The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
അപ്പുവായിരുന്നു വിളിച്ചത്. അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ട് ഓഫീസിൽ നിന്നിറങ്ങിയാൽ വീട്ടിലേക്ക് വന്നിട്ട് പോയാൽ മതീന്ന് പറഞ്ഞ് അവൾ ഫോൺ വെച്ചു. പിന്നെ അങ്ങേരോട് ഇപ്പോ ഒന്നും പറയാനോ അങ്ങേര് പറയുന്നത് കേൾക്കണോ ഇല്ല മൈൻഡ് ഇല്ലാഞ്ഞത് കൊണ്ടായിരുന്നു ഞാൻ വീട്ടിൽ നിന്നും അത്യാവശ്യമായി ചെല്ലണം എന്ന് കള്ളം പറഞ്ഞത്…
സ്കൂട്ടി സ്റ്റാർട്ടാക്കി ഞാൻ ഗേറ്റിനടുത്തെത്തിയതും എതിർ വശത്തു നിന്നും ഒരു കാർ വന്നതും ഒന്നിച്ചയത് കൊണ്ട് എനിക്ക് പെട്ടന്ന് ബ്രേക്ക് ഇടണോ വെട്ടിക്കണോ ഒരു ഗ്യാപ് കിട്ടാഞ്ഞത് കൊണ്ട് കൃത്യം ആ കാറ് എന്റെ സ്കൂട്ടിയിൽ വന്നിടിച്ചു. ഞാൻ സ്കൂട്ടിയും കൊണ്ട് ദേ പോണു നിലത്തേക്ക്..
ഇന്ന് മൊത്തം എനിക്ക് കഷ്ടകാലം ആണല്ലോ എന്റെ ദൈവമോ… പോകുന്ന എല്ലാ വണ്ടിയും എന്റെ നെഞ്ചത്തോട്ടേക്കാണല്ലോ. രാവിലെ ഇതുപോലൊന്നു വന്നതിന്റെ കേട് ഇപ്പോഴും മാറിയിട്ടില്ല… അപ്പോ ദേ അടുത്തത്…
ഞാൻ മെല്ലെ താഴെ നിന്നും എണീറ്റ് സ്കൂട്ടി ഒരു വിധം നേരെ വെച്ച് കാറിലേക്ക് നോട്ടം കൊടുത്തപ്പോൾ അതിൽ നിന്നും ഒരു പെണ്ണായിരുന്നു ഇറങ്ങി വന്നത്… ഒരു make up ബോക്സ് ഇറങ്ങി വരുന്നത് പോലെയാ എനിക്ക് തോന്നിയത്.
എവിടെ നോക്കിയടി വണ്ടി ഓടിക്കുന്നത്… കാറിൽ നിന്നും ഇറങ്ങിയ ഉണ്ടനെ ആ കോപ്പിന്റെ വർത്തമാനം എനിക്കങ്ങോട്ട് ഇരുഞ്ഞു കയറി… അല്ലങ്കിൽ തന്നെ കലിച്ചു നിക്കുവാ… അപ്പോഴാണ് അവൾടെ ഒരു ലോടക്ക് വാർത്തമാനവും…
അല്ല നിന്റെ കണ്ണ് എവിടെ വെച്ചോണ്ടാ ഈ കുന്തം ഓടിച്ചത്… നിനക്കും കണ്ണുണ്ടായിരുന്നല്ലോ ഞാൻ വന്നത് കാണാൻ പാടില്ലായിരുന്നു… നല്ല കട്ട കലിപ്പിൽ ഞാൻ അവളോട് ചോദിച്ചു.
