23/04/2026

ജീവാംശമായി : ഭാഗം 67

രചന – കൃഷ്ണ

ആദി നീ അന്വേഷിക്കാൻ പറഞ്ഞ ദിലീപിനെ കുറിച്ചുള്ള ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്. അവന്റെ വീട് പാലക്കാടാണ്. വീട്ടിൽ അമ്മയും ഒരു പെങ്ങളും ഉണ്ട്. നാട്ടിൽ ഈ ദിലീപിനെ കുറിച്ച് അത്ര നല്ല അഭിപ്രായമൊന്നുമല്ല. മിക്കപ്പോഴും ആരോടെങ്കിലുമായി തല്ലുണ്ടാക്കൽ പതിവാണ്. വീട്ടിൽ ഒരന്വേഷണം നടത്തി. കുറച്ച് മാസങ്ങളായിട്ട് വീട്ടിലേക്ക് അവൻ ചെന്നിട്ടില്ല. പിന്നെ ഇവന്റെ അച്ഛൻ പെങ്ങളുടെ മകളാണ് …

മമ്.. ബാക്കി മുഴുവയ്ക്കാൻ സമ്മതൊക്കാതെ ആദി തടഞ്ഞു.

സോറി ആദി. ഞാൻ..

its ok. എന്തായാലും അവന്റെ ഡീറ്റെയിൽസ് ഒപ്പിച്ചു തന്നതിന് താങ്ക്സ്.

അതിന് ഒരു പുഞ്ചിരിയയിരുന്നു അഭി നൽകിയത്.
അല്ല നീ എന്തിനാ ആദി അവനെ കുറിച്ചന്വേഷിക്കാൻ പറഞ്ഞത്?

അതൊക്കെ ഉണ്ട്..

___________________________________

കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ഒതുക്കി കേട്ടി കൊണ്ടിരിക്കുമ്പോൾ ആണ് ഫോൺ അടിച്ചത്.
അഭിയായിരിക്കും എന്ന് കരുതി ഫോൺ എടുത്തു നോക്കിയപ്പോൾ സുച്ചിയായിരുന്നു.

സുചി ആണല്ലോ? ഇനിപ്പോ ഞാൻ വരാത്തതിന് വഴക്കെങ്ങാനും പറയാനാകുവോ? അവളല്ലേ ആയിരിക്കും. അങ്ങനെ ഓരോന്നും മനസ്സിൽ മൊഴിഞ്ഞുകൊണ്ട് ഞാൻ കാൾ അറ്റന്റ് ചെയ്തു.

ഹലോ സുചി.. ബാക്കി മൊഴിയുന്നതിനു മുന്നേ സുചി കലിപ്പിൽ പറയാൻ തുടങ്ങിരുന്നു.

എടി അപ്പു… നിച്ചു നിന്റടുക്കലിൽ നിന്ന് ഇറങ്ങിയെന്നു പറഞ്ഞത് നേരാണോ.

അതെന്താടി അവൾ എത്തിയില്ലേ?

ഇല്ലന്നേ… അവളെ ഞാൻ വിളിച്ചിരുന്നു. അപ്പോ അവൾ ഇറങ്ങി നീ പിന്നെ കാണില്ല എന്നും പറഞ്ഞ ഫോൺ വെച്ചിട്ടിപ്പോൾ അര മണിക്കൂർ കഴിഞ്ഞു. ഞാൻ നിന്നു മടുത്തു. ഇപ്പോ ഞാൻ വിളിച്ചപ്പോൾ അവൾടെ ഫോൺ out ഓഫ് കവറേജ്…

താമസിച്ചു അതിന് നിന്റെ കൈയ്യിന്ന് കണക്കിന് കിട്ടുമെന്ന് പറഞ്ഞ് നിച്ചു വേഗം ഇവിടന്ന് ഇറങ്ങിയതായിരുന്നു. ഒരു കാര്യം ചെയ്യ് കുറച്ച് നേരം കൂടി വെയ്റ്റ് ചെയ്തു നോക്ക്. ചിലപ്പോ അവൾടെ സ്കൂട്ടി പണികൊടുത്തു കാണും. അല്ലാതെ അവൾ ഇത്രയും നേരമായിട്ടും എത്തിരിക്കില്ല. എന്തായാലും കുറച്ച് നേരം കൂടി നീ നോക്ക്. എന്നിട്ടും വന്നില്ലേൽ നീ എന്നെ ഒന്ന് വിളിക്ക്. ഇപ്പോ ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ.

