19/04/2026

ജീവാംശമായി : ഭാഗം 31

രചന – കൃഷ്ണ

റൂമിൽ ഒറ്റക്കിരുന്നിട്ടനെ വല്ലാത്ത ബോറടി ആയിരുന്നു. പുറത്തേക്കിറങ്ങരുതെന്ന് ഓർഡറും. കുറെ നേരം ഫോണിൽ കുത്തിയിരുന്നു. പിന്നെ ബാൽക്കാണിയിൽ വന്ന് പുറത്തെ കാഴ്ചകളും കണ്ടിരുന്നപ്പോളാണ് ഫോൺ അടിച്ചത്. ഞാൻ നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ. ഇതാരായിരിക്കും… ഇനി ഇപ്പോ ആദി സാർ ആയിരിക്കോ… പോകുന്നതിനു മുന്നേ പറഞ്ഞതായിരുന്നില്ലേ അവിടന്ന് ഇറങ്ങുമ്പോൾ വിളിക്കാമെന്ന്… അങ്ങേരായിരിക്കും…. അതും ചിന്തിച്ച് ഞാൻ കാൾ അറ്റന്റ് ചെയ്തു.

ഹലോ…

അശ്വനി ഞാനാണ്…

പറയു സാർ

ഞാൻ വിളിച്ചത് മീറ്റിംഗ് കഴിഞ്ഞു.. half an hour ഉള്ളിൽ ഞാൻ എത്തും. പിന്നെ താൻ റൂമിൽ നിന്നും പുറത്തേക്കൊന്നും ഇറങ്ങിട്ടില്ലല്ലോ…

no സാർ…

മമ് ok… ഞാൻ വേഗം വരാം..
അതും പറഞ്ഞ് അങ്ങേര് കാൾ കട്ടാക്കി… ചില സമയങ്ങളിൽ നല്ല സ്വഭാവം മറ്റു ചില നേരത്ത് വേറൊരു സ്വഭാവം. സത്യത്തിൽ ഇങ്ങേരെ മനസിലാക്കാൻ പറ്റുന്നില്ലല്ലോ… അതും ചിന്തിച്ച് ഞാൻ ബാൽക്കാണിയിൽ ഇരുന്നോണ്ട് പുറത്തെ കാഴ്ചകൾ കാണാൻ തുടങ്ങി. എത്ര നേരമെന്നില്ലാതെ ആ ഇരിപ്പങ്ങനെ ഇരുന്നു.

കാളിങ് ബല്ലടിക്കുന്ന ശബ്‌ദം കേട്ടാണ് ഞാൻ അവിടന്ന് എണീറ്റത്. പോയി ഡോർ തുറന്നപ്പോൾ അന്യൻ സാർ ആയിരുന്നു… ചെറു പുഞ്ചിരിയോടെ അങ്ങേര് അകത്തേക്ക് കയറി.

തനിക്ക് ഒറ്റക്കിരുന്നു ബോറടിച്ചോ??

കുറച്ച്… പിന്നെ ഫോണുള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു നിന്നു..

നാളത്തെ മീറ്റിംഗ് കൂടി ഉണ്ട്. ഈ പ്രൊജക്റ്റ്‌ നമ്മുടെ കമ്പനിക്ക് നല്ലൊരു നേട്ടം തന്നെ ഉണ്ടാക്കും. അതും പറഞ്ഞ് അങ്ങേര് ഫ്രഷ് ആകാൻ പോയി. ഞാൻ സോഫയിൽ വന്നിരുന്നു. അങ്ങേര് ഫ്രഷ് ആയി വരുമ്പോളും ഞാൻ ആ ഇരിപ്പങ്ങനെ ഇരുന്നു. ഇന്നലെ കേറിയതാ ഇതിന്റെ ഉള്ളിൽ എനിക്കാണേൽ ശ്വാസം മുട്ടിട്ടു വയ്യാ.. എന്റെ ജീവിതത്തിൽ ആദ്യമാണ് ഇങ്ങനൊരാവസ്ഥ.. ഇങ്ങേരോട് പറയാന്ന് വെച്ചാൽ ചിലപ്പോൾ കടിച്ചു കീറാൻ വന്നാലോ… ഞാൻ അങ്ങനെ ഓരോന്നും ചിന്തിച്ചിരുന്നപ്പോൾ ആണ് അപ്രതീക്ഷിതമായി അങ്ങേരുടെ ആ പറച്ചില്

