പ്രണയമംഗല്യം….. 6

പ്രണയമംഗല്യം  💞

തികച്ചും സാധാരണക്കാരെപ്പോലെയവർ ആ ഹോസ്റ്റൽ ഗേറ്റിന് മുന്നിൽ വന്നു നിന്നു ആരെയോ തിരക്കി.

അല്പ സമയം കഴിഞ്ഞതും 18,19 വയസിനോട് അടുത്തു പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി ഇറങ്ങി വന്നു.

അവരോട് എന്തൊക്കെയോ സംസാരിച്ചതിന് ശേഷം അവൾ അകത്തേക്ക് പോയി ബാഗുമെടുത്തു തിരികെ വന്നു.

വാർഡനോട് എന്തോ പറഞ്ഞവൾ അവർക്കൊപ്പം വണ്ടിയിൽ കയറി പോയി.

ആ വണ്ടി ഒരു വളവ് കഴിഞ്ഞു പോയതും മറ്റൊരു വണ്ടി വീണ്ടും ആ ഹോസ്റ്റലിനു മുന്നിൽ വന്നു നിന്നു. അതിൽ നിന്നും ഇറങ്ങി വരുന്നവനെക്കണ്ട് വാർഡൻ അറിയാതെ എഴുന്നേറ്റു നിന്നു.

അനാമിക എവിടെ….

ആ കുട്ടി ഇപ്പോൾ പോയതേ ഉള്ളു.

എവിടെ, എങ്ങോട്ട്….

സാറിനു….

അപ്പോഴേക്കും കർണ്ണന്റെ ഫോൺ ബെല്ലടിച്ചു.

അനാമികാ ദേവൻ….. കർണ്ണന്റെ പ്രിയപ്പെട്ട പെങ്ങളൂട്ടി…

കർണ്ണന് നെഞ്ചിനുള്ളിൽ ഇടിവെട്ടി.

ഡാ….

ഹാ അലറാതെ കർണ്ണാ….. ഞങ്ങളുടെ വീട്ടിൽ നീയൊന്ന് ചൊറിഞ്ഞു. അപ്പോൾ നിനക്കും ആ ചൊറിച്ചിൽ ഉണ്ടേൽ അത് മാറ്റി തരണ്ടേ….

ഡാ അവൾക്ക്… അവൾക്കെന്തെങ്കിലും സംഭവിച്ചാലുണ്ടല്ലോ…

എന്ത് സംഭവിക്കാൻ… കൂടിപ്പോയാൽ നാളത്തെ അവളുടെ ഇമ്പോർട്ടന്റ് എക്സാം എഴുതാൻ പറ്റില്ല. അത്രേം അല്ലേ ഉള്ളു.

പറഞ്ഞതും ഒരു പെൺകുട്ടിയുടെ നിലവിളി ഫോൺ വഴി കർണ്ണൻ കേട്ടു.

ഡാ…

ഹാ അലറാതെ കർണ്ണാ…

ഒന്നും…. ഒന്നും…

ഒന്നും ചെയ്യല്ലെന്ന് ആന്നോ….. ഹേയ് ഞങ്ങൾ അത്രയും ക്രൂരന്മാർ അല്ല, ഒന്നും ചെയ്യില്ല.

പിന്നെ ആ ഫോൺ എത്ര വട്ടം ശിവയെ വിളിച്ചിട്ട് എടുക്കാതെയായി.

കർണ്ണൻ  ആകെ ഭ്രാന്ത് പിടിച്ചപോലെ ആയി.

അവനു ആകെ ഈ ലോകത്തിലെ ഏറെ പ്രിയപ്പെട്ട ഒന്നാണ് അവന്റെ പെങ്ങൾ. അവളെയാണ് ശിവയും രുദ്രനും വിളിച്ചോണ്ട് പോയത്.

കർണ്ണന് അപകടം ഉണ്ടായെന്ന് കള്ളം പറഞ്ഞത് വിശ്വസിച്ച പെങ്ങളും വാർഡനും.

