24/04/2026

ജീവാംശമായി : ഭാഗം 66

രചന – കൃഷ്ണ

ആദി… എന്താ കാണണമെന്ന് പറഞ്ഞത്?

അത് നീ എനിക്കൊരു ഹെൽപ് ചെയ്യണം

എന്താ ബ്രോ? കാര്യം പറയ്.

അത് പിന്നെ ഇവന്റെ പേര് ദിലീപ് അതും പറഞ്ഞ് ആദി ഫോണിൽ ദിലീപിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു. നീ ഇവന്റെ ഡീറ്റെയിൽസ് എനിക്ക് ഒന്ന് കളക്ട് ചെയ്ത് തന്നം.

മമ്. ok.. ബ്രോ.

പിറ്റേ ദിവസം ആദി ഓഫീസിലേക്ക് പോകുന്നതിനിടക്കാണ് അശ്വനി ബസ് സ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടത്. അവൻ അവൾക്ക് മുന്നിൽ വണ്ടി നിർത്തി.
ബസ് കാത്തു നിൽക്കുന്ന അശ്വനിക്ക് മുന്നിൽ ആദിയുടെ കാർ വന്നു നിന്നപ്പോൾ അവളൊന്നും പരുങ്ങി..

come.. കാറിന്റെ ഗ്ലാസ് താഴ്ത്തി ആ ഒരു വാക്കേ പറഞ്ഞുള്ളു.
അശ്വനി ആദ്യം മടിച്ചങ്കിലും പിന്നെ കാറിലേക്ക് കയറി.

അല്ല… താൻ സാധാരണ സ്കൂട്ടിയിൽ അല്ലേ വരാറ്.. ഇന്നെന്തു പറ്റി?

അത് സാർ സ്കൂട്ടി വരുന്ന വഴിക്ക് പണി തന്നു. പിന്നെ അത് വർഷോപ്പിൽ കൊടുത്തിട്ട് ബസ് കാത്തു നിക്കുവായിരുന്നു. എന്റെ നല്ല സമയം ഒറ്റ ബസ് പോലും വരുന്നില്ലായിരുന്നു. അപ്പോ ദേ സാർ വന്നു.. അതും പറഞ്ഞ് അശ്വനി സീറ്റ് ബെൽറ്റ്‌ ഇടാൻ നോക്കിയപ്പോൾ പറ്റുന്നില്ല. അവൾ നോക്കി എങ്കിലും പറ്റുന്നില്ല. പെട്ടന്ന് ആദി അശ്വനിക്കടുത്തേക്ക് നീങ്ങി വന്ന് സീറ്റ് ബെൽറ്റ് ഇട്ടു കൊടുത്തു. അശ്വനി ആണേൽ ഷോക്കടിച്ച കണക്കെ നിക്കുവാണ്… ആദി സീറ്റ് ബെൽറ്റ് ഇട്ടു കൊടുത്തു മുഖം മുയർത്തിയതും ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി. ആദി അവൾടെ ആ കാപ്പിക്കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി. ഇരുവരും പരസ്പരം അങ്ങനെ നിന്നപ്പോളാണ് പെട്ടന്ന് ഫോൺ റിങ് ചെയ്തപ്പോൾ രണ്ട് പേരും ഞെട്ടി അകന്നിരുന്നു. രണ്ട് പേർക്കും മുഖത്തേക്ക് നോക്കാൻ ചമ്മൽ തോന്നി. പിന്നെ അധികമൊന്നും നോക്കാതെ വേഗം തന്നെ കാർ മുന്നോട്ട് എടുത്തു.

