രചന – അയിഷ അക്ബർ
ആരാ…
തനിക്കേറെ പ്രിയപ്പെട്ടൊരാളാണെന്ന് മനസ്സ് പറയുമ്പോഴും ആരാണെന്ന് ചോദിക്കാതിരിക്കാൻ നിവൃത്തിയുണ്ടായിരുന്നില്ലവൾക്ക്…..
അവന്റെ കണ്ണുകൾ ചുരുങ്ങി…..
ചുണ്ടിലെ ചിരീ പതിയേ മാഞ്ഞു പോയ്….
ആരാ മോളേ അത്…
ശാരതാമ്മ അതും ചോദിച്ചു കൊണ്ടാണ് പുറത്തേക്ക് വന്നത്….
പരിചയമില്ലാത്ത ആ മുഖം കണ്ടതും അവർ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി….
ആരാ….
ശാരതാമ്മ അത് ചോദിച്ചതും ഭാമ സംശയത്തിലായി….
ഇവിടെ വന്നതിൽ പിന്നേ തനിക്കു കണ്ട് മറന്നൊരു മുഖമായി തോന്നിയോരാൾ ആദ്യമായിരുന്നു….
തനിക്കത്രയേറെ വേണ്ടപ്പെട്ട ഒരാളാണെന്ന് മനസ്സ് പറയുമ്പോഴും അവരെ ഇവിടെയുള്ളവർക്ക് പോലും അറിയില്ലെന്നത് അവളിലൊരു ആശങ്ക നിറച്ചു…..
എന്റെ പേര് അജയ്….ഞാൻ…. ഞാൻ കുറച്ച് ദൂരെ നിന്നാ….
മാഞ്ഞു പോയ ആ കുഞ്ഞ് പുഞ്ചിരി ചുണ്ടിൽ വരുത്തി അവനത് പറയുമ്പോൾ ഭാമ അവനെ തന്നെ സൂക്ഷിച്ചു നോക്കി നിന്നു..
ഇവിടെ വാടകക്ക് താമസിക്കാനൊരു വീടൊഴിവുണ്ടെന്ന് കവലയിൽ നിന്ന് പറഞ്ഞറിഞ്ഞു…. അതൊന്ന് കിട്ടുമോയെന്നറിയാൻ വന്നതാ….
അവനത് പറയുമ്പോൾ അത് വരെ ശാരതാമ്മയിൽ നിറഞ്ഞു നിന്ന ആ സംശയം പാടേ മാറിയിരുന്നു….
മോൻ തനിച്ചാണോ… ഇവിടെ എന്തിനു വന്നതാ….
അതേ മുത്തശ്ശി…. ഞാൻ തനിച്ചേയുള്ളു…. ഞാൻ ഒരു ചെറിയ പഠനാവശ്യത്തിനായി വന്നതാണ്…..
സൗമ്യമായി അവനത് പറയുമ്പോൾ ശാരതാമ്മക്ക് അവനെ നന്നായി ബോധിച്ചിരുന്നു…
അതാ…. ആ കാണുന്നതാണ് വീട്…..
ശാരതാമ്മ അവർക്കെതിവശത്തായിയുള്ള ഒരു കുഞ്ഞ് വീട്ടിലേക്ക് വിരൽ ചൂണ്ടി…..
വീടെന്ന് പറയാനോക്കൂല്ല…സൗകര്യങ്ങളൊന്നുമില്ല…..ഒരാൾക്ക് താമസിക്കാനുള്ള മുറി തന്നെയേയുള്ളൂ….
പിന്നേ വെള്ളം ഈ കിണറ്റിൽ നിന്ന് കോരി കൊണ്ട് പോകണം…..
മുറ്റത്തെ കിണറിനെ കാണിച് അവരത് പറഞ്ഞ് നിർത്തിയതും അവന്റെ മുഖത്ത് സംതൃപ്തി നിറഞ്ഞു കണ്ടു…..
അതൊന്നും കുഴപ്പമില്ല മുത്തശ്ശി….. എനിക്ക് കുറച്ച് ദിവസത്തേക്ക് മതി…..
അവൻ പുഞ്ചിരിച്ചു കൊണ്ടത് പറഞ്ഞതും ശാരതാമ്മ അകത്തേക്ക് പ്പോയി…..
ഭാമ അപ്പോഴും അതേ നിൽപ്പ് നിൽക്കുകയായിരുന്നു…..