എല്ലാം കൂടി അവനാകെ ഭ്രാന്ത് പിടിച്ചു.

💞

ഡാ ഇവളെ ഇവിടെ കിടത്തിയാൽ മതിയോ..

മതി രുദ്രാ…. അവൻ കുറച്ചൊന്നു അലയട്ടെ, നാളെ രണ്ടു മണി കഴിഞ്ഞേ ഇവളേ പുറത്തു  ഇറക്കാവു. ഇവളുടെ എക്സാം രണ്ടു മണിക്കാണ്.

കാര്യങ്ങൾ ഒക്കെയും കാവൽക്കാരെ ഏൽപ്പിച്ചു അവന്മാർ ഇറങ്ങി.

വലിയൊരു കെട്ടിടത്തിൽ കർണ്ണന്റെ പെങ്ങളെ പൂട്ടി ഇട്ടേക്കുവാണ് ശിവരുദ്രന്മാർ.

ഒരുപാട് താമസിയാതെ അവർ തിരിച്ചു ഹോസ്പിറ്റലിൽ എത്തി.

💞

തനുവിപ്പോൾ  കുറച്ചു ആഹാരമൊക്കെ കഴിക്കും. എങ്കിലും അവൾക്ക് നടക്കാനോ തല അധികം ഇളക്കാനോ പറ്റുമായിരുന്നില്ല.

കർണ്ണൻ ഒന്ന് ഒതുങ്ങിയപോലെ ഉണ്ട്. അവന്റെ പെങ്ങളുടെ അത്രയും നാളത്തെ വലിയൊരു സ്വപ്നം തകർന്നെന്നും പറഞ്ഞു ആകെ ബഹളം ആയിരുന്നവൾ. അതുകൊണ്ട് അവൾക്കൊരു ജോലിയോ മറ്റോ ഉണ്ടാകും വരെ അവനോന്നിനും പോകില്ലെന്നൊക്കെ പറഞ്ഞു.

💞

നാളുകൾ പോകെ പോകെ തനുവും രുദ്രനും കൂടുതൽ അടുക്കുവാൻ തുടങ്ങി.

എങ്കിലും എന്തോ ഒന്ന് അവരെ പിന്നിലേക്ക് വലിക്കുന്നപോലെ.

തനുവിനോടുള്ള രുദ്രന്റെ പെരുമാറ്റമൊക്കെ കണ്ടതുകൊണ്ടാവും അവനെയോർത്തു ഇനിയും മഞ്ഞു കൊള്ളേണ്ടെന്നു കരുണ തീരുമാനിച്ചു.

💞

തനു ഏറെക്കുറെ നന്നായി വരുന്നുണ്ട്.

എല്ലാവരും ഓരോ ജോലികളിൽ ആയ നേരം അരുന്ധതി കൈയിൽ ഒരു ആൽബവുമായി തനുവിനരികിലേക്ക് ചെന്നു.

മോൾ തിരക്കിലാണോ….

അല്ലമ്മേ… ദേവേട്ടന്റെ കുറച്ചു ഡ്രസ്സ് മടക്കി വെക്കുവായിരുന്നു. ഞങ്ങൾക്ക് അമ്പലത്തിൽ പോകാൻ ഒക്കെയുള്ളത് പ്രത്യേകം മാറ്റിവെച്ചില്ലെങ്കിൽ അതും ഇട്ടോണ്ട് പോകും. പിന്നെ അമ്പലത്തിൽ പോകാൻ നേരം മുണ്ടും പിടിച്ചു ഞാൻ ഈ അലമാരയൊക്കെ തിരക്കി അലങ്കോലം ആക്കും. അതിലും നല്ലത് ഇപ്പോഴേ വേർതിരിച്ചു വെക്കുന്നതല്ലേ.