എന്നാൽ ഇതെല്ലാം മാറി നിന്ന് കണ്ട് കാറിന്റെ സ്റ്റിയറിങ്ങിൽ പിടി മുറുക്കി പകയോടെ നിക്കുവായിരുന്നു കിരൺ..
ഇല്ല ആദി.. അശ്വനിയെ ഞാൻ നിനക്ക് വിട്ട് തരില്ല.. അവൾ എന്റെയാ.. എനിക്ക് വേണം അവളെ… ഇനി നി ജീവിച്ചിരിക്കണ്ട… നീ എന്നെന്നേക്കുമായി ഈ ലോകത്തന്ന് യാത്ര പറയാൻ സമയമായി… എത്രയും പെട്ടന്ന് തന്നെ ഞാൻ പറഞ്ഞയക്കും…

____________________________________

അപ്പു മറ്റന്നാളെ ആണുട്ടോ പ്രീതയുടെ കല്യാണം. അവൾക്ക് ഗിഫ്റ്റ് മേടിക്കണ്ടേ.. പിന്നെ അവൻ മാര് നാട്ടിലേക്ക് നാളെ ലാൻഡ് ആകും. അങ്ങനെ പ്രവാസികൾ മടങ്ങി വരുവാണ്. ആമ് പിന്നെ നാളെ നമുക്ക് പ്രീതക്കുള്ള ഗിഫ്റ്റ് ഗിഫ്റ്റ് മേടിക്കാൻ പോകാം. സുചിയോട് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവൾ ഹോസ്പിറ്റലിൽ നിന്നും കുറച്ച് നേരുത്തെ ഇറങ്ങാമെന്നു പറഞ്ഞിട്ടുണ്ട്. അപ്പോ നമുക്ക് മൂന്നാൾക്കും പോയി ഗിഫ്റ്റ് വാങ്ങാം. പിന്നെ കുറച്ച് ഷോപ്പിങ്ങും നടത്താം. അവന്മാര് അവൾക്കുള്ള ഗിഫ്റ്റ് നാളെ വരുന്ന വഴി മേടിച്ചോളാമെന്ന പറഞ്ഞത്. അല്ല അവൾക്കിപ്പോ എന്താ മേടിക്കുക.. ഞാൻ ഓരോന്നും വാ തോരാതെ നക്കിട്ടടിച്ച് അപ്പൂനെ നോക്കിയപ്പോൾ അവളുണ്ട് ഇവിടെങ്ങുമല്ല.. എന്തോ പോയ അണ്ണനെ കൂട്ട് താടിക്ക് കൈയ്യും കൊടുത്തു ഇരിക്കുവാ..

ഡി… അപ്പു… ഞാൻ അലറി.

എ… എന്താ.?

ഞാൻ പറഞ്ഞത് വല്ലതും കേട്ടോ നീ..

എന്താ നീ പറഞ്ഞേ?

ബെസ്റ്റ്… നീ ഇതേതു ലോകത്താണ്.. മറ്റന്നാൾ പ്രീതയുടെ കല്യാണമല്ലേ.. അവൾക്ക് ഒരു ഗിഫ്റ്റ് മേടിക്കണ്ടേ… അതെങ്ങനെ നീ ഇവിടെങ്ങുമല്ലല്ലോ? നീ ഇതെന്താലോചിച്ചിരിക്കുവാ?

അത്.. നിച്ചു ഇന്നേക്ക് മൂന്നു ദിവസമായി അഭി എന്നെ വിളിച്ചിട്ട്? ഞാൻ അങ്ങോട്ട് വിളിച്ചാൽ ബിസി യാണ് പിന്നെ വിളിക്കാമെന്നും പറഞ്ഞു കട്ടാക്കും. പിന്നെ വിളിക്കാന്നു പറയുന്ന ആള് പിന്നെ വിളിക്കുകയുമില്ല… എനിക്ക് ദേഷ്യം വരുന്നുണ്ട്..

അതാണോ… എടി ips ന് എന്തേലും അത്യാവശ്യം കാണും. ആള് വെറുതെ വീട്ടിൽ കുത്തിയിരുന്നിട്ട് നിന്നെ വിളിക്കാത്തതാണെങ്കിൽ ന്യായമുണ്ട്. പക്ഷേ പുള്ളി ഒരു പോലീസ് അല്ലേ. അപ്പോ അതിന്റേതായ തിരക്കുകൾ കാണില്ലേ നിന്റെ ips ന്.

