The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന -കൃഷ്ണ
അവൻ അത്രയും പറഞ്ഞ് കാൾ കട്ടാക്കിയതും ഞാൻ മുന്നിൽ നിൽക്കുന്ന ആൾക്കാരെ കണ്ട് ചിരിക്കണോ കരയണോ എന്ന കണക്കെയുള്ള എക്സ്പ്രഷൻ ഇട്ട് കാണിച്ചത് മാത്രമേ എനിക്കോർമ്മയുള്ളു. പിന്നെ ഒന്നും എനിക്ക് ഓർമ്മയില്ലായിരുന്നു.
വാടാ മോനേ.. ആദി നിന്നെ പ്രേതീക്ഷിച്ചിരിക്കുവായിരുന്നു ഞങ്ങൾ മൂന്ന് പേരും. അതും പറഞ്ഞ് അവൻ മാര് എന്നെ തൂക്കിയെടുത്ത് ബെഡിലേക്കിട്ട് കഴിഞ്ഞ ഒരു വർഷത്തെ കണക്കു മുഴുക്കെ അവന്മാർ എന്റെ ബോഡിയിൽ ചെയ്തെന്നു പറഞ്ഞാൽ മതിയല്ലോ. ഒന്ന് അയ്യോ കൊട്ടാനുള്ള ഗ്യാപ് പോലും എനിക്ക് കിട്ടിയില്ലാ എന്നു വേണം പറയാൻ. പഹയൻ മാർ. ഹാമ് സഹിക്കുക. അല്ലാതെന്ത്… അവന്മാരുടെ അടിയും ഇടിയും കുത്തും ഒരു പരുതി വരെ ഞാൻ സഹിച്ചു അവസാനം വേദന സഹിക്ക വയ്യാതെ ഞാൻ സ്റ്റോപ്പ് എന്നും പറഞ്ഞലറിയതും അവന്മാർ ഇടിക്കലും കുത്തലും നിർത്തി എന്നെ നോക്കി.
എന്റെ സ്റ്റോപ്പ് പറച്ചിലിന് ഒരു വിലയും നൽകാതെ പാക്കരൻ മാർ വീണ്ടും എന്നെ കൊല്ലാ കൊല ചെയ്യാൻ തുടങ്ങി. അവസാനം അവൻ മാർ എല്ലാ കണക്കുകളും തന്നു തീർത്ത് എന്നിൽ നിന്നും വിട്ടു നിന്നു. ഞാൻ മേല്ലേ ബഡിൽ നിന്നും എണീറ്റിരുന്ന് അവൻ മാരെ നോക്കിയപ്പോൾ ഞാനും അവരിലേക്ക് ലോക്ക് വിട്ടു. ഞങ്ങൾ നാലു പേരുടെയും ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു. അത് ചിരിയായി പിന്നെ പൊട്ടിച്ചിരിയായി ഞങ്ങൾ നാലും കെട്ടിപിടിച്ചു കുറച്ചു നേരം ആ നിപ്പ് നിന്നു. പിന്നെ ഞങ്ങൾ അടർന്നു മാറിയിരുന്നു.
നിങ്ങൾക്ക് കാര്യം മനസിലായിക്കാണില്ലല്ലേ…അഭി പറഞ്ഞ സർപ്രൈസ് എന്റെ ഫ്രണ്ട്സ് ആയിരുന്നു. ദേവ്, അരുൺ, ദീപക്. സത്യം പറഞ്ഞാൽ ഇവന്മാരെ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി. ഒരു വർഷത്തിന് ശേഷം ഇവൻ മാരിൽ നിന്നും വന്ന അന്നത്തെ ഫോൺ കോളിന് ശേഷം പിന്നീടൊരു പ്രാവിശ്യം പോലും വിളിച്ചിരുന്നില്ല. എന്തിന് ഇവന്മാരെ പറയുന്നു ഞാൻ അങ്ങോട്ടും വിളിച്ചില്ലല്ലോ. അത് എന്റെ സാഹചര്യം മൂലമാണ്. അതിന് എന്നോട് എനിക്ക് തന്നെ കുറ്റബോധം തോന്നിയിട്ടുണ്ട്. എന്റെ ഇടവും വലവുമായി നടന്ന എന്റെ ചങ്ക് ബഡീസ് അല്ലായിരുന്നോ… പക്ഷേ ഇപ്പോ എനിക്ക് ഒത്തിരി സന്തോഷമായി….
