രചന – കൃഷ്ണ
കൈയ്ക്കും കാലിനും ഒടിവുള്ളത് ഇനി ഇപ്പഴേങ്ങും ഓഫീസിലേക്ക് പോകാൻ സാധിക്കില്ല. നല്ല റസ്റ്റ് വേണമെന്ന് ഡോക്ടർ പറഞ്ഞിരുന്ന്. ഇന്ന് രാവിലെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. മേലൊക്കെ നല്ല pain ഉണ്ട്. അമ്മാതിരി വീഴ്ച്ചയല്ലേ വീണത്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ആ വണ്ടി മനപ്പൂർവം എന്റെ സ്കൂട്ടിയിൽ വന്നിടിച്ചതായിരുന്നു. പക്ഷേ ആര് എന്തിനു വേണ്ടി. ഇനിപ്പോ ആ റിയ ആയിരിക്കുമോ ആദി സാറ് പറഞ്ഞ കാര്യം മനസിലേക്ക് ഓടിയെത്തി.
ആഹാ മോള് എന്ത് ചിന്തിച്ചോണ്ടിരിക്കുവാണ്??
ഉച്ചക്കത്തെ ഫുഡ് കഴിക്കൽ കഴിഞ്ഞ് ബഡിൽ ഇരുന്നു ഓരോന്നും ചിന്തിച്ചു കൂട്ടുമ്പോൾ ആയിരുന്നു അപ്പു റൂമിലേക്ക് കയറി വന്ന് ആ ചോത്യം.
ഏയ് ഒന്നുല്ല. അല്ല… നീ എന്താ അപ്പു ഇന്ന് സ്കൂളിൽ പോയില്ലേ??
പോയില്ല.
അതെന്താ പോകാഞ്ഞത്??
നിന്റെ ഈ അവസ്ഥ കണ്ട് ഞാൻ എങ്ങനെയാ നിച്ചു മനസമാധാനത്തോടെ ക്ലാസ്സ് എടുക്കുന്നേ..
അതുകൊണ്ട് ഇന്ന് ലീവ് എടുത്തു. ഞാൻ മാത്രമല്ല നിന്റെ അംമ്പിയമ്മയും വന്നിട്ടുണ്ട്.
ആഹാ എന്നിട്ട് ആളെവിടെ?? അതും പറഞ്ഞ് ഞാൻ ഡോറിനടുത്തേക്കൊന്നു എത്തി നോക്കി.
അത് ഞങ്ങൾ ഇങ്ങോട്ടേക്ക് കയറി വരുന്ന സമയത്ത് അമ്മമ്മയുടെ വീടിനടുത്തുള്ള ഒരു ചേച്ചിയെകണ്ടു. കാര്യം അന്വേഷിച്ചപ്പോൾ ആൾടെ മോന് ചിന്ന ആക്സിഡന്റ്. ആളും നിന്റെ അവസ്ഥയിൽ തന്നെയാ. അപ്പോ അമ്മ അങ്ങേരെ ഒന്ന് കണ്ടിട്ട് വരാമെന്നു പറഞ്ഞ് അവരുടെ കൂടെ പോയി. ഞാൻ നേരെ ഇങ്ങോട്ടും പോന്നു.
ഓ… പിന്നെ എന്താ നീയും കൂടെ പോകാഞ്ഞത്. ഒന്നൂല്ലേലും അയൽവാസി അല്ലായിരുന്നോ??
ഓ… പിന്നെ.. അല്ലേലും അങ്ങേർക്കത് വേണം. നന്നായിന്നേ ഞാൻ പറയു. അങ്ങേർക്ക് വണ്ടിയെന്ന് പറഞ്ഞാലേ പ്രാന്താ… പ്രേത്യേകിച്ച് ബൈക്ക്. ആർക്കോ വായു ഗുളിക മേടിക്കാൻ പോകുന്ന പോലെയാണ് അങ്ങേരുടെ പോക്ക്… എത്ര വീണാലും പടിക്കില്ല. ഇതിപ്പോ എത്രമത്തെ വീഴ്ചയാണാവോ.. എത്ര വീണാലും പടിക്കില്ല. അങ്ങേരുടെ അമ്മ തന്നെ പറഞ്ഞതാ..
അതൊക്കെ പോട്ടെ… അനിതമായെന്തിയെ??
അമ്മ ഡോക്റ്ററിനെ കാണാൻ പോയേക്കുവാ..
