രചന – കൃഷ്ണ
കിട്ടാനുള്ളത് ചോദിച്ചു മേടിച്ചൂന്ന് പറഞ്ഞാൽ പോരെ… ഇന്നലെ ആ സംഭവം ഞാൻ ഒന്നൂടെ മനസിലോർത് തല കുടഞ്ഞു സീറ്റില്ലേക്ക് വന്ന് നല്ല കുട്ടിയായി വർക്ക് ചെയ്യാൻ തുടങ്ങി…
പെട്ടന്ന് ഡോർ തുറന്ന് അന്യൻ കൂതവ് കയറി വന്നത്. അങ്ങേരെന്നെ pa ആയി നിയമിച്ചതിൽ എനിക്ക് അതിയായ സന്തോഷമൊക്കെ ഉണ്ട് പക്ഷേ ഇങ്ങേരുടെ ഈ അന്യനെ പോലുള്ള ഈ സ്വഭാവമാണ് എനിക്ക് പിടിക്കാത്തത്. ആ എന്തേലുമാകട്ടെ… ഇങ്ങേർക്കിനി എന്ത് പ്രേശ്നമുണ്ടേലും ഞാൻ ആ ഏരിയയിലേക്ക് തിരിഞ്ഞു നോക്കില്ല. അത് ഞാൻ ഇന്നലത്ത കൊണ്ട് തീരുമാനിച്ചിരിക്കുവാ… ഞാൻ അങ്ങനെ ഓരോന്നും ചിന്തിച്ചിരുന്നപ്പോൾ ആണ് എന്നെ അങ്ങേരുടെ അടുത്തേക്ക് വിളിച്ചത്.
ഇനി ഇന്നലത്തതിന്റെ ബാക്കി പറയാനാണോ എന്നൊക്കെ ആലോചിച്ച് ഞാൻ ചെറിയൊരു പേടിയോടു കൂടി അങ്ങേരുടെ അടുത്തേക്ക് ചെന്നു.
സാ… സാർ… എന്റെ വിറച്ചു കൊണ്ടുള്ള വിളി കേട്ട് അങ്ങേര് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
ആഹാ ആ ചിരി കാണാൻ എന്ത് ഭംഗിയാ… അങ്ങനെ നോക്കിയിരുന്നു പോകും. ആമ് ഇങ്ങനെ പറയാൻ എളുപ്പമാണ്…എന്നാൽ വായിന്ന് വന്നത് കേട്ടാൽ ഇപ്പോ ഞാൻ പറഞ്ഞതൊക്കെ ഫൂ…..
അശ്വനിക്ക് എന്നോട് ദേഷ്യമുണ്ടോ??
ദേഷ്യം ഉണ്ടോന്നോ… ശിവനെ കൺട്രോൾ താ… മനസിലാണേ..
no സാർ.. എന്റെ ഭാഗത്തും തെറ്റുണ്ട്… ഞാൻ സാറിനോട് അതിനെ കുറിച്ച് ചോദിക്കാൻ പാടില്ലായിരുന്നു… എന്റെ ഉള്ളിലെ ദേഷ്യം കടിച്ചു പിടിച്ചു ഞാൻ അത്രയും പറഞ്ഞു നിർത്തി… അല്ല… ഒന്ന് ചിന്തിച്ചു നോക്കുമ്പോൾ എന്റ ഭാഗത്തും തെറ്റുണ്ടായത് കൊണ്ട് എനിക്ക് ഇങ്ങേരോട് ദേഷ്യം തോന്നിട്ടു കാര്യവുമില്ല.. അതൊന്നാമത്തെ സത്യം… പിന്നെ ഇങ്ങേര് ഇന്നലെ അത്രയും ഷൗട്ട് ആയത് എനിക്ക് ചെറിയ രീതിയിൽ ഫീൽ ആയി… അങ്ങനെ ഓരോന്നും മനസ്സിൽ ചിന്തിച്ച് കൊണ്ടുനിന്നപ്പോൾ ആണ് എന്നെ ഞെട്ടിച്ചു കൊണ്ട് അങ്ങേരുടെ ആ ഡയലോഗ്…
അശ്വനി,… ഇന്നലെ ഞാൻ തന്നോട് ഷൗട്ട് ചെയ്ത് സംസാരിച്ചതിന് സോറി… അപ്പോഴത്തെ സിറ്റുവേഷനിൽ ഞാൻ എന്തൊക്കെയോ തന്നോട് പറഞ്ഞു. സോറി…