നിനക്കെങ്ങനെ പറയാം…

ഓ പിന്നെ.. എന്തൊരു സ്നേഹം..

ആ സ്നേഹം പറഞ്ഞപ്പോളാ നിന്നെ ഞാൻ ഈ ഇടയായി ശ്രെദ്ധിക്കുന്നു. എവിടെയൊക്കെയോ ചീഞ്ഞു നാറുന്ന പോലെ… എന്താണ് മോളെ ആരെങ്കിലും ഈ ഹൃദയത്തിൽ കുടിയേറിയോ?

അപ്പു പെട്ടന്നങ്ങനെ ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.പിന്നെ അപ്പൂന്നോട് ഞാൻ ഇതുവരെ ഒന്നും മറച്ചു വെച്ചിട്ടില്ലാത്തതിനാൽ കള്ളം പറയാനും തോന്നുന്നില്ല.

അത് പിന്നെ നീ പറഞ്ഞത് ശരിയ അപ്പു.. എന്റെ മനസ്സിൽ ഒരാളുണ്ട്. എന്ന് എപ്പോ എങ്ങനെ എന്നൊന്നും എന്നോട് ചോദിക്കരുത്. അതിനുള്ള ഉത്തരം എന്റെ പക്കൽ ഇല്ല. പക്ഷേ ഞാൻ പോലും അറിയാതെ എന്റെ ഹൃദയത്തിൽ കൂടി…

എടി നിച്ചു… എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല… നിനക്ക് പ്രണയമോ?

അതെന്താ എനിക്ക് പ്രണയിച്ചൂടെ…

അങ്ങനെയല്ല മോളെ നിച്ചു. ഈ പ്രണയത്തോടൊന്നും താൽപ്പര്യമില്ലന്ന് പറഞ്ഞു നടന്നവളല്ലേ നീ.. അപ്പോ പിന്നെ നിന്റെ വായിന്ന് ഇങ്ങനെ കേൾക്കുമ്പോൾ വിശ്വാസം വരണ്ടേ.. അത് കൊണ്ട് ചോദിച്ചതാ.. അല്ല ആരാ കക്ഷി?

കക്ഷി ആരാണ് കേട്ടാൽ നീ ഞെട്ടും.

അതെന്താ അയ്യാള് അത്രയ്ക്ക് ഭീകരനാണോ?

ആണോന്നു ചോദിച്ചാൽ ആണ്. പക്ഷേ ആ ഭീകരന്റെ ഉള്ളിൽ ആരും കാണാത്ത ഒരു മനസുണ്ട്. സ്നേഹമുള്ള മനസ്സ്.

അതാരാണാവോ ആ സ്നേഹമുള്ള മനസിനുടമയായ ഭീകരൻ?

നിനക്കറിയാം.. നിന്നെക്കാൾ നന്നായി നിന്റെ ips നന്നായിട്ടറിയാം.

ഏ… അതാരാ എന്റെ അഭി നന്നായിട്ട് അറിയാവുന്ന ആള്.?

വേറാരുമല്ല നിന്റെ ips ന്റെ ബ്രദർ തന്നെ ആദി സാർ.

ഏഹ്… എ.. എന്താ ആദിയേട്ടനോ… നിനക്ക് ഏട്ടനെ ഇഷ്ട്ടമാണന്നോ?

മമ്… ഇഷ്ട്ടമാണ് ഒരുപാട്… ഹൃദയത്തിന്റെ ഉൾത്തട്ടിലേക്ക് എപ്പഴോ ആഴ്ന്നിറങ്ങി. ഇനി ഒരിക്കലും പുറത്ത് കടക്കാൻ പറ്റാത്ത വിധം. പക്ഷേ one സൈഡ് ആണ്.