അവനിൽ കുരുങ്ങിക്കിടക്കുന്ന അവന്റെയൊർമ്മകൾ അവളെ വേദനിപ്പിക്കുന്നത് പോലെ തോന്നിയവൾക്ക്…
അവൻ ഭാമയിലേക്ക് നോക്കിയ നിമിഷം മുഖം ശാന്തമായിരുന്നെങ്കിലും ആ കണ്ണുകളിൽ കണ്ട ഭാവങ്ങൾ അവൾക്കേറ്റവും പരിചിതമായിരുന്നു….
അവന്റെ മൗനത്തിനു പോലും അർഥങ്ങൾ തനിക്ക് കാണാൻ കഴിയുന്നുണ്ടെങ്കിൽ അവൻ എത്രമാത്രം തന്റെ ഹൃദയത്തോട് അടുത്തവനാകുമെന്നവൾ ചിന്തിച്ചു…..
ഭാമേ….. ഇതിൽ ഏതാണ് ആ വീടിന്റെ താക്കൊല്ലെങ്കിൽ അത് തുറന്ന് കൊടുത്ത് ബാക്കി താക്കോലുകൾ ഇങ് കൊണ്ട് വാ…..
ഒരു താക്കോൽ കൂട്ടം അവളുടെ കയ്യിൽ കൊടുത്ത് ശാരതാമ്മ അത് പറഞ്ഞതും ഭാമ പതിയേ നടന്നു….
അവൾക്ക് പുറകിലെന്ന പോലവനും…..
താക്കോലോരോന്നായി പൂട്ടിലിട്ട് തുറന്ന് നോക്കുമ്പോഴും ഒന്നും അതിനു ചേരുന്നതായിരുന്നില്ല….
ഒന്ന് കൊണ്ടും തുറക്കാനാവാത്തത് കൊണ്ട് തന്നെ അവൻ അവളുടെ കയ്യിൽ നിന്നും ആ താക്കോൽ വാങ്ങി തുറക്കാൻ തുടങ്ങി….
വാതിൽ തുറക്കുന്നതിലാണ് അവന്റെ ശ്രദ്ധയെങ്കിലും അവൻ തന്നോട് ചേർന്ന് നിന്നപ്പോഴുണ്ടായ ആ സുഗന്ധം ഭാമയെ മറ്റേതോ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നുണ്ടായിരുന്നു…..
അവൾക്കാകെ തല വേദന തോന്നി….
അവൾ തലക്ക് കൈ വെച്ചു….
അപ്പോഴേക്കും അവൻ വാതിൽ തുറന്നിരുന്നു….
അവൾക്ക് നേരെ ബാക്കിയുള്ള താക്കോൽ കൂട്ടം നീട്ടുമ്പോൾ തലയിൽ കൈ വെച്ചു നിൽക്കുന്ന അവളെയാണ് കാണുന്നത്….
ഹെലോ…..
അവനവളെ വിളിച്ചു….
അവൾ മിഴികളുയർത്തി അവനെ നോക്കി….
ആർ യു ആൽറൈറ്….
അവനത് ചോദിക്കുമ്പോൾ
അവന്റെ കണ്ണുകളിൽ നോക്കി ഒത്തിരി നേരം അവൾക്ക് നിൽക്കാൻ കഴിയുമായിരുന്നില്ല….
തലയുടെ ഭാരം കൂടുന്നത് അവളറിഞ്ഞു….
അവൾ വേഗം അവിടെ നിന്നും ഓടി….
രണ്ട് നെറ്റിത്തടത്തിലും കൈ വെച്ച് കൊണ്ട് വരുന്ന ഭാമയെ ശാരതാമ്മ കാണുന്നണ്ടായിരുന്നു….
എന്താ ഭാമേ… എന്താ എന്റെ കുട്ടിക്ക്….
അവരത് ചോദിക്കുമ്പോഴും മറുപടിയൊന്നും നൽകാതെ അവൾ അകത്തേക്ക് കയറി പ്പോയി….
അവൾ തിരിച്ചൊന്നും പറയുമെന്ന് പ്രതീക്ഷിച്ചല്ല ചോദിച്ചതും…. കാരണം ഇപ്പോളവൾ തന്റെ ആ പണ്ടത്തെ ഭാമയല്ല….
ചില സമയത്തെ അവളുടെ പെരുമാറ്റം അങ്ങേയറ്റം വിചിത്രമായി തോന്നാറുണ്ട്…..
എല്ലാത്തിനും കാരണം താനാണെന്ന് ഓർക്കുമ്പോൾ അവർക്ക് ശ്വാസം നിലക്കുന്നത് പോലെ തോന്നി….
