേഷം ഒരു തവണ നേരിൽ കണ്ടിരുന്നെങ്കിലെന്നു ഞാൻ കുറെ ആഗ്രഹിച്ചിരുന്നു. ഒരു sorry പറയാൻ. എന്തായാലും ഇവിടെ വെച്ച് കണ്ടത് എന്തായാലും നന്നായി. അതും ചിന്തിച്ച് ഞാൻ അവൾക് നേരെ നടന്നു.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

[അപ്പു ]

ദൈവമേ… ഈ കാലമാടനെ ഇവിടെ ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല. സത്യം പറഞ്ഞാൽ ഇവനിട്ട് എട്ടിന്റെ പണികൊടുക്കും എന്ന് ഇരുപതിനല് മണിക്കൂറും പറഞ്ഞ് വീരവാതം മുഴക്കിയിരുന്നെങ്കിൽ കൂടിയും ഇപ്പോ മുന്നിൽ കണ്ടപ്പോൾ എവിടേക്കെങ്കിലും ഓടാൻ ഒരു ഗ്യാപ് കിട്ടിരുന്നേൽ എസ്‌കേപ്പ് ആകാമായിരുന്നു എന്നാ ഞാൻ ഇപ്പോ ചിന്തിക്കുന്നേ..
അയ്യേ.. അപ്പു നീ ഇത്രയ്ക്കും പേടിച്ചു തൊണ്ടിയാണോ… അയ്യേ കഷ്ട്ടം. നീ ഇപ്പോ പേടിച്ചു നിന്നാൽ ആ തെണ്ടിക്ക് അത് മനസിലാകും. നീ സ്ട്രോങ്ങാണ് അപ്പു പോളിയാണ് അപ്പു മരണ മാസണ് അയ്യോ ഈശ്വരാ ഇച്ചായന്റെ ഡയലോഗ് കേറി വരാൻ കണ്ട സമയം… പോ പോ പോ… പേടിക്കരുത് അപ്പു പേടിക്കരുത്.. ok. സ്വയം പറഞ്ഞ് അവൾ അവനെ കവർ ചെയ്ത് പോകാൻ നിന്നതും പെട്ടന്ന് തന്നെ അവൻ എന്നെ തടഞ്ഞു.
________________________________

അവളോട് sorry പറയാം എന്ന് മനസ്സിൽ കണക്കു കൂട്ടി അവളുടെ അടുത്തേക്ക് ചെന്നതും എന്നെ കാണാത്ത മട്ടിൽ പാസ്സ് ചെയ്ത് പോകാൻ നിന്നതും അപ്പോ തന്നെ അവളുടെ ആ പ്രവർത്തിയെ തടഞ്ഞു.

എസ്ക്യൂസ്‌ മി..

ഞാൻ പറഞ്ഞതും അവൾ ഒരു തരം വല്ലാത്ത മുഖ ഭാവത്തിൽ എന്നെ നോക്കി.പെട്ടന്ന് തന്നെ ആ ഭാവങ്ങൾ മാറ്റി കുറച്ച് കലിപ്പ് ഫിറ്റ്‌ ചെയ്തു.

മമ് എന്താ?? എന്ന് എന്നോട് തിരിച്ച് ചോദിച്ചതും സത്യം പറഞ്ഞാൽ അവളെ ഇത്രയും അടുത്ത് നിന്നു കണ്ടപ്പോൾ അവളുടെ ആ കൂടെ കൂടെ ചിമ്മിയടയുന്ന മിഴികൾ എന്നെ വേറൊരു ലോകത്തേക്ക് കൊണ്ടുപോയ പോലെ തോന്നി. അത്രയ്ക്കും ആകർഷണമായിരുന്നു അവളുടെ ആ കുഞ്ഞു മിഴികൾക്ക്. പെട്ടന്ന് തന്നെ ഞാൻ സ്വബോതം വീണ്ടെടുത്ത് അവളിലെ നോട്ടം തെറ്റിച്ച് ഒന്ന് ശ്വാസം നീട്ടി വലിച്ചു വിട്ടു. എന്നിട്ട് വീണ്ടും അവളിലേക്ക് ലുക്ക്‌ വിട്ടു.