മമ്… അല്ലേലും ഈ പെണ്ണുങ്ങൾ അങ്ങനെയാണ് നിച്ചു. നമ്മൾ girls ഇഷ്ട്ടമല്ല കണ്ണിനു കാണുന്നത് തന്നെ വെറുപ്പാ എന്നൊക്കെ ആദ്യം തന്നെ പറഞ്ഞു നടക്കും. അവസാനം നമ്മൾ ഏറ്റവും കൂടുതൽ വെറുക്കുന്ന ഇഷ്ട്ടപെടാത്ത ആളായിരിക്കും പിന്നീട് നമ്മുടെ ജീവിതത്തിൽ ഒരിക്കലും വിട്ടു പോകരുതെന്ന് ആഗ്രഹിക്കുന്നത്.(എന്റോരു കാഴ്ചപ്പാടാണ് പറഞ്ഞത്. ) ഉദാഹരണം ഈ എന്നെ തന്നെ പറയാം. ഞാൻ അഭിയെ കണ്ട ഫസ്റ്റ് മീറ്റിങ്ങിലെ കാര്യം തന്നെ.. തല്ലിൽ കണ്ടു മുട്ടി. പ്രാകിയും പണികൊടുക്കണം തിരിച്ചടിക്കണം എന്നൊക്കെ വീരവാതം മുഴക്കി നടന്ന ഞാൻ ഇപ്പോ അങ്ങേരില്ലാതെ പറ്റാത്ത അവസ്ഥ ആയി. ഒടുക്കം എൻഗേജ്‌മെന്റ് വരെ കഴിഞ്ഞു. കുറച്ച് മാസം കൂടി കഴിഞ്ഞാൽ അങ്ങേരുടെ ജീവിതത്തിലേക്ക് പെർമെന്റുമാകും…

മമ് ശരിയാണ് അപ്പു. ഞാൻ ഏറ്റവും കൂടുതൽ വെറുത്തതും എന്തിന് അങ്ങേര് എനിക്ക് മനപ്പൂർവം തരുന്ന പണിക്കൊക്കെ മനസറിഞ്ഞു പ്രാകിട്ടു വരെയുണ്ട്. എന്തിനും ഏതിനും ദേഷ്യം പക്ഷേ അതിനെല്ലാം അപ്പുറം ആ ദേഷ്യം എന്ന മുഖം മിടിക്ക് പുറകിൽ ഒരു നല്ല മനസുണ്ടന്ന് ഞാൻ മനസിലാക്കി. പല സന്ദർഭങ്ങളിൽ… പിന്നെ ആ കാണിക്കുന്ന ദേഷ്യത്തിന് പുറകിലും ഒരു കഥയുണ്ട്..

കഥയോ എന്ത് കഥ?

നിച്ചു രമ്യ പറഞ്ഞ കാര്യങ്ങൾ അപ്പൂന് പറഞ്ഞു കൊടുത്തു.

ഓ.. അങ്ങനെനോരു സംഭവം ഉണ്ടോ?

മമ്.. അത് കൊണ്ട് പുള്ളി ഇനി വേറെ ആരേലും പ്രണയിക്കുമോ എന്നൊരു ഡൗട്ട്. നീ ഇഷ്ട്ടപെട്ട നിന്റെ ips നെ നഷ്ടപ്പെടുമോ എന്നോർത്തു നീ എത്രമാത്രം പേടിച്ചിരുന്നു. അപ്പോ ജീവനു തുല്യം സ്നേഹിച്ചിരുന്ന പെണ്ണ് ഇനി ഒരിക്കലും തന്റെ ജീവിതൽ ഉണ്ടാകില്ലന്നറിയുമ്പോൾ ഉണ്ടാകുന്ന വേദന അത് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. ആ കാണിക്കുന്ന ദേഷ്യം പോലും ഉള്ളിലെ വേദനകൾ മറയ്ക്കാൻ വേണ്ടിയുള്ള മുഖം മൂടി ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…

നിച്ചു.. നീ ആദിയേട്ടനെ ഇത്രയും ആത്‍മഥമായി സ്നേഹിക്കുന്നുണ്ടേൽ അത് തുറന്ന് പറഞ്ഞൂടെ..

