22/04/2026

ജീവാംശമായി : ഭാഗം 38

രചന – കൃഷ്ണ

whatt… അപ്പു പറഞ്ഞ കാര്യം കേട്ട് ഞാൻ ശരിക്കും ഞെട്ടിയാണ് അമ്മാതിരി അലറൽ അലറിയത്. ഞാൻ what എന്നും പറഞ്ഞ് അലറിയത് കേട്ടിട്ട് ലാപ്പിൽ നോക്കി കൊണ്ടിരുന്ന ആദി സാർ what happend എന്നും പറഞ്ഞ് ലാപ്പിൽ നിന്നും നോട്ടം തെറ്റിച്ച് എന്നെ നോക്കി ചോദിച്ചു.

സീൻ കോണ്ട്രയായെന്നു മനസ്സിലായി ഞാൻ അപ്പൂനെ പിന്നെ വിളിക്കാം എന്നും പറഞ്ഞ് കാൾ കട്ടാക്കി ഫോൺ മേല്ലേ താഴ്ത്തി പിടിച്ചു എന്റെ ആ നീക്കം കണ്ട് ആള് കലിപ്പിച്ച് എന്നൊരു നോട്ടം നോക്കി അങ്ങേർക്ക് അടുത്തേക്ക് വിളിച്ചു.ഇന്നിവിടെ എന്തേലും നടക്കും ഇങ്ങേരുടെ വായിന്ന് കോട്ടക്കണക്കിന് കിട്ടുമെന്നതിൽ ഒരു സംശയവുമില്ല.. അപ്പു… ഞാൻ അപ്പൂനെ മനസ്സിൽ ചീത്ത വിളിച്ച് അങ്ങേർക്കരികിലേക്ക് ചെന്നു.

സ.. സാർ

എന്താ അശ്വനി വർക്ക്‌ ചെയ്യുന്ന ടൈമിൽ വർക്കിൽ മാത്രമേ important കൊടുക്കാവു… അല്ലാതെ ഇങ്ങനെ ഫോൺ വിളിച്ച് അലറുകയല്ല.. പിന്നെ അങ്ങോട്ടൊരു പ്രസംഗം തന്നെ ആയിരുന്നു. തല താഴ്ത്തി പിടിച്ച് ഞാൻ എല്ലാം കേട്ടു നിന്നതന്നല്ലാതെ കമാന്നൊരാക്ഷരം മിണ്ടിയില്ല.. മിണ്ടിയില്ലന്നല്ല മിണ്ടാനുള്ള ഗ്യാപ് തന്നില്ലന്ന് വേണം പറയാൻ. അങ്ങേര് ഓരോന്നും വളവളാന്ന്‌ പറഞ്ഞോണ്ടിരുന്നപ്പോൾ ഇപ്പോ അപ്പൂനെ എന്റെ കൈയ്യിൽ കിട്ടിയിരുന്നേൽ ഇടിച്ച് സൂപ്പാക്കിയേനെ… ആ കുരുപ്പ് കാരണമാണല്ലോ ഞാൻ ഇങ്ങേരുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വന്നത്… അപ്പു നിനക്ക് വെച്ചിട്ടുണ്ടടി….അതും മനസ്സിൽ ചിന്തിച്ച് ഞാൻ അന്യനെ നോക്കി… ഇങ്ങേരാണേൽ അത് ഇത് എന്നൊക്കിടിന്നു നോൺ സ്റ്റോപ്പില്ലാതെ പറഞ്ഞോണ്ടിരിക്കുവാ… ഈശ്വരാ ഇതിനിപ്പോ എപ്പോഴാണോ നിർത്തുന്നത്..

ഞാൻ പറഞ്ഞത് കേട്ടല്ലോ ഇനി വർക്ക്‌ ടൈമിൽ താൻ ഫോൺ കൈയ്യിൽ എടുത്താൽ… ഇനി മേലിൽ ഇതാവർത്തിക്കരുത് മനസ്സിലായോ അശ്വനിക്ക്…

yes സാർ..

മമ് പോയി തന്റെ വർക്ക്‌ നോക്ക്.. എന്നങ്ങേരു പറഞ്ഞപ്പോൾ ഞാൻ സീറ്റിലേക്ക് പോകാൻ തിരിഞ്ഞു.

അശ്വനി one minite… അങ്ങേരുടെ പറച്ചില് കേട്ട് ഞാൻ തിരിഞ്ഞു അങ്ങേരിലേക്ക് എന്താ എന്നമട്ടിൽ നോക്കി.

give me your phone…

സാർ..

