രചന – കൃഷ്ണ
ഒരു മാസത്തിനു ശേഷം….
ആദിയുടെ മാറ്റം സത്യത്തിൽ ഞങ്ങളിൽ എല്ലാവരിലും സന്തോഷം ഉണ്ടാക്കി.ഞങ്ങളുടെ വീട് പഴയപോലെ ഉണർന്നു. അമ്മ നേരുത്താതെ പോലെ ഉഷാറായി. എപ്പോഴും സന്തോഷം മാത്രം. ദുബായിൽ ഞങ്ങൾക്ക് ഒരു കമ്പനിയുണ്ട് അപ്പോ അതിന്റെ ചില കാര്യങ്ങൾക്ക് അത്യാവശ്യമായി അച്ഛന് ഒരു six month ഇവിടന്ന് മാറി നിക്കേണ്ടി വരും. അത് മാറ്റി നിർത്താൻ പറ്റാത്തതും ആയതിനാൽ അച്ഛന് പോയെ തീരു.സത്യത്തിൽ ഞങ്ങളെ ഞെട്ടിച്ചത് ആദിയുടെ ഡിസിഷൻ ആയിരുന്നു. അച്ഛനോട് അവൻ തന്നെ പറഞ്ഞു lekshya ഗ്രൂപ്പ് ഓഫ് കമ്പനി അച്ഛൻ തിരികെ വരുന്നത് വരെ അവൻ നോക്കി നടത്താമെന്നു.അച്ഛൻ അവനോട് ഇതിനെ കുറിച്ച് എങ്ങനെ പറയുമെന്ന് ചിന്തിച്ചിരുന്നപ്പോൾ അവൻ തന്നെ അങ്ങനൊരു അഭിപ്രായം പറഞ്ഞത് ഡബിൾ ഹാപ്പിയാക്കി. അച്ഛൻ ഇന്ന് പത്തു മണിക്കുള്ള ഫ്‌ളൈറ്റിന് ദുബായിലേക്ക് പോകും. ഇന്ന് മുതൽ ആദിയാണ് lakshya ഗ്രൂപ്പ് ഓഫ് കമ്പനി നോക്കി നടത്താൻ പോകുന്നത്.ആള് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇതെല്ലാം പറഞ്ഞോണ്ടിരിക്കുന്ന എനിക്ക് ഒരു ജോലിയും ഇല്ലേന്ന്. ഉണ്ടല്ലോ എനിക്ക് already ഒരു പണി കിട്ടികിടക്കുവല്ലേ.. അതിന്റെ പുറകെയാണ് ഞാനിപ്പോ. ആ ഇൻസിഡന്റിൽ എന്തൊക്കെയോ നടമാടുന്ന പോലെ ചില പിടിവള്ളിയൊക്കെ കിട്ടിയിട്ടുണ്ട്. അതിന്റെ പുറമേ വേറെയും കുറെ കേസുകളും ആകെ കൂടെ ഉറക്കം പോയന്ന് പറഞ്ഞാൽ മതിയല്ലോ…അപ്പോ അങ്ങനെയൊക്കെ ആണ് കാര്യത്തിന്റെ കിടപ്പ്.ഇനി ഓരോന്നും പറഞ്ഞിരിക്കാൻ സമയമില്ല.അപ്പോ ഞാൻ പോയി ഫ്രഷ് ആവട്ടെ…
