രചന – കൃഷ്ണ
എന്താ മോനേ ips കാരാ…. എന്താ ഈ വരവിന്റെ ഉദ്ദേശം..???
അത്…. ആദി എനിക്ക് നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്…
പ്രധാനപ്പെട്ട കാര്യമോ…??
അതെ… എനിക്ക് വളരെ വേണ്ട പെട്ട ഒരു കാര്യമാണ് ആദിയോട് പറയാനുള്ളത്…
അഭിടെ പറച്ചില് കേട്ട് ഞാൻ ലാപ്പ് അടച്ചു വെച്ച് കട്ടിലിന്റെ ഹെഡ് ബോർഡിലേക് ചാരി ഇരുന്ന് കൈ രണ്ടും നെഞ്ചിനു മീതെ പിണഞ്ഞ് കാര്യം എന്താണന്നു വെച്ചാൽ പറഞ്ഞോളു എന്ന് അഭിയോട് പറഞ്ഞപ്പോൾ അവൻ ഒന്ന് നേരെ ഇരുന്ന് എനിക്കടുത്തേക്ക് ഒന്നൂടെ നീങ്ങി ഇരുന്നിട്ട് കാര്യം പറയാൻ തുടങ്ങി…
അത് പിന്നെ ഞാൻ ഒരു പെണ്ണിനെ ഇഷ്ട്ടപെടുന്നുണ്ട് ആദി… ഇന്നേ വരെ എനിക്കൊരു പെണ്ണിനോട് ഇതുപോലൊരു ഇഷ്ട്ടം തോന്നിയിട്ടില്ല… കോളേജിൽ പടിക്കുന്ന കാലത്തും കുറെയെണ്ണം ഇഷ്ടമാണെന്ന് വന്നു പറയുമ്പോൾ ഞാൻ അതൊന്നും മൈൻഡ് പോലും കൊടുക്കാറില്ലായിരുന്നു… പക്ഷേ ഇവളെ കണ്ടുമുട്ടിയ അന്ന് തന്നെ ഒരു സ്പാർക് വീണതാണ് എന്റെ മനസ്സിൽ… എന്ന് തുടങ്ങി അവളെ കണ്ടുമുട്ടിയ ഓരോ സന്ദർഭങ്ങളും പറഞ്ഞു.അതിൽ ഞാൻ രാത്രിയിൽ രണ്ടു തവണ അവളെ കാണാൻ അവൾടെ വീട്ടിൽ പോയിരുന്നതും അവിടെ വെച്ച് നടന്ന കാര്യങ്ങൾ ഒഴികെ…
അവൾടെ ചിരിയും എന്നെ കാണുമ്പോൾ പിടയ്ക്കുന്ന അവളുടെ കറുത്ത കുഞ്ഞി കണ്ണുകളുമാണ് എന്നെ അവളിലേക്ക് ആകർഷിപ്പിച്ചത് എന്ന് അഭി പറഞ്ഞപ്പോൾ ഞാൻ ഒരു നിമിഷം എന്റെ കഴിഞ്ഞ ഓർമ്മകളിലേക്ക് പോയി… എന്റെ രാധു.. അവൾടെ ആ കാപ്പിപ്പൊടി കണ്ണുകൾ കൊണ്ടുള്ള നോട്ടവും അവൾടെ ആ കണ്ണിലെ തിളക്കവുമൊക്കെ ഞാൻ ഓർത്തെടുത്തു.. അഭി അവന്റെ പെണ്ണിനെ കുറിച്ച് വാതോരാതെ ഓരോന്നും പറയുവാണ്…
അല്ല അഭി നീ ആ കൊച്ചിനെ കുറിച്ച് വാതോരാതെ കുറെ പറഞ്ഞല്ലോ അവൾടെ പേര് മാത്രം നീ പറഞ്ഞില്ല ഞാൻ അത് പറഞ്ഞതും അഭി ഓ… ഞാനതു മറന്നൂല്ലേ.. എന്നും പറഞ്ഞ് തലയിൽ കൈ വെച്ച് എന്നെ നോക്കി…
അവൾടെ പേര് അർപ്പണ. ആള് ഒരു സ്കൂൾ ടീച്ചർ ആണ്. അച്ഛനും അമ്മയും അനിയത്തിയുമടങ്ങുമ്മ ഒരു കൊച്ചു കുടുംബം..