ഡീ…. നീ എന്നെ ചോത്യം ചെയ്യാൻ മാത്രമായോ… how dare you idiot… എന്നും പറഞ്ഞലറി അവൾ എനിക്ക് നേരെ വിരൽ ചൂണ്ടിയപ്പോൾ… ഇവളെന്റെ വായിന്ന് കേട്ടിട്ടേ അടുങ്ങു എന്ന് മനസ്സിൽ ചിന്തിച്ച് ഉള്ളിൽ നിന്നും പൊന്തി വന്ന തെറികളെല്ലാം ഞാൻ കണ്ട്രോൾ ചെയ്ത് അവളെ തുറിച്ചു നോക്കി…
അതികം നേകളിക്കാതെ അടങ്ങി നിക്ക്…. നിന്റെ ഈ പേടിപ്പിക്കലൊന്നും എന്റടുക്കൽ വേണ്ട… മനസ്സിലായോ…. എന്നും പറഞ്ഞ് ഞാൻ അവൾ എനിക്ക് നേരെ ചൂണ്ടിയ വിരൽ തട്ടി മാറ്റി തിരിഞ്ഞു നടക്കാൻ നിന്നതും അവൾ പെട്ടന്ന് എന്റെ ഷോൾഡറിൽ പിടിച്ച് അവൾക്ക് നേരെ നിർത്തി എന്റെ മുഖത്തേക്ക് അടിക്കാൻ കൈ ഓങ്ങിയതും പെട്ടന്നൊരു കൈ ആ കൈകളെ തടഞ്ഞു നിർത്തി… ഞാൻ തടഞ്ഞു നിർത്തിയ കൈയ്യിലേക്കും പിന്നെ ആ ആളിലേക്കും നോക്കിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി… എന്റടുത്തു ആ പെണ്ണിനെ ദേഷ്യത്തിൽ നോക്കി കൊണ്ട് നിക്കുന്ന ആദി സാറിനെ കണ്ടാൽ പിന്നെ ഞെട്ടാതിരിക്കുവോ….
ആരോട് ചോദിച്ചിട്ടാടി നീ ഇങ്ങോട്ട് വന്നത്…വന്നതും പോരാഞ്ഞിട്ട് എന്റെ pa യുടെ നേരെ നീ അടിക്കാൻ കൈ ഓങ്ങുന്നോ…എന്നും പറഞ്ഞ് അവൾടെ കൈയ്യിലെ പിടി വിട്ട് ദേഷ്യത്തിൽ അതും പറഞ്ഞ് അലറിയപ്പോൾ എനിക്ക് ഒരേ സമയം ആചര്യവും ഇവര് തമ്മിൽ നേരുത്തെപരിചയമുണ്ടോ എന്നുമായിരുന്നു…
ഓ… അപ്പോ ഞാൻ ഇവളെ അടിച്ചാൽ നിനക്ക് നോകും അല്ലേ… അപ്പോ ഇവള് നിനക്ക് pa മാത്രമാണോ അതോ…
shut up റിയ… അവൾ ബാക്കി പറയുന്നതിനു മുന്നേ ആദി സാറ് കട്ട കലിപ്പിൽ ശബ്ദമുയർത്തി പറഞ്ഞതും അങ്ങേരുടെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖം കണ്ട് ഞാൻ മേല്ലേ ഉമിനീരിറക്കി… ഞാൻ ഉമിനീരിറക്കിയെങ്കിൽ പിന്നെ ആ റിയയുടെ കാര്യം പറയണോ… ഞാൻ അവളെ നോക്കിയപ്പോൾ എന്നേക്കാൾ ഡബിൾ എക്സ്പ്രഷൻ ഇട്ട് നടുങ്ങി നിക്കുവായിരുന്നു… അപ്പോൾ അവൾടെ വിരിഞ്ഞുവന്ന ഭാവം കണ്ടപ്പോൾ എനിക്ക് ചിരി വന്നെങ്കിലും ഞാനത് അപ്പാടെ വിഴുങ്ങി…