ആണോ.. ആ പിന്നെ നിച്ചു ഒരു കാര്യം പറയാനുണ്ട്.
എന്ത് കാര്യം?
അതോ അതിലില്ലേ.. എന്നും പറഞ്ഞ് ഡോറിനടുത്തേക്ക് ഒന്ന് തല ചരിച്ചു നോക്കിയ ശേഷം എനിക്കടുത്തേക്ക് വന്നിരുന്നു.
അത് ഇന്ന് രാവിലെ എന്റെ പോലീസേമാൻ വിളിച്ചിരുന്നു.
അതിന്…
പറയണത് മുഴുവൻ കേൾക്കാൻ നോക്ക്. അല്ലാതെ അതിനിടക്ക് കയറി അതിന് എന്തിന് കുന്തിന് എന്നൊന്നും ചോദിക്കാതെ..
ok.. നീ പറയ്..
ആമ്.. അപ്പോ പോലീസേമാൻ പറഞ്ഞതാണേ.. അതും പറഞ്ഞ് ആദി ഇന്നലെ അഭിയോട് ചോദിച്ച കാര്യങ്ങളും കളിയാക്കിയതും ആദി കലിച്ചു റൂമിലേക്ക് പോയതുമൊക്കെ നിച്ചുനോട് അപ്പു പറഞ്ഞ് കൊടുത്തു.
അത് കേട്ട് കഴിഞ്ഞതും നിച്ചു.
ഇതായിരുന്നോ… അതിനിപ്പോ എന്താ.. സത്യം പറഞ്ഞാൽ ആ സമയത്ത് ആദി സാർ വന്നില്ലായിരുന്നേൽ… സാറിനോട് ഞാൻ ചാടി കയറിയിട്ടുണ്ട് എന്തിന് അങ്ങേര് എനിക്കു തന്നിരുന്ന മനപ്പൂർവ്വമുള്ള പണിഷ്മെന്റിന് ദേഷ്യവും അങ്ങേരെ ചവിട്ടി കൂട്ടാനൊക്കെ വരെ തോന്നിയിട്ടുണ്ട്. പക്ഷേ പലപ്പോഴും എന്നെ ശരിക്കും ഞെട്ടിച്ചു കൊണ്ടുള്ള അങ്ങേരുടെ പെരുമാറ്റം അങ്ങേരോട് തോന്നിയിരുന്ന വെറുപ്പും ദേഷ്യവുമൊക്കെ ഇല്ലാതാകും. ചില നേരത്ത് സത്യം പറഞ്ഞാൽ അങ്ങേരെ കാലേ വാരി നിലത്തടിക്കാൻ തോന്നും അത് വേറെ കാര്യം. നിനക്കറിയോ അപ്പു അങ്ങേരുടെ സ്വഭാവം വെച്ച് നോക്കിയാൽ അന്യൻ തന്നെ അസൽ അന്യൻ..
അപ്പു പറഞ്ഞതിന് ഇരു വള്ളത്തേലും കാല് ചവിട്ടികൊണ്ട് അങ്ങേരെ പൊക്കിയും താത്തിയും ഞാൻ പറഞ്ഞത് കേട്ട് അപ്പു ഒരുമാതിരി ചിരി ചിരി ചിരിച്ചോണ്ട് തല ആട്ടുവാണ്.
എന്താടി അപ്പു നിന്റെ തലക്കോരാട്ടം..മമ്
ഒന്നുല്ലേ… എന്റെ ചെക്കൻ പറഞ്ഞതിൽ എന്തൊക്കെയോ ഉണ്ടന്ന് ഇപ്പോ എനിക്കും തോന്നുവാ..
നിന്റെ ചെക്കൻ അതിന് എന്തോന്നാ നിന്നോട് പറഞ്ഞത്??
അത് പിന്നെ നിങ്ങൾ തമ്മിൽ…
ദേ അപ്പു ഒരൊറ്റ ചവിട്ട് വെച്ച് തന്നാലുണ്ടല്ലോ… മനസാ വാച കർമ്മണ ഞാൻ അങ്ങേരെ കുറിച്ച് അങ്ങനെ ഒന്നും ചിന്തിച്ചിട്ട് പോലുമില്ല.