എടാ അഭി ഞാൻ അവൾടെ പേര് ചോദിച്ചതിന് അവൾടെ ഫുൾ ഡീറ്റെയിൽസും പറഞ്ഞല്ലോ..
ആദി ഒന്നൂല്ലേലും ഞാനൊരു പോലീസ് ഓഫീസർ അല്ലേ..
ഓ.. അങ്ങനെ.. അല്ല അതൊക്കെ ok… ഈ കാര്യത്തിൽ ഞാൻ ഞാൻ എന്താ ചെയ്യണ്ടേ… സപ്പോർട്ടാണോ ഉദ്ദേശിക്കുന്നത്…
ആദി നീ മുത്താണ്…ഞാൻ ഉദ്ദേശിച്ചത് തന്നെയാണ് നീ പറഞ്ഞത്… അല്ലേലും നിനക്ക് മാത്രമേ എന്റെ മനസ്സറിയാൻ പറ്റുവുള്ളു…
അയ്യോ… അധികം അങ്ങ് പൊക്കല്ലേ അഭി… ഞാൻ നിങ്ങളുടെ ഈ റിലേഷന് സപ്പോർട്ട് ചെയ്യാം എന്നും പറഞ്ഞ് ഇതുപോലെ അങ്ങോട്ട് തുടരാം എന്ന് നീ വിചാരിക്കേണ്ട… എത്രയും പെട്ടന്ന് നമ്മുടെ പേരെന്റ്സിനോടും ആ പെണ്ണിന്റെ പേരെന്റ്സിനോട് കാര്യങ്ങൾ പറഞ്ഞ് സെറ്റക്കണം.. മനസ്സിലായോ…
ഞാൻ അത് പറഞ്ഞതും ചെക്കൻ ഇരുന്നിടത് നിന്നും ചാടി എണീറ്റ് എന്നെ കേട്ടി പിടിച്ചു. ഞാനും നിറഞ്ഞ പുഞ്ചിരിയോടെ അവനെയും ചേർത്തു പിടിച്ചു.
thanks ആദി…
എന്നിൽ നിന്നും അകന്ന് മാറി അഭി കട്ടിലിലേക്കിരുന്നു.
ആമ് പിന്നെ ഒരു കാര്യം കൂടി… നിന്റെ മനസ്സിൽ അത്രയും ആഴത്തിൽ പതിഞ്ഞ എന്റെ സിസിനെ എനിക്ക് നേരിട്ടൊന്നു കാണണമെന്നുണ്ട്..
ഓഫ്‌കോഴ്സ് ആദി…
പിന്നെ കുറച്ച് നേരം കൂടെ ഓരോന്നും സംസാരിച്ച് അഭി റൂമിൽ നിന്നും പോയി.
അഭി എന്താണ് പറയാൻ വന്നതെന്ന് എനിക്ക് അപ്പോൾ തന്നെ മനസിലായിരുന്നു. പിന്നെ അവൻ തന്നെ വന്ന് എന്നോട് പറയുമെന്ന് എനിക്കുറപ്പായിരുന്നു. പിന്നെ അവന്റെ മനസ്സിൽ ഒരു പെണ്ണുണ്ടെന്ന് എനിക്ക് അന്ന് പ്രിയയുടെ എൻഗേജ്‌മെന്റ് കഴിഞ്ഞ് തിരിച്ചു വരുന്ന വഴി കാറിൽ വെച്ച് അവന്റെ പറച്ചില് കേട്ടപോലെ മനസിലായിരുന്നു. പിന്നെ അവനോട് ഞാൻ അതിനെക്കുറിച്ചൊന്നും ചോദിക്കാതിരുന്നത് അവനായിട്ട് തന്നെ എന്നോട് വന്ന് അവന്റെ മനസിലുള്ളത് പറയുമെന്ന് എനിക്കറിയാമായിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. അവന്റെ മുഖത്തെ ഹാപ്പിനെസ്സ് കണ്ടപ്പോൾ എനിക്കും ഹാപ്പിയായി.ഞാൻ അഭി പോയതും നോക്കി അങ്ങനെ ഓരോന്നും ചിന്തിച്ച് വീണ്ടും ലാപ്പ് തുറന്ന് ബാക്കി വർക്ക് കൂടി കംപ്ലീറ്റ് ചെയ്യാൻ തുടങ്ങി.
