രചന – കൃഷ്ണ
അതും പറഞ്ഞു അവൾ വണ്ടിയെടുത്തു. കമ്പനിയുടെ മുന്നിൽ എത്തിയപ്പോൾ കണ്ട കഷ്‌ച നിച്ചു അവിടെയുള്ള സെക്യൂരിറ്റിയുമായി എന്തോ സംസാരിക്കുന്നതാണ്. എന്നെ കണ്ടതും അവൾ അദ്ദേഹത്തോട് യാത്ര പറഞ്ഞ് എന്റടുത്തേക്ക് വന്നു. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങാതെ ആ നിൽപ്പ് അങ്ങനെ നിന്നു. എന്നോട് എന്തോ ഒന്ന് പറയാൻ വന്നതും പെട്ടന്ന് അവളുടെ ശ്രെദ്ധ എന്റെ കവിളിലേക്കായി. ഇതെന്തുപറ്റിയതാടി എന്നും പറഞ്ഞ് ആ കുരിപ്പ് അടി കിട്ടിയ ഭാഗത്ത് പിടിച്ച് ചോദിച്ചതും എന്റെ സാറേ….. നിന്ന നിൽപ്പിൽ ഞാൻ പതിനാലു ലോകോം കണ്ടെന്നു പറഞ്ഞാ മതി… അമ്മാതിരി നീട്റ്റലായിരുന്നു. ആ കാലമാടന്റെ ഒടുക്കത്തോരടി… ഹോ… എന്റെ കാറല് കേട്ട് നിച്ചു പെട്ടന്ന് തന്നെ കൈ വലിച്ചു.
എന്താടി ഇത്… ആരാടി നിന്റെ മുഖത്ത് അച്ചടിച്ചേ അതും കൈയ്യടയാളം വെച്ച് കൃത്യം അഞ്ച് വിരലും പതിഞ്ഞിട്ടുണ്ടല്ലോ….
അത് പിന്നെ…. റെസ്റ്റോറന്റിൽ വെച്ച്…
റെസ്റ്റോറന്റിൽ വെച്ച്…
ഞാൻ നിന്ന് കഥകളിയും കുച്ചിപ്പുടിയും കളിക്കുന്നത് കണ്ട് നിച്ചൂന് വിറഞ്ഞു കയറി അവസാനം അവൾ കലിപ്പ് മൂട് ഓണാക്കി.
പറയടി പുല്ലേ റെസ്റ്റോറന്റിൽ വെച്ച് എന്താ നടന്നത്…??
നിച്ചുന്റെ കലിപ്പ് കണ്ടതും ഞാൻ വള്ളിപുള്ളി തെറ്റാതെ നടന്ന കാര്യം അങ്ങ് വിവരിച്ചു കൊടുത്തു.
ബെസ്റ്റ്… അല്ലേലും നിനക്ക് ഇത്തിരി എടുത്ത് ചാട്ടം കൂടുതലാ… ആ പുള്ളി മരിയാതയുടെ ഭാഷയിൽ നിന്നോട് sorry പറഞ്ഞതല്ലേ.. പിന്നെ എന്തിന്റെ കേടിനായിരുന്നു നീ പുള്ളിയുടെ മെക്കിട്ട് കേറിയത്..
അത് പിന്നെ എന്റെ ഫോൺ…
മതി മതി അത് ഒന്ന് നന്നാക്കിയാൽ തീരുന്ന പ്രേശ്നമല്ലേ ഉണ്ടായിരുന്നുള്ളു ഇതിപ്പോ ആകെ നാണക്കേടും കൂടിയായില്ലേ… എന്തായാലും അയ്യാൾ ഒന്നിലൊതുക്കിത് നന്നായി… എന്നാലും എന്റെ അപ്പു… തെറ്റു കണ്ടാൽ അടി കൊടുക്കുന്നത് പോയിന്റ് ഇതിപ്പോ അടി ഇരന്നു മേടിച്ചേക്കുവല്ലേ.
ഓ…. പിന്നെ ഒഞ്ഞു പോടി ഈ അർപ്പണയെ ശരിക്കും അയ്യാൾക്ക് അറിയാഞ്ഞിട്ടാ… ഞാൻ ആരാണെന്നു അയ്യാൾക്ക് കാണിച്ചു കൊടുക്കുന്നുണ്ട്.