നിന്നെ എന്തു ചെയ്താലും ഞങ്ങളുടെ ദേഷ്യം തിരില്ലായിരുന്നു. പിന്നെ ചങ്ക് ആയി പോയില്ലേ.. നിന്നെ വേദനിപ്പിച്ചാൽ അത് ഞങ്ങളെയും വേദനിപ്പിക്കുന്നതിനു തുല്യമാണ്. അതുകൊണ്ട് ഇപ്പോ ഇതിലൊതുക്കി. (ദേവ് )
അതെ ഇവൻ പറഞ്ഞത് ശരിയ. അതുകൊണ്ട് നീ രക്ഷപെട്ടു. എന്നാലും ആദി നീ ഞങ്ങളെ പോലും നിന്നിൽ നിന്നും അകറ്റി നിർത്തിയില്ലേടാ… (അരു )
സോറി da.. സത്യം പറഞ്ഞാൽ ആ സമയത്ത് എനിക്ക് എന്നെ തന്നെ നിയത്രിക്കാൻ പറ്റാഞ്ഞ അവസ്ഥ ആയിരുന്നു. ചിലപ്പോൾ ഞാൻ നിയത്രണം വിട്ട് നിങ്ങളോട് എന്തെങ്കിലുമൊക്കെ പറഞ്ഞു പോയേനെ. കാരണം ഞാൻ അന്ന് മാനസികമായും ശാരീരികമായും തകർന്നു പോയിരുന്നു. നിങ്ങൾക്ക് തന്നെ എല്ലാം അറിയാവുന്നതല്ലേ. ഇപ്പോഴും അതിൽ നിന്നുമുള്ള ഓർമ്മകളിൽ നിന്നും ഒരു മോചനം കിട്ടിയിട്ടില്ല. (ഞാൻ )
സോറി da.. ആദി ഞാൻ നിന്നെ കൂടുതൽ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. (അരു )
ശരിയ അരുൺ പറഞ്ഞത് ഞങ്ങളെ പോലും നീ നിന്നിൽ നിന്നും അകറ്റി നിർത്തിയപ്പോൾ സത്യം പറഞ്ഞാൽ ഞങ്ങൾക്ക് താങ്ങാൻ കഴിഞ്ഞില്ല. ഞങ്ങൾ പലപ്പോഴായി നിന്നെ കാണാൻ ഇവിടേക്ക് വന്നെങ്കിലും നീ മുറിയിൽ നിന്നും ഇറങ്ങുകയോ ഞങ്ങളെ കാണാൻ കൂട്ടാക്കുകയോ ചെയ്തില്ല. അത് ഞങ്ങളെ ശരിക്കും വേദനിപ്പിച്ചു. (ദീപക് )
അറിയാം.. എനിക്കറിയാം ഞാൻ നിങ്ങളെ ഒത്തിരി വേദനിപ്പിച്ചു എന്ന്. നിങ്ങളെ മാത്രമല്ല എന്നെ സ്നേഹിച്ചിരുന്ന എല്ലാവരെയും ഞാൻ വേദനിപ്പിച്ചു. അതിൽ എനിക്ക് കുറ്റബോധമുണ്ട്. ഒന്നും മനപ്പൂർവം ആയിരുന്നില്ല. ആ സമയത്ത് എനിക്ക് അങ്ങനെയൊക്കെയാ തോന്നിയത്. നിങ്ങളെയൊക്കെ ഞാൻ ഒത്തിരി വേദനിപ്പിച്ചു. ഇനിയും ഞാൻ കാരണം എന്റെ പ്രിയപ്പെട്ടവർ വേദനിക്കാൻ പാടില്ലെന്നു കരുതി തന്നെയാ ആ പഴയ ആദിയിലേക്കൊരു തിരിച്ചു വരവ് നടത്തിയത്. എങ്കിലും പല സാഹചര്യത്തിലും ആ പഴയ കാര്യങ്ങൾ ഓർമ്മയിലേക്ക് വരുമ്പോൾ ഞാൻ തകർന്നു പോകുമെടാ… എനിക്ക് പറ്റുന്നില്ലാത്ത പോലെ… കാരണം ജീവനേക്കാൾ ഏറെ സ്നേഹിച്ചതല്ലായിരുന്നോ… ഞാ…
ബാക്കി പറയാൻ പറ്റാതെ ഞാൻ മുഖം കുനിച്ചു നിന്നു. കണ്ണുകളിൽ ഈറനണിഞ്ഞു.
