രചന – കൃഷ്ണ
ഓഫീസിലെ വർക്ക് കൂടി വന്നതിനാൽ നേരെ ചൊവ്വേ ഒന്ന് ശ്വാസം വിടാൻ പോലും പറ്റുന്നില്ല എന്ന് പറഞ്ഞാൽ മതിയല്ലോ.. രമ്യയെ ഒന്ന് കാണാൻ കൂടി പറ്റാത്ത അവസ്ഥയായി. എനിക്കാണേൽ അത് അറിയാത്തത് കൊണ്ട് ഒരു തരം വല്ലായ്മ പോലെ. എന്തായാലും ഞാൻ അവളോട് ചോദിക്കും. പിന്നെ വർക്ക് കൂടുതലായതിനാൽ വർക്ക് കഴിഞ്ഞ് ഇറങ്ങുമ്പോൾ തന്നെ ഇരുട്ടും. പിന്നെ ലേറ്റ് ആകുമെന്ന് വീട്ടിൽ നേരുത്തെ പറഞ്ഞിട്ടുള്ള കാര്യവുമാണേ എന്നാലും അമ്മയ്ക്ക് ഞാൻ വരുന്നത് വരെ ടെൻഷനടിച്ചു ഉമ്മറത്തു കാത്തിരിക്കും. എന്റെ വണ്ടി വെട്ടം കാണുമ്പോൾ ആണ് അനിത കൊച്ചിന്റെ മുഖമൊന്നു തിളങ്ങുന്നത് തന്നെ..
ഇന്ന് ലീവ് ആയത് കൊണ്ട് ഞാനും അപ്പുവും കൂടെ ഒന്ന് പുറത്തേക്ക് പോകാൻ പ്ലാൻ ചെയ്തു. അപ്പോ അതിനുള്ള ഒരുക്കത്തിലാണ് ഞാനിപ്പോ. അപ്പു ഇപ്പോ ഇവിടെ എത്തും. ips കാരനെ കുറിച്ച് ഇടക്കൊക്കെ ഞാൻ ചോദിക്കാരൊക്കെ ഉണ്ട്. അതിനെ കുറിച്ച് ചോദിക്കുമ്പോൾ ഒരു കള്ള ലക്ഷണമൊക്കെ അവൾടെ മുഖത്ത് വിരിയുന്നത് കാണാം. പക്ഷേ അവൾ ഒന്നും അങ്ങോട്ട് തുറന്ന് പറയുന്നുമില്ല.. സാരമില്ല എന്തായാലും അവൾടെ മനസിലുള്ളത് എന്നോട് പറയാതിരിക്കില്ല… പിന്നെ ഞാൻ അതിനെ കുറിച്ച് ചോദിക്കാനും പോയിട്ടില്ല. അങ്ങനെ ഓരോന്നും ചിന്തിച്ച് റെഡി ആയി താഴേക്ക് വന്നു ഫുഡടിച്ചോണ്ടിരുന്നപ്പോഴേക്കും അപ്പു ലാൻഡ് ചെയ്ത് കഴിഞ്ഞിരുന്നു. പിന്നെ അതികം താമസിപ്പിക്കാതെ ഞങ്ങൾ അംഗത്തിന് ഇറങ്ങി. സ്കൂട്ടി എടുക്കാൻ നേരം അമ്മ ലേറ്റ് ആകരുത് രണ്ടും നേരുത്തെ വന്നമെന്നൊക്കെ പറഞ്ഞപ്പോൾ ആയിക്കോട്ടെ എന്നും പറഞ്ഞ് ഞാൻ വീടിന്റെ ഗേറ്റ് കടന്നു. പിന്നെ ഞങ്ങൾ ഒരിടത് ഇറങ്ങി കഴിഞ്ഞാൽ പറഞ്ഞ ടൈമിൽ ഒന്നും വീട്ടിൽ എത്തില്ലന്ന് ഞങ്ങൾക്കും അതിലുപരി അവർക്കും അറിയാവുന്നതാണ്. എങ്കിലും പറയുന്നു എന്ന് മാത്രം. പിന്നെ ആകെ പാടേ ഇതു പോലെ കിട്ടുന്ന ദിവസങ്ങളിലെ ഫ്രീ ആയി ടെൻഷനൊന്നും കൂടാതെ കറങ്ങി അടിക്കാൻ പറ്റൂ. അത് ഞങ്ങൾ മാക്സിമം ulitize ചെയ്യാറാണ്.
