19/04/2026

ജീവാംശമായി : ഭാഗം 55

രചന – കൃഷ്ണ

കാലൊടിഞ്ഞു ബെഡ് റസ്റ്റ്‌ ആയതിനാൽ നമുക്ക് പ്രേത്യേകിച്ചു പണിയൊന്നുമില്ല. ഇപ്പോൾ ഈ കിടപ്പ് തന്നെ കിടക്കുന്നതിനാൽ ഓഫിസ് ഒത്തിരി മിസ്സ്‌ ചെയ്യുന്നു. അവിടെയാകുമ്പോൾ time പോകുന്നതറിയില്ലായിരുന്നു. പൊടുന്നനെ പൊടുന്നനെ പണി തന്നെയല്ലേ.
രാവിലത്തെ ഫുഡടിയൊക്കെ കഴിഞ്ഞ് ഫോണിൽ കുത്തികൊണ്ടിരിക്കുമ്പോൾ ആണ്‌ നമ്മടെ ഫോണിലേക്ക് ഒരു കാൾ വന്നത്. സ്‌ക്രീനിൽ തെളിഞ്ഞു വന്ന പേര് കണ്ടപ്പോളെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
*ജെറിച്ചൻ * നുമ്മട ഗ്യാങ്ങിലൊരുവാൻ. എനിക്ക് ജോബ് കിട്ടി കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ചെക്കന് വിസ ശരിയായി ആള് കടല് കടന്നു. പിന്നെ കോൺടാക്ട് ഇല്ലായിരുന്നു. ഞാനും വിളിച്ചില്ല. സത്യത്തിൽ മറന്നിട്ടല്ല അതിനുള്ള time കിട്ടിയിരുന്നില്ല. വിളിക്കണം വിളിക്കണം എന്നൊക്കെ ഓർക്കും. പിന്നെ അതങ്ങു മറക്കും. പിന്നെ ഈ വാണാലികൾ നുമ്മടെ സ്വത്തായതിനാൽ വിളിച്ചില്ലങ്കിലും പരിഭവമൊന്നും ഉണ്ടാകില്ല. നിഴലാണ് വിട്ടുപോകില്ല ഒരിക്കലും ഞങ്ങളുടെ ഫ്രണ്ട്ഷിപ് പാതി വഴിയിൽ വിടില്ല എന്ന് ഞങ്ങൾ ആറിനും വിശ്വാസമാണ്. ഓ… ഞാൻ പറഞ്ഞ് പറഞ്ഞ് എങ്ങോട്ടോ പോയല്ലേ… ചോറി….

ഞാൻ കാൾ അറ്റന്റ് ചെയ്തു.

ജെറി : ഡി കോപ്പേ… നിനക്ക് ആക്സിഡന്റ് പറ്റിയകാര്യം ഞങ്ങളോടെന്താ വിളിച്ചു പറയാഞ്ഞേ?? നീ എന്നാ നോക്കിയടി വണ്ടി ഓടിച്ചത്. രണ്ട് ബൾബ് പോലത്തെ കണ്ണുകൾ ഉണ്ടായിട്ടും വണ്ടി വന്നത് നീ കണ്ടില്ലായിരുന്നോ?? ഞാൻ ഇപ്പോ ഇവിടെ ആയത് നിന്റെ ഭാഗ്യം. അല്ലായിരുന്നേൽ ഓടിയാതിരുന്ന കാലും കൈയ്യും കൂടി ഞാൻ ഓടിച്ചേനെ.. നിനക്ക് ആക്സിഡന്റ് പറ്റിയെന്നു അപ്പു വിളിച്ചു പറഞ്ഞപ്പോൾ എത്രമാത്രം ടെൻഷൻ അടിച്ചന്നറിയോ.. പോത്ത് കഴുത ശവം… തള്ളേ കലിപ്പ് തിരണില്ലല്ലാ…

കാൾ അറ്റന്റ് ചെയ്തതും മറുവശത്തുനിന്നും ജോറിസിന്റെ വായിന്ന് നോൺ സ്റ്റോപ്പില്ലാതെ കേട്ട ഡയലോഗ്സ് ആണേ… എന്തൊക്കെ ബിൽഡപ്പിൽ അടിച്ചു കൊണ്ടുവന്ന ഞാനാ.. എന്താല്ലേ… എന്റെ ചങ്ക്‌സ് അല്ലേ…

ജെറി : ഡി പോത്തേ നിന്റെ നാക്ക് ചത്തോ… എന്താടി ഒന്നും പറയാതെ??