അശ്വനി ഇന്നലെ മുതൽക്കേ ഈ റൂമിൽ തന്നെ കുത്തിയിരിക്കുവല്ലേ… ഒരു വീർപ്പു മുട്ടലുണ്ടാകുമല്ലേ… ഒരു കാര്യം ചെയാം ഇന്ന് നമുക്ക് പുറത്തന്ന് ഫുഡ്‌ കഴിച്ചാലോ… എന്താ തന്റെ അഭിപ്രായം മമ്…

അത് കേട്ടതും സത്യത്തിൽ ഞാൻ ഞെട്ടി… ഇങ്ങനെയൊന്നും പെരുമാറാത്ത ആളിൽ നിന്നും ഇടക്കിടെ ഇതുപോലത്തെ ഡയലോഗ് കേട്ടാൽ ആരാണെലും ഞെട്ടും… മനസ്സിൽ തുള്ളികളിക്കാനുള്ള സന്തോഷം അടക്കി പിടിച്ച് പുറമേ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു. സന്തോഷം വേറൊന്നുമല്ല പുറത്തേക്ക് പോകാല്ലോ… അതാണ് അല്ലാതെ വേറൊന്നുമല്ലട്ടോ…

എന്നാ താൻ റെഡി ആക്… അതും പറഞ്ഞ് അങ്ങേര് കട്ടിലിലേക്കിരുന്നു ഫോണിൽ നോക്കാൻ തുടങ്ങി. ഞാൻ സമയം കളയാതെ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ പോയി. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് പുറത്തേക്കിറങ്ങിയപ്പോൾ ഡോർ വലിച്ചടച്ച് പുറത്തേക്കൊറ്റ പോക്കായിരുന്നു.
മൂട്ടിൽ തീ പിടിച്ച പോലെ ഇങ്ങേര് ഇതെവിടെക്കാ
പോകുന്നേ… അയ്യോ ഇനിപ്പോ എന്നെ കാണാത്തത് കൊണ്ട് എന്നെ ഒറ്റക്കിട്ട് പോയതാണോ… ഞാൻ ഓരോന്ന് ആലോചിച്ച് അങ്ങേരുടെ പുറകെ ഓടി…
ഇതെവിടെക്കാ പോയെ…. ഇങ്ങേരിക്കിതെന്തു സ്പീടാ…കാണാനില്ലല്ലോ… ഞാൻ അങ്ങേരെ നോക്കി നടക്കുന്നതിനിടെ അവിടവിടെ ആയി നിക്കുന്ന പലരുടെയും നോട്ടം എന്നിലേക്ക് വീണു.. എനിക്കാണേൽ ഉള്ളിലൊരു പേടി പോലെ തോന്നി. തിരിച്ച് റൂമിലേക്ക് പോകാമെന്നു കരുതിയെങ്കിലും അങ്ങേരെവിടെ പോയതായിരിക്കും എന്നായിരുന്നു എന്റെ ചിന്ത. ഞാൻ അങ്ങനെ നടന്നപ്പോളാണ് കുറച്ച് മാറി ഒഴിഞ്ഞ ഭാഗത്തായി അങ്ങേര് ആരോടോ ദേഷ്യ പെടുന്നത് കണ്ടത്. ഇതരോടാ ഇങ്ങേര് ദേഷ്യപെടുന്നത്… ഇങ്ങേർക്ക് എവിടെ ചെന്നാലും വഴക്കിടാൻ ആളുകൾ ഉണ്ടല്ലോ.. ഞാൻ അങ്ങേര് കാണാതെ പതിയെ അവർ നിക്കുന്നതിനു കുറച്ച് മാറി ഒരു മരത്തിനു പിറകിൽ വന്നു നിന്ന് അങ്ങേര് ഇതരോടാ ദേഷ്യത്തിൽ സംസാരിക്കുന്നത് എന്ന് ഞാൻ നോക്കിയതും അങ്ങേരുടെ അടുത്ത് നിക്കുന്ന ആളുടെ മുഖം കണ്ട്. ഇയ്യാളെ ഞാൻ എവിടെയോ വെച്ച് കണ്ടിട്ടുണ്ടല്ലോ….ആമ് ഇയ്യാളെ അല്ലേ ഞാൻ അന്ന് മാളിൽ വെച്ച് കണ്ടത്… ഇയ്യാളോടെന്തിനാ ആദി സാർ ദേഷ്യ പെടുന്നെ…
ഞാൻ അതും ചിന്തിച്ച് അവരുടെ വർത്തമാനം ശ്രെദ്ധിക്കാൻ തുടങ്ങി…

