21/04/2026

ജീവാംശമായ് : ഭാഗം 16 (2)

രചന – കൃഷ്ണ

അങ്ങേരുടെ get out അടി കേട്ട് പുറത്തേക്കിടങ്ങി ഞാൻ ഇന്ന് രാവിലെ നടന്നതൊക്കെ ചിന്തിച്ച് കൂട്ടി എന്റ തക്ക്‌ കൈ വെച്ച് സീറ്റിലേക്ക് പോയി. evng വരായ ടൈം. ഞാൻ പിന്നെ ഒന്നും ചിന്തിക്കാതെ ബാക്കി ഫയൽസ് നോക്കാൻ തുടങ്ങി.
_____________________

സത്യം പറഞ്ഞാൽ രണ്ട് മൂന്ന് ഫയൽസ് പെൻഡിങ്ങിൽ ആണ് എന്ന് അച്ഛൻ പറഞ്ഞിരുന്നു.ആ ഫയൽസ് ചോദിച്ചപ്പോൾ രമ്യ പറഞ്ഞത് അത് ചെയ്യാൻ ഏൽപ്പിച്ചത് അശ്വനി എന്നാ പെൺകുട്ടിയെ ആണ്.അവൾ വന്നട്ടില്ലെന്നു.വരുമ്പോൾ അതും കൊണ്ട് എന്റെ ക്യാബിനിലേക്ക് വന്നം എന്ന് രമ്യയോട് പറഞ്ഞിരുന്നു. പിന്നെ ക്യാബിനിലേക്ക് വന്ന മഹത് വ്യക്കിതിയെ കണ്ടപ്പോളല്ലേ അവളാണ് ഇവൾ എന്ന് എനിക്ക് മനസിലായെ.അവളെ കണ്ടതും എന്റ ദേഷ്യം ഇരട്ടിക്കാൻ തുടങ്ങി.

സത്യത്തിൽ ആ ഫയൽസ് എനിക്ക് ഇന്ന് തന്നെ ക്ലിയർ ചെയ്ത് കിട്ടണ്ടായിരുന്നു. പിന്നെ റോട്ടിൽ കിടന്ന് കുറച്ച് ഷോ കാണിച്ചതിന് ഒരു പണി കൊടുക്കണമെന്ന് കരുതിയ ഞാൻ ആ പെന്റിങ് ഫയൽസ് evng മുന്നെ കിട്ടണമെന്ന് പറഞ്ഞത്. അത് ക്ലിയർ ചെയ്ത് വരുമ്പോൾ തന്നെ കുറെ സമയം പിടിക്കും. അവൾക്ക് ഒന്ന് rest എടുക്കാൻ കൂടി പറ്റില്ല. എന്റെ നേരെ കുരച്ചവൾക്ക് ഇതിൽ കൂടുതൽ കൊടുക്കാനില്ല. ഇതവൾക്ക് ഒരു പാടമായിരിക്കും എന്നോട് കളിച്ചൻ എന്താ സംഭവിക്കിക്ക എന്ന്. ഞാൻ അതും ചിന്തിച്ച് മുഖം കൊട്ടി ചിരിച്ച് ചെയറിലേക്ക് ചാരിയിരുന്നു.
__________________________