എന്തിനാ അടുത്ത കവിളിലും ദേ.. ഇതുപോലെ അച്ചടി വാങ്ങിക്കാനോ…
അത് പിന്നെ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അയ്യാൾ എന്റെ കർണ്ണം പുകയ്ക്കുമെന്ന് ഞാനറിഞ്ഞോ… അയ്യാൾക്ക് സ്ത്രികളെ കണ്ടൂടാത്രേ… അപ്പോ ഞാൻ പറഞ്ഞതിലെന്താ ഇത്ര തെറ്റിരിക്കുന്നേ നീ തന്നെ പറയ്..
ഇനി ഞാൻ പറഞ്ഞിട്ട് എന്താകാനാ എന്തായാലും കിട്ടാനുള്ളത് കിട്ടി അതും നീ ചോദിച്ചു മേടിച്ചു.
എന്നാലും അത്രയും പേരുടെ മുന്നിൽ വെച്ച് അയ്യാൾ തല്ലുമെന്ന് ഞാൻ പ്രേതീക്ഷിച്ചില്ല. സത്യം പറഞ്ഞാ അയ്യാൾ അടിച്ച അടിയിൽ എന്റെ കണ്ണിന്നു വെള്ളം വന്നുപോയി. അത്രയ്ക്ക് വേദനയായിരുന്നു. അടി കിട്ടിയതും ഒരു നിമിഷം ഞാൻ ആ നിപ്പ് അങ്ങനെ നിന്നു. അപ്പോഴും എന്റെ മുന്നിൽ ദേഷ്യത്തിൽ നിക്കുവായിരുന്നു ആ തെണ്ടി. പിന്നെ ഒന്നും നോക്കാതെ അവിടന്ന് കരഞ്ഞോണ്ട് പുറത്തേക്കൊടി. സത്യത്തിൽ അതെന്റെ അടവായിരുന്നു. പിന്നേം അവിടെ നിന്നാൽ അയ്യാൾ എന്നെ സൂപ്പാക്കിയേനെന്ന് ഉറപ്പായിരുന്നു. അതാ ആ ട്രിക്കിട്ടെ.
അപ്പൂന്റെ വർത്താനം കേട്ട് നിച്ചു വായും പൊളിച്ചു അവളെ നോക്കി നിക്കുവായിരുന്നു.
അമ്പടി കള്ളി നീ പടിച്ച കള്ളിതന്നെ… ഉറപ്പിച്ച്…
പിന്നല്ലാണ്ട്… പക്ഷേ ആ സമയത്ത് നീയും എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ ഞാൻ അതിനുള്ള അസ്സല് മറുപടി അയ്യാൾക്ക് കൊടുത്തേനെ. ആ അടി കിട്ടിയ സമയം നീ അവിടെ ഉണ്ടായിരുന്നെങ്കിലെന്നു. ഞാൻ മനസുകൊണ്ട് ആഗ്രഹിച്ചിരുന്നു.
എന്തിന്… എനിക്കും കൂടി അടി മേടിച്ചു തരാനോ… പോടി.. ഭാഗ്യം ഞാൻ ആ സമയത്ത് നിന്റെ കൂടെ ഇല്ലാതിരുന്നത്.
നിയൊക്കെ എന്ത് ചങ്കിയാടി… അപ്പു ഒരു നിഷ്ക്കു ഭാവം കാട്ടി പറഞ്ഞപ്പോൾ സത്യം പറഞ്ഞാ എനിക്ക് ചിരിയാണ് വന്നത്. എന്നാലും എന്താടിയ അയ്യാൾ അടിച്ചത്. കാര്യം ഇവളുടെ ഭാഗത്തും തൊട്ടുണ്ടായിരുന്നെങ്കിലും ഇത്രയ്ക്കും ഭയാനകയായി അടിച്ച അയ്യാൾ ചില്ലറക്കാരനൊന്നുമല്ല.