ഇതത് തന്നെ… അന്യൻ ഫിക്സ്…
അശ്വനി… വീണ്ടും അങ്ങേരുടെ കേട്ടാണ് ചിന്തകളിലേക്ക് നുളഞ്ഞു കയറിക്കൊണ്ടിരുന്ന ഞാൻ തിരിച്ച് വന്നത്…
എനിക്ക് ഇതെന്ത് പറ്റിയെന്നാകും താൻ ചോദിക്കുന്നതല്ലേ…
ഞാൻ അതേയെന്നു തലയാട്ടി പെട്ടന്ന് തന്നെ അല്ലെന്ന് നിരസിച്ചു. എന്റെ ആ പ്രവർത്തി കണ്ട് അങ്ങേര് തലയാട്ടി ചിരിച്ചതും അങ്ങേരുടെ മുഖം കാണാൻ എന്ത് ക്യൂട്ട് ആയിരുന്നു…
പിന്നെ അശ്വനി കമ്പനിയുടെ പുതിയ പ്രോജെക്ടിന്റെ ഭാഗമായി നമ്മൾ ഡേ ആഫ്റ്റർ tomorrow ഓസ്ട്രേലിയ്ക്ക് പോകും. എന്റെ pa എന്ന നിലക്ക് താൻ ഈ ട്രിപ്പ്പിൽ ഉണ്ടായിരിക്കും. തിരിച്ചു വരാൻ one വീക്ക് എടുക്കും.
അത് കേട്ടതും ഞാൻ.. ഓസ്ട്രേലിയ,… one week… ഞാനും… സാ…. സാർ.
എന്താ അശ്വനി… any problem?? മമ് ഇനി ഇപ്പോ ഉണ്ടങ്കിൽ കൂടി താൻ മറ്റന്നാൾ എന്റെ കൂടെ ഓസ്ട്രേലിയ്ക്ക് വന്നിരിക്കും. പിന്നെ താൻ ഇങ്ങനെ ഞെട്ടാൻ വേണ്ടി ഞാൻ ഹണിമൂൺ ട്രിപ്പന്നൊന്നും അല്ലല്ലോ പറഞ്ഞത് കമ്പനി ട്രിപ്പ് എന്നല്ലേ… അപ്പോ മാറ്റന്നാളെ നമ്മൾ രണ്ടു പേരും ഓസ്ട്രേലിയക്ക് പോകുന്നു. ok.. മമ് ഇനി താൻ പോയി തന്റെ വർക്ക് നോക്കിക്കോ അതും പറഞ്ഞ് അങ്ങേര് ലാപ്പിലേക്ക് നോട്ടം കൊടുത്തു. ഇനി ഇവിടെ നിന്ന് കളം വരച്ചു നിന്നിട്ട് കാര്യമില്ലാത്തത് കൊണ്ട് ഞാൻ എന്റെ സീറ്റിലേക്ക് തന്നെ പോയിരുന്നു. വർക്ക് ചെയ്യുമ്പോളും എന്റെ മനസ്സിൽ മൊത്തം മറ്റന്നാളത്തെ ട്രിപ്പിനെ കുറിച്ചായിരുന്നു. എനിക്ക് പറയാൻ ഒരവസരം കൂടി തരാതെ രാജ ശാസനം മുഴക്കിയേക്കുവല്ലേ…എന്റ പട്ടി പോകും ഹും..
_____________________________
അച്ഛാ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു. അതും പറഞ്ഞ് ഞാൻ അച്ഛന്റടുത് വന്നിരുന്നു.
എന്തോ പ്രധാന പെട്ട കാര്യം പറയാനുണ്ടന്ന് തോന്നുന്നു.. എന്താ മോളേ… എന്ത് കാര്യമാ പറയാനുള്ളത്.
അച്ഛന്റെ ആ പറച്ചില് കേട്ടാണ് അമ്മ അടുക്കളയിൽ നിന്നും വന്നത്
എന്താ അച്ഛനും മോളും കൂടി ഒരു ചർച്ച??