ഞാൻ : ഞാൻ ഇവിടെ തന്നെയുണ്ട്. എന്റെ നാക്കിനും കുഴപ്പമില്ല.

ജെറി : പിന്നെ എന്താടി ഞാൻ ചോദിച്ചതിന് മറുപടി തരാതെ??

ഞാൻ : അതിന് നീ എനിക്ക് പറയാനുള്ള ഒരു ഗ്യാപ് തന്നില്ലല്ലോ.

സായ് : എന്റ ജെറി അവള് പറഞ്ഞതും ശരിയ. നീ അവൾക്കും പറയാനൊരു ഗ്യാപ് കൊടുക്ക്.

ഞാൻ : ആഹാ നീയും ഉണ്ടായിരുന്നോ??

സായ് : പിന്നല്ലാണ്ട്..

ഇവൻ മാര് മാത്രമല്ല ഞങ്ങളുമുണ്ട്. (പ്രീത, സുചി )

ഞാൻ : ആഹാ എല്ലാം ഉണ്ടായിരുന്നോ?

സുചി : അപ്പു ഒഴികെ ബാക്കി എല്ലാം ഉണ്ട്. അവളെ വിളിച്ചു. പക്ഷേ കാൾ എടുക്കുന്നില്ല.

പ്രീതി : അവൾ ക്ലാസ്സ്‌ എടുക്കുവായിരിക്കും.

ഞാൻ : ആ അപ്പൂന്റെ കാര്യം പറയാതിരിക്കെ ഭേതം. എനിക്ക് ആക്സിഡന്റ് പറ്റിയതിനു ശേഷം അവൾ സ്കൂളിന്റെ പടി കണ്ടട്ടില്ല. പിന്നെ ഇന്നലെ ഞാൻ ഇവിടന്നു തള്ളി പറഞ്ഞു വിട്ടട്ടാണ്‌. അതിന് എന്നോട് പിണങ്ങിയ പോയത്.

ജെറി : ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല..

ഞാൻ : എന്റ പൊന്നു ജെറിസേ.. ഞാൻ നോക്കിയും കണ്ടുമാടാ വണ്ടി ഓടിച്ചത്. പിന്നെ കഷ്ടകാലം ഉചിയിൽ നിന്ന സമയമായതിനാൽ ആകാം. എന്തായാലും എനിക്കൊന്നും പറ്റിയില്ലല്ലോ..

ജെറി : മമ്.. മമ്.. പറ്റിയില്ല. നിന്റെ കേട്ടി പൂട്ടി വെച്ചിരിക്കുന്ന കാലിന്റെയും കൈയ്യിന്റെയും ഫോട്ടോ അപ്പു അയച്ചു തന്നിരുന്നു. അതിൽ കണ്ടാലേ അറിയാം നിനക്ക് ഒന്നും പറ്റിയിട്ടില്ലന്ന്.

ഞാൻ : ഏ… അപ്പു എന്റെ ഈ കോലത്തിലുള്ള പിക് അയച്ചു തന്നിരുന്നന്നോ? എപ്പോ??

സായ് : അതൊക്കെ അവൾ അയച്ചു തന്നു മോളേ…

ഞാൻ : പട്ടി തെണ്ടി ചെറ്റ… അവളെനിക്ക് പാര വെച്ചല്ലേ… അതെ നിങ്ങൾക്കൊരു കാര്യം അറിയോ??

പ്രീതി : എന്ത്‌?

ഞാൻ : ആമ് ഞാൻ ഈ കാര്യം പറഞ്ഞാൽ നിങ്ങൾ ഞെട്ടും. ഞെട്ടുന്നു മാത്രമല്ല അവളെ കയ്യിൽ കിട്ടിയാൽ നിങ്ങള് കൊട്ടും.

ജെറി : എന്തോന്നടി നിച്ചു നീ പറയുന്നേ.. അതിനും മാത്രം എന്തോന്ന് കാര്യമാ??