എന്തായാലും എന്റെ അപ്പു… നീ ഒരുങ്ങി കെട്ടി വന്നത് വെറുതെയായില്ല. ഒരുത്തനും പ്രൊപ്പോസ് ചെയ്തില്ലങ്കിലും അസ്സലൊരു അടിയെങ്കിലും കിട്ടിയില്ലേ…
നിച്ചുന്റെ ആ വർത്താനം കേട്ട് അപ്പു അവളെ തല്ലാനോങ്ങിയതും നിച്ചു അപ്പോ തന്നെ sorry പറഞ്ഞു.
അപ്പുനെ വിളിച്ചിട്ട് കാൾ കിട്ടുന്നില്ല. പിന്നെ ഒന്നും നോക്കാതെ ഞാൻ താഴേക്കിറങ്ങി. റെസ്റ്റോറന്റ് തൊട്ടടുത്തായത് കൊണ്ട് അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചു. അവളെ വിളിച്ചിട്ടും കിട്ടുന്നില്ല. അപ്പോഴാണ് ഗേയിറ്റിനടുത്തു സെക്യൂരിറ്റി ആരോ ഒരാളുമായി സംസാരിക്കുന്നത് കണ്ടത്. സൈഡ് തിരിഞ്ഞു നിക്കുന്നതിനാൽ മുഖം വ്യക്തമായി കാണാൻ കഴിയുന്നില്ലായിരുന്നു. എന്തോ അത് അത്രയ്ക്ക് പന്തിയായി എനിക്ക് തോന്നില്ല പെട്ടന്ന് ആ പുള്ളി ആ സെക്യൂരിറ്റി ചേട്ടനെ ഉന്തിയിട്ടു. അത് കണ്ടതും ഞാൻ അങ്ങോട്ടേക്ക് ഓടിയെത്തുന്നതിനു മുൻപ് തന്നെ അയ്യാളുടെ മുന്നിലേക്ക് ഒരു വാൻ വന്ന് നിന്നതും അയ്യാൾ അതിൽ കയറി പോയി കഴിഞ്ഞിരുന്നു.
ഞാൻ വേഗം തന്നെ ആ സെക്യൂരിറ്റി ചേട്ടനെ എണീപ്പിച്ചു. എന്തേലും പറ്റിയോ നിങ്ങൾക്ക്. കുഴപ്പമൊന്നും ഇല്ലല്ലോ
ഇല്ല മോളേ എനിക്ക് കുഴപ്പമൊന്നുമില്ല.
ആരാ അയ്യാൾ… എന്തിനാ അയ്യാൾ നിങ്ങളെ തള്ളിയിട്ടേ.??..
എനിക്കറിയില്ല മോളേ അതാരാണെന്ന്. ഇവിടെ നിന്നും നിന്നും സിഗരറ്റ് വലിക്കുന്നത് കണ്ട് ഞാൻ തടഞ്ഞു. കൂടാതെ ബോർഡും എഴുതി വേച്ചിരിക്കുന്നത് കാണിച്ചു കെടുത്തു. അത് പറഞ്ഞു തീർന്നില്ല നീ എന്നെ തടയാൻ മാത്രമായോ എന്നും പറഞ്ഞ് എന്നെ തള്ളിയിട്ടു. അപ്പോ തന്നെ ഒരു വാൻ വന്നു നിന്നതും അയ്യാൾ അതിൽ കയറി പോയി…
എന്ത് മനുഷ്യനാ… അയ്യാൾ.. ദുഷ്ട്ടൻ. സെക്യൂരിറ്റി ചേട്ടൻ അതു പറഞ്ഞപ്പോൾ ശരിക്കും എനിക്ക് ദേഷ്യം വന്നുപോയി.
സാരമില്ല മോളേ… അല്ലാ മോളിവിടെ പുതിയതാണോ…
അതെ എങ്ങനെ മനസ്സിലായി…
കൊല്ലം കുറച്ചായി ഞാൻ ഇവിടെ ജോലി നോക്കാൻ തുടങ്ങിയിട്ട്. എനിക്ക് മനസിലാകും.
ആഹാ… അത് ശരി…
എന്താ മോൾടെ പേര്?
എന്റ പേര് അശ്വനി. ചേട്ടന്റെയോ?
എന്റെ പേര് രവി.