മമ് ശരി അപ്പു.
അതും പറഞ്ഞ് കാൾ കട്ടാക്കി.

ഇവളിതെവിടെ പോയി ഇവിടന്ന് പോയിട്ട് കുറെ നേരമായല്ലോ.. അതും ചിന്തിച്ച് അപ്പു നിച്ചൂന് കാൾ ചെയ്തു. out ഓഫ് കവറേജ്‌. തന്നെ. ശോ ഈ പെണ്ണിതെവിടെയാ… വീണ്ടും വിളിച്ച് നോക്കി out ഓഫ് കവറേജ്‌ തന്നെ. എന്തോ മനസ്സിൽ ടെൻഷൻ ഉടലെടുക്കാൻ തുടങ്ങി.

പെട്ടന്നാണ് അഭിയുടെ കാൾ വന്നത്. വേഗം തന്നെ അറ്റന്റ് ചെയ്ത് അവൻ എന്തേലും പറയുന്നതിന് മുന്നേ ഞാൻ കാര്യങ്ങൾ പറഞ്ഞു.

അഭി നിച്ചുവിനെ വിളിച്ചിട്ടാണേൽ out ഓഫ് കവറേജ്‌ തന്നെ. അഭി എനിക്കെന്തോ ഒരു ടെൻഷൻ പോലെ… നമുക്ക് പിന്നൊരിക്കൽ പുറത്ത് പോകാം. ഇപ്പോ നീ ഒന്ന് അന്വേഷിക്ക് പ്ലീസ്. ഇവിടന്ന് ഇറങ്ങിയിട്ട് അരമണിക്കൂർ കഴിഞ്ഞിട്ടും അവൾ അവിടെ എത്തിയിട്ടില്ലങ്കിൽ എന്തോ അവൾക്ക് സംഭവിച്ചിട്ടുണ്ട്. ഫോൺ ആണേൽ out ഓഫ് കവറേജും…

അപ്പു… നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ. ഞാൻ അന്വേഷിക്കാം പോരെ.. അതും പറഞ്ഞ് അഭി ഫോൺ വെച്ചു.

ശോ… ഞാനും കൂടെ പോയാൽ മതിയായിരുന്നു… അപ്പോ സുചി വീണ്ടും വിളിക്കുന്നു.

നിച്ചു വന്നെന്നു പറയാനായിരിക്കും… അതും ചിന്തിച്ച് കാൾ അറ്റന്റ് ചെയ്തു.

സുചി.. നിച്ചു വന്നോ?

ഇല്ല.. നിച്ചു വന്നട്ടില്ല. ഇനീപ്പോ ഞാൻ ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ… ഞാൻ വീട്ടിലേക്ക് തിരിക്കുവാ… അവളെ വിളിച്ചിട്ടാണേൽ കിട്ടുന്നില്ല. ഫോൺ എടുക്കുമ്പോൾ അവൾക്ക് ഞാൻ വെച്ചിട്ടുണ്ട്. എന്നാ ശരി അപ്പു. ഞാൻ വെക്കുവാ.

