രചന – കൃഷ്ണ
സ്കൂട്ടീടെ കിച് കിച്ചൊക്കെ ഇന്നലെ ശരിയാക്കി..സത്യം പറഞ്ഞാൽ അന്ന് ആദി സാർ ഡ്രോപ്പ് ചെയ്തില്ലായിരുന്നേൽ ഞാൻ എപ്പോ വീട്ടിലെത്താനായിരുന്നു… ഇനി നീ എനിക്ക് ഇതുപോലുള്ള പണിയൊന്നും തരല്ലും കിട്ടല്ലോ… ഓഫീസിലേക്ക് പോകാൻ റെഡിയായി അമ്മയോടും യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി സ്കൂട്ടിയിലേക്കിരുന്നു ഹാൻഡിലിൽ പിടിച്ച് അത്രയും പറഞ്ഞ് ഞാൻ വണ്ടിയെടുത്തു.
കൈയ്യിലെ വാച്ചിലേക്ക് സമയം നോക്കി ഞാൻ സ്കൂട്ടിയുടെ സ്പീഡ് ഒന്നൂടെ കൂട്ടി. പെട്ടന്ന് ഒരു കാറ് ചീറി പാഞ്ഞ് തൊട്ടു തൊട്ടില്ല എന്ന കണക്കെ over take ചെയ്ത് പോയത്.
ആ കാറ് പോയതിന്റെ ഷോക്കിൽ എന്റെ ബാലൻസ് ചെറുതായൊന്നു തെറ്റിയെങ്കിലും പെട്ടന്ന് ബ്രേക്കിട്ട് നിർത്തി ആ പാഞ്ഞു കേറി വായു ഗുളിക മേടിക്കാൻ പോയവനെ പ്രാകി കൊന്നു.. അല്ല പിന്നെ…. ഒരുവിധം വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞ് ഞാൻ വണ്ടി സ്റ്റാർട്ടാക്കിയപ്പോൾ ദേണ്ടേ ആ ചീറി പാഞ്ഞ് പോയ കാർ അതെ പോയ സ്പീഡിൽ തന്നെ റിട്ടേൺ വരുന്നു… എന്തായാലും കാർ ഓടിച്ച തെണ്ടിയുടെ മുഖത്ത് നോക്കി ഒന്നും പറയാൻ പറ്റാഞ്ഞതിന്റെ വിഷമത്തിൽ വണ്ടി എടുക്കാനൊരുങ്ങിയപ്പോൾ അവനായിട്ട് തന്നെ തിരിച്ചു വരുന്നത് കണ്ടപ്പോൾ രണ്ടു പറയാൻ തന്നെ തീരുമാനിച്ചങ്ങനെ നിന്നു…
എന്റെ മുന്നിൽ കൊണ്ടുവന്ന് കാർ നിർത്തി…
ഞാൻ അതിൽ നിന്നും ആളിറങ്ങാൻ വേണ്ടി കാത്തു നിന്നു… കാറിന്റെ ഡോർ ഓപ്പൺ ചെയ്ത് ഇറങ്ങിയ ആളെ കണ്ട് ഞാനൊന്നു ഞെട്ടി… ഞെട്ടാനും കാരണമുണ്ട് അമ്മാതിരി കാര്യങ്ങളാണല്ലോ രമ്യ എന്നോട് പറഞ്ഞിട്ടുള്ളത്…
കി… കിരൺ ഞാൻ മേല്ലേ പറഞ്ഞു…
അങ്ങേര് ഒരു ചിരിയാലേ എന്റടുത്തേക്ക് നടന്നടുത്തപ്പോൾ ഞാൻ ഹാൻഡിലിൽ പിടിമുറുക്കി…. ദേഷ്യത്തിലല്ല പേടിച്ചിട്ട്…. ആരായാലും രണ്ട് പറയാൻ നിന്ന ഞാനാ…
