The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സുകന്യ
ഇന്നു പുലർച്ചെ എന്തോ കണ്ടു ഞെട്ടി ഉണരുകയാരുന്നു. എന്താരുന്നു ഓർമ കിട്ടുന്നില്ല. ബെഡിൽ എഴുന്നേറ്റിരുന്നു ലൈറ്റ് ഓൺ ചെയ്തു. കഴുത്തിൽ തൊട്ട് നോക്കി. വിയർത്തിരിക്കുന്നു. Ac ഓൺ തന്നെ. വെള്ളം കുടിക്കാൻ നോക്കിയപ്പോൾ തീർന്നിരിക്കുന്നു.എണീറ്റു ഹാളിലേക്ക് നടന്നു.ജഗ് എടുത്തു.വെള്ളം മട മാടാന്നു കുടിച്ചു.ആശ്വാസം തോന്നി.പിന്നെ കിടക്കാൻ തോന്നി ഇല്ല.കൊറിഡോറിൽ ഇറങ്ങി ദൂരേക്ക് നോക്കി.താഴെ സെക്യൂരിറ്റി ഓഫീസിൽ വെളിച്ചം കാണാം.ദൂര കാഴ്ച കാണുന്നില്ല.മഞ്ഞുണ്ട്.അപ്പോഴാണ് ചതുപ്പുള്ള ഭാഗത്തു നിന്ന് ഒരാൾ പതിയെ ആടി വരുന്ന കണ്ടു.അവൾ സൂക്ഷിച്ചു നോക്കി ഇത് അയാൾ ആണ്.ഒരു നിമിഷം നോക്കി.നോക്കി നിൽക്കെ പെട്ടന്ന് മറ്റൊരാൾ അയാൾക്ക് പിന്നിൽ.ഒരു നിമിഷം.അയാളുടെ കൈയിൽ വലിയൊരു ഇരുമ്പ് വടി പ്രത്യക്ഷപെട്ടു.ദേവു നിലവിളിക്കാൻ ആവും മുൻപ് അതൊന്ന് ഉയർന്നു താണു.ഒരു ആർച്ച നാദത്തോടെ ആദി താഴേക്ക് വീണു.
ദേവൂഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിന്നു. മുൻപിലുള്ള കാഴ്ച കണ്ടിട്ട് പിന്നിലേക്ക് വേച്ചു വീഴാൻ പോയി സൈഡിലെ കമ്പിയിൽ മുറുകെ പിടിച്ചു നിന്നു. ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചു. ശബ്ദം വരുന്നില്ല. അയാളെ അടിച്ചു വീഴ്ത്തിയ ആൾ തിരിഞ്ഞു നടന്നു പോകുന്നത് കണ്ടു. മുഖം മറച്ചിട്ടുണ്ട്. ഒരു നിമിഷം കൂടി നിന്നിട്ട് വേഗം ദേവു താഴേക്ക് ഓടി. ലിഫ്റ്റിൽ കയറുന്ന കാര്യം അവൾ മറന്നു. എത്രയും വേഗം വീണു കിടക്കുന്ന ആൾക്ക് അടുത്തെത്തണം എന്നാരുന്നു. പടികൾ എല്ലാം ഇറങ്ങി വന്നപ്പോൾ അവൾ തളർന്നു വീണു. വീണ്ടും എഴുന്നേറ്റ് ഓടി ആളുടെ അടുത്ത് ചെന്നു.
ആദി കിടക്കുന്നു. ചുറ്റും ചോര. ബോധം ഇല്ല. മരിച്ചോ ഇനി. അവൾ ഉടനെ അവനെ തട്ടി വിളിച്ചു. ശബ്ദം വരുന്നില്ല. ആകെ തളർന്നു പോയി. നെഞ്ചത്ത് അടിച്ചു,പിടിച്ചു വലിച്ചു. ഒരു നിമിഷം കണ്ണ് തുറന്നു അവളെ നോക്കി. വീണ്ടും അടഞ്ഞു.ഓടി പോയി സെക്യൂരിറ്റി ഓഫീസിൽ അറിയിച്ചു. അവരോടി വന്നു. ആംബുലൻസിലേക്ക് മാറ്റുമ്പോൾ വേറെയും കുറച്ചു ഫ്ലാറ്റുകളിലെ ആളുകൾ വന്നിരുന്നു. ആംബുലൻസിൽ കയറ്റുമ്പോൾ ദേവു നോക്കി നിന്നു. നാരായണേട്ടൻ ആണ് മോളും കൂടി വരാൻ പറഞ്ഞത്. കൂടെ പോന്നു.ദേവു icu വിനു മുൻപിലെ ഗ്ലാസ് ഡോറിലുടെ ഉള്ളിലേക്ക് നോക്കി. ആദിയെ അകത്തേക്ക് കൊണ്ട് പോയിട്ട് കുറച്ചു നേരം ആയി. ദേവുവിന് ഒപ്പം ഫ്ലാറ്റ് മാനേജറും നാരായണേട്ടനും കുറച്ചു സെക്യൂരിറ്റിസും ഉണ്ട്.anaesthetist door തുറന്നു പുറത്തേക്ക് വന്നു. “കാബിനിലേക്ക് വരൂ
പറഞ്ഞിട്ട് അവരെ കടന്നു പോയി.ദേവു കൂടെയുള്ളവരെ നോക്കി
ഉറക്കം പോയതിന്റെ നീരസം മാനേജറുടെ മുഖത്ത് കാണാം. നാരായണേട്ടന്റെ മുഖത്ത് വിഷമം ആണ്.ഈ ഫ്ലാറ്റിലേക്ക് വന്ന മുതൽ നാരായണേട്ടനോട് മാത്രം അവൾ സംസാരിക്കാറുണ്ട്.70നോട് അടുത്ത പ്രായം.ഈ പ്രായത്തിൽ ജോലി ചെയ്യണം എങ്കിൽ വീട്ടിലെ അവസ്ഥ അവൾക്ക് ഊഹിക്കാൻ കഴിഞ്ഞു. ഇടക്ക് കാണുമ്പോൾ ഒരു ചിരി, സുഖമാണോ എന്നൊരു ചോദ്യം അത്രേ ഉണ്ടാവാറുള്ളു. അച്ഛൻ ഇവിടെ കൊണ്ട് ആക്കി പോവുമ്പോൾ നാരായണേട്ടാനു കുറച്ചു ക്യാഷ് കൊടുക്കുന്ന കണ്ടു. പാവം.
