രചന – കൃഷ്ണ
രണ്ടാമതെ ചെയ്യാൻ തുടങ്ങിയതും എന്റെ പിറകിൽ നിന്നും പറയുന്ന കാര്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
_________________________
അവൾക്കിട്ട് വീണ്ടും പണി കൊടുത്തു ഓഫീസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ എന്തോ അങ്ങനെ ചെയ്യണ്ടിയിരുന്നില്ല എന്ന് തോന്നി വീണ്ടും ഓഫീസിലേക്ക് കയറി.i
___________________________
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ രമ്യ. അവളെ കണ്ടതും ഒരു ചെറു പുഞ്ചിരി കൊടുത്തു.
ആ നിയായിരുന്നോ. നീ പോയില്ലേ?…
ഇല്ല…,, അല്ല നീ പോകുന്നില്ലേ. വർക്ക് ടൈം കഴിഞ്ഞില്ലേ..?.
എവിടന്നു..,, അങ്ങേര് ആ കീതവ് എനിക്ക് വീണ്ടും പണിതന്നു. വെറും പണിയല്ല നല്ല എട്ടിന്റെ പണി..
എന്റെ പറച്ചിൽ കേട്ട് രമ്യ ഒന്ന് ചിരിച്ചു.. എന്തോന്നടി കീതവ് അല്ല അർദ്ധവ്.അല്ല അതൊക്കെ പൊട്ടെ സർ എന്ത് പണിയാ നിനക്ക് തന്നെ അതും എട്ടിന്റെ തരാൻ അവൾ പുരികം പൊക്കി ചോദിച്ചു
രാവിലെ തൊട്ട് ഞാൻ എന്താണോ ചെയ്തത് അതു തന്നെ…
അത് നീ കംപ്ലീറ്റ് ആക്കില്ലേ..
ആമ് കംപ്ലീറ്റ് ചെയ്ത് ഞാൻ അങ്ങേരുടെ ക്യാബിനിൽ കൊണ്ടു പോയി കൊടുത്തു.
എന്നിട്ട്..??
എന്നിട്ട് എന്തുവാ… അങ്ങേര് ആ കീതവ് തെണ്ടി ഞാൻ കംപ്ലീറ്റ് ചെയ്ത ഫയൽസ് ക്ലാരിഫയ് ഇല്ലന്നും പറഞ്ഞ് എന്റെ മേലേക്ക് ഒറ്റ എറിയായിരുന്നു.
അയ്യോ എന്നിട്ട്??
എന്നിട്ട് എന്താവാൻ വീണ്ടും കറക്റ്റ് ചെയ്ത് കൊണ്ടുവരാൻ പറഞ്ഞ് ഫോണിലും കുത്തി ഒറ്റ പോക്ക് പോയി.. എനിക്കാണേൽ അങ്ങേരെ അപ്പോ കാലേ വാരി നിലത്തിട്ടടിച്ച് ചുമരിൽ തൂക്കി അല്ലേ വേണ്ടാ അങ്ങേരുടെ മോന്ത പിടിച്ച് തേക്കാത്ത ഭിത്തിയിലിട്ട് ഒരച് അതിൽ നല്ല കാന്താരി മുളക്കും മുളക് പൊടിയും തേച്ച് പിടിപ്പിക്കണം. എനിക്ക് പറയുമ്പോളും അരിശം തികട്ടി തികട്ടി വന്നു. എന്റെ ടേബിളിലിരുന്ന ഒരു പേപ്പർ കൈയ്യിൽ എടുത്ത് ചുരുട്ടി കൂട്ടി വലിച്ചു കീറി.. അല്ല പിന്ന അങ്ങേരെ അതുപോലെ കൈയിലിട്ട് ചെയ്യാൻ പറ്റില്ലല്ലോ.. ഇങ്ങനെയുണ്ടോ ഒന്ന്.. എന്റ ഈശ്വരാ…
എന്റെ കാട്ടായം കണ്ട് രമ്യ ഒരുതരം ചിരിക്കണോ കരയണോ എന്ന മട്ടിൽ നിക്കുവാണ്.