മമ് ശരിയാടി…

_______________________________

കണ്ണുകൾ അയാസപ്പെട്ട് തുറന്ന്.. തലയാണേൽ കുത്തി പോളക്കുന്ന വേദനയും. ചുറ്റിനും നോക്കിയപ്പോൾ ഒരു റൂമിലാണ് ഒരു ചെറിയ ബുൾബിൻ വെട്ടം മാത്രമേ ഉള്ളു. മുന്നേ നടന്നതൊക്കെ ഒന്നോർത്തെടുക്കാൻ ശ്രെമിച്ചു. ഒരു വാൻ സ്കൂട്ടിക്ക് മുന്നിൽ വന്നു നിന്നതും ബാലൻസ് കിട്ടാതെ വീണതും ബോതം പൂർണ്ണമായും നഷ്ട്ടപെടുന്നതിനു മുന്നേ വാനിൽ നിന്നും മുഖം മറച്ചു രണ്ട് മൂന്ന് പേര് എനിക്കടുത്തേക്ക് നടന്നടുക്കുന്നതും ഓർമ്മയിലേക്ക് വന്നു. എന്നെ ഇങ്ങോട്ട് അതും ഇതുപോലുറടത്തേക്ക് കൊണ്ടുവന്നത് എന്തിനാകും എന്ന് ചിന്തിച്ചപ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തിയ മുഖം ആ റിയയുടെ ആയിരുന്നു. അവൾ എന്നെ കൊല്ലുമെന്ന് ഭീഷണി പെടുത്തിയതല്ലേ… മനസ്സിൽ പേടി ഉടലെടുത്തു. പെട്ടന്ന് വാതിൽ തുറന്ന് ഒരാൾ എനിക്കടുത്തേക്ക് നടന്നടുത്തു. എനിക്കടുത്തെത്തിയതും ആ ബുൽബിന്റെ വെട്ടത്തിൽ ആളുടെ തെളിഞ്ഞു കണ്ടു. ഇന്നേ വരെ കണ്ടിട്ടില്ലാത്ത മുഖം. അയ്യാളാണേൽ എന്നെ ആകെ മൊത്തം കണ്ണോടിക്കുവാണ്‌. അയ്യാളുടെ നോട്ടം കണ്ട് ഞാൻ ദേഷ്യത്തിൽ മുഖം തിരിച്ചു. അയ്യാളുടെ ആ വൃത്തികെട്ട നോട്ടം കാണുമ്പോൾ ആ കണ്ണ് രണ്ടും കുത്തിപ്പൊട്ടിക്കാനാണ് തോന്നിയത്.

മമ്… നിന്നെ ഫോട്ടോയിൽ കണ്ടതിലും നേരിട്ട് കാണാനാണ് കൂടുതൽ ഗ്ലാമർ… എനിക്ക് നിന്റെ ഈ ഗ്ലാമർ ഒത്തിരിയങ്ങു ഇഷ്ട്ടപെട്ടു… സത്യം പറഞ്ഞാൽ നിന്നെ തട്ടികൊണ്ട് വരാൻ മാത്രമേ എന്നോട് പറഞ്ഞിരുന്നുള്ളു. പക്ഷേ നിന്നെ ഇങ്ങനെ കണ്ടിട്ട് എന്റെ കണ്ട്രോൾ മുഴുവൻ പോകുവാണ്‌… എന്നും പറഞ്ഞ് അവൻ അവൾക്കരികെ മുഖമാടുപ്പിച്ചു. അശ്വനി പേടിയോടെ പുറകോട്ട് ചാഞ്ഞു. അവൻ അവളുടെ മുടിയിഴലാളിലെ ഗന്തം മൂക്കിലേക്ക് വലിച്ചെടുത്തു.

മമ്… ആരെയും മത്തു പിടിപ്പിച്ചു പോകുന്ന ഗന്തം.. എന്നും പറഞ്ഞ് അവൻ ഒരു വൃത്തികെട്ട നോട്ടം നോക്കിയതും ഞാൻ അറപ്പോടും വെറുപ്പോടും ദേഷ്യത്തിൽ അവൻ നോക്കി…

ഉഫ്…. ഇങ്ങനെ നോക്കല്ലേ… അശ്വനി നീ എന്നെ

അവൻ പറഞ്ഞതിന് അവനിൽ എന്റെ നോട്ടം ഒന്നൂടെ രൂക്ഷമായി.താൻ ആരാ.? എന്നെ എന്തിനാ ഇങ്ങോട്ട് പിടിച്ചോണ്ട് വന്നിരിക്കുന്നത്…തനിക്കെന്താ വേണ്ടേ… ദേഷ്യവും അതിലുപരി ചെറിയൊരു പേടിയോട് കൂടിയും ഞാൻ അയ്യാളോട് ചോദിച്ചു.