___________________________
ആദിയോട് ഞാൻ ഈ കാര്യം പറഞ്ഞാൽ അവൻ സപ്പോർട്ട് ചെയ്യുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ആദിയിൽ നിന്നും സപ്പോർട്ട് കിട്ടിയതും എനിക്ക് ഒത്തിരി സന്തോഷമായി.റൂമിലേക്ക് തിരിച്ചു വന്ന ഉടനെ തന്നെ ഞാൻ ഫോണെടുത്ത് ആ കുരിപ്പിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ പെണ്ണിന്റെ അനക്കമൊന്നും കേൾക്കാനില്ലായിരുന്നു… ഞാൻ പറഞ്ഞത് കേട്ട് അവൾടെ കാറ്റ് പോയെ എന്നായിരുന്നു എന്റെ ചിന്ത. ഞാൻ വീണ്ടും ഹലോ വെച്ചപ്പോൾ മറു സൈഡിൽ നിന്നും അവൾടെ ശബ്‌ദം കേട്ടപ്പോൾ അനക്കമുണ്ട് എന്ന് മനസ്സിലായി…
പിന്നെ പെണ്ണ് എന്നോട് നോൺ സ്റ്റോപ്പില്ലാതെ ഓരോന്നും ചോദിക്കാൻ തുടങ്ങി.എല്ലാത്തിനും ഒരുവിധം ആൻസറൊക്കെ കൊടുത്ത് ഞാൻ പെണ്ണിനെ ഒന്നോതുക്കി.പിന്നെ കുറെ സമയം ഞങ്ങൾ വാതോരാതെ സംസാരിച്ചിരുന്നു.
__________________________________
ഫുഡ് കഴിക്കലൊക്കെ കഴിഞ്ഞ് റൂമിലേക്ക് വന്ന് ഫോണും എടുത്ത് കട്ടിലിൽ വന്നിരുന്നു. ഉറക്കം വരാത്തത് കൊണ്ട് ഞാൻ ഹെഡ് സെറ്റിൽ പാട്ടും വെച്ച് ഹെഡ് ബോർഡിലേക്ക് ചാരി ഇരുന്നു.
ഹെഡ് സെറ്റിൽ പാട്ടും കേട്ട് കിടക്കുമ്പോൾ ആയിരുന്നു പെട്ടന്ന് ഫോണിലേക്കൊരു കാൾ വന്നത്. ആസ്വദിച്ച് പാട്ടിൽ ലയിച്ചുകിടന്നിരുന്ന ഞാൻ കണ്ണുകൾ തുറന്ന് മുഖം ചുളിച്ച് ഇതിപ്പോ ആരാണാവോ എന്നും ചിന്തിച്ച് ചെവിയിൽ നിന്നും ഹെഡ് സെറ്റ് ഊരി ഫോൺ എടുത്ത് നോക്കിയപ്പോൾ ഡിസ്പ്ലയിൽ തെളിഞ്ഞു വന്ന പേര് കണ്ട് ഒന്ന് ഞെട്ടി…
*അന്യൻ calling *
ഇതിപ്പോ എന്തിനായിരിക്കും വിളിക്കുന്നത്… ഇനിയിപ്പോ ഇന്ന് ഓഫീസിൽ വെച്ച് ആ make up പെട്ടി പറഞ്ഞ കാര്യങ്ങളെ കുറിച്ചെങ്ങാനും സംസാരിക്കുവാൻ വേണ്ടി ആകുമോ… ആ… എന്തായാലും എടുത്ത് നോക്കാം… അതും ചിന്തിച്ച് ഞാൻ കാൾ അറ്റന്റ് ചെയ്യാൻ പോയതും കാൾ കട്ട് ആയി..
