The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
കണ്ണ് തുറന്നപ്പോൾ ബെഡിൽ ധ്വനിയില്ലായിരുന്നു… ഋഷി കണ്ണുകൾ തിരുമ്മി ചുറ്റുമോന്ന് നോക്കി… ആളെ അവിടയെങ്ങും കാണാനില്ല… ടേബിളിൽ ചായ കപ്പിരിക്കുന്നുണ്ട്… ഋഷി ബെഡിൽ നിന്നും എണീറ്റ് പോയി മുഖം കഴുകി വന്ന് ചായ കപ്പെടുത്തു ചുണ്ടോടാടുപ്പിച്ചു ഒരു കവിൾ കുടിച്ചു…
പിണക്കത്തിലാകും പെണ്ണ്… ശോ… ഇനി എന്ത് പറഞ്ഞൊന്ന് പിണക്കം മാറ്റും… ഋഷി തല പുകയ്ക്കാൻ തുടങ്ങി… പെട്ടന്ന് ഡോർ തുറന്ന് ധ്വനി അകത്തേക്ക് വന്നത്… ഋഷി അവളെ നോക്കി അസല് ചിരി പാസാക്കി… ആര് കാണാൻ ആര് മൈൻഡ് ചെയ്യാൻ… ഞാൻ ഒരാളിവിടെ കുന്തം കണക്കെ നിക്കുന്നുണ്ടന്ന് പോലും ശ്രെദ്ധിക്കാതെ അവൾ നേരെ ഷെൽഫിനടുത്തേക്ക് വന്നു.
ധ്വനി ഷെൽഫ് തുറന്ന് ഋഷിക്ക് ഇടാനുള്ള ഡ്രെസ്സ് എടുത്ത് ബെഡിൽ കൊണ്ട് പോയി വെച്ച് തിരിച്ച് റൂം വിട്ട് പോകാൻ നിന്നതും ഋഷി കപ്പ് ടേബിളിൽ വെച്ച് അവൾടെ കൈയ്യിൽ കയറി പിടിച്ച് അവന് നേരെ നിർത്തി…
എന്നോട് ദേഷ്യമാണോ ഭാര്യേ..?
ധ്വനി ഋഷിയുടെ മുഖത്തേക്ക് പോലും നോക്കാതെ അവളിലെ ഋഷിയുടെ പിടി വിടുവിച്ചു…
ഓഫിസിൽ പോകണ്ടേ വേഗം റെഡിയായി വാ… ഞാൻ കഴിക്കാൻ എടുത്ത് വെക്കാം… മറുതൊന്നും കേൾക്കാൻ നിൽക്കാതെ ധ്വനി വേഗം റൂം വിട്ടിറങ്ങി…
ഋഷി ഓഫിസിലേക്ക് പോകുന്നതിന് മുന്നേ വരെ അവൻ അവളോട് ഒന്ന് സംസാരിക്കാൻ ശ്രെമിച്ചങ്കിലും ധ്വനി ഒഴിഞ്ഞു മാറി…
ഋഷിയും ചന്ദ്രശേഖരനും ഒരുമിച്ചായിരുന്നു ഓഫിസിലേക്ക് പോകാൻ ഇറങ്ങിയത്… സരസ്വതിയുടെ കൂടെ സിറ്റ്ഔട്ടിലേക്ക് ധ്വനിയും വന്നിരുന്നു… ധ്വനിയുടെ ഒരു നോട്ടത്തിന് വേണ്ടി ഋഷി അവളിൽ തന്നെ ദൃഷ്ട്ടി പതിപ്പിച്ചോണ്ടിരുന്നു എന്നാൽ അവളിൽ നിന്നും ഒരു നോട്ടം പോലും അവനിൽ പതിഞ്ഞില്ല… ചന്ദ്രനോട് ചിരിച്ച് സംസാരിച്ച് യാത്രയയക്കുന്നത് കണ്ട് ഋഷിക്ക് ദേഷ്യവും അതിലുപരി സങ്കടവും നുരഞ്ഞു പൊന്തി… ഋഷി കൈ ചുരിട്ടി പിടിച്ച് ധ്വനിയിലേക്ക് നോട്ടം കൊടുത്തു… ചന്ദ്രശേഖരൻ കാറിൽ കയറിയതും കാർ ഗേറ്റ് കടന്ന് മുന്നോട്ട് നീങ്ങി…
