രചന – കൃഷ്ണ
ഇന്നലെ ആ റിയ വിളിച്ചപ്പോൾ കലി കേറി ഫോൺ സ്വിച് ഓഫ് ചെയ്തത്.. അത് സത്യം പറഞ്ഞാൽ എനിക്ക് വിനയായി പോയി… വേറൊന്നുമല്ല അമ്മയും മാമനും എന്തിന് അച്ഛൻ വരെ വിളിച്ചിരുന്നു. ഓഫീസിൽ നിന്നും വന്നപാടെ ഞാൻ ഫ്രഷ് ആയി വന്ന് ബെഡിൽ വന്നിരുന്ന് ഓരോന്നും ഓർത്ത് ഒന്ന് മയങ്ങി പോയി. അഭി വന്ന് തട്ടി വിളിക്കുമ്പോളാണ് ഞാൻ എണീറ്റത്.. അപ്പോഴാ ചെക്കൻ എന്നോട് ചോദിച്ചത് നിന്റെ ഫോൺ എന്തോന്നാ സ്വിച് ഓഫ് ചെയ്ത് വെച്ചതെന്നു. അമ്മയും മാമനും നിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്നു പറഞ്ഞു. അവൻ അത് പറഞ്ഞപ്പോളാണ് ഞാൻ ഫോൺ സ്വിച് ഓഫ് ചെയ്തത് ഓർത്തത്. ഞാൻ അപ്പോൾ തന്നെ ഫോൺ എടുത്ത് ഓൺ ചെയ്ത്. അമ്മയെ തിരിച്ചു വിളിച്ചു.അമ്മ കാൾ എടുത്തതും കിട്ടേണ്ടത് വാങ്ങി കൂട്ടി കൂടെ മാമന്റെയും… ഞാൻ അവരോട് എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു… ഞാൻ കാൾ കട്ട് ചെയ്തതും ദോ അച്ഛന്റെ കാൾ…. പിന്നെ അതും ഒരുവിധം പറഞ്ഞൊപ്പിച്ചു… ഹോ… ആ റിയ കോപ്പ് കാരണം… ഞാൻ പയ്യേ പിറുപിറുത്തു…
പിന്നെ ഞങ്ങള് രണ്ടും ഫുഡടിയൊക്കെ കഴിഞ്ഞ് ഞങ്ങൾ രണ്ടും റൂമിലേക്ക് വിട്ടു.
_______________________________
ഇന്ന് പ്രിയയുടെ എൻഗേജ്‌മെന്റ്. നേരുത്തെ തന്നെ എണീറ്റ് ഫ്രഷ് ആയി ഒരുങ്ങി താഴേക്ക് ഇറങ്ങുന്നതിനിടെ അഭിടെ റൂമിന്റെ ഡോറിൽ ഒന്ന് മുട്ടി.അപ്പോ അവൻ ടെൻ മിനിറ്റ് ഡ്യൂഡ് എന്ന് അകത്തു നിന്നും വിളിച്ച് പറഞ്ഞപ്പോൾ ഞാൻ വേഗം വാടാ മാമൻ വിളിച്ച് കയറു പൊട്ടിക്കുവാ നമ്മൾ എത്താഞ്ഞിട്ട്…
ആദി നീ താഴേക്ക് ഇറങ്ങിക്കോ…ഞാൻ ദേ വന്ന്…
ആമ് ok.. ഞാൻ അതും പറഞ്ഞ് താഴേക്ക് ഇറങ്ങി വന്ന് ഫോൺ എടുത്ത് അതിൽ നോക്കി നിന്നപ്പോളാണ് അമ്മ വിളിച്ചത്. ഞാൻ കാൾ അറ്റന്റ് ചെയ്ത് ഇപ്പോ ഇറങ്ങും എന്നും പറഞ്ഞ് ഫോൺ കട്ടാക്കി നേരെ അഭിയെ റൂമിലേക്ക് നോട്ടം കൊടുത്ത് കഴിഞ്ഞില്ലേഡാ… എന്ന് വിളിച്ച് കൂവിയപ്പോഴേക്കും ആള് ഷർട്ടിന്റെ സ്ലീവ് മടക്കി വെച്ചു കൊണ്ട് സ്റ്റയർ ഇറങ്ങി വരുന്നുണ്ടായിരുന്നു.