ഞാൻ : നുമ്മടെ അപ്പൂന് ഒരു ഡിങ്ങോലിഫിക്കേഷൻ..

ജെറി : എന്തോന്ന്. നീ ഈ നഴ്സറി പിള്ളേരുടെ സംസാരം നിർത്തി മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറ.

ഞാൻ : ഞ്ഞ ഞ്ഞ ഞ്ഞ ഞ്ഞ പോടാ കേഴങ്ങ…

ജെറി : നീ പോടി കിഴങ്ങി…

ഞാൻ : നീ പോടാ മരപ്പട്ടി മോറ…

ജെറി : നീ പോടി ചീമ പന്നി…

സായ് : അതെ ഒന്നു നിർത്താവോ രണ്ടും. ജെറി നീ മിണ്ടാതിരുന്നേ.. നിച്ചു നീ പറയാൻ വന്നത് പറയ്.

ഞാൻ : ഞാനാണോ തുടങ്ങി വെച്ചത് ആ ജെറി കൊരങ്ങൻ അല്ലേ..

ജെറി : കൊരങ്ങൻ നിന്റെ കേട്ടിയോൻ…

ഞാൻ : നിന്റെ പെണ്ണും പുള്ളയാട… എവിടെയോ കിടക്കുന്ന പാവം എന്റെ കേട്ടിയോനെ വിളിക്കുന്നോ. കേളവ…

ജെറി : കെളവൻ നിന്റെ

നിർത്തുന്നുണ്ടോ രണ്ടും. രണ്ടും ഇപ്പോ കൈ പങ്ങിനുണ്ടായിരുന്നേൽ ഒന്ന് പൊട്ടിച്ചേനെ ഞാൻ.. ഇനി രണ്ടും കൂടി വാതുറന്നാലുണ്ടല്ലോ…
ജെറി എന്തോ പറയാൻ വന്നപ്പോൾ സായ് കളിച്ചു അത്രയും പറഞ്ഞപ്പോൾ ഞങ്ങൾ സൈലന്റ് ആയി. നിങ്ങൾ വിചാരിക്കുന്നുണ്ടാകും പേടിച്ചിട്ടാണെന്നല്ലേ.. അതെ പേടിച്ചിട്ട് തന്നെയാ.. ഞങ്ങളുടെ കൂട്ടത്തിൽ കലിപ്പനാണ് ഞങ്ങടെ സായ്.. അവൻ ചൂടായി കഴിഞ്ഞാൽ കട്ട ചങ്കുകളായ ഞങ്ങൾ പോലും അവന്റെ പരിസരത്തു കാണില്ല…

സായ് : നിച്ചു നീ എന്താ പറയാൻ വന്നത്. അത് പറയ്.

ഞാൻ : അ.. ഞ…പി…

സുചി : നീ എന്ത് തേങ്ങയാടി ഈ പറയുന്നത്?

ജെറി : അത് നിനക്ക് മനസിലായില്ലേ അവള് മലയാളക്ഷരം പറഞ്ഞു പഠിക്കുവാ.. ല്ലേ നിച്ചു മോളെ…

ജെറിടെ പറച്ചിലുണ് രണ്ട് പറയാൻ വന്നതും സായിന്റെ വായിന്ന് നല്ല അസല് തെറി കിട്ടിയപ്പോൾ ചെക്കൻ വാ പൊത്തി.

പ്രീതി : നീ പറയടി. എന്താ നീ പറയാൻ വന്നത്?

ഞാൻ : അത് നമ്മുടെ അപ്പൂന് ഒരാളോട് മൊഹബത്.

ജെറി : ഓ ഇതാണോ കാര്യം എന്ന് അവൻ പറഞ്ഞു തീർന്നില്ല ബാക്കി മൂന്നും whatt എന്നും പറഞ്ഞലറി..ജെറിക്ക് പിന്നെയാണ് കത്തിയത് എല്ലാം whatt പറഞ്ഞു കഴിഞ്ഞപ്പോളാണ് ജെറിയുടെ whatt എന്നും പറഞ്ഞുള്ള അലറൽ…

ഞാൻ : ഞാൻ പറഞ്ഞില്ലേ നിങ്ങൾ ഞെട്ടുമെന്ന്. ഇപ്പോ എങ്ങനെയുണ്ട്..

