17/04/2026

ഹൃദയസഖി : ഭാഗം 30

രചന – കൃഷ്ണ

നിച്ചുന്റെ നെഞ്ചിലേക്ക് ചാഞ്ഞിരിക്കുവാണ് മാളു…

ഏട്ടാ… മാളു അവന്റെ ഇടം നെഞ്ചിൽ കൈ ചേർത്തു കൊണ്ട് വിളിച്ചു…

മമ്…
നിയാൽ മാളൂനെ അവനിലേക്ക് ഒന്ന് കൂടെ ചേർത്ത് പിടിച്ച് കൊണ്ട് മൂളി…

ഞാൻ ഒന്ന് ചോദിക്കട്ടെ…
മാളു മുഖമുയർത്തി നിയാലിനെ നോക്കി കൊണ്ട് ചോദിച്ചു…

നിയാലും മാളൂനെ നോക്കി… അവൾ ചോദിക്കാൻ പോകുന്നതെന്തിനെ കുറിച്ചാണെന്ന് അവന് മനസ്സിലായി…

വേണ്ട മാളു… നീ ചോദിക്കാൻ പോകുന്നതെന്തിനെ കുറിച്ചാണെന്ന് എനിക്കറിയാം…
നീ ഒന്ന് മാത്രം അറിഞ്ഞാൽ മതി…
ഇപ്പോ എന്റെ മനസ്സിൽ മറ്റെന്തിനേക്കാൾ സ്ഥാനം നിനക്കാ മാളു… നിനക്ക് മാത്രം…

അവന്റെ നെഞ്ചിൽ അമർന്നിരുന്ന മാളൂന്റെ കൈകൾക്ക് പിറമേ കൈ ചേർത്ത് പറഞ്ഞ്
കൊണ്ട് നെറ്റിയിൽ ചുണ്ടുകൾ ചേർത്തു…

മാളു നിച്ചുന്റെ ഇടം നെഞ്ചിലേക്ക് മുഖം ചേർത്ത് അവനെ പുണർന്നു…
അവൾക്കായ് മാത്രം മിടിക്കുന്ന ഹൃദയതാളം കേട്ട് ഒരു പുഞ്ചിരിയോടെ അവനിലേക്ക് കൊതിയോടെ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തോടെ ചേർന്നിരുന്നു… നിയായും അവളെ അവനോട് ചേർത്ത് പിടിച്ചു…

_________________

ഏട്ടാ… ആ വിളി ദിച്ചുന്റെ കാതുകളിൽ അലയടിച്ചു…

ഇന്നലെ വിശ്വൻ വിളിച്ചപ്പോൾ ഫോൺ ദീപ്തിക്ക് കൊടുത്തിരുന്നു… അന്ന് ആദ്യമായി ദിച്ചു പെങ്ങളുടെ ശബ്‌ദം കേട്ടു… ആ ഏട്ടാന്നുള്ള വിളി അവന്റെ മനസ്സിൽ തറഞ്ഞ പോലെ ആയിരുന്നു… പറഞ്ഞ കേട്ടുള്ള അറിവ് മാത്രം…
ആദ്യമൊന്ന് സംസാരിക്കാൻ മടിച്ചെങ്കിലും ദീപ്തിയുടെ വാ തോരാതെയുള്ള ചോദ്യങ്ങളും കാര്യങ്ങളും കേട്ട് അവനും സംസാരിച്ചു… നീണ്ട നേരത്തെ സംസാരത്തിനോടുവിൽ ഫോൺ വെക്കുമ്പോൾ ദിച്ചുന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞിരുന്നു…

ദിച്ചു ചിന്തിച്ച് ബാൽക്കണിയിൽ ബെൻ ബാഗിലിരിക്കെയാണ് കാളിങ് ബെല്ലടിക്കുന്ന ശബ്‌ദം കേട്ടത്…

അവൻ എണീറ്റ് പോയി വാതിൽ തുറന്നപ്പോളുണ്ട് മുന്നിൽ ഇളിച്ചു കൊണ്ട് ആതി നിക്കുന്നു…

നീ എന്താ ഇവിടെ…? (ദിച്ചു )

ദിച്ചുന്റെ ചോദ്യം കേട്ട് ആതിയുടെ കൂർത്തു…

ഓ… ഈ തിരു മോന്ത കാണാൻ തോന്നിയത് കൊണ്ട് വന്നതായിരുന്നു… ഇഷ്ടപ്പെട്ടില്ലേൽ ഞാൻ പോയേക്കുവാ…
അതും പറഞ്ഞ് ചുണ്ട് കൊട്ടി കാണിച്ച് പോകാൻ തിരിഞ്ഞ ആതിയെ നിമിഷ നേരം കൊണ്ട് ദിച്ചു പൊക്കിയെടുത്ത് റൂമിലേക്ക് കേറ്റി ഡോർ ലോക്ക് ചെയ്തു.