സാരമില്ലടാ… അതൊക്കെ കഴിഞ്ഞു. കഴിഞ്ഞതൊക്കെ മാത്രം നീ ചിന്തിച്ചിരുന്നാൽ നിനക്ക് അതിൽ നിന്നുമൊന്നും മോചനം കിട്ടില്ല.(അരു )
പറയുമ്പോൾ എത്ര സിംപിൾ ആണല്ലേ.. (ഞാൻ )
അങ്ങനെ അല്ലടാ ആദി ഞാൻ പറഞ്ഞത്. പഴയതൊക്കെ നിന്നക്കൊണ്ട് അത്ര വേഗമൊന്നും മറക്കാൻ സാധിക്കില്ലന്ന് നിന്നെ പോലെ തന്നെ ഞങ്ങൾക്കും അറിയാം. കാരണം നിന്റെ പ്രണയത്തിന് സാക്ഷികളായിരുന്നവരല്ലേ ഞങ്ങൾ മൂന്നാളും. നിനക്ക് രാധുനെ എത്രമാത്രം ഇഷ്ട്ടമായിരുന്നുന്ന് ഞങ്ങൾക്കറിയാം. പിന്നെ അവൾ ഞങ്ങളുടെ കുഞ്ഞു പെങ്ങൾ കൂടി ആയിരുന്നില്ലേ. നിന്നെ പോലെ തന്നെ ഞങ്ങൾക്കും ഒത്തിരി സങ്കടമുണ്ട്. (ദേവ് )
മമ് എനിക്കറിയാം… ഞാൻ കുറെയൊക്കെ എന്റെ മനസിനെ നിയത്രിച്ചു നിർത്തി. ഇനി ഞാൻ കാരണം എന്നെ സ്നേഹിക്കുന്നവർ വേദനിക്കരുത്. ആ ഒരൊറ്റ കാരണം കൊണ്ട് ഞാൻ എല്ലാത്തിൽ നിന്നും മോചനം നേടാൻ ശ്രെമിക്കുവാണ്.
ആമ്… അപ്പോ ഈ ടോപ്പിക്ക് നമുക്ക് ഇവിടെ അവസാനിപ്പിക്കാം… ഞങ്ങടെ വിഷമം പറഞ്ഞ് അവസാനം ഉള്ള mood ഫുൾ പോയി. അതുകൊണ്ട് ഇനി നമുക്ക് ആ കാര്യം വിടാം. (ദീപക് )
അത് തന്നെ… വെറുതെ സെന്റിയായി. (അരു )
അല്ല ബഡീസ് നിയൊക്കെ ഒന്ന് വരുന്ന കാര്യം വിളിച്ചു പറയാൻ പാടില്ലായിരുന്നോ. അഭി ഒരു സർപ്രൈസ് ഉണ്ടന്ന് ഫോൺ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ നിങ്ങളായിരിക്കും അവൻ പറഞ്ഞ സർപ്രൈസ് എന്ന് ഒട്ടും പ്രേതീക്ഷിച്ചില്ല. അല്ല എനിക്ക് മനസിലാകാത്തത് അഭിക്ക് എങ്ങനെ അറിയാം നിങ്ങൾ വരുന്ന കാര്യം..