mind your words റിയ…. നീ പറയുന്നത് എന്തും കേട്ടു നിൽക്കാൻ നിന്റെ ബ്രദർ കിരൺ അല്ല ഞാൻ. ആർദ്ധവാണ് ആർദ്ധവ് വിശ്വനാഥൻ… എന്നങ്ങേരു വേറപ്പിച്ചു നിർത്തുന്ന മാതിരി ആ make up പെട്ടിയോട് പറഞ്ഞപ്പോൾ ലവന്റെ സിസ്റ്റർ ആണോ ലിവൾ മമ് ചേട്ടനും അനിയത്തിക്കും ഇങ്ങേരുടെ കൈയ്യിൽ നിന്നും കിട്ടിയാലേ അടങ്ങുവുള്ളോ… അല്ല ഈ ഒരു അവതാരത്തെ കുറിച്ച് അന്ന് രമ്യ എന്നോട് പറഞ്ഞില്ലായിരുന്നല്ലോ… ആ എന്തേലുമാകട്ടെ…
ഇനിയൊരക്ഷരം നീ മിണ്ടിയാൽ നിന്റെ മുഖത്തിന്റെ ഷേപ്പ് ഞാൻ മാറ്റും. പറഞ്ഞില്ലന്നു വേണ്ട… മനസിലായോടി… നിന്റെ ഇത്തരം സംസ്കാരം ഇല്ലാത്ത പറച്ചിലൊക്കെ നിന്റെ തന്തെടുത്തും പുന്നാര ബ്രദറിനോടും മതി… എന്റടുത്ത് പറഞ്ഞാൽ… എന്നും പറഞ്ഞ് അവൾക്ക് നേരെ കൈ ചൂണ്ടി പറഞ്ഞപ്പോൾ അവൾടെ നോട്ടം എന്നിലേക്കായിരുന്നു… എന്നെ ദേഹിപ്പിക്കുന്ന മാതിരിയായിരുന്നു സാധനത്തിന്റെ നോട്ടം… നമ്മക്ക് പിന്നെ അതൊക്കെ ജുജൂബി…ഹും… ഞാൻ അവൾടെ നോട്ടത്തിന് ഒരു ലോഡ് പുച്ഛം വിതറി മുഖം വെട്ടിച്ചു… അല്ല പിന്ന നമ്മടടുത്ത അവൾടെ നോട്ടം…
ഡീ… എനിക്കെതിരെ നീ എന്റെ ആദിയെ തിരിച്ചു… നീ ഓർത്തോ ഇതിനുള്ളത് ഞാൻ വൈകാതെ തന്നിരിക്കും… നിനക്കറിയില്ല എന്നെ ശരിക്കും… എനിക്കു നേരെ അത്രയും പ്രസംഗിച്ചിട്ട് ആദി സാറിനെയും എന്നെയും തുറിച്ചു നോക്കി കലി തുള്ളി അവൾ കാറിൽ കയറി പോയി…
താൻ ok അല്ലേ… അതും ചോദിച്ച് എനിക്ക് നേരെ തിരിഞ്ഞപ്പോൾ ഞാൻ തലയറ്റി അതെ എന്നു പറഞ്ഞു..
ആമ് പിന്നെ താൻ ഒന്ന് ശ്രെദ്ധിക്കുന്നത് നല്ലതാ..ആ പോയവൾ നിസാര കാരിയല്ല… അവൾ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്നവളാ…. അത് കൊണ്ട് താനോന്നു സൂക്ഷിച്ചേക്ക്…എന്നങ്ങേര് പറഞ്ഞപ്പോൾ എന്റെ തലയ്ക്കുള്ളിൽ വീണ്ടും കുറെ സംശയങ്ങൾ ഉടലെടുത്തു..