പോയേക്കാം… സ്റ്റേയർ ഇറങ്ങി എനിക്കു മുന്നിൽ വന്നു നിന്നു കൊണ്ട് പറഞ്ഞപ്പോൾ ok എന്നും പറഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി ഡോർ ക്ലോസ് ചെയ്ത് നേരെ മാമന്റെ വീട്ടിലേക്ക് വണ്ടിയെടുത്തു…
കുറച്ച് മണിക്കൂറിനു ശേഷം ഞങ്ങൾ വീട്ടിലെത്തി. എൻഗേജ്‌മെന്റ് വീട്ടിൽ വെച്ച് തന്നെയാണ് നടത്തുന്നത്. വീട്ടിൽ വെച്ച് മതിയെന്ന് തന്നെ ആയിരുന്നു മാമന്റെ തീരുമാണം. പിന്നെ അതിനുള്ള സൗകര്യങ്ങളും നല്ലോണം ഉള്ളത് കൊണ്ട് എല്ലാവർക്കും ok ആയിരുന്നു…
ഞങ്ങളെ കണ്ടതും മാമൻ എന്താ ഇത്രയും വൈകിയത് അത് ഇത് എന്നൊക്ക കുറെ പറയാൻ തുടങ്ങി. ഒരു വിധം മാമനെ പറഞ്ഞ് കൂൾ ആക്കി… അമ്മ വന്ന് ഞങ്ങടെ രണ്ടിന്റെയും കൈക്കിട്ട് ഓരോന്ന് വെച്ച് തന്നു… എല്ലാം ഏറ്റു വാങ്ങിയ നിർവൃതിയിൽ ഞങ്ങൾ അകത്തേക്ക് കയറി അപ്പോ ദേ മാമി ഇപ്പോഴെങ്കിലും എത്തിയല്ലോ എന്റെ മക്കളെന്നും പറഞ്ഞ് ചെറിയ കള്ള കലിപ്പിട്ട് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടും ഒരു ഇളി പാസാക്കി കൊടുത്തു…
അതികം താമസിയാതെ ശ്രീജിത്തും ഫാമിലിയും എത്തി. നല്ല ഹാപ്പിയായി രണ്ടു പേരും റിങ് എക്സ്ചേഞ്ച് ചെയ്തു.. പ്രിയയയും ശ്രീജിത്തും കാണാൻ നല്ല മാച്ച് ആയിരുന്നു. മാത്രവുല്ല ആള് നല്ല കമ്പനി മൈൻഡ് ആണെന്ന് ഞങ്ങളോട് സംസാരിച്ചപ്പോൾ മനസ്സിലായി..
അങ്ങനെ എൻഗേജ്‌മെന്റ് കഴിഞ്ഞ് അവര് തിരിച്ചു പോയി… പിന്നെ ഒരുവിധ പെട്ട ആളുകൾ മാത്രമായി. ഞാനും അഭിയും സോഫയിൽ ഇരുന്ന് ഫോണിൽ നോക്കി കൊണ്ടിരുന്നപ്പോളാണ് മാമൻ ഞങ്ങളെ അങ്ങോട്ടേക്ക് വിളിച്ചത്. മാമന്റെ കൂടെ വേറൊരാള് കൂടി ഉണ്ടായിരുന്നു.. ഞങ്ങൾ എണീറ്റ് മാമന്റടുത്തേക്ക് ചെന്നു.
ആമ് എടോ രവി ഇതാണ് എന്റ രണ്ട് മക്കൾ നിറ പുഞ്ചിരിയോടെ ഞങ്ങളെ രണ്ടുപേരെയും മാമന്റെ രണ്ടു വശത്തായി നിർത്തി അയ്യോള് പറഞ്ഞു..