നിന്നെ പൊക്കാൻ എന്നോടരാൾ ഓർഡർ ഇട്ടു. പൊക്കി. പക്ഷേ നിന്നെ ഇങ്ങനെ കണ്ടപ്പോൾ നിന്നെ ചുമ്മാ വിടുന്നത് ശരിയല്ലല്ലോ…ഞാൻ കണ്ടതിൽ വെച്ച് ആരെയും ആകർഴിപ്പിക്കുന്ന ഭംഗിയാണ് നിന്റേത്… നിന്റെ ഈ കണ്ണുകൾ പ്രേത്യേകിച്. എന്തായാലും ആദിയെ സമ്മതിച്ചിരിക്കുന്നു. നിന്നെ പോലൊരു പെണ്ണിനെ pa ആയി വെച്ചതിൽ. അറിഞ്ഞു തന്നെ ആയിരിക്കും. അല്ല നാള് കുറച്ചായില്ലേ നീ അവന്റെ pa ആയി വർക്ക്‌ ചെയ്യുന്നു. ഒരിക്കലെങ്കിലും അവൻ നിന്നെ ടേസ്റ്റ് ചെയ്ത് കാണാതിരിക്കില്ല… അല്ല നിന്നെ കണ്ടാൽ ആരും മോഹിച്ചു പോകും. ഈ എനിക്ക് തന്നെ പറ്റണില്ല..

ച്ചി നിർത്തഡോ.. അവന്റെ വാക്കുകൾ കേട്ട് സഹികെട്ടു ഞാൻ അലറി.
അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പാടില്ലാത്ത നിന്നെ പോലുള്ള വൃത്തികെട്ടവൻ മാർക്ക്‌ ഒരു പെണ്ണിന്റെ മാനത്തിനെ കുറിച്ച് പറഞ്ഞാൽ മനസിലാകില്ല. നിന്നെയൊക്കെ ഈ ഭൂമിയിൽ ജനിപ്പിച്ചു നിന്റെ അച്ഛനെയും അമ്മയെയും പറഞ്ഞാൽ മതിയല്ലോ? നിനക്ക് എന്ത് യോഗ്യതയാടോ ആദി സാറിനെ കുറിച്ച് ഇത്രയും തരാം താണ് പറയാൻ.. പെണ്ണുങ്ങളുടെ ശരീരത്തെ മാത്രം ആസ്വദിക്കുന്ന നിന്നെ പോലെ ഒരു ചെറ്റയല്ല ആദി സാറ്. പകരം സ്രീകളെ ബഹുമാനിക്കുന്ന നല്ല കണ്ണിൽ മാത്രം കാണുന്ന മനുഷ്യനാണ്. നീ ഈ പറഞ്ഞത് ആദി സാറ് കേൾക്കെ ആയിരുന്നേൽ ആ നിമിഷം നിന്റെ ഈ ശരീരത്തിൽ ജീവൻ നഷ്ട്ടപെട്ടേനെ..