എന്റ ഈശ്വരാ… ഇത് തിരുന്നില്ലല്ലോ. evng മുന്നെ തീർക്കാൻ പറ്റുമോ എന്തോ. ഇനി ഈ ഫയൽസ് ക്ലിയർ ചെയ്ത് അങ്ങേരുടെ ടേബിളിൽ എത്തിയില്ലങ്കിൽ അടുത്ത പൊട്ടി തെറി കേൾക്കണം. പിന്നെ അതികം ചിന്തിക്കനോ പിടിക്കണോ നിന്നില്ല. ഞാൻ വർക്കിൽ മുഴുകി.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
ഇന്ന് സ്പെഷ്യൽ ക്ലാസ്സ്‌ വെച്ചത് കൊണ്ട് കുട്ടികൾക്ക് അതിന്റെ നിരസം നന്നായി പ്രേകടിപ്പിച്ചിരുന്നു. എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എനിക്ക് എന്റെ പോർഷൻ കവർ ചെയ്യണ്ടേ.. അല്ല പിന്ന…. ക്ലാസ്സ്‌ തീർന്ന് സ്കൂട്ടി ഓടിച്ചു അതും ചിന്തിച്ച് വരുമ്പോൾ ആയിരുന്നു വഴിയിൽ നല്ല ബ്ലോക്ക്‌.. എന്താപ്പോ ബ്ലോക്കാവാൻ കാരണം. കുറച്ച് മുന്നിലായി ആൾക്കാർ കൂട്ടം കൂടി നിക്കുന്നുണ്ട്. ഞാൻ ആദ്യം വിചാരിച്ചു വല്ല തല്ലും നടക്കുവാണെന്നു എന്നാ ലൈവ് ആയി തല്ല് കാണാല്ലോ എന്ന് കരുതി സ്കൂട്ടി ഒതുക്കി ഞാൻ ആൾക്കൂട്ടത്തിന് നേരെ വെച്ചു പിടിച്ചു.അവിടെ എത്തിയപ്പോ ഒരു രക്ഷയുമില്ല എന്താ സംഭവമെന്നു കാണാൻ പറ്റുന്നില്ല.ഏന്തി വലിഞ്ഞു നോക്കി എവിടെ… നമുക്ക് പിന്നെ നല്ല പൊക്കമാണല്ലോ….

പിന്ന ഒന്നും നോക്കില്ല ആളുകളുടെ ഇടയിലൂടെ നുളഞ്ഞു കയറി. എന്തോ വല്ലാത്ത ക്യുരിയോസിറ്റി… എന്ത് ചെയ്യാൻ… അങ്ങനെ നുളഞ്ഞു കയറി മിന്നിലെത്തിയതും അവിടെ നടക്കുന്ന കാഴ്ച കണ്ട് പകച്ച് പണ്ടാരടങ്ങി എന്നു പറഞ്ഞാൽ മതിയല്ലോ… ഞാൻ കണ്ണും മിഴിച്ച് ആ നിപ്പ് അങ്ങനെ നിക്കുവാ… അടുത്ത് നിന്ന ഒരു ചേച്ചി പറയുന്നത് കേട്ട് ഞാൻ അങ്ങേരിലേക്ക് തന്നെ ഇമ വെട്ടാതെ നോക്കി നിന്നു. ഞാൻ കണ്ട കാഴ്ച എന്താണന്നു അറിയണ്ടേ എന്റെ മോന്തേടെ ഷേപ്പ് മാറ്റിയില്ലേ ആ ദതന്നെ ആ പുള്ളി ദേ ഇവിടെ വേറൊരുത്തന്റെ ഷേപ്പ് മാറ്റികൊണ്ടിരിക്കുന്ന കാഴ്ചയാണ് ഞാൻ കാണുന്നേ. കാര്യം ഏതോ പെണ്ണിനോട് ഒരു ഞരമ്പ് രോഗി മോശമായി പെരുമാറി. അവൾ അത് കേട്ട് അയ്യൾടെ കാരണം നോക്കി പൊട്ടിച്ചു.

അപ്പോ ആ ഞരമ്പു രോഗി അവളെ കേറി പിടിച്ച് ലാസ്റ്റ് ആള് കൂടി പ്രശ്നമായി പോലീസിനെ വിളിച്ചു.ഇതാണ് സംഭവം. സത്യം പറഞ്ഞാൽ എനിക്ക് ഷോക്ക് ആയത് ഇങ്ങേരു പോലീസ് ആണന്നു അറിഞ്ഞപ്പോളാ… വെറുതെയല്ല അന്നത്തെ ആ അടിക്ക് അത്ര പവർ ഉണ്ടായിരുന്നെ. ഞാൻ അന്ന് കിട്ടിയ അടി ഒന്നോർത്തതും പെട്ടന്ന് തന്നെ തല കുടഞ്ഞു അങ്ങേരിലേക്ക് നോക്കി. കറക്റ്റ് ടൈമിംഗ് അങ്ങേരുടെ നോട്ടം പെട്ടന്ന് എന്നിലേക്ക് വീണു. ഞാൻ പെട്ടന്ന് തന്നെ അങ്ങേരിലെ നോട്ടം തെറ്റിച്ചു അവിടന്ന് എസ്‌കേപ്പ് ആയി നേരെ വണ്ടിയുടെ അടുത്തേക്ക് നടന്നു.
_______________________________