ഞങ്ങൾ സ്ഥിരം പോകുന്ന മാളിലേക്കാണ് വണ്ടി വിട്ടത്. ആ സ്ഥലം വിട്ട് വേറെ കളിയില്ല ഞങ്ങൾക്ക്. കുറച്ച് നേരത്തെ ഡ്രൈവിങ്ങിന് ശേഷം ഞങ്ങൾ മാളിൽ എത്തി. സ്കൂട്ടി പാർക്ക് ചെയ്ത് ഞങ്ങൾ മാളിനകത്തേക്ക് കയറി. ഓരോ സെക്ഷനിലും കേറി ഇറങ്ങി കണ്ട ചെക്കമ്മാരെ വായി നോക്കിയും അങ്ങനെ നടന്നു.
എടി അപ്പു ആ ചേട്ടൻ എങ്ങനെയുണ്ട് കൊള്ളല്ലേ…
ഏത് ആ ഗ്രീൻ കളർ ഷർട്ട് ആണോ??
അത് തന്നെ.. ആള് പൊളിയല്ലേ..
മമ് അത്രയ്ക്ക് പോരാ…
അതെന്താടി ആ ചേട്ടൻ പൊളിയല്ലേ.. ഓ ചിലപ്പോ നിന്റെ ips കാരന്റെ അത്രയും ആയി കാണില്ലല്ലേ…
അതെ…
എന്തോ… എങ്ങനെ…
നിച്ചു പറഞ്ഞതിന് ഒരു ഫ്ലോയിൽ അതെ എന്ന് പറഞ്ഞതാണ്. സത്യം പറഞ്ഞാൽ എന്റെ മനസ്സിൽ അങ്ങേരുടെ ചിന്ത കൂടി കയറിയത് കൊണ്ടാണെന്നു തോന്നുന്നു മൊത്തം അങ്ങേരെ പോലെയാണ് തോന്നുന്നത്. ഹാർട്ട് എന്നെ ചതിച്ചു തുടങ്ങിയോ എന്നൊരു ഡൗട്ട് ഇല്ലാതില്ല.. നിച്ചു ചോദിക്കുമ്പോളൊക്കെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ അവളല്ലേ ആള്. എന്റെ ചലനം പോലും അവൾക്ക് നന്നായി അറിയാം.
അപ്പു…. ഡീ അപ്പു… നിച്ചുന്റെ വിളി കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും സ്വബോധത്തിലേക്ക് വന്നത്.
നീ ഇതെന്തു ചിന്തിച്ചോണ്ടിരിക്കുവാ… ips കാരനെ ആണോ… മ്
ഏ… ഏയ്… പിന്നെ ഞാ… ഞാനോ… അതും അങ്ങേരെ ഒന്ന് പോയെ നിച്ചു… ഞാൻ എങ്ങനെയോ ഒരു വിധം പറഞ്ഞൊപ്പിച്ചു…
മമ്… നമുക്ക് നോക്കാം…
അ… അതൊക്കെ പിന്നെ നോക്കാം.. ഇപ്പോ നമുക്ക് ഒരു film കാണാം ബാ… അതും പറഞ്ഞ് ഞാൻ നിച്ചുനെ വലിച്ചോണ്ട് പോയി… അങ്ങനെ കിടുക്കാച്ചി ഒരു മൂവി കണ്ട് അതിനെ കുറിച്ച് ഓരോന്നും പറഞ്ഞോണ്ട് വരുമ്പോളാണ് പെട്ടന്ന് എന്റെ നോട്ടം താഴെ ഒരു പെണ്ണിനോട് ചിരിച്ചോണ്ട് സംസാരിച്ചു നിക്കുന്ന ആളിലേക്ക് പെട്ടത്. എന്തോ ആ നിപ്പ് കണ്ടപ്പോൾ എനിക്ക് എവിടന്നൊക്കെയോ കലിച്ചു കയറാൻ തുടങ്ങി…
അപ്പു tiger shroff ഇടി എന്റ പൊന്നോ ഉഫ്… പൊളി അതും പറഞ്ഞ് ഞാൻ അപ്പൂന് നേരെ നോക്കിയപ്പോൾ അവൾ ആരെയോ കൊല്ലാനുള്ള ദേഷ്യത്തിൽ താഴേക്ക് ലുക്ക് വിട്ടു നിക്കുവാണ്.. ഇവളിതരെയാ ഇങ്ങനെ നോക്കി ദേഹിപ്പിക്കുന്നെ എന്നും ചിന്തിച്ച് അവൾ നോക്കിക്കുന്നിടത്തേക്ക് നോട്ടം കൊടുത്തപ്പോളല്ലേ കാര്യം പിടി കിട്ടിയത്. അപ്പൂന്റെ ips കാരൻ ഏതോ ഒരു പെണ്ണിനോട് വർത്താനം പറഞ്ഞ് നിക്കുവാണ്. അവള് ഓരോന്നും