വേണ്ടാ… ആ വായിൽ നിന്നും no എന്നാണ് മറുപടിയെങ്കിൽ എനിക്കത് ഒരിക്കലും താങ്ങാനാകില്ല…

അപ്പോ പിന്നെ.. ഇങ്ങനെ ഏട്ടൻ അറിയാതെ ഏട്ടനെ പ്രണയിക്കാനാണോ നിന്റെ തീരുമാനം.

അങ്ങനെ അല്ലേ…

പിന്നെ ഇങ്ങനെയാ?

അതൊന്നും തൽക്കാലം നീ അറിയണ്ട. മനസ്സിലായോ…

എങ്ങനെ എങ്ങനെ… ഞാൻ അറിയണ്ടന്നോ? അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി

എന്നാ നീ പോയി പറഞ്ഞിട്ട് വാ… ഞാൻ പോകുവാണ്‌.

എവിടെക്ക്… നീ ഇപ്പോൾ എങ്ങും പോണില്ല.. പറഞ്ഞിട്ട് പോയാൽ മതി. അതും പറഞ്ഞ് കട്ടിലിൽ നിന്നും എണീക്കാൻ നിന്ന നിച്ചുനെ അപ്പു അതെ പടി പിടിച്ച് കട്ടിലിലേക്ക് ഉന്തി..

________________________________________

അപ്പൂനെ കണ്ടിട്ടും അവളോട് സംസാരിച്ചിട്ടും മൂന്ന് ദിവസം കഴിഞ്ഞു. പാവം അവള് വിളിക്കുവാണേൽ ഒന്ന് മര്യതക്ക് സംസാരിക്കാൻ പോലും പറ്റിയിട്ടില്ല. പിന്നെ വിളിക്കാന്നു വെച്ചാൽ ടൈം കിട്ടാറില്ല. ഈ കുറച്ച് ദിവസം ചില പ്രേതനപ്പെട്ട കേസിനു പുറകെ ആയിരുന്നു. ചില തുമ്പ് കൂടി കിട്ടിയാൽ മതിയാകും. അതിനുള്ള അന്വേഷണത്തിലാണ് ഞാനിപ്പോൾ. പിന്നെ ആദിയാണേൽ ആ ദിലീപിനെ കുറിച്ചുള്ള ഡീറ്റൈൽ വേണമെന്നും പറഞ്ഞിട്ടുണ്ട്. അവനെ കുറിച്ചുള്ള കംപ്ലീറ്റ് കാര്യങ്ങൾ എത്രയും പെട്ടന്ന് കളക്ട് ചെയ്യണമെന്ന് റാമിനോട് പറഞ്ഞിരുന്നു. അത് നാളെ റെഡിയാക്കും. എനിക്ക് മനസിലാകാത്തത് അവനെ കുറിച്ചുള്ള ഡീറ്റെയിൽസ് ആദിക്ക് അറിഞ്ഞിട്ടെന്തിനാണെന്ന അതും എത്രയും പെട്ടന്ന് തന്നെ വേണമെന്നും. ആ എന്തായാലും അവൻ ഒന്നും കാണാതെ പറയില്ല.

മമ്.. നാളെ എന്തായാലും അപ്പൂന്റെ പരിഭവവും പിണക്കവും മാറ്റണം. നാളെ ഫുൾടെ അവൾക്കൊപ്പം ചെലവഴിക്കണം. അവളെ ഹാപ്പിയാക്കണം. മൂന്ന് ദിവസം കാണാത്തതിന്റെയും വിളിക്കാത്തതിന്റെയും പിണക്കം അങ്ങ് മാറ്റണം…

അഭി ഫോൺ എടുത്ത് അപ്പുവിനെ വിളിച്ച് കാര്യം പറഞ്ഞു. എല്ലാം സെറ്റ് ആക്കി…

___________________________________

അമ്മ ഞാൻ പോയിട്ട് വരവേ.. ആമ് പിന്നെ വരാൻ കുറച്ച് ലേറ്റ് ആകുട്ടോ?

