23/04/2026

ജീവാംശമായി : ഭാഗം 68

രചന – കൃഷ്ണ

ദിലീപിനെ കുറിച്ച് അഭി പറഞ്ഞ കാര്യങ്ങൾ വെച്ച് അവൻ അത്ര നല്ല ക്യാരക്റ്റർ അല്ല. രാധു ദിലീപിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അവനെ കുറിച്ച് പറയുമ്പോൾ ഒരു പേടി ഞാൻ കാണാറുണ്ടായിരുന്നു. എന്നാലും എന്നെ കണ്ടപ്പോൾ എന്തിനായിരിക്കും അവൻ ടെൻഷനടിച്ചത്. ഓരോന്നും ചിന്തിച്ചു കൂട്ടിയപ്പോൾ ആണ് പെട്ടന്ന് ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോൾ *അശ്വനി calling *
കാൾ അറ്റന്റ് ചെയ്തതു.

കാൾ അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ചതും അവൾ പേടിയോടെ എന്തൊക്കെയോ പറയാൻ തുടങ്ങി.

ഹ… ഹലോ സാർ ഞ.. ഞാൻ അശ്വനിയാ… സാർ എന്നെ രക്ഷിക്കണം. അയ്യാൾ എന്നെ കൊല്ലും… ബാക്കി പറഞ്ഞ് മുഴുവിക്കും മുന്നേ കിരൺ അവൾക്കടുത്തേക്ക് വന്നു.

ഡി… ആരെയാടി നീ വിളിക്കുന്നേ…
നീ ആരെ വിളിച്ചാലും നിനക്ക് ഈ കിരണിന്റെ കൈയ്യിൽ നിന്നും ഒരിക്കലും രക്ഷയില്ല.. അതും പറഞ്ഞ് അശ്വനിയുടെ കൈയ്യിൽ പിടിച്ചു വലിച്ചു.

മാറി നിക്ക് എന്നെ തൊട്ടു പോകരുത് എന്നും പറഞ്ഞ് കിരൺ പിടിച്ച കൈ കുടയാൻ നിക്കിയതും അശ്വനിയുടെ കവിളിൽ അവൻ ആഞ്ഞടിച്ചു. അടിയുടെ ഊക്കിൽ അവൾ നിലത്തേക്ക് വീണതിനോടൊപ്പം ഫോൺ കൈയ്യിൽ നിന്നും തെറിച്ചു വീണു.

മറു സൈഡിൽ നിന്നും ആദി ഇതെല്ലാം കേട്ട് ഞെട്ടി.

കിരൺ… അവൻ എന്തിനാ അശ്വനിയെ… ഇനി ആ റിയ എങ്ങാനും.. No… അശ്വനിക്ക് ഒന്നും വരാൻ ഞാൻ അനുവദിക്കില്ല. ഞാൻ ജീവിച്ചിരിക്കുമ്പോൾ അതൊരിക്കലും നടക്കില്ല…ആദി ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി…

പെട്ടന്ന് മറു സൈഡിൽ നിന്നും അശ്വനിയുടെ ശബ്‌ദം കേട്ടതും ആദി ആവലാതിയോടെ ഓരോന്നും ചോദിക്കുന്നുണ്ടേലും no റെസ്പോണ്ട്

ഹലോ… അശ്വനി ഹലോ… ആദിക്ക് ടെൻഷൻ കൂടി. അവന്റെ ഹൃദയം ദ്രുതഗതിയിൽ മിടിക്കാൻ തുടങ്ങി… മനസിലേക്ക് അശ്വനിയുടെ മുഖം തെളിഞ്ഞു വന്നു. *സാർ എന്നെ രക്ഷിക്കണം* എന്നവൾ പറഞ്ഞത് കാതിൽ മുഴങ്ങി കൊണ്ടിരുന്നു.
ആദി വേഗം തന്നെ അഭിയെ വിളിക്കാൻ ഒരുങ്ങിയതും അശ്വനിയുടെ കാൾ ഇപ്പോഴും കട്ടയിട്ടുണ്ടായിരുന്നില്ല. കാൾ കട്ട്‌ ചെയ്തു അഭിയെ വിളിക്കാൻ ആഞ്ഞതും മറു സൈഡിൽ നിന്നും കിരണിന്റെ സംസാരം കേൾക്കാൻ തുടങ്ങി. ഞാൻ കാൾ കട്ട്‌ ചെയ്യാതെ അവൻ പറയുന്നത് കേൾക്കാൻ തുടങ്ങി.