ഹായ്… അശ്വനി എന്നെ മനസിലായില്ലേ… എന്റടുത്തു വന്ന് പാന്റിന്റെ ഒരു പോക്കറ്റിൽ കൈയ്യിട്ടുകൊണ്ട് ചോദിച്ചതും ഇങ്ങേര് എന്നെ ഓർക്കുന്നുണ്ടോ അതും എന്റെ പേരുൾപ്പടെ…എങ്ങനെ ഓർക്കാതിരിക്കും ആളെ വായി നോക്കി സ്വഭാവം മാത്രം അറിയാതെ അമ്മാതിരി കട്ടായമല്ലേ അന്ന് കാണിച്ചത്…ഞാൻ അന്ന് നടന്നതൊക്കെ വേഗം റീവൈൻഡ് ചെയ്ത് അയ്യാൾക്ക് നേരെ ഞാൻ വേണോ വേണ്ടയോ എന്ന മട്ടിലൊന്നു തലയാട്ടി കൊടുത്തു…
ഓ… അപ്പോ മറന്നിട്ടില്ല എന്ന് അങ്ങേര് എന്നോട് പറഞ്ഞപ്പോൾ പെട്ടന്ന് മറക്കാൻ പറ്റാത്ത കാര്യങ്ങളാണല്ലോ നിങ്ങളെക്കുറിച്ച് അറിഞ്ഞിട്ടുള്ളത് എന്നു ഞാൻ മനസ്സിൽ തന്നെ മൊഴിഞ്ഞു…
ആക്ച്വലി എനിക്കൊരു അർജന്റ് മീറ്റിംഗ് ഉണ്ടായിരുന്നത് കൊണ്ടാണ് ഞാൻ മാക്സിമം സ്പീഡ് കൂട്ടി പറപ്പിച്ചത്.. അപ്പോഴാ എനിക്കൊരു കാൾ വന്ന് ഞാൻ ഫോണിൽ നോട്ടം കൊടുത്ത് കാൾ അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ച് മുന്നിലേക്ക് നോക്കിയപ്പോൾ തന്റെ സ്കൂട്ടി കണ്ടത് പെട്ടന്ന് വെട്ടിച്ചത് കൊണ്ട് തന്നെ പാസ്സ് ചെയ്ത് പോയത്… സീനകണ്ടല്ലോ എന്നോർത്ത നിർത്താതെ പോയത് അപ്പോഴാ കണ്ണാടിയിലൂടെ താൻ എന്റെ വണ്ടിയെ നോക്കി കലിപ്പിട്ട് എന്തൊക്കെയോ വിളിച്ചു കൂവുന്നത് ശ്രെദ്ധിച്ചത്. അപ്പോ തന്നെ ഞാൻ റിട്ടേൺ തിരിച്ചു… സോറി തനിക്കൊന്നും പറ്റില്ലല്ലോ….
just മിസ്സിനാണ് നമ്മള് കാലന്റെ കവാടം കടക്കാതിരുന്നത്… എന്നിട്ടങ്ങേരുടെ ഒരു ചോത്യം ഒന്നും പറ്റില്ലല്ലോ എന്ന്… ഞാൻ മനസ്സിൽ പറഞ്ഞ് ദേഷ്യം പുറമേ കാണിക്കാതെ കുഴപ്പമൊന്നും ഇല്ല…
അല്ല താൻ എങ്ങോട്ടാ…
അത് ഞാൻ… ഓഫ്… ഫ്രണ്ടിന്റെ വീട്ടിൽ പോകുവായിരുന്നു അപ്പോഴാ….
ഓ… എന്നാൽ ശരി വീണ്ടും കാണാം…
മമ് ഞാൻ ഒന്ന് തലയാട്ടി കാണിച്ച് വണ്ടി സ്റ്റാർട്ട് ചെയ്ത് പോകാൻ ഒരുകിയതും അങ്ങേര് ഒരു മിനിറ്റ് എന്നും പറഞ്ഞ് എന്നെ അവിടെ നിർത്തിയപ്പോൾ മുഖം ചുളിച്ച് അങ്ങേരിലേക്ക് നോക്കി..
അങ്ങേര് പേഴ്സിൽ നിന്നും ഒരു കാർഡ് എടുത്ത് എനിക്ക് നേരെ നീട്ടി..
ഇതിൽ എന്റെ കമ്പനിയുടെയും പിന്നെ എന്റെ കോൺടാക്ട് നമ്പറും ഉണ്ട്…
എനിക്ക് നേരെ നീട്ടിയ ആ കാർഡ് മനസില്ല മനസോടെ മേടിച്ച് അതിൽ എഴുതിയിരുന്നത് വായിച്ചു.