ഓ.. കട്ടായല്ലോ… അത് പറഞ്ഞില്ല ദേ വേണ്ടും കാൾ വന്നു. ഞാൻ കാൾ അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ചു.
ഹ… ഹലോ സാർ..
ആമ്… അശ്വനി… താൻ എന്താ ഞാൻ ആദ്യം വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നത്…
ഞാൻ ഹലോ വെച്ചതും മറു വശത്തു നിന്നും അന്യന്റെ ആ ഡയലോഗാണ് വന്നത്. പെട്ടന്നാ പറച്ചില് കേട്ട് എനിക്ക് എന്തു പറയണമെന്ന് അറിയാൻ പാടില്ലായിരുന്നു.
അശ്വനി are you there…
yes..yes സാർ.. പറഞ്ഞോളൂ…
ഞാൻ പറഞ്ഞതിന് താൻ ഉത്തരം തന്നില്ല…
അ.. അത്.. അത് പിന്നെ ഞാൻ കിടക്കുവായിരുന്നു.. അതാണ്…
ഓ… അതായിരുന്നോ.. ഞാൻ വിചാരിച്ചു ഇന്ന് രാവിലെ തന്നോട് അങ്ങനെ പെരുമാറിയത് കൊണ്ടാകുമെന്ന്…
ഏയ്…no സാർ… അത് അത് ഞാൻ അപ്പോഴെ വിട്ടിരുന്നു.
മമ്… ഞാൻ തന്നോട് കാര്യമറിയാതെ ആണ് അങ്ങനെയൊക്കെ പെരുമാറിയത്. താൻ പറഞ്ഞത് പോലെ പറഞ്ഞ വാക്ക് തിരിച്ചെടുക്കാൻ പറ്റില്ലാന്ന് എനിക്കറിയാം… എങ്കിലും ഞാൻ ഇന്ന് തന്നോട് പറഞ്ഞതിൽ തനിക്ക് hurt ചെയ്തെങ്കിൽ i am extremally sorry അശ്വനി…
അങ്ങേരുടെ ആ പറച്ചില് കേട്ട് ഞാൻ ശരിക്കും ഞെട്ടി… ആൾടെ ഏറ്റു പറച്ചിലിൽ ഒരു കുറ്റബോതം നിറഞ്ഞിരുന്നുന്ന് ആ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി.
its ok സാർ… സാറ് അറിഞ്ഞോണ്ടല്ലല്ലോ അങ്ങനെയൊന്നും പറഞ്ഞത്… ഞാൻ നടന്നത് പറഞ്ഞപ്പോൾ സാർ അപ്പോൾ തന്നെ എന്നോട് മാപ്പ് പറഞ്ഞില്ലേ… സാറ് മാപ്പ് പറഞ്ഞ ആ നിമിഷം തന്നെ ഞാനതിനെക്കുറിച്ച് വിട്ടു. പിന്നെ എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് ചെയ്ത തെറ്റ് മനസിലാക്കി അവര് മാപ്പ് പറഞ്ഞാൽ പിന്നെ അവരോട് ദേഷ്യമോ പ്രതികാരം ബുദ്ധിയോ തോന്നാതെ അവരോട് ക്ഷമിക്കണമെന്ന്…
സാർ എന്നോട് പറഞ്ഞ് പോയ വാക്കുകൾക്ക് ആത്‍മർത്ഥമായിട്ടാണ് ക്ഷമ പറഞ്ഞതെന്ന് എനിക്ക് മനസിലായിരുന്നു…
തന്നെ ഞാൻ മനസിലാക്കാൻ വൈകി പോയി..