ഓ… അപ്പോ ഇതാണ് താൻ പറയാറുള്ള തന്റെ ചെല്ല പുലികൾ… അല്ലേ… അയ്യാള് ഞങ്ങളെ രണ്ടാളെയും നോക്കി ഒരു ചിരിയാലെ പറഞ്ഞു…
അതേടോ രവി ഏതാണെന്റെ രണ്ട് ചെല്ല പുലികൾ ഇത് ആർദ്ധവ് ഞങ്ങടെ ആദി… പിന്നെ ഇത് അഭിനവ് ഞങ്ങടെ അഭിക്കുട്ടൻ.. ആള് ips ഓഫീസർ ആണ്. ആദി ബിസിനസ്സ് നോക്കി നടത്തുന്നു. lakshya ഗ്രൂപ്പ് ഓഫ് കമ്പനിയുടെ MD കൂടിയാണ് കക്ഷി… ഞങ്ങളെ രണ്ടിനെയും കുറിച്ച് മാമൻ അഭിമാനത്തോടെ അയ്യാളോട് പറയുന്നത് കേട്ട് ഞാൻ മാമനെ തന്നെ നോക്കി നിന്നു. കുഞ്ഞിലെയും അച്ഛനെ പോലെ ഞങ്ങളെ രണ്ടിനെയും ജീവനായിരുന്നു മാമന്.. അതിനിപ്പോഴും ഒരു കുറവും മാറ്റവും സംഭവിച്ചിട്ടില്ല…
അങ്ങനെ ഓരോന്നും പറഞ്ഞോണ്ടിരുന്നപ്പോളാണ് ഡാഡി എന്നും വിളിച്ച് ഒരു പെണ്ണ് രവി എന്ന ആളുടെ അടുത്തേക്ക് വന്നത്. ആളെ കണ്ടാലേ അറിയാം കുറച്ച് മോഡേൺ ആണെന്ന്.. അതുപോലെ ആയിരുന്നു ഗേറ്റപ്പ്….
ആമ് ജയകുമാർ ഇതാണ് എന്റെ മോള് ദിവ്യ ലണ്ടനിൽ ആയിരുന്നു പഠിപ്പൊക്കെ.. ഇപ്പോ പഠിപ്പൊക്കെ കഴിഞ്ഞ് തിരിച്ചു വന്നിരിക്കുവാണ്.. ഇനി തന്റെ മകളെ പോലെ ദിവ്യക്കും ഒരു നല്ല പയ്യനെ നോക്കണം…
ആ പുള്ളി ആ ഡയലോഗ് പറയുമ്പോൾ നോട്ടം അഭിയിലേക്ക് ആയിരുന്നു..ആ പെണ്ണും അത് തന്നെ ആയിരുന്നു. അഭിയെ കണ്ണെടുക്കാതെ നോക്കി നിക്കുവാണ്. അത് കണ്ടതും എന്റെ മനസ്സിൽ അഭി പെട്ട് എന്നായിരുന്നു… അവനാണേൽ അവരുടെ മുഖത്തേക്ക് പോലും നോട്ടം കൊടുക്കുന്നില്ലായിരുന്നു.
അങ്ങനെ എല്ലാ പരിപാടികളും കഴിഞ്ഞ് ഞങ്ങൾ അവരോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു. പോകുന്നതിനിടയിൽ അമ്മ പറഞ്ഞ കാര്യം കേട്ട് ഫോണിൽ കുത്തി കൊണ്ടിരുന്ന അഭി ഞെട്ടി തരിച്ച് പുറകിലിരുന്ന അമ്മയിലേക്ക് തിരിഞ്ഞു…
അ.. അമ്മ എന്താ പറഞ്ഞത്..??
ജയട്ടന്റെ ഫ്രണ്ട് രവികുമാറിന് നിന്നെ നന്നായി ഇഷ്ട്ടപെട്ടു… അയ്യാളുടെ മകൾക്ക് വേണ്ടി നിന്നെ ബാക്കി അമ്മ പറഞ്ഞ് മുഴുവിക്കും മുന്നേ അഭി no….എന്നും പറഞ്ഞ് ഒരലർച്ച ആയിരുന്നു…
ഇല്ല എന്നോട് ചോദിക്കാതെ നിങ്ങളെന്തിനാ തീരുമാനിക്കാൻ പോയത്??
അതിന് ഞങ്ങൾ ഉറപ്പ് കൊടുത്തൊന്നുമില്ല. രവികുമാർ ജയേട്ടനോട് ഒന്ന് സൂചിപ്പിച്ചു… ജയേട്ടൻ നിന്നോട് ചോദിച്ചിട്ട് നിന്റെ അഭിപ്രായം അറിഞ്ഞിട്ട് പറയാമെന്നു പറഞ്ഞുള്ളു…
എന്ന കേട്ടോ… എനിക്ക് താൽപ്പര്യമില്ല… മാമനോട് അമ്മ തന്നെ പറഞ്ഞേക്ക്..