റോട്ടിൽ ഞാൻ ഒരു ഞരമ്പ് രോഗിയെ പെരുമാറിക്കൊണ്ടിരുന്നപ്പോളാണ്‌ ആൾക്കൂട്ടങ്ങൾക്ക് മുന്നിൽ തന്നെ എന്നതന്നെ കണ്ണെടുക്കാതെ നോക്കിനിക്കുന്ന അവളെ കണ്ടത്. എന്റെ നോട്ടം കണ്ട മാത്രയിൽ ആളൊന്ന് പരുങ്ങി കളിച്ചു പിന്നെ ഒറ്റ പോക്കായിരുന്നു. ഞാൻ അപ്പോൾ തന്നെ ആ ഞരമ്പ് രോഗിയെ ജീപ്പിൽ കയറ്റി കോൺസ്റ്റബിളിനോട്‌ പൊക്കോളാൻ പറഞ്ഞ്.ഞാൻ വേഗം അവൾ പോയ ഭാഗത്തേക്ക്‌ വെച്ചു പിടിച്ചു. അവളാണേ റോക്കട്ട് പോകും പോലെ പോകുവാ..

ഹലോ… ഒന്ന് നിന്നെ.. ഞാൻ അങ്ങനെ പറഞ്ഞതും അവൾ നടത്തം നിർത്തി പയ്യേ എന്നിലേക്ക് ലുക്ക്‌ വിട്ടു.

അങ്ങേര് എന്നെ കണ്ടപ്പോൾ തന്നെ ഇനി ഇവിടെ നിന്നാൽ ശരിയാകില്ല എന്നു തോന്നിയാ പെട്ടന്ന് തന്നെ അവിടന്ന് മുങ്ങിയെ. അപ്പോ ദേണ്ട അങ്ങേര് പുറകിൽ നിന്ന് വിളിച്ച് കുവുന്നു. പെട്ടപ്പു… നീ പെട്ട് എന്ന് മനസ്സിൽ പറഞ്ഞ് മേല്ലേ തിരിഞ്ഞു അങ്ങേരിലേക്ക് ലുക്ക്‌ വിട്ടതും ആള് എന്റടുത്തു എത്തിക്കഴിഞ്ഞിരുന്നു. എനിക്കാണേൽ പേടിച്ചിട്ട് എന്തൊക്കെയോ പോലെ തോന്നുവാ…. ഞാൻ വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ചു കൊടുത്തു. അപ്പോൾ അങ്ങേര് എന്നെ തന്നെ നോക്കി നിക്കുവാ…

ആ നോട്ടം കണ്ടിട്ടാണേ എന്റെ ഉള്ളിൽ കൂടെ എന്തൊക്കെയേ നുരഞ്ഞു പൊന്തുന്ന പോലെ തോന്നുവാ. ആ കണ്ണിലെ ആകർഷണം എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായതിനാൽ പെട്ടന്ന് തന്നെ അങ്ങേരിൽ നിന്നും നോട്ടം തെറ്റിച്ചു.

അന്ന് റെസ്റ്റോറന്റിൽ വെച്ച് അങ്ങനെയൊക്കെ സംഭവിച്ചതിനു ശേഷം പിന്നെ മൊബൈൽ ഷോപ്പിൽ വെച്ചാണ് ഇവളെ കണ്ടത്. അന്നാണെങ്കിൽ ഇവളെ അത്രയും തൊട്ട് മുന്നിൽ കണ്ടപ്പോൾ ഏതോ ലോകത്തെന്ന പോലെയായിപ്പോയി.സ്വബോതം വീണ്ടെടുത്ത് ഞാൻ അവളോട് sorry പറഞ്ഞപ്പോൾ its ok പറഞ്ഞ് ഒറ്റ പോക്കല്ലായിരുന്നോ. കൂടുതലൊന്നും ചോദിക്കാനും പറ്റിയില്ല. ഇപ്പോ ദേ എന്റെ തൊട്ടു മുന്നിൽ നിന്നിട്ട് കൂടി ഞാൻ അവളിൽ സ്വയം ലയിച്ചു പോകുന്ന പോലെ. എന്തോ ഇന്നേ വരെ ഇതുപോലൊരു ഫീൽ വേറൊരു പെണ്ണിനോടും തോന്നിട്ടില്ല ഇവളോടെ മാത്രം ഇങ്ങനെ തോന്നാൻ കാരണം എന്താണാവോ…