ധ്വനി ഋഷിയിൽ ഒരു നോട്ടം പോലും കൊടുക്കാതെ അവൾ അകത്തേക്ക് കയറി പോകുന്നത് കണ്ട് അവൻ ദേഷ്യത്തിൽ കാറിൽ കയറി ഒറ്റ പറപ്പിക്കലായിരുന്നു… ഋഷിയുടെ കാർ ഗേറ്റ് കടന്ന് പോയതും ഡോറിന് പുറകിൽ ഒളിച്ചിരുന്ന് അവനെ നോക്കി കൊണ്ടിരുന്ന ധ്വനി,
എന്നെ പറഞ്ഞ് പറ്റിച്ചില്ലേ മിണ്ടൂലാ ഞാൻ… പറയുമ്പോളും അവൾടെ കണ്ണിൽ നീർത്തളം കെട്ടിയിരുന്നു…
ധ്വനി നേരെ റൂമിലേക്ക് പോയി…
______________________________
ഒന്ന് നോക്കിയാൽ എന്തായിരുന്നു… അച്ഛനോട് ചിരിച്ച് യാത്രയയക്കുന്നു… ഞാൻ തൊട്ടാരികെ നിക്കുന്നുണ്ടോന്നൊരു മൈൻഡ് പോലും കാണിക്കാതെ അകത്തേക്ക് കയറി പോയേക്കുന്നു…ഋഷി ഓരോന്നും പിറുപിറുത്ത് കാറിന്റെ സ്പീഡ് കൂട്ടി…
ക്യാബിനിൽ ഇരുന്നിട്ടാണെൽ ധ്വനിയുടെ ചിന്ത മാത്രമായിരുന്നു ഋഷിയുടെ മനസ്സിൽ… അവൾ മിണ്ടാതെ അവോയ്ഡ് ചെയ്ത് നടന്നത് ഓർക്കും തോറും മനസെരിയും പോലെ… ഒരു സമാധാനവും കിട്ടുന്നില്ല… ഒന്നിലും ശ്രെദ്ധ ചെലുത്താൻ പറ്റുന്നില്ല… മനസിലേക്ക് തന്നെ ഒന്ന് നോക്കൂ പോലും ചെയ്യാതെ ഒഴിഞ്ഞു നടന്ന ധ്വനിയുടെ മുഖം തെളിഞ്ഞു കൊണ്ടിരുന്നു… പിന്നെ അധികമൊന്നും ചിന്തിക്കാൻ നിന്നില്ല ഋഷി അപ്പോൾ തന്നെ വീട്ടിലേക്ക് തിരിച്ചു…
ഡ്രൈവിങ്ങിനിടെ പല തവണ ധ്വനിക്ക് കാൾ ചെയ്തങ്കിലും അവൾ കാൾ എടുത്തില്ല… ഋഷി ദേഷ്യത്തിൽ ഫോൺ ഞെരിച്ച് ഡ്രൈവിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്തു…
________________________________
എന്റ ധ്വനി ഈ ചെറിയൊരു കാര്യത്തിന് എന്തിനാടി നീ അങ്ങേരോട് മിണ്ടാതിരിക്കുന്നേ…?