മോനേ അഭി… ആ മോൾക്ക് എന്താണ് കുഴപ്പം ഞാൻ കണ്ടായിരുന്നു.. നല്ല പഠിപ്പുണ്ട്.. പിന്നെ ജയേട്ടന്റെ അടുത്ത ഫ്രണ്ടിന്റെ മകൾ കൂടിയാണ്…
അമ്മ ഇതെന്തൊക്കെയാ പറയുന്നേ… എത്രയൊക്കെ ആയാലും എന്റെ മനസ്സിനിണങ്ങുന്ന പെണ്ണിനെയാണ് എനിക്കിഷ്ട്ടം. അത് ഞാൻ കണ്ടിപിടിച്ചിട്ടുണ്ട്.. അർപ്പണയെ ഓർത്ത് അറിയാതെ എന്റെ വായിൽ നിന്നും വന്ന് പോയി..
കണ്ടു പിടിച്ചന്നോ… എന്റെ ആ പറച്ചില് കേട്ട് അമ്മ അങ്ങനെ ചോദിച്ചപ്പോൾ ഞാൻ അ.. അല്ല… കണ്ടു പിടിക്കും എന്നാ പറഞ്ഞത്… അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നേരെ ഇരുന്നപ്പോൾ ആദി എന്നിക്കിട്ട് വെക്കുന്ന പോലെ ഒന്ന് ഇരുത്തി മൂളി തലയാട്ടിയപ്പോൾ ഇനി അവൾടെ കാര്യം മറച്ചു വെച്ചിട്ട് കാര്യമില്ല എല്ലാം ആദിയോട് പറയണം എന്ന് മനസിലി കണക്ക് കൂട്ടി…
~~~~~~~~~~~~~~~~~~~~~~~~~~
അമ്മ ആ ദിവ്യയെ കുറിച്ച് പറഞ്ഞപ്പോൾ അഭി ഞെട്ടിയതും അമ്മ പറഞ്ഞു മുഴുവിക്കുന്നതിനു മുന്നേ അവൻ no എന്നും പറഞ്ഞ് അലറിയതും ഓരോ കാരണങ്ങൾ പറഞ്ഞ് അവന് ഇതിനു താൽപ്പര്യമില്ലന്ന് പറഞ്ഞപ്പോൾ എനിക്ക് എവിടെയോ എന്തൊക്കെയോ ഡൗട്ട് അടിച്ചു. പിന്നെ അവന്റെ വായിന്ന് അഭതത്തിലാണെങ്കിൽ കൂടി വന്ന ആ പറച്ചില് കേട്ടപ്പോളെ എന്റെ ഡൗട്ട് മാറി അത് കൺഫോം ആയി… അവന് അക്കിടി പറ്റി എന്ന് മനസിലായപ്പോൾ ആള് അതിനെ സമർഥമായി പറഞ്ഞോതുക്കി… അതും കൂടി ആയപ്പോൾ ഞാൻ അവനെ ഒന്ന് നോക്കി ഇരുത്തി മൂളി… എന്തായാലും ഒരു പെണ്ണ് അഭിടെ മനസ്സിൽ കയറി കൂടിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പായി… എന്തായാലും അതിനെ കുറിച്ച് ഞാൻ ചോദിക്കേണ്ട ആവശ്യമില്ല അവൻ തന്നെ എന്റടുത്തു വന്ന് പറയുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ഞാൻ ഡ്രൈവിങ്ങിൽ കോൺസെന്ട്രേഷൻ കൊടുത്തു.