അവളുടെ പേടിയോടെ ചിമ്മിയടയുന്ന കുഞ്ഞി കുണ്ണികൾ എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുന്ന പോലെ തോന്നുവാണ്…ഞാൻ അവളുടെ കണ്ണുകളിൽ തന്നെ ലയിച്ചു നിന്നതും പെട്ടന്ന് തന്നെ അവൾ എന്നിൽ നിന്നും നോട്ടം തെറ്റിച്ച്. അവൾ മുഖം വെട്ടിച്ചത് നന്നായി അല്ലെങ്കിൽ ഇവളുടെ മുന്നിൽ എന്റെ ഇമേജ് പോയേനെ… അതും ചിന്തിച്ച് ഞാൻ അവളിലേക്ക് ഞാൻ വീണ്ടും ലുക്ക്‌ വിട്ടു. അവളാണേ ഇപ്പോ ബോതം പോകും എന്ന കണക്കെ നിക്കുവാണ്. അവൾടെ ആ നിപ്പ് കണ്ടിട്ടാണെൽ എനിക്ക് ചിരിയും വന്നുണ്ട്..

പിന്നെ ഞാൻ ഒരുവിധം കണ്ട്രോൾ ചെയ്ത് ഒന്നൂടെ അവൾക്കടുത്തേക്ക് നീങ്ങി നിന്നതും പെട്ടന്ന് തന്നെ അവൾ രണ്ടടി പുറകിലേക്ക് നീങ്ങി. ഞാൻ ചെറു ചിരിയാലേ അവളെ നോക്കി

തന്നെ ഞാൻ ഒന്നും ചെയ്യില്ലടോ.. താനെന്തിനാ പേടിക്കുന്നെ അന്ന് അപ്പോഴത്തെ സിറ്റുവേഷനിൽ ചെയ്ത് പോയതാണന്നു ഞാൻ പറഞ്ഞില്ലേ..

അങ്ങേരുടെ ആ ഡയലോഗ് കേട്ട് എനിക്ക് അന്ന് കിട്ടിയ അടി ഒന്നൂടെ മനസിലേക്ക് ഓടി വന്നു. ഞാൻ പെട്ടന്ന് തന്നെ കവിളിൽ കൈ പിടിച്ച് തല കുടഞ്ഞു. എന്റ ആ കാട്ടായം കണ്ട് അങ്ങേര് മുഖം ചുളിച് നോക്കി നിക്കുവാണ്. ചുണ്ടിൽ ചെറു പുഞ്ചിരി ഒതുക്കിയാണ് ആൾടെ നോട്ടം. അങ്ങേരുടെ നോട്ടം കണ്ട് ഞാൻ ചെയുതോയൊന്ന് ചമ്മി കവിളിൽ നിന്നും കൈ മേല്ലേ നീക്കി. എന്നിട്ട് ഒരു ചമ്മിയ ചിരി പാസാക്കിയതും അങ്ങേര് പുഞ്ചിരിയിൽ നിന്നും പെട്ടി ചിരിയിലേക്ക് കടന്നു. ഞാനാണേ അങ്ങേരുടെ ചിരി കണ്ടിട്ട് ഒന്ന് കൊടുത്താലോ എന്ന് ആലോചിച്ച് പോയി. മരിയതക്ക് പോയ എന്നെ വിളിച്ചു നിർത്തിട്ടു….ഹും….

അതെ ഈ ചിരിയൊന്നു നിർതാവോ.. എന്റെ പറച്ചിലു കേട്ട് ആള് ചിരിയൊക്കെ കണ്ട്രോൾ ചെയ്ത് ശ്വാസം നീട്ടി വിട്ട്. sorry ya…

ഓ.. പിന്നെ ഒരു sorry. ആളെ ചുമ്മാ ഇവിടെ പിടിച്ചു നിർതിയിട്ട് ഒരു ചോറി ഹും… മനസിലാണേ..