മനസിലായില്ലേ തന്റെ ഫോൺ എനിക്ക് തരാൻ… വർക്ക്‌ കഴിഞ്ഞ് പോകാറാകുമ്പോൾ ഞാൻ തന്നെ തിരിച്ചു തന്നോളം തനിക്ക്… മമ് വേഗം…

ഞാൻ എന്റെ കൈയ്യിൽ പിടിച്ചിരുന്ന ഫോണിലേക്ക് നോക്കി ശേഷം അങ്ങേരെ നോക്കിയപ്പോൾ എനിക്ക് നേരെ കൈ നീട്ടി പിടിച്ചിരിക്കുവാ…
ഈ സന്ദർഭം ഉണ്ടാക്കി തന്ന അപ്പൂനെ ഞാൻ മനസിലോർത്ത് ഫോൺ അങ്ങേരുടെ കൈയ്യിലേക്ക് കൊടുത്തു.

മമ് പോയി വർക്ക്‌ നോക്ക്… ചെല്ല്..

ഞാൻ മേല്ലേ തലയാട്ടി എന്റെ സീറ്റിലേക്ക് വന്നിരുന്ന്‌ അങ്ങേരെ തുറുക്കനെ നോക്കി എന്റെ വർക്ക്‌ തുടർന്നു…

___________________________

സ്കൂളിൽ വന്നിട്ടാണെൽ ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ ആയിരുന്നു മനസ്സിൽ മുഴുവൻ. ഓരോന്നും മനസിലേക്ക് പൊന്തി പൊന്തി വരുവായിരുന്നു… ക്ലാസ്സ്‌ എടുത്ത് ബെല്ലടിക്കുന്നതിനു കുറച്ച് നേരുത്തെ തന്നെ ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് വന്ന് എന്റെ സീറ്റിൽ വന്നിരുന്നു. എനിക്ക് ഇരിന്നിട്ടാലേൽ ഒരു സമാധാനവും കിട്ടുന്നില്ലായിരുന്നു.പിന്നെ ഒന്നും നോക്കില്ല ഫോൺ എടുത്ത് നിച്ചൂന് കാൾ വിട്ടു. എനിക്കറിയാം അവൾ ഇപ്പോ ഓഫീസിൽ നല്ല പണിയിലായിരിക്കുമെന്ന്… നിച്ചു കാൾ അറ്റന്റ് ചെയ്തതും അവൾക്ക് പറയാനുള്ള ഗ്യാപ്പ് കൊടുക്കാതെ ഞാൻ ഇന്നലെ നടന്ന കാര്യങ്ങൾ അവളോട്‌ പറഞ്ഞ് കഴിഞ്ഞപ്പോൾ നിച്ചു what എന്നും പറഞ്ഞ് അലറുന്നതായിരുന്നു. അവൾടെ what പറച്ചില് കേട്ടിട്ട് എന്റെ ചെവിടെ ഫിലമെന്റ് വരെ അടിച്ചുപോയെന്നു വരെ തോന്നിപ്പോയി… എന്തായാലും അവൾടെ അലർച്ചയിൽ നിച്ചു ശരിക്കും ഞെട്ടി എന്നെനിക്ക് മനസ്സിലായി… ഞാൻ പറഞ്ഞത് കേട്ട് അവൾ ഇത്രയും ഷോക്ക് ആയെങ്കിൽ അപ്പോ ഇന്നലെ രാത്രിയിലെ എന്റെ അവസ്ഥ എന്തായിരുന്നു എന്ന് പറയണ്ട കാര്യമില്ലല്ലോ…
നിച്ചുന്റെ അലർച്ച കഴിഞ്ഞതും അതിന്റെ ഡബിൽ സ്ട്രോങ്കിൽ മറ്റൊരു ശബ്‌ദം കേട്ടു. അപ്പോ തന്നെ എനിക്ക് മനസ്സിലായി നിച്ചു പെട്ടന്ന്. പാവം ഞാൻ കാരണം അവൾ ഇന്ന് അവൾടെ ബോസിന്റെ കൈയ്യിന്നു കണക്കിന് മേടിക്കുമെന്ന തോന്നുന്നത്.ഞാൻ അതും ചിന്തിച്ചു നിന്നപ്പോൾ അവൾ പിന്നെ വിളിക്കാം എന്നും പറഞ്ഞ് കാൾ കാറ്റക്കി. പിന്നെ വിളിക്കാം എന്ന് പറഞ്ഞതിൽ ഒരു മരണ മണി മുഴങ്ങുന്നില്ലേ എന്നൊരു ഡൗട്ട് ഇല്ലേ എന്നെനിക്ക് തോന്നി… എങ്ങനെ തോന്നാത്തിരിക്കും… എന്തായാലും എന്നെന്റെ കാര്യത്തിൽ ഒരു തീരുമാനമായി… മനസ്സിനൊരാശ്വാസം കിട്ടാൻ വേണ്ടിയായിരുന്നു നിച്ചുനെ വിളിച്ച് കാര്യം പറഞ്ഞത് ഇതിപ്പോൾ ഉള്ള മനസമാധാനം കൂടി പോയി കിട്ടിയ മാതിരിലായല്ലോ എന്റെ ഈശ്വരാ… ഞാൻ അതും ചിന്തിച്ച് തലക്ക് കൈയ്യും കൊടുത്തിരുന്നു.