അത് പിന്നെ അന്ന് റെസ്റ്റോറന്റിൽ വെച്ച് ഞാൻ വേണമെന്നു ഓർത്തല്ല അങ്ങനെ ചെയ്തത്. പറ്റി പോയി അപ്പോഴത്തെ സിറ്റുവേഷനിൽ അങ്ങനെയൊക്കെ ചെയ്ത് പോയതാ

ഓ.. പിന്നെ മനുഷ്യന്റെ മോന്തയടിച്ചു തെറിപ്പിച്ചിട്ട് അയ്യോളുടെ ഒരു അവസ്ഥ… ബ്ലഡി തെണ്ടി… ഈ മനസിലാണ് പറഞ്ഞേ

അന്ന് നടന്നതിനു ഞാൻ മാപ്പ് ചോദിക്കുവാ.. sorry i am extremely sorry..

ഈശ്വരാ ഇയ്യാളുടെ തലക്ക് അടിയൊന്നും കിട്ടിയിട്ടില്ലല്ലോ. ഞാൻ സ്വപ്നമൊന്നുമല്ലല്ലോ കാണുന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… അന്ന് എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ നിന്ന ആളാ ദേ ഇപ്പോ എന്നോട് sorry പറഞ്ഞേക്കുന്നു. ആർക്ക് വേണം തന്റെ ഓഞ്ഞ sorry അയ്യോ വേണ്ട അടുത്ത അടിയും ഇരന്നു മേടിക്കണ്ട അങ്ങനെ ഓരോന്നും മനസ്സിൽ ചിന്തിച്ച് കൂട്ടി അയ്യാളിലേക്ക് ലുക്ക്‌ വിട്ടു കുറച്ച് പുച്ഛത്തോടെ ഞാൻ its ok എന്ന് പറഞ്ഞ് പെട്ടന്ന് തന്നെ അവിടന്നു സ്ഥലം കലിയാക്കി.

അവളോട് ഞാൻ sorry പറഞ്ഞപ്പോൾ രണ്ട് മുറ്റ് ഡയലോഗാണ് പ്രതീക്ഷിച്ചേ പക്ഷേ എന്നെ ശരിക്കും ഞെട്ടിച്ചു കൊണ്ട് അവൾ its ok എന്നും പറഞ്ഞ് വേഗം തന്നെ സ്ഥലം കലിയാക്കി. ഞാൻ ഒരു ചിരിയോടെ അവളെ നോക്കി നേരെ ഷോപ്പിലേക്ക് കയറി.
എന്നെ കണ്ടതും ശ്യാം ഹായ് മച്ചു എന്നും പറഞ്ഞ് എന്റെ ഷോൾടറിൽ ഒരു പഞ്ച്… whats app man…. ips ഓഫീസർ ആയതിനു ശേഷം എപ്പോഴാ നിന്നെ ഒന്ന് നേരിൽ കാണുന്നേ..

sorry daa… കുറച്ച് ബിസി ആയിപ്പോയി അതാ.. ആ പിന്നെ ഞാൻ ഇപ്പോ വന്നത് ഒരു പ്രധാന പെട്ടെ കാര്യത്തിന.