എന്തിനാ എന്നെ.??

ഓ.. sorry.. അത് അന്ന് നടന്നതിനോക്കോ sorry പറഞ്ഞിരുന്നു. but താൻ

ഞാൻ അത് കുഴപ്പമില്ല എന്ന് പറഞ്ഞിരുന്നില്ലേ പിന്നെ എന്താ??

അവൾടെ എടുത്തടിച്ചുള്ള പറച്ചിലിൽ സത്യം പറഞ്ഞാൽ എനിക്ക് പിന്നെ ഒന്നും ചോദിക്കാനുള്ള ഗ്യാപ് തരാതെ അവൾ സ്കൂട്ടിയും എടുത്ത് പോകാൻ നിന്നതും

അതെ പിന്നെ തന്റെ പേര്..?? ഞാൻ അത് ചോദിച്ചതും

അവൾ എന്നിൽ ലുക്ക്‌ വിട്ട്. അർപ്പണ എന്നു പറഞ്ഞ് എനിക്ക് തിരിച്ച് ഒന്നും പറയാൻ അവസരം തരാതെ ഒറ്റ പോക്കായിരുന്നു. ഞാൻ ഒരു ചിരിയാലേ അവൾ പോകുന്നതും നോക്കി അങ്ങനെ നിന്ന് അവിടന്ന് വണ്ടിയുമെടുത്ത് സ്റ്റേഷനിലേക്ക് വിട്ടു.

അങ്ങേര് എന്നോട് പേര് ചോദിച്ചപ്പോൾ പേരക്ക എന്ന് പറയാനാ തോന്നിയെ പിന്നെ അടി ഇരന്നു വാങ്ങണ്ടല്ലോ എന്ന് കരുതി ഞാൻ പറഞ്ഞന്നേയുള്ളു.. പക്ഷേ അങ്ങേരെ കവർ ചെയ്ത് വന്നപ്പോൾ ഞാൻ പോലും അറിയാതെ എന്റെ ചുണ്ടിൽ ചെറു പുഞ്ചിരി മൊട്ടിട്ടു.
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
ചെയ്തിട്ടും ചെയ്തിട്ടും തിരുന്നുമില്ല എനിക്കാണേൽ പ്രാന്തു പിടിക്കും പോലെ തോന്നുവാ. ലഞ്ച് ബ്രേക്കിനു രമ്യ വന്നു വിളിച്ചങ്കിലും എനിക്ക് വേണ്ട എന്ന് പറഞ്ഞ് വർക്ക് തുടർന്നു. എല്ലാവരും അവരവരുടെ വർക്ക്‌ കഴിഞ്ഞ് പോകാൻ തുടങ്ങിയിരുന്നു. ആച്ചിയെ വിളിച്ചപ്പോൾ ബിർത്തഡേ ഫങ്ക്ഷൻ കഴിഞ്ഞ് ചെക്കൻ വീട്ടിൽ എത്തിയിരുന്നു. ഞാൻ ഓഫീസിൽ നിന്നും ഇറങ്ങാൻ കുറച്ചു ലേറ്റ് ആകും അതുകൊണ്ട് വിളിക്കുമ്പോൾ വന്നാൽ മതീന്ന് അവനോട് പറഞ്ഞു. വെറുത എന്തിനാ അവനെ പോസ്റ്റ്‌ ആക്കുന്നെ.

അങ്ങനെ ഒരു വിധം ഞാൻ ബാക്കി ഫയൽസ് കൂടെ ക്ലിയർ ചെയ്ത് അങ്ങേരുടെ ക്യാബിനിലേക്ക് ചെന്നു.
___________________________
ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല അവൾ ഇതെല്ലാം ക്ലിയർ ചെയ്ത് ഇത്ര പെട്ടന്ന് കൊണ്ടു വരുമെന്ന്. പറഞ്ഞ ടൈമിൽ ഫയൽസ് ക്ലിയർ ചെയ്ത് കൊണ്ടുവന്നപ്പോൾ എനിക്ക് അങ്ങ് എറിഞ്ഞു കയറാൻ തുടങ്ങി… ഇവൾടെ മുന്നിൽ അങ്ങനെ തോൽക്കാൻ പാടില്ലല്ലോ നിനക്ക് ഞാൻ ഇപ്പോ ശയാക്കിത്തരാം എന്ന് മനസ്സിൽ പറഞ്ഞ് അവൾടെ കൈയ്യിൽ നിന്നും ആ ഫയൽസ് മേടിച് ചെക്ക് ചെയ്തു.