എന്തായാലും താൻ ok ആയത് കൊണ്ട് എനിക്കാശ്വാസം ആയി… അപ്പോ ശരി… see you tomorrow.. good nyt..
ok സാർ… good nyt..
അതും പറഞ്ഞ് ഫോൺ വെച്ചപ്പോൾ അങ്ങേരുടെ ഒരു ചെറിയ ദേഷ്യം എന്റെ ഉള്ളിൽ ഉണ്ടായിരുന്നത് പൂർണ്ണമായി ഇല്ലാതായി… എങ്കിലും ഇങ്ങേരെ ശരിക്കുമൊന്നു മനസിലാക്കാൻ പറ്റുന്നില്ലല്ലോ എന്റിശ്വരാ… ശരിക്കും അന്യൻ തന്നെ…അതും ചിന്തിച്ച് ഞാൻ കട്ടിലിലേക്ക് കിടന്നു.
___________________________________
അശ്വനിയോട് ഇന്നിവിനിങ് ഞാൻ രാവിലെ അവളോട് ഷൗട്ട് ചെയ്തതിനു sorry പറയാൻ വേണ്ടി ആയിരുന്നു അവൾ പോകാൻ നിന്നതും ഒരു കാര്യം പറയാനുണ്ടന്ന് പറഞ്ഞവളെ അവിടെ നിർത്തിയത്. പറയാൻ വന്നപ്പോൾ ആയിരുന്നു അവൾടെ ഫോൺ റിങ് ചെയ്തതും അർജന്റ് കാൾ ആണ് വീട്ടിൽ നിന്നും ആണന്നു പറഞ്ഞതും… പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല അവളോട് പൊക്കോളാൻ പറഞ്ഞു. അഭിയോട് സംസാരിച്ചു കഴിഞ്ഞ് ബാക്കി വെച്ച് വർക്ക് ചെയ്ത് തീർത്ത ലാപ്പ് മടക്കി വെച്ച് ബഡിലേക്ക് ചാരി ഇരുന്ന് ഫോണിൽ നോക്കിയിരുന്നപ്പോളാണ് പെട്ടന്ന് അശ്വനിയെ കുറിച്ച് ഓർമ്മ വന്നത്… ടൈം നോക്കിയപ്പോൾ പത്താകുന്നതേയുള്ളു… പിന്നെ ഒന്നും നോക്കില്ല അവൾടെ നമ്പറിലേക്ക് കാൾ വിട്ടു. ആദ്യം വിളിച്ചിട്ട് ആള് ഫോൺ എടുക്കാഞ്ഞപ്പോൾ ഞാൻ വിചാരിച്ചു എന്നോട് ദേഷ്യമായിരിക്കുമെന്ന്. പിന്നെ ഒന്നൂടെ വിളിച്ചപ്പോൾ കാൾ അറ്റന്റ് ചെയ്തു.. ബാക്കിയൊക്കെ നിങ്ങൾ കണ്ടില്ലേ…
അവൾ പറഞ്ഞ വാക്കുകൾ കേട്ട് എനിക്കവളോട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നിപ്പോയി… ഞാൻ അവളോട് പെരുമാറിയതിനെ കുറിച്ചോർത് എനിക്ക് എന്നോട് ദേഷ്യം തോന്നി…
അശ്വനി പറഞ്ഞ വാക്കുകൾ ഓർത്ത് ചെറു ചിരിയോടെ കട്ടിലിലേക്ക് കിടന്ന് മേല്ലേ കണ്ണുകളടച്ചു.
____________________________
അമ്മേ ഞാൻ ഇന്ന് ലേറ്റാകും കിട്ടോ.ഓഫീസിൽ നിന്നും ഇറങ്ങിയാൽ ഞാൻ അപ്പൂന്റടുത്ത് കയറുട്ടോ… അതും പറഞ്ഞാണ് ഞാൻ പുറത്തേക്കിറങ്ങിയത്… സ്കൂട്ടിയെടുത്ത് ഓഫീസിലേക്ക് വിട്ടു…
തുടരും

by