Kiran prathap MD of marvalent group of company.
തൊട്ട് താഴെയായി phone നമ്പറും ഉണ്ടായിരുന്നു..
തനിക്ക് താൽപ്പര്യമുണ്ടെൽ എന്റ കമ്പനിയിൽ ജോയിൻ ചെയ്യാം… ok.. എന്നങ്ങേര് എന്നോട് പറഞ്ഞപ്പോൾ ജോലി അതും നിങ്ങടെ കമ്പനിയിൽ നടന്നത് തന്നെ…. ഇങ്ങേര് കേൾക്കാത്ത വിധം പിറുപിറുത് ഒന്ന് ചിരിച്ചു കൊടുത്തു…
അപ്പോ ശരി അശ്വനി… once again നമുക്ക് വീണ്ടും കാണാം… bye.. അതും പറഞ്ഞ് അങ്ങേര് കാറിൽ കയറി ഞൊടിയിടയിൽ വണ്ടി തിരിച്ച് അവിടന്ന് പോയി. അങ്ങേരുടെ കാർ പോയതും എന്റെ കൈയ്യിൽ പിടിച്ചിരുന്ന കാർഡിലേക്ക് നോക്കി കിരൺ പ്രതാപ് രമ്യ പറഞ്ഞ കണക്കാണേൽ ഇയ്യാള് അത്ര പേടിക്കേണ്ട ആളായിട്ട് തോന്നുന്നില്ലല്ലോ.. ആമ് എന്തേലുമാകട്ടെ… ഇനി ഇങ്ങേരുടെ കണ്ണിൽ പെടാതെ നോക്കണം.. അതും ചിന്തിച്ച് കൈയ്യിൽ പിടിച്ചിരുന്ന ആ കാർഡ് ഞാൻ റോഡിന്റെ സൈഡിലേക്കേറിഞ്ഞു കളഞ്ഞ് വണ്ടി നേരെ ഓഫീസിലേക്ക് വിട്ടു. ഓഫീസിലെത്തിയതും ഞാൻ വേഗം ക്യാബിനിലേക്ക് വെച്ചു പിടിച്ചു… ടൈം നോക്കിയപ്പോൾ ആദി സാർ വരാൻ സമയം ആകുന്നതേയുള്ളു… ഞാൻ ക്യാബിനിലേക്ക് വന്നതും സീറ്റിൽ വന്നിരുന്ന് ശ്വാസമോന്നു നീട്ടി വലിച്ച് വിട്ടു. തൊട്ടു മുന്നേ ആ കിരണിനെ കണ്ടപ്പോൾ എനിക്ക് ഉള്ളാലെ ചെറിയൊരു പേടി തോന്നിയെങ്കിൽ കൂടിയും പേടിയുടെ ഒരു തരിമ്പു പോലും ഞാൻ പുറമേ കട്ടാതെ പിടിച്ച് നിന്നു… ഇന്ന് കിരണിനെ കണ്ടകാര്യം ലഞ്ച് ടൈമിൽ രമ്യയോടെ പറയണം എന്നൊക്കെ മനസിലോർത് ഞാൻ എന്റെ വർക്ക് ചെയ്യാൻ തുടങ്ങി.അതികം വൈകാതെ ആദി സാറും വന്നു.
അങ്ങേര് ക്യാബിനേക്കത്തേക്ക് കയറിപ്പോൾ ഞാൻ ഇരുന്നിടത് നിന്നും എണീറ്റ് wish ചെയ്തപ്പോൾ അങ്ങേര് മുന്നോട്ട് നോക്കി കൊണ്ട് ഞാൻ പറഞ്ഞത് ശ്രെദ്ധിക്കാതെ സീറ്റിൽ പോയിരുന്നു.. ആൾടെ മുഖം നല്ല ഗൗരവമായിരുന്നു… ഇതിപ്പോ എന്താണാവോ.. ആ… ആർക്കറിയാം എപ്പോഴാ സ്വഭാവം മാറുന്നതെന്നു അങ്ങേർക്കും തമ്പുരാനും മാത്രമറിയാം… അന്യൻ തന്നെ… ഞാൻ അങ്ങേരെ കുറിച്ച് ഓരോന്നും പിറുപിറുത്ത് ചെയറിലേക്ക് ഇരിക്കാൻ തുനിഞ്ഞതും അശ്വനി…എന്നൊരു വിളി ആയിരുന്നു… ഇരിക്കാനാജ്ഞ ഞാൻ സ്പോട്ടിൽ തന്നെ സ്റ്റേടിയായി നിന്ന് അങ്ങേരെ നോക്കി പിന്നെ അങ്ങോട്ടേക്ക് ചെന്നു…
നീയും കിരണും തമ്മിൽ എന്തായിരുന്നു റോട്ടിൽ വെച്ചൊരു സംസാരം???