നീ നോക്കിക്കോ രമ്യ അങ്ങേർക്കിട്ട് ഞാൻ ഇതിനുള്ളത് കൊടുത്തിരിക്കും നോക്കിക്കോ. ഞാൻ അങ്ങനെയൊക്കെ കിടന്ന് പറയുമ്പോൾ രമ്യ എന്നെ ധയനീയമായി നോക്കിക്കോണ്ട് എന്തൊക്കെയോ കോപ്രായങ്ങൾ കാണിക്കുന്നുണ്ട്.
നിനക്കിതെന്താടി പറ്റിയെ ഞാൻ അങ്ങനെ ചോദിച്ചതും അവൾ തലയും കൈയ്യും ഇട്ട് എന്തൊക്കെയോ കാട്ടുന്നു. ഞാൻ അത് വലിയ മയിണ്ടിൽ എടുക്കാതെ വീണ്ടും പറയാൻ ഒരുങ്ങി.
അപ്പോ ഞാൻ എവിടെയാ നിർത്തിയെ???…
അങ്ങേർക്കിട്ട് നീ ഇതിനുള്ളത് കൊടുത്തിരിക്കും എന്നല്ലേ…
yes അതന്നെ..ഏ… അതെതാ ആ അബശബ്‌ദം അതും ചിന്തിച്ച് ഞാൻ പിറകിലേക്ക് തിരിഞ്ഞു നോക്കിയതും നെഞ്ചിന് മീതെ രണ്ട് കൈകളും പിണഞ്ഞു എന്നെ തന്നെ നോക്കി നിക്കുന്ന അങ്ങേരെ കണ്ടതും ഒരു തവണ കൂടി ഭൂമി പിളർന്നങ്കിലോ എന്ന് ഞാൻ ആലോചിച്ച് പോയി..
____________________________
ഓഫീസിൽ കയറി നേരെ അവൾടെ അടുത്തേക്ക് നടന്നതും രമ്യയോട് എന്തോ പറയുന്നതാണ് ഞാൻ കണ്ടത്. ഞാൻ മെല്ലെ അവൽക്കരികിലേക്ക് നടന്നു. അവൽക്കരികിലേക്ക് എത്തും തോറും അവൾടെ സംസാരം വക്തിയമായി കൊണ്ടിരുന്നു.എന്നെ കുറിച്ചായിരുന്നു അവൾടെ സംസാരം.അവൾടെ ആ പറച്ചിലിൽ ഉണ്ടായിരുന്നു എന്നോടുള്ള ദേഷ്യം എത്രമാത്രം ആയിരുന്നുന്ന്. അവൾ തിരിഞ്ഞു നിന്ന് സംസാരിക്കുന്നതിനാൽ ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ല. രമ്യ എന്നെ കണ്ടതും എന്താ പറയേണ്ടതെന്ന് അറിയാൻ പാടില്ലാതെ ധയനീയമായി നിക്കുവായിരുന്നു.
ഞാൻ അവളോട് മിണ്ടല്ലും എന്ന് കൈ കൊണ്ട് കാണിച്ച് നെഞ്ചിനു മീതെ കൈ പിണച്ച് അവൾ പറയുന്നത് കേട്ടു നിന്നു. രമ്യയുടെ ഭാവ മാറ്റം കണ്ട് അവൾ ഏതൊക്കെയോ പറയുന്നുണ്ട്. പിന്നെ അവൾടെ ചോത്യത്തിന് ഞാൻ മറുപടി പറഞ്ഞതും പെട്ടന്ന് അവൾ തിരിഞ്ഞു നോക്കിയതും അവൾടെ ആ നിപ്പ് കണ്ട് സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നെങ്കിലും അവളുടെ ആ പറച്ചിൽ ഓർത്തപ്പോൾ പെട്ടന്ന് തന്നെ എന്റെ മുഖത്ത് ദേഷ്യം വന്നു.