സാർ… ഈ റിയയും സാറും തമ്മിൽ…ബാക്കി ഞാൻ ചോദിച്ചു തിരുന്നതിനു മുന്നേ അങ്ങേര് അതൊന്നും താൻ അറിയണ്ട ആവശ്വമില്ല… എന്നും പറഞ്ഞ് ഒരു പോക്കായിരുന്നു…
അങ്ങേര് അതും പറഞ്ഞ് പോയപ്പോൾ എനിക്കിതെന്തിന്റെ കേടായിരുന്നു… ഇതാണ് ഇതാണിങ്ങേരുടെ കുഴപ്പം… അസല് അന്യൻ തന്നെ നിക്കണ നിപ്പിലല്ലേ സ്വഭാവം മാറുന്നത്… എന്തേലുമാകട്ടെ… ഞാൻ ഒരോന്നും പിറുപിറുത് അവിടന്ന് സ്ഥലം വിട്ടു…
~~~~~~~~~~~~~~~~~~
അശ്വനിയോട് ഞാൻ ഇന്ന് അങ്ങനെ പെരുമാറിയത് അവൾക്ക് നന്നായി ഫീൽ ആയി എന്ന് പിന്നീടുള്ള അവളുടെ ബിഹേവിൽ നിന്നും എനിക്ക് മനസ്സിലായി. അവളോട് പറഞ്ഞതിന് ഒന്നൂടെ sorry പറയണമെന്ന് തീരുമാനിച്ചത്.അപ്പോഴാണ് അവൾക്ക് കാൾ വന്നതും വീട്ടിലേക്ക് അത്യാവശ്വമായി പോണമെന്നും പറഞ്ഞത്.. വീട്ടിന്നായതു കൊണ്ട് ഞാൻ പൊയ്ക്കോളാൻ പറഞ്ഞു. അവൾ കംപ്ലീറ്റ് ചെയ്ത് ഫയൽസ് ചേക്ക് ചെയ്ത് ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങി.. അപ്പോഴേക്കും സ്റ്റാഫ്സ് എല്ലാവരും പോയി കഴിഞ്ഞിരുന്നു. ഞാൻ ടൈം നോക്കി പുറത്തേക്കിറങ്ങിയപ്പോൾ കണ്ടത് ആ റിയയോട് ദേഷ്യപ്പെട്ട് നിൽക്കുന്ന അശ്വനിയെയാണ്…. റിയയെ കണ്ടതും എനിക്ക് അടിമുടി കലിച്ചു കയറാൻ തുടങ്ങി… ഞാൻ വേഗം അവിടേക്ക് ചെന്നു… ബാക്കി നടന്നതൊക്കെ എന്താണെന്നു നിങ്ങൾ കണ്ടതല്ലേ… ആ പിശാശിനിട്ടൊന്നു കൊണ്ടുക്കണ്ടതായിരുന്നു… അതുപോലുള്ള പറച്ചിലല്ലേ അവൾടെ വായിൽ നിന്നും വരുന്നത്. അവളോരു പെണ്ണായി പോയത് കൊണ്ട് ജീവനോടെ തിരിച്ചു പോയി അല്ലായിരുന്നേൽ….
എന്തായാലും അശ്വനി അവളുടെ പറച്ചിലിലൊന്നും ഭയന്നിട്ടില്ല എന്ന് അവൾടെ നിപ്പും ഭാവവും കണ്ടപ്പോൾ മനസ്സിലായി… പിന്നെ അവള് സ്ട്രോങ്ങ് പേഴ്സൺ ആണെന്ന് ഞാൻ നേരുത്തെ തന്നെ അറിഞ്ഞിട്ടുള്ളതാണല്ലോ… അതുകൊണ്ട് അവൾടെ ഭീക്ഷണിക്കു മുന്നിൽ പേടിക്കുവോന്നുന്നില്ല… പിന്ന റിയയെ എനിക്ക് നന്നായിട്ടറിയാവുന്നത് കൊണ്ടാണ് ഒന്ന് സൂക്ഷിച്ചോളാൻ പറഞ്ഞത്… ആ റിയ എന്തും ചെയ്യാൻ മടിക്കാത്തവളാണ്…
ഞാൻ അതും ചിന്തിച്ച് വണ്ടിയെടുത്തു…
~~~~~~~~~~~~~~~~~~~~~~
ആ make up പെട്ടിയുമായുള്ള ശകട കഴിഞ്ഞു ഞാൻ എന്റെ വീട്ടിലേക്കാണ് വണ്ടി വിട്ടത്. അപ്പൂനോട് വീട്ടിൽ എത്തുമ്പോൾ കാര്യം വിളിച്ചു പറയാം… പിന്നെ അവൾക്ക് പറയാനുണ്ടാകുന്നത് പെണ്ണിന്റെ പോലീസേമാനെ കുറിച്ചാകുമെന്ന് എനിക്ക് ഉറപ്പാണ്…
വീട്ടിൽ എത്തിയതും ഞാൻ നേരെ റൂമിലേക്ക് വന്ന് ബാത്ത്റൂമിലേക്ക് കയറി… തണുത്ത വെള്ളം മെത്തേക്ക് വീണപ്പോൾ ശരീരത്തിന്റെ പലയിടത്തും നീറ്റലെടുക്കാൻ തുടങ്ങി.. വീണപ്പോൾ ഉരഞ്ഞതായിരിക്കും.. അപ്പോൾ എനിക്ക് വേദനയൊന്നും തോന്നിയില്ല… വെള്ളം പറ്റിയപ്പോൾ എന്റ പൊന്നേ… ഹോ… ഇതിനു കാരണക്കാരി ആയ ആ make up പെട്ടിയെ വായിൽ വന്നതൊക്കെ പറഞ്ഞ് ഫ്രഷ് ആയി പുറത്തേക്കിറങ്ങി…. തലമുടി തുവർത്തി ടവ്വൽ കസേരയിൽ ഇട്ട് ഞാൻ ഫോൺ എടുത്ത് അപ്പൂന് കാൾ വിട്ടു… രണ്ടാമത്തെ റിങ്ങിൽ തന്നെ ആള് കാൾ അറ്റന്റ് ചെയ്തപ്പോൾ ഇവൾ എന്റെ callum പ്രേതീക്ഷിച്ചിരിക്കുവായിരുന്നോ എന്നായിരുന്നെന്റെ ചിന്ത..