ലാപ്പിലേക്ക് തന്നെ നോട്ടം കൊടുത്ത് ഗൗരവത്തിൽ അങ്ങനെ ചോദിച്ചതും ഇങ്ങേരീതെപ്പോ കണ്ട് എന്നും ചിന്തിച്ച് നിന്നപ്പോൾ ചോദിച്ചത് കേട്ടില്ലേ എന്നൊരലർച്ച ആയിരുന്നു.
അങ്ങേരുടെ അലർച്ച കേട്ടതും ഞാൻ ഞെട്ടി അൽപ്പം പേടിയോടെ അങ്ങേരെ നോക്കിയപ്പോൾ ആള് കലിപ്പിൽ എന്നെ നോക്കി നിക്കുവാണ്… ആ നോട്ടം കണ്ടതും ഞാൻ പേടിയോടെ ഉമിനീരിറക്കി നിന്നു..
നിന്റെ നാവിറങ്ങി പോയോ… ഞാൻ ചോദിച്ചതിനുത്തരം പറയാൻ…
അ… അത് സാർ ഞാൻ..
ഹും കണ്ടവൻ മാരോട് റോട്ടിൽ വർത്തമാനവും പറഞ്ഞ് നിന്നിട്ട് നിന്റെ ഇഷ്ടത്തിന് എന്റെ ഓഫീസിലേക്ക് വരാൻ പറ്റില്ല…ഞാൻ ബാക്കി പറയാൻ വന്നതും അങ്ങേരുടെ ആ പറച്ചില് കേട്ടപ്പോൾ ഒരേ നിമിഷം ഞെട്ടലും അതിലുപരി അയ്യോളുപറഞ്ഞ ആ വാക്ക് എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്തോ അങ്ങേര് പറഞ്ഞ ആ വാക്ക് കേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞു വന്നതും ഞാൻ മുഖം പെട്ടന്ന് താഴ്ത്തി…
അപ്പോ ആ കിരൺ എന്നോട് മിണ്ടുന്നത് ഇങ്ങേര് കണ്ടന്ന് എനിക്ക് മനസ്സിലായി..
നിനക്കെന്താ ഉത്തരമില്ലേ എന്റെ മുഖത്തേക്ക് നോക്കടി എന്നങ്ങേരു കലിപ്പിൽ പറഞ്ഞതും നിറകണ്ണുകളോടെ ഞാൻ അങ്ങേരുടെ മുഖത്തേക്ക് നോക്കി… ഞാൻ അങ്ങേരെ നോക്കിയതും ദേഷ്യത്തിൽ വരിഞ്ഞു മുറുകിയ ആ മുഖം ഒന്നായഞ്ഞു…
അശ്വനി.. താൻ… താൻ കരയാൻ വേണ്ടിയല്ല ഞാൻ അത്രയും ഷൗറ്റ് ചെയ്ത് സംസാരിച്ചത്… അവൻ… ആ കിരണിനോടൊപ്പം താൻ സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക്… ബാക്കി പറയാതെ അങ്ങേര് കൈ ചുരിട്ടി പിടിച്ച് ദേഷ്യം കൺട്രോൾ ചെയ്ത് കണ്ണുകൾ ഇറുക്കിയടച്ച് എന്നിലേക്ക് നോക്കി..