ആ ആക്സിഡന്റിന് ശേഷം തനുവിന് പൂർണ്ണമായി നല്ലപോലെ നടക്കാറായിട്ടില്ല, നടക്കുമ്പോൾ ചെറിയൊരു വലിച്ചിലുണ്ട് അവൾക്ക്.

അവളുടെ ഓരോ ചെയ്തികളും സ്നേഹത്തോടെ നോക്കി കാണുവാണ് അരുന്ധതി.

എന്തുകൊണ്ടും രുദ്രന് ചെന്നവൾ ഇവൾ തന്നെയാണ്.

എല്ലാ കാര്യത്തിലും രുദ്രൻ പെർഫെക്ട് ആണെങ്കിലും ഡ്രസ്സ് അടുക്കി ഒതുക്കി വെക്കുന്നതിൽ അവൻ പുറകോട്ട് ആണ്. മടക്കി വെക്കാൻ അവനു ഭയങ്കര മടിയാണ്. തനു വന്നതോടുകൂടി അതും മാറിക്കിട്ടി.

അമ്മയെന്താ വന്നേ..? ഇതെന്താ കൈയിൽ?

ങേ.. അഹ്… ഹാ… ഇത് ആൽബം ആണ് മോളേ… ഞങ്ങളുടെ ഫോട്ടോസ് ഒക്കെ ഇതിലുണ്ട്.

തനുവും പതിയെ അവർക്കരികിലേക്ക് വന്നിരുന്നു.

എല്ലാവരുടെയും ചെറുപ്പവും ഓരോ ഭാവവും അവൾ നോക്കിയിരുന്നു.

തികച്ചും ശാന്തഭാവമാണ് രുദ്രന് അന്നും ഇന്നും. ശിവ അന്നും ഇന്നും കുസൃതി നിറഞ്ഞവനാണ്.

ആ ഓർമ്മയിൽ അവളൊന്ന് ചിരിച്ചു.

അവന്മാർ അന്നും ഇന്നും എനിക്ക് കണ്ണുനീർ പൊഴിക്കാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല, പിന്നെയും തലവേദന തന്നിരുന്നത് ശിവയാണ്. അതിനുപോലും രുദ്രനെ കിട്ടില്ല.

ബിസിനസ്സ് രംഗത്ത് അവർ മൂന്നുപേരും ഉള്ളോണ്ട് അവിടേക്ക് ഞാൻ നോക്കാറില്ല.

അവിടെ എന്റെ മോൻ പുലിയാണെന്ന് വല്ലപ്പോഴും ഓഫീസിൽ എത്തുമ്പോൾ സ്റ്റാഫ് പറയാറുണ്ട്. ശിവ പിന്നെ അല്ലറ ചില്ലറ കുരുത്തക്കേട് അവിടേം ഒപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഏറെക്കുറെ മാറിയിട്ടുണ്ട്. മാധു വന്നതിൽ പിന്നെയാണ് മാറിയത്.

മക്കളുടെ കാര്യങ്ങൾ പറയുന്നതിൽ അരുന്ധതി വാചാലയായി. ഒരു വാക്കുകൊണ്ട് പോലും അവരിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കിയിട്ടില്ല. ഒരാളെക്കുറിച്ച് പറയുമ്പോൾ അടുത്തായാളും അതേ സമാനതകളിൽ ഉണ്ടാകും.

എനിക്കും അകത്തേക്ക് വരാമോ?

അതെന്താ മാധു നിനക്കവിടെ ആരുടെയെങ്കിലും അനുവാദം വേണോ…

ഇവിടെന്താണ് പരിപാടി?

ഞാൻ ഞങ്ങളുടെ പഴയ ആൽബം ഒക്കെ മോളെയൊന്നു കാണിക്കുവായിരുന്നു.

ഞങ്ങളുടെ മാനം അമ്മ കപ്പല് കേറ്റുമോ?

റൂമിന് പുറത്തായി രുദ്രനൊപ്പം നിന്നെക്കൊണ്ട് ശിവായത് ചോദിച്ചതിന് എല്ലാവരും ഒരുപോലെ അവരെയൊന്ന് നോക്കി.