എന്താടാ.. anything serious??

yes.. അതും പറഞ്ഞ് ഞാൻ എന്റെ പോക്കറ്റിൽ നിന്നും ഫോണിൽ എടുത്ത് അവനു നേരെ നീട്ടി.
daa ഈ ഫോണിന്റെ ലോക്ക് നിന്നെക്കൊണ്ട് മാറ്റാൻ പറ്റുമോ…

ശ്യം എന്റെ കൈയ്യിൽ നിന്നും ഫോൺ മേടിച്ച് വൺ മിനിറ്റ് എന്നും പറഞ്ഞ് അതിൽ എന്തൊക്കെയോ ചെയ്ത് ലോക്ക് മാറ്റി തന്നു. ഞാൻ അപ്പോൾ തന്നെ thanks പറഞ്ഞ് വേറൊരു day മീറ്റ് ചെയ്യാം എന്ന് പറഞ്ഞ് അവിടന്നു പുറത്തേക്കിറങ്ങി. അതിലെ കോൺടാക്ട് ലിസ്റ്റ് ആണ് ഞാൻ ആദ്യം തന്നെ നോക്കിയത്. but അതിൽ നിലവിൽ സേവ് ചെയ്തേക്കുന്ന നമ്പറുകളിൽ മാത്രമേ കാൾ പോയിട്ടുള്ളൂ. unknown number ഒന്നും തന്നെ അതിൽ ഇല്ലായിരുന്നു. ഞാൻ അത് പോക്കറ്റിൽ ഇട്ട് അവിടന്ന് നേരെ സ്റ്റേഷനിലേക്ക് വിട്ടു.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

[ആദി ]

അഭിക്ക് കാൾ വന്ന് ഫുഡ്‌ കഴി പാതിക്ക് നിർത്തി അവൻ പോയി. ഞങ്ങൾ കഴിപ്പൊക്കെ കഴിഞ്ഞു റൂമിലേക്ക് പോകാൻ നിന്ന എന്നെ അവർ പിടിച്ച് അവരുടെ കൂടെ ഇരുത്തി സ്നേഹം കൊണ്ട് പൊതിഞ്ഞു മൂടി. സത്യം പറഞ്ഞാൽ അത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. പിന്നെ കുറെ നേരം അവരുടെ കൂടെയിരുന്നു.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

[നിച്ചു ]

ആച്ചി വന്ന് തോണ്ടി ശല്യ പെടുത്തിയപ്പോൾ ആണ് ഞാൻ എണീറ്റത്.

ഇതെന്ത് ഉറക്കാ എന്റെ നിചേച്ചി.. എന്നിട്ടേ ഈ ആളാ ഇന്ന് രാവിലെ എന്നെ കളിയാക്കിയേ അല്ലേ…

പറമ്പിൽ പോയി വന്ന് കൈയും കാലും കഴുകി ടിവിടെ മുന്നിലിരുന്നത് ഓർമ്മയുണ്ട്.. പിന്നെ ആച്ചി വിളിച്ചപ്പോഴാ എനിക്കുന്നെ.. സമയം നോക്കിയപ്പോൾ നാല്. വെറുതെയല്ല…ഞാൻ മേല്ലേ സോഫയിൽ നിന്നും എണീറ്റ്. അടുക്കളയിലേക്ക് വിട്ടു. അവിടെ ചെന്നപ്പോ അമ്മ എന്തോ ഉണ്ടാക്കുവായിരുന്നു.

എന്താമ്മേ ഉണ്ടാക്കുന്നെ??

അതോ കിണ്ണേത്തപ്പം. രാവിലത്തെ അപ്പതിനരച്ചത് ഉണ്ടായിരുന്നു. അതില് കുറച്ച് പഞ്ചസാരയും എലക്കയും ഇട്ട് ആവി കേറ്റി എടുക്കുവാ.

ആഹാ പൊളിച്ചു.. ഞാൻ അതും പറഞ്ഞ് നിന്നപ്പോ പുറത്ത് വണ്ടിയുടെ ശബ്‌ദം കേട്ടു. വന്നത് ആരാണെന്നു എനിക്ക് അപ്പോ തന്നെ മനസ്സിലായി. അപ്പോഴേക്കും പുറത്തന്ന് നീട്ടിയൊരു വിളിയായിരുന്നു അനിതമ്മേ…. എന്നും പറഞ്ഞ്..
ആ അമ്മേടെ മോള് എത്തീട്ടുണ്ട്. എന്തായാലും കറക്റ്റ് ടൈംമിൽ ആണ് ആളെത്തിയത്.
(ഇവിടെ വന്നാൽ അവൾ ആദ്യം വിളിക്കുന്നത് അമ്മയെ ആണ്. )
പറഞ്ഞ് തീർന്നില്ല ആള് അടുക്കളയിലെത്തി കഴിഞ്ഞിരുന്നു.