കാൾ അറ്റന്റ് ചെയ്ത് ഞാൻ അപ്പു എനിക്ക്… ബാക്കി പറയുന്നതിന് മുന്നേ മറു സൈഡിൽ നിന്നും അപ്പു തുടങ്ങില്ലേ… പിന്നെ ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചപ്പോൾ ആള് കൂൾ ആയി… പിന്നെ കുറച്ച് നേരം ഓരോന്നും സംസാരിച്ച് കാൾ കട്ടാക്കി…
~~~~~~~~~~~~~~~~~~~~~~
വീട്ടിൽ എത്തിയതും ഞാൻ റൂമിലേക്ക് പോയി ഫോൺ കട്ടിലിലേക്കിട്ട് കൈയ്യിലെ വാച്ച് ഊരി ടേബിളിൽ വെച്ച് നേരെ പോയി ഫ്രഷ് ആയി ഇറങ്ങി ഷെൽഫിൽ നിന്നും ടി ഷർട്ട് എടുത്ത് ഇട്ട് തിരിഞ്ഞതും എന്റെ ഫോൺ റിങ് ചെയ്തു. ഞാൻ കട്ടിലിനടുത്തേക്ക് നടന്ന് ഫോൺ എടുത്തപ്പോൾ ഡിസ്‌പ്ലയിൽ തെളിഞ്ഞ നമ്പർ കണ്ടതും ഞാൻ പല്ല് ഞെരിച്ച് കാൾ അറ്റന്റ് ചെയ്തു..
നിനക്ക് എത്ര പറഞ്ഞാലും മനസിലാകില്ലന്നുണ്ടോ… നീ ഇന്ന് എന്റെ ഓഫീസിൽ വന്ന് കാണിച്ച പ്രേകടനങ്ങൾ ഇനി ഒരാവർത്തി കൂടി ചെയ്താൽ… ഈ ആദിടെ സ്വഭാവം നിനക്ക് അറിയാല്ലോ…
ഓ… ഞാൻ അവളോട് അങ്ങനെയൊക്കെ പറഞ്ഞത് നിനക്ക് പിടിച്ചില്ലല്ലേ ആദി… ഇന്നലെ കയറി വന്ന അവളോട് നിനക്ക് എന്ത് കെയർ ആണ്… ഞാൻ നിന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി… എന്തു കൊണ്ടാണ് നിനക്ക് എന്നെ ഇഷ്ട്ടമല്ലാത്തത്… എന്നോട് നിനക്ക് ഇത്രയ്ക്ക് വെറുപ്പെന്താ…
അതേടി എനിക്ക് നിന്നോട് വെറുപ്പാ… നിന്നോട് സംസാരിക്കുന്നത് പോലും എനിക്ക് ഇഷ്ടമല്ല… അതിന് കാരണം നിനക്ക് ഇനി ഞാൻ വിശതികരിച്ചു തന്നോ… വെച്ചിട്ട് പോടി… അതും പറഞ്ഞ് ഞാൻ കാൾ കട്ടാക്കാൻ തുനിഞ്ഞതും അവൾടെ ആ പറച്ചില് കേട്ട് ഞാൻ മുഷ്ടി ചുരുട്ടി ദേഷ്യം കണ്ട്രോൾ ചെയ്ത് നിന്നു…