ച്ചി നിർത്തടി നിന്റെ പ്രസംഗംഅതും പറഞ്ഞ് അശ്വനിയുടെ മുഖം പൊത്തി ഒരാടിയായിരുന്നു. അവനെ കുറിച്ച് പറഞ്ഞപ്പോൾ നിനക്ക് പിടിച്ചില്ലല്ലേ… പെട്ടന്ന് ഒരു വലിയ ശബ്ദo കേട്ടതും എന്റെ മുന്നിൽ നിന്നു ഇത്രയും നേരം പ്രസംഗിച്ചവൻ ചോരയിൽ കുളിച്ച് നിലത്ത് കിടക്കുന്നു. അവന്റെ ശരീരത്തിൽ നിന്നും തെറിച്ച ചോര എന്റെ ഡ്രെസ്സിലും കയ്യിലും പതിച്ചു. ഞാൻ പേടിയോടെ അതിലുപരി ഞെട്ടലോടെ നിലത്ത് ജീവനറ്റു കിടക്കുന്ന അയ്യാളിലേക്ക് നോക്കി. ശരീരം വിറയൽ കൊണ്ടു. തൊണ്ടയൊക്കെ വരളുന്ന പോലെ… അപ്പോഴാണ് ആരുടെയോ കാലൊച്ച എന്റെ ചെവിയിൽ കേട്ടത്. ഞാൻ പേടിയില്ല അതിലുപരി വിറയലോടെ മുന്നോട്ട് തിരിഞ്ഞു നോക്കിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി തരിച്ചു പോയി.

__________________________________________

അപ്പു പറഞ്ഞത് വെച്ച് ഞാൻ സ്റ്റേഷനിലേക്ക് വിളിച്ച് കാര്യം പറഞ്ഞ് ഒന്ന് അന്വേഷിക്കാൻ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ തന്നെ റാം വിളിച്ച്.

സാർ ഇപ്പോ ഒരു കാൾ വന്നിരുന്നു.മെയിൻ റോഡിന് ലെഫ്റ്റ് സൈഡിലുള്ള വഴിക്കരികെ ഒരു പെൺകുട്ടിയെ വാനിൽ കയറ്റി കൊണ്ട് പോയന്നാണ് പറഞ്ഞത്. ബാക്കി എന്തേലും ചോദിക്കുന്നതിനു മുന്നേ കാൾ കട്ടാക്കി..

ഇത് വിളിച്ച് പറഞ്ഞയാളെ തിരിച്ച് കോൺടാക്ട് ചെയ്തില്ലേ?

അയ്യാൾ ഒരു ബൂത്തിൽ നിന്നാണ് വിളിച്ചത്.

ok. റാം ഒരു കാര്യം ചെയ്യ്. അയ്യാൾ ഏത് ബൂത്തിൽ നിന്നാണോ വിളിച്ചത് എന്ന് ട്രെസ് ചെയ്യ്. എന്നിട്ട് ആ loccation വെച്ച് ഒരു സെർച് നടത്ത്.

ok സാർ.

ഫോൺ കട്ട്‌ ചെയ്ത് കഴിഞ്ഞപ്പോൾ ആപ്പു പറഞ്ഞ കാര്യം ഓർത്തു. എല്ലാം കൂടി കണക്കു കൂട്ടി നോക്കിയാൽ ചിലപ്പോൾ അശ്വനിയെ ആയിരിക്കുവോ…ആയിരിക്കല്ലേ എന്ന് മനസ്സിൽ പടിപ്പിച്ച് ഞാൻ വേഗം സ്റ്റേഷനിലേക്ക് വണ്ടി എടുത്തു.

___________________________________

കി… കിരൺ. മുന്നിൽ കണ്ട ആളെ കണ്ടതും എന്റെ ചുണ്ടുകൾ മന്ത്രിച്ചു.

ഹായ്… സ്വീറ്റി… പേടിച്ചു പോയോ? അതും പറഞ്ഞ് കൊണ്ട് എനിക്കടുത്തേക്ക് വന്ന് മുട്ടുകുത്തിയിരുന്ന്.