രമ്യ തന്റെ വർക്ക് കഴിഞ്ഞില്ലേ പിന്നെ എന്തിനാ ഇവിടെ നിൽക്കുന്നെ??
അത്… പിന്നെ.. സർ ഞാൻ.. പോകാൻ പോകുവാണ്..
എന്നാൽ വേഗം ആകട്ടെ..
അങ്ങേര് അങ്ങനെ പറഞ്ഞതും രമ്യ വാണം വിട്ട പോലെയാ അവിടന്ന് ഓടിയത്. എനിക്ക് അവൾടെ ഓട്ടം കണ്ടിട്ട് ചിരി വന്നതും അൽപ്പം ശബ്ധത്തിൽ തന്നെ ഞാൻ ചിരിച്ചു പോയി. പെട്ടന്ന് അങ്ങേരുടെ പറച്ചില് കേട്ട് എന്റ ചിരി സ്വിച് ഇട്ട പോലെ നിന്നുന്ന് പറഞ്ഞാൽ മതിയല്ലോ.
അതെന്താണന്നല്ലേ… നിങ്ങള് തന്നെ കേട്ടോ…
നാളെ 10മണിക്ക് ഈ ഫയൽസ് എന്റെ ടേബിളിൽ കണ്ടിരിക്കണം ഇല്ലങ്കിൽ ഇപ്പോ ഇവിടെ കിടന്ന് കുറെ ഡയലോഗ് ഇറക്കിയില്ലേ അത് ഞാനങ്ങു നടപ്പിലാക്കും മനസിലായോടി….
സർ നാളെ വർക്കിംഗ് ഡേ അല്ലല്ലോ.
ഇത് തന്നെയല്ലേ നിന്നോട് കുറച്ച് മുൻപ് ക്യാബിനിൽ വെച്ചും പറഞ്ഞത് അപ്പോ വർക്കിങ് ഡേ അല്ലായിരുന്നുന്ന് അറിയില്ലായിരുന്നോ… മമ്..
അത് പിന്നെ സർ ഞാൻ… ഞാൻ പറഞ്ഞ് മുഴുവിക്കും മുന്നെ രാജ ശാസനം ഇട്ടു കഴിഞ്ഞു.
ഇങ്ങോട്ട് ഒന്നും പറയാൻ നിൽക്കേണ്ട മനസ്സിലായോ. ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി. പിന്നെ നാളെ നീ വരുമ്പോൾ ഓഫീസ് ഓപ്പൺ ആയിരിക്കും.
അതും പറഞ്ഞ് അങ്ങേര് എന്നെ തുറിച്ചു നോക്കി തിരിഞ്ഞു നടന്നു. ഞാൻ അങ്ങേരോടുള്ള ദേഷ്യം കൈ ചുരുട്ടി പല്ല് ഞെരിച്ചു തീർത്തു അങ്ങേരെ തുറിച്ചു നോക്കി കൊണ്ട് നിന്നു എന്ന കൊണ്ടു അതല്ലേ പറ്റൂ.. അല്ല പിന്നെ..
പെട്ടന്ന് അങ്ങേര് നടത്തം നിർത്തി തിരിഞ്ഞു നോക്കിയതും ഞാൻ ഇനി എന്ത് പണിയാണോ പറയാൻ മറന്നത് എന്നും ചിന്തിച്ച് നിന്നതും സത്യം പറഞ്ഞാൽ അങ്ങേരുടെ ആ പറച്ചില് എനിക്ക് നേരിയ സന്തോഷം ഉണ്ടാക്കി.
ആ പിന്നെ ഇനി ഇപ്പോ ഇവിടെ ഒറ്റക്കിരുന്നു വർക്ക് ചെയ്യണ്ടാ. ഓഫീസ് ടൈം കഴിഞ്ഞാൽ ഇവിടെ ഇരുന്ന് വർക്ക് ചെയ്യാൻ ഞാൻ സമ്മതിക്കില്ലേ. so ഇപ്പോ നീ പൊക്കോ നാളെ കറക്റ്റ് ഞാൻ പറഞ്ഞ ടൈമിൽ ഫയൽസ് എന്റെ ടേബിളിൽ കണ്ടിരിക്കണം. ok. അതും പറഞ്ഞ് അങ്ങേര് പുറത്തേക്ക് നടന്നു.