നിനക്കങ്ങനെ പറയാം… ഒരു ചെറിയ കാര്യമാണെന്ന് പക്ഷേ എനിക്കങ്ങനെയല്ല… എനിക്ക് ശെരിക്കും സങ്കടമായി… ഇന്നലെ എന്നെ പറഞ്ഞു പറ്റിച്ചതിന് ഞാൻ എന്തായാലും ചെറിയൊരു പണിഷ്മെന്റ് കൊടുക്കും…
നിങ്ങളായി നിങ്ങടെ ലൈഫ് ആയി… അവസാനം കളി സീരിയസ് ആകരുത്… അത്രെ എനിക്ക് പറയാനുള്ളു… എന്നാ ശെരി ഞാൻ വെക്കട്ടെ അമ്മ കുറച്ച് പണി തന്നിട്ടുണ്ട് അത് കംപ്ലീറ്റ് ആക്കട്ടെ… അല്ലേൽ ഒലക്കയും കൊണ്ടൊരു വരവ് വരും…
നിമിഷ അതും പറഞ്ഞ് കാൾ കട്ട് ചെയ്തു…
ധ്വനി ഗ്യാലറിയിൽ ഋഷിയുടെ എടുത്ത് ഫോട്ടോയിൽ നോക്കി പരിഭവം പറഞ്ഞിരുന്ന് മേല്ലേ മയങ്ങി പോയി…
ഋഷി കാർ ഗേറ്റ് കടന്ന് വീടിനു മുന്നിൽ വന്ന് നിന്നു. ഡോർ തുറന്ന് പുറത്തേക്കിറങ്ങി അകത്തേക്ക് കയറി ചുറ്റുമോന്ന് കണ്ണോടിച്ചു… സരസ്വതിയുടെ കണ്ണിൽ പെടാതെ റൂമിലേക്കോടൻ നിന്ന ഋഷി കറക്റ്റായി സരസ്വതിയുടെ മുന്നിൽ വന്ന് പെട്ടു…
ഇതെന്താ മോനേ തിരിച്ചു വന്നേ.?
അ.. അത് പിന്നെ അമ്മേ എനിക്ക് നല്ല തലവേദന… ഓഫിസിൽ ഇരുന്നിട്ട് പറ്റുന്നില്ല… അത് കൊണ്ട് ഞാനിങ്ങു പൊന്നു… ഋഷി ഒരു വിധം പറഞ്ഞൊപ്പിച്ചു…
തലവേദനയോ.? ഇവിടന്ന് പോകുന്നത് വരെ കുഴപ്പമൊന്നുമില്ലായിരുന്നല്ലോ?
പോയപ്പോ കുഴപ്പമൊന്നുമില്ലായിരുന്നു അമ്മാ പെട്ടന്നാ തലവേദന വന്നത്…
മമ്.. മമ്.. എന്റെ മോന്റെ ഈ തലവേദനയുടെ പിന്നിലെ കാര്യം മനസ്സിലായി… ധ്വനി മോള് ഇന്ന് നിന്നെ മൈൻഡ് ചെയ്യഞ്ഞതിൽ നിനക്ക് നല്ല സങ്കടമായല്ലേ…
അമ്മ എങ്ങനെ?