പുഞ്ചിരിച്ചു കൊണ്ട് അവിടമാകെ ഓടി നടക്കുകയും മുറുക്കാൻ വായിൽ വെച്ചു തരുകയും
കവിളുകൾ ചേർത് പിടിച്ചു ഉമ്മ വെക്കുകയും ചെയ്തിരുന്ന തന്റെ ആ ഭാമയെ കാണാൻ തന്റെ കണ്ണുകൾ തുടിക്കുന്നില്ലേ….
അവരുടെ മിഴികൾ നിറഞ്ഞു തുടങ്ങി….
മുത്തശ്ശി…..
അവന്റെ വിളിയാണ് അവരുടെ ഓർമകൾക്ക് തടസ്സം സൃഷ്ടിച്ചത്….
നിറഞ്ഞ കണ്ണുകൾ അവനിൽ നിന്നും മറക്കാൻ അവർ സാരി തലപ്പിനാൽ മിഴികളോപ്പി…….
ഇതാ …. താക്കോൽ…. അവനത് പറഞ്ഞ് കൊണ്ട് അവൾ വാങ്ങിക്കാതെ പോയ താക്കൊൽക്കൂട്ടം അവർക് നേരെ നീട്ടി….
അവരത് വാങ്ങിയതും നടന്നു തുടങ്ങിയ അവനൊന്നു തിരിഞ്ഞു….
ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്…
ആ കുട്ടിയെന്താ ഇങ്ങനെ പെരുമാറുന്നത്…. വല്ല പ്രശ്നവുമുണ്ടോ….
അവനത് ചോദിക്കുമ്പോൾ അവർക്കാകെ ഒരു പ്രയാസം തോന്നി….
എന്റെ പേരക്കുട്ടിയാ അവൾ… സത്യ ഭാമ….
ചെറിയൊരു ആക്സിഡന്റിന് ശേഷം അവളങ്ങനെയാ….
അവനു അവളുടെ പെരുമാറ്റത്തിൽ അസാധാരണത്വം തോന്നിയെന്നുള്ളത് കൊണ്ട് തന്നെ അത്രയെങ്കിലും പറയാതെ അവർക്ക് നിവൃത്തിയുണ്ടായിരുന്നില്ല….
പിന്നീടൊരു വാക്കിനിടം നൽകാതെ അവൻ അവിടെ നിന്നും നടന്നകന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഭാമേ….. നിനക്ക് കല്യാണോലചനകൾ പലതും വരുന്നുണ്ട്….
എന്നാൽ എന്തൊക്കെ മറന്നെന്നു പറഞ്ഞാലും ഈ മഹേഷേട്ടനോടുള്ള പ്രണയം മാത്രം നിനക്ക് മറക്കാൻ പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല ഭാമേ…..
മഹേഷ് കണ്ണിൽ വെള്ളം നിറച്ചു കൊണ്ടത് പറയുമ്പോൾ ഭാമക്ക് ഹൃദയത്തിൽ ഒരു അസ്വസ്ഥത നിറയുന്നുണ്ടായിരുന്നു….
ഹൃദയത്തിൽ തങ്ങി നിൽക്കുന്നൊരു പ്രണയം തന്നെ മുറിപ്പെടുത്തുന്നുണ്ടെങ്കിലും ആരോടെന്നോ എന്തിനോടെന്നോ അറിയുന്നില്ലെനിക്ക്…..
അവളത് പറയുമ്പോൾ മഹേശാകെ ഞെട്ടിപ്പോയിരുന്നു….
അവളുടെയുള്ളിൽ ഒരു പ്രണയമുണ്ടെന്നു പറയുമ്പോൾ അതൊരിക്കലും തന്നോടല്ലെന്ന് അവനുറപ്പായിരുന്നു….
പിന്നേ ആരോട്…. ആ ചോദ്യം അവന്റെ മനസ്സിൽ ആവർത്തിച്ചു കൊണ്ടിരുന്നു….
അവൾക്ക് ഓർമകൾ തിരിച്ചു കിട്ടുകയാണെങ്കിൽ തീർച്ചയായും അതാരാണെന്ന് അവളോർക്കും…. അതിനിടം കൊടുത്ത് കൂടാ…. എത്രയും പെട്ടെന്ന് തങ്ങളുടെ വിവാഹം നടന്നെ പറ്റു….