_________________________
ഈ ഒരു മാസം കൊണ്ട് എനിക്ക് ആ പഴയ ആദിയായി പൂർണ്ണമായും മാറാൻ പറ്റിയില്ലെങ്കിലും കുറെയൊക്കെ ഞാൻ എന്നെ മാറ്റാൻ ശ്രമിച്ചു കഴിഞ്ഞു.പിന്നെ ബാക്കി കാര്യങ്ങൾ അഭി നിങ്ങളോട് പറഞ്ഞു കഴിഞ്ഞല്ലോ.അപ്പോ ഇന്ന് മുതൽ ഞാനാണ് lakshya ഗ്രൂപ്പ് ഓഫ് കമ്പനി നോക്കി നടത്താൻ പോകുന്നത്. മറ്റൊരു കാര്യമെന്നാൽ കമ്പനി ഇപ്പോ 3rd പൊസിഷനിൽ ആണ് നിക്കുന്നത്. അതെനിക്ക് മാറ്റി 1st പൊസിഷനിൽ എത്തിക്കണം. അതെന്റൊരു വാശിയാണ് കാരണം രണ്ടാണ്. ഒന്ന് എന്റെ അവസ്ഥ അച്ഛനെ ശരിക്കും തളർത്തിയിരുന്നു. അതാണ് കമ്പനി ആ പൊസിഷനിൽ എത്താൻ കാരണം. രണ്ട് എന്റെ മുഖ്യ ശത്രു കിരൺ പ്രതാപിന്റെ കമ്പനിയായ മാർവലന്റ് ഗ്രൂപ്പ് of കമ്പനി ആണ് ലീഡ് ചെയ്ത് നിക്കുന്നത്. അവന്റെ തന്ത എന്റെ അച്ഛനെ വീഴ്ത്തിക്കാൻ കുറെ പരിശ്രമിച്ചതാ പക്ഷേ കഴിഞ്ഞില്ലായിരുന്നു.ഞങ്ങളുടെ ഏറ്റവും മുഖ്യ ശത്രുക്കളാണ് ഇവര് രണ്ടു പേരും. പണ്ടു മുതൽക്കേ ഞങ്ങളുടെ കമ്പനിയെ തോൽപ്പിക്കണം എന്ന ലക്ഷ്യമായിരുന്നു അവനും അവന്റെ തന്തക്കും ഉണ്ടായിരുന്നത്. അത് നടന്നില്ല എന്നല്ല ഞാൻ നടത്തിയിരുന്നില്ല. pg ക്ക് പഠിക്കുന്ന ടൈമിലും ഞാൻ അച്ഛന്റെ കൂടെ ഓഫീസിൽ പോകുമായിരുന്നു.കൂടാതെ എന്റെ പല ആശയങ്ങളും കമ്പനിയെ ലീഡ് ചെയ്ച്ചോണ്ടിരുന്നു. ഇനി അതൊന്നും നടക്കില്ല ഞാൻ ഇനി അനുവദിക്കുകയും ഇല്ല…
ആ പിന്നെ ഞാൻ പറയാൻ മറന്നു.നിങ്ങൾ എന്നെയും എന്റെ ഫാമിലിയെയും ഈ കഴിഞ്ഞ പാർട്ടുകളിൽ മനസിലാക്കി കാണുമെന്നു ഞാൻ വിചാരിക്കുന്നു. പിന്നെ വിശതമായി പറയാൻ പറ്റിയില്ല അതിന് ഒരു സോറി പറയുവാണേ…കാരണം എന്റെ സിറ്റുവേഷൻ അങ്ങനെയാക്കി കളഞ്ഞില്ലേ അതോട്ടൊ… എങ്കിലും ഒരു ചെറിയ ഇൻട്രോ തന്നേക്കാം.
മംഗലത്ത് വീട്ടിൽ വിശ്വനാഥന്റെയും സാവിത്രിയുടെയും മൂത്ത പുത്രൻ ആർദ്ധവ് വിശ്വനാഥൻ.ആദിന്നു വിളിക്കും. നിങ്ങൾക്കും ആ പേരല്ലേ പരിചിതം.പിന്നെയുള്ളത് എന്റെ അനിയൻ അഭി, അഭിനവ് വിശ്വനാഥൻ. പിന്നെ നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ തന്നേയുള്ളു… അപ്പോ ഞാൻ ready ആവട്ടെ ഓഫീസിൽ പോകാൻ ടൈം ആകാറായി..