അമ്മ നിങ്ങളെ രണ്ടിനെയും ശ്രെദ്ധിക്കുന്നുണ്ടായിരുന്നടാ… മോളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല… ആ പാവം ഇന്നലെ ഒത്തിരി സന്തോഷിച്ചിരുന്നതായിരുന്നു… അമ്മ മോനേ കൂടുതൽ പറഞ്ഞ് വിഷമിപ്പിക്കുവല്ല എങ്കിലും അമ്മ പറയുവാ നമ്മൾ ഒരാൾക്ക് കൊടുക്കുന്ന വാക്ക് പാലിക്കാതിരിക്കുക എന്ന് പറഞ്ഞാൽ അവരിൽ നമ്മളോടുള്ള വിശ്വാസം തന്നെ ഇല്ലാതാകുന്നതിനു തുല്യമാണ്… ആഗ്രഹം കൊടുക്കാം പക്ഷേ ആഗ്രഹിപ്പിച്ചിട്ട് മോൻ ഇന്നലെ ചെയ്ത പോലെ ചെയ്യരുത്…
അമ്മാ ഞാൻ…
അമ്മ മോനേ കുറ്റം പറഞ്ഞതല്ല… എന്തായാലും ചെല്ല്… കള്ള തലവേദന അഭിനയിച്ചു വന്നതല്ലേ… പോയി മോൾടെ പിണക്കം മാറ്റ്…
ഋഷി ഒന്ന് ചിരിച്ച് റൂമിലേക്ക് നടന്നു… സരസ്വതി ഋഷി പോകുന്നത് നോക്കി പുഞ്ചിരിച്ച് നേരെ കിച്ചണിലേക്കും പോയി…
______________________________
ഋഷി റൂമിൽ വന്നപ്പോൾ കണ്ട കാഴ്ച ബഡിൽ കിടന്നു മയങ്ങുന്ന ധ്വനിയെയാണ്… ആ നിഷ്കളങ്കമായ കിടപ്പ് കണ്ടപ്പോൾ ഋഷിക്ക് പാവം തോന്നി… ഋഷി അവൾക്കടുത്തേക്ക് വന്നിരുന്ന് അവൾടെ കവിളിൽ മേല്ലേ തലോടി… കരസ്പർശം അനുഭവപ്പെട്ട് ധ്വനി മേല്ലേ കണ്ണുകൾ ചുമ്മി തുറന്നതും തന്റെ മുന്നിൽ നിക്കുന്ന ഋഷിയെ കണ്ടതും അവൾ ചാടിയെണീറ്റു…
ഋ… ഋഷി.. ഇതെന്താ തിരിച്ചു വന്നേ?
അതോ എനിക്ക് വല്ലാത്ത തലവേദന ഓഫിസിൽ ഇരുന്നിട്ട് പറ്റണില്ല… അതുകൊണ്ടിങ്ങു പൊന്നു… പറഞ്ഞ് തീർന്നതും ഋഷി മേല്ലേ ഇടം കണ്ണിട്ട് ധ്വനിയെ നോക്കി…. ഇപ്പോൾ അവളോടൊന്ന് മിണ്ടണമെങ്കിൽ ഇങ്ങനെ പറ്റു… എനിക്കെന്തേലും വേദനയോ അസ്വസ്ഥതയോ ഉണ്ടായാൽ എന്റെ പെണ്ണിന് സഹിക്കാൻ പറ്റില്ലാന്നെനിക്കറിയാം…
ഋഷി പറഞ്ഞത് കേട്ട് ധ്വനി വെപ്രാളപ്പെട്ട് അവനടുത്തേക്ക് നീങ്ങിയിരുന്നു…
തലവേദനയോ… നല്ലോണം വേദനിക്കുന്നുണ്ടോ ഋഷി അവൾ ടെൻഷനോടെ ഋഷിയുടെ നെറ്റിയിൽ കൈ വെച്ച് ചോദിച്ചു…