___________________________

വർക്ക്‌ ടൈം കഴിഞ്ഞ് ഞാൻ ബാഗും എടുത്ത് ആദി സാറിനടുത്തേക്ക് ചെന്നു.

സാർ… എന്റെ വിളി കേട്ട് എന്റെ മുഖത്തേക്ക് നോക്കി.

ഫോ… ഫോൺ ഞാൻ ചെറിയ പേടി ഉണ്ടായിരുന്നെങ്കിലും ഞാൻ അത് പുറമേ കാണിക്കാതെ നിന്നു.

മമ്… ഇനി മേലിൽ ഇതാവർത്തിക്കരുത്. അതുനു കൂടി വേണ്ടിയാ ഞാൻ ഇങ്ങനെ ചെയ്തതും. വർക്ക്‌ ടൈമിൽ വർക്കിൽ മാത്രമേ ഫോക്കസ് ചെയ്യാൻ പാടുള്ളു.. ഫോൺ വിളിക്കാം അതുപോലെ സംസാരിക്കാം ഞാൻ തന്നെ തടയില്ല but വർക്ക്‌ ചെയ്യുമ്പോൾ പാടില്ല… ഞാൻ പറഞ്ഞത് മനസിലായന്ന്‌ വിചാരിക്കുന്നു.

ഞാൻ അതിന് മേല്ലേ തലയാട്ടി…

മമ് ഇന്നാ… അതും പറഞ്ഞ് എനിക്ക് നേരെ എന്റെ ഫോൺ നീട്ടി. ഞാൻ അത് മേടിച്ച് ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങി. അപ്പൂനെ വിളിച്ച് രണ്ട് പറയാമെന്നു കണക്ക് കൂട്ടി ഞാൻ അവൾടെ നമ്പർ ഡയൽ ചെയ്യാൻ ഒരുങ്ങി
അല്ലേ വേണ്ട ഫോൺ വിളിച്ച് ചീത്ത പറയണ്ട അവളെ വീട്ടിൽ ചെന്ന് നേരിട്ട് കണ്ട് രണ്ടു പറയാം.. എന്നാലേ മനസ്സിനൊരു സമാധാനം വരുവുള്ളു. കാരണം ഇന്ന് അന്യന്റെ വായിൽ നിന്നും അതുപോലെയല്ലേ കേട്ടത്… അതും ചിന്തിച്ച് ഞാൻ പുറത്തേക്ക് നടക്കുന്നതിനിടെ ആണ് രമ്യയെ കണ്ടത്. അന്നതെ ദിവസം കഴിഞ്ഞ് പിന്നെ കമ്പനി ഓഫ്‌ ആയിരുന്നു. പിന്നെ ഇന്ന് ആളെ ഒന്ന് സംസാരിക്കാൻ പോയിട്ട് കാണാൻ കൂടി സമയം കിട്ടിയില്ല. അന്ന് സൂരജ് വന്നത് കൊണ്ട് മനുഷ്യനെ മുൾമുനയിൽ നിർത്തി പോയില്ലേ… പിന്നെ അതിനെ കുറിച്ച് ചോദിക്കാനും പറ്റിയില്ല… അതിപ്പോഴും എന്റെ മനസ്സിൽ ഒരു ഉത്തരം കിട്ടാതെ കിടക്കുന്ന ചോത്യം തന്നെയാണ്… ഇന്ന് എന്തായാലും അതിനെ കുറിച്ച് രമ്യയോട് ചോദിച്ചിട്ട് തന്നെ കാര്യം. അന്ന് പിന്നെ ടൈം ഇല്ലായിരുന്നു. ഇപ്പോ അതിന്റെ ടെൻഷൻ വേണ്ടല്ലോ… അതും ചിന്തിച്ച് ഞാൻ അവൾക്കടുത്തേക്ക് പോയി.