ഞാൻ പിന്നെ അവിടെ നിന്ന് ടൈം കളയാൻ നിന്നില്ല. ഫയൽസ് ബാഗിൽ വെച്ച് ഫോണെടുത്തു ആച്ചിയെ വിളിച്ച് വരാൻ പറഞ്ഞ് ഞാൻ താഴേക്ക് നടന്നു.
________________________
എന്തോ അവൾ ഇന്ന് രാവിലെ മുതൽ കഷ്ടപ്പെട്ട് ഞാൻ കൊടുത്ത ടൈമിൽ തന്നെ ഫയൽസ് ക്ലിയർ ചെയ്ത് കൊണ്ടുവന്നത് കൊണ്ട് അവളോട് അങ്ങനെ shout ചെയ്യാണ്ടായിരുന്നുന്നു തോന്നിയത് കൊണ്ട് ഫയൽസ് മേടിച്ച് എന്റെ ക്യാബിനിൽ വെച്ചിട്ട് അവളോട് പൊയ്ക്കോളാൻ പറയാൻ വേണ്ടിയാണു തിരിച്ച് ഓഫീസിലേക്ക് തന്നെ വന്നത് അപ്പോൾ അവൾടെ പറച്ചില് കേട്ട് അവൾക്ക് കൊടുത്ത പണി കുറഞ്ഞു പോയോ എന്നാണ് എനിക്ക് തോന്നിയെ…അവക്കിട്ട് നല്ലൊരു എട്ടിന്റെ പണി തന്നെ ഞാൻ ഒരുക്കി വെച്ചിട്ടാണ് നാളെ അവളോട് ഓഫീസിലേക്ക് വരാൻ പറഞ്ഞത്. അവളുടെ അഹങ്കാരം ഞാൻ മാറ്റി കൊടുക്കുന്നുണ്ട്.. അതും ചിന്തിച്ച് ഞാൻ പുറത്തിറങ്ങി കാറിൽ കയറി വീട്ടിലേക്ക് വിട്ടു.
________________________
പുറത്തിറങ്ങി ഞാൻ ചുറ്റിനും നോക്കി. ഭാഗ്യം അങ്ങേര് പോയി എന്ന് ഞാൻ സ്വയം നെഞ്ചത്തു കൈ വെച്ച് പറഞ്ഞ് ഗേറ്റിനങ്ങോട്ട് നടന്നു. കുറച്ച് വൈകി ആണേലും ആച്ചി എത്തി. അതിന് അവനോട് ചൂടായപ്പോൾ ആ കുരിപ്പ് പറയുവാ ഞാൻ റോക്കാട്ടിലൊന്നുമല്ല വന്നത് സ്കൂട്ടിക്കാന്ന്.
അവന്റെ ആ വർത്തമാനം എനിക്ക് തീരെ പിടിച്ചില്ല കാരണം എന്റെ പ്രോപ്പർട്ടി അവന്റെ ഒരു അത്യാവശ്യത്തിനു വേണ്ടി കൊടുത്തിട്ട് അതും കരഞ്ഞു കാല് പിടിച്ചിട്ട് പാവമല്ലേ എന്നോർത്തു കൊടുത്തപ്പോൾ പറയണ വർത്തമാനം കേട്ടില്ലേ. ബ്ലഡി ആച്ചി ആങ്ങൾ… ഹും…
ഡാ… ചെക്കാ നീ കൊള്ളാല്ലോ. നിന്റെ ആവശ്യം കഴിഞ്ഞപ്പോൾ എന്റെ സ്കൂട്ടി നിനക്ക്
പുക്ഞ്ഞം ല്ലേ… എന്നെകൊണ്ട് ഒന്നും പറയിപ്പില്ലും. ഇനി വാടാ… നിചേച്ചി സ്കൂട്ടി ഒന്ന് തരുമോ എന്നും പറഞ്ഞോണ്ട്…
അയ്യോ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ. നിചേച്ചി അത് സീരിയസ് ആയി എടുത്തോ ശേ…
ഞാൻ അവനെ കാണപ്പിച്ചൊന്നു നോക്കിയപ്പോൾ ചെക്കൻ ഒരു വളിച്ച ഇളി പാസാക്കി തരുവാ..