അവളത് പറയുമ്പോൾ ചിന്തകളാൽ അവന്റെ മുഖം മാറുന്നത് അവളറിയുന്നുണ്ടായിരുന്നു….
അവനെ തന്നെ നോക്കിയവൾ നിൽക്കുകയാണെന്നറിഞ്ഞതും അവൻ പെട്ടെന്ന് തന്നെ മുഖത്തെ ആശങ്കകൾ മാറ്റി പുഞ്ചിരിക്കാൻ ശ്രമിച്ചു….
എനിക്ക് സന്തോഷമായി ഭാമേ…. നിനക്ക് നമ്മുടെ പ്രണയം ഓർമയുണ്ടാലോ… എനിക്കത് മതി…. മുടങ്ങിപ്പോയ ആ വിവാഹം എത്രയും പെട്ടെന്ന് നടത്തി നിന്നെയെനിക്ക് സ്വന്തമാക്കണം….
അവളുടെ കൈകൾ ചേർത്ത് പിടിച്ചവന്നത് പറഞ്ഞതും അവളെന്തെങ്കിലും തിരിച് പറയാനൊരുങ്ങും മുന്പേ അവനവിടെ നിന്നും പ്പോയി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മോളേ…. ഈ മധുരമെടുക്ക് …..
ജയ നീട്ടിയ മധുരം കൈകളിലെടുത്തു സംശയ ഭാവത്തിൽ ഭാമ അവരെ നോക്കി…..
പ്രണയത്തിനു ഇത്ര ശക്തിയുണ്ടെന്നു അമ്മ ഇപ്പോഴാണ് അറിയുന്നത്….
അവൾ എന്തെന്ന അർത്ഥത്തിൽ അവരെ നോക്കി…..
നിനക്ക് അമ്മയെ പോലും ഓർമയില്ലെങ്കിലും മഹേഷിനെ പ്രണയിച്ചതോർമയുണ്ടെന്ന് അവൻ സന്തോഷത്തോടെ പറയുമ്പോൾ അമ്മക്ക് വിശ്വസിക്കാനായില്ല മോളേ…..
ഇനിയെന്തായാലും വൈകിക്കുന്നില്ല…. നാളെ തന്നെ അമ്മാവനോട് ജ്യോൽസ്യനെ കൂട്ടി വന്നു നല്ലൊരു മുഹൂർത്തം കുറിപ്പിക്കാൻ പറയാം….
അവൾ മിഴികളുയർത്തി അവരെ നോക്കി….
വേണ്ടായെന്ന് പറയാൻ മനസ്സ് വെമ്പിയെങ്കിലും അതിനുള്ള കാരണം തന്റെ ഹൃദയത്തിനു പോലുമറിയില്ലായിരുന്നു….
എല്ലാവർക്കും മധുരം കൊടുക്കാം വാ….
ഭാമയുടെ കൈ പിടിച് വലിച്ചു കൊണ്ട് ജയ പുറത്തേക്ക് നടന്നു….
അപ്പോഴാണ് കിണറ്റിൻ കരയിൽ നിന്ന് വെള്ളം കോരുന്ന അജയെ അവർ കാണുന്നത്….
ദാ മോനെ മധുരം എടുത്തോളൂ……
ഇതെന്തിനാ…. അവൻ മധുരമെടുത്തത് ചോദിക്കുമ്പോഴും അവന്റെ മിഴികൾ അവളെ തഴുകുന്നത് അവളറിയുന്നുണ്ടായിരുന്നു…..
എന്റെ മോളുടെ കല്യാണം ഉറപ്പിച്ചു…. ആ സന്തോഷത്തിനാണ്….
ജയ പുഞ്ചിരിച്ചു കൊണ്ട് ഭാമയെ ചേർത്ത് നിർത്തിയത് പറയുമ്പോൾ അജയ് അവളെയൊന്നു നോക്കി…..
അതിനു സത്യ ഭാമ നിങ്ങളുടെ സ്വന്തം മോളാണോ ……
അജയ് അവരുടെ കണ്ണുകളിൽ നോക്കി അത്യധികം ഗൗരവത്തോടെയാണത് ചോദിച്ചത്…..
അവന്റെ നോട്ടത്തിന്റെ കാടിന്യം അവരെ ചുട്ടു പൊള്ളിക്കുന്നത് പോലെ തോന്നി….
അവർക്കാകെ ശ്വാസം വിലങ്ങുന്നുണ്ടായിരുന്നു…..
അപ്പോഴും അവൻ അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു….
(തുടരും )

by