~~~~~~~~~~~~~~~~~~~~~~~~

അടി കിട്ടിയ ഭാഗത്ത്‌ കൈ വെച്ച് അശ്വനി പേടിയോടെ കിരണിലേക്ക് നോക്കി. അവൾടെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി. ഇയ്യാളിൽ നിന്നും ഇനി ഒരു രക്ഷ ഉണ്ടാകില്ലന്നോർത്ത് വീണ്ടും കണ്ണീർ ഒഴുകി കൊണ്ടിരുന്നു.
കിരൺ അവൾക്കടുത്തേക്ക് നടന്നടുക്കും തോറും അവൾ പേടിയോടെ പുറകിലേക്ക് നീങ്ങാൻ തുടങ്ങി. അവസാനം ഭിത്തിയിൽ തട്ടി നിന്നു. അവൾ ഭിത്തിയിൽ തട്ടി നിന്നതും പുറകിലേക്കൊന്നു നോക്കി പതിയെ കിരണിലേക്ക് തിരിഞ്ഞതും അവൻ അവൾക്കടുത്തേക്ക് വന്നു മുട്ട് കുത്തി നിന്നു. അശ്വനി പേടിയോടെ വിറയ്ക്കാൻ തുടങ്ങി.

എന്തിനാ അശ്വനി നീ എന്നെ ഇങ്ങനെ പേടിക്കുന്നത്. നീ എന്നെ ദേഷ്യപെടുത്തിയത് കൊണ്ടല്ലേ ഞാൻ നിന്നെ വേദനിപ്പിച്ചേ… സോറി… എനിക്ക് നിന്നെ വേദനിപ്പിക്കാൻ ഒട്ടും ഇഷ്ട്ടമല്ല… അതും പറഞ്ഞ് കിരൺ എന്റെ കവിളിന് നേരെ കൈ നീട്ടി വന്നതും ഞാൻ അവന്റെ കൈ തട്ടി മാറ്റി…

ഡി… ഞാൻ നയത്തിൽ പെരുമാറുമ്പോൾ നീ എന്നെ ദേഷ്യം പിടിപ്പിക്കുന്നോ… അതെന്താടി ഞാൻ നിന്നെ തൊടാൻ വരുമ്പോൾ ഇങ്ങനെ… അവൻ ആ ആദി നിന്നെ പിടിക്കുമ്പോൾ അനങ്ങാതെ നിക്കുവല്ലോ? മമ്..

അതെ നിക്കും.. അതിന് തനിക്കെന്താ? കുറച്ച് ധൈര്യം കൈവരിച്ചു കൊണ്ട് ഞാൻ അങ്ങനെ പറഞ്ഞതും എന്നെ നോക്കി ഒന്ന് ചിരിച്ച് പെട്ടന്ന് തന്നെ ആ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. അത് കണ്ടതും പേടിയോടെ ഞാൻ ഉമിനീറിറക്കി കിരണിനെ നോക്കി.

നീ എന്നെ പരീക്ഷിച്ചേ അടങ്ങു… ഇനിയും എന്റെ കൈയ്യിൽ നിന്നും മേടിച്ചു കൂട്ടാനാണോ നിന്റെ തീരുമാനം. ഞാൻ ഇനി നിന്നെ തല്ലില്ല… കാരണം എന്റെ തല്ല് വാങ്ങാനുള്ള ത്രാണി നിനക്കില്ല… പിന്നെ നിന്നെ തല്ലാൻ വരുമ്പോൾ നിന്റെ മുഖം കാണുമ്പോൾ എക്സ്പേഷലി നിന്റെ ഈ കാപ്പിപ്പൊടി കണ്ണുകൾ കാണുമ്പോൾ ഞാൻ എല്ലാം മറന്നു പോകും. നിനക്കറിയോ അശ്വനി നിന്റെ ഈ കാപ്പിപ്പൊടി കണ്ണുകൾ തന്നെയായിരുന്നു അവൾക്ക്… രാധികയ്ക്ക്.