കൂടുതല് കിടന്ന് കിനിക്കണ്ട മോൻ വണ്ടിയെടുക്ക്…. അതും പറഞ്ഞ് ഞങ്ങൾ അവിടന്ന് വീട്ടിലേക്ക് പറപ്പിച്ചു…
_________________________
[അപ്പു ]
വീട്ടിൽ വന്നിട്ടും എന്റെ ചിന്ത മുഴുവനും അങ്ങേരെ കുറിച്ചായിരുന്നു. എന്തോ ഇന്ന് നടന്നത് ഓർമ്മയിലേക്ക് വന്നോണ്ടിരിക്കുവാ. ഒരു സമാധാനവും കിട്ടുന്നില്ല. വേറൊന്നുമല്ല അങ്ങേരുടെ ആ തിളക്കമാർന്ന കണ്ണുകൾ എന്നെ വല്ലാതെ തളർത്തും പോലെ. ഓർക്കും തോറും മേലാസകാലം കുളിരു കോരും പോലെ…
ശോ അങ്ങേര് എന്റെ പേര് ചോദിച്ചു.ഞാനും തിരിച്ച് ചോദിക്കണ്ടതായിരുന്നു. ഇനിപ്പോ അങ്ങേരുടെ പേര് അറിയാൻ എന്താ ഒരു വഴി… ബിൽഡപ്പ് ഇട്ട് പോന്നതാ എനിക്ക് പറ്റിയ തെറ്റ് ഞാൻ സ്വയം തലക്കിടടിച്ചു. ഇനി അങ്ങേരെ കാണാൻ കഴിയോ ഒന്നൂടെ കണ്ടിരുന്നങ്കിൽ നന്നായിരുന്നു.
അവൾ വിരലിലെ നഖം കടിച്ചു തുപ്പി കൊണ്ട് അങ്ങനെ ഒരൊന്നും പറഞ്ഞു.
അല്ല ഞാൻ എന്തിനാ അയ്യാളെ കാണാൻ ആഗ്രഹിക്കുന്നെ എനിക്ക് എന്താ പറ്റിയെ.. അപ്പു നീ എന്തൊക്കെയാ ഈ ചിന്തിച്ച് കൂട്ടുന്നെ… എനിക്കെന്തിനാ അയ്യാളുടെ പേര് അറിഞ്ഞിട്ട് പോയെ പോയെ എല്ലാം പോയെ എല്ലാം
മൈൻഡിൽ നിന്നും പോയെ…. വീണ്ടും അങ്ങേരുടെ ആ നോട്ടവും ചിരിയും എന്റെ മനസിലേക്ക് വന്നോണ്ടിരിക്കുവായിരുന്നു.
ഈശ്വരാ… എനിക്കിതെന്താ നിച്ചു വർക്ക് കഴിഞ്ഞ് വന്നിരുന്നേൽ അവളെ വിളിച്ച് കാര്യം പറയാമായിരുന്നു. ഇതിപ്പോ ഇരുന്നിട്ടാണേ എനിക്ക് ഇരുപ്പും ഉറക്കുന്നില്ല… ശോ….