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
[നിച്ചു ]
ഞാൻ ജോലിക്ക് പോയി തുടങ്ങി ഇന്നേക്ക് ഒരു മാസം തികയുവാണ്. ദിവസം പോയത് അറിഞ്ഞതേയില്ല. ആദ്യമൊക്കെ കുറച്ചു പാടായി തോന്നിയെങ്കിലും പിന്നെ കുഴപ്പമൊന്നും തോന്നിയില്ല.എനിക്ക് ഇപ്പോ അവിടെ എല്ലാവരുമായി പരിചിതമായി കഴിഞ്ഞു. എല്ലാവരും നല്ല മൈൻഡ് ആണ്. പിന്നെ മിക്കപ്പോഴും വർക്ക് കഴിഞ്ഞ് ഇറങ്ങുമ്പോൾ കുറെ ലേറ്റ് ആകുന്നത് കൊണ്ട് അച്ഛൻ എനിക്കൊരു അടിപൊളി സ്കൂട്ടി എടുത്തു തന്നു. ഇപ്പോ അതിലാണ് പോക്കും വരവും. ഇതുകൊണ്ട് എളുപ്പമായി. ആ പിന്നെ ഇന്ന് വിശ്വൻ സർ ദുബായിലേക്ക് പോകുവാന് പകരം സറിന്റെ മകനാണ് ഇനി കമ്പനി മേൽനോട്ടം നടത്തുന്നത്. ആള് എങ്ങനെയാണോ ആവോ… അല്ലാ ഞാൻ എന്തിനാ അതും ചിന്തച്ചു തല പുണ്ണാക്കുന്നെ.
എന്നാലും മനസ്സിനെന്തോ ഒരു ടെൻഷൻ ഇന്ന് എന്തൊക്കെയോ നടക്കുമെന്ന് എന്റെ മനസ് പറയും പോലെ.. അതും ചിന്തിച്ചോണ്ടിരുന്നാ ടൈം പോകും. ഞാൻ നേരെ ബാത്ത് റൂമിലേക്ക് പോയി ഫ്രഷ് ആയി ഇറങ്ങി ഷെൽഫിൽ നിന്നും ചന്തന കളറിലെ സിംപിൾ വർക്കുള്ള ചുരിതാർ എടുത്ത് ഡ്രെസ്സിങ് റൂമിലേക്ക് പോയി ready ആയി ഹാൻഡ് ബാഗും എടുത്ത് താഴേക്ക് വിട്ടു. അച്ഛൻ സ്കൂളിൽ പോകാൻ റെഡിയായി കഴിഞ്ഞിരുന്നു. അമ്മ അടുക്കളയിൽ നല്ല പണിയിലാ. ആച്ചി ആണ് ഇന്നന്നെ ഓഫിസിൽ കൊണ്ടു പോയി ആക്കുന്നത്. ഇന്ന് ചെക്കന് എന്റെ സ്കൂട്ടി വേണം. ഫ്രണ്ടിന്റെ ബർത്തീടെ സെലിബ്രേഷൻ കുറച്ച് ദൂരെയാണ്. എല്ലാവരും വണ്ടി എടുക്കുന്നുണ്ട് അപ്പോ ചെക്കന് മാത്രം വണ്ടിയില്ല അതിന് എന്റെ കാല് പിടിച്ച് കരഞ്ഞു ആകെ സീനാക്കി. അവസാനം പാവം തോന്നി ഞാൻ വണ്ടി എടുത്തോളാൻ സമ്മതിച്ചു. അപ്പോ ചെക്കന്റെ മോന്തയുടെ തെളിച്ചം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. എന്തായാലും കരച്ചിലാഭിനയിച്ചു ചെക്കൻ കാര്യം സാധിച്ചുന്നു പറഞ്ഞാൽ മതിയല്ലോ. പക്ഷേ രാവിലെ എന്നെ കൊണ്ടക്കേം evng കൂട്ടി കൊണ്ടു വരാനും രാജ ശാസനം പറഞ്ഞു നമ്മളോടാ കളി. അങ്ങനെ ഫുടൊക്കെ കഴിച്ച് ഞാനും ആച്ചിയും അച്ഛനും അമ്മയോട് പറഞ്ഞ് പുറത്തേക്കിറങ്ങി. ഞാനും ആച്ചിയും ഓഫിസിലേക്കും അച്ഛൻ സ്കൂളിലേക്കും വണ്ടി വിട്ടു. ആച്ചിയാണ് വണ്ടി ഓടിക്കുന്നത്. ചെക്കനെ ഒരു നോട്ടവും ഇല്ല. പറപ്പിച്ചു വിടുവാണ്. ഞാൻ അവനോട് സ്പീഡ് കുറക്കാനൊക്കെ പറയുന്നുണ്ട് ആര് കേൾക്കാൻ ആരോട് പറയാൻ..