കിരൺ ആ പേര് പറഞ്ഞതും ഞാൻ ഞെട്ടി…

ഓ സോറി.. ഈ രാധിക ആരാണെന്നു നിനക്കറിയില്ലല്ലോ… ഞാൻ പറഞ്ഞ് തരാം… കുറച്ച് മുന്നേ നിന്റെ മുന്നിൽ ഇട്ട് പരലോകത്തേക്കയച്ച ദിലീപിന്റെ മുറപ്പെണ്ണ്… കോളേജിൽ വെച്ച് എന്നെ ആകർഷിച്ച പെണ്ണ്… അവളുടെ സൗന്ദര്യം എന്നെ ശെരിക്കും മത്തുപിടിപ്പിച്ചു… അവളെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ ഞാൻ അവസരം നോക്കി നടന്നു. അപ്പോഴാ കോളേജ് ഹീറോ നിന്റെ ബോസ് ആദി എന്റെ ശത്രു അവളെ വളച്ചെടുത്തത്. പിന്നെ അങ്ങോട്ട് എന്റെ അവസരങ്ങൾ നഷ്ട്ടപെട്ടു തുടങ്ങി. ഏതു നേരവും അവൾടെ നിഴൽ പോലെ അവൻ കൂടെ ഉണ്ടായിരുന്നു… ആദിയെ എന്റെ പെങ്ങൾക്ക് ഇഷ്ട്ടമായിരുന്നു. സത്യം പറഞ്ഞാൽ റിയക്ക് രാധിക ഒരു പ്രശ്നമായി തുടങ്ങി…രാധികയെ എങ്ങനേലും അവന്റെ ജീവിതത്തിൽ നിന്നും ഇല്ലാതാക്കണം എന്ന് എന്നോടവശ്യപ്പെട്ടു. അതിന് ഞാൻ അവൾക്ക് വാക്കും കൊടുത്തു.
അങ്ങനെ നിന്നപ്പോളാണ് ദിലീപിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ടു കഴിഞ്ഞപ്പോളാണ് അവന് ഒരവസരത്തിനു വേണ്ടി കാത്തു നിക്കുവാണെന്നു പറഞ്ഞത്. പിന്നെ ഞങ്ങൾ ഒരുമിച്ചായി…
അങ്ങനെ ഇരിക്കെ ഒരവസരം കൈയ്യിൽ വന്നപ്പോൾ ഞങ്ങൾ അവളെ അങ്ങ് പൊക്കി… നിനക്കറിയോ ഇവിടെ ഈ ബിൽഡിങ്ങിൽ വെച്ചാ ഞങ്ങൾ അവളെ സ്നേഹിച്ചത്…അവൾ കൈ കൂപ്പി കരഞ്ഞിരുന്നു… അവൾടെ കരച്ചിൽ പോലും ഞങ്ങൾക്ക് ഒരു ആവേശം ആയിരുന്നു. ഒടുവിൽ ആവേശം കേട്ടടങ്ങിയപ്പോൾ അവൾടെ ബോതം നഷ്ട്ടപെട്ടിരുന്നു. അവളെ പൊക്കിയെടുത്ത് കാറിൽ കൊണ്ടേ കിടത്തി. രാത്രി ആയതിനാൽ ആരും കണ്ടിരുന്നില്ല. അവസാനം ഒരു ആക്‌സിസിഡന്റിൽ രാധിക എന്നെ ചാപ്റ്റർ അവസാനിച്ചു.