കാണാതെ അങ്ങ് പോകാൻ ഞാൻ സമ്മതിക്കില്ല…
ആതിടെ കാതോരം മുഖം ചേർത്ത് കൊണ്ട് ദിച്ചു പറഞ്ഞു…

അവന്റെ നിശ്വാസം കാതിൽ തട്ടിയതും ആതിയൊന്ന് പിടഞ്ഞു…

ആതി വേഗം ദിച്ചുനിൽ നിന്ന് വിട്ട് മാറി നിന്നു…

അവൾ റൂം ഒന്ന് കണ്ണോടിച്ച് ബാൽക്കണിയിലേക്ക് നടന്നു… ദിച്ചു അവൾ പോകുന്നത് നോക്കി ചെറു ചിരിയാലെ നിന്നു…

…………………

ആതി ബാൽക്കണിയിൽ കൈവരിയിൽ പിടിച്ച് മുന്നോട്ട് നോക്കി നിക്കെ ദിച്ചു അവൾക്ക് പിറകിലൂടെ വന്ന് ചുറ്റിപ്പിടിച് അവനിലേക്ക് അടുപ്പിച്ചു…

എന്താടി കാന്താരി എന്നോട് പിണക്കാ…
ആതിയുടെ തോളിൽ താടിയൂന്നി കൊണ്ട് ദിച്ചു ചോദിച്ചു…

ആണെങ്കിൽ… (ആതി )

പിണക്കം മാറ്റി തരാം… തരട്ടെ… (ദിച്ചു )

തൽക്കാലം വേണ്ട… അതും പറഞ്ഞ് ആതി അവനെ മാറ്റി…

വേണ്ടേൽ വേണ്ട… അതും പറഞ്ഞ് ദിച്ചു ചെന്ന് ബെൻ ബാഗിൽ ഇരുന്നു…

മോൻ എന്തെടുക്കുവായിരുന്നു… (ആതി )

ഞാനോ… ഞാൻ ദേ ഇവിടെ ഇരുന്ന് ഒരാളെ കുറിച്ചങ്ങനെ ആലോചിച്ചിരിക്കെയായിരുന്നു…

അത്രയ്ക്കാലോചിച്ചിരിക്കൻ മാത്രം ആരായിരുന്നു ആ ഒരാൾ…

അതോ… ആ ഒരാളെ കുറിച്ച് ഞാൻ പിന്നെ പറയാം… ആതിയെ നോക്കി കണ്ണ് ചിമ്മി ദിച്ചു പറഞ്ഞു…

മമ്… ആതി മൂളി കൊണ്ട് മുഖം ചരിച്ചതും നോട്ടം ചെന്നുടക്കിയത് ദിച്ചു ഇരിക്കുന്നതിന് അടുക്കലായി കിടന്ന സിഗരറ്റ് പാക്കിലേക്കായിരുന്നു…

സ്മോക്കിങ് എപ്പോഴുമുണ്ടോ…?
ആതി ആ പാക്കിലേക്ക് നോക്കി കൊണ്ട് തന്നെ ചോദിച്ചു…

സൈഡിലേക്ക് നോക്കിയുള്ള ആതിയുടെ ചോദ്യം കണ്ട് ദിച്ചു അവൾ നോക്കുന്നിടത്തേക്ക് മുഖം ചരിച്ചു…

സിഗരറ്റ് പാക്ക് കണ്ട് ദിച്ചു അത് കൈയ്യിലെടുത്ത് ആതിയെ നോക്കി…

അങ്ങനെ എപ്പോഴുമില്ല മൈൻഡ് ഒക്കെ അല്ലാത്തപ്പോൾ മാത്രം… ഒരു റിലീഫിന് വേണ്ടി…
അത്രമാത്രം പറഞ്ഞ് കൊണ്ട് ദിച്ചു ആ പാക്ക് പാന്റിന്റെ പോക്കറ്റിലേക്ക് തിരുകി…

അത് കണ്ടതും ആതി വേഗം ദിച്ചുനടുക്കലേക്ക് വന്ന് അവന്റെ പോക്കറ്റിൽ നിന്ന് പാക്ക് എടുത്ത് കൈയ്യിലാക്കി…

എന്നാലെ ഇനി ഈ സാധനം വലിക്കണ്ട… എനിക്കിഷ്ടമല്ല… പിന്നെ കലിപ്പന്റെ മൈൻഡ് ഒക്കെ അല്ലന്ന് തോന്നുമ്പോൾ ഫോണിൽ എന്റെ പിക് എടുത്ത് നോക്കിയിരുന്നോ… മൈൻഡ് റിലീഫ് ആയിക്കോളും…