കിരൺ നിനക്ക് കിട്ടിയതൊന്നും പോരെ…. എന്റെ കൈയ്യിൽ നിന്നും ഇരന്നു മേടിച്ചില്ലേ നിനക്ക് സമാധാനം കിട്ടില്ലെന്ന്‌ കച്ച കെട്ടി നടക്കുവാണോ…

നിനക്ക് എന്നെ നന്നായി അറിയാമല്ലോ ആദി… എനിക്ക് നിന്നോടുള്ള ദേഷ്യം കുറച്ചൊന്നുമല്ല… കോളേജിൽ പടിക്കുമ്പോൾ മുതലേ നീ എന്റെ ഓരോ കാര്യത്തിലും വേണ്ടാതെ തലയിട്ട് എനിക്ക് പണിഞ്ഞൊടിരുന്നവനാ…. നിനക്ക് അതിനൊക്കെ പകരം തീർക്കാൻ നിന്നപ്പോളല്ലേ…

ഏ…. ഇവര് തമ്മിൽ അറിയാവോ… ഇവർക്കിടയിൽ എന്താണാവോ പ്രശ്നം.ഞാൻ അത് ചിന്തിച്ചു നിന്നതും അന്യൻ കിരണിന്റെ കോളറിൽ പിടിച്ച് രൂക്ഷ ഭാവത്തിൽ ഭിത്തിയോടടുപ്പിച്ചു…. ഞാൻ അത് കണ്ടതും പേടിയോടെ ആ കാഴ്ച കണ്ടു നിന്നു..

നീ എന്താ വിചാരിച്ചേ…. ആ പഴയ ആദിയിലേക്ക് ഒരിക്കലും ഒരു തിരിച്ചു വരവുണ്ടാകില്ലന്നോ…. എന്നാ നിനക്ക് തെറ്റി… ഞാൻ പലതും കണ്ട് കൊണ്ട് തന്നെയാ തിരിച്ചു വന്നിരിക്കുന്നത്…

കിരൺ തന്റെ കോളറിൽ പിടിച്ചിരുന്ന ആദിയുടെ കൈയ്യിലേക്ക് നോക്കി ശേഷം പിടി വിടുവിച്ച് കോളർ നേരെയാക്കി ആദിയെ നോക്കി ചുണ്ട് കൊട്ടി ചിരിച്ചു.
എനിക്കും അത് തന്നെ ആയിരുന്നു ആവശ്യം. എതിരാളി ഇല്ലാതെ കളിക്കാൻ ഒരു രസവും ഉണ്ടാകില്ലല്ലോ… നീ തിരിച്ചു വരണം എന്നത് തന്നെ ആയിരുന്നു എനിക്കും വേണ്ടിയിരുന്നത്.. ഇനി നീ അറിയാൻ പോകുന്നതേയുള്ളു ഈ കിരൺ പ്രതപിന്റെ കളികൾ….

ഹും….നിന്റെ വിരട്ടലൊക്കെ നിന്റെ തന്ത പ്രതാപ്പിനോട് കാണിച്ചാൽ മതി.. ഈ ആദിയോട് വേണ്ട… നിനക്ക് എന്നെ ശരിക്കും അറിയാല്ലോ… മരിയാതക്കാണേൽ… ഒരു താക്കീത്തായി
കിരണിന് നേരെ വിരൽ ചൂണ്ടി കൊണ്ട് ആദി പറഞ്ഞു.