എന്റെ ചോത്യം കേട്ട് മൂന്നും കൂടി മുഖത്തോട് മുഖം നോക്കി ഒന്ന് ചിരിച്ചു.
അതോ… അത്…… ഞങ്ങൾ വരുന്ന കാര്യം അഭിയോട് വിളിച്ചു പറഞ്ഞിരുന്നു. മാത്രവുമല്ല നിന്റെ ഓരോ കാര്യങ്ങളും ഞങ്ങൾ അറിഞ്ഞിരുന്നത് അഭിയിൽ നിന്നുമായിരുന്നു. നിന്റെ മാറ്റവും അവൻ തന്നെയായിരുന്നു ഞങ്ങളെ അറിയിച്ചിരുന്നത്. അന്ന് നിന്നെ വിളിച്ചതും നിന്റെ മാറ്റാതെ കുറിച്ച് അഭി പറഞ്ഞറിഞ്ഞതിനു ശേഷമാണ്. അന്ന് ഞാൻ വായിൽ കിട്ടിയ തെറിയൊക്കെ നിന്നെ വിളിച്ചു കഴിഞ്ഞപ്പോലാണ് സത്യം പറഞ്ഞാൽ മനസിന് നേരിയൊരു ആശ്വാസം തന്നെ കിട്ടിയത്. (ദേവ് )
അന്ന് ഞങ്ങൾ ബാംഗ്ലൂരിൽ ഒരു IT കമ്പനിയിൽ വർക്ക് ചെയ്യുന്ന ടൈം കൂടി. നിന്നു തിരിയാൻ പോലും പറ്റാത്തിരുന്ന സമയം.. ആ വാർത്ത കേട്ടതും നിന്നെ കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ കൂടി അവിടെന്നു ലീവ് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. അവസാനം ഞങ്ങടെ എംഡി സാറുടെ കാലും കയ്യും പിടിച്ച് ഒരാഴ്ചത്തേക്കുള്ള ലീവ് തരപ്പെടുത്തി നേരെ ട്രെയിൻ പിടിച്ച് ഞങ്ങളിങ്ങോട്ട് പോന്നു. അവിടന്ന് ഇറങ്ങുമ്പോൾ ഞങ്ങൾ അഭിയെ വിളിച്ചു കാര്യം പറഞ്ഞിരുന്നു. അഭി പറഞ്ഞിരുന്നു ഓഫീസ് വർക്ക് കൂടുതൽ ആയതു കൊണ്ട് നീ ഇപ്പോ പതിവിലും ലേറ്റ് ആയിട്ടാണ് വരാറുള്ളതെന്നു. അത് കേട്ട് ഞങ്ങൾ ആദ്യം നേരെ നിന്റെ ഓഫീസിലേക്ക് വരാമെന്നായിരുന്നു കരുതിയത് പിന്നെ നിനക്ക് ഒരു സർപ്രൈസ് തരാമെന്ന് കരുതി വീട്ടിലേക്ക് വന്നു. ഇവിടെ വന്നപ്പോൾ ഞങ്ങളെ കണ്ട് സാവിത്രി ആന്റിയുടെ അവസ്ഥയും നിന്നെ കൂട്ട് തന്നെ ആയിരുന്നു. ആള് ഞങ്ങളെ കണ്ടതും ഷോക്ക് ആയി. പിന്നെ സന്തോഷ പ്രേകടനം, ഒരു വർഷം കഴിഞ്ഞു കണ്ടതിന്റെ കുറെ കാര്യന്വേഷണം ഫുഡ് കഴിപ്പിക്കൽ അങ്ങനെ നീണ്ടു. നിന്നെ വിളിച്ചു ഞങ്ങൾ വന്ന കാര്യം പറയാൻ വേണ്ടി ഒരുങ്ങിയപ്പോൾ ഞങ്ങൾ തന്നെയാ പറഞ്ഞേ അത് വേണ്ട നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെന്ന്. ഞങ്ങളുടെ വാക്ക് കേട്ട് ആന്റിയും അത് ശരി വെച്ചു.