ഞാൻ അതും ചിന്തിച്ച് സമയം തള്ളി നീക്കി…
____________________________
[അഭി ]
*അർപ്പണ* കൊള്ളാം നല്ല പേര്… എനിക്ക് ഒത്തിരി ഇഷ്ട്ടമായി… *അർപ്പണ അഭിനവ്* ആഹാ ഇതാണ് സൂപ്പർ നല്ലോണം ചേരുന്നുണ്ട്. ബട്ട് അവൾടെ സ്വഭാവമാണ്…ആമ്… അത്
ശരിയാക്കാം.അവിടത്തെ കാല പരിപാടികൾ കഴിഞ്ഞ് ഞാൻ സ്റ്റേഷനിലേക്ക് വന്ന് ആ ഞരമ്പ് രോഗിയെ നന്നായി പെരുമാറി അവനെ ലോക്കപ്പിൽ ഇട്ട് ഞാൻ നേരെ പോയി ചെയറിൽ ഇരുന്നു. അവളെ കുറിച്ച് അങ്ങനെയൊക്കെ ആലോചിച്ചിരുന്നത്
അല്ല എനിക്കിതെന്താ പറ്റിയെ… ഞാൻ
എന്തൊക്കെയാ ഈ ചിന്തിച്ച് കൂട്ടുന്നെ…
അഭി നിനക്കിതെന്താ പറ്റിയെ. നീ എന്താ ഇങ്ങനയൊക്കെ ചിന്തിച്ച് കൂട്ടുന്നെ… ഞാൻ തല കുടഞ്ഞു ചിന്തകളിൽ നിന്നും സ്വബോധത്തിൽ വന്നിട്ടും ഇന്ന് അവളെ കണ്ടത് മാത്രമാണ് മനസ്സിൽ വന്നോണ്ടിരുന്നത്.. എനിക്കിതെന്താ പറ്റുന്നെ…
________________________
[നിച്ചു ]
വീട്ടിൽ എത്തിയതും ഞാൻ നേരെ റൂമിലേക്ക് വന്ന് ഫ്രഷ് ആയി താഴേക്ക് വന്ന് ചായ കുടിയും കഴിഞ്ഞ് അമ്മയോട് ഒന്നും രണ്ടും പറഞ്ഞ് ഇരുന്നപ്പോളാണ് അങ്ങേരുടെ വർക്കിന്റെ കാര്യം ഓർമ്മ വന്നത്. ഞാൻ ഇരുന്നിടത് നിന്നും ഒറ്റയോട്ടമായിരുന്നു റൂമിലേക്ക്. റൂമിൽ വന്ന് ഞാൻ ബാഗിൽ നിന്നും ഫയൽസ് എടുത്ത് കട്ടിലിൽ വന്നിരുന്നു.
ഞാൻ ഇതൊക്കെ കറക്റ്റ് ആയിട്ടല്ലേ ചെയ്തത്. അങ്ങേർക്കിത് എന്തിന്റെ കോടനാവോ. ഇതിൽ കൂടുതൽ എങ്ങനെയാ ഞാൻ കറക്റ്റ് ആക്കേണ്ടത് അതും ചിന്തിച്ചിരുന്നപ്പോൾ ആണ് എന്റെ ഫോൺ അടിച്ചത്. നോക്കിയപ്പോൾ അപ്പുവാണ്. കാൾ എടുത്ത് ഞാൻ ഹലോ വെച്ചു.
ഞാൻ : ഹലോ അപ്പു എന്താടി???
അപ്പു : അതെന്താടി എനിക്ക് നിന്നെ വിളിക്കാൻ പാടില്ലേ
ഞാൻ :അയ്യോ ഞാൻ ചോദിച്ചന്നേയുള്ളു എന്റപ്പുവേ…
അപ്പു: എന്താ പരിപാടി..
ഞാൻ :അതൊന്നും പറയണ്ട എന്റ അപ്പുവേ ഇന്ന് ഞങ്ങളുടെ MD വിശ്വനാഥൻ സർ ദുബായിൽ പോയി പകരം സാറിന്റെ മകൻ new MD ആയി ചാർജ്‌ടുത്തു. പിന്നെ ഇന്ന് നടന്നതൊക്കെ വള്ളി പുള്ളി തെറ്റാതെ ഞാൻ അങ്ങ് പറഞ്ഞു. അത് കേട്ടതും ആ തെണ്ടി അപ്പു കിടന്ന് കിണിക്കുവാ ബ്ലഡി ടീച്ചറസി… ഹും.