ഹും… നമുക്ക് നോക്കാം ആർദ്ധവ് വിശ്വനാഥൻ… അതും പറഞ്ഞ് കിരൺ പോയി… ആദി ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി ആ നിൽപ്പ് നിന്നു.. ഞാൻ വേഗം തന്നെ അങ്ങേര് ശ്രെദ്ധിക്കാതെ റൂമിലേക്ക് ഒറ്റ പയ്ക്കലായിരുന്നു.റൂമിൽ എത്തുമ്പോൾ എന്റെ മനസ്സിൽ ഒരു പാട് ചോദ്യങ്ങൾ ഉടലെടുത്തു. ഞാൻ അങ്ങനെ ഓരോന്നും ചിന്തിച്ചിരുന്നപ്പോൾ ആണ് പെട്ടന്ന് റൂമിലേക്ക് ദേഷ്യത്തിൽ അന്യൻ കയറി വന്നത്. മുഖത്തെ ദേഷ്യം കണ്ടിട്ട് എനിക്ക് നേരിയ പേടി തോന്നിച്ചു. എനിക്ക് എന്തേലും ചോദിക്കണമെന്നുണ്ട് പക്ഷേ ഇങ്ങേരുടെ മുഖം കാണുമ്പോൾ ചോദിക്കാനും തോന്നില്ല എങ്കിലും ഞാൻ അവിടെ നടന്ന സംഭവം അറിയാത്ത മട്ടിൽ എന്ത് പറ്റി എന്ന് ചോദിച്ചു..

പ്ലീസ് അശ്വനി എന്നോടിപ്പോൾ ഒന്നും ചോദിക്കൻ വരരുത്… ദേഷ്യത്തിൽ അതും പറഞ്ഞ് അങ്ങേര് ബാത്ത്റൂമിലേക്ക് പോയി…
ഇനി ഇപ്പോ പുറത്തേക്ക് പോക്കും കാണില്ല… ശോ… വെറുതെ റെഡി ആയി… ഞാൻ അതും ഓർത്ത് ബാൽക്കാണിയിലേക്ക് പോയി അവിടെ കിടന്ന ചെയറിൽ ഇരുന്നു. അപ്പോഴും എന്റെ ചിന്ത മുഴുവനും കുറച്ച് മുന്നേ നടന്ന കാര്യം ആയിരുന്നു.