_______________________
ഫ്രഷ് ആയി ഇറങ്ങി ഷെൽഫ് തുറന്ന് ഡ്രസ്സ് എടുത്തു അമ്മ നേരുത്തെ തന്നെ എല്ലാം റെഡിയാക്കി വെച്ചിരുന്നു. പിന്നെ ഡ്രെസ്സിങ് റൂമിൽ ചെന്ന് ചേഞ്ച് ചെയ്ത് നേരെ താഴേക്ക് പോയി. താഴെ എത്തിയപ്പോൾ അച്ഛൻ ഹാളിൽ സോഫയിലിരുന്നു പത്രം വായിക്കുവാണ്. അച്ഛന് പിന്നെ പത്തു മണിക്കാണ് ഫ്‌ളൈറ്റ്. പോകാൻ ഇനിയും സമയമുണ്ട്. കോട്ടും സൂട്ടിലും എന്നെ കണ്ടപ്പോൾ അച്ഛൻ എന്നെ കണ്ണെടുക്കാതെ നോക്കിനിക്കുവാണ്.
എന്താ അച്ഛാ ഈ വേഷം ബോറാണോ?? അവൻ അവന്റെ ഡ്രസ്സ് മൊത്തത്തിൽ ഒന്ന് നോക്കി ചോദിച്ചു.
ഹേയ്.. ബോറോ അടിപൊളി ആയിട്ടുണ്ട്.. സൂപ്പർ..
എന്താ ഇവിടെ അച്ഛനും മോനും കൂടി ഒരു ചർച്ച അതും പറഞ്ഞ് അമ്മ ഞങ്ങൾക്കടുത്തേക്ക് വന്നു.
അപ്പോ തന്നെ രണ്ടിന്റെയും നോട്ടം സാവിത്രിയിലേക്കായി.
ദേ നമ്മുടെ ആദിയെ ഈ വേഷത്തിൽ കാണാൻ നല്ല ഭംഗി ഉണ്ടല്ലേ.. നീ ഒന്ന് നോക്കിയേ. അച്ഛന്റെ ആ പറച്ചിലു കേട്ടതും അമ്മ എന്നെ ആകെ മൊത്തം ഒന്നു കണ്ണോടിച്ചു. എന്നിട്ട് ഒരു നിറഞ്ഞ പുഞ്ചിരിയോടെ എന്റെ കവിളിൽ തലോടി. ഈ കാഴ്ച കണ്ടോണ്ടാണ് നമ്മടെ ips കാരൻ സ്റ്റേയർ ഇറങ്ങി വന്നത്.
ഹലോ… എന്താ ഇവിടെ മമ്.. നമ്മളെയൊന്നും നിങ്ങൾക്കിപ്പോ വേണ്ടല്ലേ. നമ്മള് പുറത്ത് ല്ലേ. ആയിക്കോട്ടെ നമ്മളൊന്നിനും ഇല്ലേ.. എന്ന് അവൻ രാജമാണിക്യം സിനിമയിലെ മമ്മുട്ടിയുടെ ഡയലോഗ് കാച്ചിയതും സത്യം പറയാലോ അവന്റെ ആ എക്സ്പ്രഷൻ കണ്ട് എനിക്ക് ചിരിപ്പൊട്ടി. എന്റെ ചിരികണ്ടു അവരും ചിരിക്കാൻ തുടങ്ങിയപ്പോൾ പിന്നെ ഞാൻ മാത്രമെന്തിനാ കിണിക്കാതിരിക്കുന്നെ എന്നും പറഞ്ഞ് ചെക്കനും ഒരു ചിരി തുടങ്ങി. പിന്നെ ചിരിയൊക്കെ അവസാനിപ്പിച്ച് ഞങ്ങൾ ഒരുമിച്ചിരുന്നു ഫുഡും കഴിച്ച് അവരോട് ടാറ്റാ ബൈ ബൈ പറഞ്ഞ് പറത്തേക്കിറങ്ങി. അഭി നേരെ സ്റ്റേഷനിലേക്കും ഞാൻ നേരെ ഓഫീസിലേക്കും വണ്ടിയെടുത്തു.