എന്നെ ഇവിടെ ഒട്ടും പ്രേതീക്ഷിച്ചു കാണില്ലല്ലേ… ഞാനാണ് ഇവനോട്‌ നിന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വരാൻ പറഞ്ഞത് എന്നിട്ട് ഈ ചെറ്റ അവസരം കിട്ടിയപ്പോൾ ഇവൻ ഇവന്റെ തനി ഗോണം കാണിച്ചു. വെറുതെ വിടാൻ പറ്റുമോ… അതും എന്റെ പെണ്ണിനോട് മോശമായി പറഞ്ഞാൽ പ്രേത്യേകിച് എന്റെ ഏറ്റവും വലിയ ശത്രുവിനെ കൂട്ടിചേർത്ത് മോശമായി പറഞ്ഞാൽ ഞാൻ ഒട്ടും കേട്ടോണ്ട് നിക്കില്ല. അപ്പോ എന്താ വേണ്ടേ… കൊല്ലണ്ടേ ഈ നായയെ.. മമ് പറ എന്നും പറഞ്ഞ് നിലത്ത് ചോരയിൽ കുളിച്ച് ജീവനറ്റു കിടക്കുന്ന ദിലീപിനെ നോക്കി.

എനിക്കാണേൽ പേടിച്ചിട്ട് മേലാകെ വിറക്കാൻ തുടങ്ങി. ഉമിനീര് പോലും ഇറക്കാൻ പറ്റാത്ത അവസ്ഥ…

നീ എന്താ അശ്വനി എന്നെ ഇങ്ങനെ നോക്കി നിക്കുന്നേ… എന്നെ പേടിയാണോ? അയ്യോ നീ ഇത് കണ്ട് പേടിക്കുകയൊന്നും വേണ്ടാട്ടോ… നിന്നെ ഞാൻ ഒന്നും ചെയ്യില്ല. നീ എന്റെ പെണ്ണല്ലേ…

കിരൺ അങ്ങനെ പറഞ്ഞതും ഒരേ സമയം ഞെട്ടലും പേടിയും ഉടലെടുത്തു.

ഈ ചെറ്റ നിന്നെ തല്ലിയോ? എന്നും പറഞ്ഞ് കിരൺ അശ്വനിയുടെ കവിളിലേക്ക് കൈ നീട്ടിയതും അവൾ പെട്ടന്ന് തന്നെ പിന്നിലേക്ക് നീങ്ങി… അത് കിരണിൽ ദേഷ്യം ഉണ്ടാക്കി.. അശ്വനിയുടെ മുടിക്കുത്തിന് പിടിച്ച് അവനിലേക്ക് അടുപ്പിച്ചു. എന്താണ്ടി ഞാൻ പിടിക്കാൻ വന്നപ്പോൾ പുറകിലേക്ക് വലിഞ്ഞത്. അവൻ തൊടുമ്പോളും പിടിക്കുമ്പോളും നീ ഒന്നും പറയില്ലല്ലോ.. ഏഹ്.. അതും പറഞ്ഞ് പിടി ഒന്നൂടെ മുറുക്കി.

ആാാാ…

വേദനിച്ചോ… നീ അങ്ങനെ കാണിച്ചത് കൊണ്ടല്ലേ ഞാൻ നിന്നെ വേദനിപ്പിച്ചത്.. സോറി സോറി… അതും പറഞ്ഞ് എന്റെ മുടിയിലെ പിടി വിട്ടു.

നിനക്കറിയോ അശ്വനി… പെണ്ണന്നു പറഞ്ഞാൽ എനിക്കൊരു വീക്നെസ്സ് മാത്രമാണ്. ഞാൻ ആഗ്രഹിച്ചത് എന്തും നേടിയിട്ടേയുള്ളു.പക്ഷേ നിന്നെ കണ്ട ആദ്യ നാൾ തന്നെ എന്റെ മനസ്സിൽ കൂടിയിരുന്നു. നിന്റെ ആ കണ്ണുകൾ എന്നെ ശെരിക്കും ഇഷ്ട്ടപെട്ടു. സത്യം പറയാല്ലോ നിന്നോട് തോന്നിയോരിഷ്ട്ടം മറ്റൊരു പെണ്ണിനോടും തോന്നിയിട്ടില്ല. എന്റെ അവശ്വത്തിന് വേണ്ടി മാത്രമല്ല എന്നും നീ എന്റെ കൂടെ വേണം. അവന് ആ ആദിക്ക് നിന്നോട് ഇഷ്ട്ടം തുടങ്ങിയെന്നു എനിക്ക് മനസ്സിലായി. അല്ല നിനക്കും അവനോട് ഇഷ്ട്ടം ഉണ്ടന്ന് എനിക്ക് മനസ്സിലായി. അതാ നിന്നെ പൊക്കിയത്… ഇനി നിനക്ക് രക്ഷയില്ല…അതും പറഞ്ഞ് കിരൺ എണീറ്റ് തൊട്ടടുത്ത ചത്ത് കിടക്കുന്ന ദിലീപിന് നേരെ തിരിഞ്ഞു.
ആ സമയം ഓർമ്മ വന്നപോലെ പോക്കറ്റിൽ വെച്ചിരുന്ന ഫോൺ എടുക്കാൻ തുടങ്ങിയതും പെട്ടന്ന് കിരൺ എനിക്ക് നേരെ തിരിഞ്ഞു. അവൻ സംശയത്തോടെ എന്നെയൊന്ന് നോക്കി.