അപ്പു ബാക്കി പറയാൻ സമ്മതിക്കാതെ ഞാൻ അത്രയും പറഞ്ഞ് നിർത്തി. പക്ഷേ ഞാൻ അപ്പുനോട് അങ്ങനെ ഒക്കെ പറയുമ്പോളും എന്റെ മനസിലും ആ ചോത്യം ഉടലെടുത്തിരുന്നു. കാരണം അന്ന് റോട്ടിൽ വെച്ച് നടന്ന സംഭവം കഴിഞ്ഞ് എന്റെ മനസിന് എന്തൊക്കെയോ മാറ്റം സംഭവിച്ച പോലൊരു തോന്നൽ. അതിന് ശേഷം ആദി സാറിനെ കാണുന്ന ഓരോ നിമിഷവും എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി ആണ് എന്നിൽ ഉണ്ടാക്കുന്നത്.
ഓ നീ ഇങ്ങനെ ഹീറ്റ് ആകല്ലേ എന്റെ നിച്ചു… സംശയം മാത്രമല്ലേ പറഞ്ഞുള്ളു..
ആഗ്.. അങ്ങനിപ്പോ നിനയും നിന്റെ ചെക്കനും കൂടി അതികം സംശയിച്ചു കൂട്ടണ്ട…
ok ok. ഇനി നാളെ ഇത് മാറ്റി പറയരുത്…
അപ്പു… ഞാ… ബാക്കി പറയാൻ വന്നപ്പോളേക്കും അമ്മയും അംമ്പിയമ്മയും ഡോർ തുറന്ന് അകത്തേക്ക് വന്നു. അപ്പൂന്നിട്ട് പിന്നെ കൊടുക്കാം എന്ന് മനസ്സിൽ വിചാരിച് ഞാൻ അംമ്പിയമ്മയെ നോക്കി അസല് ചിരി അങ്ങ് ചിരിച്ചു കൊടുത്തു.
ആള് വേഗം വന്ന് എന്റടുത്തിരുന്നു ചെറിയ സഖാരവും അതിലുപരി നെറുകയിലും കവിളിലും തലോടിയും ഉമ്മ വെച്ചും ആള് നൈസ് സെന്റിയടി തുടങ്ങി. അതിന് ഞാൻ ഒരു വിധം സമാധാനിപ്പിച്ചു നിർത്തി. പിന്നെ അങ്ങോട്ട് ഞങ്ങൾ പരസ്പരം ഓരോന്നും പറഞ്ഞിരുന്നു.
~~~~~~~~~~~~~~~~~~~~~
എന്നത്തേയും ടൈമിൽ തന്നെ ഓഫീസിലേക്ക് വന്നു. ക്യാബിനിൽ കയറിയതും എന്റെ നോട്ടം ആദ്യം ചെന്നുടക്കിയത് അശ്വനി ഇരിക്കുന്നിടത്തേക്കായിരുന്നു. ഞാൻ വരുമ്പോൾ അവൾടെ ചാടി പിടഞ്ഞെണിറ്റുള്ള മോർണിംഗ് വിഷ് കുഞ്ഞു കുഞ്ഞു കോപ്രായങ്ങൾ അവൾടെ ചിരി എല്ലാം മിസ്സ് ചെയ്യുന്നത് പോലെ ഫീൽ തോന്നുന്നു. ഞാൻ ഒരു നിമിഷം അവിടേക്ക് നോട്ടം കൊടുത്ത് നിന്ന് എന്റെ സീറ്റിലേക്ക് വന്നിരുന്നു വർക്ക് തുടർന്നു.വർക്ക് ചെയ്യുമ്പോളും ഇടക്കിടെ എന്റെ നോട്ടം അറിയാതെ അശ്വനിയുടെ സീറ്റിലേക്ക് നീളും.
അങ്ങനെ ഓഫീസ് വർക്കൊക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും എന്നത്തേക്കാളും ലേറ്റ് ആയിരുന്നു. വീട്ടിൽ എത്തി ഹാളിലേക്ക് കയറിപ്പൽ എവിടെയും നിശബ്ദത… സാധാരണ എന്റെ കാറിന്റെ ശബ്‌ദം കേൾക്കുമ്പോൾ തന്നെ അമ്മ ഓടി വരുന്നതാണ്. ഇതിപ്പോൾ അമ്മയെയും കാണാനില്ല. ഞാൻ അതും ചിന്തിച്ച് സ്റ്റായർ കയറുമ്പോൾ ആണ് ഫോൺ റിങ് ചെയ്തത് നോക്കിയപ്പോൾ അഭി ആയിരുന്നു. ഇവനെന്താ ഇപ്പോ വിളിക്കുന്നത്. ഇനി അശ്വനിയുടെ വല്ല കാര്യം പറയാൻ വേണ്ടി ആകുമോ… ഞാൻ അതും ചിന്തിച്ച് കാൾ അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ചു.