_________________________
[അപ്പു ]
ഇന്ന് സാറ്റർഡേ ആയതിനാൽ ക്ലാസ്സ് ഇല്ലായിരുന്നു. പക്ഷേ പോർഷൻ തീർക്കാൻ ഇനിയും ബാക്കി കിടക്കുന്നതിനാൽ മിക്കവരും സ്പെഷ്യൽ ക്ലാസ്സ് വെക്കലാണ് പണി. ഞാൻ അങ്ങനെ ക്ലാസ്സ് വെക്കാത്തതാണ് രണ്ടു ദിവസം ലീവ് എടുത്തായിരുന്നേ പനിപിടിച്ചു കിടപ്പായി പോയി. എന്റമ്മോ അതോർക്കാൻ കൂടി വയ്യ.. അതുകൊണ്ട് അന്നത്തെ പോർഷൻ കവർ ചെയ്യാൻ പറ്റിയില്ല. അതുകൊണ്ട് ഞാൻ ഇന്ന് സ്പെഷ്യൽ ക്ലാസ്സ് വെച്ചിട്ടുണ്ട്. ഉച്ച വരെയുള്ളു. പിന്നെ അശോകച്ചനും കാണും.
അതൊക്കെ ചിന്തിച്ച് ഞാൻ ഫ്രഷ് ആയി ഇറങ്ങി ഡ്രെസ്സൊക്കെ ചേഞ്ച് ചെയ്ത് താഴേക്കു പോയി. അമ്മ അടുക്കളയിൽ പണിയിലാണ്.അച്ചു എണീറ്റിട്ടില്ല. ഇന്ന് ക്ലാസ്സും കൂടെ ഇല്ലാത്തതു കൊണ്ട് ആൾക്ക് കുശാലയി. ഞാൻ ഫുടൊക്കെ കഴിച്ച് അമ്മയോട് പറഞ്ഞ് പുറത്തേക്കിറങ്ങിയതും അച്ഛൻ ചെടിക്ക് വെള്ളം നനക്കുവായിരുന്നു. അച്ഛന് ഒരു നിറഞ്ഞ പുഞ്ചിരിയും സമ്മാനിച്ച് വണ്ടിയുമെടുത്ത് സ്കൂളിലേക്ക് വിട്ടു.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
വീട്ടീന്ന് നേരെ ഓഫീസിലേക്ക് വണ്ടി വിട്ടു. അതികം സ്പീടൊന്നും ഇല്ല നോർമൽ സ്പീഡിലാണ് വണ്ടി ഓടിച്ചത്. പെട്ടന്ന് കാറിന് കുറുകെ ഒരു പട്ടി വട്ടം ചാടിയതും ഞാൻ പെട്ടന്ന് തന്നെ കാർ വെട്ടിച്ചതും ഏതോ വണ്ടിയുമായി കൂട്ടി മുട്ടി.