അങ്ങനെ ഓരോന്നും പറഞ്ഞോണ്ടിരുന്നപ്പോഴാണ് അപ്പു വരുന്നത് കണ്ടത്. ഞാൻ രവിയേട്ടനോട് യാത്ര പറഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നു. കക്ഷി വണ്ടിയിൽ തന്നെ ഇരിക്കുവായിരുന്നു. ഫോൺ വിളിച്ചതിനെ കിട്ടാത്തതിനെപ്പറ്റി പറയാൻ വന്നപ്പോഴാണ് അവളുടെ കവിളിലെ പാട് ഞാൻ കണ്ടത്. പിന്നീട് നടന്നത് നിങ്ങൾ തൊട്ട് മുൻപ് വായിച്ചില്ലേ ദതാണ് നടന്നത്…
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
എന്തോ ഇവിടെ ഇരുന്നിട്ടും മനസില് മൊത്തം അവളെ അടിച്ചതിനെ കുറിച്ചായിരുന്നു. വിശാൽ അവളെ അടിച്ചത് മോശമായി പോയി അത് ശരിയായില്ല എന്നൊക്കെ പറയുന്നുണ്ട്. എന്തോ മനസ്സിനൊരു സമാധാനവും കിട്ടുന്നില്ല. അവളെ ഒന്ന് കൂടെ കണ്ടിരുന്നേൽ ഒരു sorry പറയാമായിരുന്നു. അല്ലങ്കിൽ തന്നെ മനസിന്നു ഒരു സമാധാനവും ഇല്ല വീട്ടിലെ കാര്യങ്ങളും ജോലി കാര്യങ്ങളും എല്ലാം കൂടി പ്രാന്ത് പിടിപ്പിക്കുന്ന അവസ്ഥയിലാണ്. അപ്പോഴത്തെ ആ സിറ്റുവേഷനിൽ അങ്ങനെയൊക്കെ സംഭവിച്ചു പോയി. അവൻ അതും ചിന്തിച്ചങ്ങനെ ഇരുന്നു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അല്ലാ അതൊക്കെ അവിടെ നിക്കട്ടെ. പോയ കാര്യം എന്തായി. അടികിട്ടിയ ഹാങ്ങ് ഓവറിൽ ഞാൻ ചോദിക്കാൻ മറന്നു. അപ്പൂന്റെ ചോദ്യം കേട്ട് നിച്ചു നല്ല അസ്സല് പുഞ്ചിരി അങ്ങ് കൊടുത്തു.
അതൊക്കെ ശരിയായി മോളേ… next monday ജോയിൻ ചെയ്തോളാൻ പറഞ്ഞു.
ആണോ…. അടിപൊളി മോളേ… ചിലവുണ്ട്. ഈ കാര്യം നമ്മുടെ ബാക്കി പട്ടാളങ്ങളോടും പറയട്ടെ. ഇതറിയണ്ട താമസം അവർ പറന്നങ്ങത്തും. അതുറപ്പാ… അതും പറഞ്ഞ് അപ്പു നിച്ചുന്റെ ഫോൺ വാങ്ങി അവരെ വിളിച്ചു കാര്യം പറഞ്ഞു. ഫോൺ തിരികെ കൊടുത്ത് വണ്ടിയെടുക്കാൻ നിന്നപ്പോഴാണ് നിച്ചുന്റെ ആ ചോദ്യം.
അല്ല അപ്പൂ… കവിളിലെ അച്ചതിയെ കുറിച്ച് വീട്ടിൽ ചോദിച്ചാൽ നീ എന്തു പറയും…
അതാ ഞാനും ആലോചിക്കുന്നേ…എന്താപ്പോ അവരോട് പറയാ…
ആമ് അതൊക്കെ നമ്മുക്ക് ആലോചിക്കാം ഇപ്പോ വണ്ടി എടുക്ക്. അതും പറഞ്ഞ് നിച്ചു പുറകിൽ കേറി ഇരുന്നു. അപ്പു ചിന്തകളെ കുറച്ച് നേരത്തേക്ക് മാറ്റി നിർത്തി വണ്ടിയിയെടുത്തു.
തുടരും…..

by