എല്ലാം പെർഫെക്ട് ആയി ചെയ്തിട്ടുണ്ട്. പക്ഷേ അവക്കിട്ട് ഞാൻ പണി കൊടുത്തിരിക്കും. ഞാൻ മേല്ലേ അവളിലേക്ക് ലുക്ക്‌ വിട്ടു. അവൾ ടെൻഷനടിച്ചു നിക്കുവാണെന്നു അവൾടെ ആ നിപ്പിൽ വ്യക്തമായി മനസിലാകുന്നുണ്ടായിരുന്നു. നിന്റെ ഷോ ഇറക്കം ഞാൻ അവസാനിപ്പിച്ചു തരാമെടി…

എന്താ ഇത്. ഒന്നിനും ഒരു ക്ലാരിറ്റി ഇല്ലല്ലോ. എല്ലാം തട്ടി കൂട്ടി ചെയ്തിട്ട് വന്നേക്കുന്നു… അതും പറഞ്ഞ് ഞാൻ ആ ഫയൽസ് അവൾക്ക് നേരെ എറിഞ്ഞു.
_______________________

രാവിലെ മുതൽ ഒരിറ്റ് വെള്ളം പോലും കുടിക്കാതെ മനുഷ്യൻ കഷ്ട്ട പെട്ട് ചെയ്ത് കൊണ്ടു വന്നപ്പോൾ അങ്ങേര് പറയുന്നത് കേട്ടില്ലേ… സത്യം പറഞ്ഞാൽ എനിക്ക് അയ്യാളെ കൊല്ലാനുള്ള ദേഷ്യം വരുന്നുണ്ട്..ഇന്ന് രാവിലത്തെ സംഭവത്തിന്‌ പ്രതികാരം ചെയ്യുവാണെന്നു എനിക്ക് നന്നായി മനസ്സിലായി… എന്റെ ദേഷ്യം ഞാൻ കൈ ചുരുട്ടി കണ്ട്രോൾ ചെയ്തു നിന്നു.

ഇതെല്ലാം ക്ലിയർ ചെയ്ത് നാളെ രാവിലെ എന്റെ ടേബിളിൽ കാണണം മനസ്സിലായോ.. ഇല്ലങ്കിൽ എനിക്ക് ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും.. അതും പറഞ്ഞ് അങ്ങേര് ചെയറിൽ നിന്നും എണീറ്റ് ഫോൺ കുത്തി കൊണ്ട് ഒറ്റ പോക്കാ..

സത്യം പറഞ്ഞാൽ എനിക്ക് കരച്ചിൽ വന്നു പോയി. ഇത്രയും കഷ്ടപ്പെട്ട് ചെയ്തിട്ട്….. എന്റ ഈശ്വരാ ഏത് നേരത്താണോ എനിക്ക് ഇങ്ങേരോട് അങ്ങനെയൊക്കെ പറയാൻ തോന്നിയെ ഞാൻ അതും ചിന്തിച്ച് ക്യാബിനിൽ നിന്നും പുറത്തിറങ്ങിയപ്പോൾ വർക്ക്‌ കഴിഞ്ഞ് ഓരോരുത്തരും പോയി കൊണ്ടിരിക്കുവായിരുന്നു. ഞാൻ എന്റെ കൈയിൽ ഉണ്ടായിരുന്ന ഫയലിൽ പിടി മുറുക്കി സീറ്റിലേക്ക് പോയി. രണ്ടാമതെ ചെയ്യാൻ തുടങ്ങിയതും എന്റെ പിറകിൽ നിന്നും പറയുന്ന കാര്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി…

തുടരും…..