ഓയ്… രമ്യ…

ആഹാ നിയോ… ഇന്ന് കണ്ടത് കൂടി ഇല്ലല്ലോ പെണ്ണേ..

ഹാമ് എന്തു ചെയ്യാനാ എനിക്കൊന്നു നിന്നു തിരയാൻ ടൈം കിട്ടണ്ടേ… രമ്യ പോകാൻ ഒരുങ്ങിയോ??

ആമ് എന്താ അശ്വനി..

അത് പിന്നെ എനിക്ക് നിന്നോട്…

നിങ്ങൾ പോകുന്നില്ലേ ഓഫീസ് ടൈം കഴിഞ്ഞല്ലോ..
ബാക്കി പറയാൻ വന്നപ്പോളാണ് അന്യന്റെ ആ പറച്ചില്…

ദേ… പോകാൻ പോകുവാണ് സാർ എന്ന് രമ്യ പറഞ്ഞപ്പോൾ അങ്ങേരോന്ന്‌ മൂളി എന്നെ ഒന്ന് നോക്കി ആള് അവിടന്ന് പോയി.. ഞാൻ അങ്ങേര് പോകുന്നതും നോക്കി നിന്നപ്പോളാണ് രമ്യ പോകാം എന്ന് പറഞ്ഞത്. ഞാൻ വേഗം അവളിലേക്ക് നോട്ടം കൊടുത്ത് പോയേക്കാം എന്നും പറഞ്ഞ് പുറത്തേക്ക് നടന്നു. ഞങ്ങൾ പുറത്തെത്തിയപ്പോഴേക്കും അന്യൻ സ്ഥാലം വിട്ടിരുന്നു.

അപ്പോ ശരി നിച്ചു നാളെ കാണാം.. എന്നും പറഞ്ഞ് അവൾ പോകാൻ തിരിഞ്ഞതും ഞാൻ അവളെ സ്പോട്ടിൽ അവിടെ പിടിച്ചു നിർത്തി. അല്ല രമ്യ… എനിക്ക്… എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു.

എന്ത് കാര്യം??

അത് പിന്നെ രണ്ടു ദിവസം മുന്നേ നമ്മൾ ലഞ്ച് കഴിച്ചോണ്ടിരുന്നപ്പോൾ ഞാൻ നിന്നോട് ആ കിരൺ പ്രതാപ്പിനെ കുറിച്ച് ചോദിച്ചില്ലേ..

ആമ്.. ചോദിച്ചിരുന്നു.. അതിനെ കുറിച്ച് ഞാൻ നിന്നോട് പറയേം ചെയ്തില്ലേ..

ആമ് അത് പറഞ്ഞു ഇപ്പോ ഞാൻ അതിനെക്കുറിച്ചല്ല ചോദിക്കാൻ വന്നത്

പിന്നെ…??

അത് കഴിഞ്ഞ് ആദി സാറിനെ കുറിച്ച് സംസാരിച്ചില്ലായിരുന്നോ… കമ്പനി തേർഡ് പൊസിഷനിൽ എത്തിയതും അതിന് ആദി സാറിന്റെ ജീവിതത്തിൽ ഒരു വർഷം മുന്നേ നടന്ന എന്തോ ഒരു ഇൻസിഡന്റ് ആണന്നും… അതെന്താണെന്നു പറയാൻ വന്നപ്പോളല്ലേ സൂരജ് വന്നതും പിന്നെ നമ്മൾ ആ സംസാരം നിർത്തിയതും. അതിനെ കുറിച്ചാണ് എനിക്ക് അറിയണ്ടത്…

അത് ഞാൻ നാളെ പറഞ്ഞാൽ പോരെടാ… സമയം ഇപ്പോ 5 കഴിഞ്ഞു. എനിക്കാണേൽ വിശക്കാനും തുടങ്ങി…