സുചി : ഇത് എപ്പോ?

പ്രീതി : എങ്ങനെ ??

ജെറി : എവിടെ വെച്ച്??

സായ് : ആര്??
നാലിന്റെയും ചോത്യം കേട്ട് എനിക്ക് ചിരി വന്നുപോയി. പിന്നെ ഞാൻ നടന്ന കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു. അതിന് അവരുടെ ചോത്യം ഇതെന്താ അവരോടു പറയാഞ്ഞതെന്നായിരുന്നു. അതിന് ഞാൻ എല്ലാം ഒന്ന് സെറ്റ് ആയിട്ട് നിങ്ങളെ അറിയിക്കാൻ ഇരിക്കുവായിരുന്നുന്നു. എങ്കിലും പറയാഞ്ഞതിൽ കുറച്ച് എനിക്ക് കിട്ടി. എന്തായാലും കോട്ടകണക്കിന് അപ്പൂന് കിട്ടുമല്ലോ എന്നോർക്കുമ്പോൾ അവളെ കുറിച്ചോർത്തു ചിരിയും സഹതാപവും തോന്നി പോയി. വേറൊന്നുമല്ല നുമ്മടെ ടീംസ് ആണേ. ഇപ്പോ തന്നെ എങ്ങനെയാണന്നു നന്നായി മനസിലായില്ലേ. പ്യാവം അപ്പു.
പിന്നെ കുറെ നേരം സംസാരിച്ചിരുന്നു. അവന്മാർക്ക് ഡ്യൂട്ടിക്ക് കയറാൻ ടൈം ആയപ്പോളാണ് വെച്ചത്.
എന്തോ മാസങ്ങൾക്ക് ശേഷം അവരോടു സംസാരിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി.
________________________

അവര് വിളിച്ചപ്പോൾ അപ്പൂന്റെ മൊഹബത്തിനെ കുറിച്ച് അവരോട് പറഞ്ഞതും അതിന് അപ്പു വാങ്ങി കൂട്ടിയ തെറിക്കും കൈയ്യും കണക്കുമില്ലായിരുന്നു. അതിന്റെ ബാക്കി എന്റെ നെഞ്ചത്തേക്കും തന്നു. പരട്ട..

പിന്നെ ദിവസങ്ങൾ കടന്നു പോയി അതിനിടെ നുമ്മടെ ന്യൂ ബ്രദർസ് അപ്പൂന്റെ കൈയ്യിൽ നിന്നും എന്റെ നമ്പർ മേടിച്ചു വിളിയും ചാറ്റുമൊക്കെ ആണ്. അപ്പുവും കൂടെയുള്ള സമയത്ത് ഞങ്ങൾ വീഡിയോ കാൾ ചെയ്യും. ഇപ്പോ ഞങ്ങൾ ഒത്തിരി അടുത്തുന്നു പറയാം. അവര് ആദി സാറിന്റെ കൂടെ വന്നതിനു ശേഷവും എന്നെ കാണാൻ വന്നിരുന്നു. ഇപ്പോ അമ്മയ്ക്കും അവരെ വല്ല്യ കാര്യമാണ്. ഒരു ആക്സിഡന്റ്റിലൂടെ എനിക്ക് കിട്ടിയ ബ്രദർസ്…
എങ്കിലും ആദി സാറ് അന്ന് എന്നെ കണ്ട് പോയതിനു ശേഷം വിളിച്ചതല്ലാതെ പിന്നെ ഒരു കാൾ വന്നട്ടില്ലായിരുന്നു. എന്തോ അങ്ങേര് ഒന്ന് വിളിച്ചിരുന്നെങ്കിലോ എന്നൊക്കെ മനസ്സിൽ തോന്നിയിരുന്നു. പിന്നെ ഞാൻ തന്നെ ചിന്തിച്ചു അങ്ങേരെന്നെ വിളിക്കുന്നതെന്തിനാണെന്ന്. എങ്കിലും വിളിക്കാമായിരുന്നുന്ന് മനസ്സ് പറഞ്ഞോണ്ടിരുന്നു. eവിടന്നു മനസ്സ് കിടന്ന് പറഞ്ഞതേയുള്ളു. അങ്ങേരോന്നും വിളിച്ചില്ലായിരുന്നു. പക്ഷേ അഭിസാറ് ഇടക്കൊക്കെ വിളിക്കുട്ടോ… ഇപ്പോ ips പക്കാ കൂട്ടാണ്. എന്താല്ലേ…