ആ അമ്മയും വന്നത് നന്നായി എനിക്ക് നിങ്ങളോട് രണ്ടു പേരോടുമാണ് പറയാനുള്ളത്
അതെന്ത് കാര്യമാണ് ഇവരോട് രണ്ടു പേരോടും പറയാനുള്ളത് അതും പറഞ്ഞ് ആച്ചിയും വന്നപ്പോൾ കോളം തികഞ്ഞു.
ഞാൻ ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ട് അവരെ നോക്കി. ഞാൻ പറയുന്നത് കേട്ടു കഴിയുമ്പോൾ നിങ്ങളുടെ പ്രേതികരണം എങ്ങനെ ആയിരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ പറ്റും.
എന്റ പൊന്ന് നിചേച്ചി ഇതെന്തൊക്കെയാ പറയുന്നേ… വളച്ചു കെട്ടാതെ കാര്യം പറയ്…
ആച്ചിടെ പറച്ചിലിന് ഞാൻ അവനെയൊന്നു തുറിച്ചു നോക്കിയപ്പോൾ ഞാനെന്നും പറഞ്ഞിട്ടില്ലേ എന്ന മട്ടിൽ മേലോട്ടും നോക്കിയിരുന്നു.
എന്താ മോളേ… അച്ഛന്റെ നിച്ചു മോള് കാര്യം പറ…
അത് പിന്നെ അച്ഛാ… മാറ്റന്നാളെ കമ്പനി പ്രോജെക്ടിന്റെ ഭാഗമായി എന്റെ ബോസിന്റെ കൂടെ ഓ… ഓസ്ട്രേലിയക്ക് പോകണം… pa ആയത് കൊണ്ട് എനിക്കും ഈ ട്രിപ്പിന് പോകാതിരിക്കാനും പറ്റില്ല. ഒരാഴ്ചതെ ട്രിപ്പ് ആണ്… അത് പറയുമ്പോൾ എന്റെ കണ്ണ് ഈറനണിഞ്ഞിരുന്നു. ഞാൻ ഒരു ദിവസം പോലും ഇവരെ പിരിഞ്ഞു നിന്നട്ടില്ല.. ആ ഞാൻ ഒരാഴ്ച ഓർക്കാൻ കൂടി വയ്യ…
ഒരാഴ്ചയോ…. അതും ഓസ്ട്രേലിയ… സ്വന്തക്കാരുടെ വീട്ടിൽ പോലും ഒരന്തി കിടക്കാത്ത ന്റ കുട്ടി ഒരാഴ്ച കമ്പനി കാര്യത്തിന് ഓസ്ട്രേലിയയിൽ പോകുന്നന്ന് പറയുമ്പോൾ
അതിനെന്താ അനിതെ… നിച്ചു മോളുടെ ജോലിയുടെ ഭാഗമായി പോകുന്നതല്ലേ… പിന്നെ മോൾക്ക് ഈ ട്രിപ്പ് മാറ്റി വെക്കാനും പറ്റില്ലെന്നല്ലേ പറഞ്ഞത്. മോള് പോയിട്ട് വാ… പിന്നെ അവിടെ ചെല്ലുമ്പോൾ ഞങ്ങളെ കാണണമെന്നും പറഞ്ഞ് കരയെന്നും ചെയ്യരുത്… അച്ഛൻ ഒരു തമാശയോടെ അതും പറഞ്ഞ് ചിരിച്ചപ്പോൾ ഞാൻ ഒരു വിങ്ങലോടെ അച്ഛനെ കെട്ടി പിടിച്ചു.
എന്താ മോളേ ഇത്… ദേ അച്ഛനെ നോക്കിയേ… നീ എന്റെ പെൺപുലിയല്ലേ… ഒരാഴ്ചത്തെ കാര്യമല്ലേയുള്ളൂ…മോള് പോയിട്ട് വാ…
ഒരാഴ്ചത്തേക്ക് ഇവിടന്നു മാറിനിക്കേണ്ടി വരുന്നതിനു ഇങ്ങനെ കിടന്ന് മോങ്ങുകയാണെങ്കിൽ നിചേച്ചിയെ കല്യാണം കഴിച്ചു വിടുമ്പോൾ ഇവിടെ ഒരു ഭൂകമ്പം തന്നെ നടത്തുമല്ലോ… എന്നും പറഞ്ഞ് അവൻ വാ പൊത്തി ചിരിച്ചപ്പോൾ ഡാ… കുരുപ്പൻ ആച്ചിന്നും പറഞ്ഞ് ഞാൻ അലറിയതും ചെക്കൻ വാണം വിട്ട പോലൊരു പോക്കാ… പുറകെ ഞാനും..