നമുക്ക് കോഫി ഷോപ്പിലേക്ക് പോകാം… അവിടന്ന് നിനക്ക് ഇഷ്ട്ടമുള്ളതൊക്കെ മേടിച്ച് തന്ന് നിന്റെ വിശപ്പ് ശമിപ്പിക്കാം… എനിക്ക് ആ കാര്യം അറിയണമെന്നുണ്ട് പ്ലീസ്‌ ഡാ… മമ് എന്റെ ധയനീയമായ പറച്ചില് കേട്ടിട്ടാണന്നു തോന്നുന്നു. ആള് ok പറഞ്ഞു. പിന്നെ അതികം ടൈം വേസ്റ്റ് ചെയ്യാതെ ഞങ്ങൾ തൊട്ടടുത്തുള്ള ഒരു കോഫി ഷോപ്പിലേക്ക് വിട്ടു.
അങ്ങനെ കോഫി ഷോപ്പിനു മുന്നിൽ എത്തി സ്കൂട്ടി ഒരമായി പാർക്ക് ചെയ്ത് ഞങ്ങൾ രണ്ടു പേരും അകത്തേക്ക് കയറി. അതികം തിരക്കൊന്നുമില്ലായിരുന്നില്ല.. ഞങ്ങൾ കുറച്ച് മാറിയില്ല ഒരു സീറ്റിൽ ഇരുന്നു. അപ്പോഴേക്കും ഓർഡറിന് ആള് എത്തിക്കഴിഞ്ഞു. രമ്യക്ക് ഒരു ചിക്കൻ സാൻവിച്ചും എനിക്ക് ഒരു cappichino യും ഓർഡർ ചെയ്തു.

ആമ് ഇനി പറഞ്ഞോളൂ… എന്തായിരുന്നു ഒരു വർഷം മുന്നേ നടന്ന ആ ഇൻസിഡന്റ്… അത് കേൾക്കാനുള്ള ആകാംഷയിൽ ഞാൻ രമ്യയെ തന്നെ ഉറ്റു നോക്കിയിരുന്നു.

എനിക്ക് വ്യക്തമായി ഒന്നും അറിയില്ല… പിന്നെ എന്റെ അനിയത്തി ചിന്നു പറഞ്ഞുള്ള അറിവാണ്

ഓ… ഇതെ ഡയലോഗ് തന്നെ അല്ലേ നീ അന്നും പറഞ്ഞത് എന്നിട്ട് ആ കിരണിന്റെയും ആദി സാറിന്റെയും കോളേജിൽ വെച്ചുള്ള കാര്യങ്ങൾ വരെ പറഞ്ഞു.പിന്നെ ഇതിനെ കുറിച്ച് വ്യക്തമായി അറിയില്ലെങ്കിലും നിനക്ക് അറിയാവുന്നത് ഇങ്ങു പറയ്…

നിനക്കെന്താ അശ്വനി ആ കാര്യം അറിയാൻ ഇത്രയ്ക്ക് വ്യഗ്രത??

പറഞ്ഞത് പോലെ രമ്യ ചോദിച്ചതിലും കാര്യമുണ്ട് ഞാൻ എന്തിനാ അതിനെ കുറിച്ചറിയാൻ ഇത്രയ്ക്ക് വെപ്രാളം കാണിക്കുന്നേ…. അതും ചിന്തിച്ച് ഞാൻ രമ്യയിലേക്ക് നോട്ടം കൊടുത്തു.

അത് പിന്നെ അതിനെ കുറിച്ച് അറിയാനുള്ളൊരാഗ്രഹം അത്രയുള്ളു… നീ പറയ്..

എന്റെ പറച്ചില് കേട്ട് രമ്യ ചിരിച്ചിട്ട് ഒരു വർഷം മുന്നേ നടന്ന ആ ഇൻസിഡന്റിനെ കുറിച്ച് പറയാൻ ഒരുങ്ങിയപ്പോൾ ഞങ്ങൾ ഓർഡർ ചെയ്ത ഐറ്റംസും കൊണ്ട് വെയിറ്റർ വന്നു..
ഓ… എപ്പോ രമ്യ അതിനെ കുറിച്ച് പറയാൻ വാ തുറക്കുന്നോ ആ കറക്ട് ടൈമിൽ തന്നെ ആരേലുമായി വന്നോളും ഓഫീസിൽ സൂരജ് ആണേൽ ഇവിടെ വെയിറ്റർ… ഞാൻ മനസ്സിൽ പുലമ്പി കൊണ്ട് എനിക്ക് മുന്നിൽ വെച്ചിരുന്ന cappachino എടുത്ത് ചുണ്ടോടടുപ്പിച്ച് ഒരു സിപ്പ് കുടിച്ച് രമ്യയെ നോക്കിയപ്പോൾ അവൾ സാൻവിച്ച് വയറ്റിലാക്കാൻ തുടങ്ങിയിരുന്നു.

