17/04/2026

ജീവാംശമായി : ഭാഗം 04

രചന – കൃഷ്ണ

രണ്ടും ഒന്നാടി എന്തരോ എന്തോ ദൈവത്തിനറിയാം നിച്ചു മനസ്സിൽ മൊഴിഞ്ഞപ്പോഴേക്കും അപ്പൂന്റെ വണ്ടി കോബൗണ്ട് കഴിഞ്ഞിരുന്നു.

അനിത ഒരു പുഞ്ചിരിയോടെ അകത്തേക്ക് പോയി
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ആതി….. ഞ..ഞാൻ… നിന്നെ എ.. എന്റേ… ജീവനു തുല്യം സ്നേ… സ്നേഹിക്കുന്നുണ്ട് ഇനി ഒ… ഒരു പക്ഷേ ഇ… ഇതെനിക്ക് നി.. നിന്നോട് പ.. പറയാൻ കഴിഞ്ഞില്ലങ്കിലോ

I LOVE YOU ATHI❤️❤️❤️

NO……….
ആദിടെ ശബ്‌ദം ആ റൂം മുഴുക്കെ മുഴങ്ങി കേട്ടു. ഒരു ഞെട്ടലോടെ അവൻ ബഡിൽ നിന്നും ചാടി എണീറ്റു.

ഇല്ല…… ഇല്ല……. അവൻ തന്റെ നീണ്ടു വളർന്നുകിടക്കുന്ന മുടിയിഴകളിൽ കൈ കോർത്തു വലിച്ചു. അവന് സ്വയം നിയന്ത്രിക്കാനാവാതെ ആ മുറിയിൽ ഉണ്ടായിരുന്ന സർവ്വ സാധനങ്ങളും എറിഞ്ഞു പൊട്ടിച്ചു. ബഡിൽ കിടന്നിരുന്ന പില്ലോ ദേഷ്യത്തിൽ വലിച്ചു കീറി ദൂരെ എറിഞ്ഞു. ടേബിളിന്റെ ഒരു കോണിൽ അടിക്കിവെച്ച ബുക്‌സും പപ്പേഴ്‌സുമെല്ലാം അവൻ വലിച്ചു കീറി എറിഞ്ഞു. ഒടുവിൽ ബഡിന്റെ ഒരു കോണിൽ അവൻ തളർന്നിരുന്നു. അപ്പോഴാണ് അവന്റെ കണ്ണുകൾ പാതി കീറപ്പെട്ട ഒരു പേപ്പറിലു ടക്കിയത്. അവൻ മേല്ലേ ആ പേപ്പർ കൈയിലെടുത്തു അതിൽ വരച്ചിരുന്ന ചിത്രത്തിലൂടെ അവൻ വിരലുകളോടിച്ചു.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മോളേ നിച്ചു… എന്റൊരുത് വെച്ച് പറയണേ ഈ ഇന്റർവ്യൂയിൽ നിന്നെ നിയമിച്ചാൽ മോളേ നീ പിന്നെ ആരാ… മമ്.. ആരാ പറയ്

ഇന്റർവ്യൂന്റെ ടെൻഷനിൽ ഇരിക്കുമ്പോളാണ് അപ്പൂന്റെ ലോടാക്കിലെ ഒരു ചോദ്യം. ദേ അപ്പു എന്റേ വായിരിക്കുന്നത് കേൾക്കണ്ടങ്കിൽ മരിയാതക്ക് വണ്ടിയോടിക്ക്

എടി ബുദുസേ നീ ഇപ്പോൾ ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ പോകുന്ന കമ്പനിയുടെ ഓണർ ആരാണെന്നറിയോ…

പിന്നെ ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ പോകുന്നത് കമ്പനിയുടെ ഓണർ ആരാണെന്ന് അറിഞ്ഞിട്ടല്ലേ ഒന്ന് പോടീ…

എടി ഞാൻ പറഞ്ഞു മുഴുവിക്കുന്നതിനു മുൻപ് തന്നെ തോക്കിൽ കേറി വെടി വെക്കാതെ

എന്നാ വെടിവെച്ചിട്ട് തോക്കിൽ കേറാം. എന്തേ..

ഓ… ഞാനീ വണ്ടി ഓടിച്ചോണ്ടിരിച്ചുകുന്നത് നിന്റെ ഭാഗ്യം എടി ഞാൻ പറഞ്ഞു വന്നതെന്താണെന്നു വെച്ചാൽ