പറയുന്നതിന് ചിരിച്ചോണ്ട് നിക്കുവാണ് കക്ഷി… ഞാൻ നേരെ എന്റെ നോട്ടം അപ്പൂനെ നോക്കിയപ്പോൾ ആ പെണ്ണിനെ ഇപ്പോ ഇവൾടെ കൈയ്യിൽ കിട്ടിയാൽ വലിച്ചു കീറി ഭിത്തിയിൽ പോസ്റ്ററക്കും എന്ന കണക്കെ നിക്കുവാന്… എനിക്കാണേൽ അപ്പൂന്റെ നിപ്പും നോട്ടവും ഭാവവുമൊക്കെ കണ്ടിട്ട് ചിരി വരുന്നുണ്ട്…. പെട്ടന്ന് എന്നെ തള്ളി മാറ്റി അവൾ താഴേക്ക് ഒറ്റ പോക്കായിരുന്നു. മൂട്ടിൽ തീ പിടിച്ച പോലെയാണ് അപ്പുന്റെ പോക്ക്… ഞാൻ പിന്നാലെ വെച്ച് പിടിച്ചു.
നിച്ചുവുമായി മൂവി കണ്ടിറങ്ങി അതിന്റെ അഭിപ്രായവും പറഞ്ഞ് വരുമ്പോൾ ആണ് ആ ബടുവ ips കാരൻ ഏതോ ഒരു പെണ്ണിനോട് കിന്നരിച്ചു നിക്കുന്നത് കണ്ടത്. അത് കണ്ടപ്പോൾ എനിക്ക് എവിടെ നിന്നൊക്കെയോ പെരുത്ത് കയറാൻ തുടങ്ങി…. അത് കണ്ടതും ഞാൻ നടത്തം നിർത്തി അവരിലേക്ക് തന്നെ ഫോക്കസ് കൊടുത്തു നിന്നു. നിച്ചു എന്റടുക്കൽ നിന്ന് എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ എന്റെ ശ്രെദ്ധ മുഴുവനും അവരിൽ ആയിരുന്നു. അപ്പോഴാണ് ആ പെണ്ണ് അങ്ങേരെ ചേർന്ന് മുട്ടിയിരുമ്മി നിക്കുന്നത് കണ്ടപ്പോൾ എന്റെ നിയന്ത്രണം മൊത്തം കൈയ്യിന്നു പോയി… ഞാൻ ആ സ്പോട്ടിൽ തന്നെ നിച്ചുനെ തള്ളി മാറ്റി താഴേക്ക് ഒറ്റ പായിക്കലായിരുന്നു.ഞാൻ അവർക്കടുത്തേക്ക് ചെന്ന് അങ്ങേരിൽ നിന്നും ആ സാധനത്തിനെ തള്ളി മാറ്റി.. എന്റെ ആ ചെയ്തി കണ്ട് അന്തം വിട്ടു നിക്കുവായിരുന്നു അങ്ങേരും ആ പെണ്ണും..
ഹേയ്… താനെന്താ കാണിച്ചേ?? ആരാ നീ??
ഞാൻ ആരാണെന്നൊക്കെ ദേ ഈ നിക്കുന്ന ആൾക്ക് നന്നായി അറിയാം അത് കൊണ്ട് തൽക്കാലം അത് നിന്നോട് ബോതിപ്പിക്കേണ്ട ആവശ്യം എനിക്കില്ല.
എന്താ അഭി ഇതൊക്കെ.. ആരാ ഈ കുട്ടി..
കുട്ടിയോ ആരാടി നിന്റെ കുട്ടി..
അർപ്പണ പ്ലീസ്… ആൾക്കാര് ശ്രെദ്ധിക്കുന്നുണ്ട്…
നോക്കട്ടെ… എല്ലാരും നോക്കട്ടെ…. നിങ്ങളെന്നോട് അന്ന് റെസ്റ്റോറന്റിൽ വെച്ച് എന്തൊക്കെയാ പറഞ്ഞേ… എന്നെ ഇഷ്ട്ടമാണ് I love you വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചോളാം… എന്തൊക്കെ ആയിരുന്നു ഡയലോഗ്… ഞാൻ yes പറയാൻ കാത്തു നിക്കാതെ ഏതോ ഒരുത്തിയുമായി കറങ്ങാൻ വന്നിരിക്കുന്നു… അപ്പോ ഞാൻ ആരായി… മരിയാതക്ക് ഇരുന്ന എന്റെ ഹൃദയത്തിലേക്ക് നിങ്ങള് പ്രണയം എന്ന വികാരം കുത്തിയിറക്കിയില്ലേ… അതും പറഞ്ഞ് ഞാൻ ആ പെണ്ണിന് നേരെ തിരിഞ്ഞു.. ആ പെണ്ണാണെൽ എന്നെ കണ്ണും മിഴിച്ചു നോക്കി നിക്കുവാ..