അതെ രമ്യ നീ ആ കാര്യം എന്താണെന്നു പറയ്… ഇത് നിനക്കുള്ളത് തന്നെയാ നീ ആ കാര്യമൊന്ന് പറയടി… എന്റെ പറച്ചില് കേട്ട് കൈയ്യിൽ പിടിച്ചിരുന്ന സാൻവിച്ച് പ്ലേറ്റിൽ വെച്ച് എന്നെ നോക്കി..
ഞാനാണേ അവൾ പറയുന്നത് കേൾക്കാൻ കാതോർത്തു നിന്നു.

കോളേജിൽ pg ക്ക് പടിക്കുന്ന ടൈമിൽ ആദി സാർ ഒരു പെണ്ണിനെ പ്രേണയിച്ചിരുന്നു.
രമ്യയുടെ ആ വാക്കുകൾ കേട്ടതും എന്തോ മനസിലൊരു പിടച്ചിലാനുഭവപ്പെട്ടു… കാര്യം ഒന്നില്ലേൽ പോലും എന്തോ അത് കേട്ടപ്പോൾ മനസുൾക്കൊള്ളാത്ത പോലെ…

പ്രണയമെന്ന് വെച്ചാൽ നല്ല കട്ട പ്രണയം… ഒരു ജൂനിയർ സ്റ്റുഡന്റ് ആയിരുന്നു. ആ കോളേജ് മുഴുക്കെ അറിയാമായിരുന്നു ആദി സാറിന്റെ പ്രണയം..

ആ കുട്ടിയുടെ പേര്??

അ.. അത് രാ… ശോ… പേര് ഞാൻ ഓർക്കുന്നില്ല..രാ വെച്ചാണ് തുടങ്ങുന്നതെന്ന് എനിക്കറിയാം പക്ഷേ പേര് മുഴുവനങ്ങോട്ട് കിട്ടുന്നില്ല പിന്നെ അതൊക്കെ നടന്നിട്ടിപ്പോ വർഷം ഒന്ന് കഴിഞ്ഞില്ലേ…

മമ് ok നീ ബാക്കി പറയ്….

മമ് സത്യം പറഞ്ഞാൽ ആദി സാറ് ഓഫീസിൽ വരാൻ പ്രാർത്ഥിക്കന്ന ലീഡി സ്റ്റാഫുകളുടെ കൂടെ ഞാനും ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നില്ലേ… എനിക്കും അവരെയൊക്കെ കൂട്ട് ആദി സാറിനോട് ചെറിയൊരു അട്രാക്ക്ഷനൊക്കെ തോന്നിട്ടുണ്ട്. അങ്ങനെ ഇരിക്കെ ഒരു ദിവസം ചിന്നു വീട്ടിൽ വന്നു അവളോട് ഞാൻ മിക്ക കാര്യങ്ങളും പറയാറുണ്ട് അതിനോടൊപ്പം ആദി സാറിനെ കുറിച്ചും പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പോ അവളും അവൾടെ കോളേജിലെ ആദി ചേട്ടനെ കുറിച്ച് വാ തോരാതെ പറയുമായിരുന്നു. അങ്ങനെ ഒരു പ്രാവശ്യം ചിന്നു അവൾടെ ഫോണിൽ കോളേജിലെ കുറെ ഫോട്ടോസ് കാണിച്ച് തരുന്നതിനിടക്കാണ് ഞാൻ ആ പിക് കണ്ടത് ആദി സാറും ഒരു പെണ്ണും ഒരുമിച്ചു നിക്കുന്ന ഒരു പിക് ആയിരുന്നു അത്. ഞാൻ അപ്പോൾ തന്നെ ചിന്നുനോട് ചോദിച്ചു

ചിന്നു ഇ.. ഇത് ഈ ഫോട്ടോ എങ്ങനെ

ഇതാണ് ഞാൻ പറയാറുള്ള ആദി ചേട്ടൻ

ങേ… ഇ ഇതാണോ നീ എന്നോട് പറയാറുണ്ടായിരുന്ന ആദി ചേട്ടൻ. അപ്പോഴാ എനിക്ക് മനസിലായെ ഞാൻ പറയാറുള്ള ആദി സാറും ചിന്നു പറയാറുണ്ടായിരുന്ന ആദി ചേട്ടനും ഒരാള് തന്നെ ആണെന്ന്…

അപ്പോ കൂടെ നിക്കുന്ന ഈ കുട്ടിയോ??