മമ് എന്തൊക്കെ പറഞ്ഞാലും ഇരുട്ടുന്നതിനു മുന്നേ ഇങ്ങോട്ടെത്തിയാൽ മതി. എനിക്കത്രയേ പറയാനുള്ളു..

ശരിയെന്റെ അനിതക്കുട്ടി.. അപ്പോ ഇരിറ്റിനു മുന്നേ പാക്കലാം… വരട്ടാ..

അതും പറഞ്ഞ് നിച്ചു സ്കൂട്ടിയിമെടുത്ത് അപ്പൂന്റെ വീട്ടിലേക്ക് വിട്ടു.

അപ്പൂന്റെ വീട്ടിൽ എത്തി സ്കൂട്ടിയിൽ നിന്നുമിറങ്ങി നേരെ അകത്തേക്ക് വെച്ചു പിടിച്ചു. അംമ്പികാമ്മയ്ക്ക് മുഖം കാണിച്ച് നേരെ അവൾടെ റൂമിലേക്ക് പാഞ്ഞു. ഞാൻ റൂമിൽ വന്നപ്പോൾ ഉണ്ട് അവളെ കാണാനില്ല. അപ്പോഴാ ബാത്ത്റൂമിൽ നിന്നും വെള്ളം വെള്ളം വിഴുന്ന് ശബ്‌ദം കേട്ടത്.

ഓ ഈ പെണ്ണ് കുളിക്കാൻ കേറിയതേയുള്ളോ.. ഇനി കുളികഴിഞ്ഞു വന്നൊരു ഉരുക്കം തുടങ്ങും. അതും കഴിഞ്ഞ് ഇനി എപ്പോ ഇറങ്ങാനാണോ എന്തോ.. ആമ് എന്തേലും ആകട്ടെ..
അതും പറഞ്ഞ് നിച്ചു കട്ടിലിൽ വന്നിരുന്ന് ഫോണിൽ കുത്താൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ അപ്പു കുളി കഴിഞ്ഞു ഇറങ്ങി വന്നു.

ആഹാ നീ എപ്പോ വന്നു?

എന്റ പൊന്നോ ഞാൻ വന്നിട്ട് സമയം കുറച്ചായി. എന്തൊരു കുളിയടി.. വേഗം ഒരുങ്ങ് പെണ്ണേ ഇപ്പോ തന്നെ ലേറ്റ് ആയി ഇനി താമസിച്ചാൽ സുച്ചിടെ വായിലിരിക്കുന്നത് മുഴുക്കനെ കേൾക്കേണ്ടി വരും.

നിച്ചു എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ടായിരുന്നു?

അതൊക്കെ പോകുന്ന വഴി പറയാം മോളെ.. ഇപ്പോ നീ വേഗം റെഡിയാക്.. സുചി നമ്മളെ കാത്ത് ഹോസ്പിറ്റലിനു മുന്നിൽ നിൽപ്പുണ്ടായിരിക്കും.

എനിക്ക് പറയാനുള്ളത് കേൾക്ക് ഇന്ന് അഭിയുടെ കൂടെ പുറത്ത് പോകാൻ പ്ലാൻ ഇട്ടിരിക്കുവാ…..