ദേവ് പറഞ്ഞതിന് ബാക്കിയത്രയും ദീപു പറഞ്ഞപ്പോൾ ഞാൻ ഓ അപ്പോ നിങ്ങൾ എല്ലാവരും കൂടി അറിഞ്ഞോണ്ട് ആയിരുന്നല്ലേ… എന്നാലും അഭി… അവൻ…
എന്താടാ… ഞങ്ങടെ ips ചെക്കൻ കാരണമാ നിന്റെ എല്ലാ കാര്യവും ഞങ്ങൾ അറിഞ്ഞത്.ഇതിന്റെ പേരിൽ ഞങ്ങടെ ചെക്കനെ എന്തേലും പറഞ്ഞാൽ ഉണ്ടല്ലോ..ദേവ് അതും പറഞ്ഞ് എന്റെ നേരെ ചാടിയപ്പോൾ ഞാൻ അതിനിപ്പോൾ അവനെ കുറിച്ച് എന്തോന്ന് പറഞ്ഞിട്ട് ഈ തെണ്ടി കിടന്ന് ചാടുന്നതെന്നായിരുന്നു എന്റെ മനസ്സിൽ.
എന്തായാലും ഞങ്ങടെ അനിയൻ ips ഓഫീസർ ആയതിൽ ഞങ്ങൾക്ക് ഒത്തിരി അഭിമാനമുണ്ട്. ഇനി ചെക്കന് ഒരു പെണ്ണും കൂടി സെറ്റയാൽ എല്ലാം ഓക്കെ ആയി. ദേവിന്റെ പറച്ചില് കേട്ട് എന്റെ മനസിലേക്ക് അഭി പറഞ്ഞ കാര്യങ്ങൾ ഓർമ്മവന്നതും ഞാൻ ഒന്ന് ചിരിച്ചു. പ്യാവം മണ്ടൻ മാർ ഇവന്മാർക്ക് അറിയില്ലല്ലോ ഇവനൊക്കെ ഇത്രയും നേരം പൊക്കിയടിച്ചവന്റെ ലൗ സ്റ്റോറി.
നീ എന്തു പറയുന്നു ആദി.. അഭിടെ ബ്രദർസ് എന്ന നിലക്ക് നമുക്ക് തന്നെ അവനൊരു നല്ല ചുന്ദരി പെണ്ണിനെ കണ്ടുപിടിച്ചാലോ. ഞാൻ അഭിയെ കുറിച്ച് ഓർത്തിരുന്നപ്പോളാണ് അരുന്റെ ആ പറച്ചില്.
അതിനിനി ബ്രദർസ് ബുദ്ധിമുട്ടണമെന്നില്ല. അവൻ already സെറ്റ് ആക്കി കഴിഞ്ഞു. your too late… അതും പറഞ്ഞ് ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ ഞാൻ പറഞ്ഞത് വിശ്വസിക്കാനാവാതെ മൂന്നും കൂടി “ങേ”.. എന്നും പറഞ്ഞ് എന്നെ നോക്കി വായും പൊളിച്ച് നിക്കുവാ..
പെണ്ണോ സെറ്റ് ആയെന്നോ? അതൊക്കെ ഇപ്പോ?
(ദീപു )
ആ ബെസ്റ്റ്. അപ്പോ എല്ലാ…. കാര്യവും പറഞ്ഞിരുന്നുന്ന നിന്റയൊക്കെ ips ബ്രോ ഈ കാര്യം മാത്രം പറഞ്ഞില്ലേ…
മ്മ്ഹ്ഹ്… മൂന്നും കൂടി ഒരുമിച്ച് തലയാട്ടി ഇല്ലന്നു പറഞ്ഞപ്പോ ഞാൻ അത് മോശമായി പോയി… നിന്റക്കെ അനിയൻ അത് മാത്രം പറയാതിരുന്നത് മോശമായി പോയി..