മമ് എന്താ… എന്താ നിന്റെ പോക്കറ്റിൽ.. എന്നും പറഞ്ഞ് അവൽക്കരികെ വന്നതും ഉള്ള ശക്തിയിൽ കിരണിനെ പിടിച്ചുന്തി താഴെയിട്ട് ഞാൻ ആ റൂമിൽ നിന്നും പുറത്തേക്ക് ഓടി… കിരൺ അലറി നിക്കടി എന്നും പറഞ്ഞു എണീറ്റ് അശ്വനിക്ക് പുറകെ ഓടി…പണി തീരാത്ത ഏതോ ഒരു ബിൽഡിങ്ങായിരുന്നു. എങ്ങോട്ടേക്കന്നില്ലാതെ അവൾ സ്റ്റേയർ കയറി മുകളിക്കോടി.. ഒരു വിധം കിരണിന്റെ കണ്ണിൽ പെടാതെ ഒരു തൂണിനു മറവിൽ ഒളിച്ചു നിന്നു. അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു. കിരൺ അവിടമോന്നു കണ്ണോടിച്ചു വേറെ എങ്ങോട്ടോ ഓടി. അത് കണ്ടതും അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് താഴേക്കുർന്നിരുന്നു. പെട്ടന്ന് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. ആ സമയം അവളുടെ മനസിലേക്ക് വന്നത് ആദിയെ ആയിരുന്നു. വേഗം തന്നെ ആദിയുടെ ഫോണിലേക്ക് കാൾ ചെയ്തു. കാൾ പോകുന്നില്ല… വീണ്ടും വിളിച്ചു. അതെ അവസ്ഥ..

എന്റെ ഈശ്വരാ… കാൾ പോണില്ലല്ലോ… എന്നെ കൈ വിടല്ലേ എന്റെ ദൈവങ്ങളെ… ആ കിരണിൽ നിന്നും എന്നെ രക്ഷിക്കണേ… മനസുരുകി പ്രാർത്ഥിച്ച് ഒന്നൂടെ കാൾ ചെയ്തു. ഭാഗ്യം എന്ന് പറയാം റിങ് ചെയ്യുന്നുണ്ട്. ഒന്ന് രണ്ട് തവണ റിങ് ചെയ്തതിനു ശേഷമാണ് മറു സൈഡിൽ നിന്നും കാൾ അറ്റന്റ് ആയത്.

________________________________

ദിലീപിനെ കുറിച്ച് അഭി പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ അവൻ അത്ര നല്ല ക്യാരക്ർ അല്ല.. രാധു ദിലീപിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇവനെ കുറിച്ച് പറയുമ്പോൾ ഒരു പേടി ഞാൻ കാണാറുണ്ടായിരുന്നു… എന്നലും എന്നെ കണ്ടപ്പോൾ എന്തിനായിരിക്കും അവൻ ടെൻഷനടിച്ചത്…. ഓരോന്നും ചിന്തിച്ചു കൂട്ടിയപ്പോൾ ആണ് പെട്ടന്ന് ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോൾ
*അശ്വനി calling *

തുടരും