അശോകേട്ടാ… മോള് ഒരാഴ്ച മാറി നിക്കുക എന്നൊക്കെ പറയുമ്പോൾ അതും ഓസ്ട്രേലിയയിൽ എന്തോരം ദൂരെയാ…
എന്റെ അനിതെ… ഒരാഴ്ചത്തെ കാര്യമല്ലേ ഉള്ളു. നീ നിച്ചു മോളേ കാളും കഷ്ട്ടാണല്ലോ… മോൾടെ കമ്പനി കാര്യത്തിനല്ലേ… പോയിട്ട് വരട്ടെ അതും പറഞ്ഞ് അനിതയെ സമാധാനിപ്പിച്ചു.
അങ്ങനെ ഫുഡടി കഴിഞ്ഞ് റൂമിലേക്ക് വന്ന് കട്ടിലിന്റെ ഹെഡ് ബോർഡിലേക്ക് ചാരിയിരുന്നു താടിക്കും കൈ കൊടുത്ത് മറ്റന്നാളത്തെ കാര്യം ചിന്തിച്ചു.
കമ്പനി MD ആണെന്നും പറഞ്ഞ് മറ്റുള്ളവരോട് വരുന്നതിൽ വല്ല ബുദ്ധി മുട്ടോ മറ്റോ ഉണ്ടോ എന്നൊരു വാക്ക്… ഹും… ആക്ഞ്ജാപിക്കയല്ലേ… അതിന്റെ ഇടക്ക് അങ്ങേരുടെ ഒരു ഓഞ്ഞ ഡയലോഗ്… ഹണിമൂൺ ട്രിപ്പല്ലല്ലോ കമ്പനി ട്രിപ്പ് അല്ലെന്ന്…. ഒരു കോണിമൂൺ ട്രിപ്പ് ഹും… അല്ലേലും ഇങ്ങേരെ കെട്ടുന്ന പെണ്ണിന്റെ കഷ്ട്ടകാലം ആയിരിക്കും… ഇങ്ങനെയുണ്ടോ ഒന്ന്… ഹോ… ഇങ്ങേരുടെ അന്യൻ സ്വഭാവവും വെച്ച് ഞാൻ എങ്ങനെ one week തള്ളി നീക്കും…
ആമ്…. ആ അപ്പൂനെ ഒന്ന് വിളിക്കാം.. എന്റെ ഓസ്ട്രേലിയ ട്രിപ്പ്പിനെ കുറിച്ച് അവളോട് പറയാം.
ടേബിളിൽ വെച്ചിരുന്ന ഫോൺ കൈ എത്തി എടുത്ത് ഞാൻ അപ്പൂന്റെ നമ്പറിലേക്ക് കാൾ വിട്ടു.
_______________________
ഫുഡ് കഴിച്ച് റൂമിലേക്ക് കയറിയതും ഫോൺ കിടന്നടിക്കാൻ തുടങ്ങിതും ഒരുമിച്ചായിരുന്നു. ഞാൻ എടുത്ത് നോക്കിയപ്പോൾ നിച്ചു വായിരുന്നു. ഒരു ചിരിയോടെ കാൾ അറ്റന്റ് ചെയ്ത് ചെവിയോടടുപ്പിച്ചതും അവൾ പറഞ്ഞ കാര്യം കേട്ട് ഞാൻ ഓസ്ട്രേലിയയോ എന്ന് പറഞ്ഞ് കട്ടിലിലേക്ക് ഇരുന്നു പോയി.ഒരു ഞെട്ടല് തന്നെ ആയിരുന്നു. അവള് പറഞ്ഞിടത്തോളം വെച്ച് നിച്ചുന്റെ ബോസിനെ കുറിച്ച് നേരാവണ്ണം ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ല ആ പെണ്ണാണ് ഒരാഴ്ച പുള്ളിടെ കൂടെ അതും ഓട്രേലിയയിൽ… വീട്ടീന്ന് നേരെ ചൊവ്വേ മാറിനിക്കാത്തവൾ ഓട്രേലിയയിൽ പോണെന്നു… സത്യം പറഞ്ഞാൽ അത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു പോയി. ദൈവം നിച്ചൂന് അറിഞ്ഞു കൊടുത്ത പണി ആണെന്ന് തോന്നിപോയി.