അതെ… കള്ള പാക്കരൻ.. അവൻ എല്ലാം പറഞ്ഞു ഈ കാര്യം ഒഴികെ. അതെന്തായാലും ചോദിക്കണം.. (അരു )
അവനെ അനുകൂലിച്ചു കൊണ്ട് ബാക്കി രണ്ടും അതെ എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഇന്ന് അഭിടെ കാര്യം എന്താകുമെന്നോർത്ത് ചിരിയാണ് വന്നത്…
അങ്ങനെ ഓരോന്നും പറഞ്ഞിരുന്നു ഞാൻ പോയി ഫ്രഷ് ആയി വന്നു. പിന്നെ ഒരു വർഷത്തിന് ശേഷമുള്ള വിശേഷങ്ങളൊക്കെ പറഞ്ഞ് സമയം പോയത് അറിഞ്ഞില്ല. അതിനിടെ ഞാൻ റിയയുടെ കാര്യവും അവൾ അശ്വനിയോട് ചെയ്തതുമൊക്കെ പറഞ്ഞപ്പോൾ അവൻ മാരുടെ ചോത്യം ഈ അശ്വനി ആരാണ് എന്നായിരുന്നു. പിന്നെ അശ്വനിയെ കണ്ടത് മുതൽക്കേ അതിനിടെ ഒന്ന് ഞാൻ സ്കിപ് ചെയ്തുട്ടോ വേറൊന്നുമല്ല ആ റോട്ടിൽ വെച്ച് നടന്ന സംഭവം തന്നെ അതൊഴികെ ബാക്കിയൊക്കെ അവൻ മാരോട് പറഞ്ഞപ്പോൾ ആ റിയ ചെയ്തത് പറഞ്ഞ് അവളെ പൂര തെറിവിളിയും പ്രാക്കുവായിരുന്നു. അല്ല അവൾടെ സ്വഭാവം ഞാൻ പറയാതെ തന്നെ ഇവന്മാർക്ക് അറിയാവുന്നതാണേ… അതിനിടക്ക് ദേവ് എന്നെ ഞെട്ടിക്കും വിധം ആ ചോത്യം ചോദിച്ചത്.
അല്ല ആദി നീ ആ അശ്വനിയെ കുറിച്ച് ഇത്രയൊക്കെ വാ തോരാതെ പറഞ്ഞു. ആ റിയ അവളെ അഭയപ്പെടുത്താൻ നോക്കിയപ്പോൾ നീ ആ റിയയുടെ വീട്ടിൽ ചെന്ന് അവളെ ഭീഷണി പെടുത്തി.
(ഒരു കാര്യം കൂടി പറയാൻ വിട്ടു. റിയയുടെ വീട്ടിൽ ചെന്ന് അവളെ വിരട്ടിയെന്നു മാത്രമേ ഞാൻ പറഞ്ഞുള്ളു. ബാക്കിയൊന്നും പറഞ്ഞില്ല )
അതൊക്കെ വെച്ചു നോക്കുമ്പോൾ നിനക്ക് അവള് ആ അശ്വനിയോട് വല്ല something something…. മമ്..