ഈ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് കെട്ടിട്ടില്ലേ… എന്റെ ആഗ്രഹം സാധിക്കുകയും ചെയ്തു. അവൾടെ മരണം അവനെ ആ ആദിയെ തളർത്തുകയും ചെയ്തു. അവന്റെ തകർച്ച ഞാൻ ആസ്വദിച്ചു. സത്യത്തിൽ അതെനിക്ക് വലിയൊരു അവസരമായിരുന്നു. അവന്റെ മാനസികാവസ്ഥയിൽ അവന്റെ തന്ത പടിക്ക് കമ്പനി നന്നായി നോക്കി നടത്താൻ പറ്റാതെ ഇടിയൻ തുടങ്ങി. അതിൽ പിടിച്ച് ഞാൻ മുന്നേറി. അങ്ങനെ എന്റെ കമ്പനി ഫസ്റ്റ് പൊസിഷനിൽ എത്തിച്ചു ഞാൻ… ഒരു സൂര്യോദയത്തിൽ അവൻ വീണ്ടും ആ പഴയ ആദിയായി തിരിച്ച് വന്നപ്പോൾ എനിക്ക് വീണ്ടും കളിക്കാൻ എതിരാളിയെ കിട്ടി എന്നായിരുന്നു. പക്ഷേ എന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് കൊണ്ട് അവൻ വീണ്ടും മുന്നേറി… എന്റെ കമ്പനിയെ പിന്തള്ളി കൊണ്ട് വീണ്ടും ഫസ്റ്റ് പൊസിഷനിൽ എത്തി… അവൻ പണ്ടത്താതിനേക്കാൾ ശക്തിയിൽ തിരിച്ച് വന്നതാണെന്ന് ചിന്തിക്കാൻ ഞാൻ മറന്നു… ഇപ്പോ തോന്നുന്നു അവനെ വെറുതെ വിട്ടത് എന്റെ ഏറ്റവും വലിയ തെറ്റായി പോയി എന്നിപ്പോ തോന്നുവാ…സാരമില്ല നിന്നെയും കൊണ്ട് പോകുന്നതിനു മുന്നേ ഞാൻ അവന്റെ കഥ കഴിച്ചിരിക്കും.

കിരണിന്റെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി തരിച്ചു നിന്നുപോയി… മറു വശത്തു നിന്നും കിരണിന്റെ വാക്കുകൾ കേട്ട് ആദി ഞെട്ടി തരിച്ചു നിന്നു. എന്റെ രാധു… അവളെ… അവന്റെ കണ്ണുകൾ നിറഞ്ഞു അതെ സമയം ദേഷ്യത്തിൽ കണ്ണുകൾ ചുവന്നു. എന്റെ പെണ്ണിനെ ഇല്ലാതാക്കിയ നിനക്ക് ഇനി രക്ഷയില്ല കിരൺ നിന്റെ അവസാനം എന്റെ കൈകൾ കൊണ്ട് തന്നെയാകും. പാവം എന്റെ രാധു… അവനെ ചുറ്ററിക്കാനുള്ള ദേഷ്യത്തിൽ ആദി വേഗം പുറത്തേക്കിറങ്ങി. കാറിൽ കയറിയതും അഭിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അശ്വനി വിളിച്ച നമ്പർ ട്രെസ് ചെയ്യാൻ പറഞ്ഞു ഫോൺ വെച്ച്. അൽപ്പസമയം കഴിഞ്ഞതും അഭി തിരിച്ച് വിളിച്ച് ലോക്വേഷൻ പറഞ്ഞതും പിന്നെ സമയം കളയാതെ കാർ അങ്ങോട്ടേക്ക് പറപ്പിച്ചു.ഡ്രൈവിങ്കിലും കിരൺ പറഞ്ഞ കാര്യങ്ങളായിരുന്നു എന്റെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നത്… കാറിന്റെ സ്പീഡ് കൂട്ടി പറപ്പിച്ചു. അഭി പറഞ്ഞത് വെച്ച് കാർ വന്ന് നിന്നത് ഒരു ഒഴിഞ്ഞ ബിൽഡിങ്ങിന് മുന്നിലായിരുന്നു. ചുറ്റും കടിപിടിച്ചു കിടക്കുന്നു. ഇങ്ങനൊരു സ്ഥലം പെട്ടന്നാരുടെയും കണ്ണിൽ പെടില്ല…സമയം പഴക്കാതെ കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി ആ ബിൽഡിങ്ങിലേക്ക് കയറി. അകത്തേത്തിയതും മൂന്നാലു ഗുണ്ടകൾ എനിക്ക് മുന്നിലേക്ക് വന്നു നിന്നു…

ഏയ് ആരാടാ നീ… എന്ത് ധൈര്യത്തില നീ ഇവിടേക്ക് വന്നത്..
എന്നെ കണ്ടതും അതിൽ ഒരുത്തൻ എനിക്കടുത്തേക്ക് വന്നു നിന്ന് ചോദിച്ചു.

ഞാൻ മുഷ്ടി ചുരുട്ടി അവനെ നോക്കി..