ആ പോഷൻ ഞാൻ എടുത്തിട്ടില്ലെടാ….

ആഹാ അങ്ങനെയൊന്നുണ്ടോ?

അതിനു മറുപടിയായി ചിരിച്ചുകൊണ്ട് അരുന്ധതി ആൽബത്തിന്റെ പുറകിൽ നിന്നു മുന്നിലേക്ക് ഓരോ താളുകൾ മറിക്കാൻ തുടങ്ങി.

ആദ്യമൊക്കെ പൊടികുഞ്ഞാങ്ങളുടെ ഫോട്ടോസ് പോകെ പോകെ 2,3 വയസ് ഉള്ളവരുടെയൊക്കെ ആയി.

ഉടുപ്പുകൾ ഒന്നുമിടാതെ നിൽക്കുന്ന ഫോട്ടോസ് വന്നതും ശിവയുടനെ അതിനു മുകളിൽ കയറി കിടന്നു.

വേണ്ടാ… വേണ്ടാ…. അതിവിടെ കാണിക്കല്ലേ … എന്റേം ഇവന്റേം മാനം പോകും.

മാറ് ശിവേട്ടാ ഞങ്ങൾ കാണട്ടെ…. മാധു അവനെ മാറ്റാൻ ശ്രമിക്കുന്നതിനിടക്ക് പറഞ്ഞുകൊണ്ടിരുന്നു. ഒടുക്കം അവനെതള്ളി തനുവിനരികെ ഇരുത്തി. തനു അവന്റെ കൈകളിൽ പിടിച്ചു വെച്ചു.

അവിടെ അവനു എതിർക്കാൻ പറ്റുമായിരുന്നില്ല. പ്രായത്തിൽ മാധുവും തനുവും വ്യത്യാസം ഇല്ലെങ്കിലും സ്ഥാനത്തിൽ അവൾ അവനു ഏട്ടത്തി ആകും. മിനുട്ടുകളിൽ മാത്രം അവർ വ്യത്യാസത്തിൽ ജനിച്ചെങ്കിലും ശിവന് രുദ്രൻ ചേട്ടൻ തന്നെയാണ്. അതേ സ്ഥാനമാണ് ശിവ തനുവിനും കൊടുക്കുന്നത്.

ശിവയെ മാറ്റിയ മാധു ഫോട്ടോസ് കണ്ടു ചിരിയോടെ ചിരി. അതിലേക്ക് എത്തി നോക്കിയ തനുവും ചിരിച്ചു.

രുദ്രനും ശിവയും ഡ്രസ്സ്‌ ഇടാതെ മണലിൽ കളിക്കുന്നു. അതിനിടയിൽ ഒരു പട്ടിക്കുഞ്ഞു വന്നു അവരുടെ പ്രൈവറ്റ് പാർട്ടിൽ മുഖവുമായി ഉരുമുവാൻ ചെല്ലുന്നു. അതു കണ്ടു അവന്മാർ പട്ടിയെ ആട്ടി ഓടിക്കാൻ നോക്കുന്നു.

ചിരിയടക്കി തനു ശിവയെ നോക്കിയപ്പോ അവൻ അവളുടെ പുറത്തേക്ക് മുഖം അമർത്തിക്കിടന്നു മധുനെ പിച്ചുന്നുണ്ട്. അവന്റെ തലയിൽ തലോടിയവൾ നോക്കിയത് രുദ്രനെയാണ്.

അവനും ഒരു ചമ്മിയ ചിരി ചിരിച്ചു. തിരിച്ചു അവൾ ഒരു കളിയാക്കിയ ചിരി തിരികെ കൊടുത്തു.

എന്തിനാടി നീയിങ്ങനെ കിണിക്കുന്നെ എന്റെ എല്ലാം നി കണ്ടതല്ലേ….