അങ്ങനെ ഒരു മാസമായപ്പോൾ ഞാൻ perfectly ok ആയി. പിന്നെ ഹോസ്പിറ്റലിൽ പോയി കാലിലെയും കൈയ്യിലെയും ബാൻണ്ട കേട്ടൊക്കെ അഴിച്ചു മാറ്റി. ഹമ്മോ അപ്പോഴാ ഒരു ആശ്വാസമയത് തന്നെ…. പിന്നെ രണ്ട് ദിവസം കൂടി റസ്റ്റ്‌ എടുത്ത്. നാളെ മുതൽ വീണ്ടും ഞാൻ ഓഫീസിൽ പോയി തുടങ്ങും. മനസ്സിൽ എന്നിതുവരെ തോന്നാത്ത ഒരു അനുഭൂതിയാണ് നാളെ ഓഫീസിൽ പോകാൻ തുടങ്ങുന്നതിനെ കുറിച്ചൊർത്തപ്പോൾ…

 

അപ്പോ ഇതൊക്കെയാണ് ഈ ഒരു മാസത്തിനിടെ നടന്ന ചില സംഭവങ്ങൾ…

അമ്മേ… ഞാൻ ഇറങ്ങുവാണേ…. രണ്ട് ദോശ വായിൽ കുത്തിയിറക്കി കുറച്ച് വെള്ളവും കുടിച്ച് കൈയ്യും വായും കഴുകി അമ്മയോട് വിളിച്ചു കൂവി ഞാൻ പുറത്തേക്കിറങ്ങി.

മോളേ… നിച്ചു സൂക്ഷിച്ചു പോണം കിട്ടോ…

ഞാൻ പുറത്തേക്കിറങ്ങി ചെരിപ്പിടുമ്പോളാണ് അമ്മ എനിക്കടുത്തു വന്നു അത് പറഞ്ഞത്. പാവം അന്ന് ശരിക്കും പേടിച്ചിരുന്നു.