എന്താടാ നോക്കി പേടിപ്പിക്കുന്നത് എന്നും പറഞ്ഞ് അയ്യാൾ ആദിയുടെ നെഞ്ചിൽ കൈ വെച്ച് പുറകിലേക്ക് തള്ളി. ആദി രണ്ടടി പുറകോട്ട് വെച്ച് നിന്നു. ചുറ്റെരിക്കുന്ന കണ്ണുകളോടെ ആ ഗുണ്ടയെ നോക്കി മുന്നോട്ടഞ്ഞുകൊണ്ട് അവന്റെ നെഞ്ചും കൂട് നോക്കി ഒറ്റ ചവിട്ടായിരുന്നു. ചവിട്ടു കൊണ്ടതും അയ്യാൾ ഉറകിലേക്ക് തെറിച്ചു വീണു. അത് കണ്ടതും അത്രയും നേരം ചിരിച്ചോണ്ട് നിന്ന ബാക്കി ഗുണ്ടകൾ ഞെട്ടി താഴെ വീണു കിടക്കുന്നവനെ നോക്കി. പിന്നെ ആദിയിലേക്ക് നോക്കി.. അവൻ മാര് അലറി കൊണ്ട് ആദിക്കടുത്തേക്ക് പാഞ്ഞു. ആദി ഉള്ളിലെ കലി മുഴുക്കെ അവൻ മാരിൽ തുർത്തു. അവസാനം ചോരയിൽ കുളിച് ഒന്നനങ്ങാൻ പോലും പറ്റാതെ നിലത്ത് കിടന്ന് വേദന കൊണ്ട് പുളഞ്ഞു.. ആദി അവൻ മാരെ നോക്കി അതിലെ ഒരുത്തന്റെ കോളറിൽ പിടിച്ച് പൊക്കി.

കിരൺ എവിടെടാ? ചോദിക്കുമ്പോളും ദേഷ്യത്തിൽ കത്തി ജ്വലിക്കുവായിരുന്നു ആദി.

അവൾ പ്രയാസപ്പെട്ട് മുകളിലേക്ക് വിരൽ ചൂണ്ടി കാണിച്ചു..
മു… മുക…ളിൽ… മുകളിൽ ഉണ്ട്….
അത് കേട്ടതും ആദി അവനെ നിലത്തേക്ക് തള്ളിയിട്ട് സ്റ്റേയർ കയറി മുകളിലേക്ക് ഓടി…

_____________________________________

പക്ഷേ നിന്നെ ഞാൻ ആഗ്രഹിച്ചത് ശെരിക്കും നിന്നോടുള്ള ഇഷ്ട്ടം കൊണ്ട് തന്നെയാണ്… കണ്ട അന്ന് തന്നെ നിന്നെ എനിക്ക് ഇഷ്ടമായവളായിരുന്നു. അന്ന് മുതൽ നിന്നെ കുറിച്ചുള്ള എല്ലാം അന്വേഷിച്ചറിഞ്ഞു. അപ്പോഴാ നീ അവൻ ആദിയുടെ കമ്പനിയിലാ വർക്ക്‌ ചെയ്യുന്നതെന്ന് അറിഞ്ഞത്. അതും അവന്റെ pa ആയിട്ട്.. പിന്നെ നീ പോലും അറിയാതെ നിന്നെ പിന്തുടരാൻ തുടങ്ങി…
കിരൺ പറഞ്ഞതെല്ലാം കേട്ട് ഞാൻ തറഞ്ഞു നിന്നു പോയി…

നീ… നിന്നെ ഞാൻ ആഗ്രഹിച്ചതാ… അവന് കൊടുക്കില്ല നിന്നെ…

കിരണിന്റെ ആ വാക്കുകൾ കേട്ടതും എനിക്ക് അവനോട് വെറുപ്പും അറപ്പും ദേഷ്യവും വന്നു.