ബാത്ത്റൂമിൽ കയറിയ ആദി ടാപ് തുറന്ന് വെള്ളം കൈക്കുമ്പിളിൽ പിടിച്ച് മുഖത്തേക്ക് ഒഴിച്ചോണ്ടിരുന്നു…. എത്ര ശ്രെമിച്ചിട്ടും ദേഷ്യം കണ്ട്രോൾ ചെയ്ത് നിർത്താൻ പറ്റുന്നില്ല…. ഫോണിൽ നോക്കി ഇരിക്കുമ്പോൾ ആണ് ഫോണിലേക്ക് ഒരു കാൾ വന്നത്..കാൾ അറ്റന്റ് ചെയ്തതും മറുസൈഡിൽ നിന്നും ആ കിരണിന്റെ ശബ്‌ദം കേട്ടതും എവിടെ നിന്നൊക്കെയോ എനിക്ക് വിറഞ്ഞു കയറാൻ തുടങ്ങി… അവനോടു വിളിച്ചതെന്തിനാണെന്നു ചോദിച്ചപ്പോലാണ് അവൻ എവിടെ ഈ റിസോർട്ടിൽ തന്നെ ഉണ്ടന്നും പറഞ്ഞത്. അത് കേട്ടതും ഞാൻ സംശയ രൂപേണ അങ്ങനെ ഇരുന്നു. ഇവനിപ്പോ എന്തിനായിരിക്കും ഇവിടേക്ക് വന്നതെന്നായിരുന്നു എന്റെ ചിന്ത. പെട്ടന്നാണ് അവന്റെ പറച്ചില് കേട്ട് അടിമുടി വിറഞ്ഞു കയറിയത്…ആ അശ്വനിയെ ചേർത്ത് പറഞ്ഞപ്പോൾ അവനെ ഇപ്പോ എന്റെ കൈയ്യിൽ കിട്ടിയിരുന്നേൽ അവന്റെ അന്ത്യം വരുത്തിയേനെ പന്ന &&&@##@@മോൻ.. ഞാൻ വേഗം തന്നെ പുറത്തേക്കിറങ്ങി അവന്റടുത്തേക്ക് ചെന്നു.. പിന്നെ എന്താണ് നടന്നതെന്നൊക്കെ നിങ്ങൾ തന്നെ കണ്ടതല്ലേ… ഞാൻ കണ്ണുകൾ ഇറുക്കി അടച്ച് തൊട്ടു മുന്നേ നടന്നതെല്ലാം ഒന്നോർത്തെടുത്ത് കൈ ചുരുട്ടി ഭിത്തിയിൽ ആഞ്ഞടിച്ചു….കിരണിനോടുള്ള ദേഷ്യം മൊത്തം ബാത്ത്റൂമിൽ വച്ച് തീർത്ത് പുറത്തേക്കിറങ്ങിയപ്പോൾ അശ്വനിയെ അവിടെയൊന്നും കാണാനില്ലായിരുന്നു പിന്നെ ബാൽക്കണി ഡോർ തുറന്നിരിക്കുന്നത് കണ്ടപ്പോൾ അവൾ അവിടെ ഉണ്ടന്ന് മനസ്സിലായി. അപ്പോഴത്തെ സിറ്റുവേഷനിൽ എനിക്ക് അവളോട്‌ ഒന്നും മിണ്ടാനുള്ള മാനസികാവസ്ഥ അല്ലായിരുന്നു. അവളോട്‌ ഞാൻ പുറത്ത് പോകാമെന്നും പറഞ്ഞു പോയല്ലോ… പുറമേ സന്തോഷം കാണിച്ചില്ലായിരുന്നെങ്കിലും അവൾടെ മനസ്സിൽ ഒത്തിരി സന്തോഷം ഉണ്ടായിരുന്നു കാണും. ഞാൻ അതും ചിന്തിച്ച് ബാൽക്കാണിയിലേക്ക് വന്നപ്പോൾ ആള് ചെയറിൽ ചാരി കണ്ണടച്ച് കിടക്കുവായിരുന്നു…
ഞാൻ അവൾക്കടുത്തേക്ക് ചെന്ന് അവളെ വിളിച്ചതും ഞെട്ടി പിടഞ്ഞു അവൾ എണീറ്റ്…

സ.. സാർ… എന്താ സാർ..

ഞാൻ തന്നോട് കുറച്ച് മുൻപ് കടുപ്പിച്ചു സംസാരിച്ചത് എന്റെ അപ്പോഴത്തെ ആ സിറ്റുവേഷൻ കൊണ്ടാണ്… ഒന്നും തോന്നരുത്…

ഒള്ളത് മൊത്തം പറയേം ചെയ്യും അവസാനം ഇങ്ങനൊരു ഡയലോഗും… ശരിക്കും അന്യൻ…

സാരമില്ല സാർ… ഞാൻ അത് കാര്യമാക്കിയില്ല…
പിന്നെ സാർ ഞാൻ ചോദിക്കണത് കൊണ്ട്…. ഞാൻ മടിച്ച് ബാക്കി മുഴുവിക്കാതെ അങ്ങേരെ നോക്കി..

എനിക്കറിയാം താൻ എന്താണ്‌ എന്നോട് ചോദിക്കാൻ പോകുന്നതെന്ന്. ഞാൻ എന്തിനാണ് പുറത്തേക്ക് പോയതന്നല്ലേ… പിന്നെ എന്റെ പെട്ടന്നുണ്ടായ മാറ്റവും… അതല്ലേ താൻ ചോദിക്കാൻ വന്നത്…

ഞാൻ മേല്ലേ അതേയെന്നു തലയാട്ടി…

അതൊന്നും താൻ അറിയേണ്ടതില്ല…. കുറച്ചൊക്കെ അവിടെ നടന്നത് കെട്ടങ്കിൽ കൂടിയും എന്താണ്‌ ശരിക്കും സംഭവമെന്നു അങ്ങേര് പറയുമ്മെന്നു പ്രേതീക്ഷിച്ചു നിന്ന ഞാൻ അങ്ങേരുടെ പറച്ചില് കേട്ട് എനിക്ക് വീണ്ടും എന്തിന്റെ കേടായിരുന്നു എന്ന് സ്വയം മാനസിൽ പറഞ്ഞു പോയി….