അതെ താൻ ആരാണെന്നോ എന്താണെന്നോ എന്നൊന്നും എനിക്ക് അറിയത്തില്ല… പക്ഷേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം.. ഈ നിക്കുന്ന അഭിനവിനെ ഞാൻ deep ആയി ലൗ ചെയ്യുന്നുണ്ട്. എനിക്ക് ഇങ്ങേരെ ഇഷ്ട്ടമാണ്.. i love him… അതുകൊണ്ട് മോള് ഇങ്ങേരെ നോക്കി അതികം വെള്ളമിറക്കണ്ട ആവശ്യമില്ല…. പിന്നെ ഈ തൊട്ടും പിടിച്ചുമുള്ള വാർത്തമാനവും വേണ്ടാ… അതിനൊക്കെ ഇവിടെ ഞാൻ ഉണ്ട്…
അതിന് ഞങ്ങൾ തമ്മിൽ… ബാക്കി ആ പെണ്ണ് പറയാൻ വന്നപ്പോൾ അങ്ങേര് തടഞ്ഞു എനിക്ക് നേരെ നോക്കി…
നീ ഇത്രയും നേരം ഇവിടെ കിടന്ന് പറഞ്ഞത് വല്ല ബോധവും ഉണ്ടോ??
ഉണ്ട് നല്ല ബോധമുണ്ട്…
എന്നാ എന്റെ കൊച്ച് ഇപ്പോ പറഞ്ഞത് ഈ കൂടി നിക്കുന്ന ആൾക്കാരുടെ മുന്നിൽ നിന്നു കൊണ്ട് ഒരു തവണ കൂടി പറയ്… ഒരു കള്ള ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി അതും പറഞ്ഞ് കൈ കെട്ടി നിന്നു…
എനിക്ക് തന്നെ ഇഷ്ട്ടമാണ്… i love you… അങ്ങേര് ചോദിച്ചപ്പോൾ ഏതോ ഒരു ഫ്ലോയിക്ക് പറഞ്ഞതാണ്… പക്ഷേ പറഞ്ഞ് കഴിഞ്ഞപ്പോൾ ആണ് ഞാൻ എന്താണ് അങ്ങേരോട് പറഞ്ഞതെന്ന് ഓർമ്മവന്നത്… മാത്രവുമല്ല എന്റെ ഡയലോഗ് കേട്ട് ചുറ്റും കൂടി നിന്ന ആളുകൾ കൈയ്യടിക്കലും വിസിലടിയുമിക്കെ ആയിരുന്നു. സത്യം പറഞ്ഞാൽ ഈ സിനിമയിലൊക്കെ കാണുന്നത് പോലെ ഉള്ളോരാവസ്ഥ എന്ന് പറയാം.