ച്ചി… എങ്ങനെ തോന്നുന്നു തനിക്ക് ഇങ്ങനെ പറയാൻ. ആ പാവം പെണ്ണിനെ നശിപ്പിച്ചു ഒരു മനസാക്ഷിയുമില്ലാതെ കൊന്നുകളഞ്ഞു… ആ കുട്ടി മാത്രമല്ല വേറെയും… തന്നെ പോലുള്ള ഒരു വൃത്തികെട്ടവന്റെ കൂടെ ജീവിക്കുന്നതിനേക്കാൾ താൻ എന്നെ കൊല്ലുന്നതാണ് നല്ലത്… ഒരിക്കലും തന്റെ ആഗ്രഹം നടക്കാൻ പോകുന്നില്ല… താൻ പറഞ്ഞില്ലേ ആദി സാർ എന്നെ തൊടുമ്പോൾ ഞാൻ മറുതൊന്നും പറയാറില്ലന്ന്… അതേടോ പറയില്ല. കാരണം എന്നെ തൊടാനുള്ള ഒരേ ഒരു അവകാശം ആദി സാറിന് മാത്രമേയുള്ളു… ഒന്ന് കൂടി താൻ കേട്ടോ.. ഞാൻ ആദി സാറിനെ ഇഷ്ട്ടപെടുന്നുണ്ട്. ജീവനു തുല്യമല്ല ജീവനേക്കാൾ ഏറെ… *I LOVE HIM *…

ഡി… എന്താ നീ പറഞ്ഞേ ഒന്നൂടെ പറയടി ഒന്നൂടെ പറഞ്ഞ് നോക്കടി.. എന്നും പറഞ്ഞ് കിരൺ എന്റെ കവിളിൽ കുത്തി പിടിച്ചു. വേദനകൊണ്ട് എന്റെ കണ്ണിൽ നിന്നും കണ്ണീരോഴുകി ഇറങ്ങി. പിടി മുറുകി വന്നപ്പോൾ ഞാൻ ഉള്ള ശക്തിയിൽ അവന്റെ കൈ തട്ടി മാറ്റി തള്ളിയിട്ട് നിലത്തുനിന്നും എണീറ്റ് ഓടി… പുറകിലേക്ക് തിരിഞ്ഞോടി പെട്ടന്ന് ആരുടെയോ തട്ടി ബാലൻസ് കിട്ടാതെ വീഴാൻ പോയതും രണ്ട് കൈകൾ എന്നെ താങ്ങി പിടിച്ചു നിർത്തി. ആളാരാണെന്ന് നോക്കിയതും എന്റെ കണ്ണുകൾ വിടരുന്നു…

ആദി സാർ… എന്റെ ചുണ്ടുകൾ മന്ത്രിച്ചു…
സാറിനെ കണ്ടതിന്റെ ആശ്വാസത്തിൽ ഞാൻ ആ നെഞ്ചിലേക്ക് മുഖം അമർത്തി ഇറുകെ കെട്ടിപ്പിടിച് പൊട്ടി കരഞ്ഞു… ആ കൈകളും അവളെ വലയം ചെയ്ത് ചേർത്തു നിർത്തി.
അവളെ വേർപെടുത്തി അപ്പോഴും അവൾ എങ്ങി എങ്ങി കരയുവായിരുന്നു… ഞാൻ ആ മുഖം കൈക്കുമ്പിളിൽ എടുത്ത് എനിക്ക് നേരെ ഉയർത്തി. മുഖത്ത് തല്ലിയത്തിന്റെ പാട് നന്നായി തെളിഞ്ഞു കാണാം. തല്ലിയിടത്ത് നന്നായി നീരു വെച്ചിട്ടുണ്ട്. ചുണ്ടും പെട്ടിയിട്ടുണ്ട്. എന്തോ കരഞ്ഞു കലങ്ങിയ ആ മുഖവും അടിയുടെ പാടുമൊക്കെ കണ്ടപ്പോൾ ചങ്ക് പിടഞ്ഞു… ഞാൻ മേല്ലേ ആ കവിളിൽ വിരലോടിച്ചപ്പോൾ വേദനകൊണ്ട് അവൾ എരിവ് വലിച്ചു. അപ്പോ തന്നെ ഞാൻ കൈ വലിച്ചു…

നല്ല വേദനയുണ്ടോ? വാത്സല്യത്തോടെ അവൻ അവളോട് ചോദിച്ചു.