ഇന്ന് രാവിലെ മുതൽക്കേ എന്നോടൊന്നു മിണ്ടുകയോ ഒന്ന് നോക്കുകയോ പോലും ചെയ്യാതിരുന്ന പെണ്ണ് എനിക്ക് ഒരു തലവേദനയെന്ന് പറഞ്ഞപ്പോൾ അവൾടെ ടെൻഷൻ കണ്ടില്ലേ… പാവം ഇത്രയുള്ളു എന്റെ പെണ്ണ്… എന്റെ ധ്വനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ… പവിത്രമായ ഈ സ്നേഹം അനുഭവിക്കാൻ എന്ത് ഭാഗ്യം ചെയ്തവനാ ഞാൻ… പുറമേ ദേഷ്യം നടിക്കുമെങ്കിലും ആ ദേഷ്യത്തിലും പരിഭവം നിറഞ്ഞ പ്രണയം മാത്രമാണ്… നിന്നെ എന്റെ പാതിയായി കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ് ഭാര്യേ…
ഋഷി മനസ്സിൽ മൊഴിഞ്ഞ് ധ്വനിയെ തന്നെ ഇമ വെട്ടാതെ നോക്കി നിന്നു…
ഋഷി ഇവിടെ കിടക്ക് ഞാൻ ബാം പുരട്ടി തരാം… ധ്വനി പറയുന്നത് കേട്ട് ഋഷി അവളെ തന്നെ ഇമ വെട്ടാതെ നോക്കി അവൾടെ കൈയ്യിൽ പിടിച്ച് വലിച്ച് അവനിലേക്കടുപ്പിച്ച് അവളെ ഇറുകെ പുണർന്നു…
ഐ ആം റിയലി സോറി ഭാര്യേ… പറയുമ്പോൾ അവന്റെ ശബ്‌ദം ഇടറിയിരുന്നു…
ധ്വനി പാവം തോന്നി… ആ ഒരു നിമിഷം ധ്വനിക്ക് അവൾടെ ഉള്ളിലെ സങ്കടം പാടെ മാഞ്ഞു പോയത് പോലെ തോന്നി… ചെറിയൊരു പണിഷ്മെന്റ് കരയിപ്പിച്ചതിനു ഇന്നൊരു ദിവസം മൈൻഡ് ചെയ്യാതെ നടക്കുക… പക്ഷേ ഒരു നിമിഷം പോലും മിണ്ടാതിരിക്കാനോ ഒന്ന് ഈ മുഖത്തോട്ട് നോക്കാതിരിക്കാനോ കഴിയില്ല എങ്കിലും ഇന്ന് രാവിലേ ഒരു വിധം പിടിച്ച് നിന്നതാണ്… എന്നാലും ഋഷി കാണാതെ ഞാൻ നോക്കുന്നുണ്ടായിരുന്നു… എന്റെ ഒരു നോട്ടത്തിന് വേണ്ടി കൊതിച്ച് നിന്ന ഋഷിയെ കണ്ടപ്പോൾ ഹൃദയം പൊട്ടുന്ന പോലെ തോന്നി എങ്കിലും പിടിച്ചു നിന്നു…
എന്നോടൊന്ന് മിണ്ട് ഭാര്യേ….. എനിക്ക് പറ്റുന്നില്ല… നീ എന്നെ നോക്കാതെ ഒന്ന് മിണ്ടുക പോലും ചെയ്യാതെ… എന്റ ചങ്ക് പൊടിയും പോലെ… ഋഷിയുടെ വാക്കുകൾ കേട്ടതും ധ്വനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… അവൾ അവനെ ഇറുകെ പുണർന്നു…
ഞാൻ മിണ്ടാതിരുന്നപ്പോൾ ഈ മനസ് വേദനിച്ചെങ്കിൽ സോറി… ഇനി ഇങ്ങനെ ചെയ്യില്ല… മനപ്പൂർവം വേദനിപ്പിക്കണമെന്ന് വിചാരിച്ചല്ല… ഇന്നലെ ഋഷി അങ്ങനെ ചെയ്തപ്പോൾ….