എന്റെ pa എന്ന നിലയിൽ താൻ ചെയ്യേണ്ട കാര്യങ്ങളിൽ മാത്രം ശ്രെദ്ധ കൊടുത്താൽ മതി. ആമ് പിന്നെ എന്തായാലും ഞാൻ തന്നോട് പുറത്തേക്ക് പോകാമെന്നു പറഞ്ഞതെല്ലേ… അതിനി മാറ്റണ്ട… ഞാൻ ഒന്ന് റെഡി ആയി വരാം. ok… അതും പറഞ്ഞു അങ്ങേര് അകത്തേക്ക് പോയി..
അങ്ങേരുടെ ആ പറച്ചില് കേട്ട് ഞാൻ ബാക്കി ഉള്ളതൊക്കെ സ്റ്റോപ്പിട്ടു.
_________________________
ഫുടൊക്കെ കഴിച്ച് തിരിച്ചു വരുമ്പോളും അന്യൻ ഡ്രൈവിങ്ങിൽ തന്നെ കോൺസെൻട്രേറ്റ് ചെയ്തിരിക്കുവായിരുന്നു. ഞാൻ പിന്നെ അങ്ങോട്ടേക്ക് അതികം ശ്രെദ്ധ കൊടുക്കാതെ പുറത്തേക്കും നോക്കിയിരുന്നു. ഇരുട്ടു പടർന്നിരുന്നു. നനുത്ത കാറ്റ് ചെറിയ തണുപ്പ് തോന്നിച്ചു എങ്കിലും ഞാൻ അത് ആസ്വധിച്ചിരുന്നു. കുറച്ച് സമയത്തെ ഡ്രൈവിങ്ങിന് ശേഷം ഞങ്ങൾ റിസോർട്ടിലേക്ക് തിരിച്ചെത്തി..
_______________________

വീട്ടിലേക്ക് വിളിച്ച് അവരുടെ ശബ്‌ദം കേട്ടപ്പോൾ നല്ലൊരാശ്വാസം തോന്നി… ഇവിടന്നു വേഗം ഒന്ന് നാട്ടിൽ എത്തി കിട്ടായാൽ മതിയായിരുന്നു എന്നാണ് എന്റെ പ്രർഥന…അതും ചിന്തിച്ച് ഞാൻ ഫോൺ കൈയിലിട്ട് കറക്കി കട്ടിലിൽ ഇരുന്ന് ലാപ്പിൽ കുത്തുന്ന അന്യനെ ഒന്ന് നോക്കി.
ഇങ്ങനെ മിണ്ടാതെ ഇരുന്നിട്ടാണേൽ എനിക്ക് എന്തോ പോലെ തോന്നുന്നു.