അതെ ഇങ്ങനെ കിടന്ന് കിണിക്കാൻ മാത്രം ഞാൻ കോമഡി ഒന്നുമല്ലല്ലോ പറഞ്ഞേ മമ്… എന്റെ കലിപ്പിലെ പറച്ചില് കേട്ട് അപ്പു ചിരി നിർത്തി.
അപ്പു :സോറിടി നിച്ചൂട്ടി നിന്റെ അമളി ഓർത്ത് ഞാൻ ചിരിച്ചു പോയതല്ലേ sorry sorry…. ആമ് പിന്നെ ഞാൻ വേറൊരു കാര്യം പറയാൻ വേണ്ടിയാ വിളിച്ചേ…
ഞാൻ :അതെന്താണാവോ ആ കാര്യം. എന്റെ ചോത്യം കേട്ട് അപ്പു ഇന്ന് റോട്ടിൽ വെച്ചുണ്ടായ കാര്യങ്ങൾ പറഞ്ഞത് കേട്ട് ഞാൻ അങ്ങേർക്കിത്തേത് പറ്റി എന്ന് ചിന്തിച്ച് പോയി.
അപ്പു :ഡി… നിച്ചു…
ഞാൻ :ആ അപ്പു കിടന്ന് കാറാതാടി ഞാൻ കേൾക്കുന്നുണ്ട്.
അപ്പു :നിന്റെ ഒച്ച കേൾക്കാഞ്ഞപ്പോൾ ഞാൻ വിചാരിച്ചു… അതാ..
ഞാൻ :അല്ല മോളേ ഇതിപ്പോ അങ്ങേര് നീ പോണത് കണ്ടിട്ട് നിന്റെ പുറകെ വെച്ച് പിടിച്ച് വന്ന് നിന്നോട് മിണ്ടുകയും പേര് ചോദിക്കുകയുമൊക്കെ ചെയ്ത സ്ഥിതിക്ക് എനിക്ക് എന്തോ എവിടെയോ ഒരു ഡൗട്ട് തോന്നുന്നു.
അപ്പു :എന്ത് ഡൗട്ട്??
ഞാൻ :പുള്ളിക്ക് നിന്നോട് വല്ല ലവർഫിക്കേഷൻ വന്നോ എന്തോ.കൺഫോം അല്ല എന്റെ ഒരു ഊഹം മാത്രമാണ്..
അപ്പു :എന്നാലേ എന്റെ മോളേ അതികം അങ്ങോട്ട് ഊഹിക്കേണ്ട കിട്ടോ
ഞാൻ :അല്ല അപ്പു ആള് പോലീസ് ആണ് അപ്പോ ഒരു കൈ നോക്കിക്കൂടന്നില്ലല്ലോ എന്താ.. മമ് മമ്..
അപ്പു :ഒന്ന് പോയെ നിച്ചു. ഒരു ചെറിയ കാര്യത്തിന്റെ പേരിലാണ് അങ്ങേര് എന്റെ കവിളിന്റെ ഷേപ്പ് മാറ്റിയെ…ആ അങ്ങേരെ ഞാൻ ഇഷ്ട്ടപെടണമെന്നോ നീ വല്ല നടക്കുന്ന കാര്യം വല്ലതും പറയ്…
ഞാൻ :ഇത് ചിലപ്പോൾ നടന്നാലോ.. അങ്ങേര് വന്ന് നിന്നോട് I Love You പറഞ്ഞാലോ അപ്പോ നീ എന്ത് ചെയ്യും.
അപ്പു :അത് പറയുമ്പോൾ ചിന്തിച്ചാൽ പോരെ നിച്ചു. നീ വെറുതെ മനുഷ്യനെ പറഞ്ഞ് പേടിപ്പിക്കാതെടി
ഞാൻ :ഓ… ഞാൻ ഒന്നും പറയുന്നില്ല. ആ പിന്നെ ഈ പുള്ളിയെ കാണാൻ വല്ല വഴിയുമുണ്ടോ. കാണാൻ എങ്ങനെയാ ആള്…
അപ്പു :അത് പിന്നെ… കാണാൻ നല്ലതൊക്കെയാ പക്ഷേ…
ഞാൻ :എന്താ ഒരു പക്ഷേ.. മമ്..