“വരൂ ഡോക്ടറെ പോയി കാണാം ” മാനേജർ മുന്നോട്ടു നടന്നു കൂടെ നാരായണേട്ടനും. ദേവു എന്ത് ചെയ്യണം എന്നാലോചിച്ചു അവർക്കൊപ്പം പോണോ. അതോ ഇവിടെ തന്നെ നിൽക്കണോ. ഒന്ന് ശങ്കിച്ചു നിന്നിട്ട് അവർക്ക് പിന്നാലെ നടന്നു. ക്യാബിൻ ഡോർ തുറന്നു മാനേജർ അകത്തേക്ക് പ്രേവേശിച്ചു പിന്നാലെ നാരായണേട്ടനും മറ്റുള്ളവരും. മുൻപിൽ ചെയറിൽ ഇരിക്കാൻ ഡോക്ടർ കൈ കൊണ്ട് ആഗ്യo കാണിച്ചു. ദേവു ഇരിക്കാതെ സൈഡിലേക്ക് ഒതുങ്ങി നിന്നു.
“നിങ്ങളൊക്കെ? ഞാൻ ഫ്ലാറ്റ് മാനേജർ ആണ് ഇവർ സെക്യൂരിറ്റിസും.
“ഈ കുട്ടി ” ദേവു ഡോക്ടറെ നോക്കി ആരാണെന്ന് പറയും. ആരും അല്ല, ഇതിനു മുൻപ് ഒന്നുരണ്ടു തവണ കണ്ടിട്ടുണ്ട് എന്നല്ലാതെ ഒരു പരിചയവും ഇല്ലാ. ദേവൂന്റെ സങ്കോചം കണ്ട് ആവണം നാരായണേട്ടൻ പറഞ്ഞു
“ഈ കുട്ടി ആണ് ആദ്യം ആള് കിടക്കുന്നത് കണ്ടത്,” “ഒക്കെ ” ഡോക്ടർ മുന്നോട്ടു ഒന്നു ആഞ്ഞിരുന്നു പറഞ്ഞു.”ഇത്തിരി critical ആണ് ” “ആളുടെടെ തലയോട് പൊട്ടിയുട്ടുണ്ട്. എത്രയും വേഗം സർജറി ചെയ്യണം. വീട്ടുകാരോട് അറിയിച്ചു വേഗം വരാൻ പറയൂ “,”അറിയിച്ചിട്ടുണ്ട് സർ. മാനേജർ പറഞ്ഞു, വിവരം അറിഞ്ഞയുടനെ വിളിച്ചു അറിയിച്ചു. പുറപ്പെട്ടിട്ടുണ്ട്. ഒക്കെ അപ്പൊ അവരത്തട്ടെ സംസാരിക്കാം. “ശരി സർ, അവർ പുറത്തിറങ്ങി ഈ സമയം ശിവനും കുടുംബവും കാറിൽ അങ്ങോട്ടു വരികയാരുന്നു. ഡ്രൈവർ സ്പീഡ് കൂട്ടി കൊണ്ടിരുന്നു. ഈ സമയം ആദി വെന്റിലേറ്ററിലേക്ക് മാറ്റപ്പെട്ടിരുന്നു. മോണിറ്ററിന്റെ അലാറം ശബ്ദം നേർത്തു കേൾക്കാം. ജൂനിയർ ഡോക്ടർ അടുത്ത് വന്നു പൊയ്‌കൊണ്ടിരുന്ന സേഡേഷന്റെ ഡോസ് കൂട്ടി. ആദി മയക്കത്തിലേക്ക് പോവും മുൻപ് കണ്ണ് നിറഞ്ഞു തന്നെ നോക്കുന്ന ഒരു കുഞ്ഞു മുഖം ഓർമയിൽ വന്നു. ചെമ്പകപ്പൂവിന്റെ മണം വരുന്നുണ്ടോ ശ്വാസം വലിച്ചെടുക്കാൻ നോക്കി…ഇല്ല.. മയക്കത്തിലേക്ക് ആണ്ടു.