_________________________
ആച്ചി പറപ്പിച്ചു വിടുവാ പെട്ടന്നാണ് വഴിയിൽ കുറെ ആളുകൾ തടിച്ചു കൂടി നിക്കുന്നത്. എന്തോ തല്ലു കേസ് ആണെന്ന് തോന്നി ഞങ്ങൾ റൂട്ട് മാറ്റി പിടിച്ചു. അല്ലങ്കിൽ അത് തീർന്ന് ഞങ്ങൾ അവിടന്നു പോയത് തന്നെ. ആച്ചി വണ്ടി തിരിച്ചു ഒരു ഊഡ് വഴിക്കൂടെ വിട്ടു. ഞാൻ ഇതിലേക്കൂടെ പോകാറില്ല എന്തോ ഒരു പേടിപോലെയാ. ഇതിപ്പോ ആച്ചിയുള്ളത് കൊണ്ട ഇല്ലെങ്കിൽ കറക്റ്റ് ടൈമിൽ എതാനും പറ്റില്ല. ഞങ്ങൾ ആ വഴി കൂടെ പോയി മെയിൻ റോട്ടിലേക്ക് കയറാനും പെട്ടന്ന് ഒരു കാറ് ഞങ്ങളുടെ വണ്ടിയിൽ തട്ടി ഞാനും ആച്ചിയും ദേ പോണു നിലത്തേക്ക്. ഞാൻ പയ്യേ എണീറ്റ് കൈയ്യൊക്കെ തൂത്തു ആച്ചിയെ പൊക്കി എണീപ്പിച്ചു.ഞാൻ കലിപ്പോടെ നേരെ കാറിലേക്ക് നോട്ടം പായിച്ചു. കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി കൂളിംഗ് ഗ്ലാസ് മാറ്റി ഒരു കൈ പാന്റിന്റെ പോക്കറ്റിലിട്ട് എന്റെ മുന്നിൽ നിന്ന അയ്യളെ കണ്ടതും ഒരു നിമിഷം ആ നിപ്പ് അങ്ങനെ നിന്നു. പിന്നെ സ്ഥല കാല ബോതം വീണ്ടെടുത്ത് ഞാൻ അയ്യാളുടെ അടുത്തേക്ക് പാഞ്ഞടുത്തു.
താൻ എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ. കണ്ണു കണ്ടുടെ തനിക്ക്. അതെങ്ങനെയാ കണ്ണിൽ ഒരു ഗ്ലാസും തിരുകി വെച്ചാൽ എങ്ങനെ കാണാനാ. ബാക്കിയുള്ളവരെ വണ്ടിയിടുപ്പിച്ചു കൊല്ലാൻ..
തെറ്റ് എന്റെ ഭാഗത്തായത് കൊണ്ട് ഒരു sorry പറയുന്നു വെച്ചാ ഇറങ്ങിയേ.അപ്പോ ആ പിശാശിന്റെ വർത്തമാനം കേട്ടപ്പോ പറയാനല്ല ചെക്കിട് നോക്കി ഒന്ന് കൊടുക്കാനാ തോന്നിയെ. റൂടായി പോയത് ഇവൾടെ ഭാഗ്യം.
അല്ലങ്കിൽ തന്നെ ഈ കോപ്പിന്റെ അലറല് കേട്ട് ആളുകൾ കൂടാൻ തുടങ്ങി. ഇവളാണേ പറഞ്ഞ് പറഞ്ഞങ്ങു പോകുവാ.
അവസാനം അവളുടെ വർത്തമാനം സഹിക്ക വയ്യാതെ ഞാൻ കട്ട കലിപ്പിൽ തന്നെ നിർത്തടി എന്ന് ഉച്ചത്തിൽ പറഞ്ഞതും സ്വിച് ഇട്ടപോലെ അവൾ വാ അടച്ചു. നീ പറഞ്ഞ് പറഞ്ഞ് എങ്ങോട്ടടി കേറി പോണേ…
ഓഹോ.. ഞങ്ങളെ വന്നിടിപ്പിച്ചതും പോരാഞ്ഞിട്ട് നിന്ന് ചാടിക്കുന്നോ. അങ്ങനെ തന്റെ ഈ വിരട്ടാളിലൊന്നും പേടിക്കുന്നവളല്ല ഈ അശ്വനി മനസ്സിലായാടോ… കോട്ടും സൂട്ടുമിട്ട് നടന്നാൽ വലിയ മാന്യൻ തനി സ്വഭാവം കണ്ടില്ലേ. ഞാൻ അയ്യാളോട് കയർത്ത് സംസാരിച്ചോണ്ടിരിക്കെ ആച്ചി എന്റടുത്തേക്ക് നീങ്ങി വന്നിട്ട് മതി നിർത്ത് ആൾക്കാർ ശ്രെദ്ധിക്കുന്നു എന്നൊക്കെ മേല്ലേ ഞാൻ കേൾക്കേ പറയുന്നുണ്ട്. ആര് കേൾക്കാൻ..