അതോ.. അത് ആദി ചേട്ടൻ സ്നേഹിക്കുന്ന പെണ്ണാണ്… അത് കേട്ടപ്പോൾ എന്റെ മനസിലുണ്ടായിരുന്ന അട്രാക്ഷനൊക്കെ തവിടു പൊടിയായി…

ചേച്ചിക്കറിയോ ആദി ചേട്ടന്റെ പ്രണയം ഞങ്ങടെ ക്യാംമ്പസ് മുഴുക്കെ പാട്ടാണ്… പിന്നെ അറിയാതിരിക്കുവാ കോളേജിലെ ഹീറോ തന്നെ അല്ലേ ആദി ചേട്ടൻ. എത്ര പെൺകുട്ടികളാണെന്നോ ആദി ചേട്ടന്റെ പുറകെ നടക്കുന്നതെന്ന് എന്നാൽ ആദി ചേട്ടന് അതൊന്നും മൈൻഡ് പോലും ചെയ്യില്ല..

അപ്പോ ഈ പെണ്ണിനോട്…

അതാണ് കോളേജിലെ എല്ലാ പെൺകുട്ടികളെയും ഞെട്ടിച്ചത്.. ഈ ചേച്ചിയോട് ആദി ചേട്ടൻ അങ്ങോട്ട് ചെന്ന് ഇഷ്ടമാണെന്ന് പറഞ്ഞതാ…
സത്യം പറയണേൽ ഈ ചേച്ചിയോട് അസൂയ വരെ വന്നു എല്ലാ പെൺപടക്കും.പക്ഷേ ആദി ചേട്ടൻ മാത്രമേ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുള്ളു… ഈ ചേച്ചി ഇതുവരെ ഒരു പച്ച കൊടിയും കാണിച്ചിട്ടില്ല..

അപ്പോ ഈ ഫോട്ടോ നിനക്കെങ്ങനെ കിട്ടി??

അതോ അത് എന്റെ കൂടെ പടിക്കുന്ന ഫ്രണ്ടിന്റെ ചേച്ചിയുടെ ഫോണിൽ ഇട്ടിരുന്ന സ്റ്റാറ്റസ് ആയിരുന്നു. അവൾ അത് കണ്ട് സ്ക്രീൻ ഷോർട് എടുത്ത് എനിക്കയച്ചു തന്നു.. അങ്ങനെ കിട്ടിയതാ പിന്നെ പിക് കാണാനും നല്ല ഭംഗി ഇല്ലേ… അത് കൊണ്ട് കളഞ്ഞില്ല.. ഒരു പഞ്ച പാവമാ ഈ ചേച്ചി.. ആരോടും അങ്ങനെ അതികം മിണ്ടാറില്ല…

ഞാൻ അവര് ഒരുമിച്ചു നിൽക്കുന്ന ആ പിക് ഒന്നൂടെ നോക്കി. സത്യം ചിന്നു പറഞ്ഞത് പോലെ നല്ല ഭംഗി ഉണ്ടായിരുന്നു ആ കുട്ടിയെ കാണാൻ.. തനി നാടൻ ലുക്ക്‌ ആയിരിക്കുന്നു.. അവര് രണ്ടു പേരും നല്ല മാച്ച് ആയിരുന്നു എന്ന് വേണേൽ പറയാമായിരുന്നു… പിന്നീട് കോളേജിൽ അവരുടെ കാര്യങ്ങൾ ചിന്നു പറയുമായിരുന്നു. ആദ്യമൊക്കെ അകൽച്ച കാണിച്ച് പേടിച്ച് നടന്നിരുന്നെങ്കിലും പിന്നീട് ആദി സാറിനോട് അടുത്ത് തുടങ്ങി…

എന്നിട്ട് ???

അങ്ങനെ ഇരിക്കെ എനിക്ക് പനി വന്ന് ഞാൻ ഒരാഴ്ചയോളം ഓഫീസിൽ പോകാൻ പറ്റാതെ റസ്റ്റ്‌ ആയിരുന്നു. അന്നൊരു വൈകുന്നേരം ചിന്നു വീട്ടിൽ വന്നു. അന്ന് അവൾടെ മുഖത്ത് നല്ല വിഷമം ഉള്ളത് പോലെ തോന്നി. ഞാൻ കാര്യം ചോദിച്ചപ്പോൾ അവൾ പറഞ്ഞ കാര്യം കേട്ട് ഞാൻ ശരിക്കും ഷോക്ക് ആയി… ആദി സാർ ഇഷ്ട്ട പെട്ട ആ കുട്ടി ആക്സിഡന്റിൽ… ബാക്കി പറയാതെ രമ്യ നിർത്തിയപ്പോൾ എനിക്ക് എന്തോ ഹൃദയം വല്ലാതെ മിടിക്കുന്നപോലെ തോന്നി. ബാക്കി അവൾ പറയാതെ തന്നെ എനിക്ക് മനസ്സിലായി..