സത്യം പറഞ്ഞാൽ ഇങ്ങേരുടെ കൂടെ ആ പെണ്ണിനെ കണ്ടപ്പോൾ മാൾ ആണെന്നോ ആൾക്കാർ ശ്രെദ്ധിക്കുന്നുണ്ടോന്നു ഒന്നും എന്റെ മൈൻഡിലേക്ക് വന്നില്ല… അതാ ഞാൻ ലേക്കും ലെവലും ഇല്ലാതെ എന്തൊക്കെയോ പറഞ്ഞത്… ഇതിപ്പോ ഞാൻ ചമ്മി നാറിയ അവസ്ഥ ആയല്ലോ എന്റിശ്വരാ… ഏത് നേരത്താണോ എനിക്ക് ഇങ്ങേരുടെടുത്തേക്ക് വരാൻ തോന്നിയത് അങ്ങനെ ഓരോന്നും ചിന്തിച്ചോണ്ടിരുന്നപ്പോൾ ആണ് അങ്ങേരുടെ അടുത്ത ഡയലോഗ്.. പെട്ടില്ലേ…
അപ്പോ നിനക്ക് എന്നെ ഇഷ്ട്ടായിരുന്നു അല്ലേ… എന്നിട്ടാണ് ഞാൻ വിളിക്കുമ്പോളൊക്കെ ഒഴിഞ്ഞു മാറിയത്…
അതിന് ഞാൻ ജബബ അടിച്ചു നിന്നപ്പോൾ അങ്ങേര് എന്റെ കൈയ്യിൽ പിടിച്ചു വലിച്ച് അങ്ങേരിലേക്ക് അടുപ്പിച്ചു നിർത്തി. സത്യം പറഞ്ഞാൽ അങ്ങേരുടെ ആ നീക്കം ഞാൻ ഒട്ടും പ്രേതീക്ഷിച്ചതല്ല അതുകൊണ്ട് തന്നെ ഞാൻ പേടിച്ച് പണ്ടാരടണ്ടി പോയിന്നു പറഞ്ഞാൽ മതിയല്ലോ അതിന്റെ കൂടെ അങ്ങേരുടെ ആ നോട്ടവും ഹോ… എനിക്ക് താങ്ങുന്നതിലും അപ്പുറം ആയിരുന്നു… അതിന്റിടക്ക് ചുറ്റും കൂടി നിക്കുന്ന പഹയൻ മാരും പഹയതികളും കൂടെ കോഴി കൂവും മാതിരി കൂവി കൊണ്ടിരിക്കുവാ… കൂടാതെ അതിനിടക്കന്നും ഓരോ ഡയലോഗും അങ്ങ് കൊടുക്കെന്റെ സാറേന്ന്…. ബ്ലഡി മാൾവാസികൾ….
ഞാനാണേ ഉമിനിരിരക്കി അങ്ങേരെ നോക്കിയപ്പോൾ എന്നെ തന്നെ കണ്ണെടുക്കാതെ നോക്കി നിക്കുവാ പരട്ട കിളവൻ ips…
അങ്ങേര് എന്റെ മുഖത്തിനടുത്തേക്ക് മുഖം അടുപ്പിച്ച് മേല്ലേ എനിക്ക് കേൾക്കുവാൻ പാകത്തിന് തരട്ടെ എന്ന് ചോദിച്ചതും പകച്ചു പണ്ടാരടങ്ങി പോയി എന്റെ ബാല്യവും കൗമാരവും വിത്ത് വാർദ്ധക്യവും….
ഞാൻ വേണ്ടാ എന്ന് തലയാട്ടി പറഞ്ഞു അങ്ങേരുടെ പിടിയിൽ നിന്നും കുതറി മാറി ഓടാൻ തിരിഞ്ഞതും നെഞ്ചിനു മീതെ കൈ കെട്ടി എന്നെ തന്നെ നോക്കി നിക്കുന്ന നിച്ചുനെ കണ്ടപ്പോൾ കരയണോ ചിരിക്കണോ എന്ന അവസ്ഥ ആയിരുന്നു എനിക്ക്… ഞാൻ കരച്ചിലും ചിരിയും രണ്ടും കൂടി കലർന്ന ഒരു തരം എക്സ്പ്രഷൻ ഇട്ട് അവസാനം ഇപ്പോ കരയും എന്നെ വക്കിലെത്തി…കാരണം ഇന്നിവളെന്റെ ശവമടക്ക് നടത്തുമെന്ന കാര്യത്തിൽ ഒരു ഡൗട്ടും ഇല്ല… എന്നെ തുറിച്ചു നോക്കി നിച്ചു പുറത്തേക്ക് ഒറ്റ പോക്കായിരുന്നു. പിന്നെ ഞാനും ഒന്നും നോക്കാൻ പോയില്ല അവൾടെ പുറകെ വെച്ചു പിടിച്ചു.
ഇപ്പോ ഇവിടെ നടന്നോതൊക്കെ ആലോചിച്ചിട്ട് എനിക്കാണേൽ ചിരിയാണ് വരുന്നത്. ഞാൻ ഒരു പെണ്ണിനോട് സംസാരിക്കുന്നത് കണ്ടിട്ട് അവൾ ഈ പ്രേകടനം നടത്തിയത്. എനിയ്ക്കറിയാമായിരുന്നു അവൾക്ക് എന്നെ ഇഷ്ടമാണെന്ന്. പിന്നെ ഈ പെണ്ണുങ്ങൾ എല്ലാം ഒരേ ടൈപ്പ് ആണല്ലോ… ആണുങ്ങൾ പുറകെ നടന്ന് ഇഷ്ട്ടം പറഞ്ഞാലും വകവെക്കില്ല… എന്തായാലും അവൾടെ ഉള്ളിൽ പൂട്ടി വെച്ച പ്രണയം ഇത്ര പെട്ടന്ന് തുറന്ന് പറയുമെന്ന് സ്വപ്നത്തിൽ പോലും കരുത്തിയില്ല. ഞാൻ അതും ചിന്തിച്ച് ചിരിച്ചോണ്ട് അവൾ പോകുന്നതും നോക്കി നിന്നു.