i mean ഞാൻ ഉദ്ദേശിച്ചത് കിരൺ എന്റെ മുഖ്യ ശത്രുവാണ്.. മാത്രവുമല്ല നമ്മുടെ കമ്പനിയെ എങ്ങനെ തകർക്കാം എന്ന് ചിന്തിച്ചു നടക്കുന്നവനാണ്…. നമ്പർ വൺ കമ്പനിയായി ഫസ്റ്റ് പൊസിഷനിൽ നിക്കുന്നത് അവന്റെ കമ്പനിയാണ് എന്നൊരു അഹങ്കാരം അവനുണ്ട്… എന്നെ തകർക്കാൻ വേണ്ടി അവൻ എന്തും ചെയ്യും… അപ്പോ അങ്ങനെയുള്ള അവനുമായി താൻ സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യം നിയത്രിക്കാൻ കഴിഞ്ഞില്ല അതാണ് ഞാൻ തന്നോട് അങ്ങനെയൊക്കെ…
അങ്ങേര് അത്രയും പറഞ്ഞ് നിർത്തിയപ്പോൾ എന്റെ കണ്ണിൽ നിന്നും ഉതിർന്നിറങ്ങിയ കണ്ണു നീര് തുടച്ച് ഒരു ചിരി വരുത്തി ഞാൻ അയ്യാളെ നോക്കി. സാർ പറഞ്ഞത് നേരാണ് ഞാൻ അൽപ്പം ലേറ്റ് ആയിട്ടാണ് വന്നത് അത് ഞാൻ വരുന്ന വഴിക്ക് സാറിന്റെ ശത്രുവായ കിരൺ പ്രതാപ്പിനോട് സംസാരിച്ചത് കൊണ്ട് തന്നെയാണ്… പക്ഷേ ഞാനായിട്ട് വന്നതല്ല അയ്യാൾ തന്നെ വന്നതാണ്.. അതും പറഞ്ഞ് ഞാൻ നടന്നതൊക്കെ പറഞ്ഞു.
ഞാൻ പറഞ്ഞ് കഴിഞ്ഞപ്പോൾ അങ്ങേരുടെ എന്നോട് എന്തോ പറയാൻ ഒരുങ്ങിയതും ഞാൻ അതിനെ തടഞ്ഞു കൊണ്ട് ബാക്കി കൂടി പറഞ്ഞു തുടങ്ങി…
സാർ എന്നോട് ഒറ്റ ശ്വാസത്തിൽ കുറെയൊക്കെ ദേഷ്യത്തിൽ പറഞ്ഞല്ലോ… കാര്യമറിയാതെ സാർ എന്നോട് പറഞ്ഞ ആ വാക്കുകൾ എനിക്കന്നല്ല ഒരുപെണ്ണിനും കേട്ടു നിക്കാൻ പറ്റില്ല… സാറിൽ നിന്നും ആ വാക്കുകൾ ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല… പിന്നെ ഞാൻ ആ കിരണിനോട് സംസാരിച്ചതാണ് സാറിന്റെ ഈ ദേഷ്യത്തിന് കാരണമെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു.പക്ഷേ സാറ് പറഞ്ഞ വാക്കുകൾക്ക് ഒരു ക്ഷമ പറച്ചിലിൽ ഒതുങ്ങില്ല. കാരണം ആ വാക്കുകൾ എന്റെ മനസിനെ അത്രയധികം വേദനിപ്പിച്ചു.ഞാൻ സാറിനോട് പറയാൻ ആളൊന്നുമല്ല എങ്കിൽ കൂടിയും ഒരാളോടും സാർ എന്നോട് പറഞ്ഞത് പോലെയുള്ള വാക്കുകൾ പറയരുത്.
നിയാത്രണം വിട്ട് പറയുന്ന ഓരോ വാക്കും അവരിൽ എത്രമാത്രം വേദന ഉണ്ടാക്കുമെന്ന് സാറിന് പറഞ്ഞാൽ മനസിലാകില്ല. പറഞ്ഞ വാക്കുകൾ പിന്നെ ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല. തല്ലി നോവിക്കുന്നതിനേക്കാൾ വേദനയായിരിക്കും വാക്കുകൾ കൊണ്ട് നോവിക്കുന്നതിനുള്ളത്…
അ… അശ്വനി ഞാൻ…
വേണ്ട സാർ… എനിക്ക് സാറിന്റെ സിറ്റുവേഷൻ മനസിലാകും… കുഴപ്പമില്ല…
അശ്വനി i am really sorry…
its ok സാർ.. എന്ന ഞാൻ…
ok…
ഞാൻ തിരിച്ചെന്റെ സീറ്റിലേക്ക് വന്നിരുന്നപ്പോളും മനസ്സിൽ ആദി സാർ പറഞ്ഞ ആ വാക്കുകൾ മാത്രമായിരുന്നു… അതോർക്കും തോറും കണ്ണുകൾ നിറഞ്ഞു വരാൻ തുടങ്ങി. എന്തു കൊണ്ടാണ് സാറ് എന്നോട് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ തിരിച്ചൊന്നും പറയാതെ അത് കേട്ട് നിന്നത്… ഓരോന്നും ഓർത്ത് ഞാൻ വർക്ക് ചെയ്യാൻ തുടങ്ങിയെങ്കിലും മനസിലോരു നീറ്റലായിരുന്നു..