അത് കഴിഞ്ഞ് ആദി സാറിന്റെ അവസ്ഥയൊക്കെ കാരണം വിശ്വനാഥൻ സാറിന് കമ്പനി നോക്കി നടത്തുന്നതിൽ ശ്രെദ്ധ കൊടുക്കാൻ പറ്റാതെ ആയി. എങ്കിലും അദ്ദേഹത്തിന്റെ ശ്രെമം കൊണ്ട് തന്നെ ആണ് തേർഡ് പൊസിഷനിൽ നിക്കുന്നത്..

രമ്യ പറഞ്ഞ് കഴിഞ്ഞപ്പോൾ എന്തോ ആദി സാറിന്റെ മുഖമായിരുന്നു മനസ്സിൽ വന്നത്.. എന്തോ… മനസിന്‌ വല്ലാത്തൊരു വിഷമം പോലെ… പിന്നെ അതികം ടൈം കളയാതെ ഞാൻ അവിടന്ന് എണീറ്റു… പുറത്തിറങ്ങിയപ്പോൾ സന്ധ്യ മയങ്ങിയിരുന്നു. എന്നോട് യാത്ര പറഞ്ഞ് രമ്യ പോയി. ഞാൻ അവൾ പറഞ്ഞ കാര്യങ്ങൾ ഓർത്ത് വീട്ടിലേക്ക് തിരിച്ചു. മനസാകെ ഒരു തരം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരവസ്ഥ ആയിരുന്നു.വീട്ടിൽ വന്നപ്പോൾ അമ്മ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു. ഞാൻ ഒന്ന് ചിരിച്ച് അമ്മയുമായി അകത്തേക്ക് കയറി.. അമ്മ ഓരോന്നും ചോദിക്കുന്നുണ്ടായിരുന്നെങ്കിൽ പോലും എന്റെ മനസു മുഴുവനും രമ്യ പറഞ്ഞ കാര്യങ്ങളിൽ ആയിരുന്നു… അമ്മയോട് ഓരോന്നും പറഞ്ഞൊപ്പിച്ച് ഞാൻ എന്റെ റൂമിലേക്ക് വന്ന് ഫ്രഷ് ആയി കട്ടിലിലേക്ക് വന്നിരുന്നു. മനസിലേക്ക് ആദി സാറിന്റെ മുഖം തെളിഞ്ഞു വന്ന് കൊണ്ടിരുന്നു.. എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്. നോക്കിയപ്പോൾ അപ്പു ആയിരുന്നു. ഇന്ന് അപ്പൂനെ വീട്ടിൽ ചെന്ന് രണ്ട് പറയണമെന്നൊക്കെ ഓർത്തതായിരുന്നു.ഞാൻ കാൾ അറ്റന്റ് ചെയ്ത് കുറച്ച് നേരം സംസാരിച്ചിരുന്നു. അപ്പുനോട് ഓരോന്നും പറയുന്നുണ്ടങ്കിൽ കൂടിയും എന്റെ മനസ്സ് ഇവിടെയൊന്നും അല്ലായിരുന്നു. ഞാൻ നാളെ വിളിക്കാം എന്നൊക്കെ പറഞ്ഞ് കാൾ കട്ട്‌ ചെയ്തു കട്ടിലിലേക്ക് കിടന്നു. എന്തു കൊണ്ടാണ് എനിക്ക് ആ കാര്യം കേട്ട് കഴിഞ്ഞ് മനസിന്‌ വല്യമ പോലെ തോന്നുന്നതെന്ന് ഇത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല… പിന്നെ അമ്മ ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോളാണ് എണീക്കുന്നത്. ഫുഡ്‌ കഴിയൊക്കെ കഴിഞ്ഞ് റൂമിലേക്ക് വന്ന് കട്ടിലിൽ കിടക്കുമ്പോളും അതെ ചിന്തകൾ തന്നെ ആയിരുന്നു മനസ്സ് മുഴുവൻ. പിന്നെ എപ്പോഴോ ഉറക്കത്തിലേക്ക് വീണു.

തുടരും……