ഏ… എപ്പോ? എന്നിട്ട് ഇന്നലെ നീ എന്നോട് എന്താ പറഞ്ഞത്…

ഇന്നലെ നൈറ്റ്‌ അഭി വിളിച്ചിരുന്നു. അപ്പോ പറഞ്ഞതാ. നിന്നോട് പറയണമെന്ന് കരുതിയതാ പക്ഷേ മൂന്ന് ദിവസത്തിനു ശേഷം എന്റെ ചെക്കൻ വിളിച്ചപ്പോൾ ഒരുന്നും പറഞ്ഞിരുന്നു. പിന്നെ 12 മണി കഴിഞ്ഞു ഫോൺ വെച്ചപ്പോൾ. പിന്നെ ആ സമയത്ത് നിന്നെ ഫോൺ വിളിച്ചാൽ അറിയാല്ലോ.. അത് കൊണ്ട് വിളിച്ചില്ല. പിന്നെ നീ ഇന്നിങ്ങോട്ട് വരുമ്പോൾ നേരിട്ട് പറയാമെന്നു കരുതി.. സോറി ഡാ… ഞാൻ ഇന്ന് അഭിയുടെ കൂടെ പൊക്കോട്ടെ… കുറച്ചായി ഒന്ന് നേരിട്ട് കണ്ടിട്ട് തന്നെ..

അയ്യേ അതിനെന്തിനാടി അപ്പു എന്നോട് അനുവാദം ചോദിക്കുന്നത്. എനിക്കൊരു കുഴപ്പവുമില്ല. നിങ്ങള് പോയി അടിച്ചു പൊളിക്ക്.. എന്നാ ഞാൻ ഇറങ്ങട്ടെ… ഇനി അവിടെ ചെല്ലുമ്പോൾ സുച്ചിടെ വായിരിക്കുന്നത് കേൾക്കാൻ കൂട്ടില്ലല്ലോ എന്നൊരു വിഷമമേയുള്ളു… അപ്പോ ശരി മോളെ.. നിങ്ങൾ അടിച്ചു പൊളി… ഞാൻ പോകുവാ…

നിച്ചു സോറിടാ…

ഒന്ന് പോയെടി അപ്പു.. അവൾടെ ഒരു കോറി…

അതും പറഞ്ഞ് നിച്ചു റൂമിൽ നിന്നും ഇറങ്ങി.താഴെ അംമ്പിക നിൽപ്പുണ്ടായിരുന്നു. അംമ്പികയോട് പറഞ്ഞ് അവൾ പുറത്തേക്കിറങ്ങി സ്കൂട്ടിയിൽ കയറിയതും സുചിയുടെ കാൾ വന്നു. എടുത്തപ്പോൾ തന്നെ നല്ല അസല് തെറിയായിരുന്നു. പിന്നെ ഞാൻ കാര്യങ്ങൾ പറഞ്ഞ് ഫോൺ പോക്കറ്റിൽ തിരുകി നേരെ സുചിക്കടുത്തേക്ക് വണ്ടിയെടുത്തു.

പോകുന്നതിനിടെയാണ് പെട്ടന്ന് ഒരു വാൻ അശ്വനിയുടെ വണ്ടിക്കു മുന്നിൽ വന്നു നിന്നത്. പെട്ടന്നായത് കൊണ്ട് ബാലൻസ് കിട്ടാതെ അശ്വനി സ്കൂട്ടിയുമായി റോട്ടിലേക്ക് വീണു. വീണതിന്റെ ആഘാതത്തിൽ അശ്വനിയുടെ നെറ്റി പൊട്ടി ചോര ഒലിക്കാൻ തുടങ്ങി കണ്ണുകളിൽ ഇരുട്ട് കയറും പോലെ തോന്നി. ആരൊക്കെയോ അവൽക്കരികിൽ നടന്നടുക്കുന്നത് മങ്ങിയ കാഴ്ച്ചയിലും കണ്ടു. മുഖം മറച്ചിരുന്നു… നിമിഷ നേരം കൊണ്ട് അവളുടെ ബോതം പൂർണ്ണമായും നഷ്ട്ടപെട്ടു… അവളെ പൊക്കിയെടുത്ത് വാനിൽ കയറ്റി അവർ ഒറ്റ പറപ്പിക്കലായിരുന്നു.

തുടരും