അഭി അതാണോ നീ പറഞ്ഞ കക്ഷി നിന്റെ അർപ്പണ അവള് പോകുന്നതും നോക്കി നിക്കേ ആണ് സ്വപ്നയുടെ ആ ചോത്യം…
ഞാൻ സ്വപ്നയിലേക്ക് നോട്ടം കൊടുത്ത് അതെ എന്ന് പറഞ്ഞു. ആക്ച്വലി സ്വപ്ന എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. കോളേജിൽ പടിക്കുമ്പോൾ തൊട്ടുള്ള സൗഹൃദം. എന്റെ എല്ലാ കാര്യവും ഇവളോട് പറയാറുണ്ട്. അങ്ങനെ ആണ് ഞാൻ അർപ്പണയെ കുറിച്ചും പറഞ്ഞത്. ഇവളിപ്പോ കേട്ട് കഴിഞ്ഞ് ദുബയിൽ സീറ്റിൽ ആയി.കല്യാണം കൂടാൻ എനിക്ക് പറ്റിയില്ല… ips ട്രെയിനിംഗിന് ഹൈദ്രബാദ് പോയിരുന്നു. അതിന് ഇവൾക്ക് വലിയ സങ്കടം ആയിരുന്നു.
രണ്ട് ദിവസം മുന്നേ നാട്ടിലേക്ക് വന്നു എന്നും പറഞ്ഞ് വിളിച്ചിരുന്നു. അതിന്റെ കൂടെ ഇപ്പോ ഇവിടെ കിടന്ന് പ്രേകടനം കാഴ്ചവെച്ചു പോയ എന്റെ sweety യെയും കാണാൻ കൂടിയായിരുന്നു പ്ലാൻ. പിന്നെ സ്വപ്ന തന്നെയാ ഇവിടെ വെച്ച് മീറ്റ് ചെയ്യാമെന്ന് പറഞ്ഞതും അങ്ങനെ ഞങ്ങൾ ഇവിടെ മീറ്റ് ചെയ്തതും. കുറെ നാളുകൾക്കു ശേഷം കണ്ട് മുട്ടിയതു കൊണ്ട് അതിന്റെ ഒരു സന്തോഷത്തിൽ ഞങ്ങൾ ഓരോന്നും പറഞ്ഞു നിന്നപ്പോൾ ആണ് എന്റെ കുരുപ്പിന്റെ വരവും പ്രേകടനവുമെല്ലാം.. ആമ് അതിനി നിങ്ങൾക്ക് വിവരിച്ചു തരണ്ട കാര്യമില്ലല്ലോ… എല്ലാം കണ്ടതല്ലേ…
മോനേ അഭിക്കുട്ടാ… കോളേജിൽ വെച്ച് നിന്റെ പുറകെ എത്ര പെൺപിള്ളേരാടാ നടന്നത്. അതിനെയൊന്നും മൈൻഡ് ചെയ്യാറ് പോലുമില്ലാതെ നടന്ന നീ ഈ പെണ്ണിന്റെ മുന്നിൽ മുട്ടുകുത്തിയതിൽ എനിക്ക് വിശ്വാസം വരുന്നില്ല. നിന്റെ സെലക്ഷൻ എന്തായാലും മോശമായില്ല കിട്ടോ… നല്ല സുന്ദരി കുട്ടി.. പക്ഷേ ആൾക്ക് അൽപ്പം jealous ഇല്ലേ എന്നൊരു ഡൗട്ട്…
അതിന് ഞാൻ ഒന്ന് ചിരിച്ചതേയുള്ളു…
__________________________
നിച്ചു… നിച്ചു നിക്ക് പ്ലീസ് ഒന്ന് നിക്ക്… മാളിലെ അപ്പൂന്റെ പ്രേകടനം കണ്ട് സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് വന്നത്. പിന്നെ എന്നെ കണ്ടപ്പോൾ അവൾടെ എക്സ്പ്രഷൻ കണ്ടപ്പോൾ അതിലേറെ ചിരി വന്നെങ്കിലും ഞാൻ അത് പുറമേ കാണിക്കാതെ കപട ദേഷ്യം കാണിച്ച് അവിടന്ന് പുറത്തേക്ക് നടന്നു. എന്റെ പുറകെ വിളിച്ചു കൂവി വരുന്നത് കേട്ട് അവസാനം കലിപ്പ് മൂഡിൽ തന്നെ അവളെ തിരിഞ്ഞു നോക്കി. എന്റെ നോട്ടം കണ്ട് പെണ്ണ് ഒരു വളിച്ച ഇളി ഇളിച്ചു എന്നെ നോക്കി നിക്കുവാണ്. ഞാൻ കൈ രണ്ടും കെട്ടി അവളെ നോക്കി പുരികം പൊക്കി എന്താ എന്ന് ചോദിച്ചു.