പെട്ടന്ന് അങ്ങേർക്ക് ഒരു കാൾ വന്ന് അവിടന്നെന്നിട്ട് ബാൽക്കാണിയിലേക്ക് പോയി… ഞാൻ അങ്ങേരെന്താണ് പറയുന്നതെന്ന് കേൾക്കാൻ കാത് കോർപ്പിച്ചിരുന്നു… അത് കമ്പനി വർക്കുമായി ബന്ധപെട്ട കാൾ ആണെന്ന് അങ്ങേരുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി. കാൾ ചെയ്ത് കഴിഞ്ഞ് അങ്ങേര് വീണ്ടും വന്ന് ലാപ്പിൽ വർക്ക്‌ തുടർന്നു. ഞാൻ ഡീസന്റായി സോഫയിലിരുന്നു. പിന്നെ ഹെഡ് സെറ്റ് വെച്ച് പാട്ട് കേട്ടിരുന്നു. അങ്ങനെ പാട്ടും കേട്ടുകൊണ്ടിരുന്നപ്പോളാണ് അങ്ങേര് ലാപ്പിൽ മടക്കി വെച്ച് വാഷ് റൂമിലേക്ക് പോയി… അങ്ങേര് പോയത് നോക്കി ഞാൻ കട്ടിലിലേക്ക് നോക്കി ലാപ്പും കൂടെ ഫോണും തൊട്ടടുത്ത് ഉണ്ടായിരുന്നു.ഇന്ന് രാവിലത്തെ സംഭവങ്ങൾ എന്നിൽ പല ചോത്യങ്ങളും ഉണ്ടാക്കിയിരുന്നു. ഇങ്ങേരെ കുറിച്ച് പലതും അറിയാനുണ്ടാന്ന് എനിക്ക് രാവിലത്തെ സംഭവത്തിൽ നിന്നും മനസ്സിലായി. അങ്ങേരുടെ ഫോണിൽ നോക്കിയാൽ എന്തേലും കാണും എന്ന് കരുതിയാണ്. ഞാൻ മേല്ലേ എണീറ്റ് കട്ടിലിനടുത്തേക്ക് ചെന്ന് ഫോണിലേക്ക്‌ നോക്കിയശേഷം തിരിഞ്ഞ് വാഷ് റൂമിലേക്കും നോട്ടം കൊടുത്തു വരുന്നില്ല എന്ന് ഉറപ്പ് വരുത്തി ഫോൺ കൈയ്യിലെടുത്ത് ഓൺ ആക്കിയപ്പോൾ ക്രീനിൽ തെളിഞ്ഞു വന്ന ചിത്രം കണ്ടു ഞാൻ മുഖം ചുളിച്ച് ഇതാരെന്ന മട്ടിൽ ആ ചിത്രത്തിലേക്ക് തന്നെ നോക്കി നിന്നു… കാണാൻ നല്ല ക്യൂട്ട് ആയിട്ടുള്ള ഒരു പെണ്ണിന്റെ ഫോട്ടോ ആയിരുന്നു ക്രീനിൽ തെളിഞ്ഞു വന്നത്. പെട്ടന്ന് വാഷ് റൂമിലെ ഡോർ തുറക്കുന്ന സൗണ്ട് കേട്ട് ഞാൻ ഫോൺ ഓഫാക്കി ഇരുന്നിടത്തു തന്നെ വെച്ച് സോഫയിൽ വന്നിരുന്ന് ഒന്നുമറിഞ്ഞിട്ടില്ല എന്ന മട്ടിലിരുന്നു. എന്റെ മനസ്സിൽ കുറെ സംശയങ്ങൾ വന്നെങ്കിലും ഇങ്ങേരോട് അതൊക്കെ ചോദിച്ചാൽ mind your own business എന്നും പറഞ്ഞു ആട്ടി വിടും.. ആരായിരിക്കും ആ പെൺകുട്ടി…. അനിയത്തി ആയിരിക്കുവോ ഏയ്… ആയിരിക്കില്ല.. അല്ലങ്കിൽ പിന്നെ ഇനി ഇങ്ങേരുടെ lover… ഞാൻ അതും ചിന്തിച്ച് അങ്ങേരെ നോക്കിയപ്പോൾ ബഡിന്റെ ഹെഡ് ബോർഡിൽ ചാരി ഇരുന്നു കൊണ്ട് ഫോണിൽ നോക്കിയിരിക്കുവായിരുന്നു.

ഇന്ന് രാവിലെ ആ കിരൺ പറഞ്ഞതും ഇപ്പോ അങ്ങേരുടെ ഫോണിൽ കണ്ട ആ പിക്കും എന്തൊക്കെയോ ഉണ്ട്… പെട്ടന്ന് എനിക്ക് അന്ന് ഓഫീസിൽ വെച്ച് രമ്യ പറഞ്ഞ കാര്യം ഓർമ്മ വന്നത്… അവൾ വേറെന്തോ കൂടി പറയാൻ വന്നപ്പോളാനിരുന്നു ആ സൂരജ് അവളെ വിളിച്ചത്. പിന്നെ ആ കാര്യത്തെ കുറിച്ച് ഞാൻ മറന്ന് പോയിരുന്നു…
എന്തായാലും നാട്ടിൽ എത്തട്ടെ…. അവളോട്‌ ചോദിക്കാം… ഞാൻ ചിലതൊക്കെ ചിന്തിച്ച് അങ്ങനെ ഇരുന്നു….

തുടരും