~~~~~~~~~~~~~~~~~~~
ഞാൻ ഓഫീസിലേക്ക് വരുന്ന വഴിയാണ് ഞാൻ അശ്വനിയും ആ കിരണും കൂടെ സംസാരിക്കുന്നത് കണ്ടത്. കുറച്ച് നീങ്ങിയാണ് അവര് നിന്നത്. അവരെ കണ്ടതും ഞാൻ അപ്പോ തന്നെ കാർ നിർത്തി അവരെ വീക്ഷിച്ചു.. അവൾ അവനോട് സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് അടിമുടിയങ്ങു കലിച്ചു കയറി. എന്റെ ദേഷ്യം മുഴുവനും ഞാൻ സ്റ്റിയറിങ്ങിൽ ഞെരിച്ചു കണ്ട്രോൾ ചെയ്തു. അവര് പോയതും ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് കമ്പനിയിലേക്ക് വിട്ടു. ക്യാബിനിൽ വന്നതും അവൾ wish ചെയ്തതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ സീറ്റിൽ വന്നിരുന്ന് അവളെ എനിക്കടുത്തേക്ക് വിളിച്ചു.
ബാക്കിയൊക്കെ നിങ്ങള് കണ്ടതല്ലേ… സത്യം പറഞ്ഞാൽ ഞാൻ അവര് രണ്ടു പേരും വർത്തമാനം പറയുന്നത് കണ്ടപ്പോളാണ് വണ്ടി ഒതുക്കി നിർത്തി ഇവരെ വീക്ഷിച്ചത്.. അവൾ എന്നോട് ശരിക്കും നടന്നത് എന്താണന്നു പറഞ്ഞപ്പോ ശരിക്കും എനിക്ക് അവളോട് എന്ത് പറയണമെന്ന് പോലും അറിയില്ലായിരുന്നു… ദേഷ്യത്തിൽ ഞാൻ അവളോട് കടിച്ചു കീറുന്നപോലെയല്ലേ സംസാരിച്ചത്. അവളോട് ദേഷ്യപെടുന്നതിനു മുന്നേ കാര്യം ചോധിച്ചറിയണ്ടത് തന്നെയായിരുന്നു…
എന്റെ വാക്കുകൾ കൊണ്ട് എന്നദ്യമായിട്ടാണ് ഒരു പെണ്ണിന്റെ കണ്ണുനിറഞ്ഞത്… അവൾടെ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ എന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു വേദന തോന്നി… ഞാൻ ചെയ്തത് തെറ്റായിപ്പോയി… അവൾ പറഞ്ഞ ഓരോ വാക്കും എന്നിൽ കുറ്റബോതം ഉളവാക്കി… അവൾ തിരിച്ചു സീറ്റിൽ പോയി വർക്ക് ചെയ്യാൻ തുടങ്ങി. ഞാൻ നിമിഷം അവളെ തന്നെ നോക്കി നിന്നു… പിന്നെ ഇടക്കിടെ ഞാൻ അവളെ നോക്കിയെങ്കിലും അവൾ ഒരു നോട്ടം പോലും എന്നെ നോക്കിയില്ലായിരുന്നു. ഫയൽസ് എനിക്കരികിൽ കൊണ്ട് തരുമ്പോളും ആള് എന്റെ മുഖത്തേക്ക് നോക്കിയത് പോലുമില്ലായിരുന്നു.
~~~~~~~~~~~~~~~~~~~~~~~~~~~
ലഞ്ച് ടൈമിൽ എന്റെ ഇരിപ്പും മുഖത്തെ വാട്ടാവുമൊക്കെ കണ്ടപ്പോൾ രമ്യ എന്തു പറ്റിയെന്നൊക്കെ ചോദിച്ചങ്കിലും ഞാൻ ഒന്നുല്ല എന്നൊക്കെ പറഞ്ഞ് വേഗം കഴിച്ചെണിറ്റു.