എന്താടാ അഭി..
ആമ് മോനേ ആദി നീ വീട്ടിൽ എത്തിയോ??
മമ്.. റൂമിലേക്ക് പോകുവാ. ആദി സംസാരിച്ചു കൊണ്ട് തന്നെ റൂമിലേക്ക് നടന്നു.
അല്ല ഞാൻ വീട്ടിൽ എത്തിയോ എന്നറിയാൻ വേണ്ടിയാണോ നീ ഇപ്പോ വിളിച്ചത്.??
ആണന്നു പറയാം. ആമ് പിന്നെ നിനക്ക് ഒരു സർപ്രൈസ് ഉണ്ടുട്ടോ ആദി.
സർപ്രൈസോ?? അഭിയുടെ പറച്ചില് കേട്ട് ഞാൻ മുഖം ചുളിച്ച് അങ്ങനെ ചോദിച്ചതും ചെക്കൻ പറയുവാ അതെ സർപ്രൈസ് എന്ന്.
എന്ത് സർപ്രൈസ്??
നീ സർപ്രൈസ് നേരിട്ട് കാണാൻ പോകുവല്ലേ..
നീ ഇതെന്തൊക്കെയാ അഭി പറയുന്നത്.. സർപ്രൈസ് നേരിട്ട് കാണാൻ പോകുന്നു.. അഭിയുടെ പറച്ചില് കേട്ട് ഞാൻ കുറച്ച് കടിപ്പിച്ച് അത്രയും പറഞ്ഞു. അപ്പോഴേക്ക് ഞാൻ റൂമിനു മുന്നിലെത്തി ഡോർ തുറന്നതും ഉയർന്ന ശബ്ദത്തോടെ *ആദി* എന്നൊരു വിളിയായിരുന്നു. പെട്ടന്നായത് കൊണ്ട് ഞാൻ ശരിക്കും ഞെട്ടി ചെവിയോട് പിടിച്ചിരുന്ന ഫോൺ സ്ലിപ് ആയി താഴെ വീഴാൻ പോയെങ്കിലും നിലം പതിക്കുന്നതിനു മുന്നേ ക്യാച്ച് ചെയ്ത് മുന്നിലേക്ക് നോക്കിയതും എന്റെ കണ്ണുകൾ ആചാര്യത്തിൽ വിടർന്നു.
ഹലോ.. ഹലോ… ആദി.. are you there?
വിശ്വസിക്കാൻ പറ്റാതെ ഞാൻ ആ നിപ്പങ്ങനെ നിന്നപ്പോളാണ് അഭി ഹലോ വെച്ചോണ്ടിരുന്നത്. ഞാൻ മുന്നിലേക്ക് തന്നെ നോട്ടം കൊടുത്തു കൊണ്ട് തന്നെ ഫോൺ ചെവിയോടടുപ്പിച്ചു.
മമ്… ഷോക്ക് വിട്ട് മാറാതെ ഞാൻ ഒന്ന് മൂളി.
ഞാൻ പറഞ്ഞ സർപ്രൈസ് എന്താണെന്നു ഇപ്പോ മനസ്സിലായോ… നീ ഷോക്കടിച്ച കണക്കെ നിക്കയാണെന്നു എനിക്ക് ഊഹിക്കാവുന്നതേയുള്ളു… anyway നിനക്ക് സർപ്രൈസ് നന്നായി ഇഷ്ട്ടപെട്ടു കാണുമെന്നു എനിക്കറിയാം. അപ്പോ ശരി ഇനി വീട്ടിൽ വന്നിട്ട് ബാക്കി.. ആ പിന്നെ ഒരു കാര്യം all the best bro…
അവൻ അത്രയും പറഞ്ഞ് കാൾ കട്ടാക്കിയതും ഞാൻ മുന്നിൽ നിക്കുന്ന ആൾക്കാരെ കണ്ട് ചിരിക്കണോ കരയണോ എന്ന കണക്കെയുള്ള എക്സ്പ്രേഷൻ ഇട്ട് കാണിച്ചത് മാത്രമേ എനിക്കോർമ്മയുള്ളു. പിന്നെ ഒന്നും എനിക്ക് ഓർമ്മയില്ലായിരുന്നു.
തുടരും…

by