അതായദുത്തമ….. അതല്ലേ…

ഇതിനോടൊക്കെ പറയാൻ വന്ന എന്നെ വേണം പറയാൻ

തൽക്കാലം ടീച്ചറമ്മ ഒന്നും പറയണ്ട നേരെ നോക്കിയൊന്ന് വണ്ടിയൊടിച്ചാ മതി

ഓ… ആയിക്കോട്ടെ അതും പറഞ്ഞ് അപ്പു ഡ്രൈവിങ്ങിൽ ശ്രെദ്ധ തിരിച്ചു.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അവൻ ആ ചിത്രത്തിലൂടെ മേല്ലേ വിരലുകളോടിച്ച് നെഞ്ചോട് ചേർത്തു. അനിയന്ത്രിതമായി അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
നിനക്കെന്നെ വിട്ട് പോകാൻ കഴിയോ… എന്റേ പ്രണയത്തെ പാതിവഴിയിലുപേക്ഷിച്ച് നിനക്ക് പോകാൻ കഴിയോ… ഞാൻ നിന്നെ എത്രമാത്രം പ്രണയിച്ചിരുന്നു എന്ന് നിനക്കറിവുള്ളതല്ലേ എന്നിട്ടും നീ… എനിക്ക് നീയില്ലാതെ പറ്റില്ല പെണ്ണേ എന്റേ ജീവനേക്കാളേറെ ഞാൻ നിന്നെ സ്നേഹിച്ചതല്ലേ എന്നിട്ടും നീ എന്നേ….. അത് പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറി.. അവൻ കണ്ണുകൾ ഇറുക്കിയടച്ചു അവളുമായി പങ്കുവെച്ച ഓരോ നിമിഷങ്ങളും കണ്മുന്നിലൂടെ ഓടിമറയുന്നത് പോലെ അവനു തോന്നി. പെട്ടന്ന് രക്തത്തിൽ കുളിച്ചുകിടക്കുന്ന അവളുടെ ശരീരം ചിന്തകളിൽ നിന്നും ഞെട്ടിയുണർത്തി. അവൻ ആ പേപ്പറിലേക്ക് നോക്കി ഒന്നുകൂടെ നെഞ്ചോട് ചേർത്ത് മുഖം പൊത്തി അങ്ങനെയിരുന്നു.

ആദിടെ റൂമിൽ നിന്നും എന്തോ ശബ്‌ദം കേട്ടാണ് സാവിത്രി അങ്ങോട്ടേക്ക് ചെന്നത്. റൂം ലോക്ക് അല്ലായിരുന്നു. അവൾ തുറന്ന് അകത്ത് കേറിയപ്പോൾ ആ റൂമിന്റെ അവസ്ഥ കണ്ട് ഒന്നമ്പരന്നു. പിന്നെ റൂം മുഴുക്കെയൊന്ന് കണ്ണോടിച്ചപ്പോൾ കട്ടിലിന്റെ ഒരു കോണിൽ മുഖം പൊത്തിയിരിക്കുന്ന ആദിയെ കണ്ട് അവളുടെ ഉള്ളം പിടഞ്ഞു. സാവിത്രി മേല്ലേ അവനരികിലേക്ക് നടന്നു.

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

അതികം താമസിയാതെ വണ്ടി വലിയ ഒരു ബിൽഡിങ്ങിന്റെ മുന്നിൽ എത്തി.
നിച്ചു വണ്ടിയിൽ നിന്നും ഇറങ്ങി ആ ബിൽഡിങ്ങിലേക്ക് ലുക്ക്‌ വിട്ടു. തന്റെ മുമ്പിലുള്ള പത്തു നില കെട്ടിടം കണ്ട് അവൾ ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടു.

എന്താ നിച്ചു ഇങ്ങനെ നിക്കുന്നേ… നിന്റെ കിളിപോച്ചാ… അപ്പൂന്റെ ഡയലോഗ് കേട്ടാണ് നിച്ചു സ്വബോധത്തിലേക്ക് വന്നത്.

ഏ…. ഒന്നുല്ല… ഇത്രയും വലിയ കമ്പനി ആണെന്ന് ഞാൻ വിചാരിച്ചില്ല

മമ്… മതി മതി… എന്നാ ചെല്ല് ഞാൻ ദേ ആ കാണുന്ന റെസ്റ്റോറന്റിൽ കാണും റോഡിന് ഓപ്പോസിറ്റായി ചൂണ്ടി കാണിച്ച് അപ്പു പറഞ്ഞു. നിന്റെ ഇന്റർവ്യൂ കഴിഞ്ഞിറങ്ങുമ്പോൾ എന്നെ വിളിച്ചാൽ മതി ok.

ആമ്.. ശരി

അപ്പോ all the best മോളേ പോയി വിജയിച്ചു വാ ഓ… സോറി പോയി വിജയശ്രീലളിതയായി വാ…

അപ്പൂന്റെ വർത്താനം കേട്ട് നിച്ചു അവളുടെ കവിളിലൊരു കുത്തുകൊടുത്തു.

ആ…… എനിക്ക് വേദനിച്ചുട്ടോ…

വേദനിക്കാനല്ലേ തന്നെ…

ഇതിനുള്ളത് ഞാൻ തരാം ഇപ്പോഴല്ല നീ ഇന്റർവ്യൂ കഴിഞ്ഞ് വരില്ലേ…. അപ്പോ.. ഇപ്പോ മോള് ചെല്ല്. അതും പറഞ്ഞ് അപ്പു വണ്ടി സ്റ്റാർട്ടാക്കി.

തുടരും