സൊ വാട്ട്.. എന്നാലും പട്ടിക്ക് കിട്ടാഞ്ഞത് മഹാ ഭാഗ്യം.

ഫാ പട്ടി….ഇയ്യോ ഏട്ടത്തി. സോറി മോളേ….

മാധുനെ ചീത്ത വിളിച്ചിട്ട് തനുവിന്റെ താടിയിൽ പിടിച്ചു ശിവ കൊഞ്ചിച്ചു. അപ്പോഴേക്കും രുദ്രനും അവരോടൊപ്പം കൂടി.

അല്ലേലും രുദ്രേട്ടനെ എന്നോടിച്ചിരി എങ്കിലും സ്നേഹം ഉള്ളു…

രുദ്രന്റെ സാമീപ്യം അറിഞ്ഞതും മാധു രുദ്രനോട് ചേർന്നു. അവനും അവളുടെ തലയിൽ തലോടി.

ഡി.. ഡി… ഇന്ത്യ പാക്ക് യുദ്ധത്തിൽ പോലും ഇങ്ങനെ കളം മാറുമോ…. ഡാ ഇവളേ പഠിച്ച കള്ളിയ.

തനുവിന്റെ തോളിൽ ചാരി നിന്നുകൊണ്ട് ശിവ മാധുനെ ചൊറിഞ്ഞുകൊണ്ടിരുന്നു.

അവനിൽ നിന്നും അവളെ പൊതിഞ്ഞു പിടിച്ചുകൊണ്ടു രുദ്രൻ ചിരിച്ചു. ശിവയെ തനുവും തടഞ്ഞു പിടിച്ചു. അവരെ നോക്കി നിറഞ്ഞ കണ്ണുമായിരിക്കുന്ന അരുന്ധതി.

ഈ മനോഹരമായ കാഴ്ച അവിടേക്ക് വന്ന നരേന്ദ്രൻ ഫോണിൽ പിടിച്ചെടുത്തു.

പിന്നെ അതെല്ലാവരും കാണട്ടെയെന്ന് കരുതി അദ്ദേഹം സോഷ്യൽ മീഡിയയിൽ ഇട്ടു.

എന്റെ കുടുംബം എന്നൊരു തലക്കെട്ടും.

💞

നമുക്ക് മുകളിലെ റൂമിലേക് മാറിയാലോ…

ഉച്ചമയക്കത്തിനായി റൂമിലേക്ക് വന്ന തനുവിനോട് രുദ്രൻ ചോദിച്ചു.

അതെന്താ ഇവിടെ കൊള്ളില്ലേ…?

ഹേയ് ഇട്സ് മൈ ഫേവരിറ്റ് റൂം.

പിന്നെ ന്താ…?

എനിക്ക് മുകളിലും ഒരു റൂം ഉണ്ട്. എന്റെ ഓഫീസ് റൂമും അവിടെയാണ്, സൊ…രാത്രി ഓഫീസ് വർക്കിൽ എന്തെങ്കിലും അത്യാവശ്ശ്യം ഉണ്ടായാൽ കേറിയിറങ്ങാൻ പാടാണ്. അതാ ഞാൻ… തനിക്ക് ഒക്കെ അല്ലെങ്കിൽ വേണ്ട.

എനിക്ക് കുഴപ്പമില്ല. രാത്രി മാത്രം അങ്ങോട്ടേക്ക് പോകാം. പിന്നെ തോന്നുമ്പോഴൊക്കെ പോകാം. ഈ റും പാടെ ഉപേക്ഷിച്ചു മാറാൻ ന്തൊ ഒരു ബുദ്ധിമുട്ട് പോലെ…

ഒക്കെ അതുമതി.

താൻ ഒക്കെ ആണോ?

ഈ കാലിന്റെ വേദയോന്ന് മാറിയിരുന്നെങ്കിൽ പെർഫെക്ട് ഒക്കെ ആകുമായിരുന്നു.

എന്നാൽ വേദന മാറിയിട്ട് പോകാം അവിടേക്ക്.?