വലിയ കാര്യം പോലെ പറഞ്ഞ് ആതി ആ പാക്ക് ദൂരേക്ക് വലിച്ചെറിഞ്ഞ് ദിച്ചുനെ നോക്കി…

മമ് എന്തേ നോക്കണേ…
ആതി പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും ദിച്ചു അവളെ പിടിച്ച് മടിയിൽ ഇരുത്തിയിരുന്നു…

ആതി പകച്ചു കൊണ്ട് അവനെ നോക്കി…
ദിച്ചുന്റെ നോട്ടം അവളിൽ തന്നെയായിരുന്നു…

എന്റെ മൈൻഡ് റിലീഫ് ആകാൻ അത് മാത്രം പോരാ… ആതി ഒന്നുകൂടെ അവനിലേക്ക് അടുപ്പിച്ചു കൊണ്ട് ദിച്ചു ചോദിച്ചു…

പിന്നെ…?

ദേ ഇത് കൂടി… അത്രയും പറഞ്ഞ് ഞൊടിയിടയിൽ ദിച്ചു ആതിയുടെ ചുണ്ടുകൾ സ്വന്തമാക്കി…

അവൾ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് ആ ചുമ്പനത്തിൽ അലിഞ്ഞു കൊണ്ട് അവളും തിരികെ ചുമ്പിക്കാൻ തുടങ്ങി…

ആതിയിലുള്ള ദിച്ചുന്റെ പിടി മിറുകി… മനസ് വികാരങ്ങളിലേക്ക് ചേക്കേറും പോലെ തോന്നി… ചുമ്പനത്തിന്റെ വേഗം കൂടി…

ദിച്ചുന്റെ കൈ മെല്ലെ ആതി ഇട്ടിരുന്ന ടോപ്പിനുള്ളിലേക്ക് നീണ്ടു…
അവന്റെ കൈകൾ ആതിയുടെ നഗ്നമായ ഇടുപ്പിൽ തലോടിയതും അവൾ ഒന്ന് പിടഞ്ഞു പോയി… എങ്കിലും അവനിൽ നിന്ന് വിട്ട് മാറാൻ അവൾ ശ്രെമിച്ചില്ല…

ദിച്ചുന്റെ കൈകൾ ആതിയുടെ ഇടുപ്പിൽ നിന്ന് വയറിലേക്ക് ഒഴുകി…

പെട്ടന്ന് കാളിങ് ബെൽ അടിച്ച ശബ്‌ദം കേട്ട് രണ്ട് പേര് ഒരു പോലെ ഞെട്ടി വിട്ട് മാറി…

ഒരു നിമിഷം രണ്ടാൾക്കും പരസ്പരം നോക്കാൻ കഴിഞ്ഞില്ല…

വീണ്ടും കാളിങ് ബെൽ മുഴങ്ങിയതും ദിച്ചു എണീറ്റ് ആരെണെന്ന് നോക്കാൻ പോയി…

ആതി അപ്പോഴും തൊട്ട് മുന്നേ നടന്ന സംഭവം ഓർത്ത് ചമ്മലോടെ നിന്നു പോയി…

ദിച്ചു ഡോറിനടുത്തേക്ക് നടക്കെ തന്റെ മനസ് ഒരു നിമിഷം കൈ വിട്ട് പോയത് ഓർത്ത് സ്വയം തലക്കടിച്ചു…

…………………

ദിച്ചു ഡോർ തുറന്നപ്പോൾ ജിത്തുവും മാധുവും ആയിരുന്നു…

നിങ്ങളോ…?

അതെന്താ ദിച്ചുവേട്ടാ ഞങ്ങളെ ഇവിടെ പ്രേതീക്ഷിച്ചില്ലേ… (മാധു )

ഏയ് അങ്ങനെയല്ല… (ദിച്ചു )

അല്ലടാ ഇങ്ങോട്ടേക്ക് ഒരാളെ പാഴ്സൽ ചെയ്തിരുന്നു… ആ കക്ഷി ഇവിടെ…? (ജിത്തു )

ആഹ്… അത്…
ദിച്ചു പറയാൻ വന്നതും ആതി അവർക്കടുക്കലേക്ക് എത്തി…

പിന്നീടുള്ള സമയമത്രയും ഓരോന്നും സംസാരിച്ചിരിക്കെ ആതി ദിച്ചുന് നേരെ അതികം നോട്ടം കൊടുത്തതെ ഇല്ലായിരുന്നു… എന്നാൽ ദിച്ചുന്റെ നോട്ടമത്രയും ആതിയുടെ നേരെയായിരുന്നു… അവൻ ചെറു പുഞ്ചിരിയോടെ അവളെ നോട്ടം കൊടുത്തു കൊണ്ടിരുന്നു…

തുടരും…