അപ്പു :നിച്ചു അങ്ങേര് നല്ല ദേഷ്യ കാരനാന്നെ…
ഞാൻ :അയ്യാൾ ദേഷ്യ കാരൻ എന്ന് പറയാൻ അന്ന് നിന്നെ അടിച്ചത് കൊണ്ടായിരിക്കും ല്ലേ.. എന്റ അപ്പു അയ്യാൾ നിന്നെ ചുമ്മാ കേറി തല്ലിയതൊന്നും അല്ലല്ലോ നിന്റെ പറച്ചിലിനല്ലേ… പിന്നെ ദേഷ്യം അതൊക്കെ ഒരൊറ്റ സെക്കൻഡിൽ മാറുന്ന കാര്യമാണ്.
അപ്പു :നിച്ചു നീ പറഞ്ഞ് പറഞ്ഞ് എനിക്കും അങ്ങേർക്കും അവിഹിതം ഉണ്ടാക്കുമോടി.. കുരുപ്പേ..
ഞാൻ അതിനൊന്നു ചിരിച്ചു കൊടുത്തു. പിന്നെ കുറെ നേരം ഞങ്ങൾ സംസാരിച്ചിരുന്നു. കാൾ കട്ട് ചെയ്ത് ഞാൻ എന്റെ വർക്ക് തുടങ്ങി.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
[ആദി ]
അവക്കിട്ട് ഒരു പണി കൊടുത്തില്ലങ്കിൽ ശരിയാകില്ല.എന്തായാലും നാളെ നീ വരുമ്പോൾ ബാക്കി കാണാമെടി… അതും ചിന്തിച്ച് ഞാൻ കാറിന്റെ സ്പീഡ് കൂട്ടി. അതികം താമസിക്കാതെ എന്റെ കാറ് വീടിന്റെ ഗേറ്റിനു മുന്നിൽ എത്തി. എന്റെ ഹോണടി കേട്ട് വാച് മാൻ ഓടി വന്ന് ഗേറ്റ് തുറന്നതും ഞാൻ കറുമെടുത്ത് പോർച്ചിലെക് പോയി വണ്ടി നിർത്തി. കാറിൽ നിന്നും ഇറങ്ങി ഞാൻ അകത്തേക്ക് കയറിയതും അമ്മ കാറിന്റെ ശബ്‌ദം കേട്ട് ഹാളിൽ എത്തിയിരുന്നു. അഭി വർക്ക് കഴിഞ്ഞ് എത്തീട്ടില്ലായിരുന്നു.
പിന്നെ അച്ഛന്റെ കാര്യവും ഇന്ന് ഓഫീസിലെ കാര്യവും അങ്ങനെ ഒരുന്നും ചോദിക്കലും പറച്ചിലും കഴിഞ്ഞ് ഞാൻ റൂമിലേക് വന്ന് നേരെ ബാത്ത് റൂമിലേക്ക് പോയി ഫ്രഷ് ആയി ഡ്രസ്സും ചേഞ്ച് ചെയ്ത് താഴേക്ക് വന്ന് സോഫയിൽ ഇരുന്നു.
അപ്പോഴേക്കും അമ്മ എനിക്ക് കുടിക്കാൻ ഒരു ഗ്ലാസ് ജൂസ് കൊണ്ടുവന്നു തന്നു. ഞാൻ അതും മേടിച് ഒരു സിപ് കുടിച്ച് സോഫയിലേക്ക് ചാരി ഇരുന്ന്. നാളെ നടക്കാൻ പോകുന്ന കാര്യം ഓർത്ത് അവൻ മുഖംകൊട്ടി ചിരിച്ച് കൈയ്യിൽ ഇരുന്ന ഗ്ലാസിൽ പിടി മുറുക്കി..
തുടരും…..

by