മമ്… പറയുമ്പോളും അവൾടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

പെട്ടന്നാണ് പുറകിൽ നിന്നും കിരണിന്റെ ശബ്‌ദം അവിടം മുഴുക്കെ മുഴങ്ങിയത്…

ഡി… ആഹ് വന്നോ രക്ഷകൻ… എന്നിൽ നിന്നും അവളെ നിനക്കൊരിക്കലും രക്ഷിക്കാൻ സാധിക്കില്ല ആദി…

കിരണിനെ കണ്ടതും അവന്റെ പറച്ചിലും ആദിയുടെ ദേഷ്യം പതിൻ മടങ്ങ് കൂട്ടി… അവനെ കണ്ടതും ആദിയുടെ മനസിലേക്ക് രാധികയുടെ മുഖം തെളിഞ്ഞു വന്നു. ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി അശ്വനിയെ ആദിക്ക് പിന്നീലേക്കാക്കി നിർത്തി.

കിരൺ അവന്റെ പാന്റിന്റെ പുറകിൽ തിരുകി വെച്ച് റെവോൾവർ എടുത്ത് ആദിക്ക് നേരെ ചൂണ്ടി. അത് കണ്ടതും അശ്വനി പേടിയോടെ ആദിയുടെ കൈയ്യിൽ മുറുകെ പിടിച്ചു. ആദി ആ കൈകളിൽ കൈ വെച്ച് പേടിക്കണ്ട എന്ന് കണ്ണ് കൊണ്ട് കാണിച്ചു… വീണ്ടും കിരണിനെ നോക്കി.

നിന്നെ അത്ര പെട്ടന്നൊന്നും ഞാൻ കൊല്ലില്ല… ഇതിലെ ബുള്ളറ്റ് നിന്റെ ഹൃദയത്തിൽ തുളച്ചു കയറുന്നതിനു മുന്നേ എന്റെ കൈക്കരുത് നീ അറിയണം.. എന്നും പറഞ്ഞ് കിരൺ കൈയ്യിൽ പിടിച്ചിരുന്ന റെവോൾവർ കുറച്ച് മാറ്റി വലിച്ചെറിഞ്ഞു.

അത് നിന്റെ തോന്നൽ മാത്രമായിരിക്കും കിരൺ… ഇന്ന് എന്റെയല്ല എന്റെ കൈകൾ കൊണ്ട് നിന്റെ അന്ദ്യമായിരിക്കും നടക്കാൻ പോകുന്നത്. ഞാൻ എന്റെ ജീവനു തുല്യം സ്നേഹിച്ച എന്റെ രാധുവിനെ നീ… വെറുതെ വിടില്ല നിന്നെ…

ഓ… അപ്പോ നീ അറിഞ്ഞോ നിന്റെ പെണ്ണിനെ ഇല്ലാതാക്കിയത് ഞാനാണെന്ന്… നന്നായി.. നിന്റെ ജീവൻ പോകുന്നതിനു തൊട്ട് മുന്നേ അവൾടെ മരണത്തിനു ഉത്തരവാദി ഞാൻ ആണെന്ന് പറയാൻ തന്നെ ഇരിക്കുവായിരുന്നു. സാരമില്ല നീ അതറിഞ്ഞ സ്ഥിതിക്ക് നിന്നെയും ഞാൻ അവൾക്കടുത്തേക്ക് പറഞ്ഞയക്കാം എന്നെന്നേക്കുമായി. എന്നിട്ട് ഞാൻ എന്റെ സ്വന്തമാക്കും.

നിന്റെ മോഹം കൊള്ളാം പക്ഷേ ആയുസില്ലല്ലോ നിനക്ക്… ഇവിടെ നിന്നും നിനക്കിനി ഒരു തിരിച്ച് പോക്കില്ല… നിന്റെ ജീവൻ ഞാൻ അങ്ങ് എടുക്കാൻ പോകുവാണ്‌. നിന്നെ കൊന്നുകൊണ്ട് എന്റെ രാധുവിന്റെ ആത്‍മാവിന് ശാന്തി കൊടുക്കും. പിന്നെ അശ്വനി… ഇവളെ നീ തൊടാൻ പോണില്ല. ഈ ആദി ജീവനോടെ ഇരിക്കുമ്പോൾ അതൊരിക്കലും സംഭവില്ലില്ല. കാരണം ഇവൾ എന്റെയാ എന്റെ മാത്രം.. എന്റെ പെണ്ണ്.. ആദിയുടെ വാക്കുകൾ കേട്ടതും അശ്വനി ഞെട്ടലോടെ അതിലുപരി കേട്ടത് സത്യമാണോ എന്നറിയാൽ പാടില്ലാതെ ആദിയെ തന്നെ നോക്കി നിന്നു. ആദി അവളെ പിടിച്ചു ചേർത്ത് നിർത്തി
yes കിരൺ ഞാൻ ഇവളെ സ്നേഹിക്കുന്നു… ജീവന് തുല്യം…അപ്പോഴും അശ്വനി ഇമ ചിമ്മാതെ ആദിയെ തന്നെ നോക്കി നിക്കുവായിരുന്നു. ആദി അശ്വനിയെ നോക്കി പുഞ്ചിരിയോടെ കണ്ണു ചിമ്മി കാണിച്ചു.