അതിന്റെ ആവശ്യം ഇല്ല, അവിടെ ആ റൂമിൽ ആണെങ്കിൽ മിഡിയും ടോപ്പും ആക്കാമായിരുന്നു. ഈ പാന്റ്സ് ഒക്കെ ഇടാൻ വലിയ പാടാണ്.

പറഞ്ഞുകൊണ്ടവൾ കട്ടിലിൽ കയറിക്കിടന്നു.

ലാപ്പിൽ എന്തോ ചെയ്തിരുന്നവൻ കാണുന്നത് അവനു നേർക്ക് കിടക്കുന്നവളെയാണ്.

ചരിഞ്ഞു കിടക്കുന്നതിനാൽ കഴുത്തും മാറും പാതിയായി കാണാം.

പുറത്തേക്ക് ചാടി നിൽക്കും വിധമാണ് അവളുടെ മാറ്. അതിപ്പോ ഏത് ഡ്രസ്സ് ഇട്ടാലും അങ്ങനെയാണ്. എന്നാൽ കഴുത്തു ഒരുപാട് ഇറക്കമുള്ളതൊന്നും ഇടാറുമില്ല. എന്നാലും അവളുടെ നെഞ്ചിന്റെ ഭാഗം കാണാറുണ്ട്.

കുറേ നേരം അവളെ നോക്കിയിരുന്നവൻ. എന്തോ ഒരു മായപോലെ അവളിലേക്ക് അടുപ്പിക്കുന്നപോൽ.

അവൻ പതിയെ ലാപ് ഓഫാക്കി. ശേഷം ജനലിലെ കർട്ടൻ പതിയെ നീക്കി അവളുടെ മുഖത്തേക്ക് വെളിച്ചം വീഴാതിരിക്കാൻ വേണ്ടി. പിന്നെ ഫാനിന്റെ സ്പീടും അല്പം കുറച്ചുകൊണ്ടവൻ അവൽക്കരികിലേക്ക് കിടന്നു.

അവളുടെ മുഖത്തേക്ക് വീണ കുറുനിരകൾ ചൂണ്ടുവിരലാൽ മാടിയൊതുക്കി.

വീതിയേറിയ നെറ്റിയിൽ ഒരു കുഞ്ഞ് ചുമന്ന പൊട്ടും അതിനു മുകളിലായി ചന്ദനകുറിയും സീമന്തത്തിൽ കുങ്കുമവും ചാർത്തിയുണ്ട്. ഒരുനിമിഷം അവനോർത്തുപോയി അന്ന് വിവാഹത്തിനു സിന്ദൂരം ചാർത്തിയ നിമിഷം.

അവനേറെ ഇഷ്ടപ്പെട്ടുപോകുന്നുണ്ടായിരുന്നു അവളെ.

പതിയെ പതിയെ അവനു അവളോട് പ്രണയമെന്ന അനുഭൂതി ഉണ്ടാകുവാൻ തുടങ്ങി. അവളെയും അവളുടെ ചലനങ്ങളെയും അവളുടെ ശ്വാസത്തിനെപ്പോലും അവൻ ഇഷ്ട്ടപ്പെട്ടു.

വൈകുന്നേരം നാലുമണിയായപ്പോഴേക്കും തനു ഉണർന്നു. ഒരുപാട് നാളിന് ശേഷമാണ് അവളിങ്ങനെ ഉറങ്ങുന്നത്.

കണ്ണു തുറന്നപ്പോഴേ കാണുന്നത് കട്ടിയിൽ വളർന്ന പുരികങ്ങൾ ആണ്. സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു ആരോ തന്നെ ചേർത്ത് പിടിച്ചാണ് കിടക്കുന്നതെന്ന്. അപ്പോഴാണ് മനസ്സിലായത് താൻ രുദ്രന്റെ കൈയിൽ ആണ് കിടക്കുന്നതെന്ന്.

💞
തുടരും….

Similar Posts

Leave a Reply