എന്റ നിച്ചു… ഒരാഴ്ച നീ ഓസ്ട്രേലിയയിൽ… എനിക്ക് നിന്നെ കുറിച്ചോർക്കുമ്പോൾ സഹതാപം തോന്നുന്നു…
ദേ അപ്പു കോമഡി കേൾക്കാനുള്ള മൂടുന്നും എനിക്കില്ല. ഇങ്ങേര് തീരുമാനിക്കുന്നു.. നമ്മള് അതങ്ങു സമ്മതിക്കണം തിരിച്ചൊന്നും പറയാൻ പാടില്ല ഇതെവിടാതെ ന്യായമാ…
ഇത് നീ എന്നോടല്ല പറയേണ്ടത്.. നിന്റെ ബോസ് ആ ആദി സാറിനോട് പോയി പറ…
ഭഷ്ട്ട്… തിരിച്ച് ഞാനെന്തേലും പറയുന്നതിന് മുന്നേ അങ്ങേര് എന്റെ വാ പൂട്ടി… പിന്ന അങ്ങേരോട് ഒന്നും ചോദിക്കാൻ പോകാത്തതാ നല്ലത്… അതു കൊണ്ട് ഞാനൊന്നും മിണ്ടില്ല.
അല്ല അപ്പോ നിന്റെ കമ്പനി ട്രിപ്പിനെ കുറിച്ച് വീട്ടിൽ പറഞ്ഞിട്ട് അവർ എന്തു പറഞ്ഞു??
അമ്മക്ക് ടെൻഷനുണ്ട് വേറൊന്നുമല്ല നേരെ ചൊവ്വേ സ്വന്തക്കാരുടെ വീട്ടിൽ പോലും പോകാത്ത ഞാൻ അത്രയും ദൂരെയൊക്ക അതും ഒരാഴ്ച എങ്ങനെ നിക്കുമെന്നോർത്ത് ടെൻഷനുണ്ട്… അച്ഛന് കുഴപ്പമില്ല.. ആച്ചി ആണേൽ എന്നെ കളിയാക്കി കൊന്നുന്നു പറയാം…
കൊള്ളാം… അപ്പോ വീട്ടീന്ന് ഗ്രീൻ കാർഡ് കിട്ടിയ സ്ഥിതിക്കും ഓസ്ട്രേലിയക്ക് പോകാനുള്ള ഒരു ഗോൾഡൺ ചാൻസും കിട്ടിയത് കൊണ്ട് മോള് തകർക്ക്..
തകർക്കാൻ ഞാൻ അതും ആ അന്യന്റെ കൂടെ നടന്നത് തന്നെ.. നീ നോക്കിക്കോ മോളേ ഓസ്ട്രേലിയ ട്രിപ്പ് കഴിഞ്ഞ് വരുമ്പോൾ ഞങ്ങൾ രണ്ടു പേരിൽ ഒരാൾ മാത്രമേ ജീവനോടെ വരുള്ളന്നാ എനിക്ക് തോന്നുന്നേ…
അത് നീ പറഞ്ഞത് ശരിയ അതിന് ചാൻസ് കൂടുതൽ അങ്ങേർക്കകനാണ് സാധ്യത…
പോടി…. ആ പിന്നെ ഞാൻ നിന്റെ രക്ഷകനെ കുറിച്ച് മറന്നിട്ടില്ലേ…നീ ആ പോലീസിമാനെ വിളിച്ച് സൺഡേ മീറ്റ് ചെയ്യാം എന്ന് പറയണേ…. പുള്ളിക്ക് എന്താണ് നിന്നോട് പറയാനുള്ളതെന്നു അറിയണമല്ലോ. ഞാൻ വന്നു കഴിയുമ്പോൾ അതിനെ കുറിച്ച് ബാക്കി ചോദിച്ചറിയാം…
നിച്ചുന്റെ എടുത്തടിച്ചുള്ള ആ വർത്തമാനം കേട്ടതും എന്റെ ഹാർട്ട് പടപട അടിക്കാൻ തുടങ്ങി. എന്തോ അങ്ങേരെ നേരിൽ കാണുമ്പോളും അങ്ങേരെ കുറിച്ച് പറയുമ്പോളും എന്റെ ഹൃദയം നിയന്ത്രണമില്ലാതെ മിടിക്കും…
അത് നിച്ചു നീ ഇനി വന്നിട്ട് അങ്ങേരെ കണ്ടാൽ പോരെ??