ഡാ…. ഞാൻ ജീവനോടെ ഉള്ളപ്പോൾ സമ്മതിക്കില്ല…

അതിന് നീ ഇനി ജീവനോടെ കാണില്ലല്ലോ കിരണേ… നിന്റെ ജീവൻ ഞാൻ അങ്ങ് എടുക്കാൻ പോകുവല്ലേ..

എന്നാ വാടാ… ആരുടെ ജീവനാ എടുക്കുന്നത് കാണാം അതും പറഞ്ഞ് കിരൺ ആദിക്ക് നേരെ പാഞ്ഞു. ആദി അശ്വനിയെ മാറ്റി നിർത്തി കിരണിന് നേരെയും പാഞ്ഞു. പിന്നെ അങ്ങോട്ട്‌ ഒരു യുദ്ധം തന്നെ ആയിരുന്നു. ആദിയും കിരണും പൊരിഞ്ഞ എടി… ഇടക്കിടെ ആദിക്കും കിട്ടുന്നുണ്ടേലും അതിന്റെ ഇരട്ടിക്ക് അവൻ കിരണിന് തിരിച്ച് കൊടുക്കും… അവസാനം കിരൺ ചോരയിൽ കുളിച് നിലം പതിച്ചു. നിലത്തേക്ക് വീണ കിരണിനെ ആദി കാല് കൊണ്ട് പൊതിരെ ചവിട്ടി. ഒടുവിൽ കിരണിന്റെ അനക്കം ഇല്ലാതായപ്പോൾ കിരണിന്റെ മുഖം നോക്കി ഒരു ചവിട്ട് കൊടുത്ത്. ഉള്ളിലെ കലി മുഴുവൻ അവനിൽ തീർത്ത് തിരിഞ്ഞപ്പോൾ അശ്വനി എന്നെ തന്നെ നോക്കി നിക്കുവായിരുന്നു. ഞാൻ അവൾക്കരികിൽ വന്നതും എന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് മുറുകെ പുണർന്നു. ഒത്തിരി സന്തോഷത്തോടെ നിറഞ്ഞ പുഞ്ചിരിയോടെ ഞാൻ അവളെ ചേർത്തു പിടിച്ചു..

സാർ… അവൾ മേല്ലേ വിളിച്ചു…

സാറല്ല ഇനി മുതൽ നിന്റെ മാത്രം ആദി…. അവൾടെ കാതോരം പറഞ്ഞു. അപ്പോ അവൾ ഒന്നൂടെ എന്നിലെ അവൾടെ പിടി മുറുകി.

ഡാ… പെട്ടന്നാണ് പുറകിൽ നിന്നും കിരണിന്റെ അലർച്ച കേട്ടത്. ഞാൻ പരസ്പരം വിട്ടകന്ന് കിരണിലേക്ക് തിരിഞ്ഞതും കൈയ്യിലെ റെവോൾവറും ആദിക്ക് നേരെ പിടിച്ച് നിക്കുന്നു. മുഖമാകെ ചോരയിൽ കുളിച്ച് നിക്കുവാണ്‌. വായിലെ ചോര തുപ്പി കളഞ്ഞ് അവരെ നോക്കി.

ഞാൻ പറഞ്ഞില്ലേ ആദി നിന്നെ ഞാൻ എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്ന്. നിന്റെ മരണം എന്റെ കൈകൾ കൊണ്ടാണ്.

അവർക്ക് നേരെ തോക്ക് ചൂണ്ടി പിടിച്ച് നിൽക്കുന്ന കിരണിനെ കണ്ടതും അശ്വനി പേടിയോടെ ആദിയുടെ കൈയ്യിൽ പിടിച്ചു.

happy journey

തുടരും