സോറി പെണ്ണേ… ഇന്നലെ ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്… പക്ഷേ എന്നോട് നീ സംസാരിക്കാതെയോ മിണ്ടാതെയോ ഇരുന്നാൽ അതെനിക്ക് സഹിക്കാൻ കഴിയില്ല… എന്നെ നീ തല്ലിക്കോ വേണമെങ്കിൽ രണ്ട് പറഞ്ഞോ പക്ഷേ നിയെന്നെ അവോയ്ഡ് ചെല്ലേ… ഒരു കൊച്ചു കുഞ്ഞിനെ പോലെ ഋഷി പറയുന്നത് കേട്ട് ധ്വനി സങ്കടവും പാവവും തോന്നി… ധ്വനി അവനെ അടർത്തി മാറ്റി… ഋഷിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു… അത് കണ്ടതും ധ്വനിയുടെ നെഞ്ചോന്നു പിടഞ്ഞു… അവൾ അവന്റെ മുഖം കൈകുമ്പിളിലൊതുക്കി ആ കാപ്പിപ്പൊടി കണ്ണുകളിൽ ചുണ്ടുകളമർത്തി… അവനെ തന്റെ മാറോടണച്ചു…
_______________________________
ധ്വനിയുടെ മടിയിൽ കിടക്കുവാണ് ഋഷി.. അവന്റെ മുടിയിഴകളിൽ മേല്ലേ തലോടി കൊണ്ടിരിക്കുവാണവൾ…
ബാൽക്കണി ഡോർ തുറന്ന് കിടക്കുവാണ്… പുറത്ത് നിന്നും കാറ്റ് അകത്തേക്ക് വീശിയടിക്കുന്നതിനോടൊപ്പം കർട്ടൻസ് പാറി പറക്കുന്നു… അതികം വൈകാതെ തന്നെ ചെറിയൊരിരമ്പാലോടെ മഴ ഭൂമിയിലേക്ക് പെയ്തിറങ്ങാൻ തുടങ്ങി…
പുറത്ത് തകൃതിയിൽ പെയ്യുന്ന മഴ അകത്ത് എസിയുടെ തണുപ്പ്… ഋഷി ധ്വനിയുടെ വയറിലേക്ക് മുഖമിടിപ്പിച്ചു ഒന്നൂടെ പറ്റിച്ചേർന്നു കിടന്നു…
ഭാര്യേ… ഋഷി പ്രണയാർദ്രമായി വിളിച്ചു…
മമ്…
നല്ല മഴ പോരാത്തതിന് നല്ല തണുപ്പും…
അതിന്?
അതിന്…. ഋഷി പറഞ്ഞ് നീട്ടിയതും ധ്വനിക്ക് കാര്യം പിടികിട്ടി…
അയ്യടാ… മോന്റെ മനസിലിരുപ്പ് കൈയ്യിൽ വെച്ചാൽ മതി… വലിയ വീരവാദമൊക്കെ അടിച്ചായിരുന്നല്ലോ…എന്നിട്ടിപ്പോ പറയുന്നത് കേട്ടില്ലേ?
അങ്ങനെ പറഞ്ഞെന്നും കരുതി എനിക്കുമില്ല വികാരവും വിചാരവുമൊക്കെ അത് നീ മനസിലാക്ക് ഭാര്യേ…
തൽക്കാലം ഈ വിചാരവും വികാരവുമൊക്കെ അങ്ങ് കൺട്രോൾ ചെയ് എന്റെ ഭർത്താവ്… ഈ പറഞ്ഞതിനൊക്കെ ഇനിയും സമയം ഉണ്ട്…
എന്റെ ഭാര്യയുടെ ആ സമയം എന്നാണോ.. മൂക്കിൽ പല്ല് മുളയ്ക്കുമ്പോളാ…
ഏയ് അത്രയ്ക്കൊന്നും നീളൂലാ… കുറച്ച് ദിവസം കൂടി ഒന്ന് അഡ്ജസ്റ്റ് കരോ എന്റെ ഭർത്താവേ…
ഒക്കെ… പക്ഷേ ഇപ്പോ പകരം എനിക്ക് വേറൊന്ന് കിട്ടണം…
എന്ത്?
ദേ ഇത്… അതും പറഞ്ഞ് ഋഷി ധ്വനിയുടെ തലയുടെ പുറകിൽ പിടിച്ച് അവന്റെ മുഖത്തോട് താത്തി അവൾടെ ചുണ്ടുകളെ സ്വന്തമാക്കി…
തുടരും