ഇനിയും ഇങ്ങനെ ഈ കോപ്പിന്റെ വാർത്തമാനവും കേട്ടോണ്ടിരുന്നാൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാതയാകും അതും ചിന്തിച്ച് മനസ്സിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യതെ ഞാൻ പല്ല് ഞരിച്ച് തീർത്തു അടങ്ങാത്ത ദേഷ്യത്തിൽ അവളെ നോക്കി stop it പറഞ്ഞു. അവളോട് ഞാൻ എന്തേലും പറഞ്ഞാൽ അത് അവൾക്ക് തന്നെ പണിയെന്നു തോന്നിയതിനാൽ അവളുടെ കൂടെ ഉണ്ടായിരുന്ന ചെക്കനിലേക്ക് ലുക്ക് വിട്ടു. അവനാണേ കാറ്റ് പോയ പട്ടം കണക്കെ നിക്കുവാ. ഞാൻ നിക്കുന്ന കണ്ട് അവൻ ഒരു പേടിയോടെ എന്നെ നോക്കി.
ബ്രദർ ആണോ എന്റെ ചോത്യം കേട്ട് അവൻ മേല്ലേ തലയാട്ടി. അപ്പോൾ അവള് കിടന്ന് ചേലക്കുവാ. ഞാൻ കൈ ചുരുട്ടി പിടിച്ച് എന്റെ ദേഷ്യത്തെ കണ്ട്രോൾ ചെയ്യാൻ ശ്രെമിച്ചു.
നിന്റെ ചേച്ചിയെ ജീവനോടെ വേണമെങ്കിൽ ഇപ്പോ ഈ നിമിഷം ഇവിടന്ന് കൂട്ടി കൊണ്ടു പൊക്കോ. ദിസ് ഈസ് മൈ വാർണിംഗ്. ഞാൻ കലിപ്പിന്റെ ഉച്ചതയിൽ നിന്ന് പറഞ്ഞതും അവൾ എന്നോട് എന്തോ പറയാൻ വന്നതും ആ ചെക്കൻ അവളെയും വലിച്ച് വണ്ടിയുടെ അടുത്തേക്ക് കൊണ്ടുപോയി.
ഞാൻ ആ കലിപ്പിൽ തന്നെ കാറിൽ കയറി ഓഫീസിലേക്ക് വിട്ടു.
എന്റെ കൈയ്യിന്ന് വിട് ആച്ചി. നീ എന്തിനാ എന്നെ തടഞ്ഞേ.. അയ്യാളുടെ ആ വാർത്തമാനത്തിന് നല്ല പുളിച്ച വർത്തമാനം പറയാൻ വന്നതായിരുന്നു. എന്താ ആ തെണ്ടിടെ ഒരു ഓവർ സ്മാർട്ട്. കാലൻ തെണ്ടി.. അതും പറഞ്ഞ് ഞാൻ എന്റെ വണ്ടിയിലേക്ക് ലുക്ക് വിട്ടതും സത്യം പറഞ്ഞാൽ എനിക്ക് കരച്ചിലു വന്നുപോയി. മേടിച്ചിട്ട് അതികം നാള് പോലുമായില്ല ഇപ്പോ എന്റെ വണ്ടിടെ കോലം കണ്ടില്ലേ… കാലമാടൻ… അതും പറഞ്ഞ് ഞാൻ എന്റെ വണ്ടിയെ ഒന്ന് ധയനീയമായി നോക്കി…
തുടരും…

by