മോള് നേരുത്തെ വന്നോ. അമ്മ ദേ കിണ്ണേത്തപ്പം ഉണ്ടാക്കുന്നുണ്ട് അതൊക്കെ കഴിച്ചിട്ട് പോയാൽ മതി.

അത് പിന്നെ പറയണോ എന്റെ അനിതാമ്മേ…. അതും പറഞ്ഞ് അമ്മേടെ കവിളിലൊന്ന് മുത്തി എന്റെ കൈയിൽ പിടിച്ച് വലിച്ചോണ്ട് ഒറ്റ പോക്കായിരുന്നു മുകളിലേക്ക്. ഞാൻ കാര്യം ചോദിക്കുന്നുണ്ടെങ്കിലും പറയാം റൂമിൽ എത്തട്ടെന്ന്…

റൂമിൽ എത്തി വാതിൽ അടച്ച് അവൾ എന്നെ കട്ടിലിൽ കൊണ്ടിരുത്തി എന്റെ ഓപ്പോസിറ്റ് ആയി അവളും ഇരുന്നു.
എന്താടി കാര്യം എന്ന് ഞാൻ ചോദിച്ചതും അവൾ പറഞ്ഞത് കേട്ട് സത്യാണോ എന്ന് അവളോട് ചോദിച്ചു

ആമ് അതേടി സത്യം ഞാൻ ആദ്യം ഞെട്ടിപോയി.

എന്നിട്ട് നീ തിരിച്ച് അയ്യാളോട് എന്ത് പറഞ്ഞു??

ഞാൻ എന്ത് പറയാൻ അയ്യാളെ അവിടെ വെച്ച് കണ്ടപ്പോളെ എന്റെ ഉരു പോയി. പിന്നെ ഇല്ലാത്ത ധൈര്യം വെച്ച് ഞാൻ അയ്യാളുടെ മുന്നിൽ നിന്നെ.
പിന്നെ ഒരു its ok കാച്ചി പെട്ടന്നിങ്ങു പോന്നു.

ബെസ്റ്റ്… അല്ല അതിരിക്കട്ടെ അയ്യാളെ ഇനി കൈയിൽ കിട്ടിയാൽ എന്തോ ചെയ്യുമെന്നോ അർപ്പണ ആരാണെന്നു കാണിച്ചു കൊടുക്കുമെന്നോ എന്തോ വിരവാതമൊക്കെ അടിച്ചതല്ലേ എണീറ്റിപ്പോ അയ്യാളെ പേടിച്ച് ഒരു its ok യും പറഞ്ഞ് വന്നേക്കുന്നു. കഷ്ട്ടം… ഞാൻ അങ്ങനെ പറഞ്ഞതും ഒരു വളിച്ച ഇളി പാസാക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. അവളുടെ ആ ഇരിപ്പും കട്ടായമൊക്കെ കണ്ടിട്ട് സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നു.
പിന്നെ ഓരോന്നും പറഞ്ഞ് അമ്മ ഉണ്ടാക്കിയ കിണ്ണേത്തപ്പവും കഴിച്ച് കുറച്ച് സമയം കഴിഞ്ഞ് അവൾ വീട്ടിലേക്ക് തിരിച്ചു. ഞാൻ അവൾ പറഞ്ഞ കാര്യം ഓർത്ത് ഒന്ന് ചിരിച് നേരെ അടുക്കളയിലേക്ക് പോയി.

തുടരും….