നീ എന്തൊക്കെയാ ദേവ് ഈ പറയുന്നത്. എനിക്ക് അവളോട് ഒരു ചുക്കും ഇല്ല. പിന്നെ എന്റെ പേരിലല്ലേ അവൾക്ക് അങ്ങനെയൊരു അവസ്ഥ വന്നത്. അത് കൊണ്ട് മാത്രമാണ് അല്ലാതെ നി പറയുന്ന പോലെ എനിക്ക് അവളോട് ഒരു something ങ്ങും ഇല്ല ഒരു മണ്ണാം കട്ടയും ഇല്ല. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി…
ഓ എന്റെ ചെക്കാ അതിന് നീ എത്രമാത്രം ഹീറ്റ് ആകാൻ മാത്രം ഞാൻ ഒന്നും ചോതിച്ചില്ലല്ലോ. ജസ്റ്റ് എന്റെ ഒരു സംശയം മാത്രമല്ലേ… നീ അത് വിട്ടേക്ക്.. പിന്നെ കള്ളം ഒളിപ്പിക്കാൻ വേണ്ടി വെറുതെ ചൂടാകുന്നവരും ഉണ്ട്. നിന്നെ ഞങ്ങൾ ആ ഗണത്തിൽ കൂട്ടിയിട്ടില്ലാട്ടോ ആദി. ദേവ് നമ്മളെ ആക്കി കൊണ്ട് അത് പറഞ്ഞപ്പോൾ ചെക്കനെ പിന്തുണച്ചു കൊണ്ട് ബാക്കി രണ്ടു തെണ്ടികളും കൂടി കൂടിയപ്പോൾ എനിക്ക് അടിമുടിയങ്ക് കലിച്ചു കയറി. എന്റെ ഭാവ മാറ്റം കണ്ട് അവറ്റകൾ മൂന്നും കൂടി തോമസു കുട്ടിയെ വിട്ടോടാ എന്നും പറഞ്ഞ് ജീവനും കൊണ്ട് ഒറ്റയോട്ടമായിരുന്നു മുറിന്ന്.. അവൻ മാരുടെ ഓട്ടം കണ്ട് സത്യം പറഞ്ഞാൽ ദേഷ്യം സ്പോട്ടിൽ മാഞ്ഞ് ഞാൻ ഒരു ചിരി അങ്ങ് തുടങ്ങി. ചിരിച്ച് ചിരിച്ച് ഞാൻ വയറിൽ കൈ അമർത്തി ബഡിലേക്ക് വേണു. അപ്പോഴും അവൻ മാര് പറഞ്ഞിട്ടുടിയതൊക്കെ ഓർത്തോർത്ത് ഞാൻ ചിരിച്ചോണ്ടിരുന്നു.
നിനക്ക് അവളോട് ആ അശ്വനിയോട് വല്ല something something ഉണ്ടോ??? ദേവ് പറഞ്ഞ കാര്യം മനസിലേക്ക് വന്നതും എന്റെ ചിരി മേല്ലേ മാഞ്ഞു വരാൻ തുടങ്ങി.
ഞാൻ എണീറ്റ് ബഡിന്റെ ഹെഡ് ബോർഡിലേക്ക് ചാരി ഇരുന്നു. ദേവ് പറഞ്ഞതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. ദേവ് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ അവന്റടുത് ദേഷ്യ പെട്ടെങ്കിലും എന്റെ മനസ്സിൽ അവൾക്ക് ഒരു പ്രാദാന്യമുള്ള പോലെ തോന്നൽ. പക്ഷേ അതൊരിക്കലും അവളോടുള്ള മറ്റൊരു തരത്തിലുള്ള അടുപ്പമല്ല. പക്ഷേ അവളെ അടുത്തു കാണുമ്പോൾ പ്രേത്യേകിച് അവളുടെ ആ കാപ്പിപ്പൊടി കണ്ണുകൾ കാണുമ്പോൾ എന്നെ തന്നെ സ്വയം മറന്നു നിന്നുപോകും പോലെ ആണ്. ഇല്ല… ആദി… നിനക്ക് അത്തരത്തിലുള്ള ഒരു ഫീലിങ്‌സും അവളോടില്ല… അവൻ മാര് പറഞ്ഞത് കേട്ട് നീ വെറുതെ ഓരോന്നും ചിന്തിച്ച് കൂട്ടാതെ.. ഞാൻ സ്വയം പറഞ്ഞു ഭലിപ്പിച്ചു. എങ്കിൽ കൂടിയും മനസ്സ് ആസ്വസ്ഥമായിരുന്നു.
തുടരും….