അങ്ങനെ കുറച്ചു മണിക്കൂറുകൾക്ക് ശേഷം വണ്ടി വീടിനു മുന്നിലെത്തി.അഭിയും അമ്മയും വണ്ടിയിൽ നിന്നും ഇറങ്ങിയതും ഞാൻ വണ്ടി പോർച്ചിലേക്ക് കൊണ്ട് വന്നിട്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങി അകത്തേക്ക് കയറി…
അപ്പോഴേക്കും അവര് രണ്ടുപേരും റൂമിൽ കയറിയിരുന്നു. ഞാനും നേരെ എന്റെ റൂമിലേക്ക് പോയി ടർക്കിയുമെടുത്തു ബാത്ത്റൂമിലേക്ക് പോയി ഫ്രഷ് ആയി ഇറങ്ങി..
നല്ല ക്ഷീണം ഉണ്ടായത് കൊണ്ട് ഞാൻ ബെഡിലേക്ക് മറിഞ്ഞു…
|||||\\\|||||\\\|||||\\\|||||\\\|||||\\\|||||
ശോ…. ആ രവികുമാറിനിതെന്തിന്റെ കേടാണ്… അങ്ങേരുടെ ഒരു….
റൂമിലേക്ക് വന്ന് ഫോൺ ബെഡിലേക്കേറിഞ്ഞ് ഞാൻ കലിപ്പ് കയറി അതും പറഞ്ഞ് ബാത്ത്റൂമിലേക്ക് കയറി. ഫ്രഷ് വന്നിട്ടും എന്റെ മനസ് മുഴുവനും അമ്മ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. എന്തോ മനസിന് വല്ലാത്ത ഒരു ഇത്… ഇപ്പോ തന്നെ എന്റെ പെണ്ണിനെ കാണാൻ തോന്നുന്നു.. അവളെയൊന്നു വിളിച്ചാലോ… ഏയ്… അത് വേണ്ട ഇന്ന് അവളെ കാണാൻ അവൾടെ വീട്ടിലേക്ക് പോകാം… ഞാൻ അതും മനസിലുറപ്പിച്ച് ബഡിലെ ഹെഡ് ബോർഡിലേക്ക് ചാരിയിരുന്നു ഇന്ന് അവളെന്നെ കാണുമ്പോൾ ഉണ്ടാകുന്ന അവൾടെ കാട്ടായങ്ങൾ ഓർത്ത് ചിരിച്ചോണ്ട് അങ്ങനെ ഇരിന്നു.
ഏകദേശം പത്തു മണിയോടടുക്കാറായപ്പോൾ ഞാൻ എല്ലാവരും ഇറങ്ങിയെന്നു ഉറപ്പ് വരുത്തി ബാൽക്കണി വഴി പുറത്തേക്കിറങ്ങി.. ബൈക്ക് ഉന്തികൊണ്ട് ഗേറ്റിന് പുറത്ത് വന്ന് ഒറ്റ വിടീലായിരുന്നു അവൾടെ വീട്ടിലേക്ക്… അവളെ കാണാനുള്ള വ്യഗ്രത കൊണ്ട് ഞാൻ ബൈക്കിന്റെ സ്പീഡ് ഒന്നൂടെ കൂട്ടി…
അങ്ങനെ അവൾടെ വീടിനു കുറച്ചു മാറ്റി വണ്ടി ഒതുക്കി നിർത്തി ഞാൻ മതില് ചാടി വീടിന്റെ കോംപൗണ്ട് കടന്നു.. ട്രൈനിങ്ങിൽ ചാട്ടം ഉണ്ടായത് എന്തുകൊണ്ടും എനിക്ക് ഉപകാരമായി…
`´`´`´`´`´`´`´`´`´`´`´`´`´`´`´`´`´`´`´`´`´`´`´`´`
ക്ലാസ്സിലേക്കുള്ള പോർഷൻ നോക്കി കൊണ്ട് നിന്നപ്പോളാണ് അമ്മ ഫുഡ് കഴിക്കാൻ വിളിച്ചത്. പിന്നെ എല്ലാം മടക്കി എടുത്ത് വെച്ച് താഴേക്ക് ചെന്നു. ഫുഡ് കഴിയൊക്കെ കഴിഞ്ഞ് ഞാൻ നേരെ റൂമിലേക്ക് വന്ന് ഡോർ അടച്ച് തിരിഞ്ഞതും ബഡിൽ കിടക്കുന്ന ആളെ കണ്ടതും പേടിച്ച് പണ്ടാരടങ്ങി ഞാൻ ആ നിപ്പങ്ങനെ നിന്നുപോയി…
തുടരും

by