ദേ പെണ്ണേ എന്റെ വായിരിക്കുന്നത് കേൾക്കല്ലും. മരിയാതക്ക് പുള്ളിയെ വിളിച്ച് മീറ്റ് ചെയ്യാം എന്ന് പറഞ്ഞോണം മനസിലായല്ലോ. ഞാൻ വന്നിട്ട് കാണാം പോലും… ഞാൻ ഈ കാര്യത്തിന് നിന്റെ കൂടെ വരില്ലെന്ന് അപ്പോഴേ പറഞ്ഞതല്ലേ… അതിലൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. അപ്പോ നീ പുള്ളിയെ വിളിക്കുന്നു സൺഡേ മീറ്റ് ചെയ്യുന്നു ok..
നിച്ചു…..
ഒരു നിച്ചുവും ഇല്ല.. മനസിലായല്ലോ… അപ്പോ good nyt… അതും പറഞ്ഞ് ഞാൻ കാൾ കട്ട് ചെയ്ത് മറ്റന്നാളത്തെ കാര്യം ഓർത്ത് നീട്ടി ഒന്ന് ശ്വാസം വിട്ടു. കമ്പനി കാര്യം ആയി പോയില്ലേ പോകാതെ നിവർത്തി ഇല്ലല്ലോ…എന്നാലും ഒരാഴ്ച ഇവരെയൊന്നും കാണാതെ ഞാൻ എങ്ങനയാ എന്റിശ്വരാ…അതും ചിന്തിച്ച് ഞാൻ കട്ടിലിലേക്ക് ചരിഞ്ഞു.
(അപ്പു )
ഇവിടെ മനുഷ്യന്റെ ഒറക്കവും കളഞ്ഞ് അവള് good nyt പറഞ്ഞ് പോയി… എന്താപ്പോ ചെയ്യാ… അല്ല അവൾക്ക് നല്ലൊരു പണി കിട്ടിട്ടില്ലേ… അതോർക്കുമ്പോൾ എന്റെ കാര്യത്തിൽ ഒരു മനസമാധാനം തോന്നുന്നു. ആമ് നിച്ചു പറഞ്ഞപോലെ വിളിക്കാം..
എനിക്കത്തല്ല നിച്ചുന്റെ കാര്യം ഓർക്കുമ്പോളാണ്… പോയത് പോലെ തിരിച്ചു വന്നാൽ മതിയായിരുന്നു… അവൾടെ സ്വഭാവത്തിന് അങ്ങേര് വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കാൻ ചാൻസ് കൂടുതലാ… അവളും മോശമൊന്നുമല്ല… നല്ലപ്പടി പോയി വന്നാൽ മതി…
_____________________________
[ആദി ]
ഞാൻ ഇന്ന് അവളോട് ഓസ്ട്രേലിയ ട്രിപ്പിന്റെ കാര്യം പറഞ്ഞപ്പോൾ അവൾടെ ഞെട്ടല് കാണണമായിരുന്നു. അവൾക്ക് വരാൻ ഒട്ടും സമ്മതമല്ലന്ന് ആ നിപ്പ് കണ്ടപ്പോളെ എനിക്ക് മനസ്സിലായി.. എനിക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ..അതു കൊണ്ടാ അവൾ തിരിച്ചെന്തേലും ചോദിക്കുന്നതിനു മുന്നേ ഞാൻ ഒഴിഞ്ഞു മാറിയത്. ഈ പ്രൊജക്റ്റ് സക്സസ് ആയാൽ ഞങ്ങടെ കമ്പനിക്ക് നല്ലൊരു നേട്ടം തന്നെ ആയിരിക്കും…
എനിക്ക് ഉറപ്പുണ്ട് കമ്പനി കാര്യം ആയത് കൊണ്ട് അവൾ വരാതിരിക്കില്ല… ഇപ്പോ വന്നില്ലങ്കിൽ അവളെ കൊണ്ടുപോകാനും എനിക്കറിയാം…
തുടരും…..

by