നീ എന്നെ എത്ര തന്നെ വെറുത്താലും ഞാൻ നിന്നെ വിട്ട് പോകില്ല… നിന്നെ ഒരുത്തിക്കും സ്വന്തമാക്കാൻ ഞാൻ അനുവദിക്കുകയുമില്ല… നിന്നെ ഞാൻ ആഗ്രഹിച്ചിട്ടുണ്ടങ്കിൽ ഏതു വിദേനെയും നിന്നെ എന്റേത് മാത്രമാക്കിയിരിക്കും.. അതിനിടയിൽ ആര് വന്നാലും അതിപ്പോൾ എന്നോഫിസിൽ വെച്ച് ആർക്ക് വേണ്ടിയാണോ നീ എന്നെ ഇൻസൾട്ട് ചെയ്തത് അവളാണെങ്കിൽ പോലും ഞാൻ വെറുതെ വിടില്ല… ഞാൻ പറഞ്ഞാൽ പറഞ്ഞത് പോലെ പ്രേവർത്തിക്കുന്നവളാണ്… നീ എന്റെതാ ആദി എന്റേത് മാത്രം…
ഹും… നീ ഇപ്പോ പറഞ്ഞതൊക്കെ ഒരിക്കലും നടക്കാൻ പോകുന്നില്ല… പിന്നെ നിന്റെ ഭാഗത്ത് നിന്നും അശ്വനിക്കെന്തെകിലും സംഭവിച്ചാൽ… ഈ ആദിടെ തനി സ്വഭാവം നീ അറിയും… മനസിലായോടി….. അത്രയും പറഞ്ഞ് ഞാൻ കട്ട് ചെയ്ത് അവൾ പറഞ്ഞതൊക്കെ ആലോചിച്ച് അശ്വനിക്ക് ഞാൻ കാരണം ഒന്നും സംഭവിക്കൽ പാടില്ല എന്ന് മനസിലോർത്ത് കട്ടിലിൽ വന്നിരുന്നു.. ആ റിയയുടെ കാര്യത്തിൽ ഒരു ശ്രെദ്ധ കൊടുക്കണം… അവൾ എന്തും ചെയ്യാൻ മടിക്കാത്തവളാണ്.. ഒരു വശത്ത് അവളും മാറു വശത്ത് ആ കിരണും… ചേട്ടനും അനിയത്തിയും എന്റെ കൈയ്യിന്നു മേടിച്ചേ അടങ്ങുവുള്ളു എന്ന് കച്ചകേട്ടി ഇറങ്ങിയിരിക്കുവാ… അങ്ങനെ ഓരോന്നും ചിന്തിച്ച് കട്ടിലിന്റെ ഹെഡ് ബോർഡിലേക്ക് ചാരി ഒരു കൈ നെറ്റിക്ക് മീതെ വെച്ചുകൊണ്ട് കണ്ണടച്ചു…
_____________________________
അകത്തേക്ക് വരാമോ??
ഓഫീസിലേക്കുള്ള രണ്ട് മൂന്ന് ഫയൽസ് ചേക്ക് ചെയ്തോണ്ടിരുന്നപ്പോളാണ് വാതിലിനടുത്തു നിന്ന് അഭിയുടെ ആ പറച്ചില്. ഞാൻ ലാപ്പിൽ നിന്നും നോട്ടം മാറ്റി അവനെ നോക്കി വരാൻ പറഞ്ഞു… ഞാൻ പറഞ്ഞത് കേൾക്കണ്ട താമസം ആള് വേഗം വന്ന് ബഡിലേക്കിരുന്നു..
എന്താ മോനേ ips കാരാ…എന്താ ഈ വരവിന്റെ ഉദ്ദേശം…???
അത്… ആദി എനിക്ക് നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്…
പ്രധാനപ്പെട്ട് കാര്യമോ..??
തുടരും….