നിച്ചു…. അത് പിന്നെ ഞാൻ എനിക്ക് ബാക്കി അവളെ കൊണ്ട് പറയാൻ മുഴുവിക്കാതെ ഞാൻ തടഞ്ഞു…
മതി.. നീ ഇനി ഒന്നും പറഞ്ഞ് വിശതികരിക്കാൻ നിക്കണ്ട… ഞാൻ ചോദിച്ചപ്പോളൊക്കെ എന്നോട് നീ എന്താ പറഞ്ഞത്… മമ്..
അത് നിച്ചു ഞാൻ…
വേണ്ട അപ്പു ഇനി ഒന്നും പറയണ്ട… എന്തായിരുന്നു മാളിനകത്തു വെച്ചുണ്ടായ നിന്റെ പ്രേകടനം… ഞാൻ തന്നെ ഞെട്ടി പോയി… എന്നാലും എന്റപ്പു… അങ്ങനെ ഞാൻ ഒരുന്നും പറഞ്ഞടിരുന്നപ്പോൾ അപ്പു ഇപ്പോ കരയും എന്ന വക്കിലെത്തിയിരുന്നു.
അപ്പു കണ്ണൊക്കെ നിറച്ച് എന്നെ നോക്കിയപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് പാവം തോന്നി..
അയ്യേ അപ്പു… ഞാൻ ചുമ്മാ പറഞ്ഞതല്ലെടാ… ശേ… നീ സീരിയസ് ആക്കിയോ… കഷ്ട്ടം…
നിച്ചു ഞാൻ നിന്നോട് എല്ലാം തുറന്നു പറയുന്നതല്ലേ… ഇത് മാത്രം ഞാൻ നിന്നോട് പറഞ്ഞില്ല… എന്നോട് ക്ഷമിക്ക്… sorry നിച്ചു..
എടി പൊട്ടിക്കാളി…. എനിക്ക് നേരുത്തെ അറിയാമായിരുന്നു നിനക്ക് പുള്ളിയെ ഇഷ്ടമാണെന്ന്. പിന്നെ നിന്നോട് ഞാൻ ചോദിക്കുമ്പോൾ ഒരു ക്ലിയർ ആയിട്ടുള്ള ആൻസർ പറഞ്ഞിട്ടില്ല. പിന്നെ ഇന്നത്തെ നിന്റെ പ്രേകടനവും കൂടെ കണ്ടപ്പോൾ ഒന്ന് വിരട്ടിയന്നേയുള്ളു… എനിക്ക് സന്തോഷമേയുള്ളൂ… ips ചെക്കൻ പാവമാടി… നിന്നെ പൊന്നുപോലെ നോക്കുമെന്ന് എനിക്കുറപ്പുണ്ട്… എന്റെ ടെൻഷൻ നീ പോസിറ്റീവ് ആയിട്ടുള്ള തീരുമാനം എടുക്കുമോ എന്നുള്ളതായിരുന്നു. അതെന്തായാലും നല്ല തീരുമാനമാണ് നീ എടുത്തത്.
sorry നിച്ചു…
സാരമില്ല എന്റപ്പു… എന്നും പറഞ്ഞ് ഞാൻ അവളയും കൂട്ടി അവിടന്ന് വീട്ടിലേക്ക് തിരിച്ചു.