ഞാൻ ശ്രെദ്ധിച്ചു പൊക്കോളാമെന്റെ അനിതക്കുട്ടി… അതും പറഞ്ഞ് ഞാൻ അമ്മയെ കെട്ടിപിടിച് കവിളിൽ ഒരുമ്മയും കൊടുത്ത് ഞാൻ സ്കൂട്ടിയുമെടുത്ത് ഓഫീസിലേക്ക് വിട്ടു. എന്തോ വേഗം ഒന്ന് ഓഫീസിൽ എത്തിയാൽ മതിയെന്ന പോലെയായിരുന്നു.

~~~~~~~~~~~~~~~~~~~~

ഇന്ന് തൊട്ട് അശ്വനി പഴയത് പോലെ ഓഫീസിൽ വന്ന് തുടങ്ങും. എന്തോ അവൾ ഇത്രയും നാൾ ഓഫീസിൽ ഇല്ലാതിരുന്നിട്ട് അവളെ കാണാൻ പറ്റാത്തിരുന്നതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു. അതെന്തുകൊണ്ടാണെന്നു എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ലായിരുന്നു. എന്റെ ചങ്കുകളുമായിട്ട് അവളും അർപ്പണയും നല്ല കമ്പനിയായി. ഫോൺ വിളിക്കലും chat ചെയ്യലുമൊക്കെ ഉണ്ട്. എന്തിന് വേറെ വീഡിയോ കാൾ വരെ ചെയ്യാറുണ്ടായിരുന്നു. എന്തോ അവൾ ഇവൻ മാരോട് അത്രയ്ക്ക് അറ്റാച്ച്മെന്റ് ചെയ്യുന്നത് എനിക്ക് സഹിക്കുന്നില്ലായിരുന്നു. അവന്മാര് എന്റെ ബ്ലഡ്‌ ചങ്കുകളാണ് എങ്കിലും എന്തോ അവളോട് അടുത്തിട പഴകുന്നത് കാണുമ്പോൾ ഒരിത്…
അന്ന് അവളെ വീട്ടിൽ പോയി കണ്ടതിനു ശേഷം അവളെ വിളിച്ചതല്ലാതെ പിന്നെ ഞാൻ കാണാൻ പോകുകയോ വിളിക്കുകയോ ചെയ്തിരുന്നില്ല. മനപ്പൂർവം തന്നെയാണ് എന്തോ അവളെ അടുത്തു കാണുമ്പോൾ ഞാൻ അവളിൽ ലയിച്ചു പോകുന്നത് പോലെ.. അന്നും അത് തന്നെയായിരുന്നു. അവളെന്റെ അടുത്തുവരുമ്പോൾ അവൾടെ സാമിഭ്യവും അവൾടെ ആ കാപ്പിപ്പൊടി കണ്ണുകളും രാധുന്റെ കൂടെ ഉണ്ടായിരുന്നപ്പോലുള്ള അതെ ഫീൽ ആണ് കിട്ടുന്നത്.

പലപ്പോഴും വിളിക്കാൻ വേണ്ടി ഉരുങ്ങും പക്ഷേ എന്തോ ഒന്ന് എന്നെ പിന്തിരിപ്പിക്കും. അവൻ മാര് വീഡിയോ കാൾ ചെയ്യുമ്പോൾ ഞാൻ മനപ്പൂർവം ഫയൽ ചേക്ക് ചെയ്യാനുണ്ടന്നും പറഞ്ഞ് മാറും.

ആ പിന്നെ അവൻ മാര് രണ്ടാഴ്ചത്തെ ലീവിന് വന്നതല്ലായിരുന്നോ. ഒരാഴ്ച ഇവിടെ നിന്ന് അടിച്ചുപൊളിച്ചു. ബാക്കി ഒരാഴ്ച അവന്മാരുടെ വീട്ടിലും. തിരിച്ചു പോകുന്ന ദിവസം മൂന്നും ഇവിടെ വന്ന് യാത്രയൊക്കെ പറഞ്ഞിട്ടാ പോയത്. എന്തോ അവൻമാര് തിരിച്ചു പോയപ്പോൾ വല്ലാത്ത സങ്കടം തോന്നി. പിന്നെ വീണ്ടും വരാം അഭിടെ കല്യാണം അടിച്ചുപൊളിക്കാം എന്നൊക്കെ പറഞ്ഞ് അവൻ മാര് പോയി.
അതെ അഭിടെ കല്യാണം ഉറപ്പിച്ചിട്ടില്ലാട്ടോ. ഇതുവരെ വീട്ടിൽ പോലും പറഞ്ഞിട്ടില്ല. എനിക്ക് അതിന് ഒരു സന്ദർഭം കിട്ടിയിട്ടില്ല. പിന്നെ ഓഫീസ് സ്‌ട്രെസ് കാരണം അവൻ നിർബതിക്കില്ല. എങ്കിലും ഇവരുടെ കാര്യം അതികം നീട്ടികൊണ്ട് പോകാതെ എത്രയും പെട്ടന്ന് തന്നെ പറയണം.

പിന്നെ വേറെ ഒരു പ്രധാനപ്പെട്ട കാര്യം ഇന്നേക്ക് മൂന്ന് മാസമായി ഞാൻ lakshya group of company മേൽനോട്ടം വഹിക്കാൻ തുടങ്ങിയിട്ട്. അച്ഛൻ തിരിച്ചു വരുമ്പോൾ ഞങ്ങടെ കമ്പനി ഫസ്റ്റ് പൊസിഷനിൽ എത്തിക്കണമെന്ന് എന്റെ വാശിയാണ്. അതിന് ഇനി മൂന്നു മാസം കൂടി. അതിനുള്ളിൽ ഞാൻ എന്റെ ലക്ഷ്യം പൂർത്തിയാക്കിയിരുക്കും…
മനസ്സിൽ ആ ലക്ഷ്യം മുൻ നിർത്തി അതികം താമസിപ്പിക്കാതെ ഞാൻ ഓഫീസിലേക്ക് തിരിച്ചു.

തുടരും…..