വർക്ക് ചെയ്യുമ്പോൾ സാർ ഇടക്കിടെ എന്നെ നോക്കുന്നതൊക്കെ ഞാൻ ശ്രെദ്ധിച്ചെങ്കിൽ കൂടിയും ഞാനത് കാര്യമാക്കിയില്ല… വർക്കൊക്കെ കഴിഞ്ഞ് കംപ്ലീറ്റ് ചെയ്ത രണ്ട് ഫയൽസ് അങ്ങേർക്ക് കൊടുക്കാൻ ഞാൻ അങ്ങേർക്കടുത്തേക്ക് ചെന്നു.
സാർ… ഞാൻ വിളിച്ചതും അങ്ങേര് ലാപ്പിൽ നിന്നും നോട്ടം തെറ്റിച്ച് എന്നെ നോക്കി.
ഫയൽസ്… അതും പറഞ്ഞ് ഞാൻ ആ ഫയലുകൾ അങ്ങേർക്കു നേരെ നീട്ടിയപ്പോൾ എന്റെ മുഖത്തേക്ക് നോക്കി തന്നെ ആ ഫയലുകൾ മേടിച്ച് ടേബിളിൽ വെച്ചു.
സാർ എനിക്ക് തന്നെ വർക്ക് ഞാൻ കംപ്ലീറ്റ് ചെയ്തു. എന്നാൽ ഞാൻ പൊയ്ക്കോട്ടേ…
അശ്വനി എനിക്ക് തന്നോടൊന്നു സംസാരിക്കണമായിരുന്നു…
അങ്ങേരെന്താണ് പറയാൻ പോകുന്നതെന്ന് എനിക്ക് അപ്പോൾ തന്നെ മനസ്സിലായി… എന്തോ എനിക്ക് അങ്ങേര് പറയാൻ പോകുന്ന ന്യായികരണങ്ങൾ കേൾക്കാം താൽപ്പര്യം ഇല്ലായിരുന്നു…
അശ്വനി എനിക്കറിയാം ഞാൻ ഇന്ന്…
അങ്ങേര് പറഞ്ഞ് തുടങ്ങിയതും പെട്ടന്ന് എന്റെ ഫോൺ റിങ് ചെയ്തു…
ഞാൻ ഫോണെടുത്ത് അങ്ങേരെ നോക്കിയപ്പോൾ അറ്റന്റ് ചെയ്യന്ന് കൈ കൊണ്ട് ആഗ്യം കാണിച്ചപ്പോൾ ഞാൻ അവിടെന്നു കുറച്ച് മാറി നിന്ന് ഫോൺ അറ്റന്റ് ചെയ്തു. കാൾ കട്ട് ചെയ്ത് ഞാൻ അങ്ങേരുടെ അടുത്തേക്ക് ചെന്ന് വീട്ടിൽ നിന്നുമാണ് കാൾ വന്നത് എന്നോട് വേഗം വീട്ടിലേക്ക് വരാൻ പറഞ്ഞു കൊണ്ട് അമ്മ വിളിച്ചതാണ്… സാർ ഞാൻ പോയിക്കോട്ടെ…
ok… ഞാൻ അങ്ങനെ പറഞ്ഞതും മറിച്ചൊന്നും എന്നോട് ചോദിക്കാതെ പൊയ്ക്കോളാൻ പറഞ്ഞപ്പോൾ ഞാൻ അപ്പോൾ തന്നെ ക്യാബിനിൽ നിന്നും ഇറങ്ങി…അങ്ങേരോട് അങ്ങനൊരു കള്ളം പറയണ്ടായിരുന്നു….എന്നാലും അങ്ങേര് എന്നോടിപ്പോൾ പറയാൻ പോകുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ എന്റെ മനസിന് കഴിയത്തില്ല…അത് കൊണ്ട് തന്നെയാണ് ഞാൻ അങ്ങനൊരു കള്ളം പറഞ്ഞത് തന്നെ…. ഞാൻ അതും ചിന്തിച്ചു ഓഫീസിനു പുറത്തിറങ്ങി….
തുടരും

by