വീട്ടിൽ വന്നിട്ടും എന്റെ മനസ്സിൽ മുഴുവൻ ഇന്ന് മാളിൽ വെച്ച് അവൾ എന്നോട് i love you പറഞ്ഞത് മാത്രമായിരുന്നു.കിടന്നിട്ടാണെൽ ഉറക്കവും വരുന്നില്ല. അവിടെ വെച്ച് ഞാൻ എങ്ങനെയാ എന്നെ തന്നെ കൺട്രോൾ ചെയ്ത് നിന്നതെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. ബഡിൽ കിടന്ന് മറിഞ്ഞും തിരിഞ്ഞും കിടന്നിട്ടാണെൽ ഉറക്കം പോലും വരുന്നില്ല… അവളെ കാണാൻ മനസ്സ് തുടിക്കുന്ന പോലെ… പിന്നെ രണ്ടും കൽപ്പിച്ച് ഞാൻ അവൾടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. അത്ര നല്ല ഏർപ്പാടല്ല ഇതെന്നൊക്കെ എനിക്കറിയാം എങ്കിലും ഇന്ന് അവളെ കണ്ടില്ലേ എനിക്ക് ഉറക്കം പോലും വരില്ല…ഞാൻ timepiece ലേക്ക് നോക്കി 8മണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു. ഞാൻ എങ്ങനെയെങ്കിലും പത്തു മണി കഴിയാൻ കാത്തിരുന്നു.
_________________________
വീട്ടിലേക്ക് തിരിച്ചു വന്ന് കഴിഞ്ഞ് എന്റെ മനസ്സ് മുഴുവനും മാളിൽ വെച്ച് നടന്നോതൊക്കെ ആയിരുന്നു. അവിടെ കിടന്ന് എന്തൊക്കെയാ ഞാൻ കാണിച്ചതെന്നൊക്കെ ഇപ്പോ ഓർതിട്ടാണെൽ നാണം കേട്ടന്ന് പറഞ്ഞാൽ മതിയല്ലോ. എന്റിശ്വരാ ഞാൻ എന്തൊക്കെയേ ഇന്നവിടെ കിടന്ന് കാണിച്ചത്… ശോ… ഓർത്തിട്ടാണെൽ തൊലി ഉരിയുന്നു. എന്തൊക്കെ ബിൽഡപ്പടിച്ചു നടന്നതാണ്… എന്നിട്ട് അവസാനം എന്തായി… എല്ലാം പൊട്ടെ എന്റെ നിച്ചു… അവളെ ഓർക്കുമ്പോൾ ആണ് എനിക്ക് വിഷമം… ആമ്… എല്ലാം കഴിഞ്ഞില്ലേ… ഓരോന്നും ചോദിച്ചു കൂട്ടി കട്ടിലിലേക്ക് മറിഞ്ഞു… അമ്മ ഫുഡ് കഴിക്കാൻ വിളിച്ചങ്കിലും ഇന്ന് വയറും മനസും നല്ലോണം നിറഞ്ഞത് കൊണ്ട് വേണ്ടന്ന് പറഞ്ഞു.
____________________________
അങ്ങനെ തിരിഞ്ഞും മറിഞ്ഞും റൂമിൽ തെക്കോട്ടും വടക്കോട്ടും നടന്ന് ഒരു വിധം പത്തു മണി ആയി… എല്ലാവരും ഉറങ്ങിയെന്നു ഉറപ്പ് വരുത്തി ഞാൻ എന്റെ റൂമിലെ ബാൽക്കണി വഴി പുറത്തേക്കിറങ്ങി… അവൾടെ വീട്ടിൽ അന്ന് പോയിട്ടുള്ള ഓർമ്മവെച്ച് ഞാൻ എന്റെ ബൈക്ക് തള്ളി പുറത്തേക്ക് കൊണ്ടുവന്ന് അവൾടെ വീട് ലക്ഷ്യം വെച്ച് പറപ്പിച്ചു.
അഭി അപ്പൂനെ കാണാൻ പൊക്കോട്ടെ… ബാക്കി എന്താ നടന്നതെന്നൊക്കെ ഞാൻ നാളെ വിശതമായി പറയാട്ടോ… നമുക്ക് നാളെ കാണാം… പിന്നെ ഒരുകാര്യം അപ്പൂന്റെയും അഭിയുടെയും പ്രണയം ഇവിടം മുതൽക്കേ തുടങ്ങുവാണേ…. പിന്നെ നിങ്ങടെ സപ്പോർട്ട് ഞാൻ ഒത്തിരി പ്രേതീക്ഷിക്കുന്നുണ്ട്. ഇപ്പോ എന്റെ ഈ സ്റ്റോറി ഏറ്റെടുത്ത കുറച്ചു പേരുണ്ട്. ചേച്ചി മാരായും ചേട്ടൻ മാരായും അനിയൻ മാരായും അനിയത്തി മാരായും എന്റെ equal age ഉള്ളവരായും അവർക്കൊക്കെ എന്റെ ചക്കര 😘😘😘. 💞💞💞
തുടരും….

by